വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh അധ്യാ. 9 പേ. 86-95
  • നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്തോ?’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്തോ?’
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സ്വർഗ​ത്തിൽ ഒരു യുദ്ധം
  • അന്ത്യനാ​ളു​ക​ളു​ടെ മുഖ്യ സവി​ശേ​ഷ​ത​കൾ
  • അന്ത്യകാ​ല​ത്തെ ആളുകൾ
  • സത്‌ഫ​ല​ങ്ങൾ
  • നിങ്ങൾ എന്തു ചെയ്യും?
  • ലോകാവസാനം അടുത്ത്‌ എത്തിയോ?
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • നാം ജീവിക്കുന്നത്‌ യഥാർഥത്തിൽ ‘അന്ത്യകാലത്താണോ?’
    2006 വീക്ഷാഗോപുരം
  • നാം “അന്ത്യനാളുകളിൽ” ആണെന്ന്‌ അറിയുന്ന വിധം
    ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?
  • അന്ത്യനാളുകൾ എപ്പോൾ?
    ഉണരുക!—2008
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh അധ്യാ. 9 പേ. 86-95

അധ്യായം ഒമ്പത്‌

നാം ജീവി​ക്കു​ന്നത്‌ ‘അന്ത്യകാ​ല​ത്തോ?’

  • നമ്മുടെ നാളിലെ ഏതെല്ലാം സംഭവങ്ങൾ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു?

  • “അന്ത്യകാല”ത്തെ ആളുകൾ എങ്ങനെ​യു​ള്ള​വർ ആയിരി​ക്കു​മെ​ന്നാണ്‌ ദൈവ​വ​ച​നം പറയു​ന്നത്‌?

  • “അന്ത്യകാല”ത്തോട​നു​ബ​ന്ധിച്ച്‌ ഏതെല്ലാം പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യ കാര്യങ്ങൾ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു?

1. ഭാവി സംബന്ധിച്ച്‌ നമുക്ക്‌ എവി​ടെ​നി​ന്നു മനസ്സി​ലാ​ക്കാം?

ടെലി​വി​ഷൻ വാർത്ത കണ്ടിട്ട്‌, ‘ഈ ലോക​ത്തി​ന്റെ ഗതി​യെ​ന്താ​കും​’ എന്നു നിങ്ങൾ ചിന്തി​ച്ചു​പോ​യി​ട്ടു​ണ്ടോ? നാളെ എന്തു നടക്കു​മെ​ന്നു പറയാൻ കഴിയാ​ത്ത​വി​ധം അപ്രതീ​ക്ഷി​ത​മാ​യാണ്‌ ദുരന്തങ്ങൾ ആഞ്ഞടി​ക്കു​ന്നത്‌. (യാക്കോബ്‌ 4:14) എന്നാൽ, ഭാവി​യിൽ നടക്കാ​നി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നു യഹോ​വ​യ്‌ക്ക​റി​യാം. (യെശയ്യാ​വു 46:10) നമ്മുടെ നാളു​ക​ളിൽ സംഭവി​ക്കു​ന്ന മോശ​മാ​യ കാര്യങ്ങൾ മാത്രമല്ല സമീപ​ഭാ​വി​യിൽ നടക്കാ​നി​രി​ക്കു​ന്ന വിസ്‌മ​യ​ക​ര​മാ​യ കാര്യ​ങ്ങ​ളും വളരെ​നാൾമുമ്പ്‌ അവന്റെ വചനമായ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു.

2, 3. ശിഷ്യ​ന്മാർ യേശു​വി​നോട്‌ ഏതു ചോദ്യം ചോദി​ച്ചു, മറുപടി എന്തായി​രു​ന്നു?

2 ദുഷ്ടത തുടച്ചു​നീ​ക്കി ഈ ഭൂമി ഒരു പറുദീ​സ​യാ​ക്കി മാറ്റുന്ന ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ യേശു പറയു​ക​യു​ണ്ടാ​യി. (ലൂക്കൊസ്‌ 4:43) ആ രാജ്യം വരുന്നത്‌ എപ്പോ​ഴാ​ണെ​ന്ന​റി​യാൻ ആളുകൾ ആഗ്രഹി​ച്ചു. ശിഷ്യ​ന്മാർ യേശു​വി​നോട്‌ ഇങ്ങനെ ചോദി​ച്ചു: “നിന്റെ വരവി​ന്നും [“സാന്നി​ധ്യ​ത്തി​നും,” NW] ലോകാ​വ​സാ​ന​ത്തി​ന്നും [“വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​നും,” NW] അടയാളം എന്ത്‌?” (മത്തായി 24:3) വ്യവസ്ഥി​തി​യു​ടെ സമാപനം എപ്പോ​ഴാ​യി​രി​ക്കു​മെന്ന്‌ യഹോ​വ​യാം ദൈവ​ത്തി​നു മാത്രമേ കൃത്യ​മാ​യി അറിയാ​വൂ എന്ന്‌ യേശു മറുപടി നൽകി. (മത്തായി 24:36) എന്നിരു​ന്നാ​ലും, രാജ്യം മനുഷ്യ​വർഗ​ത്തി​നു യഥാർഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൈവ​രു​ത്തു​ന്ന​തി​നു തൊട്ടു​മുമ്പ്‌ ഭൂമി​യിൽ സംഭവി​ക്കാ​നി​രു​ന്ന കാര്യങ്ങൾ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. അവ ഇന്നു നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌!

3 എന്നാൽ, നാം ജീവി​ക്കു​ന്നത്‌ “വ്യവസ്ഥി​തി​യു​ടെ സമാപന”ത്തിങ്കലാണ്‌ എന്നതിന്റെ തെളിവു പരി​ശോ​ധി​ക്കു​ന്ന​തി​നു​മുമ്പ്‌, മനുഷ്യർ ആരും കണ്ടിട്ടി​ല്ലാ​ത്ത ഒരു യുദ്ധ​ത്തെ​ക്കു​റി​ച്ചു നമുക്ക്‌ ഹ്രസ്വ​മാ​യൊ​ന്നു പരിചി​ന്തി​ക്കാം. അദൃശ്യ ആത്മമണ്ഡ​ല​ത്തി​ലാണ്‌ അതു നടന്നത്‌. അതിന്റെ ഫലം നമ്മെയും ബാധി​ക്കു​ന്നുണ്ട്‌.

സ്വർഗ​ത്തിൽ ഒരു യുദ്ധം

4, 5. (എ) യേശു രാജാ​വാ​യി അധികാ​ര​മേറ്റ ഉടൻ സ്വർഗ​ത്തിൽ എന്തു സംഭവി​ച്ചു? (ബി) വെളി​പ്പാ​ടു 12:12 അനുസ​രിച്ച്‌ സ്വർഗ​ത്തി​ലെ യുദ്ധത്തി​ന്റെ ഫലം എന്തായി​രി​ക്കു​മാ​യി​രു​ന്നു?

4 യേശു​ക്രി​സ്‌തു 1914-ൽ സ്വർഗ​ത്തിൽ രാജാ​വാ​യെന്ന്‌ മുൻ അധ്യായം വിശദീ​ക​രി​ച്ചു. (ദാനീ​യേൽ 7:13, 14) രാജ്യാ​ധി​കാ​ര​മേറ്റ ഉടൻതന്നെ യേശു നടപടി സ്വീക​രി​ച്ചു. “സ്വർഗ്ഗ​ത്തിൽ യുദ്ധം ഉണ്ടായി; മീഖാ​യേ​ലും [യേശു​വി​ന്റെ മറ്റൊരു പേര്‌] അവന്റെ ദൂതന്മാ​രും മഹാസർപ്പ​ത്തോ​ടു [പിശാ​ചാ​യ സാത്താൻ] പടവെട്ടി; തന്റെ ദൂതന്മാ​രു​മാ​യി മഹാസർപ്പ​വും പടവെട്ടി” എന്നു ബൈബിൾ പറയുന്നു.a യുദ്ധത്തിൽ പരാജ​യ​മ​ടഞ്ഞ സാത്താ​നും അവന്റെ ദുഷ്ടദൂ​ത​ന്മാ​രാ​യ ഭൂതങ്ങ​ളും സ്വർഗ​ത്തിൽനി​ന്നു ഭൂമി​യി​ലേക്ക്‌ എറിയ​പ്പെ​ട്ടു. സാത്താ​നും അവന്റെ ഭൂതങ്ങ​ളും അങ്ങനെ നീക്കം ചെയ്യ​പ്പെ​ട്ട​തിൽ ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​രാ​യ ആത്മപു​ത്ര​ന്മാർ സന്തോ​ഷി​ച്ചു. എന്നാൽ, മനുഷ്യർക്ക്‌ ആ സന്തോഷം ലഭിക്കു​മാ​യി​രു​ന്നി​ല്ല. ബൈബിൾ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു: “ഭൂമിക്കു . . . അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.”—വെളി​പ്പാ​ടു 12:7, 9, 12.

5 സ്വർഗ​ത്തി​ലെ യുദ്ധത്തി​ന്റെ ഫലം എന്തായി​രി​ക്കു​മാ​യി​രു​ന്നെന്ന്‌ ദയവായി ശ്രദ്ധി​ക്കു​ക. ക്രോ​ധ​പ​ര​വ​ശ​നാ​യ സാത്താൻ ഭൂവാ​സി​ക​ളു​ടെ​മേൽ കഷ്ടം അഥവാ പ്രശ്‌ന​ങ്ങൾ വരുത്തു​മാ​യി​രു​ന്നു. നിങ്ങൾ കാണാൻ പോകു​ന്ന​തു​പോ​ലെ, ആ കഷ്ടത്തിന്റെ സമയത്താണ്‌ നാം ഇപ്പോൾ ജീവി​ക്കു​ന്നത്‌. എന്നാൽ, അതു താരത​മ്യേ​ന ചെറി​യൊ​രു കാലഘട്ടം, “അല്‌പ​കാ​ലം” ആയിരി​ക്കും. സാത്താ​നും അത്‌ അറിയാം. ഈ കാലഘ​ട്ട​ത്തെ ബൈബിൾ “അന്ത്യകാല”മെന്നാണു വിളി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1) പിശാ​ചി​ന്റെ സ്വാധീ​ന​ത്തിൽനി​ന്നു ദൈവം താമസി​യാ​തെ​ത​ന്നെ ഭൂമിയെ മോചി​പ്പി​ക്കു​മെ​ന്നത്‌ നമ്മെ എത്ര സന്തുഷ്ട​രാ​ക്കു​ന്നു! ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ട​തും ഇപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തും ആയ ചില സംഭവങ്ങൾ നമുക്കി​പ്പോൾ പരിചി​ന്തി​ക്കാം. നാം ജീവി​ക്കു​ന്നത്‌ അന്ത്യകാ​ല​ത്താ​ണെ​ന്നും യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ​മേൽ ദൈവ​രാ​ജ്യം പെട്ടെ​ന്നു​ത​ന്നെ നിത്യാ​നു​ഗ്ര​ഹ​ങ്ങൾ ചൊരി​യു​മെ​ന്നും ഇവ തെളി​യി​ക്കു​ന്നു. ആദ്യമാ​യി, നമ്മുടെ കാലത്തെ ശ്രദ്ധേ​യ​മാ​ക്കു​മെ​ന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞ അടയാ​ള​ത്തി​ന്റെ നാലു സവി​ശേ​ഷ​ത​കൾ നമുക്കി​പ്പോൾ പരി​ശോ​ധി​ക്കാം.

അന്ത്യനാ​ളു​ക​ളു​ടെ മുഖ്യ സവി​ശേ​ഷ​ത​കൾ

6, 7. യുദ്ധ​ത്തെ​യും ക്ഷാമ​ത്തെ​യും കുറി​ച്ചു​ള്ള യേശു​വി​ന്റെ വാക്കുകൾ ഇക്കാലത്ത്‌ നിറ​വേ​റു​ന്നത്‌ എങ്ങനെ?

6 “ജാതി ജാതി​യോ​ടും രാജ്യം രാജ്യ​ത്തോ​ടും എതിർക്കും.” (മത്തായി 24:7) കഴിഞ്ഞ ഒരു നൂറ്റാ​ണ്ടിൽ മാത്രം യുദ്ധങ്ങ​ളിൽ കൊല്ല​പ്പെ​ട്ട​തു ദശലക്ഷ​ങ്ങ​ളാണ്‌. ഒരു ബ്രിട്ടീഷ്‌ ചരി​ത്ര​കാ​രൻ ഇങ്ങനെ എഴുതി: “രേഖ​പ്പെ​ടു​ത്ത​പ്പെട്ട ചരി​ത്ര​ത്തി​ലെ ഏറ്റവും രക്തപങ്കി​ല​മാ​യ കാലഘ​ട്ട​മാ​യി​രു​ന്നു 20-ാം നൂറ്റാണ്ട്‌. . . . യുദ്ധങ്ങൾ ഒരു തുടർക്ക​ഥ​യാ​യി​രു​ന്നെന്നു പറയാ​വു​ന്ന അക്കാലത്ത്‌, സംഘടിത സായു​ധ​പോ​രാ​ട്ടം നടക്കാത്ത സമയം വിരള​മാ​യി​രു​ന്നു.” വേൾഡ്‌വാച്ച്‌ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ന്റെ ഒരു റിപ്പോർട്ട്‌ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “[20-ാം] നൂറ്റാ​ണ്ടി​ലെ യുദ്ധങ്ങ​ളിൽ മരിച്ച​വ​രു​ടെ എണ്ണം, എഡി ഒന്നാം നൂറ്റാണ്ടു മുതൽ 1899 വരെ നടന്ന മൊത്തം യുദ്ധങ്ങ​ളിൽ മരിച്ച​വ​രു​ടെ എണ്ണത്തിന്റെ മൂന്നി​ര​ട്ടി​യാണ്‌.” 1914 മുതലുള്ള യുദ്ധങ്ങൾ 10 കോടി​യി​ല​ധി​കം പേരുടെ ജീവൻ അപഹരി​ച്ചു. പ്രിയ​പ്പെ​ട്ട​വ​രെ യുദ്ധത്തിൽ നഷ്ടമാ​യ​തു നിമിത്തം കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു ദുഃഖ​വും ദുരി​ത​വും അനുഭ​വി​ക്കേ​ണ്ടി വന്നിരി​ക്കു​ന്നു. ഒരുപക്ഷേ നിങ്ങൾക്കും ഇത്തരത്തി​ലു​ള്ള ഒരു അനുഭവം ഉണ്ടായി​ട്ടു​ണ്ടാ​വാം.

അന്ത്യനാളുകളുടെ ചിത്രീകരണം: ബോംബ്‌ സ്‌ഫോടനം, വികലപോഷണം ബാധിച്ച ഒരു കുട്ടി, യുദ്ധവിമാനം, ഭൂകമ്പത്തിൽ കുടുങ്ങിപ്പോയ ഒരാൾ

7 ‘ക്ഷാമം ഉണ്ടാകും.’ (മത്തായി 24:7) കഴിഞ്ഞ 30 വർഷം​കൊണ്ട്‌ ഭക്ഷ്യോ​ത്‌പാ​ദ​നം ഗണ്യമാ​യി വർധി​ച്ചി​ട്ടു​ണ്ടെ​ന്നു ഗവേഷകർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. എങ്കിലും, ക്ഷാമം തുടരു​ക​യാണ്‌. കാരണം, ഭക്ഷണസാ​ധ​ന​ങ്ങൾ വാങ്ങാൻ പലർക്കും വേണ്ടത്ര പണമില്ല അല്ലെങ്കിൽ കൃഷി ചെയ്യാൻ ഇടമില്ല. വികസ്വര രാജ്യ​ങ്ങ​ളിൽ, നൂറു​കോ​ടി​യി​ല​ധി​കം ആളുകൾ ദിവസ​വും 1 ഡോള​റോ അതിൽ താഴെ​യോ വരുമാ​നം​കൊ​ണ്ടാ​ണു കഴിഞ്ഞു​കൂ​ടു​ന്നത്‌. അവരിൽ ഭൂരി​ഭാ​ഗ​വും വിശപ്പി​ന്റെ പിടി​യി​ലാണ്‌. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ കണക്കനു​സ​രിച്ച്‌, ഓരോ വർഷവും അമ്പതു​ല​ക്ഷ​ത്തി​ല​ധി​കം കുട്ടികൾ മരണമ​ട​യു​ന്നത്‌ പ്രധാ​ന​മാ​യും വികല​പോ​ഷ​ണം നിമി​ത്ത​മാണ്‌.

8, 9. ഭൂകമ്പ​ങ്ങ​ളെ​യും മഹാവ്യാ​ധി​ക​ളെ​യും കുറി​ച്ചു​ള്ള യേശു​വി​ന്റെ പ്രവച​ന​ങ്ങൾ നിവൃ​ത്തി​യേ​റി​യെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

8 ‘വലിയ ഭൂകമ്പങ്ങൾ ഉണ്ടാകും.’ (ലൂക്കൊസ്‌ 21:11) യു.എസ്‌. ജിയോ​ള​ജി​ക്കൽ സർവേ അനുസ​രിച്ച്‌, 1990 മുതൽ ഉണ്ടായി​ട്ടു​ള്ള ഭൂകമ്പ​ങ്ങ​ളിൽ പ്രതി​വർഷം ശരാശരി 17 എണ്ണം, കെട്ടി​ട​ങ്ങൾക്കു കേടു​വ​രു​ത്താ​നോ നിലത്ത്‌ വിള്ളൽവീ​ഴ്‌ത്താ​നോ തക്ക ശക്തിയു​ള്ള​വ​യാ​യി​രു​ന്നു. ശരാശ​രി​യെ​ടു​ത്താൽ കെട്ടി​ട​ങ്ങ​ളെ പൂർണ​മാ​യും തകർക്കാൻപോ​ന്ന ശക്തമായ ഭൂകമ്പങ്ങൾ ഓരോ വർഷവും ഉണ്ടായി​ട്ടുണ്ട്‌. മറ്റൊരു ഉറവിടം ഇപ്രകാ​രം പറയുന്നു: “കഴിഞ്ഞ നൂറു വർഷത്തി​നി​ടെ ഭൂകമ്പങ്ങൾ ലക്ഷങ്ങളു​ടെ ജീവൻ അപഹരി​ച്ചി​രി​ക്കു​ന്നു. മരണനി​ര​ക്കു കുറയ്‌ക്കു​ന്ന​തിൽ സാങ്കേ​തി​ക​വി​ദ്യ വഹിച്ചി​രി​ക്കു​ന്ന പങ്ക്‌ നാമമാ​ത്ര​മാണ്‌.”

9 ‘മഹാവ്യാ​ധി​കൾ ഉണ്ടാകും.’ (ലൂക്കൊസ്‌ 21:11) വൈദ്യ​ശാ​സ്‌ത്രം വളർന്നി​ട്ടു​ണ്ടെ​ങ്കി​ലും പുതി​യ​തും പഴയതും ആയ രോഗങ്ങൾ മനുഷ്യ​വർഗ​ത്തെ ഇപ്പോ​ഴും വേട്ടയാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഒരു റിപ്പോർട്ട്‌ അനുസ​രിച്ച്‌, ക്ഷയം, മലമ്പനി, കോളറ എന്നിവ ഉൾപ്പെ​ടെ​യു​ള്ള പരക്കെ അറിയ​പ്പെ​ടു​ന്ന 20  രോഗങ്ങൾ കഴിഞ്ഞ ദശാബ്ദ​ങ്ങ​ളിൽ കൂടുതൽ വ്യാപ​ക​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. അതു​പോ​ലെ, ചില രോഗങ്ങൾ ചികി​ത്സി​ച്ചു ഭേദമാ​ക്കു​ക കൂടുതൽ ദുഷ്‌ക​ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌. പുതു​താ​യി 30 രോഗ​ങ്ങ​ളെ​ങ്കി​ലും ഇപ്പോൾ രംഗ​പ്ര​വേ​ശം ചെയ്‌തി​ട്ടുണ്ട്‌. ഇവയിൽ ചിലതു ചികി​ത്സ​യി​ല്ലാ​ത്ത മാരക രോഗ​ങ്ങ​ളാണ്‌.

അന്ത്യകാ​ല​ത്തെ ആളുകൾ

അന്ത്യനാളുകളുടെ ചിത്രീകരണം: ഒരു രോഗി, പണത്തോടും സുഖലോലുപ ജീവിതത്തോടും പ്രിയമുള്ള ആളുകൾ, ശിഥിലമായ കുടുംബം, യുദ്ധഭൂമിയിൽ പട്ടാളക്കാർ

10. 2 തിമൊ​ഥെ​യൊസ്‌ 3:1-5-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന ഏതെല്ലാം സവി​ശേ​ഷ​ത​ക​ളാണ്‌ ഇന്നത്തെ മനുഷ്യ​രിൽ നിങ്ങൾക്കു കാണാ​നാ​കു​ന്നത്‌?

10 ചില ലോക​സം​ഭ​വ​ങ്ങ​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്ന​തി​നു പുറമേ, അന്ത്യകാ​ല​ത്തു മനുഷ്യ സമൂഹ​ത്തി​ലു​ണ്ടാ​കു​ന്ന മാറ്റ​ത്തെ​ക്കു​റി​ച്ചും ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. പൊതു​വേ മനുഷ്യർ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്കു​മെന്ന്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ വിശദീ​ക​രി​ക്കു​ക​യു​ണ്ടാ​യി. 2 തിമൊ​ഥെ​യൊസ്‌ 3:1-5-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “അന്ത്യകാ​ല​ത്തു ദുർഘ​ട​സ​മ​യ​ങ്ങൾ വരും.” പൗലൊസ്‌ പറഞ്ഞ കാര്യ​ങ്ങ​ളിൽ ചിലതാണ്‌ പിൻവ​രു​ന്നവ:

  • സ്വസ്‌നേ​ഹി​കൾ

  • ദ്രവ്യാ​ഗ്ര​ഹി​കൾ

  • അമ്മയപ്പ​ന്മാ​രെ അനുസ​രി​ക്കാ​ത്ത​വർ

  • നന്ദി​കെ​ട്ട​വർ

  • വാത്സല്യ​മി​ല്ലാ​ത്തവർ

  • അജി​തേ​ന്ദ്രി​യ​ന്മാർ (ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്തവർ)

  • ഉഗ്രന്മാർ

  • ദൈവ​പ്രി​യ​മി​ല്ലാ​തെ ഭോഗ​പ്രി​യ​രാ​യി​രി​ക്കു​ന്നവർ

  • ഭക്തിയു​ടെ വേഷം ധരിച്ച്‌ അതിന്റെ ശക്തി ത്യജി​ക്കു​ന്ന​വർ

11. ദുഷ്ടന്മാർക്കു സംഭവി​ക്കാ​നി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നു സങ്കീർത്ത​നം 92:7 വ്യക്തമാ​ക്കു​ന്നത്‌ എങ്ങനെ?

11 നിങ്ങളു​ടെ പ്രദേ​ശത്ത്‌ ഇത്തരക്കാ​രു​ണ്ടോ? തീർച്ച​യാ​യും. ദുർഗു​ണ​രാ​യ ആളുകൾ എവി​ടെ​യു​മുണ്ട്‌. ഇതു കാണി​ക്കു​ന്നത്‌ ദൈവം പെട്ടെ​ന്നു​ത​ന്നെ നടപടി സ്വീക​രി​ക്കു​മെ​ന്നാണ്‌. എന്തെന്നാൽ ബൈബിൾ ഇങ്ങനെ പറയുന്നു: “ദുഷ്ടന്മാർ പുല്ലു​പോ​ലെ മുളെ​ക്കു​ന്ന​തും നീതി​കേ​ടു പ്രവർത്തി​ക്കു​ന്ന​വ​രൊ​ക്കെ​യും തഴെക്കു​ന്ന​തും എന്നേക്കും നശിച്ചു​പോ​കേ​ണ്ട​തി​ന്നാ​കു​ന്നു.”—സങ്കീർത്ത​നം 92:7.

സത്‌ഫ​ല​ങ്ങൾ

12, 13. ഈ “അന്ത്യകാല”ത്ത്‌ ‘ജ്ഞാനം വർധി​ച്ചി​രി​ക്കു​ന്നത്‌’ ഏതുവി​ധ​ത്തിൽ?

12 ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ, ഈ അന്ത്യനാ​ളു​കൾ കഷ്ടത നിറഞ്ഞ​താണ്‌. എന്നാൽ, പ്രശ്‌ന​പൂ​രി​ത​മാ​യ ഈ ലോക​ത്തി​ലും യഹോ​വ​യു​ടെ ആരാധ​കർക്കി​ട​യിൽ സത്‌ഫ​ല​ങ്ങൾ ഉളവാ​യി​ട്ടുണ്ട്‌.

13 ‘ജ്ഞാനം വർധി​ക്കു​ന്ന’ ഒരു സമയ​ത്തെ​ക്കു​റി​ച്ചു ബൈബി​ളി​ലെ ദാനീ​യേൽ പുസ്‌ത​കം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. അത്‌ എപ്പോ​ഴാ​ണു സംഭവി​ക്കു​ക? “അന്ത്യകാല”ത്ത്‌. (ദാനീ​യേൽ 12:4) പ്രത്യേ​കിച്ച്‌ 1914 മുതൽ യഹോവ, തന്നെ സേവി​ക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വ​രെ ബൈബിൾ പരിജ്ഞാ​ന​ത്തിൽ വളരാൻ സഹായി​ച്ചി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ നാമം, അവന്റെ ഉദ്ദേശ്യം, യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യാ​ഗം, മരിച്ച​വ​രു​ടെ അവസ്ഥ, പുനരു​ത്ഥാ​നം തുടങ്ങിയ വില​യേ​റി​യ സത്യങ്ങൾ സംബന്ധിച്ച കൂടു​ത​ലാ​യ പരിജ്ഞാ​നം അവർ നേടി​യി​രി​ക്കു​ന്നു. മാത്രമല്ല, തങ്ങൾക്കു പ്രയോ​ജ​ന​ക​ര​വും ദൈവ​ത്തി​നു സ്‌തുതി കരേറ്റു​ന്ന​തും ആയ വിധത്തിൽ ജീവി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ യഹോ​വ​യു​ടെ ആരാധ​കർക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു. ദൈവ​രാ​ജ്യം ചെയ്യുന്ന കാര്യ​ങ്ങ​ളെ​യും അതു ഭൂമി​യി​ലെ സ്ഥിതി​ഗ​തി​കൾ നേരെ​യാ​ക്കു​ന്ന വിധ​ത്തെ​യും സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യ​വും അവർ സമ്പാദി​ച്ചി​ട്ടുണ്ട്‌. ഈ അറിവു​കൊണ്ട്‌ അവർ എന്താണു ചെയ്യു​ന്നത്‌? ആ ചോദ്യം, ഈ അന്ത്യകാ​ലത്ത്‌ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന മറ്റൊരു പ്രവച​ന​ത്തി​ലേ​ക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കു​ന്നു.

ലോകമെമ്പാടും പല ഭാഷകളിലായി സുവാർത്ത അറിയിക്കുന്ന യഹോവയുടെ സാക്ഷികൾ

“രാജ്യ​ത്തി​ന്റെ ഈ സുവി​ശേ​ഷം . . . ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും.”—മത്തായി 24:14

14. രാജ്യ​സു​വാർത്താ​പ്ര​സം​ഗം ഇക്കാലത്ത്‌ എത്ര വിപു​ല​മാണ്‌, അതു ചെയ്യു​ന്നത്‌ ആര്‌?

14 “രാജ്യ​ത്തി​ന്റെ ഈ സുവി​ശേ​ഷം . . . ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും​” എന്നു “ലോകാ​വ​സാ​ന”ത്തെക്കു​റി​ച്ചു​ള്ള പ്രവച​ന​ത്തിൽ യേശു​ക്രി​സ്‌തു പറയു​ക​യു​ണ്ടാ​യി. (മത്തായി 24:3, 14) രാജ്യം എന്താണ്‌, അത്‌ എന്തു ചെയ്യും, നമുക്ക്‌ എങ്ങനെ അതിന്റെ അനു​ഗ്ര​ഹ​ങ്ങ​ളിൽ പങ്കുപ​റ്റാം എന്നിങ്ങനെ ഈ രാജ്യ​ത്തെ​ക്കു​റി​ച്ചു​ള്ള സുവാർത്ത ലോക​മെ​മ്പാ​ടു​മു​ള്ള 230-ലധികം ദേശങ്ങ​ളിൽ 400-ലേറെ ഭാഷക​ളി​ലാ​യി ഇപ്പോൾ പ്രസം​ഗി​ക്ക​പ്പെ​ടു​ക​യാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ തീക്ഷ്‌ണ​ത​യോ​ടെ രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കു​ന്നു. അവർ, “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​” നിന്ന്‌ ഉള്ളവരാണ്‌. (വെളി​പ്പാ​ടു 7:9) ബൈബിൾ യഥാർഥ​ത്തിൽ എന്താണു പഠിപ്പി​ക്കു​ന്ന​തെന്ന്‌ അറിയാൻ ആഗ്രഹി​ക്കു​ന്ന​വ​രു​മാ​യി അവർ സൗജന്യ ഭവന ബൈബി​ള​ധ്യ​യ​ന​ങ്ങൾ നടത്തുന്നു. സത്യ​ക്രി​സ്‌ത്യാ​നി​കളെ ‘എല്ലാവ​രും പകെക്കു​മെ​ന്നു’ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തി​ന്റെ അടിസ്ഥാ​ന​ത്തിൽ നോക്കു​മ്പോൾ ഇത്‌ പ്രവച​ന​ത്തി​ന്റെ എത്ര മഹത്തായ നിവൃ​ത്തി​യാണ്‌!—ലൂക്കൊസ്‌ 21:17.

നിങ്ങൾ എന്തു ചെയ്യും?

15. (എ) ഇത്‌ അന്ത്യകാ​ല​മാ​ണെ​ന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ, എന്തു​കൊണ്ട്‌? (ബി) യഹോ​വ​യെ എതിർക്കു​ന്ന​വർക്കും ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിന്‌ കീഴ്‌പെ​ടു​ന്ന​വർക്കും “അവസാനം” എന്തർഥ​മാ​ക്കും?

15 ഇത്രയ​ധി​കം ബൈബിൾ പ്രവച​ന​ങ്ങൾ ഇപ്പോൾ നിറ​വേ​റു​ന്ന സ്ഥിതിക്ക്‌, നാം ജീവി​ക്കു​ന്നത്‌ അന്ത്യകാ​ല​ത്താണ്‌ എന്നതി​നോ​ടു നിങ്ങൾ യോജി​ക്കു​ന്നി​ല്ലേ? മതി എന്നു യഹോ​വ​യ്‌ക്കു തോന്നു​ന്ന​തു​വ​രെ സുവാർത്ത പ്രസം​ഗി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞാൽ “അവസാനം” വരു​മെന്ന്‌ ഉറപ്പാണ്‌. (മത്തായി 24:14) ഭൂമി​യിൽനി​ന്നു ദൈവം ദുഷ്ടത തുടച്ചു​നീ​ക്കു​ന്ന സമയ​ത്തെ​യാണ്‌ “അവസാനം” എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌. മനഃപൂർവം എതിർത്തു​നിൽക്കു​ന്ന സകല​രെ​യും നശിപ്പി​ക്കാ​നാ​യി യഹോവ യേശു​വി​നെ​യും ശക്തരായ ദൂതന്മാ​രെ​യും ഉപയോ​ഗി​ക്കും. (2 തെസ്സ​ലൊ​നീ​ക്യർ 1:6-9) സാത്താ​നും ഭൂതങ്ങ​ളും മേലാൽ ജനതകളെ വഴി​തെ​റ്റി​ക്കി​ല്ല. അതിനു​ശേ​ഷം, ദൈവ​രാ​ജ്യ​ത്തി​ന്റെ നീതി​പൂർവ​ക​മാ​യ ഭരണത്തി​നു കീഴ്‌പെ​ടു​ന്ന സകലരു​ടെ​യും​മേൽ അത്‌ അനു​ഗ്ര​ഹ​ങ്ങൾ ചൊരി​യും.—വെളി​പ്പാ​ടു 20:1-3; 21:3-5.

16. നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ജ്ഞാനപൂർവ​ക​മാ​യ ഗതി എന്താണ്‌?

16 സാത്താന്റെ ലോക​ത്തി​ന്റെ അന്ത്യം സമീപി​ച്ചി​രി​ക്കു​ന്ന​തി​നാൽ, “ഞാൻ എന്താണു ചെയ്യേ​ണ്ടത്‌” എന്നു നാം ഓരോ​രു​ത്ത​രും സ്വയം ചോദി​ക്കേ​ണ്ട​തുണ്ട്‌. യഹോ​വ​യെ​യും നമ്മിൽനിന്ന്‌ അവൻ ആവശ്യ​പ്പെ​ടു​ന്ന കാര്യ​ങ്ങ​ളെ​യും സംബന്ധി​ച്ചു കൂടു​ത​ലാ​യി തുടർന്നും പഠിക്കു​ന്ന​താ​ണു ജ്ഞാനപൂർവ​ക​മാ​യ ഗതി. (യോഹ​ന്നാൻ 17:3) ഒരു നല്ല ബൈബിൾ പഠിതാ​വാ​യി​രി​ക്കു​ക. യഹോ​വ​യു​ടെ ഹിതം ചെയ്യാൻ ശ്രമി​ക്കു​ന്ന മറ്റുള്ള​വ​രു​മാ​യു​ള്ള ക്രമമായ സഹവാസം നിങ്ങളു​ടെ ഒരു ശീലമാ​ക്കു​ക. (എബ്രായർ 10:24, 25) ലോക​മെ​മ്പാ​ടു​മു​ള്ള ജനങ്ങൾക്ക്‌ യഹോവ ലഭ്യമാ​ക്കി​യി​രി​ക്കു​ന്ന സമൃദ്ധ​മാ​യ ജ്ഞാനം സമ്പാദി​ക്കു​ക​യും ദൈവ​പ്രീ​തി ലഭി​ക്കേ​ണ്ട​തി​നു ജീവി​ത​ത്തിൽ ആവശ്യ​മാ​യ മാറ്റങ്ങൾ വരുത്തു​ക​യും ചെയ്യുക.—യാക്കോബ്‌ 4:8.

17. ദുഷ്ടന്മാ​രു​ടെ നാശം മിക്കവർക്കും ഒരു അപ്രതീ​ക്ഷി​ത സംഭവ​മാ​യി​രി​ക്കാൻ പോകു​ന്നത്‌ എന്തു​കൊണ്ട്‌?

17 നാം ജീവി​ക്കു​ന്നത്‌ അന്ത്യകാ​ല​ത്താണ്‌ എന്നതിന്റെ തെളിവ്‌ മിക്കവ​രും അവഗണി​ച്ചു​ക​ള​യു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. ദുഷ്ടന്മാ​രു​ടെ നാശം പെട്ടെന്ന്‌, ഓർക്കാ​പ്പു​റ​ത്താ​യി​രി​ക്കും സംഭവി​ക്കു​ക. മിക്കവർക്കും അത്‌ രാത്രി​യിൽ കള്ളൻ വരുന്ന​തു​പോ​ലെ അപ്രതീ​ക്ഷി​ത​മാ​യി​രി​ക്കും. (1 തെസ്സ​ലൊ​നീ​ക്യർ 5:2) യേശു ഈ മുന്നറി​യി​പ്പു നൽകി: “നോഹ​യു​ടെ കാലം​പോ​ലെ തന്നേ മനുഷ്യ​പു​ത്ര​ന്റെ വരവും ആകും. ജലപ്ര​ള​യ​ത്തി​ന്നു മുമ്പുള്ള കാലത്തു നോഹ പെട്ടക​ത്തിൽ കയറി​യ​നാൾവ​രെ അവർ തിന്നും കുടി​ച്ചും വിവാഹം കഴിച്ചും വിവാ​ഹ​ത്തി​ന്നു കൊടു​ത്തും പോന്നു; ജലപ്ര​ള​യം വന്നു എല്ലാവ​രെ​യും നീക്കി​ക്ക​ള​യു​വോ​ളം അവർ അറിഞ്ഞ​തു​മി​ല്ല; മനുഷ്യ​പു​ത്ര​ന്റെ വരവും അങ്ങനെ തന്നേ ആകും.”—മത്തായി 24:37-39.

18. യേശു​വി​ന്റെ ഏതു മുന്നറി​യി​പ്പി​നു നാം അതീവ​ശ്രദ്ധ നൽകണം?

18 അതിനാൽ യേശു തന്റെ ശ്രോ​താ​ക്ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ ഹൃദയം അതിഭ​ക്ഷ​ണ​ത്താ​ലും മദ്യപാ​ന​ത്താ​ലും ഉപജീ​വ​ന​ചി​ന്ത​ക​ളാ​ലും ഭാര​പ്പെ​ട്ടി​ട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണി​പോ​ലെ വരാതി​രി​പ്പാൻ സൂക്ഷി​ച്ചു​കൊൾവിൻ. അതു സർവ്വഭൂ​ത​ല​ത്തി​ലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവി​പ്പാ​നു​ള്ള എല്ലാറ്റി​ന്നും ഒഴിഞ്ഞു​പോ​കു​വാ​നും മനുഷ്യ​പു​ത്ര​ന്റെ മുമ്പിൽ [അംഗീ​കാ​ര​ത്തോ​ടെ] നില്‌പാ​നും നിങ്ങൾ പ്രാപ്‌ത​രാ​കേ​ണ്ട​തി​ന്നു സദാകാ​ല​വും ഉണർന്നും പ്രാർത്ഥി​ച്ചും​കൊ​ണ്ടി​രി​പ്പിൻ.” (ലൂക്കൊസ്‌ 21:34-36) യേശു​വി​ന്റെ ഈ വാക്കുകൾ ഗൗരവ​മാ​യെ​ടു​ക്കു​ക. അതാണ്‌ ഇപ്പോൾ ജ്ഞാനപൂർവ​ക​മാ​യ ഗതി. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ, യഹോ​വ​യാം ദൈവ​ത്തി​ന്റെ​യും ‘മനുഷ്യ​പു​ത്ര​നാ​യ’ യേശു​ക്രി​സ്‌തു​വി​ന്റെ​യും അംഗീ​കാ​ര​മു​ള്ള​വർക്ക്‌ സാത്താന്റെ കീഴി​ലു​ള്ള ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യത്തെ അതിജീ​വി​ക്കു​ന്ന​തി​നും തൊട്ട​ടു​ത്തെ​ത്തി​യി​രി​ക്കുന്ന അത്ഭുത​ക​ര​മാ​യ പുതിയ ലോക​ത്തി​ലെ നിത്യ​ജീ​വൻ നേടു​ന്ന​തി​നും ഉള്ള പ്രത്യാ​ശ​യുണ്ട്‌!—യോഹ​ന്നാൻ 3:16; 2 പത്രൊസ്‌ 3:13.

a യേശുക്രിസ്‌തുവിന്റെ മറ്റൊരു പേരാണ്‌ മീഖാ​യേൽ എന്നു വ്യക്തമാ​ക്കു​ന്ന വിവര​ങ്ങൾക്കാ​യി 218-19 പേജു​ക​ളി​ലെ അനുബന്ധം കാണുക.

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌

  • യുദ്ധം, ഭക്ഷ്യക്ഷാ​മം, ഭൂകമ്പം, മഹാവ്യാ​ധി​കൾ എന്നിവ അന്ത്യകാ​ല​ത്തി​ന്റെ സവി​ശേ​ഷ​ത​ക​ളാണ്‌. —മത്തായി 24:7; ലൂക്കൊസ്‌ 21:11.

  • അന്ത്യകാ​ല​ത്തു പലരും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം സ്വസ്‌നേ​ഹി​ക​ളും ദ്രവ്യാ​ഗ്ര​ഹി​ക​ളും ഉല്ലാസ​പ്രി​യ​രും ആയിരി​ക്കും.—2 തിമൊ​ഥെ​യൊസ്‌ 3:1-5.

  • ഈ അന്ത്യകാ​ലത്ത്‌ ലോക​വ്യാ​പ​ക​മാ​യി രാജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്ക​പ്പെ​ടു​ന്നു.—മത്തായി 24:14.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക