വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w95 11/1 പേ. 16-21
  • ഉണർന്നിരിക്കാനുള്ള സമയം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉണർന്നിരിക്കാനുള്ള സമയം
  • വീക്ഷാഗോപുരം—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ഉണർന്നി​രി​പ്പിൻ!”
  • ഒഴിഞ്ഞു​പോ​കുന്ന “തലമുറ”
  • “ആ നാളും നാഴി​ക​യും”
  • നീതി​നി​ഷ്‌ഠ​മായ “പുതിയ ആകാശ​വും പുതിയ ഭൂമി​യും”
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    വീക്ഷാഗോപുരം—1997
  • ഒരു ‘ദുഷ്ടതലമുറ’യിൽനിന്നുള്ള രക്ഷ
    വീക്ഷാഗോപുരം—1995
  • ക്രിസ്‌തുവിന്റെ സാന്നിധ്യം —നിങ്ങൾക്ക്‌ അത്‌ എന്തർഥമാക്കുന്നു?
    2008 വീക്ഷാഗോപുരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    വീക്ഷാഗോപുരം—1995
കൂടുതൽ കാണുക
വീക്ഷാഗോപുരം—1995
w95 11/1 പേ. 16-21

ഉണർന്നി​രി​ക്കാ​നുള്ള സമയം

“സുവി​ശേഷം മുമ്പെ സകലജാ​തി​ക​ളോ​ടും പ്രസം​ഗി​ക്കേ​ണ്ട​താ​കു​ന്നു. . . . എന്നാൽ അവസാ​ന​ത്തോ​ളം സഹിച്ചു​നി​ല്‌ക്കു​ന്നവൻ രക്ഷിക്ക​പ്പെ​ടും.”—മർക്കൊസ്‌ 13:10, 13.

1. നാം സഹിച്ചു​നിൽക്കു​ക​യും മനോ​വീ​ര്യം കൈവി​ടാ​തി​രി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

വിശ്വാ​സ​മി​ല്ലാത്ത, വക്രത​യുള്ള ഒരു തലമു​റ​യു​ടെ മധ്യേ നാം സഹിച്ചു​നി​ന്നേ മതിയാ​വൂ! 1914 മുതൽ ആളുക​ളു​ടെ ഒരു തലമുറ, യേശു​വി​ന്റെ നാളു​ക​ളി​ലേ​തു​പോ​ലെ, ദുഷി​ച്ച​താ​യി​ത്തീർന്നി​രി​ക്കു​ന്നു. ആ ദുഷി​ക്ക​ലി​ന്റെ അളവാ​ണെ​ങ്കി​ലോ ഇന്നു ലോക​വ്യാ​പ​ക​വു​മാണ്‌. ഈ “അന്ത്യകാ​ലത്തു,” അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വർണിച്ച “ദുർഘ​ട​സ​മ​യങ്ങൾ” മനുഷ്യ​വർഗത്തെ ദുരി​ത​ത്തി​ലാ​ഴ്‌ത്തു​ന്നു. “ദുഷ്ടമ​നു​ഷ്യ​രും മായാ​വി​ക​ളും [“കപട​വേ​ഷ​ധാ​രി​ക​ളും,” NW] വഞ്ചിച്ചും വഞ്ചിക്ക​പ്പെ​ട്ടും​കൊ​ണ്ടു മേല്‌ക്കു​മേൽ ദോഷ​ത്തിൽ മുതിർന്നു”വരുന്നു. വ്യക്തമാ​യും, “സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു.” ഭൂമിയെ നശിപ്പി​ക്കാ​നുള്ള തന്റെ അവസാന ശ്രമത്തി​ലാ​ണു പിശാ​ചായ സാത്താ​നി​പ്പോൾ. എന്നാൽ മനോ​വീ​ര്യം കൈവി​ട​രുത്‌! നീതിയെ ഇഷ്ടപ്പെ​ടുന്ന സകലർക്കും ശാശ്വ​താ​ശ്വാ​സം കൈവ​രു​ത്തുന്ന ഒരു ‘മഹോ​പ​ദ്രവം” സമീപി​ക്കു​ക​യാണ്‌.—2 തിമൊ​ഥെ​യൊസ്‌ 3:1-5, 13; 1 യോഹ​ന്നാൻ 5:19; വെളി​പ്പാ​ടു 7:14, NW.

2. 1914-ൽ പ്രവചനം നിവൃ​ത്തി​യേ​റി​യ​തെ​ങ്ങനെ?

2 സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, മനുഷ്യ​വർഗ​ത്തി​ന്റെ മർദക ശത്രു​ക്കളെ നീക്കു​ന്ന​തി​ന്റെ ഭാഗമെന്ന നിലയിൽ, കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ യഹോവ ഇപ്പോൾ സ്വർഗ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​ക്കി​യി​രി​ക്കു​ക​യാണ്‌. (വെളി​പ്പാ​ടു 11:15) യേശു​വി​ന്റെ ഒന്നാമത്തെ വരവിന്റെ കാര്യ​ത്തിൽ നിറ​വേ​റി​യ​തു​പോ​ലെ, ദാനി​യേൽ എഴുതിയ ഒരു ശ്രദ്ധേ​യ​മായ പ്രവച​ന​വും ഈ നൂറ്റാ​ണ്ടിൽ നിറ​വേ​റു​ക​യു​ണ്ടാ​യി. ദാനീ​യേൽ 4:16, 17, 32-ൽ, “ഏഴു കാലങ്ങ”ളുടെ ഒരു കാലഘ​ട്ട​ത്തേക്കു ഭൂമി​യു​ടെ​മേ​ലുള്ള നിയമ​പ​ര​മായ രാജത്വ​ത്തെ മാറ്റി​നിർത്തു​ന്ന​താ​യി നമ്മോടു പറയുന്നു. അതിന്റെ വലിയ നിവൃ​ത്തി​യിൽ, ഈ ഏഴു കാലങ്ങൾ 360 ‘ദിവസങ്ങൾ’വീതം ഉൾപ്പെട്ട ഏഴു ബൈബിൾവർഷങ്ങൾ, അഥവാ മൊത്തം 2,520 വർഷങ്ങ​ളാണ്‌.a ബാബി​ലോൻ ഇസ്രാ​യേൽ രാജ്യത്തെ ചവുട്ടി​മെ​തി​ക്കാൻ ആരംഭിച്ച പൊ.യു.മു. 607 മുതൽ മനുഷ്യ​വർഗ​ത്തി​ന്റെ നിയമാ​നു​സൃത രാജാവ്‌ എന്നനി​ല​യിൽ യേശു സ്വർഗ​ത്തിൽ സിംഹാ​സ​ന​സ്ഥ​നായ പൊ.യു. 1914 വരെയുള്ള കാലഘ​ട്ട​മാ​യി​രു​ന്നു അത്‌. അന്ന്‌ “ജാതി​ക​ളു​ടെ കാലം” അവസാ​നി​ച്ചു. (ലൂക്കൊസ്‌ 21:24) എന്നാൽ വരാൻപോ​കുന്ന മിശി​ഹൈക രാജ്യ​ത്തി​നു കീഴ്‌പെ​ടാൻ വിസമ്മ​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണു രാഷ്ട്രങ്ങൾ.—സങ്കീർത്തനം 2:1-6, 10-12; 110:1, 2.

3, 4. (എ) ഒന്നാം നൂറ്റാ​ണ്ടി​ലെ സംഭവ​ങ്ങ​ളും നമ്മുടെ നാളി​ലേ​തും തമ്മിൽ എന്തു താരത​മ്യം ചെയ്യാ​വു​ന്ന​താണ്‌? (ബി) പ്രസക്ത​മായ ഏതെല്ലാം ചോദ്യ​ങ്ങൾ ചോദി​ക്കാ​വു​ന്ന​താണ്‌?

3 വർഷങ്ങ​ളു​ടെ 70-ാമത്തെ ആഴ്‌ച (പൊ.യു. 29-36) സമീപി​ച്ച​പ്പോ​ഴും, പിന്നെ 1914 എന്ന വർഷം സമീപി​ച്ച​പ്പോ​ഴും ദൈവ​ഭ​യ​മുള്ള ആളുകൾ മിശി​ഹാ​യു​ടെ വരവ്‌ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അവൻ എത്തുക​തന്നെ ചെയ്‌തു! എന്നിരു​ന്നാ​ലും, ഓരോ അവസര​ത്തി​ലും പ്രതീ​ക്ഷി​ച്ച​തിൽനി​ന്നു വ്യത്യ​സ്‌ത​മായ വിധത്തി​ലാ​യി​രു​ന്നു അവൻ പ്രത്യ​ക്ഷ​മാ​യത്‌. ഓരോ സന്ദർഭ​ത്തി​ലും, താരത​മ്യേന ഹ്രസ്വ​മായ ഒരു കാലയ​ള​വി​നു​ശേഷം, ഒരു ദുഷ്ട “തലമുറ” അവസാനം ദിവ്യ​കൽപ്പ​ന​യാൽ നാശം അനുഭ​വി​ക്കു​ന്നു.—മത്തായി 24:34.

4 നമ്മുടെ മുൻലേ​ഖ​ന​ത്തിൽ, യേശു​വി​നെ വധിക്ക​ണ​മെന്ന്‌ ആവശ്യ​പ്പെട്ട ദുഷ്ട യഹൂദ തലമു​റ​യു​ടെ അന്ത്യം എങ്ങനെ​യാ​യി​രു​ന്നു​വെന്നു നാം ശ്രദ്ധി​ക്കു​ക​യു​ണ്ടാ​യി. അപ്പോൾ, അവനെ ഇപ്പോ​ഴും എതിർക്കു​ക​യോ അവഗണി​ക്കു​ക​യോ ചെയ്യുന്ന മനുഷ്യ​വർഗ​ത്തി​ന്റെ നാശ​യോ​ഗ്യ​മായ തലമു​റ​യു​ടെ കാര്യ​മോ? വിശ്വാ​സ​മി​ല്ലാത്ത ഈ തലമു​റ​യു​ടെ​മേൽ ന്യായ​വി​ധി എപ്പോൾ നിർവ​ഹി​ക്ക​പ്പെ​ടും?

“ഉണർന്നി​രി​പ്പിൻ!”

5. (എ) യഹോ​വ​യു​ടെ “നാളും നാഴി​ക​യും” എപ്പോ​ഴാ​ണെ​ന്നതു സംബന്ധി​ച്ചു നാം അറി​യേ​ണ്ട​യാ​വ​ശ്യ​മി​ല്ലാ​ത്തത്‌ ഏതു സാധു​വായ കാരണ​ത്താ​ലാണ്‌? (ബി) മർക്കോസ്‌ പറയു​ന്ന​പ്ര​കാ​രം, സാധു​വായ ഏതു ബുദ്ധ്യു​പ​ദേ​ശ​ത്തോ​ടെ​യാ​ണു യേശു തന്റെ പ്രവചനം ഉപസം​ഹ​രി​ക്കു​ന്നത്‌?

5 “മഹോ​പ​ദ്രവ”ത്തിലേക്കു നയിക്കുന്ന സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു പ്രവചി​ച്ച​ശേഷം, യേശു ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ആ നാളും നാഴി​ക​യും സംബന്ധി​ച്ചോ എന്റെ പിതാവു മാത്ര​മ​ല്ലാ​തെ ആരും സ്വർഗ്ഗ​ത്തി​ലെ ദൂതന്മാ​രും പുത്ര​നും കൂടെ അറിയു​ന്നില്ല.” (മത്തായി 24:3-36; മർക്കൊസ്‌ 13:3-32) സംഭവ​ങ്ങ​ളു​ടെ കൃത്യ​സ​മയം നാം അറി​യേ​ണ്ട​തില്ല. എന്നാൽ ശക്തമായ വിശ്വാ​സം നട്ടുവ​ളർത്തി​ക്കൊ​ണ്ടും യഹോ​വ​യു​ടെ സേവന​ത്തിൽ തിരക്കു​ള്ള​വ​രാ​യി​രു​ന്നു​കൊ​ണ്ടും ഉണർന്നി​രി​ക്കു​ന്ന​തി​ലാ​യി​രി​ക്കണം നമ്മുടെ ശ്രദ്ധ. അല്ലാതെ ഒരു തീയതി കണക്കാ​ക്കു​ന്ന​തി​ലാ​യി​രി​ക്ക​രുത്‌. ‘ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയാ​യ്‌ക​കൊ​ണ്ടു സൂക്ഷി​ച്ചു​കൊൾവിൻ; ഉണർന്നി​രി​പ്പിൻ; ഞാൻ നിങ്ങ​ളോ​ടു പറയു​ന്ന​തോ എല്ലാവ​രോ​ടും പറയുന്നു: ഉണർന്നി​രി​പ്പിൻ’ എന്നു പറഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു യേശു മഹത്തായ തന്റെ പ്രവചനം ഉപസം​ഹ​രി​ച്ചത്‌. (മർക്കൊസ്‌ 13:33-37) ഇന്നത്തെ ലോക​ത്തി​ന്റെ ഇരുളിൽ അപകടം പതിയി​രി​ക്കു​ക​യാണ്‌. നാം ഉണർന്നി​രു​ന്നേ മതിയാ​വൂ!—റോമർ 13:11-13.

6. (എ) നമ്മുടെ വിശ്വാ​സം എന്തിലു​റ​ച്ച​താ​യി​രി​ക്കണം? (ബി) നമുക്ക്‌ എങ്ങനെ ‘നമ്മുടെ നാളു​കളെ എണ്ണാ’നാവും? (സി) “തലമുറ” എന്നതി​നാൽ യേശു അടിസ്ഥാ​ന​പ​ര​മാ​യി എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

6 ഒരു ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അവസാന നാളു​ക​ളെ​ക്കു​റി​ച്ചുള്ള നിശ്വസ്‌ത പ്രവച​ന​ങ്ങൾക്കു ശ്രദ്ധ​കൊ​ടു​ക്കുക മാത്രമല്ല, ക്രിസ്‌തു​യേ​ശു​വി​ന്റെ അമൂല്യ​മായ ബലിയി​ലും അതില​ടി​സ്ഥാ​ന​മാ​ക്കി​യുള്ള ദൈവ​ത്തി​ന്റെ വിസ്‌മ​യാ​വ​ഹ​മായ വാഗ്‌ദ​ത്ത​ങ്ങ​ളി​ലും നാം നമ്മുടെ വിശ്വാ​സത്തെ ഉറപ്പി​ക്കു​ക​യും വേണം. (എബ്രായർ 6:17-19; 9:14; 1 പത്രൊസ്‌ 1:18, 19; 2 പത്രൊസ്‌ 1:16-19) ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അന്ത്യം കാണാ​നുള്ള അതിയായ താത്‌പ​ര്യം​നി​മി​ത്തം, യഹോ​വ​യു​ടെ ജനം 1914 മുതലുള്ള തലമു​റ​യു​ടെ ആയുർ​ദൈർഘ്യം കണക്കാക്കി അതിനെ “മഹോ​പ​ദ്രവ”ത്തോടു ബന്ധപ്പെ​ടു​ത്തി അത്‌ എപ്പോൾ പൊട്ടി​പ്പു​റ​പ്പെ​ടു​മെന്നു ചില​പ്പോ​ഴൊ​ക്കെ ഊഹി​ച്ചി​ട്ടുണ്ട്‌. എന്നാൽ ഒരു തലമു​റ​യിൽ എത്ര വർഷങ്ങ​ളോ നാളു​ക​ളോ ഉണ്ടെന്ന്‌ ഊഹാ​പോ​ഹം നടത്താതെ യഹോ​വ​യ്‌ക്കു സന്തുഷ്ട സ്‌തുതി കരേറ്റു​ന്ന​തിൽ ‘നമ്മുടെ നാളു​കളെ എണ്ണേ’ണ്ടതെങ്ങ​നെ​യെന്നു ചിന്തി​ച്ചു​കൊണ്ട്‌ നാം “ജ്ഞാനമു​ള്ളോ​രു ഹൃദയ”ത്തിന്റെ ഉടമയാ​ണെന്നു പ്രകട​മാ​ക്കു​ന്നു. (സങ്കീർത്തനം 90:12) യേശു​ക്രി​സ്‌തു ഉപയോ​ഗിച്ച “തലമുറ” എന്ന പദം സമയം കണക്കാ​ക്കു​ന്ന​തിന്‌ ഒരു മാനദണ്ഡം തരുന്നില്ല. പകരം, ഒരു നിശ്ചിത ചരി​ത്ര​കാ​ല​ഘ​ട്ട​ത്തി​ലെ പ്രത്യേക തിരി​ച്ച​റി​യി​ക്കൽ സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളുള്ള സമകാ​ലി​ക​രായ ആളുക​ളെ​യാണ്‌ അതു മുഖ്യ​മാ​യും സൂചി​പ്പി​ക്കു​ന്നത്‌.b

7. ഒരു ചരിത്ര പ്രൊ​ഫസർ “1914-ന്റെ തലമുറ”യെക്കു​റിച്ച്‌ എന്ത്‌ എഴുതു​ന്നു, ഇതു യേശു​വി​ന്റെ പ്രവച​ന​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

7 മേൽപ്പ​റ​ഞ്ഞ​തി​നോ​ടുള്ള യോജി​പ്പിൽ, ചരിത്ര പ്രൊ​ഫ​സ​റായ റോബർട്ട്‌ വോൾ 1914-ന്റെ തലമുറ എന്ന തന്റെ പുസ്‌ത​ക​ത്തിൽ എഴുതി: “കാലഗ​ണ​നാ​പ​രി​ധി​ക​ളാൽ നിർവ​ചി​ക്ക​പ്പെ​ടു​ന്നതല്ല ചരി​ത്ര​പ​ര​മായ ഒരു തലമുറ . . . തീയതി​കൾകൊ​ണ്ടു വിവരി​ക്കാ​വു​ന്നതല്ല അത്‌.” എന്നാൽ “കഴിഞ്ഞ​കാ​ല​വു​മാ​യുള്ള ബന്ധമറ്റു​വെന്ന ഒരു ഉറച്ച ബോധം” ഒന്നാം​ലോക മഹായു​ദ്ധം ഉളവാ​ക്കി​യെന്ന്‌ സൂചി​പ്പിച്ച അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “1914 ആഗസ്റ്റിൽ ഒരു ലോകം അവസാ​നി​ച്ചു​വെ​ന്നും മറ്റൊന്ന്‌ ആരംഭി​ച്ചി​രി​ക്കു​ന്നു​വെ​ന്നു​മുള്ള ധാരണ യുദ്ധത്തെ അതിജീ​വി​ച്ച​വർക്ക്‌ ഒരിക്ക​ലും മറക്കാൻ കഴിഞ്ഞില്ല.” അത്‌ എത്ര സത്യമാണ്‌! സംഗതി​യു​ടെ മർമസ്ഥാ​ന​ത്തു​തന്നെ ഇതു ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്നു. 1914 മുതലുള്ള മനുഷ്യ​വർഗ​ത്തി​ന്റെ “ഈ തലമുറ” ഭീതി​ദ​മായ മാറ്റങ്ങൾ കണ്ടറി​ഞ്ഞി​ട്ടുണ്ട്‌. അതു കോടാ​നു​കോ​ടി ആളുക​ളു​ടെ രക്തത്തിൽ ഭൂമി കുതി​രു​ന്നതു കണ്ടു. യുദ്ധം, വംശഹത്യ, ഭീകര​പ്ര​വർത്തനം, കുറ്റകൃ​ത്യ​ങ്ങൾ, നിയമ​രാ​ഹി​ത്യം എന്നിവ ലോക​വ്യാ​പ​ക​മായ അളവിൽ പെരുകി. ക്ഷാമവും രോഗ​ങ്ങ​ളും അധാർമികത​യും ഭൂമു​ഖത്തു നടമാടി. യേശു ഇങ്ങനെ പ്രവചി​ച്ചി​രു​ന്നു: “അവ്വണ്ണം തന്നേ ഇതു സംഭവി​ക്കു​ന്നതു കാണു​മ്പോൾ ദൈവ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു എന്നു ഗ്രഹി​പ്പിൻ. സകലവും സംഭവി​ക്കു​വോ​ളം ഈ തലമുറ ഒഴിഞ്ഞു​പോ​ക​യില്ല എന്നു ഞാൻ സത്യമാ​യി​ട്ടു നിങ്ങ​ളോ​ടു പറയുന്നു.”—ലൂക്കൊസ്‌ 21:31, 32.

8. ഉണർന്നി​രി​ക്കേ​ണ്ട​യാ​വ​ശ്യ​ത്തെ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാർ ഊന്നി​പ്പ​റ​യു​ന്ന​തെ​ങ്ങനെ?

8 അതേ, മിശി​ഹൈക രാജ്യ​ത്തി​ന്റെ സമ്പൂർണ വിജയം സമീപി​ച്ചി​രി​ക്കു​ക​യാണ്‌! അപ്പോൾ, ഒരു “തലമുറ”യുടെ അക്ഷരീയ ആയുർ​ദൈർഘ്യം സംബന്ധിച്ച്‌ തീയതി അന്വേ​ഷി​ക്കു​ന്ന​തു​കൊ​ണ്ടോ ഊഹാ​പോ​ഹം നടത്തു​ന്ന​തു​കൊ​ണ്ടോ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ? അശേഷ​മില്ല! ഹബക്കൂക്‌ 2:3 വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു: “ദർശന​ത്തി​ന്നു ഒരു അവധി​വെ​ച്ചി​രി​ക്കു​ന്നു; അതു സമാപ്‌തി​യി​ലേക്കു ബദ്ധപ്പെ​ടു​ന്നു; സമയം തെറ്റു​ക​യു​മില്ല; അതു വൈകി​യാ​ലും അതിന്നാ​യി കാത്തി​രിക്ക; അതു വരും നിശ്ചയം; താമസി​ക്ക​യു​മില്ല.” കണക്കു​തീർപ്പി​നുള്ള യഹോ​വ​യു​ടെ ദിവസം എന്നത്തേ​തി​ലും വേഗം അടുത്ത​ടു​ത്തു വരിക​യാണ്‌.—യിരെ​മ്യാ​വു 25:31-33; മലാഖി 4:1.

9. 1914 മുതലുള്ള ഏതെല്ലാം സംഭവ​വി​കാ​സങ്ങൾ സമയം ചുരു​ങ്ങി​യി​രി​ക്കു​ന്നു എന്നു പ്രകട​മാ​ക്കു​ന്നു?

9 1914-ൽ ക്രിസ്‌തു​വി​ന്റെ രാജ്യം ഭരണം തുടങ്ങി​യ​പ്പോൾ, സാത്താൻ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യ​പ്പെട്ടു. എന്നു​വെ​ച്ചാൽ ‘ഭൂമിക്കു കഷ്ട’മെന്നർഥം. കാരണം “പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (വെളി​പ്പാ​ടു 12:12) ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലെ സാത്താന്റെ ഭരണവു​മാ​യുള്ള താരത​മ്യ​ത്തിൽ തീർച്ച​യാ​യും ആ സമയം അൽപ്പകാ​ലം​ത​ന്നെ​യാണ്‌. രാജ്യം ആസന്നമാ​യി​രി​ക്കു​ന്നു, അതു​പോ​ലെ​തന്നെ, ഈ ദുഷ്ടത​ല​മു​റ​യു​ടെ​മേൽ ന്യായ​വി​ധി നിർവ​ഹി​ക്കു​ന്ന​തി​നുള്ള യഹോ​വ​യു​ടെ നാളും നാഴി​ക​യും!—സദൃശ​വാ​ക്യ​ങ്ങൾ 3:25; 10:24, 25.

ഒഴിഞ്ഞു​പോ​കുന്ന “തലമുറ”

10. “ഈ തലമുറ” നോഹ​യു​ടെ നാളി​ലെ​പ്പോ​ലെ ആയിരി​ക്കു​ന്ന​തെ​ങ്ങനെ?

10 മത്തായി 24:34, 35-ലെ യേശു​വി​ന്റെ പ്രസ്‌താ​വന നമുക്കു കൂടുതൽ അടുത്തു പരി​ശോ​ധി​ക്കാം: “ഇതൊ​ക്കെ​യും സംഭവി​ക്കു​വോ​ളം ഈ തലമുറ ഒഴിഞ്ഞു​പോ​ക​യില്ല എന്നു ഞാൻ സത്യമാ​യി​ട്ടു നിങ്ങ​ളോ​ടു പറയുന്നു. ആകാശ​വും ഭൂമി​യും ഒഴിഞ്ഞു​പോ​കും; എന്റെ വചനങ്ങ​ളോ ഒഴിഞ്ഞു​പോ​ക​യില്ല.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) ആർക്കും ‘ആ നാളും നാഴി​ക​യും അറിയി​ല്ലെന്ന്‌’ യേശു​വി​ന്റെ തുടർന്നുള്ള വാക്കുകൾ പ്രകട​മാ​ക്കു​ന്നു. അതിലും പ്രധാ​ന​മാ​യി, ഈ തലമു​റ​യിൽ നമുക്കു ചുറ്റു​മുള്ള കെണികൾ നാം ഒഴിവാ​ക്ക​ണ​മെന്ന്‌ അവൻ പ്രകട​മാ​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ യേശു പറയുന്നു: “നോഹ​യു​ടെ കാലം​പോ​ലെ തന്നേ മനുഷ്യ​പു​ത്രന്റെ വരവും ആകും. ജലപ്ര​ള​യ​ത്തി​ന്നു മുമ്പുള്ള കാലത്തു നോഹ പെട്ടക​ത്തിൽ കയറി​യ​നാൾവരെ അവർ തിന്നും കുടി​ച്ചും വിവാഹം കഴിച്ചും വിവാ​ഹ​ത്തി​ന്നു കൊടു​ത്തും പോന്നു; ജലപ്ര​ളയം വന്നു എല്ലാവ​രെ​യും നീക്കി​ക്ക​ള​യു​വോ​ളം അവർ അറിഞ്ഞ​തു​മില്ല [“ഗൗനി​ച്ചില്ല,” NW]; മനുഷ്യ​പു​ത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്തായി 24:36-39) ഇവിടെ യേശു തന്റെ നാളിലെ തലമു​റയെ നോഹ​യു​ടെ നാളി​ലേ​തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തി.—ഉല്‌പത്തി 6:5, 9; NW, അടിക്കു​റിപ്പ്‌.

11. മത്തായി​യും ലൂക്കോ​സും റിപ്പോർട്ടു ചെയ്‌തി​രി​ക്കു​ന്ന​പ്ര​കാ​രം ‘തലമു​റകൾ’ സംബന്ധിച്ച്‌ യേശു എന്തു താരത​മ്യം നടത്തി?

11 യേശു ‘തലമു​റ​കളെ’ക്കുറിച്ച്‌ ഇങ്ങനെ താരത​മ്യം ചെയ്യു​ന്നത്‌ അപ്പോ​സ്‌ത​ല​ന്മാർ കേൾക്കു​ന്നത്‌ അത്‌ ആദ്യമാ​യി​രു​ന്നില്ല. കാരണം ഏതാനും ദിവസ​ങ്ങൾക്കു​മുമ്പ്‌ അവൻ തന്നേപ്പ​റ്റി​ത്തന്നെ ഇങ്ങനെ പ്രസ്‌താ​വി​ച്ചി​രു​ന്നു: “മനുഷ്യ​പു​ത്രൻ . . . വളരെ കഷ്ടം അനുഭ​വി​ക്ക​യും ഈ തലമുറ അവനെ തള്ളിക്ക​ള​ക​യും വേണം. നോഹ​യു​ടെ കാലത്തു സംഭവി​ച്ച​തു​പോ​ലെ മനുഷ്യ​പു​ത്രന്റെ നാളി​ലും ഉണ്ടാകും. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (ലൂക്കൊസ്‌ 17:24-26) അങ്ങനെ, മത്തായി 24-ാം അധ്യാ​യ​വും ലൂക്കൊസ്‌ 17-ാം അധ്യാ​യ​വും ഒരേ താരത​മ്യം​തന്നെ നടത്തുന്നു. നോഹ​യു​ടെ നാളിൽ “ഭൂമി​യിൽ തന്റെ വഴി വഷളാ​ക്കി​യി​രു”ന്ന, പ്രളയ​ത്തിൽ നശിപ്പി​ക്ക​പ്പെട്ട “സകലജ​ഡ​വും” “ഈ തലമുറ”യായി​രു​ന്നു. യേശു​വി​ന്റെ നാളിൽ “ഈ തലമുറ” യേശു​വി​നെ തള്ളിക്കളഞ്ഞ, വിശ്വാ​സ​ത്യാ​ഗി​ക​ളായ യഹൂദ ജനതയാ​യി​രു​ന്നു.—ഉല്‌പത്തി 6:11, 12; 7:1.

12, 13. (എ) ഒഴിഞ്ഞു​പോ​കേ​ണ്ടി​യി​രി​ക്കുന്ന “ഈ തലമുറ” ഇന്ന്‌ എന്താണ്‌? (ബി) ഈ “വക്രത​യും കോട്ട​വു​മുള്ള തലമുറ”യെ യഹോ​വ​യു​ടെ ജനം നേരി​ടു​ന്ന​തെ​ങ്ങനെ?

12 അതു​കൊണ്ട്‌, ഇന്നു യേശു​വി​ന്റെ പ്രവച​ന​ത്തി​ന്റെ അവസാന നിവൃ​ത്തി​യിൽ, “ഈ തലമുറ” വ്യക്തമാ​യും പരാമർശി​ക്കു​ന്നത്‌ ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം കണ്ടിട്ടും തങ്ങളുടെ വഴി നേരെ​യാ​ക്കാത്ത ഭൂവാ​സി​ക​ളെ​യാണ്‌. ഇതിനു വിപരീ​ത​മാ​യി, യേശു​വി​ന്റെ ശിഷ്യ​ന്മാർ എന്നനി​ല​യിൽ നാം “ഈ തലമുറ”യുടെ ജീവി​ത​ശൈ​ലി​യാൽ കരുപ്പി​ടി​പ്പി​ക്ക​പ്പെ​ടാൻ വിസമ്മ​തി​ക്കു​ന്നു. ലോക​ത്തിൽ ആയിരി​ക്കു​ന്നു​വെ​ങ്കി​ലും, നാം അതിന്റെ ഭാഗമാ​യി​രി​ക്കാൻ പാടില്ല, “എന്തു​കൊ​ണ്ടെ​ന്നാൽ നിയമിത സമയം അടുത്തി​രി​ക്കു​ക​യാണ്‌.” (വെളി​പാട്‌ 1:3, NW; യോഹ​ന്നാൻ 17:16) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നമ്മെ അനുശാ​സി​ക്കു​ന്നു: “വക്രത​യും കോട്ട​വു​മുള്ള തലമു​റ​യു​ടെ നടുവിൽ നിങ്ങൾ അനിന്ദ്യ​രും പരമാർത്ഥി​ക​ളും ദൈവ​ത്തി​ന്റെ നിഷ്‌ക​ള​ങ്ക​മ​ക്ക​ളും ആകേണ്ട​തി​ന്നു എല്ലാം പിറു​പി​റു​പ്പും വാദവും കൂടാതെ ചെയ്‌വിൻ. . . . നിങ്ങൾ . . . ലോക​ത്തിൽ ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നു.”—ഫിലി​പ്പി​യർ 2:14, 15; കൊ​ലൊ​സ്സ്യർ 3:5-10; 1 യോഹ​ന്നാൻ 2:15-17.

13 നാം “ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കുന്ന”തിൽ ഒരു ശുദ്ധമായ ക്രിസ്‌തീയ വ്യക്തി​ത്വം പ്രകടി​പ്പി​ക്കു​ന്നതു മാത്രമല്ല ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. യേശു​വി​ന്റെ ഈ പ്രാവ​ച​നിക നിയോ​ഗം നിറ​വേ​റ്റു​ന്ന​താണ്‌ അതിൽ ഏറ്റവും പ്രധാ​ന​മാ​യി ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌: “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അവസാനം എപ്പോ​ഴാ​ണെന്നു പറയാൻ ഒരു മനുഷ്യ​നും സാധി​ക്കു​ക​യില്ല. എന്നാൽ ദൈവ​ത്തി​നു തൃപ്‌തി​തോ​ന്നുന്ന അളവിൽ ‘ഭൂമി​യു​ടെ അറ്റത്തോ​ളം’ സാക്ഷ്യം കൊടു​ത്തു​ക​ഴി​ഞ്ഞാൽപ്പി​ന്നെ ദുഷ്ടജ​ന​ത്തി​ന്റെ “ഈ തലമുറ”യുടെ അന്ത്യം വരു​മെന്നു നമുക്ക്‌ അറിയാം.—പ്രവൃ​ത്തി​കൾ 1:8.

“ആ നാളും നാഴി​ക​യും”

14. ‘കാലങ്ങ​ളെ​യും സമയങ്ങ​ളെ​യും’ കുറിച്ച്‌ യേശു​വും പൗലോ​സും എന്ത്‌ അനുശാ​സനം നൽകി, നാം എങ്ങനെ പ്രതി​ക​രി​ക്കണം?

14 യഹോവ ഉദ്ദേശി​ക്കു​ന്നി​ട​ത്തോ​ളം ആഗോള സാക്ഷ്യം നിർവ​ഹി​ക്ക​പ്പെ​ട്ടു​ക​ഴി​യു​മ്പോൾ, അതായി​രി​ക്കും ഈ ലോക​വ്യ​വ​സ്ഥി​തി​യെ നീക്കാ​നുള്ള അവന്റെ “നാളും നാഴി​ക​യും.” നമ്മൾ തീയതി മുന്നമേ അറി​യേ​ണ്ട​യാ​വ​ശ്യ​മില്ല. അങ്ങനെ, യേശു​വി​ന്റെ മാതൃക പിൻപ​റ്റി​ക്കൊണ്ട്‌, പൗലോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ അനുശാ​സി​ച്ചു: “സഹോ​ദ​ര​ന്മാ​രേ, കാലങ്ങ​ളെ​യും സമയങ്ങ​ളെ​യും കുറിച്ചു നിങ്ങളെ എഴുതി​യ​റി​യി​പ്പാൻ ആവശ്യ​മില്ല. കള്ളൻ രാത്രി​യിൽ വരു​മ്പോ​ലെ കർത്താ​വി​ന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയു​ന്നു​വ​ല്ലോ. അവർ സമാധാ​ന​മെ​ന്നും നിർഭ​യ​മെ​ന്നും പറയു​മ്പോൾ ഗർഭി​ണി​ക്കു പ്രസവ​വേദന വരും​പോ​ലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റി​യൊ​ഴി​യാ​വ​തു​മല്ല.” പൗലോസ്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌ എന്തിലാ​ണെന്നു നോക്കുക: ‘അവർ പറയു​മ്പോൾ.’ അതേ, തീരെ പ്രതീ​ക്ഷി​ക്കാത്ത നേരത്ത്‌ “സമാധാ​ന​മെ​ന്നും നിർഭ​യ​മെ​ന്നും [“സുരക്ഷി​ത​ത്വ​മെ​ന്നും,” NW]” ഉള്ള പ്രസ്‌താ​വ​ന​ക​ളി​റ​ക്കു​മ്പോൾ, ദൈവ​ത്തി​ന്റെ ന്യായ​വി​ധി പെട്ടെ​ന്നു​തന്നെ നിർവ​ഹി​ക്ക​പ്പെ​ടും. “ആകയാൽ നാം ശേഷമു​ള്ള​വ​രെ​പ്പോ​ലെ ഉറങ്ങാതെ ഉണർന്നും സുബോ​ധ​മാ​യു​മി​രിക്ക” എന്ന അപ്പോ​സ്‌ത​ലന്റെ ഉപദേശം എത്ര ഉചിത​മാണ്‌!—1 തെസ്സ​ലൊ​നീ​ക്യർ 5:1-3, 6; 7-11 എന്നീ വാക്യ​ങ്ങൾകൂ​ടി കാണുക; പ്രവൃ​ത്തി​കൾ 1:7.

15, 16. (എ) നാം വിചാ​രി​ച്ചി​രു​ന്ന​തി​നെ​ക്കാ​ളും അകലെ​യാണ്‌ അർമ​ഗെ​ദോൻ എന്നു നാം ചിന്തി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) സമീപ ഭാവി​യിൽ യഹോ​വ​യു​ടെ പരമാ​ധി​കാ​രം എങ്ങനെ മഹത്ത്വീ​ക​രി​ക്ക​പ്പെ​ടണം?

15 “ഈ തലമുറ”യെക്കു​റി​ച്ചുള്ള കൂടുതൽ കൃത്യ​മായ ഈ വീക്ഷണ​ത്തി​ന്റെ അർഥം നാം വിചാ​രി​ച്ചി​രു​ന്ന​തി​നെ​ക്കാ​ളും അകലെ​യാണ്‌ അർമ​ഗെ​ദോൻ എന്നാണോ? അല്ലേ അല്ല! ആ “നാളും നാഴി​ക​യും” നാം ഒരിക്ക​ലും അറിഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും, യഹോ​വ​യാം ദൈവ​ത്തിന്‌ അത്‌ എല്ലായ്‌പോ​ഴും അറിയാം. അവനു മാറ്റമില്ല. (മലാഖി 3:6) വ്യക്തമാ​യും, ലോകം ആത്യന്തിക നാശത്തി​ലേക്കു കൂടുതൽ കൂടുതൽ ആണ്ടു​പോ​കു​ക​യാണ്‌. ഉണർന്നി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യം മുമ്പെ​ന്നെ​ത്തേ​ക്കാ​ളും അടിയ​ന്തി​ര​മാ​യി​രി​ക്കു​ക​യാണ്‌. “വേഗത്തിൽ സംഭവി​പ്പാ​നു​ള്ളതു” യഹോവ നമുക്കു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഉത്‌ക്ക​ട​മായ ഒരു അടിയ​ന്തിര ബോധ​ത്തോ​ടെ നമ്മൾ പ്രതി​ക​രി​ക്കണം.—വെളി​പ്പാ​ടു 1:1; 11:18; 16:14, 16.

16 സമയം അടുത്തു​വ​രു​ന്തോ​റും ഉണർന്നി​രി​ക്കുക. കാരണം യഹോവ സാത്താന്റെ സകല വ്യവസ്ഥി​തി​യു​ടെ​മേ​ലും നാശം വരുത്താൻ പോകു​ക​യാണ്‌! (യിരെ​മ്യാ​വു 25:29-31) യഹോവ പറയുന്നു: “ഞാൻ എന്നെത്തന്നേ മഹത്വീ​ക​രി​ക്ക​യും എന്നെത്തന്നേ വിശു​ദ്ധീ​ക​രി​ക്ക​യും പല ജാതി​ക​ളും കാൺങ്കെ എന്നെത്തന്നേ വെളി​പ്പെ​ടു​ത്തു​ക​യും ഞാൻ യഹോവ എന്നു അവർ അറിക​യും ചെയ്യും.” (യെഹെ​സ്‌കേൽ 38:23) “യഹോ​വ​യു​ടെ” ആ നിർണാ​യക “ദിവസം” സമീപി​ക്കു​ക​യാണ്‌!—യോവേൽ 1:15; 2:1, 2; ആമോസ്‌ 5:18-20; സെഫന്യാ​വു 2:2, 3.

നീതി​നി​ഷ്‌ഠ​മായ “പുതിയ ആകാശ​വും പുതിയ ഭൂമി​യും”

17, 18. (എ) യേശു​വും പത്രോ​സും പറയു​ന്ന​പ്ര​കാ​രം, “ഈ തലമുറ” എങ്ങനെ​യാണ്‌ ഒഴിഞ്ഞു​പോ​കു​ന്നത്‌? (ബി) ദൈവിക ഭക്തിയുള്ള നടത്തയും പ്രവൃ​ത്തി​യും സംബന്ധി​ച്ചു നാം ഉണർന്നി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 ‘സംഭവി​ക്കാ​നുള്ള ഈ സകല സംഗതി​കളെ’ക്കുറി​ച്ചും യേശു ഇങ്ങനെ പറഞ്ഞു: “ആകാശ​വും ഭൂമി​യും ഒഴിഞ്ഞു​പോ​കും; എന്റെ വചനങ്ങ​ളോ ഒഴിഞ്ഞു​പോ​ക​യില്ല.” (മത്തായി 24:34, 35) “ഈ തലമുറ”യിലെ ഭരിക്കു​ന്ന​വ​രും ഭരിക്ക​പ്പെ​ടു​ന്ന​വ​രു​മായ “ആകാശ​വും ഭൂമിയു”മായി​രി​ക്കാം യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. “ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും അതേ വചനത്താൽ തീക്കായി സൂക്ഷി​ച്ചും ന്യായ​വി​ധി​യും ഭക്തികെട്ട മനുഷ്യ​രു​ടെ നാശവും സംഭവി​പ്പാ​നുള്ള ദിവസ​ത്തേക്കു കാത്തു​മി​രി​ക്കു​ന്നു” എന്നു പരാമർശി​ച്ച​പ്പോൾ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ഉപയോ​ഗി​ച്ച​തും സമാന​മായ വാക്കു​കൾതന്നെ. “[ഭരണ] ആകാശങ്ങൾ . . . ഒഴിഞ്ഞു​പോ​കു”കയും അതോ​ടൊ​പ്പം ദുഷിച്ച മനുഷ്യ​സ​മൂ​ഹ​വും, അഥവാ “ഭൂമി​യും” അതിന്റെ പാപപൂർണ​മായ വേലക​ളും ഒഴിഞ്ഞു​പോ​കു​ക​യും ചെയ്യാ​നി​രി​ക്കുന്ന ‘കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ,” NW] ദിവസം കള്ളനെ​പ്പോ​ലെ വരു’ന്നതെങ്ങ​നെ​യെന്ന്‌ അവൻ അടുത്ത​താ​യി വർണി​ക്കു​ന്നു. എന്നിട്ട്‌, “ഇവ ഒക്കെയും അഴിവാ​നു​ള്ള​താ​യി​രി​ക്ക​യാൽ ആകാശം ചുട്ടഴി​വാ​നും മൂലപ​ദാർത്ഥങ്ങൾ വെന്തു​രു​കു​വാ​നും ഉള്ള ദൈവ​ദി​വ​സ​ത്തി​ന്റെ വരവു കാത്തിരി”ക്കുന്നതി​നാൽ നാം “വിശു​ദ്ധ​ജീ​വ​ന​വും ഭക്തിയും ഉള്ളവർ ആയി”രിക്കണ​മെന്ന്‌ അപ്പോ​സ്‌തലൻ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. പിന്നെ എന്തു വരും? ‘നീതി വസിക്കാ​നി​രി​ക്കുന്ന പുതിയ ആകാശ​ത്തി​ലേ​ക്കും പുതിയ ഭൂമി’യിലേ​ക്കും പത്രോസ്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കു​ന്നു.—2 പത്രൊസ്‌ 3:7, 10-13.c

18 യേശു​ക്രി​സ്‌തു​വി​നാ​ലും അവന്റെ സഹരാ​ജാ​ക്ക​ന്മാ​രാ​ലു​മുള്ള രാജ്യ​ഭ​ര​ണ​മെന്ന ആ “പുതിയ ആകാശം” മനുഷ്യ​വർഗ​സ​മൂ​ഹ​മായ നീതി​നി​ഷ്‌ഠ​മായ “പുതിയ ഭൂമി”ക്കുമേൽ അനു​ഗ്ര​ഹങ്ങൾ ചൊരി​യും. ആ സമൂഹ​ത്തി​ന്റെ ഒരു ഭാവി​യം​ഗ​മാ​ണോ നിങ്ങൾ? അങ്ങനെ​യെ​ങ്കിൽ, വരാനി​രി​ക്കുന്ന മഹത്തായ ഭാവി​യെ​ക്കു​റിച്ച്‌ ആഹ്ലാദി​ക്കാൻ നിങ്ങൾക്കു കാരണ​മുണ്ട്‌!—യെശയ്യാ​വു 65:17-19; വെളി​പ്പാ​ടു 21:1-5.

19. നമുക്കി​പ്പോൾ എന്തു മഹത്തായ പദവി ആസ്വദി​ക്കാ​നാ​യേ​ക്കും?

19 അതേ, മനുഷ്യ​വർഗ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ ഒരു “തലമുറ” ഇപ്പോൾപ്പോ​ലും കൂട്ടി​വ​രു​ത്ത​പ്പെ​ടു​ക​യാണ്‌. ഇന്ന്‌, “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ” അഭിഷിക്ത “അടിമ” സങ്കീർത്തനം 78:1, 4-ലെ ഈ വാക്കു​ക​ളോ​ടുള്ള ചേർച്ച​യിൽ ദിവ്യ​വി​ദ്യാ​ഭ്യാ​സം പ്രദാനം ചെയ്യു​ക​യാണ്‌: “എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധി​പ്പിൻ; എന്റെ വായ്‌മൊ​ഴി​കൾക്കു നിങ്ങളു​ടെ ചെവി ചായി​പ്പിൻ; . . . വരുവാ​നുള്ള തലമു​റ​യോ​ടു യഹോ​വ​യു​ടെ സ്‌തു​തി​യും ബലവും അവൻ ചെയ്‌ത അത്ഭുത​പ്ര​വൃ​ത്തി​ക​ളും വിവരി​ച്ചു​പ​റ​യും.” (മത്തായി 24:45-47, NW) ഈ വർഷം ഏപ്രിൽ 14-ന്‌, ഏതാണ്ട്‌ 230-ലധികം രാജ്യ​ങ്ങ​ളി​ലുള്ള 75,500-ലധികം​വ​രുന്ന സഭകളിൽ, 1,20,00,000 വ്യക്തികൾ ലോക​മെ​മ്പാ​ടും ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തിൽ പങ്കെടു​ത്തു. അക്കൂട്ട​ത്തിൽ നിങ്ങളു​ണ്ടാ​യി​രു​ന്നോ? നിങ്ങൾ ക്രിസ്‌തു​യേ​ശു​വിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യും ‘രക്ഷയ്‌ക്കാ​യി യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ക​യും’ ചെയ്യു​മാ​റാ​കട്ടെ.—റോമർ 10:10-13.

20. “കാലം ചുരു​ങ്ങി​യി​രി​ക്കുന്ന”തുകൊണ്ട്‌, നാം ഉണർന്നി​രി​ക്കേ​ണ്ട​തെ​ങ്ങനെ, എന്തു ഭാവി​പ്ര​തീ​ക്ഷ​യോ​ടെ?

20 “കാലം ചുരു​ങ്ങി​യി​രി​ക്കു​ന്നു” എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു. അതു​കൊണ്ട്‌, മനുഷ്യ​വർഗ​ത്തി​ന്റെ ദുഷ്ടത​ല​മുറ അടി​ച്ചേൽപ്പി​ക്കുന്ന പീഡന​ങ്ങ​ളും വിദ്വേ​ഷ​ങ്ങ​ളും സഹിച്ചു​നിൽക്ക​വേ​തന്നെ, എല്ലായ്‌പോ​ഴും ഉണർന്നി​രി​ക്കാ​നും യഹോ​വ​യു​ടെ വേലയിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കാ​നു​മുള്ള സമയമാ​ണിത്‌. (1 കൊരി​ന്ത്യർ 7:29; മത്തായി 10:22; 24:13, 14) “ഈ തലമുറ”യിൽ വരു​മെന്നു ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന സകല സംഗതി​ക​ളും നിരീ​ക്ഷി​ച്ചു​കൊണ്ട്‌, നമുക്ക്‌ ഉണർന്നി​രി​ക്കാം. (ലൂക്കൊസ്‌ 21:31-33) ഈ സംഗതി​ക​ളിൽനി​ന്നു രക്ഷപ്പെ​ട്ടു​കൊ​ണ്ടും മനുഷ്യ​പു​ത്ര​നു​മു​മ്പിൽ ദിവ്യാം​ഗീ​കാ​ര​ത്തോ​ടെ നിന്നു​കൊ​ണ്ടും അവസാനം നാം നിത്യ​ജീ​വൻ എന്ന സമ്മാനം കരസ്ഥമാ​ക്കി​യേ​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a “ഏഴു കാലങ്ങൾ” സംബന്ധി​ച്ചുള്ള കൂടു​ത​ലായ വിവര​ങ്ങൾക്കു വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച “നിന്റെ രാജ്യം വരേണമേ” എന്ന പുസ്‌ത​ക​ത്തി​ന്റെ 127-39, 186-9 എന്നീ പേജുകൾ കാണുക.

b വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) 1-ാം വാല്യം 918-ാം പേജ്‌ കാണുക.

c വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച വരാൻപോ​കുന്ന നമ്മുടെ ലോക​ഗ​വൺമെൻറ്‌—ദൈവ​രാ​ജ്യം [ഇംഗ്ലീഷ്‌] എന്നതിന്റെ 152-6, 180-1 എന്നീ പേജു​ക​ളും കാണുക.

പുനര​വ​ലോ​കന ചോദ്യ​ങ്ങൾ:

◻ ദാനീ​യേൽ 4:32-ന്റെ നിവൃത്തി ശ്രദ്ധി​ച്ച​ശേഷം, നാമി​പ്പോൾ “ഉണർന്നി​രി”ക്കേണ്ട​തെ​ങ്ങനെ?

◻ മത്തായി​യു​ടെ​യും ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷങ്ങൾ “ഈ തലമുറ”യെ തിരി​ച്ച​റി​യി​ക്കു​ന്ന​തെ​ങ്ങനെ?

◻ ‘ആ നാളി​നും നാഴിക’യ്‌ക്കും​വേണ്ടി കാത്തി​രി​ക്കവേ, നമ്മൾ എന്തു നിരീ​ക്ഷി​ക്കു​ന്നു, നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കണം?

◻ നീതി​നി​ഷ്‌ഠ​മായ “പുതിയ ആകാശ​വും പുതിയ ഭൂമി​യും” സംബന്ധിച്ച ഭാവി​പ്ര​തീക്ഷ എന്തു ചെയ്യാൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കണം?

[17-ാം പേജിലെ ചിത്രങ്ങൾ]

അക്രമാസക്തവും ദുഷ്ടവു​മായ ഈ തലമുറ ഒഴിഞ്ഞു​പോ​കു​മ്പോൾ, ദുരി​ത​മ​നു​ഭ​വി​ക്കുന്ന മനുഷ്യ​വർഗ​ത്തിന്‌ ആശ്വാസം ലഭിക്കും

[കടപ്പാട്‌]

Alexandra Boulat/Sipa Press

[കടപ്പാട്‌]

Left and below: Luc Delahaye/Sipa Press

[18-ാം പേജിലെ ചിത്രങ്ങൾ]

മനുഷ്യവർഗത്തിലെ മുഴു​ജാ​തി​കൾക്കും​വേ​ണ്ടി​യുള്ള മഹത്തായ “പുതിയ ആകാശ​വും പുതിയ ഭൂമി​യും” തൊട്ടു​മു​ന്നിൽ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക