വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലോക​മെ​ങ്ങും സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • പാഠം 21. നഗരത്തിലെ ഒരു തെരുവിൽ സാഹിത്യ കൈവണ്ടിയുടെ അടുത്ത്‌ നിൽക്കുന്ന രണ്ട്‌ യഹോവയുടെ സാക്ഷികളോടു സംസാരിക്കുന്ന ഒരാൾ.

      പാഠം 21

      ലോക​മെ​ങ്ങും സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

      യഹോവ ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങ​ളും പെട്ടെ​ന്നു​തന്നെ പരിഹ​രി​ക്കും! എത്ര നല്ല സന്തോ​ഷ​വാർത്ത, അല്ലേ? ഈ സന്തോ​ഷ​വാർത്ത എല്ലാവ​രും അറി​യേ​ണ്ട​തല്ലേ? തന്റെ അനുഗാ​മി​കൾ ഈ സന്തോ​ഷ​വാർത്ത എല്ലാവ​രെ​യും അറിയി​ക്ക​ണ​മെന്ന്‌ യേശു കല്‌പി​ച്ചു. (മത്തായി 28:19, 20) യേശു​വി​ന്റെ ഈ കല്‌പന യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ​യാ​ണ്‌ അനുസ​രി​ക്കു​ന്നത്‌?

      1. മത്തായി 24:14-ലെ യേശു​വി​ന്റെ വാക്കുകൾ ഇന്നു നിറ​വേ​റു​ന്നത്‌ എങ്ങനെ?

      ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും’ എന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്തായി 24:14) യഹോ​വ​യു​ടെ സാക്ഷികൾ വളരെ സന്തോ​ഷ​ത്തോ​ടെ​യാണ്‌ യേശു​വി​ന്റെ ഈ കല്‌പന അനുസ​രി​ക്കു​ന്നത്‌. ലോക​മെ​ങ്ങു​മാ​യി 1,000-ത്തിലധി​കം ഭാഷക​ളിൽ ഞങ്ങൾ ഈ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു. എത്ര വലിയ ഒരു വേല! എത്രയ​ധി​കം ആളുക​ളു​ടെ സമയവും തയ്യാ​റെ​ടു​പ്പും കഠിനാ​ധ്വാ​ന​വും ഇതിന്റെ പിന്നിൽ വേണം! എന്നാൽ യഹോ​വ​യു​ടെ സഹായ​മി​ല്ലാ​തെ ഈ പ്രവർത്തനം ഇത്ര നന്നായി ചെയ്യാ​നാ​കില്ല.

      2. സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഞങ്ങൾ എന്തെല്ലാം ചെയ്യുന്നു?

      ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ ഞങ്ങളും “വീടു​തോ​റും” പോയി ആളുക​ളോ​ടു സംസാ​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 5:42) ഇങ്ങനെ ചിട്ട​യോ​ടെ ക്രമീ​കൃ​ത​മാ​യി പ്രവർത്തി​ക്കു​ന്ന​തു​കൊണ്ട്‌ ഞങ്ങൾക്ക്‌ ഓരോ വർഷവും ലക്ഷക്കണ​ക്കിന്‌ ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ കഴിയു​ന്നു. എന്നാൽ ആളുകൾ എപ്പോ​ഴും വീട്ടി​ലി​ല്ലാ​ത്ത​തു​കൊണ്ട്‌ അവരെ കാണാ​നി​ട​യുള്ള പൊതു​സ്ഥ​ല​ങ്ങ​ളി​ലും മറ്റിട​ങ്ങ​ളി​ലും വെച്ച്‌ ഞങ്ങൾ അവരോ​ടു സംസാ​രി​ക്കാ​റുണ്ട്‌. യഹോ​വ​യെ​ക്കു​റി​ച്ചും യഹോവ ചെയ്യാൻ പോകുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും മറ്റുള്ള​വ​രോ​ടു പറയാൻ കിട്ടുന്ന എല്ലാ അവസര​ങ്ങ​ളും ഞങ്ങൾ ഉപയോ​ഗി​ക്കു​ന്നു.

      3. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ആർക്കാണ്‌?

      സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നത്‌ യഥാർഥ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യെ​ല്ലാം ഉത്തരവാ​ദി​ത്വ​മാണ്‌. അതു ഞങ്ങൾ ഗൗരവ​മാ​യി എടുക്കു​ന്നു. ആളുക​ളു​ടെ ജീവൻ അപകട​ത്തി​ലാ​ണെന്ന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ കഴിവി​ന്റെ പരമാ​വധി മറ്റുള്ള​വ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഞങ്ങൾ ശ്രമി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 4:16 വായി​ക്കുക.) ഈ പ്രവർത്ത​ന​ത്തി​നു ഞങ്ങൾ ശമ്പളം വാങ്ങു​ന്നില്ല. കാരണം, “സൗജന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു; സൗജന്യ​മാ​യി​ത്തന്നെ കൊടു​ക്കുക” എന്നാണ​ല്ലോ ബൈബിൾ പറയു​ന്നത്‌. (മത്തായി 10:7, 8) ഞങ്ങളുടെ സന്ദേശം എല്ലാവ​രും സ്വീക​രി​ക്കാ​റില്ല. എങ്കിലും ഞങ്ങൾ ഈ പ്രവർത്ത​ന​ത്തിൽ തുടരു​ന്നു. കാരണം, ഇതു ഞങ്ങളുടെ ആരാധ​ന​യു​ടെ ഭാഗമാണ്‌, ഇതിലൂ​ടെ ഞങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു.

      ആഴത്തിൽ പഠിക്കാൻ

      ലോകമെങ്ങും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നു​വേണ്ടി യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യുന്ന ശ്രമങ്ങൾ എന്തൊ​ക്കെ​യാണ്‌? ഇക്കാര്യ​ത്തിൽ യഹോവ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? നമുക്കു നോക്കാം.

      A. കോസ്റ്ററീക്കയിലെ പുല്ലുനിറഞ്ഞ ഒരു കുന്നിൻചെരിവിൽവെച്ച്‌ രണ്ട്‌ യഹോവയുടെ സാക്ഷികൾ ഒരാളോടു പ്രസംഗിക്കുന്നു. B. യു.എസ്‌.-ലെ ഒരു തുറമുഖത്തുവെച്ച്‌ നാല്‌ യഹോവയുടെ സാക്ഷികൾ രണ്ടു കൂട്ടങ്ങളായി മീൻപിടുത്തക്കാരോടു സംസാരിക്കുന്നു. C. രണ്ട്‌ യഹോവയുടെ സാക്ഷികൾ ബെനിനിലെ ഒരു ഗ്രാമത്തിൽ സാക്ഷീകരിക്കുന്നു. D. തായ്‌ലൻഡിൽ ചെറുവള്ളത്തിൽ ഇരിക്കുന്ന ഒരു സ്‌ത്രീയോടു സാക്ഷീകരിക്കുന്ന യഹോവയുടെ സാക്ഷികളിൽ ഒരാൾ. E. രണ്ട്‌ യഹോവയുടെ സാക്ഷികൾ യാപ്‌ എന്ന സ്ഥലത്തെ കൽത്തൂണുകൾക്ക്‌ അരികെവെച്ച്‌ ഒരു സ്‌ത്രീയോടു സംസാരിക്കുന്നു. F. രണ്ട്‌ യഹോവയുടെ സാക്ഷികൾ സ്വീഡനിലെ ഒരു കനാലിന്റെ അരികിൽ മഞ്ഞുവീണ വഴിയരികെവെച്ച്‌ ഒരു സ്‌ത്രീയോടു സംസാരിക്കുന്നു.

      ലോകമെങ്ങും പ്രസം​ഗി​ക്കു​ന്നു: (A) കോസ്റ്റ​റീക്ക, (B) യു.എസ്‌., (C) ബെനിൻ, (D) തായ്‌ലൻഡ്‌, (E) യാപ്‌, (F) സ്വീഡൻ

      4. എല്ലാവ​രു​ടെ​യും അടുക്കൽ എത്താൻ കഠിന​ശ്രമം ചെയ്യുന്നു

      യഹോ​വ​യു​ടെ സാക്ഷികൾ എല്ലായി​ട​ത്തു​മുള്ള ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ പ്രത്യേ​ക​ശ്രമം ചെയ്യുന്നു. വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:

      വീഡി​യോ: പ്രസം​ഗ​വേല “ഭൂമി​യു​ടെ അറ്റംവ​രെ​യും” (7:33)

      • സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നു​വേണ്ടി യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യുന്ന ശ്രമങ്ങ​ളിൽ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെ​ട്ടത്‌ എന്താണ്‌?

      മത്തായി 22:39; റോമർ 10:13-15 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

      • നമ്മൾ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നത്‌ അയൽക്കാ​രോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

      • സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​വരെ കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌?—15-ാം വാക്യം കാണുക.

      5. ഞങ്ങൾ ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാണ്‌

      യഹോ​വ​യാണ്‌ നമ്മുടെ പ്രവർത്ത​ന​ങ്ങളെ മുന്നോ​ട്ടു നയിക്കു​ന്ന​തെന്നു കാണി​ക്കുന്ന ധാരാളം അനുഭ​വ​ങ്ങ​ളുണ്ട്‌. അതിൽ ഒരെണ്ണം നോക്കാം. ന്യൂസി​ലൻഡി​ലുള്ള പോൾ എന്ന സഹോ​ദരൻ ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ വീടു​തോ​റും പ്രസം​ഗി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ ഒരു സ്‌ത്രീ​യെ കണ്ടുമു​ട്ടി. ‘ആരെങ്കി​ലും വന്ന്‌ തന്നോടു ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചി​രു​ന്നെ​ങ്കിൽ’ എന്ന്‌ ആ സ്‌ത്രീ അന്നു രാവിലെ പ്രാർഥി​ച്ചതേ ഉണ്ടായി​രു​ന്നു​ള്ളൂ. യഹോ​വ​യു​ടെ പേര്‌ വിളി​ച്ചാ​യി​രു​ന്നു പ്രാർഥി​ച്ചത്‌. പോൾ പറയുന്നു: “അവർ പ്രാർഥിച്ച്‌ മൂന്നു മണിക്കൂർ ആയപ്പോ​ഴേ​ക്കും ഞാൻ അവിടെ എത്തി.”

      1 കൊരി​ന്ത്യർ 3:9 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • ന്യൂസി​ലൻഡി​ലെ അനുഭ​വ​വും അതു​പോ​ലുള്ള മറ്റ്‌ അനുഭ​വ​ങ്ങ​ളും യഹോവ പ്രസം​ഗ​പ്ര​വർത്ത​നത്തെ നയിക്കു​ന്നു എന്ന്‌ എങ്ങനെ​യാണ്‌ തെളി​യി​ക്കു​ന്നത്‌?

      പ്രവൃ​ത്തി​കൾ 1:8 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • പ്രസം​ഗ​പ്ര​വർത്തനം നന്നായി ചെയ്യാൻ യഹോ​വ​യു​ടെ സഹായം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

      നിങ്ങൾക്ക്‌ അറിയാ​മോ?

      ഓരോ ആഴ്‌ച​യി​ലെ​യും ഇടദി​വ​സത്തെ മീറ്റി​ങ്ങിൽ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നുള്ള പരിശീ​ലനം നമുക്കു കിട്ടു​ന്നുണ്ട്‌. നിങ്ങൾ ഇടദി​വ​സത്തെ മീറ്റി​ങ്ങിൽ പങ്കെടു​ത്തി​ട്ടു​ണ്ടോ? അവി​ടെ​നിന്ന്‌ കിട്ടുന്ന പരിശീ​ല​ന​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

      ഒരു സഭാ മീറ്റിങ്ങിൽ രണ്ട്‌ യഹോവയുടെ സാക്ഷികൾ സന്തോഷവാർത്ത പറയുന്ന വിധം അവതരിപ്പിക്കുന്നു.

      6. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള ദൈവ​ക​ല്‌പന ഞങ്ങൾ അനുസ​രി​ക്കു​ന്നു

      ഒന്നാം നൂറ്റാ​ണ്ടിൽ, യേശു​വി​ന്റെ ശിഷ്യ​ന്മാർ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നതു തടയാൻ എതിരാ​ളി​കൾ ശ്രമിച്ചു. എന്നാൽ ആ ക്രിസ്‌ത്യാ​നി​കൾ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള തങ്ങളുടെ അവകാശം “നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കാൻ” ശ്രമിച്ചു. (ഫിലി​പ്പി​യർ 1:7) ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളും അങ്ങനെ​യാണ്‌ ചെയ്യു​ന്നത്‌.a

      വീഡിയോ കാണുക.

      വീഡി​യോ: സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി നിയമ​പ​ര​മാ​യി വാദി​ക്കുന്നു (2:28)

      പ്രവൃ​ത്തി​കൾ 5:27-42 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • നമ്മൾ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നതു നിറു​ത്തു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?—29, 38, 39 വാക്യങ്ങൾ കാണുക.

      ആരെങ്കിലും ഇങ്ങനെ ചോദി​ച്ചാൽ: “നിങ്ങൾ എന്തിനാ എല്ലാ വീട്ടി​ലും കേറി​യി​റ​ങ്ങു​ന്നത്‌?”

      • നിങ്ങൾ എന്ത്‌ ഉത്തരം പറയും?

      ചുരു​ക്ക​ത്തിൽ

      എല്ലാ ജനതക​ളെ​യും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു. ഈ പ്രവർത്തനം നന്നായി ചെയ്യാൻ യഹോവ തന്റെ ജനത്തെ സഹായി​ക്കു​ന്നു.

      ഓർക്കുന്നുണ്ടോ?

      • ലോക​മെ​ങ്ങും സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

      • നമ്മൾ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നതു മറ്റുള്ള​വ​രോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

      • സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നതു സന്തോഷം തരുന്ന ഒരു കാര്യ​മാ​യിട്ട്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

      നിങ്ങൾക്കു ചെയ്യാൻ

      കൂടുതൽ മനസ്സി​ലാ​ക്കാൻ

      യഹോവയുടെ സാക്ഷികൾ വൻ നഗരങ്ങ​ളിൽ എങ്ങനെ​യാണ്‌ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നത്‌ എന്നു കാണുക.

      മെട്രോ നഗരങ്ങ​ളി​ലെ പ്രത്യേക സാക്ഷീ​ക​ര​ണ​വേല—പാരീസ്‌ (5:11)

      അഭയാർഥികളോടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ എന്തു ശ്രമമാണ്‌ ചെയ്‌തത്‌?

      അഭയാർഥികളുടെ ആത്മീയ​ദാ​ഹം ശമിപ്പി​ക്കു​ന്നു (5:59)

      അനേകവർഷങ്ങളായി സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കുന്ന ഒരാളു​ടെ അനുഭവം നോക്കാം.

      ഈ ജീവി​ത​ഗതി തിര​ഞ്ഞെ​ടു​ത്ത​തിൽ ഞാൻ സന്തോ​ഷി​ക്കു​ന്നു (6:29)

      സന്തോഷവാർത്ത പ്രസം​ഗി​ക്കു​ന്ന​തിന്‌ അനുകൂ​ല​മാ​യി വന്ന ചില സുപ്ര​ധാന കോട​തി​വി​ധി​ക​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാം.

      “ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രചാ​രകർ കോട​തി​യെ സമീപി​ക്കു​ന്നു” (ദൈവ​രാ​ജ്യം ഭരിക്കു​ന്നു!, അധ്യായം 13)

      a സന്തോഷവാർത്ത പ്രസം​ഗി​ക്കാ​നുള്ള അധികാ​രം നൽകി​യി​രി​ക്കു​ന്നതു ദൈവ​മാണ്‌. അതു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗി​ക്കാൻ ഭരണാ​ധി​കാ​രി​ക​ളു​ടെ അനുവാ​ദം തേടു​ന്നില്ല.

  • സ്‌നാനം—ഒരു നല്ല ഭാവി​ക്കു​വേ​ണ്ടി​യുള്ള തുടക്കം
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
    • പാഠം 23. ഒരു സ്‌ത്രീ വെള്ളത്തിൽ പൂർണമായി മുങ്ങി യഹോവയുടെ സാക്ഷിയായി സ്‌നാനമേൽക്കുന്നു.

      പാഠം 23

      സ്‌നാനം—ഒരു നല്ല ഭാവി​ക്കു​വേ​ണ്ടി​യുള്ള തുടക്കം

      തന്റെ അനുഗാ​മി​കൾ സ്‌നാ​ന​മേൽക്ക​ണ​മെന്ന്‌ യേശു പഠിപ്പി​ച്ചു. (മത്തായി 28:19, 20 വായി​ക്കുക.) എന്നാൽ എന്താണ്‌ സ്‌നാനം? സ്‌നാ​ന​മേൽക്കാൻ ഒരാൾ എന്തൊ​ക്ക​യാ​ണു ചെയ്യേ​ണ്ടത്‌?

      1. എന്താണ്‌ സ്‌നാനം?

      ബൈബി​ളിൽ ‘സ്‌നാ​ന​പ്പെ​ടു​ത്തുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പദത്തിന്‌ ഗ്രീക്കു ഭാഷയിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ‘വെള്ളത്തിൽ മുക്കുക’ എന്ന്‌ അർഥം വരുന്ന പദമാണ്‌. യേശു സ്‌നാ​ന​മേ​റ്റത്‌ യോർദാൻ നദിയിൽ മുങ്ങി​യാണ്‌. അതിനു ശേഷം യേശു “വെള്ളത്തിൽനിന്ന്‌ കയറി” എന്ന്‌ നമ്മൾ ബൈബി​ളിൽ വായി​ക്കു​ന്നു. (മർക്കോസ്‌ 1:9, 10) ഇതു​പോ​ലെ യഥാർഥ ക്രിസ്‌ത്യാ​നി​ക​ളും വെള്ളത്തിൽ പൂർണ​മാ​യി മുങ്ങി​യാണ്‌ സ്‌നാ​ന​മേൽക്കു​ന്നത്‌.

      2. സ്‌നാനം എന്തിന്റെ തെളി​വാണ്‌?

      ഒരാൾ സ്‌നാ​ന​മേൽക്കു​മ്പോൾ ആ വ്യക്തി ദൈവ​മായ യഹോ​വ​യ്‌ക്ക്‌ തന്നെത്തന്നെ സമർപ്പി​ച്ചു എന്നു കാണി​ക്കു​ക​യാണ്‌. ദൈവ​ത്തി​നു സമർപ്പി​ക്കുക എന്നാൽ എന്താണ്‌? ഒരു വ്യക്തി സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പ്‌ ദൈവ​ത്തോട്‌ വ്യക്തി​പ​ര​മായ ഒരു പ്രാർഥ​ന​യിൽ, താൻ ഇനി എന്നും യഹോ​വയെ സേവി​ച്ചു​കൊ​ള്ളാ​മെന്ന്‌ വാക്കു​കൊ​ടു​ക്കു​ന്ന​താണ്‌ സമർപ്പണം. അതിന്റെ അർഥം ആ വ്യക്തി ഇനി യഹോ​വയെ മാത്രമേ ആരാധി​ക്കൂ എന്നാണ്‌. കൂടാതെ, ജീവി​ത​ത്തിൽ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​നാ​യി​രി​ക്കും അദ്ദേഹം ഏറ്റവും പ്രാധാ​ന്യം കൊടു​ക്കുക. മാത്രമല്ല, യേശു​വി​ന്റെ ഉപദേ​ശങ്ങൾ അനുസ​രി​ച്ചു​കൊ​ണ്ടും മാതൃക പകർത്തി​ക്കൊ​ണ്ടും ആ വ്യക്തി “സ്വയം ത്യജിച്ച്‌” യേശു​വി​നെ ‘അനുഗ​മി​ക്കാൻ’ തീരു​മാ​നി​ക്കു​ക​യാണ്‌. (മത്തായി 16:24) സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കുന്ന ഒരു വ്യക്തിക്കു ദൈവ​മായ യഹോ​വ​യോ​ടും സഹാരാ​ധ​ക​രോ​ടും ഒരു അടുത്ത സുഹൃ​ദ്‌ബ​ന്ധ​ത്തി​ലേക്കു വരാൻ കഴിയും.

      3. സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പ്‌ ഒരു വ്യക്തി എന്തൊക്കെ ചെയ്യണം?

      യഹോ​വ​യെ​ക്കു​റിച്ച്‌ നന്നായി പഠിച്ചു​കൊ​ണ്ടും യഹോ​വ​യി​ലുള്ള വിശ്വാ​സം ശക്തമാ​ക്കി​ക്കൊ​ണ്ടും നിങ്ങൾക്കു സ്‌നാ​ന​ത്തി​നാ​യി തയ്യാ​റെ​ടു​ക്കാൻ കഴിയും. (എബ്രായർ 11:6 വായി​ക്കുക.) അറിവും വിശ്വാ​സ​വും കൂടു​മ്പോൾ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും കൂടും. പഠിച്ച കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയാ​നും യഹോവ ആഗ്രഹി​ക്കുന്ന വിധത്തിൽ ജീവി​ക്കാ​നും യഹോ​വ​യോ​ടുള്ള സ്‌നേഹം നിങ്ങളെ പ്രേരി​പ്പി​ക്കും. (2 തിമൊ​ഥെ​യൊസ്‌ 4:2; 1 യോഹ​ന്നാൻ 5:3) ദൈവ​ത്തിന്‌ ‘ഇഷ്ടപ്പെട്ട വിധത്തിൽ നടക്കു​ക​യും ദൈവത്തെ പൂർണ​മാ​യി പ്രസാ​ദി​പ്പി​ക്കാൻ’ ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുന്ന ഒരാൾ, തന്റെ ജീവിതം ദൈവ​ത്തി​നു സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കാൻ തീരു​മാ​നി​ച്ചേ​ക്കാം.—കൊ​ലോ​സ്യർ 1:9, 10.a

      ആഴത്തിൽ പഠിക്കാൻ

      യേശുവിന്റെ സ്‌നാ​ന​ത്തിൽനിന്ന്‌ എന്തൊക്കെ കാര്യങ്ങൾ പഠിക്കാ​മെ​ന്നും സ്‌നാ​ന​മെന്ന പ്രധാ​ന​പ്പെട്ട ലക്ഷ്യത്തിൽ എത്താൻ എങ്ങനെ ഒരുങ്ങാ​മെ​ന്നും നോക്കാം.

      4. യേശു​വി​ന്റെ സ്‌നാ​ന​ത്തിൽനിന്ന്‌ പഠിക്കാം

      യേശു​വി​ന്റെ സ്‌നാ​ന​ത്തെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സി​ലാ​ക്കാൻ മത്തായി 3:13-17 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

      • സ്‌നാ​ന​മേറ്റ സമയത്ത്‌ യേശു ഒരു ശിശു​വാ​യി​രു​ന്നോ?

      • എങ്ങനെ​യാണ്‌ യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌? വെള്ളം തളിച്ചാ​ണോ?

      ദൈവം തന്നെ ഏൽപ്പിച്ച പ്രത്യേക ഉത്തരവാ​ദി​ത്വം സ്‌നാ​ന​മേ​റ്റ​തി​നു ശേഷമാണ്‌ യേശു ചെയ്യാൻ തുടങ്ങി​യത്‌. ലൂക്കോസ്‌ 3:21-23; യോഹ​ന്നാൻ 6:38 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • സ്‌നാ​ന​മേ​റ്റ​തി​നു ശേഷം യേശു ഏതു കാര്യ​ത്തി​നാണ്‌ തന്റെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ത്തത്‌?

      5. നിങ്ങൾക്കും സ്‌നാ​ന​മെന്ന ലക്ഷ്യത്തിൽ എത്താം

      ദൈവ​ത്തി​നു ജീവിതം സമർപ്പി​ക്കുക, സ്‌നാ​ന​പ്പെ​ടുക എന്നൊക്കെ കേൾക്കു​മ്പോൾ നമുക്ക്‌ ആദ്യം ഒരു ഉത്‌കണ്‌ഠ തോന്നി​യേ​ക്കാം. എന്നാൽ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തിൽ തുടരുക. അപ്പോൾ സ്‌നാ​ന​മേൽക്കാ​നുള്ള ആത്മവി​ശ്വാ​സം നിങ്ങൾക്കു കിട്ടും. അങ്ങനെ ചെയ്‌ത ചിലരെ പരിച​യ​പ്പെ​ടു​ന്ന​തി​നാ​യി വീഡി​യോ കാണുക.

      വീഡി​യോ: യഹോ​വ​യു​മാ​യുള്ള ബന്ധം കൂടുതൽ ശക്തി​പ്പെ​ടു​ത്താം (1:11)

      യോഹ​ന്നാൻ 17:3; യാക്കോബ്‌ 1:5 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • സ്‌നാ​ന​ത്തി​നു തയ്യാ​റെ​ടു​ക്കാൻ ഒരാളെ സഹായി​ക്കു​ന്നത്‌ എന്താണ്‌?

      A. ദൈവത്തെ പൂർണമായി സേവിച്ചുകൊള്ളാമെന്ന്‌ ഒരു സ്‌ത്രീ തന്റെ പ്രാർഥനയിൽ ദൈവത്തിന്‌ വാക്കുകൊടുക്കുന്നു. B. ആ സ്‌ത്രീ വെള്ളത്തിൽ പൂർണമായി മുങ്ങി യഹോവയുടെ സാക്ഷിയായി സ്‌നാനമേൽക്കുന്നു.
      1. യഹോവയെ എന്നും സേവി​ച്ചു​കൊ​ള്ളാ​മെന്ന്‌ പ്രാർഥ​ന​യിൽ വാക്കു​കൊ​ടു​ക്കു​ന്ന​താണ്‌ സമർപ്പണം

      2. നമ്മളെത്തന്നെ ദൈവ​ത്തി​നു സമർപ്പി​ച്ചു എന്ന്‌ സ്‌നാ​ന​സ​മ​യത്ത്‌ നമ്മൾ ചുറ്റു​മു​ള്ള​വർക്കു കാണി​ച്ചു​കൊ​ടു​ക്കു​ക​യാണ്‌

      6. സ്‌നാ​ന​പ്പെ​ടു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കു​ന്നു

      സ്‌നാ​ന​മേറ്റു കഴിയു​മ്പോൾ നമ്മൾ ലോക​മെ​ങ്ങു​മുള്ള ഒരു കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ക​യാണ്‌. നമ്മൾ പല ദേശങ്ങ​ളി​ലും പശ്ചാത്ത​ല​ങ്ങ​ളി​ലും നിന്നു​ള്ള​വ​രാണ്‌. എങ്കിലും നമു​ക്കെ​ല്ലാം ഒരേ വിശ്വാ​സ​ങ്ങ​ളാണ്‌ ഉള്ളത്‌. ശരിയും തെറ്റും സംബന്ധിച്ച്‌ നമുക്കുള്ള നിലവാ​ര​ങ്ങ​ളും ഒന്നാണ്‌. സങ്കീർത്തനം 25:14; 1 പത്രോസ്‌ 2:17 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

      • ഒരാൾ സ്‌നാ​ന​മേറ്റു കഴിയു​മ്പോൾ യഹോ​വ​യു​മാ​യും സഹാരാ​ധ​ക​രു​മാ​യും ഉള്ള ബന്ധത്തിൽ എന്തു മാറ്റമാണ്‌ ഉണ്ടാകു​ന്നത്‌?

      കൊളാഷ്‌: സ്‌നാനമേറ്റ ഒരു സഹോദരി സഭയിലെ മറ്റു സഹോദരങ്ങളുമായി തനിക്കുള്ള നല്ല ബന്ധത്തെക്കുറിച്ച്‌ സന്തോഷത്തോടെ ചിന്തിക്കുന്നു. 1. താൻ നേരിടുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച്‌ ഒരു സഹോദരിയോടു പറയുന്നു. 2. ഈ സഹോദരി പ്രായമായ ഒരു സഹോദരിയെ നടക്കാൻ സഹായിക്കുന്നു. 3. പല പ്രായത്തിലുള്ള സുഹൃത്തുക്കളോടൊപ്പം ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നു. 4. മറ്റൊരു സഹോദരിയോടൊപ്പം ഒരാളെ സന്തോഷവാർത്ത അറിയിക്കുന്നു. 5. ഒരു കൺവെൻഷനിൽ വ്യത്യസ്‌ത ദേശങ്ങളിൽനിന്നുള്ള രണ്ടു സഹോദരിമാരോടൊപ്പം സെൽഫി എടുക്കുന്നു.

      ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഞാൻ സ്‌നാ​ന​പ്പെ​ടാ​റൊ​ന്നു​മാ​യി​ട്ടില്ല. കുറച്ചു​കൂ​ടെ കഴിയട്ടെ.”

      • നിങ്ങൾക്കും അങ്ങനെ​യാ​ണോ തോന്നു​ന്നത്‌? അങ്ങനെ​യാ​ണെ​ങ്കിൽ സ്‌നാ​ന​മേൽക്കുക എന്ന ലക്ഷ്യം​വെച്ച്‌ പ്രവർത്തി​ക്കാൻ കഴിയു​മോ?

      ചുരു​ക്ക​ത്തിൽ

      തന്റെ അനുഗാ​മി​കൾ സ്‌നാ​ന​മേൽക്ക​ണ​മെന്ന്‌ യേശു പഠിപ്പി​ച്ചു. അതിന്‌ ഒരു വ്യക്തി യഹോ​വ​യി​ലുള്ള വിശ്വാ​സം ശക്തമാ​ക്കണം, യഹോ​വ​യു​ടെ നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കണം, തന്നെത്തന്നെ യഹോ​വ​യ്‌ക്ക്‌ സമർപ്പി​ക്കണം.

      ഓർക്കുന്നുണ്ടോ?

      • എന്താണ്‌ സ്‌നാനം? അതു വളരെ പ്രധാ​ന​പ്പെ​ട്ടത്‌ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

      • സമർപ്പ​ണ​വും സ്‌നാ​ന​വും തമ്മിലുള്ള ബന്ധം എന്താണ്‌?

      • സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കാൻ എങ്ങനെ ഒരുങ്ങാം?

      നിങ്ങൾക്കു ചെയ്യാൻ

      കൂടുതൽ മനസ്സി​ലാ​ക്കാൻ

      സ്‌നാനം എന്താ​ണെന്നു കൂടു​ത​ലാ​യി മനസ്സി​ലാ​ക്കാം.

      “എന്താണ്‌ സ്‌നാനം?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

      ഒരാൾക്ക്‌ സ്‌നാ​ന​മെന്ന പടിയി​ലേക്ക്‌ എങ്ങനെ പുരോ​ഗ​മി​ക്കാം?

      “യഹോ​വ​യോ​ടുള്ള സ്‌നേഹം സ്‌നാ​ന​പ്പെ​ടാൻ നിങ്ങളെ പ്രചോ​ദി​പ്പി​ക്കും” (വീക്ഷാ​ഗോ​പു​രം 2020 മാർച്ച്‌)

      വികാരത്തിന്റെ പുറത്ത്‌ എടുക്കേണ്ട ഒരു തീരു​മാ​നമല്ല സ്‌നാനം എന്ന കാര്യം വ്യക്തമാ​ക്കുന്ന ഒരു അനുഭവം വായി​ക്കുക.

      “ഞാൻ സത്യം സ്വയം കണ്ടെത്താൻ അവർ ആഗ്രഹി​ച്ചു” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

      നിങ്ങൾക്കു വെക്കാൻ കഴിയുന്ന ഒരു ലക്ഷ്യമാണ്‌ സ്‌നാനം. അതിനു​വേണ്ടി എങ്ങനെ ഒരുങ്ങാം?

      “ഞാൻ സ്‌നാ​ന​മേൽക്ക​ണോ​?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

      a മുമ്പ്‌ മറ്റൊരു മതത്തിൽ സ്‌നാ​ന​മേറ്റ ഒരു വ്യക്തി​യാ​ണെ​ങ്കിൽപ്പോ​ലും വീണ്ടും സ്‌നാ​ന​മേൽക്കണം. കാരണം ആ മതം ബൈബി​ളി​ലുള്ള സത്യങ്ങ​ളെ​ക്കു​റിച്ച്‌ പഠിപ്പി​ച്ചി​ട്ടില്ല.—പ്രവൃ​ത്തി​കൾ 19:1-5 വാക്യ​ങ്ങ​ളും ഈ പുസ്‌ത​ക​ത്തി​ന്റെ 13-ാം പാഠവും കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക