വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh പേ. 199-പേ. 201 ഖ. 3
  • യേശുക്രിസ്‌തു—വാഗ്‌ദത്ത മിശിഹാ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശുക്രിസ്‌തു—വാഗ്‌ദത്ത മിശിഹാ
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • സമാനമായ വിവരം
  • മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ യേശു മിശി​ഹ​യാ​യി​രു​ന്നെന്ന്‌ തെളിയിക്കുന്നുണ്ടോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • അവർ മിശിഹായെ കാത്തിരുന്നു
    2011 വീക്ഷാഗോപുരം
  • യേശുക്രിസ്‌തു ദൈവപരിജ്ഞാനത്തിന്റെ താക്കോൽ
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • അവർ മിശിഹായെ കണ്ടെത്തി!
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh പേ. 199-പേ. 201 ഖ. 3

അനുബന്ധം

യേശു​ക്രി​സ്‌തു—വാഗ്‌ദത്ത മിശിഹാ

മിശി​ഹാ​യെ തിരി​ച്ച​റി​യാൻ നമ്മെ സഹായി​ക്കു​ന്ന​തി​നാ​യി, ഈ വാഗ്‌ദത്ത രക്ഷകന്റെ ജനനം, ശുശ്രൂഷ, മരണം എന്നിവ സംബന്ധിച്ച വിശദാം​ശ​ങ്ങൾ പ്രദാനം ചെയ്യാൻ യഹോ​വ​യാം ദൈവം ബൈബി​ളെ​ഴു​ത്തു​കാ​രായ നിരവധി പ്രവാ​ച​ക​ന്മാ​രെ നിശ്വ​സ്‌ത​രാ​ക്കി. ഈ പ്രവച​ന​ങ്ങ​ളെ​ല്ലാം യേശു​ക്രി​സ്‌തു​വിൽ നിറ​വേ​റി. അവ അത്ഭുത​ക​ര​മാം​വി​ധം കൃത്യ​വും സൂക്ഷ്‌മ വിശദാം​ശ​ങ്ങൾ ഉൾക്കൊ​ള്ളു​ന്ന​വ​യും ആണ്‌. ഉദാഹ​ര​ണ​മെന്ന നിലയിൽ, മിശി​ഹാ​യു​ടെ ജനന​ത്തോ​ടും കുട്ടി​ക്കാ​ല​ത്തോ​ടും ബന്ധപ്പെട്ട സംഭവങ്ങൾ മുൻകൂ​ട്ടി​പ്പ​റഞ്ഞ ഏതാനും പ്രവച​ന​ങ്ങൾ നമുക്കി​പ്പോൾ പരി​ശോ​ധി​ക്കാം.

മിശിഹാ ദാവീ​ദ്‌രാ​ജാ​വി​ന്റെ വംശത്തിൽ ജനിക്കു​മെന്ന്‌ യെശയ്യാ​പ്ര​വാ​ച​കൻ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. (യെശയ്യാ​വു 9:7) ദാവീ​ദി​ന്റെ വംശത്തിൽത്ത​ന്നെ​യാണ്‌ യേശു ജനിച്ചത്‌.—മത്തായി 1:1, 6-17.

ഈ ശിശു​വി​ന്റെ ജനനം ‘ബേത്ത്‌ലേ​ഹെം എഫ്രാ​ത്തിൽ’ ആയിരി​ക്കു​മെ​ന്നും അവൻ ഒടുവിൽ ഒരു ഭരണാ​ധി​കാ​രി ആയിത്തീ​രു​മെ​ന്നും ദൈവ​ത്തി​ന്റെ മറ്റൊരു പ്രവാ​ച​ക​നാ​യ മീഖാ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. (മീഖാ 5:2) യേശു ജനിച്ച സമയത്ത്‌ ഇസ്രാ​യേ​ലിൽ ബേത്ത്‌ലേ​ഹെം എന്ന പേരിൽ രണ്ടു പട്ടണങ്ങൾ ഉണ്ടായി​രു​ന്നു. അതിൽ ഒന്ന്‌, രാജ്യ​ത്തി​ന്റെ വടക്കു​ഭാ​ഗ​ത്താ​യി നസറെ​ത്തിന്‌ അടുത്താ​ണു സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌. മറ്റേത്‌, യെഹൂ​ദാ​യി​ലെ യെരൂ​ശ​ലേ​മി​ന​ടു​ത്തും. യെരൂ​ശ​ലേ​മി​ന​ടു​ത്തുള്ള ബേത്ത്‌ലേ​ഹെം മുമ്പ്‌ എഫ്രാത്ത്‌ എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. പ്രവച​ന​ത്തിൽ പറഞ്ഞി​രു​ന്ന​തു​പോ​ലെ, യേശു​വി​ന്റെ ജനനം ആ പട്ടണത്തിൽത്ത​ന്നെ​യാ​യി​രു​ന്നു!—മത്തായി 2:1.

ദൈവ​പു​ത്ര​നെ “മിസ്ര​യീ​മിൽനി​ന്നു” അഥവാ ഈജി​പ്‌തിൽനി​ന്നു വിളി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ബൈബി​ളി​ലെ മറ്റൊരു പ്രവചനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. ശിശു​വാ​യി​രി​ക്കെ യേശു​വി​നെ അവന്റെ മാതാ​പി​താ​ക്കൾ ഈജി​പ്‌തി​ലേ​ക്കു കൊണ്ടു​പോ​യി. ഹെരോ​ദാവ്‌ മരിച്ച​ശേ​ഷം അവനെ അവി​ടെ​നി​ന്നു കൊണ്ടു​പോ​ന്നു. അങ്ങനെ ആ പ്രവചനം നിറ​വേ​റി.—ഹോശേയ 11:1; മത്തായി 2:15.

200-ാം പേജിലെ ചാർട്ടിൽ “പ്രവചനം” എന്ന തലക്കെ​ട്ടി​നു കീഴിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളിൽ മിശി​ഹാ​യെ സംബന്ധിച്ച വിശദാം​ശ​ങ്ങ​ളുണ്ട്‌. “നിവൃത്തി” എന്നതിനു കീഴി​ലു​ള്ള തിരു​വെ​ഴു​ത്തു​ക​ളു​മാ​യി ദയവായി ഇവ ഒത്തു​നോ​ക്കു​ക. അങ്ങനെ ചെയ്യു​ന്നത്‌ ദൈവ​വ​ച​ന​ത്തി​ന്റെ സത്യത​യി​ലു​ള്ള നിങ്ങളു​ടെ വിശ്വാ​സം ഒന്നുകൂ​ടെ ബലിഷ്‌ഠ​മാ​ക്കും.

ഈ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​മ്പോൾ, ഇവയിൽ പ്രാവ​ച​നി​ക സ്വഭാ​വ​മു​ള്ളവ യേശു ജനിക്കു​ന്ന​തിന്‌ നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു​മുമ്പ്‌ രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​വ​യാ​ണെന്നു മനസ്സിൽപ്പി​ടി​ക്കു​ക. യേശു ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും സങ്കീർത്ത​ന​ങ്ങ​ളി​ലും എന്നെക്കു​റി​ച്ചു എഴുതി​യി​രി​ക്കു​ന്ന​തു ഒക്കെയും നിവൃ​ത്തി​യാ​കേ​ണം.” (ലൂക്കൊസ്‌ 24:44) നിങ്ങളു​ടെ സ്വന്തം ബൈബി​ളു​പ​യോ​ഗിച്ച്‌ ഉറപ്പാ​ക്കാ​നാ​കു​ന്ന​തു​പോ​ലെ, അവ സകല വിശദാം​ശ​ങ്ങ​ളും സഹിതം നിറ​വേ​റു​ക​ത​ന്നെ ചെയ്‌തു!

മിശിഹായെ സംബന്ധിച്ച പ്രവച​ന​ങ്ങൾ

സംഭവം

പ്രവചനം

നിവൃത്തി

യെഹൂദാവംശത്തിൽ പിറക്കു​ന്നു

ഉല്‌പത്തി 49:10

ലൂക്കൊസ്‌ 3:23-33

ഒരു കന്യക​യിൽ പിറക്കു​ന്നു

യെശയ്യാ​വു 7:14

മത്തായി 1:18-25

ദാവീദ്‌രാജാവിന്റെ വംശത്തിൽ ജനിക്കു​ന്നു

യെശയ്യാ​വു 9:7

മത്തായി 1:1, 6-17

തന്റെ പുത്ര​നെന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു

സങ്കീർത്ത​നം 2:7

മത്തായി 3:17

മിക്കവരും അവനിൽ വിശ്വ​സി​ച്ചി​ല്ല

യെശയ്യാ​വു 53:1

യോഹ​ന്നാൻ 12:37, 38

കഴുതപ്പുറത്തു കയറി യെരൂശലേമിൽ പ്രവേ​ശി​ക്കു​ന്നു

സെഖര്യാ​വു 9:9

മത്തായി 21:1-9

ഉറ്റ സ്‌നേ​ഹി​തൻ ഒറ്റി​ക്കൊ​ടു​ക്കു​ന്നു

സങ്കീർത്ത​നം 41:9

യോഹ​ന്നാൻ 13:18, 21-30

30 വെള്ളി​ക്കാ​ശിന്‌ ഒറ്റി​ക്കൊ​ടു​ക്കു​ന്നു

സെഖര്യാ​വു 11:12

മത്തായി 26:14-16

കുറ്റാരോപകരുടെ മുമ്പാകെ മിണ്ടാ​തി​രി​ക്കു​ന്നു

യെശയ്യാ​വു 53:7

മത്തായി 27:11-14

അവന്റെ അങ്കിക്കാ​യി ചീട്ടി​ടു​ന്നു

സങ്കീർത്ത​നം 22:18

മത്തായി 27:35

സ്‌തംഭത്തിലായിരിക്കെ നിന്ദി​ക്ക​പ്പെ​ടു​ന്നു

സങ്കീർത്ത​നം 22:7, 8

മത്തായി 27:39-43

അവന്റെ അസ്ഥിക​ളൊ​ന്നും ഒടിക്ക​പ്പെ​ട്ടി​ല്ല

സങ്കീർത്ത​നം 34:20

യോഹ​ന്നാൻ 19:33, 36

സമ്പന്നന്മാരോടുകൂടെ അടക്ക​പ്പെ​ടു​ന്നു

യെശയ്യാ​വു 53:9

മത്തായി 27:57-60

അഴുകുന്നതിനു മുമ്പേ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു

സങ്കീർത്ത​നം 16:10

പ്രവൃ​ത്തി​കൾ 2:24, 27

ദൈവത്തിന്റെ വലതു​ഭാ​ഗ​ത്തേക്ക്‌ ഉയർത്ത​പ്പെ​ടു​ന്നു

സങ്കീർത്ത​നം 110:1

പ്രവൃ​ത്തി​കൾ 7:56

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക