വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 8 പേ. 24-പേ. 25 ഖ. 5
  • ഒരു ദുഷ്ടന്റെ കൈയിൽനിന്ന്‌ അവർ രക്ഷപ്പെ​ടു​ന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു ദുഷ്ടന്റെ കൈയിൽനിന്ന്‌ അവർ രക്ഷപ്പെ​ടു​ന്നു
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • ഒരു നിഷ്‌ഠൂര ശാസകനിൽ നിന്നുളള രക്ഷപ്പെടൽ
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ഒരു നിഷ്‌ഠുരശാസകനിൽനിന്നുള്ള രക്ഷപ്പെടൽ
    വീക്ഷാഗോപുരം—1986
  • അവൻ സംരക്ഷിച്ചു, പോറ്റിപ്പുലർത്തി, പിടിച്ചുനിന്നു
    അവരുടെ വിശ്വാസം അനുകരിക്കുക
  • അവൻ ദിവ്യ മാർഗനിർദേശം കൈക്കൊണ്ടു
    വീക്ഷാഗോപുരം—1995
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 8 പേ. 24-പേ. 25 ഖ. 5
ബേത്ത്‌ലെഹെമിലുള്ള എല്ലാ ആൺകുട്ടികളെയും കൊന്നുകളയാൻ ഹെരോദ്‌ രാജാവ്‌ കല്‌പിക്കുന്നു

അധ്യായം 8

ഒരു ദുഷ്ടന്റെ കൈയിൽനിന്ന്‌ അവർ രക്ഷപ്പെ​ടു​ന്നു

മത്തായി 2:13-23

  • യേശു​വി​ന്റെ വീട്ടു​കാർ ഈജിപ്‌തി​ലേക്ക്‌ ഓടി​പ്പോ​കു​ന്നു

  • യോ​സേഫ്‌ തന്റെ കുടും​ബത്തെ നസറെ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു

യോ​സേഫ്‌ മറിയയെ വിളി​ച്ചു​ണർത്തി വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം പറയുന്നു. യഹോ​വ​യു​ടെ ദൂതൻ സ്വപ്‌ന​ത്തിൽ യോ​സേ​ഫിന്‌ പ്രത്യ​ക്ഷ​പ്പെ​ട്ട​ത്രേ. ദൂതൻ യോ​സേ​ഫി​നോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌ കുട്ടി​യെ​യും അവന്റെ അമ്മയെ​യും കൂട്ടി ഈജിപ്‌തി​ലേക്ക്‌ ഓടി​പ്പോ​കുക. ഞാൻ പറയു​ന്ന​തു​വരെ അവി​ടെ​ത്തന്നെ താമസി​ക്കണം. കുട്ടിയെ കൊല്ലാൻവേണ്ടി ഹെരോദ്‌ തിരച്ചിൽ നടത്താൻ ഒരുങ്ങു​ക​യാണ്‌.”​—മത്തായി 2:13.

പെട്ടെന്ന്‌ ആ രാത്രി​യിൽത്തന്നെ യോ​സേ​ഫും മറിയ​യും മോ​നെ​യും​കൊണ്ട്‌ അവി​ടെ​നിന്ന്‌ രക്ഷപ്പെ​ടു​ന്നു. അവർ അങ്ങനെ ചെയ്‌തതു നന്നായി. കാരണം കുഞ്ഞിനെ കണ്ട കാര്യം തിരി​ച്ചു​വന്ന്‌ തന്നോടു പറയണ​മെന്ന്‌ ഹെരോദ്‌ ആ ജ്യോ​ത്സ്യ​ന്മാ​രോ​ടു പറഞ്ഞി​രു​ന്ന​താണ്‌. പക്ഷേ അവർ അങ്ങനെ ചെയ്യാതെ ദേശം വിട്ട്‌ പോയി. അവർ തന്നെ പറ്റിച്ച്‌ കടന്നു​ക​ള​ഞ്ഞെന്നു മനസ്സി​ലാ​ക്കു​മ്പോൾ ഹെരോ​ദി​നു ദേഷ്യം അടക്കാ​നാ​കു​ന്നില്ല. അതു​കൊണ്ട്‌ എങ്ങനെ​യും യേശു​വി​നെ കൊല്ലാൻ അദ്ദേഹം നോക്കു​ന്നു. അതിനു​വേണ്ടി ബേത്ത്‌ലെ​ഹെ​മി​നും അതിനു ചുറ്റും ഉള്ള പ്രദേ​ശ​ങ്ങ​ളി​ലെ രണ്ടു വയസ്സും അതിൽ താഴെ​യും പ്രായ​മുള്ള എല്ലാ ആൺകു​ട്ടി​ക​ളെ​യും കൊല്ലാൻ അദ്ദേഹം കല്‌പന കൊടു​ക്കു​ന്നു. അദ്ദേഹം ഈ വിധത്തിൽ കുട്ടി​യു​ടെ പ്രായം കണക്കാ​ക്കു​ന്നത്‌ കിഴക്കു​നിന്ന്‌ വന്ന ജ്യോ​ത്സ്യ​ന്മാ​രിൽനിന്ന്‌ മുമ്പ്‌ ലഭിച്ച വിവര​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌.

ഒരു പടയാളി അമ്മയുടെ കൈയിൽനിന്ന്‌ മകനെ തട്ടിപ്പറിക്കുന്നു

പിഞ്ചു​കു​ഞ്ഞു​ങ്ങ​ളെ ഒന്നൊ​ന്നാ​യി കൊ​ന്നൊ​ടു​ക്കി! എന്തൊരു ക്രൂരത! എത്ര ആൺകു​ട്ടി​ക​ളെ​യാണ്‌ ഇത്തരത്തിൽ കൊന്നു​ക​ള​ഞ്ഞ​തെന്നു നമുക്ക്‌ അറിയില്ല. കുഞ്ഞു​ങ്ങളെ നഷ്ടപ്പെട്ട ആ അമ്മമാ​രു​ടെ കരച്ചി​ലും നിലവി​ളി​യും ഒന്നോർത്തു നോക്കി​യേ! എന്നാൽ അത്‌ ഒരു ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ നിവൃ​ത്തി​യാണ്‌. ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ യിരെമ്യ ഇതു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു.​—യിരെമ്യ 31:15.

ഇതിനി​ട​യിൽ യോ​സേ​ഫും മറിയ​യും ഈജിപ്‌തി​ലേക്ക്‌ ഓടി​പ്പോ​യി അവിടെ താമസ​മാ​ക്കു​ന്നു. അങ്ങനെ​യി​രി​ക്കെ ഒരു രാത്രി​യിൽ യഹോ​വ​യു​ടെ ദൂതൻ യോ​സേ​ഫി​നു വീണ്ടും പ്രത്യ​ക്ഷ​നാ​കു​ന്നു. ദൂതൻ പറയുന്നു: “കുട്ടി​യു​ടെ ജീവൻ അപഹരി​ക്കാൻ നോക്കി​യവർ മരിച്ചു​പോ​യി. അതു​കൊണ്ട്‌ നീ എഴു​ന്നേറ്റ്‌ കുട്ടി​യെ​യും അവന്റെ അമ്മയെ​യും കൂട്ടി ഇസ്രാ​യേൽ നാട്ടി​ലേക്കു പോകുക.” (മത്തായി 2:20) അതു​കൊണ്ട്‌ കുടും​ബ​ത്തോ​ടൊ​പ്പം തിരിച്ച്‌ നാട്ടി​ലേക്കു പോകാ​മെന്നു യോ​സേഫ്‌ തീരു​മാ​നി​ക്കു​ന്നു. അങ്ങനെ മറ്റൊരു പ്രവചനം നിറ​വേ​റു​ന്നു​—ദൈവ​ത്തി​ന്റെ പുത്രനെ ഈജി​പ്‌തിൽനിന്ന്‌ വിളി​ച്ചു​വ​രു​ത്തു​മെന്ന പ്രവചനം!​—ഹോശേയ 11:1.

യഹൂദ്യ​യിൽ ബേത്ത്‌ലെ​ഹെം പട്ടണത്തിന്‌ അടുത്ത്‌ താമസ​മാ​ക്കാ​നാ​ണു യോ​സേഫ്‌ ഉദ്ദേശി​ക്കു​ന്നത്‌. ഈജിപ്‌തി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ അവർ അവി​ടെ​യാ​യി​രു​ന്ന​ല്ലോ. പക്ഷേ യഹൂദ്യ​യിൽ ഇപ്പോൾ ഭരിക്കു​ന്നത്‌ ഹെരോ​ദി​ന്റെ മകനായ അർക്കെ​ല​യൊസ്‌ എന്ന ദുഷ്ടരാ​ജാ​വാ​ണെന്നു യോ​സേഫ്‌ അറിയു​ന്നു. ഉണ്ടാകാ​വുന്ന അപകട​ത്തെ​ക്കു​റിച്ച്‌ ദൈവം യോ​സേ​ഫി​നു മറ്റൊരു സ്വപ്‌ന​ത്തിൽ മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ യോ​സേ​ഫും കുടും​ബ​വും വടക്കോ​ട്ടു പോയി ഗലീല പ്രദേ​ശ​ത്തുള്ള നസറെ​ത്തിൽ താമസ​മാ​ക്കു​ന്നു. ജൂതന്മാ​രു​ടെ മതപര​മായ കാര്യ​ങ്ങ​ളു​ടെ കേന്ദ്ര​മായ യരുശ​ലേ​മിൽനിന്ന്‌ അകലെ​യാ​യി​രു​ന്നു ഇത്‌. അവി​ടെ​യാണ്‌ യേശു വളരു​ന്നത്‌. അങ്ങനെ, “അവൻ നസറെ​ത്തു​കാ​രൻ എന്നു വിളി​ക്ക​പ്പെ​ടും” എന്ന മറ്റൊരു പ്രവചനം നിറ​വേ​റു​ന്നു.​—മത്തായി 2:23.

  • ജ്യോ​ത്സ്യ​ന്മാർ മടങ്ങി​വ​ന്നി​ല്ലെന്നു കണ്ടപ്പോൾ ഹെരോദ്‌ എന്തു ചെയ്‌തു? എന്നാൽ ശിശു​വായ യേശു സംരക്ഷി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ?

  • ഈജി​പ്‌തിൽനിന്ന്‌ തിരി​ച്ചു​വ​രുന്ന യോ​സേ​ഫും കുടും​ബ​വും ബേത്ത്‌ലെ​ഹെ​മി​ലേക്കു പോകാ​ത്തത്‌ എന്തു​കൊണ്ട്‌?

  • ഈ കാലഘ​ട്ട​ത്തിൽ ഏതൊക്കെ ബൈബിൾപ്ര​വ​ച​നങ്ങൾ നിറ​വേറി?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക