വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w87 3/1 പേ. 21-25
  • നിങ്ങളുടെ കണ്ണ്‌ “ലഘു”വാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ കണ്ണ്‌ “ലഘു”വാണോ?
  • വീക്ഷാഗോപുരം—1987
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ശരീര​ത്തി​ന്റെ വിളക്ക്‌”
  • കണ്ണിന്റെ സ്വാധീ​നം
  • കണ്ണിനെ “ദുഷ്ട”മായിട്ടല്ല,“ലഘു”വായി സൂക്ഷിക്കൽ
  • നമ്മുടെ കണ്ണിനെ “ലഘു”വാക്കി സൂക്ഷി​ക്കു​ന്ന​തി​ന്റെ അനു​ഗ്ര​ഹ​ങ്ങൾ
  • “കണ്ണിനു പകരം കണ്ണ്‌” എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • നിങ്ങളുടെ കണ്ണ്‌ ലളിതമായി സൂക്ഷിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2004
  • നിങ്ങളുടെ കണ്ണ്‌ തെളിച്ചമുള്ളതാണോ?
    2010 നമ്മുടെ രാജ്യശുശ്രൂഷ
  • പ്രത്യേക സമ്മേളന ദിനത്തിന്റെ പുനരവലോകനം
    നമ്മുടെ രാജ്യ ശുശ്രൂഷ—2005
കൂടുതൽ കാണുക
വീക്ഷാഗോപുരം—1987
w87 3/1 പേ. 21-25

നിങ്ങളു​ടെ കണ്ണ്‌ “ലഘു”വാണോ?

“അപ്പോൾ, നിന്റെ കണ്ണ്‌ ലഘു ആണെങ്കിൽ, നിന്റെ മുഴു ശരീര​വും ശോഭ​ന​മാ​യി​രി​ക്കും.”—മത്തായി 6:22.

1. കണ്ണ്‌ ബുദ്ധി​പൂർവ്വ​ക​മായ സൃഷ്ടി​യു​ടെ ഒരു അത്ഭുത​മാ​ണെന്ന്‌ പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

ഇന്ദ്രി​യ​ങ്ങ​ളിൽ വച്ച്‌ ഏററവും വില​പ്പെ​ട്ട​തും പ്രധാ​ന​വും കാഴ്‌ച​യാ​ണെന്ന്‌ പൊതു​വേ പരിഗ​ണി​ക്ക​പ്പെ​ടു​ന്നു—വിശേ​ഷാൽ കാഴ്‌ച നഷ്ടപ്പെ​ട്ട​വ​രാൽ. ഓരോ സെക്കണ്ടി​ലും നമ്മുടെ കണ്ണുക​ളി​ലെ കൃഷ്‌ണ​മ​ണി​ക​ളി​ലൂ​ടെ ഒരു ലക്ഷം​കോ​ടി പ്രകാ​ശ​ക​ണങ്ങൾ കടന്നു​പോ​കു​ന്നു​വെന്ന്‌ ശാസ്‌ത്ര​ജ്ഞൻമാർ നമ്മോടു പറയുന്നു. അവ നേത്രാ​ന്ത​ര​പ​ട​ല​ത്തി​ലെ​ത്തു​മ്പോൾ അവയെ ഒരു ദശകൊ​ടി റോഡ്‌ കോശ​ങ്ങ​ളും കോൺകോ​ശ​ങ്ങ​ളും സ്വീക​രി​ക്കു​ന്നു. പ്രകാ​ശ​ത്താൽ ഉത്തേജി​ത​മാ​യി ഈ നാഡീ​കോ​ശങ്ങൾ തലച്ചോ​റി​ലേക്ക്‌ വൈദ്യു​ത സിഗ്നലു​കൾ അയച്ചു തുടങ്ങു​ന്നു. അവിടെ ആ സമയത്ത്‌ സ്വീക​രി​ക്ക​പ്പെ​ട്ടത്‌ ആവഷ്‌ക്ക​രി​ക്കു​ന്ന​തി​നും എന്തു പ്രതി​പ്ര​വർത്തനം നിർവ്വ​ഹി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ തീരു​മാ​നി​ക്കു​ന്ന​തി​നു​മാ​യി പതിനാ​യി​രം കോടി ന്യൂ​റോ​ണു​ക​ളിൽ ഒരു വലിയ പങ്ക്‌ പ്രവർത്ത​ന​നി​ര​ത​മാ​കു​ന്നു. ഇതി​നെ​ല്ലാം ഒരു സെക്കണ്ടി​ന്റെ അംശം മാത്രമേ എടുക്കു​ന്നു​ള്ളു. തീർച്ച​യാ​യും, കണ്ണ്‌ ബുദ്ധി​പൂർവ്വ​ക​മായ സൃഷ്ടി​യു​ടെ അത്ഭുത​ത്തി​ന്റെ ഭയാവ​ഹ​മായ ഒരു ദൃഷ്ടാ​ന്ത​മാണ്‌.—സങ്കീർത്തനം 139:14.

2. കാഴ്‌ച​യു​ടെ ഏതു വശം ശാസ്‌ത്ര​ജ്ഞൻമാർക്ക്‌ ഇപ്പോ​ഴും ഒരു വിഷമ​പ്ര​ശ്‌ന​മാ​യി സ്ഥിതി​ചെ​യ്യു​ന്നു?

2 ശാസ്‌ത്ര​ജ്ഞൻമാർക്ക്‌ കണ്ണി​ന്റെ​യും തലച്ചോ​റി​ന്റെ​യും ജീവശാ​സ്‌ത്ര​പ​ര​മായ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ വളരെ​യ​ധി​കം കാര്യങ്ങൾ അറിയാ​മെ​ങ്കി​ലും നാം കാണു​ന്ന​തി​നോട്‌ നാം എങ്ങനെ, എന്തു​കൊ​ണ്ടു പ്രതി​വർത്തി​ക്കു​ന്നു​വെന്ന്‌ അവർക്ക്‌ അധിക​മൊ​ന്നും അറിയാൻ പാടില്ല. ദൃഷ്ടാ​ന്ത​മാ​യി, ഒരു വ്യക്തിക്ക്‌ നീല​യെ​ക്കാൾ ചുവപ്പ്‌ ഇഷ്ടമാ​യി​രി​ക്കു​ന്ന​തും അതേസ​മയം മറെറാ​രാൾ ചുവപ്പി​നേ​ക്കാൾ നീലയെ ഇഷ്ടപ്പെ​ടു​ന്ന​തും എന്തു​കൊ​ണ്ടെ​ന്നോ വ്യത്യസ്‌ത നിറങ്ങൾ നമ്മെ വ്യത്യസ്‌ത വിധങ്ങ​ളിൽ ബാധി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെ​ന്നോ പൂർണ്ണ​മാ​യി ഗ്രഹി​ക്ക​പ്പെ​ടു​ന്നില്ല. കാഴ്‌ച​യും പ്രതി​ക​ര​ണ​വും തമ്മിലുള്ള ബന്ധം ഒരു വിഷമ പ്രശ്‌ന​മാ​യി അവശേ​ഷി​ക്കു​ക​യാണ്‌. കണ്ണിന്റെ നിർമ്മാ​താ​വി​നും അവന്റെ പുത്ര​നും സഹപ്ര​വർത്ത​ക​നു​മായ യേശു​ക്രി​സ്‌തു​വി​നും ഭൗതി​ക​നേ​ത്ര​ത്തി​ന്റെ സങ്കീർണ്ണ​തകൾ നന്നായി അറിയാം, നമ്മുടെ കണ്ണ്‌ നമ്മുടെ പ്രവർത്ത​ന​ങ്ങ​ളെ​യും നമ്മുടെ ജീവി​ത​ത്തെ​യും എങ്ങനെ സ്വാധീ​നി​ക്കു​ന്നു​വെന്ന്‌ അവർക്ക്‌ അറിയാം.

“ശരീര​ത്തി​ന്റെ വിളക്ക്‌”

3. കണ്ണ്‌ “ശരീര​ത്തി​ന്റെ വിളക്ക്‌” ആയിരി​ക്കു​ന്ന​തെ​ങ്ങനെ?

3 “ശരീര​ത്തി​ന്റെ വിളക്ക്‌ കണ്ണാകു​ന്നു” എന്ന്‌ യേശു പ്രസ്‌താ​വി​ച്ചു. (മത്തായി 6:22) ഒരു ഇരുണ്ട സ്ഥലത്തെ പ്രകാ​ശി​പ്പി​ക്കാ​നാണ്‌ വിളക്കു കത്തിക്കു​ന്നത്‌. തന്നിമി​ത്തം നാം എവി​ടെ​യാ​ണെ​ന്നും നാം എങ്ങനെ പ്രവർത്തി​ക്ക​ണ​മെ​ന്നും ഏതു വഴിയേ പോക​ണ​മെ​ന്നും മററും നാം അറിയു​ന്നു. നമ്മുടെ ശരീര​ത്തി​ലേക്കു പ്രകാശം പ്രവേ​ശി​പ്പി​ക്കു​ന്ന​തി​നാൽ നമ്മുടെ കണ്ണുകൾ ഒരു വിളക്കെന്ന നിലയിൽ അതേ പ്രവർത്ത​ന​മാണ്‌ നിർവ്വ​ഹി​ക്കു​ന്നത്‌. അതു നമ്മുടെ ചുററു​മുള്ള ലോക​വു​മാ​യി അടുത്ത സമ്പർക്ക​ത്തി​ലി​രി​ക്കു​ന്ന​തി​നും ബുദ്ധി​പൂർവ്വ​ക​വും പ്രത്യേ​ക​വു​മായ പ്രതി​ക​ര​ണ​ങ്ങ​ളാൽ പ്രതി​വർത്തി​ക്കു​ന്ന​തി​നും അവ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു; നാം തപ്പിത്ത​ട​യു​ക​യോ ഇടറു​ക​യോ, ഒരുപക്ഷേ നമുക്കു​തന്നെ ഉപദ്രവം വരുത്തി​കൂ​ട്ടു​ക​യോ ചെയ്യു​ന്നില്ല.

4. കണ്ണിന്റെ അവസ്ഥയാൽ നാം ബാധി​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങനെ?

4 എന്നിരു​ന്നാ​ലും, കണ്ണിന്‌ ശരീര​ത്തിന്‌ ഒരു വിളക്കാ​യി എത്ര​ത്തോ​ളം സേവി​ക്കാൻ കഴിയു​മേ​ന്നു​ള്ളത്‌ ഏറെയും കണ്ണിന്റെ അവസ്ഥയെ ആശ്രയി​ച്ചി​രി​ക്കു​ന്നു. ഈ കാരണ​ത്താൽ “അപ്പോൾ നിന്റെ കണ്ണ്‌ ലഘു ആണെങ്കിൽ, നിന്റെ മുഴു ശരീര​വും ശോഭ​ന​മാ​യി​രി​ക്കും; എന്നാൽ നിന്റെ കണ്ണ്‌ ദുഷ്ട​മെ​ങ്കിൽ നിന്റെ മുഴു​ശ​രീ​ര​വും ഇരുണ്ട​താ​യി​രി​ക്കും. യഥാർത്ഥ​ത്തിൽ, നിന്നി​ലുള്ള വെളിച്ചം ഇരുട്ടാ​ണെ​ങ്കിൽ ആ ഇരുട്ട്‌ എത്ര വലുതാണ്‌!” എന്ന്‌ യേശു തുടർന്നു പറഞ്ഞു. (മത്തായി 6:22, 23) ഇതിൽ നിന്ന്‌ കണ്ണ്‌ ഗുണത്തി​നോ ദോഷ​ത്തി​നോ നമ്മുടെ മുഴു ജീവി​ത​ഗ​തി​യിൻമേ​ലും ചെലു​ത്തുന്ന വമ്പിച്ചു സ്വാധീ​നം നമുക്കു കാണാൻ കഴിയും.

കണ്ണിന്റെ സ്വാധീ​നം

5. സാത്താ​നാ​ലുള്ള ഹവ്വായു​ടെ പരീക്ഷ​യിൽ കണ്ണ്‌ എത്ര​ത്തോ​ളം ഉൾപ്പെ​ട്ടി​രു​ന്നു?

5 ഒന്നാമത്തെ സ്‌ത്രീ​യാ​യി​രുന്ന ഹവ്വായു​ടെ കാര്യം പരിഗ​ണി​ക്കുക. കണ്ണ്‌ അവളുടെ പ്രവൃ​ത്തി​കളെ എത്ര​ത്തോ​ളം സ്വാധീ​നി​ച്ചെന്ന്‌ വഞ്ചകനായ പിശാ​ചായ സാത്താ​നു​മാ​യുള്ള അവളുടെ അഭിമു​ഖീ​ക​ര​ണത്തെ സംബന്ധിച്ച ബൈബിൾ വിവര​ണ​ത്തിൻ നിന്ന്‌ കാണാൻ കഴിയും. (2 കൊരി​ന്ത്യർ 11:3; 1 തിമൊ​ഥെ​യോസ്‌ 2:14) അവൾ ദൈവ​ക​ല്‌പന അവഗണിച്ച്‌ “നൻമ​യെ​യും തിൻമ​യെ​യും കുറി​ച്ചുള്ള അറിവി​ന്റെ വൃക്ഷ”ത്തിൽനി​ന്നുള്ള ഫലം പറിച്ചു ഭക്ഷിച്ചാൽ ‘അവളുടെ കണ്ണുകൾ തുറക്കേണ്ട’താണെന്ന്‌ സാത്താൻ സൂചി​പ്പി​ച്ചു. അവൾ എങ്ങനെ പ്രതി​വർത്തി​ച്ചു? ബൈബിൾ നമ്മോടു പറയുന്നു: “തത്‌ഫ​ല​മാ​യി, വൃക്ഷം ആഹാര​ത്തി​നു നല്ലത​ണെ​ന്നും അത്‌ കണ്ണുകൾക്ക്‌ അഭില​ഷ​ണീ​യ​മാ​യ​താ​ണെ​ന്നും, അതേ വൃക്ഷം നോക്കു​ന്ന​തിന്‌ അഭികാ​മ്യ​മാ​ണ​ന്നും, സ്‌ത്രീ കണ്ടു.” അവൾക്ക്‌ വിലക്ക​പ്പെ​ട്ടി​രു​ന്ന​തിൽ അവളുടെ കണ്ണുകൾ പതിയാൻ അവൾ അനുവ​ദി​ച്ചു. അത്‌ കണ്ണുക​ളു​ടെ മന:പൂർവ്വ​ക​മായ ദുരു​പ​യോ​ഗ​മാ​യി​രു​ന്നു. ഫലമെ​ന്താ​യി​രു​ന്നു? “അങ്ങനെ അവൾ അതിന്റെ ഫലം പറിച്ചു തിന്നു​തു​ടങ്ങി.”—ഉല്‌പത്തി 2:17; 3:4-6.

6. കണ്ണ്‌ നമ്മുടെ പ്രവർത്ത​ന​ങ്ങളെ സ്വാധീ​നി​ക്കു​ന്ന​തെ​ങ്ങനെ?

6 ഹവ്വാ “നൻമ​യെ​യും തിൻമ​യെ​യും കുറി​ച്ചുള്ള അറിവി​ന്റെ വൃക്ഷം” അല്ലെങ്കിൽ അതിന്റെ ഫലം കാണു​ന്നത്‌ ഇതാദ്യ​മാ​യി​ട്ട​ല്ലാ​യി​രു​ന്നു. എന്നാൽ വ്യത്യ​സ്‌ത​മായ ഒരു സംഗതി സംഭവി​ക്കു​ക​യാ​യി​രു​ന്നു. ഈ പ്രാവ​ശ്യം അത്‌ “കണ്ണുകൾക്ക്‌ അഭില​ഷ​ണീ​യ​മാ​യ​തും” “നോക്കു​ന്ന​തിന്‌ അഭികാ​മ്യ”വുമാ​ണെന്ന്‌ കാണ​പ്പെട്ടു. സാധാ​ര​ണ​ഗ​തി​യിൽ കാംക്ഷി​ക്കു​ന്ന​തും ആഗ്രഹി​ക്കു​ന്ന​തും കണ്ണിന്റെ ഗുണങ്ങളല്ല, പിന്നെ​യോ ഹൃദയ​ത്തി​ന്റേ​താണ്‌. എന്നാൽ കണ്ണ്‌ എന്തു കാണു​ന്നു​വോ അത്‌ ആശയേ​യും അഭിലാ​ഷ​ത്തെ​യും ബലിഷ്‌ഠ​മാ​ക്കു​ന്നു, തന്നിമി​ത്തം പ്രവൃ​ത്തി​യി​ലേക്കു നീങ്ങുന്നു. ഹവ്വായു​ടെ കാര്യ​ത്തിൽ അങ്ങനെ​യുള്ള പ്രവർത്തനം അവൾക്കും ഭർത്താ​വായ ആദാമി​നും, നാം ഉൾപ്പെ​ടെ​യുള്ള അവരുടെ സകല ഭാവി മക്കൾക്കും വിപൽക്ക​ര​മായ പരിണ​ത​ഫ​ല​ങ്ങ​ളി​ലേക്കു നയിച്ചു.—റോമർ 5:12; യാക്കോബ്‌ 1:14, 15.

7. യേശു​വി​നെ വഴി​തെ​റ​റി​ക്കാ​നുള്ള സാത്താന്റെ മൂന്നാ​മത്തെ ശ്രമത്തിൽ കണ്ണ്‌ ഉൾപ്പെ​ട്ടി​രു​ന്ന​തെ​ങ്ങനെ? പരിണ​ത​ഫലം എന്തായി​രു​ന്നു?

7 എന്നിരു​ന്നാ​ലും, കണ്ണിലൂ​ടെ വരാവുന്ന ഏതു ദോഷ​സ്വാ​ധീ​ന​ത്തെ​യും ചെറുത്തു നിൽക്കുക സാദ്ധ്യ​മാ​ണെന്ന്‌ പ്രകട​മാ​ക്കാൻ നമുക്ക്‌ യേശു​ക്രി​സ്‌തു​വി​ന്റെ ദൃഷ്ടാന്തം പരിചി​ന്തി​ക്കാ​വു​ന്ന​താണ്‌. വീണ്ടും അതേ പരീക്ഷകൻ, സാത്താൻ, ആയിരു​ന്നു ഉൾപ്പെ​ട്ടി​രു​ന്നത്‌. ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽനിന്ന്‌ യേശു​വി​നെ അകററു​ന്ന​തി​നുള്ള അവന്റെ മൂന്നാ​മത്തെ ശ്രമത്തിൽ “പിശാച്‌ അവനെ അസാധാ​ര​ണ​മായ ഒരു പർവ്വത​ത്തി​ലേക്ക്‌ കൂട്ടി​ക്കൊ​ണ്ടു പോകു​ക​യും അവനെ ലോക​ത്തി​ലെ സകല രാജ്യ​ങ്ങ​ളും അവയുടെ മഹത്വ​വും കാണി​ക്കു​ക​യും ചെയ്‌തു.” ഒരു ആരാധനാ ക്രിയ​യ്‌ക്കു പകരമാ​യി സാത്താൻ ലോക​ത്തി​ലെ സകല അധികാ​ര​വും മഹത്വ​വും വെറുതെ വാഗ്രൂ​പേണ വാഗ്‌ദാ​നം ചെയ്യു​ക​മാ​ത്ര​മാ​യി​രു​ന്നി​ല്ലെന്നു കാണുക. അവൻ ഇവയെ​ല്ലാം അവനെ “കാണിച്ചു”കൊണ്ട്‌ കണ്ണിന്റെ ശക്തമായ സ്വാധീ​നത്തെ ചൂഷണം ചെയ്‌തു. എന്നാൽ യേശു​വി​ന്റെ കണ്ണ്‌ പ്രലോ​ഭ​നാ​ത്മ​ക​മായ വാഗ്‌ദാ​ന​ത്താൽ പതറാതെ അവന്റെ സ്വർഗ്ഗീയ പിതാ​വായ യഹോ​വ​യോ​ടുള്ള ബന്ധത്തിൽ കേന്ദ്രീ​ക​രി​ച്ചി​രു​ന്ന​തു​കൊണ്ട്‌ സാത്താന്റെ ഉപായത്തെ പരാജ​യ​പ്പെ​ടു​ത്തു​ന്ന​തിൽ അവൻ വിജയി​ച്ചു.—മത്തായി 4:8-10.

8. ഹവ്വായു​ടെ​യും യേശു​വി​ന്റെ​യും ദൃഷ്ടാ​ന്ത​ങ്ങ​ളിൽ നിന്ന്‌ നമുക്ക്‌ എന്തു പാഠങ്ങള പഠിക്കാൻ കഴിയും?

8 മേൽ പ്രസ്‌താ​വിച്ച ദൃഷ്ടാ​ന്ത​ങ്ങ​ളിൽ നിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? ഒന്നാമ​താ​യി, നാം നമ്മുടെ കണ്ണുകൾ എന്തിൽ കേന്ദ്രീ​ക​രി​ക്കു​ന്നു​വോ അവയ്‌ക്ക്‌ നമ്മുടെ ഹൃദയ​ത്തി​ന്റെ നല്ലതോ ചീത്തയോ ആയ ആഗ്രഹ​ങ്ങളെ ബലിഷ്‌ഠ​മാ​ക്കാൻ കഴിയും. ഇത്‌ നമുക്കോ മററു​ള്ള​വർക്കോ അനു​ഗ്ര​ഹ​മോ വിപത്തോ വരുത്തി​ക്കൂ​ട്ടുന്ന പ്രവൃ​ത്തി​യി​ലേക്ക്‌ നയി​ച്ചേ​ക്കാം. രണ്ടാമത്‌, സാത്താൻ തന്റെ ഇരകളെ വഞ്ചിക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കുന്ന ഒരു ശക്തമായ ഉപാധി​യാണ്‌ കണ്ണെന്നു വ്യക്തമാണ്‌. മനുഷ്യ​വർഗ്ഗത്തെ വഴി​തെ​റ​റി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കുന്ന എല്ലാ “പദ്ധതി​കളി”ലും വച്ച്‌ കണ്ണിന്റെ ഈ ആകർഷണം അന്ത്യന്തം ശക്തിമ​ത്താ​യ​തിൽ ഒന്നാ​ണെന്ന്‌ കാണ​പ്പെ​ടു​ന്നു.—2 കൊരി​ന്ത്യർ 2:11.

9. സാത്താൻ ഇന്ന്‌ “കൺമോഹ”ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ങ്ങനെ?

9 ഇക്കാലത്ത്‌, ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽ നിന്ന്‌ സകല​രേ​യും അകററു​ന്ന​തി​നുള്ള സാത്താന്റെ പദ്ധതി​ക​ളിൽ ഇതേ നയമാണ്‌ അവൻ ഇപ്പോ​ഴും ഉപയോ​ഗി​ക്കു​ന്നത്‌. ലോക​ത്തി​ന്റെ തിളക്ക​വും പകിട്ടും മുഖേന സാത്താൻ “ജഡമോ​ഹ​വും കൺമോ​ഹ​വും ഒരുവന്റെ ഉപജീവന മാർഗ്ഗ​ത്തി​ന്റെ പ്രതാ​പ​പ്ര​ക​ട​ന​വും” പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 യോഹ​ന്നാൻ 2:16) ഇത്‌ വ്യാപാ​ര​ലോ​കം ഉപയോ​ഗി​ക്കുന്ന പരസ്യ​പ​ദ്ധ​തി​ക​ളിൽ വ്യക്തമാ​യി കാണ​പ്പെ​ടു​ന്നു. ഏററവും വിജയ​പ്ര​ദ​മായ പരസ്യങ്ങൾ അവയുടെ ദർശന​പ​ര​മായ സ്വാധീ​നത്തെ മുത​ലെ​ടു​ക്കു​ന്ന​വ​യാ​ണെ​ന്നു​ള്ളതു സത്യമ​ല്ല​യോ? വർണ്ണപ്പ​കി​ട്ടാർന്ന ആയിര​ക്ക​ണ​ക്കിന്‌ പരസ്യ​പ്പ​ല​ക​ക​ളും തിളങ്ങുന്ന സൈൻ ബോർഡു​ക​ളും മാസി​ക​ക​ളി​ലെ​യും വർത്തമാ​ന​പ്പ​ത്ര​ങ്ങ​ളി​ലെ​യും പകിട്ടാർന്ന പടങ്ങളും വിദഗ്‌ദ്ധ​മായ ററി. വി. ചിത്ര​ങ്ങ​ളും—അവ ഉളവാ​ക്കു​ന്ന​തിന്‌ ചെലവ​ഴി​ക്കുന്ന ശതകോ​ടി​ക്ക​ണ​ക്കിന്‌ രൂപയും—പരസ്യ​പ്പെ​ടു​ത്ത​ലി​ന്റെ മുഴു ആശയവും ഉപഭോ​ക്താ​വി​ന്റെ “കൺമോഹ”ത്തെ ഉത്തേജി​പ്പി​ക്കു​ക​യെ​ന്ന​താ​ണെ​ന്നുള്ള വസ്‌തു​തക്ക്‌ സാക്ഷ്യം വഹിക്കു​ന്നു.

10. വ്യാപാര ലോകം യഥാർത്ഥ​ത്തിൽ എന്തി​നെ​യാണ്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌?

10 ഈ പരസ്യ​ങ്ങ​ളി​ല​നേ​ക​വും ഭാവനാ​പൂർണ്ണ​മ​ല്ലെ​ന്നി​രി​ക്കെ കൂടുതൽ തന്ത്രപ​ര​മാ​യി​രി​ക്കു​ന്നത്‌ അവ ഉപഭോക്ത സാധന​ങ്ങളെ മാത്രമല്ല ജീവി​ത​രീ​തി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന​താണ്‌. മിക്ക​പ്പോ​ഴും ഏററവു​മ​ധി​കം സ്ഥാനവും സ്വാധീ​ന​വും സന്തുഷ്ടി​യും സൗന്ദര്യ​വു​മുള്ള ആളുകൾ ഉപയോ​ഗി​ക്കു​ന്ന​വ​യെന്ന നിലയി​ലാണ്‌ ഉല്‌പ​ന്നങ്ങൾ പ്രദർശി​പ്പി​ക്ക​പ്പെ​ടു​ന്നത്‌. ഉപഭോ​ക്താവ്‌ ആ ഉല്‌പന്നം ഉപയോ​ഗി​ക്കു​ന്നു​വെ​ങ്കിൽ അയാളു​ടെ “ഉപജീ​വ​ന​മാർഗ്ഗം” ആ വിഭാ​ഗ​ങ്ങ​ളി​ലൊ​ന്നി​നോട്‌ സ്വതേ അനു​യോ​ജ്യ​മാ​കു​മെ​ന്നു​ള്ള​താണ്‌ സന്ദേശം. ഒരു വ്യക്തി ഒരു പ്രത്യേക ജീവി​ത​രീ​തി സ്വീക​രി​ച്ചു കഴിഞ്ഞാൽ. അതി​നോ​ടു​ബ​ന്ധ​പ്പെട്ട സാധന സാമ​ഗ്രി​കൾ സ്വീക​രി​ക്കു​ന്ന​തിന്‌ അയാളെ അല്ലെങ്കിൽ അവളെ പ്രേരി​പ്പി​ക്കു​ന്ന​തിന്‌ വലിയ വിഷമ​മി​ല്ലെന്ന്‌ പരസ്യ​ക്കാർക്ക​റി​യാം. ഇതിന്റെ വെളി​ച്ച​ത്തിൽ, എബ്രായർ 13:5-ൽ കാണുന്ന ബുദ്ധി​യു​പ​ദേശം സമർപ്പിത ക്രിസ്‌ത്യാ​നി​ക​ള​നു​സ​രി​ക്കു​ന്നത്‌ എത്ര ജ്ഞാനപൂർവ്വ​ക​മാണ്‌! അവിടെ നാം ഇങ്ങനെ വായി​ക്കു​ന്നു: “നിങ്ങളു​ടെ ജീവി​ത​രീ​തി പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി​യി​രി​ക്കട്ടെ, അതേസ​മയം ഇപ്പോ​ഴുള്ള വസ്‌തു​ക്ക​ളിൽ തൃപ്‌ത​രാ​യി​രി​ക്കുക.”

കണ്ണിനെ “ദുഷ്ട”മായിട്ടല്ല,“ലഘു”വായി സൂക്ഷിക്കൽ

11. കണ്ണിനെ സംബന്ധിച്ച യേശു​വി​ന്റെ പ്രസ്‌താ​വ​ന​യി​ലെ “ലഘു,” “ദുഷ്ടം” എന്ന പദങ്ങളെ വിശദീ​ക​രി​ക്കുക.

11 അനുദി​നം കണ്ണിനാ​കർഷ​ക​മായ ഇത്ര​യേറെ ശ്രദ്ധാ ശൈഥി​ല്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മുടെ കണ്ണിനെ “ദുഷ്ട”മായിട്ടല്ല “ലഘു”വായി സൂക്ഷി​ക്കാൻ യേശു​ക്രി​സ്‌തു ബുദ്ധി​യു​പ​ദേ​ശി​ച്ച​തെ​ന്തു​കൊ​ണ്ടെന്ന്‌ നമുക്ക്‌ പൂർവ്വാ​ധി​കം വിലമ​തി​ക്കാൻ കഴിയും. (മത്തായി 6:22, 23) അതിന്റെ അർത്ഥ​മെ​ന്താണ്‌? ഇവിടെ “ലഘു” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഹാപ്ലസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌. അതിന്റെ അടിസ്ഥാ​ന​പ​ര​മായ അർത്ഥം മനസ്സിന്റെ ഏകാഗ്രത അഥവാ ഏക ഉദ്ദേശ്യ​ത്തോ​ടുള്ള അർപ്പണ​ബോ​ധം എന്നാണ്‌. മറിച്ച്‌, മൂല ഗ്രീക്കിൽ “ദുഷ്ടം” എന്നത്‌ പോന​റോസ്‌ ആണ്‌. അതിന്റെ അർത്ഥം, ദുഷിച്ച, വിലകെട്ട, അധമം എന്നാണ്‌. അതു​കൊണ്ട്‌ ‘ലഘുവായ കണ്ണ്‌’ സംഭവി​ക്കുന്ന എല്ലാറ​റി​നാ​ലും പതറി​ക്ക​പ്പെ​ടാ​തെ അഥവാ വ്യതി​ച​ലി​ക്കാ​തെ ഒരൊററ സംഗതി​യിൽ അതിന്റെ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു. അതിനു വ്യത്യ​സ്‌ത​മാ​യി, ‘ദുഷ്ടമായ കണ്ണ്‌’ കൗശല​വും തന്ത്രവും അത്യാ​ഗ്ര​ഹ​വു​മു​ള്ള​താണ്‌, അത്‌ ഹീനവും ഇരുണ്ട​തു​മായ കാര്യ​ങ്ങ​ളി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടു​ന്നു.

12. യേശു​വി​ന്റെ ചർച്ചയു​ടെ സന്ദർഭത്തെ പുനര​വ​ലോ​കനം ചെയ്യു​ക​യും വിശദീ​ക​രി​ക്കു​ക​യും ചെയ്യുക.

12 എന്നാൽ “മുഴു​ശ​രീ​ര​വും ശോഭ​ന​മാ​യി​രിക്ക”ത്തക്കവണ്ണം കണ്ണ്‌ എന്തിൽ കേന്ദ്രീ​ക​രി​ക്കണം? ഉത്തരം കണ്ടുപി​ടി​ക്കു​ന്ന​തിന്‌ സന്ദർഭ​ത്തി​ന്റെ ഒരു പരിചി​ന്തനം നമ്മെ സഹായി​ക്കും. മുൻവാ​ക്യ​ങ്ങ​ളിൽ യേശു “ഭൂമി​യി​ലെ നിക്ഷേ​പ​ങ്ങളെ”യും “സ്വർഗ്ഗ​ത്തി​ലെ നിക്ഷേ​പ​ങ്ങളെ”യും കുറിച്ച്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. “നിന്റെ നിക്ഷേ​പ​മെ​വി​ടെ​യോ അവിടെ നിന്റെ ഹൃദയ​വു​മി​രി​ക്കും” എന്ന്‌ അവൻ പറഞ്ഞു. അനന്തരം കണ്ണി​നെ​ക്കു​റിച്ച്‌ ചർച്ച ചെയ്‌ത​ശേഷം അവൻ വീണ്ടും ഉദ്ദേശ്യ​ത്തി​ലുള്ള ഏകതയെ ഊന്നി​പ്പ​റ​ഞ്ഞു​കൊണ്ട്‌ “യാതൊ​രു​വ​നും രണ്ടു യജമാ​നൻമാർക്കു​വേണ്ടി അടിമ​വേല ചെയ്യാൻ സാദ്ധ്യമല്ല” എന്നു പ്രസ്‌താ​വി​ച്ചു, അതായത്‌ ദൈവ​ത്തി​നും ധനത്തി​നും വേണ്ടി. അടുത്ത വാക്യ​ങ്ങ​ളിൽ, അവൻ ദൈനം​ദി​നാ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അവന്റെ വീക്ഷണം സംബന്ധിച്ച്‌ ബുദ്ധി​യു​പ​ദേശം കൊടു​ക്കു​ക​യും ഈ അനശാ​സ​ന​ത്തോ​ടെ ഉപസം​ഹ​രി​ക്കു​ക​യും ചെയ്‌തു: “അപ്പോൾ, ഒന്നാമ​താ​യി, രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക, ഈ മറെറല്ലാ കാര്യ​ങ്ങ​ളും നിങ്ങൾക്ക്‌ നൽക​പ്പെ​ടും.”—മത്തായി 6:19-34.

13. നമ്മുടെ “മുഴു ശരീര​വും ശോഭ​ന​മാ​യി​രിക്ക”ത്തക്കവണ്ണം നാം നമ്മുടെ കണ്ണിനെ എന്തിൽ കേന്ദ്രീ​ക​രി​ക്കണം? എന്തു​കൊണ്ട്‌?

13 ഇതിൽനി​ന്നെ​ല്ലാം നമുക്ക്‌ എന്ത്‌ മനസ്സി​ലാ​ക്കാൻ കഴിയും? യേശു ഇവിടെ ജീവി​ത​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യും ഭൗതിക കാര്യങ്ങൾ തേടു​ന്ന​തി​ന്റെ മൗഢ്യ​വും ആത്മീയ കാര്യ​ങ്ങ​ളിൽ താത്‌പ​ര്യം നട്ടുവ​ളർത്തു​ന്ന​തി​ന്റെ അനു​ഗ്ര​ഹ​വും ചൂണ്ടി​ക്കാ​ണി​ക്കു​ക​യു​മാ​യി​രു​ന്നു. വ്യക്തമാ​യി, നമ്മുടെ കണ്ണുകൾ രാജ്യ​താ​ത്‌പ​ര്യ​ങ്ങ​ളിൽ ഏകാ​ഗ്ര​മാ​യി കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നാൽ നമ്മുടെ “മുഴു​ശ​രീ​ര​വും ശോഭ​ന​മാ​യി​രി​ക്കും” എന്ന്‌ അവൻ നമ്മോടു പറയു​ക​യാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ നാം ദൈ​വേഷ്ടം ചെയ്യു​ന്നത്‌ നമ്മുടെ ജീവി​ത​ല​ക്ഷ്യ​മാ​ക്കു​ക​യാ​ണെ​ന്ന​ങ്കിൽ നാം നമ്മുടെ ജീവി​ത​ത്തി​ന്റെ എല്ലാവ​ശ​ങ്ങ​ളി​ലും മഹത്തായ സുവാർത്തയെ പ്രതി​ഫ​ലി​പ്പി​ക്കാൻ ശ്രമി​ക്കു​ന്ന​താ​യി​രി​ക്കും. നമുക്ക്‌ ശോഭ​ന​മായ ഒരു ഭാവി​ക്കാ​യി നോക്കി​പ്പാർത്തി​രി​ക്കാൻ കഴിയു​മെന്നു മാത്രമല്ല, സ്വാർത്ഥ വ്യാപാ​ര​ങ്ങൾക്ക്‌ അർപ്പി​ത​മായ ഒരു ജീവി​ത​ത്താൽ ഉളവാ​ക്ക​പ്പെ​ടുന്ന ഇരുണ്ട, ഹീനമായ കാര്യ​ങ്ങ​ളിൽ നിന്ന്‌ വിമു​ക്ത​മാ​കാ​നും കഴിയും.—2 കൊരി​ന്ത്യർ 4:1-6.

14. ഭൗതി​ക​ധ​ന​ത്തിൻമേൽ ഒരുവന്റെ കണ്ണ്‌ കേന്ദ്രീ​ക​രി​ക്കു​ന്നത്‌ “ഇരുട്ടിൽ” കലാശി​ക്കു​ന്ന​തെ​ങ്ങനെ?

14 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ യേശു​വി​ന്റെ വാക്കു​കൾക്ക്‌ ഉപോൽബ​ല​ക​മാ​യി ഇങ്ങനെ വിശദീ​ക​രി​ച്ചു: “സമ്പന്നരാ​കാൻ നിശ്ചയി​ച്ചി​രി​ക്കു​ന്നവർ പരീക്ഷ​യി​ലും ഒരു കെണി​യി​ലും നിരർത്ഥ​ക​വും ഹാനി​ക​ര​വു​മായ അനേകം മോഹ​ങ്ങ​ളി​ലും അകപ്പെ​ടു​ന്നു, അവ മനുഷ്യ​രെ നാശത്തി​ലേ​ക്കും കെടു​തി​യി​ലേ​ക്കും ആഴ്‌ത്തി​ക്ക​ള​യു​ന്നു.” (1 തിമൊ​ഥെ​യോസ്‌ 6:9) തീർച്ച​യാ​യും ഈ വാക്കു​ക​ളിൽ കഴമ്പുണ്ട്‌! സെനറ​റർമാ​രും മേയർമാ​രും ജഡ്‌ജി​മാ​രും ബാങ്കർമാ​രും കോർപ്പ​ററ്‌ എക്‌സി​ക്ക്യൂ​ട്ടീ​വു​ക​ളും മററു​ള്ള​വ​രും വെള്ള കോളർ കുററ​കൃ​ത്യ​ങ്ങ​ളി​ലേർപ്പെ​ട്ട​താ​യുള്ള കഥകൾ നിറഞ്ഞ​താണ്‌ വാർത്തകൾ; ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽ മാത്രം “വർഷം​തോ​റും കുറഞ്ഞത്‌ 20000 കോടി ഡോളർ അപഹരി​ക്ക​പ്പെ​ടു​ന്നു.” സമ്പന്നരാ​യി​ത്തീ​രു​ന്ന​തി​ന്റെ ‘പരീക്ഷ​യും കെണി​യും’ ഒരിക്കൽ ബഹുമാ​ന്യ​രാ​യി​രുന്ന അനേകം വ്യക്തി​കളെ ഘോര​പാ​ത​കി​ക​ളും കുററ​പ്പു​ള്ളി​ക​ളു​മാ​ക്കി മാററി​യി​ട്ടുണ്ട്‌. തീർച്ച​യാ​യും, നാം യേശു മുന്നറി​യി​പ്പു​നൽകിയ “ഇരുട്ട്‌” അനുഭ​വി​ച്ചു​കൊണ്ട്‌ ‘നാശത്തി​ലേ​ക്കും കെടു​തി​യി​ലേ​ക്കും ആഴ്‌ത്ത​പ്പെട’ന്നതൊ​ഴി​വാ​ക്കാൻ ആഗ്രഹി​ക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 23:4, 5 കാണുക.

15, 16. (എ) വേറെ ഏത്‌ “കൺമോഹ”ത്തെ നാം വർജ്ജീ​ക്കണം? (ബി) നിങ്ങൾ സദൃശ​വാ​ക്യ​ങ്ങൾ 27:20-ലെ ബുദ്ധി​യു​പ​ദേ​ശത്തെ നമ്മുടെ ചർച്ചക്ക്‌ എങ്ങനെ ബാധക​മാ​ക്കും?

15 എന്നിരു​ന്നാ​ലും, സമ്പന്നരാ​കു​ന്ന​തിൽ കണ്ണു നട്ടിരി​ക്കു​ന്നവർ മാത്ര​മാ​ണോ ഇരുട്ടിൽ നടക്കു​ന്ന​തി​ന്റെ അപകടത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നത്‌? അല്ല, എന്തു​കൊ​ണ്ടെ​ന്നാൽ “കൺമോഹ”ത്തിൽ മററ​നേകം കാര്യങ്ങൾ ഉൾപ്പെ​ടു​ന്നു. മത്തായി 5:28-ലെ യേശു​വി​ന്റെ വാക്കുകൾ ഓർമ്മി​ക്കുക: “ഒരു സ്‌ത്രീ​യോട്‌ വികാരം തോന്ന​ത്ത​ക്ക​വണ്ണം അവളെ നോക്കി​ക്കൊ​ണ്ടി​രി​ക്കുന്ന ഏവനും തന്റെ ഹൃദയ​ത്തിൽ അവളു​മാ​യി വ്യഭി​ചാ​രം ചെയ്‌തു​ക​ഴി​ഞ്ഞു.” തീർച്ച​യാ​യും, അവിഹിത വികാ​ര​ങ്ങ​ളെ​യും മോഹ​ങ്ങ​ളെ​യും ഉദ്ദീപി​പ്പി​ക്കാ​നോ ഉണർത്താ​നോ രൂപം​കൊ​ടു​ത്തി​ട്ടുള്ള വിവര​ത്തിൽ ഒരുവന്റെ കണ്ണുകൾ കേന്ദ്രീ​ക​രി​ക്കാൻ അനുവ​ദി​ക്കു​ന്ന​തി​നും ആ മുന്നറി​യിപ്പ്‌ ബാധക​മാ​ക്കാൻ കഴിയും.

16 ഇനി ഭക്ഷ്യപാ​നീ​യ​ങ്ങ​ളെ​യും വസ്‌ത്ര​ത്തെ​യും കുറി​ച്ചുള്ള ഉത്‌ക്ക​ണ്‌ഠ​യുണ്ട്‌, അതി​നെ​ക്കു​റി​ച്ചും യേശു സംസാ​രി​ച്ചു (മത്തായി 6:25-32) ഇവ ആവശ്യ​മാ​ണെ​ങ്കി​ലും ഏററവും ഒടുവി​ല​ത്തേ​തും ഏററവും സമ്പന്നവും ഏററവും അഭിവാഞ്‌ഛിക്കപ്പെടുന്നതുമായവയ്‌ക്കുവേണ്ടിയുള്ള അതിർകടന്ന ആഗ്രഹ​ത്തിന്‌ നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും അടിമ​ക​ളാ​ക്കാൻ കഴിയും. (റോമർ 16:18; ഫിലി​പ്യർ 3:19) വിനോ​ദം, വിനോ​ദ​ത്തൊ​ഴി​ലു​കൾ, സ്‌പോർട്ട്‌സ്‌, വ്യായാ​മം മുതലാ​യ​വ​യിൽപോ​ലും നാം ഉചിത​മായ സമനില പാലി​ക്കു​ക​യും ലോക​ത്തി​ലെ ഭ്രമങ്ങി​ലും ചപല​മോ​ഹ​ങ്ങ​ളി​ലും ആസക്തരാ​കു​ന്ന​തി​നെ​തി​രെ ജാഗരി​ക്കു​ക​യും വേണം. ഈ മണ്ഡലങ്ങ​ളി​ലെ​ല്ലാം നാം സദൃശ​വാ​ക്യ​ങ്ങൾ 27:20-ൽ കാണ​പ്പെ​ടുന്ന ജ്ഞാന​മൊ​ഴി​കൾ മനസ്സിൽ പിടി​ക്കു​ന്നതു നല്ലതാണ്‌: “ഷീയോ​ളി​നും നാശത്തി​ന്റെ സ്ഥലത്തി​നും തൃപ്‌തി​വ​രു​ന്നില്ല; ഒരു മമനു​ഷ്യ​ന്റെ കണ്ണുകൾക്കും തൃപ്‌തി​വ​രു​ന്നില്ല.” തീർച്ച​യാ​യും, നമ്മുടെ കണ്ണുകളെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നു ശ്രമി​ക്കു​മ്പോൾ നമ്മേത്തന്നെ ആത്മീയ​മാ​യി അപകട​ത്തി​ലാ​ക്കാ​തി​രി​ക്കാൻ നാം ആത്മനി​യ​ന്ത്രണം പാലി​ക്കേ​ണ്ട​തുണ്ട്‌.

നമ്മുടെ കണ്ണിനെ “ലഘു”വാക്കി സൂക്ഷി​ക്കു​ന്ന​തി​ന്റെ അനു​ഗ്ര​ഹ​ങ്ങൾ

17. കണ്ണിനെ “ലഘു”വാക്കി നിർത്തി​യത്‌ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ പിന്തു​ട​രാൻ ചിലരെ സഹായി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

17 തങ്ങളുടെ കണ്ണിനെ “ലഘു”വാക്കി നിർത്തു​ക​യും അതിനെ ദൈവ​രാ​ജ്യ​വാ​ഗ്‌ദ​ത്ത​ങ്ങ​ളിൻമേൽ ഏകാ​ഗ്ര​മാ​യി കേന്ദ്രീ​ക​രി​ക്കു​ക​യും ചെയ്‌തി​ട്ടു​ള്ള​വർക്ക്‌ യഹോ​വ​യൽനിന്ന്‌ അനേകം അനു​ഗ്ര​ഹങ്ങൾ ലഭിച്ചി​ട്ടുണ്ട്‌. ലോക​ത്തി​നു ചുററും നിന്നും അനേകം ജീവി​ത​തു​റ​ക​ളിൽനി​ന്നു​മുള്ള ആളുക​ളു​ടെ അനുഭ​വ​ങ്ങ​ളാൽ ഇതു നന്നായി ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഈ ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക:

“തെക്കേ അമേരി​ക്ക​യി​ലെ കൊളം​ബി​യാ​യിൽ ആവശ്യം അധിക​മു​ള്ള​ടത്ത്‌ ഞാൻ സേവന​മ​നു​ഷ്‌ഠി​ച്ചു​കൊ​ണ്ടി​രുന്ന​പ്പോൾ ഞാൻ പ്രതി​മാ​സം ഏതാണ്ട്‌ 1000 രൂപാ വരുമാ​നം​കൊണ്ട്‌ ജീവി​ക്കേ​ണ്ടി​യി​രു​ന്നു. ഞാൻ പയനി​യ​റിംഗ്‌ തുടങ്ങി​യി​രു​ന്നു, എന്നാൽ മാസാ​രം​ഭ​ത്തിൽ തന്നെ, ഞാൻ വീഴു​ക​യും കണങ്കാ​ലിൽ ഒടിവു​പ​റ​റു​ക​യും ചെയ്‌തു. തൽഫല​മാ​യി ഉണ്ടായ ചികിത്സാ ചെലവ്‌ എന്റെ പണമെ​ല്ലാം തീർന്നു​പോ​കാ​നി​ട​യാ​ക്കി. മാസാ​വ​സാ​നം വരെ എനിക്ക്‌ പണമൊ​ന്നും കിട്ടു​ക​യു​മി​ല്ലാ​യി​രു​ന്നു. ഞാൻ രാജ്യ​ഹോൾ സംഭാവന കൊടു​ക്കേണ്ട സമയമാ​യി. ഞാൻ പണം സംഭാവന ചെയ്യു​ന്ന​പക്ഷം അടുത്ത​യാഴ്‌ച സാമാ​നങ്ങൾ വാങ്ങു​ന്ന​തിന്‌ പണം ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നില്ല. ഏതാനും ചില ദിവസ​ങ്ങ​ളിൽ ഈ സംഗതി​യെ​ക്കു​റിച്ച്‌ പരിഗ​ണി​ച്ച​ശേഷം ഹാളിന്റെ വാടക കൊടു​ക്കാ​മെന്നു ഞാൻ തീരു​മാ​നി​ച്ചു, അങ്ങനെ ഞാൻ പണം സംഭാ​വ​ന​പെ​ട്ടി​യിൽ നിക്ഷേ​പി​ച്ചു. അടുത്ത പ്രഭാ​ത​ത്തിൽതന്നെ ഐക്യ​നാ​ടു​ക​ളി​ലെ ഒരു സഹോ​ദ​രി​യിൽ നിന്ന്‌ ഒരു കത്ത്‌ കിട്ടി. അവർ എന്നെ കൊളം​ബി​യാ​യിൽ സന്ദർശി​ച്ചി​രു​ന്നു. അവരുടെ സന്ദർശനം കഴിഞ്ഞ്‌ മിച്ചമു​ണ്ടാ​യി​രുന്ന കുറെ കൊളം​ബി​യൻ പണവും അവർ കത്തി​നോ​ടു കൂടെ അയച്ചി​രു​ന്നു. അത്‌ ഞാൻ പെട്ടി​യിൽ ഇട്ട അതേ തുകത​ന്നെ​യാ​യി​രു​ന്നു.”

കൊറി​യാ​യി​ലെ ററീക്ക​ണിൽ ഒരു വൈദ്യ​ശാല നടത്തുന്ന കീ ചൂടുള്ള ഒരു ചൊവ്വാഴ്‌ച ഉച്ചതി​രിഞ്ഞ്‌ ബീച്ചിൽ സമയം ചെലവ​ഴി​ക്കു​ന്ന​തിന്‌ മൂന്നു സഹപ്ര​വർത്ത​ക​രാൽ ക്ഷണിക്ക​പ്പെട്ടു. ആ ആശയം പ്രലോ​ഭ​നാ​ത്മ​ക​മാ​യി​രു​ന്നെ​ങ്കി​ലും താൻ പോകു​ന്ന​പക്ഷം അന്നു വൈകു​ന്നേ​രത്തെ സഭാപു​സ്‌ത​ക​ദ്ധ്യ​യ​ന​ത്തിന്‌ സമയത്ത്‌ എത്തുക​യി​ല്ലെന്ന്‌ കീയിക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അയാൾ ക്ഷണം നിരസി​ച്ചു. നിമി​ഷങ്ങൾ കഴിഞ്ഞ്‌ ആ മൂന്നു​പേരെ ക്ലിനി​ക്കി​ലേക്ക്‌ തിരികെ കൊണ്ടു​വന്നു—മരിച്ച​വ​രാ​യി! ക്ലിനി​ക്കിൽനിന്ന്‌ പോയ ഉടനെ അവർ മാരക​മായ ഒരു ട്രാഫിക്ക്‌ അപകട​ത്തി​നി​ര​യാ​യി. അപകട​ത്തിൽ കീ ദുഃഖി​ത​നാ​യി, എന്നാൽ പലവർഷ​ങ്ങ​ളിൽ താൻ രൂപ​പ്പെ​ടു​ത്തിയ നല്ല ശീല​ത്തോ​ടു പററി​നി​ന്നതു നിമിത്തം തന്റെ ജീവൻ രക്ഷപ്പെ​ട്ട​തിൽ അയാൾ സന്തോ​ഷി​ച്ചു.—എബ്രായർ 10:24, 25.

18. തങ്ങളുടെ കണ്ണിനെ “ലഘു”വാക്കി നിർത്താൻ കുട്ടി​കളെ എങ്ങനെ പഠിപ്പി​ക്കാൻ കഴിയും?

18 രാജ്യ​താ​ത്‌പ​ര്യ​ങ്ങ​ളു​ടെ​മേൽ തങ്ങളുടെ കണ്ണുകൾ കേന്ദ്രീ​ക​രി​ക്കാൻ കുട്ടി​ക​ളെ​പോ​ലും പഠിപ്പി​ക്കാൻ കഴിയും. ചുവടെ ചേർക്കുന്ന അനുഭവം അതു ചിത്രീ​ക​രി​ക്കു​ന്നു:

“ഫിലി​പ്പീൻസി​ലെ മൂന്നു സഭകളിൽനി​ന്നുള്ള സഹോ​ദ​രങ്ങൾ സഭയൊ​ന്നിന്‌ 10000 രൂപാ വീതം കൊണ്ടു​വന്ന്‌ അവരുടെ കത്തി​പ്പോയ രാജ്യ​ഹോൾ വീണ്ടും പണി​യേ​ണ്ട​തു​ണ്ടെന്ന്‌ രണ്ടു സന്ദർശ​ക​രിൽനിന്ന്‌ ഞങ്ങൾ കേട്ടു. അത്‌ അവർക്ക്‌ ഗണ്യമായ തുകയാ​യി​രു​ന്നു. ഞങ്ങളും സംഭാവന കൊടു​ക്ക​ണ​മെന്ന്‌ എന്റെ ഭർത്താ​വും ഞാനും തീരു​മാ​നി​ച്ചു. നാലു​മാ​സം മുതൽ ആറുവ​യ​സ്സു​വരെ പ്രായ​മുള്ള ഞങ്ങളുടെ നാലു മക്കളെ സംബന്ധി​ച്ചെന്ത്‌? ഓരോ വാരത്തി​ലും എന്റെ ഭർത്താ​വിന്‌ ശമ്പളം കിട്ടു​മ്പോൾ അയാൾ ഓരോ കുട്ടി​ക്കും വേണ്ടി ഓരോ വെള്ളി​ഡോ​ളർ വാങ്ങു​മാ​യി​രു​ന്നു. എന്റെ ഭർത്താവ്‌ നാണയങ്ങൾ പങ്കിട്ട​തു​കൊണ്ട്‌ ഓരോ​രു​ത്തർക്കും എന്തുതു​ക​യു​ണ്ടെന്ന്‌ കുട്ടി​കൾക്കു കാണാൻ കഴിഞ്ഞു. ആ പണം​കൊണ്ട്‌ വാങ്ങാൻ അവർ ആഗ്രഹിച്ച ചില കാര്യ​ങ്ങ​ളും ഞങ്ങൾ പറഞ്ഞു. എന്നാൽ അവരുടെ ഉത്തരം എല്ലായ്‌പ്പോ​ഴും ഒന്നുത​ന്നെ​യാ​യി​രു​ന്നു—അവർ പണം സഹോ​ദ​രൻമാർക്കു കൊടു​ക്കാ​നാ​ഗ്ര​ഹി​ച്ചു.” അവരുടെ 990 രൂപ​യോ​ടൊ​പ്പം അവർ ഒരു ലളിത​മായ എഴുത്തും അയച്ചു. ആ എഴുത്തു വായി​ച്ച​പ്പോൾ ഫിലി​പ്പീൻസി​ലെ സഹോ​ദ​രൻമാർ ആ സ്‌നേ​ഹ​ത്തി​ലും ഔദാ​ര്യ​ത്തി​ലും വികാ​രാ​ധീ​ന​രാ​കു​ക​യും അനേകർ കണ്ണുനീർ പൊഴി​ക്കു​ക​യും ചെയ്‌തു.

19. നമ്മുടെ കണ്ണുകൾ എന്തിൽ പതിപ്പി​ക്കു​ന്ന​തി​നാൽ നമുക്ക്‌ ഒരു ശോഭ​ന​മായ ഭാവി​യു​ടെ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും?

19 “നിന്റെ കണ്ണുകളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവ നേരേ മുമ്പോ​ട്ടു നോക്കണം, അതെ, പ്രകാ​ശി​ക്കുന്ന നിന്റെ സ്വന്തം കണ്ണുകൾ നിന്റെ മുമ്പിൽ നേരേ ഉററു നോക്കണം.” (സദൃശ​വാ​ക്യ​ങ്ങൾ 4:25) നാം ആ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ന്ന​തും നാം വ്യതി​ച​ലി​ക്ക​ത്ത​ക്ക​വണ്ണം നമ്മുടെ കണ്ണുകൾ അലഞ്ഞു​തി​രി​യാൻ അനുവ​ദി​ക്കാ​തി​രി​ക്കു​ന്ന​തും എത്ര ജ്ഞാനപൂർവ്വ​ക​മാണ്‌!” നാളുകൾ ദുഷ്ടമാ​ക​യാൽ നിങ്ങൾക്കാ​യി അവസ​രോ​ചിത സമയം വിലയ്‌ക്ക്‌ വാങ്ങി​കൊണ്ട്‌ നിങ്ങളു​ടെ നടപ്പ്‌ അജ്ഞാനി​ക​ളാ​യി​ട്ടല്ല, ജ്ഞാനി​ക​ളാ​യി​ട്ടാ​യി​രി​ക്കാൻ കർശന​മാ​യി സൂക്ഷി​ക്കുക” എന്ന്‌ പൗലോസ്‌ ബുദ്ധി​യു​പ​ദേ​ശി​ച്ചു. “യഹോ​വ​യു​ടെ ഇഷ്ടം എന്തെന്ന്‌ ഗ്രഹി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക” എന്നും അവൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (എഫേസ്യർ 5:15-17) അങ്ങനെ ചെയ്യു​ന്ന​തി​നാൽ നമ്മുടെ കണ്ണ്‌ “ലഘു”വാക്കി നിർത്തു​ന്ന​തിൽ നാം വിജയി​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. നമുക്ക്‌ ഒരു ശോഭ​ന​മായ ഭാവി​ക്കാ​യി—ദൈവ​ത്തി​ന്റെ വാഗ്‌ദത്തം ചെയ്യപ്പെട്ട പുതിയ വ്യവസ്ഥി​തി​യി​ലെ നിത്യ​ജീ​വ​നാ​യി—ഉറപ്പോ​ടെ നോക്കി​പ്പാർത്തി​രി​ക്കാ​നും കഴിയും.—2 കൊരി​ന്ത്യർ 4:17, 18 താരതമ്യപ്പെടുത്തുക. (w86 5/1)

നിങ്ങൾക്കു വിശദീ​ക​രി​ക്കാൻ കഴിയു​മോ?

◻ കണ്ണ്‌ “ശരീര​ത്തി​ന്റെ വിളക്കാ”യിരി​ക്കു​ന്ന​തെ​ങ്ങനെ?

◻ ഹവ്വായും യേശു​വും ഉദാഹ​രി​ച്ച​തു​പോ​ലെ, കണ്ണ്‌ നമ്മുടെ പ്രവൃ​ത്തി​കളെ സ്വാധീ​നി​ക്കു​ന്ന​തെ​ങ്ങനെ?

◻ ഇന്ന്‌ സാത്തൻ ഏതു വിധങ്ങ​ളിൽ “കൺമോഹ”ത്തെ ആകർഷ​ക​മാ​ക്കു​ന്നു?

◻ നമ്മുടെ കണ്ണിനെ “ലഘു”വാക്കി​നിർത്താൻ നാം എന്താണു ചെയ്യേ​ണ്ടത്‌?

◻ നാം ഇപ്പോൾ നമ്മുടെ കണ്ണുകളെ എന്തിൽ കേന്ദ്രീ​ക​രി​ക്കണം?

[23-ാം പേജിലെ ചിത്രം]

നാം നമ്മുടെ കണ്ണുകൾ എന്തിൽ കേന്ദ്രീ​ക​രി​ക്കു​ന്നു​വോ അതിന്‌ ഹൃദയ​ത്തി​ന്റെ ആഗ്രഹത്തെ ശക്തീക​രി​ക്കാൻ കഴിയും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക