-
അരിഷ്ടനാളുകളിൽ യഹോവയിൽ പൂർണമായി ആശ്രയിക്കുകവീക്ഷാഗോപുരം—2003 | സെപ്‌റ്റംബർ 1
-
-
7, 8. (എ) ഭൗതിക കാര്യങ്ങളെ കുറിച്ച് അമിതമായി വിചാരപ്പെടാനുള്ള അപൂർണ മനുഷ്യരുടെ പ്രവണതയെ കുറിച്ച് താൻ ബോധവാനാണെന്ന് യേശു പ്രകടമാക്കിയത് എങ്ങനെ? (അടിക്കുറിപ്പു കൂടെ കാണുക.) (ബി) അനാവശ്യമായ ഉത്‌കണ്‌ഠ ഒഴിവാക്കാൻ കഴിയുന്ന വിധത്തെ കുറിച്ച് ജ്ഞാനപൂർവകമായ എന്തു ബുദ്ധിയുപദേശം യേശു പ്രദാനം ചെയ്‌തു?
7 ഗിരിപ്രഭാഷണത്തിൽ യേശു ഈ ബുദ്ധിയുപദേശം നൽകി: “എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുത് [“ഉത്‌കണ്‌ഠാകുലരാകുന്നത് നിറുത്തുക,” NW].”b (മത്തായി 6:25) അപൂർണ മനുഷ്യർ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനെപ്പറ്റി സ്വാഭാവികമായിത്തന്നെ ഉത്‌കണ്‌ഠയുള്ളവരാണെന്ന് യേശുവിന് അറിയാമായിരുന്നു. എന്നാൽ, അത്തരം കാര്യങ്ങളെ കുറിച്ച് ‘ഉത്‌കണ്‌ഠാകുലരാകുന്നത് നിറുത്താൻ’ നമുക്ക് എങ്ങനെ കഴിയും? ‘ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടേയിരിക്കുക’ (NW) എന്ന് യേശു പറഞ്ഞു. എന്തൊക്കെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും, യഹോവയുടെ ആരാധനയ്‌ക്ക് നാം ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നതിൽ തുടരണം. അങ്ങനെ ചെയ്യുന്ന പക്ഷം, ദിവസേന ആവശ്യമുള്ളതൊക്കെയും നമുക്കു ‘കിട്ടുന്നു’ എന്ന് നമ്മുടെ സ്വർഗീയ പിതാവ് ഉറപ്പുവരുത്തും. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുക അവൻ സാധ്യമാക്കിത്തീർക്കും.—മത്തായി 6:33.
-
-
അരിഷ്ടനാളുകളിൽ യഹോവയിൽ പൂർണമായി ആശ്രയിക്കുകവീക്ഷാഗോപുരം—2003 | സെപ്‌റ്റംബർ 1
-
-
b ഇവിടെ പരാമർശിച്ചിരിക്കുന്ന ഉത്‌കണ്‌ഠ “ജീവിതത്തിൽനിന്ന് സകല സന്തോഷവും കവർന്നുകളയുന്ന ആശങ്ക കലർന്ന ഭയം” ആണെന്നു പറയപ്പെട്ടിരിക്കുന്നു. “വിചാരപ്പെടരുത്” അല്ലെങ്കിൽ “ഉത്‌കണ്‌ഠാകുലരാകേണ്ട” എന്നിങ്ങനെയുള്ള പരിഭാഷകൾ നാം വിചാരപ്പെടാനോ ഉത്‌കണ്‌ഠപ്പെടാനോ തുടങ്ങരുത് എന്നാണു സൂചിപ്പിക്കുന്നത്. എന്നാൽ ഒരു പരാമർശ കൃതി ഇങ്ങനെ പറയുന്നു: “ഗ്രീക്ക് ക്രിയ വർത്തമാനകാല ആജ്ഞാപകത്തിൽ ഉള്ളതാണ്. അത് തുടങ്ങിക്കഴിഞ്ഞ ഒരു പ്രവർത്തനം നിറുത്തുന്നതിനുള്ള ആജ്ഞയെ സൂചിപ്പിക്കുന്നു.”
-