വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp16 നമ്പർ 2 പേ. 12
  • ഉത്‌കണ്‌ഠ ഒഴിവാക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉത്‌കണ്‌ഠ ഒഴിവാക്കുക
  • 2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • സമാനമായ വിവരം
  • മത്തായി 6:34—‘നാളെയെക്കുറിച്ച്‌ ആകുലപ്പെടരുത്‌’
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
  • നാളെയെ മുന്നിൽക്കണ്ടുള്ള ജീവിതം
    2007 വീക്ഷാഗോപുരം
  • ഉത്‌ക​ണ്‌ഠ​യെ എനിക്ക്‌ എങ്ങനെ നേരിടാം?
    യുവജനങ്ങൾ ചോദിക്കുന്നു
  • നിങ്ങളുടെ സകല ഉത്‌കണ്‌ഠകളും യഹോവയുടെ മേൽ ഇടുവിൻ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
കൂടുതൽ കാണുക
2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
wp16 നമ്പർ 2 പേ. 12

പുരാ​ത​ന​ജ്ഞാ​നം ആധുനി​ക​ജീ​വി​ത​ത്തിന്‌

ഉത്‌കണ്‌ഠ ഒഴിവാ​ക്കു​ക

ബൈബിൾതത്ത്വം: ‘നിങ്ങളു​ടെ ജീവ​നെ​ക്കു​റിച്ച്‌ ഉത്‌കണ്‌ഠ​പ്പെ​ടു​ന്നതു മതിയാ​ക്കു​വിൻ.’—മത്തായി 6:25.

ബില്ല്‌ കണ്ട്‌ ഉത്‌കണ്‌ഠപ്പെട്ടിരിക്കുന്ന സ്‌ത്രീ

എന്താണ്‌ ഇതിന്റെ അർഥം? ഈ വാക്കുകൾ നമ്മൾ കാണു​ന്നത്‌ യേശു നടത്തിയ ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ലാണ്‌. ഒരു ബൈബിൾനി​ഘണ്ടു പറയു​ന്ന​ത​നു​സ​രിച്ച്‌ ‘ഉത്‌കണ്‌ഠ​പ്പെ​ടുക’ എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്‌, “അനുദി​ന​ജീ​വി​ത​ത്തിൽ ഒരു മനുഷ്യൻ നേരി​ടുന്ന ദാരി​ദ്ര്യം, വിശപ്പ്‌, മറ്റ്‌ ബുദ്ധി​മു​ട്ടു​കൾ എന്നിവ​യോ​ടുള്ള അയാളു​ടെ സ്വാഭാ​വി​ക​പ്ര​തി​കരണ”ത്തെ അർഥമാ​ക്കാൻ കഴിയും. ഉത്‌കണ്‌ഠ എന്നതിൽ ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ ആകുല​പ്പെ​ടു​ന്ന​തും ഉൾപ്പെ​ടു​ന്നു. നമ്മുടെ ജീവി​താ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്രിയ​പ്പെ​ട്ട​വ​രു​ടെ ക്ഷേമ​ത്തെ​ക്കു​റി​ച്ചും ഉത്‌കണ്‌ഠ തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌, ഉചിത​വു​മാണ്‌. (ഫിലി​പ്പി​യർ 2:20) “ഒരിക്ക​ലും ഉത്‌കണ്‌ഠ​പ്പെ​ട​രുത്‌” എന്ന്‌ പറഞ്ഞ​പ്പോൾ തന്റെ അനുഗാ​മി​കൾ അതിരു​ക​വിഞ്ഞ ആകുല​തകൾ—‘ഇന്നത്തെ’ ജീവി​ത​ത്തി​ലെ സന്തോഷം കവർന്നു​ക​ള​യുന്ന ‘നാളെ​യെ​ക്കു​റി​ച്ചുള്ള’ അമിത​മായ ആശങ്ക—ഒഴിവാ​ക്ക​ണ​മെന്ന്‌ യേശു ഉപദേ​ശി​ക്കു​ക​യാ​യി​രു​ന്നു.—മത്തായി 6:31, 34.

ഇത്‌ ഇന്ന്‌ പ്രാ​യോ​ഗി​ക​മാ​ണോ? യേശു​വി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ത്തിന്‌ ചെവി​കൊ​ടു​ക്കു​ന്നത്‌ ജ്ഞാനമാ​യി​രി​ക്കും. എന്തു​കൊണ്ട്‌? ആളുകൾ കണക്കി​ലേറെ ആകുല​പ്പെ​ടു​മ്പോൾ അവരുടെ നാഡീ​വ്യ​വസ്ഥ പ്രവർത്ത​ന​സ​ജ്ജ​മാ​കു​ക​യും ആ നിലയിൽത്തന്നെ തുടരു​ക​യും ചെയ്യു​ന്ന​താ​യി ചില പരാമർശ​ഗ്ര​ന്ഥങ്ങൾ പറയുന്നു. ആ അവസ്ഥ തുടർന്നാൽ നമ്മൾ പല രോഗ​ങ്ങ​ളെ​യും ക്ഷണിച്ചു​വ​രു​ത്തും. “അവയിൽ ചിലതാണ്‌ അൾസർ, ഹൃ​ദ്രോ​ഗം, ആസ്‌തമ തുടങ്ങി​യവ.”

അനാവ​ശ്യ​മാ​യ ഉത്‌കണ്‌ഠകൾ ഒഴിവാ​ക്കു​ന്ന​തിന്‌ യേശു തക്കതായ ഒരു കാരണം പറയു​ന്നുണ്ട്‌: അത്‌ കഴമ്പി​ല്ലാ​ത്ത​താണ്‌. “ഉത്‌കണ്‌ഠ​പ്പെ​ടു​ന്ന​തി​നാൽ ആയുസ്സി​നോട്‌ ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കെ​ങ്കി​ലും കഴിയു​മോ?” എന്ന്‌ യേശു ചോദി​ച്ചു. (മത്തായി 6:27) നമ്മുടെ ആകുല​ത​ക​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്നതു നിമിത്തം നമ്മുടെ ആയുസ്സ്‌ സെക്കൻഡി​ന്റെ ഒരംശം​പോ​ലും കൂട്ടാ​നോ അല്ലെങ്കിൽ മെച്ച​പ്പെ​ടു​ത്താ​നോ കഴിയു​ക​യില്ല. കൂടാതെ, കാര്യങ്ങൾ മിക്ക​പ്പോ​ഴും നമ്മൾ ഭയപ്പെ​ട്ട​തു​പോ​ലെ സംഭവി​ക്ക​ണ​മെ​ന്നില്ല. ഇക്കാര്യം ഒരു പണ്ഡിതൻ ഇങ്ങനെ​യാണ്‌ പറയു​ന്നത്‌: “ഭാവി​യെ​ക്കു​റിച്ച്‌ ഉത്‌കണ്‌ഠ​പ്പെ​ടു​ന്നത്‌ പാഴ്‌വേ​ല​യാണ്‌. യഥാർഥ​ഭാ​വി നമ്മൾ ഭയപ്പെ​ടു​ന്ന​തു​പോ​ലെ മോശ​മാ​യി​രി​ക്കു​ക​യില്ല.”

പച്ചക്കറിത്തോട്ടത്തിൽനിന്ന്‌ വിളവെടുക്കുന്ന ഒരു സ്‌ത്രീ

നമുക്ക്‌ എങ്ങനെ ഉത്‌കണ്‌ഠകൾ ഒഴിവാ​ക്കാം? ഒന്നാമത്‌, ദൈവ​ത്തിൽ ആശ്രയി​ക്കുക. ദൈവം, പക്ഷികൾക്ക്‌ ആഹാരം നൽകു​ക​യും പൂക്കളെ അണിയി​ച്ചൊ​രു​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, തന്റെ ആരാധ​നയ്‌ക്ക്‌ ജീവി​ത​ത്തിൽ ഒന്നാം​സ്ഥാ​നം കൊടു​ക്കുന്ന മനുഷ്യർക്ക്‌ അവശ്യ​കാ​ര്യ​ങ്ങൾ നൽകാ​തി​രി​ക്കു​മോ? (മത്തായി 6:25, 26, 28-30) രണ്ടാമത്‌, അന്നന്നത്തെ ഉത്‌കണ്‌ഠകൾ കണക്കി​ലെ​ടു​ക്കുക. “നാളെ​യെ​ക്കു​റിച്ച്‌ ഒരിക്ക​ലും ഉത്‌കണ്‌ഠ​പ്പെ​ട​രുത്‌” എന്ന്‌ യേശു പറഞ്ഞു. കാരണം, “നാളത്തെ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌കണ്‌ഠകൾ ഉണ്ടായി​രി​ക്കു​മ​ല്ലോ.” “അതതു ദിവസ​ത്തിന്‌ അന്നന്നത്തെ ക്ലേശങ്ങൾതന്നെ ധാരാളം” എന്നതി​നോട്‌ നിങ്ങളും യോജി​ക്കു​ന്നി​ല്ലേ?—മത്തായി 6:34.

യേശു​വി​ന്റെ ജ്ഞാനപൂർവ​മായ ഉപദേശം ശ്രദ്ധി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ ശാരീ​രി​ക​പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാൻ കഴിയും. അതി​ലേറെ, “ദൈവ​സ​മാ​ധാ​നം” എന്ന്‌ ബൈബിൾ വിളി​ക്കുന്ന ആന്തരി​ക​ശാ​ന്തത നമ്മൾ കണ്ടെത്തു​ക​യും ചെയ്യും.—ഫിലി​പ്പി​യർ 4:6, 7.▪ (w16-E No.1)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക