-
പീഡനത്തെ അഭിമുഖീകരിക്കാനുള്ള ഒരുക്കംവീക്ഷാഗോപുരം—1990 | സെപ്റ്റംബർ 1
-
-
പ്രസംഗവേല നിർവഹിക്കുന്നതിന്റെ രീതികൾ സംബന്ധിച്ച് തന്റെ അപ്പോസ്തലൻമാരെ പ്രബോധിപ്പിച്ച ശേഷം യേശു എതിരാളികളെക്കുറിച്ച് അവർക്കു മുന്നറിയിപ്പു കൊടുക്കുന്നു. അവൻ പറയുന്നു: “നോക്കൂ! ഞാൻ നിങ്ങളെ ചെന്നായ്ക്കളുടെ നടുവിൽ ആടുകളെപ്പോലെ അയയ്ക്കുന്നു . . . മനുഷ്യരെ സൂക്ഷിക്കുക; എന്തെന്നാൽ അവർ നിങ്ങളെ തദ്ദേശകോടതികളിൽ ഏല്‍പ്പിക്കും, അവർ നിങ്ങളെ അവരുടെ സിനഗോഗുകളിൽ ചമ്മട്ടികൊണ്ട് അടിക്കും. എന്തിന്, ഞാൻ നിമിത്തം നിങ്ങൾ ഗവർണർമാരുടെയും രാജാക്കൻമാരുടെയും മുമ്പാകെ വരുത്തപ്പെടും.”
-
-
പീഡനത്തെ അഭിമുഖീകരിക്കാനുള്ള ഒരുക്കംവീക്ഷാഗോപുരം—1990 | സെപ്റ്റംബർ 1
-
-
യേശു ഈ ഉദ്ബോധനവും മുന്നറിയിപ്പും പ്രോൽസാഹനവും തന്റെ 12 അപ്പോസ്തലൻമാർക്കാണ് നൽകിയതെന്നുള്ളതു സത്യംതന്നെ, എന്നാൽ അത് തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ലോകവ്യാപകപ്രസംഗത്തിൽ പങ്കെടുക്കുന്നവർക്കുവേണ്ടിയും ഉദ്ദേശിക്കപ്പെട്ടിരുന്നു. തന്റെ ശിഷ്യൻമാർ അവന്റെ അപ്പോസ്തലൻമാർ ആരോടു പ്രസംഗിക്കാൻ അയക്കപ്പെട്ടിരുന്നുവോ ആ ഇസ്രായേല്യരാൽമാത്രമല്ല, സകല ജനങ്ങളാലും ദ്വേഷിക്കപ്പെടും എന്ന് അവൻ പറഞ്ഞുവെന്ന വസ്തുതയാൽ ഇത് പ്രകടമാക്കപ്പെടുന്നു. കൂടാതെ, തെളിവനുസരിച്ച്, യേശു ഹ്രസ്വമായ പ്രസംഗപ്രസ്ഥാനത്തിന് അപ്പോസ്തലൻമാരെ അയച്ചപ്പോൾ അവർ ഗവർണർമാരുടെയും രാജാക്കൻമാരുടെയും മുമ്പാകെ വരുത്തപ്പെട്ടില്ല. മാത്രവുമല്ല, വിശ്വാസികൾ അന്ന് കുടുംബാംഗങ്ങളാൽ മരണത്തിന് ഏൽപ്പിക്കപ്പെട്ടില്ല.
-