വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lr അധ്യാ. 42 പേ. 217-221
  • നമ്മൾ ജോലി ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമ്മൾ ജോലി ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?
  • മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സമാനമായ വിവരം
  • വേലയുടെ അനുഗ്രഹം
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • നിങ്ങളുടെ ജോലി ആസ്വദിക്കുക
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • നിങ്ങളുടെ ജോലി ആസ്വദിക്കുക
    “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • കളിപ്പാട്ടങ്ങൾ അന്നും ഇന്നും
    ഉണരുക!—2005
കൂടുതൽ കാണുക
മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
lr അധ്യാ. 42 പേ. 217-221

അധ്യായം 42

നമ്മൾ ജോലി ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങൾക്ക്‌ എന്താണ്‌ കൂടുതൽ ഇഷ്ടം, ജോലിചെയ്യാനാണോ കളിക്കാനാണോ?— കളിക്കുന്നതിൽ തെറ്റൊന്നുമില്ല. യെരുശലേം നഗരത്തിന്റെ ‘വീഥികൾ, കളിക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കുന്നതിനെക്കുറിച്ച്‌’ ബൈബിൾ പറയുന്നുണ്ട്‌.—സെഖര്യാവു 8:5.

കുട്ടികൾ കളിക്കുന്നത്‌ കണ്ടിരിക്കാൻ യേശുവിന്‌ ഇഷ്ടമായിരുന്നു. ഭൂമിയിലേക്കു വരുന്നതിനുമുമ്പ്‌ അവൻ ഇങ്ങനെ പറഞ്ഞു: ‘ഞാൻ (ദൈവത്തിന്റെ) അടുക്കൽ നല്ലൊരു ജോലിക്കാരൻ ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടിരുന്നു.’ സ്വർഗത്തിൽ യേശു യഹോവയോടൊപ്പം ജോലി ചെയ്‌തിരുന്നു എന്നാണ്‌ ഇതു കാണിക്കുന്നത്‌. “എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു” എന്നും സ്വർഗത്തിൽവെച്ച്‌ യേശു പറഞ്ഞു. അതെ, മഹാനായ അധ്യാപകന്‌ കുട്ടികളെയും വലിയവരെയും വലിയ ഇഷ്ടമായിരുന്നു. അതിനെക്കുറിച്ച്‌ നമ്മൾ മുമ്പ്‌ പഠിച്ചിരുന്നു.—സദൃശവാക്യങ്ങൾ 8:30, 31.

ആളുകൾ ഒന്നിച്ച്‌ ഗോതമ്പ്‌ പെറുക്കി കൂട്ടുന്നു

ഭൂമിയിൽ വരുന്നതിനു മുമ്പ്‌ യേശുവിനു സന്തോഷം നൽകിയ ഒരു കാര്യം എന്താണ്‌?

കുട്ടിക്കാലത്ത്‌ യേശു കളിക്കാറുണ്ടായിരുന്നോ, നിങ്ങൾക്ക്‌ എന്തു തോന്നുന്നു?— അവൻ കളിച്ചിട്ടുണ്ടായിരിക്കണം. പക്ഷേ, സ്വർഗത്തിൽ നല്ലൊരു ജോലിക്കാരനായിരുന്നല്ലോ യേശു. ഭൂമിയിൽ വന്നപ്പോഴും അവൻ അങ്ങനെതന്നെ ആയിരുന്നോ?— ‘മരപ്പണിക്കാരന്റെ മകൻ’ എന്ന്‌ ആളുകൾ യേശുവിനെ വിളിച്ചിരുന്നു. ‘മരപ്പണിക്കാരൻ’ എന്നും അവൻ അറിയപ്പെട്ടിരുന്നു. ഇതിൽനിന്ന്‌ എന്തു മനസ്സിലാക്കാം?— വളർത്തുപിതാവായ യോസേഫ്‌ യേശുവിനെ മരപ്പണി പഠിപ്പിച്ചിരിക്കാം. അങ്ങനെ യേശു ഒരു മരപ്പണിക്കാരനായി.—മത്തായി 13:55; മർക്കോസ്‌ 6:3.

എങ്ങനെയുള്ള മരപ്പണിക്കാരനായിരുന്നു യേശു?— സ്വർഗത്തിൽ വിദഗ്‌ധനായ ഒരു ജോലിക്കാരൻ ആയിരുന്നതുകൊണ്ട്‌ മരപ്പണിയിലും അവൻ വിദഗ്‌ധനായിരുന്നിരിക്കും, അല്ലേ?— അക്കാലത്ത്‌ ഒരു മരപ്പണിക്കാരന്റെ ജോലി അത്ര എളുപ്പമായിരുന്നില്ല. ഒരുപക്ഷേ, യേശു ദൂരെപ്പോയി മരം വെട്ടി അത്‌ കഷണങ്ങളാക്കി വീട്ടിലെത്തിച്ചിരിക്കും. എന്നിട്ട്‌ അത്‌ അറുത്ത്‌ മേശയും ബഞ്ചും ഒക്കെ ഉണ്ടാക്കിയിട്ടുണ്ടാകും.

ഈ ജോലി ചെയ്‌തപ്പോൾ യേശുവിന്‌ സന്തോഷം തോന്നിക്കാണുമോ?— മറ്റുള്ളവർക്കു മേശയും കസേരയും ഒക്കെ ഉണ്ടാക്കിക്കൊടുക്കാൻ പറ്റിയാൽ നിങ്ങൾക്ക്‌ സന്തോഷം തോന്നുമോ?—‘ജോലിയിൽ സന്തോഷിക്കുന്നത്‌’ നല്ലതാണെന്ന്‌ ബൈബിൾ പറയുന്നു. ജോലി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം കളിയിൽനിന്ന്‌ കിട്ടില്ല.—സഭാപ്രസംഗി 3:22.

ജോലി ചെയ്യുന്നത്‌ മനസ്സിനും ശരീരത്തിനും നല്ലതാണ്‌. എപ്പോൾ നോക്കിയാലും ടിവി കാണുകയോ വീഡിയോ ഗെയിം കളിക്കുകയോ ചെയ്യുന്ന കുട്ടികളുണ്ട്‌. അവർ മിക്കവാറും പൊണ്ണത്തടിയന്മാരാകും. അവർക്ക്‌ ആരോഗ്യവും കാണില്ല, സന്തോഷവും ഉണ്ടാകില്ല. അവർ മറ്റുള്ളവരെയും സന്തോഷിപ്പിക്കില്ല. ആകട്ടെ, സന്തോഷമുള്ളവരായിരിക്കാൻ നമ്മൾ എന്തു ചെയ്യണം?—

നമുക്കുള്ളത്‌ മറ്റുള്ളവർക്കുംകൂടെ കൊടുക്കുകയും അവരെ സഹായിക്കുകയും ചെയ്യുമ്പോൾ സന്തോഷം കിട്ടുമെന്ന്‌ 17-ാം അധ്യായത്തിൽ നമ്മൾ പഠിച്ചു. (പ്രവൃത്തികൾ 20:35) യഹോവ ‘സന്തുഷ്ടനായ ദൈവ’മാണെന്ന്‌ ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ്‌ 1:11) യേശുവും അങ്ങനെതന്നെയായിരുന്നു. അവൻ എല്ലായ്‌പോഴും യഹോവയുടെ മുമ്പിൽ സന്തോഷിച്ചുകൊണ്ടിരുന്നു എന്ന്‌ സദൃശവാക്യങ്ങളിൽ നമ്മൾ വായിച്ചില്ലേ? ആകട്ടെ, യേശുവിന്‌ സന്തോഷം തോന്നാൻ കാരണമെന്തായിരുന്നു?— ഒരു കാരണം അവൻതന്നെ പറഞ്ഞു: “എന്റെ പിതാവ്‌ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു.”—യോഹന്നാൻ 5:17.

ഭൂമിയിലായിരുന്ന കാലംമുഴുവൻ യേശു മരപ്പണി ചെയ്യുകയായിരുന്നോ? അല്ല. യഹോവ അവനെ ഒരു പ്രത്യേക ജോലി ഏൽപ്പിച്ചിരുന്നു. അത്‌ എന്തായിരുന്നു?— “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌” എന്ന്‌ യേശു പറഞ്ഞു. (ലൂക്കോസ്‌ 4:43) യേശുവിന്റെ പ്രസംഗം കേട്ട ചിലർ അവനിൽ വിശ്വസിച്ചു; യേശു പറഞ്ഞ കാര്യങ്ങൾ അവർ മറ്റുള്ളവരോട്‌ പറയുകയും ചെയ്‌തു. ഈ ചിത്രത്തിൽ കാണുന്ന ശമര്യക്കാരിയും അങ്ങനെ ചെയ്‌തു.—യോഹന്നാൻ 4:7-15, 27-30.

കിണറ്റിൻ കരയിൽവെച്ച്‌ യേശു ശമര്യക്കാരി സ്‌ത്രീയോട്‌ സംസാരിക്കുന്നു, യേശു മരപ്പണി ചെയ്യുന്നു

ഭൂമിയിലായിരുന്നപ്പോൾ യേശു ഏതൊക്കെ ജോലികൾ ചെയ്‌തു?

ഈ വേല ചെയ്യാൻ യേശുവിന്‌ ഇഷ്ടമായിരുന്നോ?— “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ വേല പൂർത്തിയാക്കുന്നതുമത്രേ എന്റെ ആഹാരം” എന്നാണ്‌ യേശു പറഞ്ഞത്‌. (യോഹന്നാൻ 4:34) നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം മനസ്സിൽ കാണുക. അത്‌ കഴിക്കാൻ നിങ്ങൾക്ക്‌ എത്ര ഇഷ്ടമായിരിക്കും, അല്ലേ?— ദൈവം കൊടുത്ത ജോലി ചെയ്യുന്നത്‌ യേശുവിന്‌ അതുപോലെയായിരുന്നു.

ജോലി ചെയ്യാൻ പഠിക്കുമ്പോൾ നമുക്ക്‌ സന്തോഷം തോന്നും. ആ വിധത്തിലാണ്‌ ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്‌. മനുഷ്യർക്ക്‌ അവരുടെ ‘പ്രയത്‌നത്തിൽ സന്തോഷിക്കാൻ’ പറ്റുന്നത്‌ താൻ നൽകുന്ന ഒരു ദാനമാണെന്ന്‌ ദൈവം പറയുന്നു. അതുകൊണ്ട്‌ ചെറുതായിരിക്കുമ്പോൾത്തന്നെ ജോലി ചെയ്യാൻ പഠിക്കുന്നെങ്കിൽ ജീവിതകാലം മുഴുവൻ അത്‌ നിങ്ങൾക്ക്‌ സന്തോഷം തരും.—സഭാപ്രസംഗി 5:19.

ഒരു കൊച്ചുകുട്ടിക്ക്‌ വലിയവർ ചെയ്യുന്ന ജോലി ചെയ്യാൻ പറ്റുമെന്നല്ല ഇതിനർഥം. പക്ഷേ നമുക്കെല്ലാം എന്തെങ്കിലുമൊക്കെ ജോലി ചെയ്യാൻ പറ്റും. നിങ്ങളുടെ അച്ഛനും അമ്മയും ജോലിക്ക്‌ പോകുന്നുണ്ടായിരിക്കാം. അവർ ജോലിക്കു പോയെങ്കിലേ നിങ്ങളുടെ ഭക്ഷണത്തിനും താമസത്തിനും ഒക്കെ വേണ്ട പണം ഉണ്ടാക്കാൻ പറ്റൂ. അപ്പോൾ വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ പല ജോലികളും ചെയ്‌തുതീർക്കേണ്ടതുണ്ടായിരിക്കും, അല്ലേ?

വീട്ടിൽ എല്ലാവർക്കും ഗുണംചെയ്യുന്ന എന്തു ജോലിയാണ്‌ നിങ്ങൾക്ക്‌ ചെയ്യാൻ പറ്റുന്നത്‌?— ഭക്ഷണം കഴിക്കുന്നതിനുമുമ്പ്‌ മേശ ഒരുക്കുകയോ പാത്രങ്ങൾ കഴുകുകയോ വീട്‌ അടിച്ചുവാരുകയോ കിടക്ക വിരിച്ചിടുകയോ കളിപ്പാട്ടങ്ങൾ അടുക്കിവെക്കുകയോ ഒക്കെ ചെയ്യാനാകും. ചിലതൊക്കെ നിങ്ങൾ ഇപ്പോൾത്തന്നെ ചെയ്യുന്നുണ്ടായിരിക്കും. ഇതൊക്കെ ചെയ്യുമ്പോൾ വീട്ടിൽ എല്ലാവർക്കും അതിന്റെ പ്രയോജനം കിട്ടും.

ഒരു അമ്മ കളിപ്പാട്ടങ്ങളിൽ തട്ടി തെന്നി വീഴുന്നു

കളികഴിഞ്ഞ്‌ കളിപ്പാട്ടങ്ങൾ അതാതിന്റെ സ്ഥാനത്ത്‌ തിരിച്ചുവെക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ പ്രയോജനം എന്താണെന്ന്‌ നോക്കാം. കളിപ്പാട്ടങ്ങളുടെ കാര്യംതന്നെ എടുക്കുക. കളി കഴിഞ്ഞ്‌ അവയെല്ലാം അതാതിന്റെ സ്ഥാനത്ത്‌ തിരിച്ചുവെക്കണം. എന്തിനാണ്‌ അങ്ങനെ ചെയ്യുന്നത്‌?— അങ്ങനെ ചെയ്യുന്നെങ്കിൽ വീട്‌ വൃത്തിയായിരിക്കും; അപകടങ്ങളും ഒഴിവാക്കാം. കളിപ്പാട്ടങ്ങൾ തറയിൽ നിരന്നുകിടക്കുകയാണെന്നു വിചാരിക്കുക. അപ്പോഴാണ്‌ കൈ നിറയെ സാധനങ്ങളുമായി അമ്മ മുറിയിലേക്കു വരുന്നത്‌. അറിയാതെ അമ്മയുടെ കാൽ അതിൽ തട്ടിയാലോ? എന്തു സംഭവിക്കും. അമ്മ നിലത്തുവീണ്‌ പരിക്കുപറ്റാനിടയുണ്ട്‌, അല്ലേ? ചിലപ്പോൾ ആശുപത്രിയിൽ പോകേണ്ടി വന്നേക്കാം. എന്തൊരു കഷ്ടമായിരിക്കും, അല്ലേ?— അതുകൊണ്ടാണ്‌ കളികഴിഞ്ഞ്‌ കളിപ്പാട്ടങ്ങൾ അടുക്കിവെക്കുന്നത്‌ എല്ലാവർക്കും പ്രയോജനം ചെയ്യും എന്നു പറഞ്ഞത്‌.

കുട്ടികൾ ചെയ്യേണ്ട മറ്റൊരു ജോലിയുണ്ട്‌: സ്‌കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പഠിക്കണം. വായിക്കാൻ പഠിക്കുന്നത്‌ സ്‌കൂളിലാണ്‌. ചില കുട്ടികൾക്ക്‌ വായിക്കാൻ വലിയ ഇഷ്ടമാണ്‌. പക്ഷേ മറ്റു ചിലർക്ക്‌ അത്‌ പ്രയാസമാണ്‌. ആദ്യമൊക്കെ അത്‌ ബുദ്ധിമുട്ടായി നിങ്ങൾക്ക്‌ തോന്നിയാലും നന്നായി വായിക്കാൻ പഠിച്ചുകഴിയുമ്പോൾ നിങ്ങൾക്ക്‌ സന്തോഷം തോന്നും. വായിക്കാൻ അറിയാമെങ്കിൽ രസകരമായ പല കാര്യങ്ങളും നിങ്ങൾക്ക്‌ പഠിക്കാൻ പറ്റും. ദൈവത്തിന്റെ സ്വന്തം പുസ്‌തകമായ ബൈബിൾപോലും തനിയെ വായിക്കാൻ നിങ്ങൾക്ക്‌ സാധിക്കും. അതുകൊണ്ട്‌ നന്നായി പഠിച്ചാൽ അതിന്‌ പ്രയോജനങ്ങളുണ്ട്‌, ശരിയല്ലേ?—

ജോലി ചെയ്യാൻ മടിയുള്ള ചില ആളുകളുണ്ട്‌. അങ്ങനെയുള്ള ചിലരെ നിങ്ങൾക്ക്‌ അറിയാമായിരിക്കും. പക്ഷേ ജോലി ചെയ്യാനാണ്‌ ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ ജോലി സന്തോഷത്തോടെ ചെയ്യാൻ നമ്മൾ പഠിക്കണം. യേശുവിന്‌ അവന്റെ ജോലി എത്ര ഇഷ്ടമായിരുന്നു?— ഇഷ്ടപ്പെട്ട ആഹാരം കഴിക്കുന്നതുപോലെയായിരുന്നു അവനത്‌. എന്തു ജോലിയെപ്പറ്റിയാണ്‌ യേശു അങ്ങനെ പറഞ്ഞത്‌?— യഹോവയാം ദൈവത്തെക്കുറിച്ചും നിത്യജീവൻ കിട്ടാൻ എന്തു ചെയ്യണം എന്നതിനെക്കുറിച്ചും ആളുകളോട്‌ പറയുന്ന ജോലി.

അതുകൊണ്ട്‌ ജോലിയോട്‌ ഇഷ്ടം തോന്നാൻ ഒരു മാർഗമുണ്ട്‌. ‘എന്തിനാണ്‌ ഈ ജോലി ചെയ്യുന്നത്‌’ എന്ന്‌ ആലോചിച്ചുനോക്കുക. എന്തിന്റെയെങ്കിലും പ്രാധാന്യം മനസ്സിലായാൽ അത്‌ ചെയ്യാൻ എളുപ്പമായിരിക്കും. ചെയ്യേണ്ട ജോലി വലുതായാലും ചെറുതായാലും, അത്‌ നന്നായി ചെയ്യുക. നന്നായി ചെയ്‌താൽ ചെയ്‌ത ജോലിയിൽ നിങ്ങൾക്ക്‌ സന്തോഷം തോന്നും, യേശുവിനെപ്പോലെ.

നല്ലൊരു ജോലിക്കാരനാകാൻ ബൈബിൾ സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ അറിയാൻ സദൃശവാക്യങ്ങൾ 10:4; 22:29; സഭാപ്രസംഗി 3:12, 13; കൊലോസ്യർ 3:23 എന്നീ തിരുവെഴുത്തുകൾ വായിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക