വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹോവയുടെ അനുഗ്രഹം ധനികനാക്കുന്നു
    വീക്ഷാഗോപുരം—1987 | മേയ്‌ 1
    • 5. ധനത്തോ​ടുള്ള യേശു​വി​ന്റെ വീക്ഷണം എന്തായി​രു​ന്നു?

      5 ധനത്തിന്റെ ആപത്ത്‌ യേശു കൂടെ​ക്കൂ​ടെ പ്രസ്‌താ​വി​ച്ചു, എന്തെന്നാൽ അത്‌ ധനിക​രെ​യും ദരി​ദ്ര​രെ​യും, എല്ലാവ​രെ​യും ബാധി​ക്കുന്ന ഒരു അപകട​മാണ്‌. (മത്താ. 6:24-32; ലൂക്കോ. 6:24; 12:15-21) വ്യക്തി​പ​ര​മായ പരി​ശോ​ധ​ന​ക്കുള്ള ഒരു അടിസ്ഥാ​നം എന്ന നിലയിൽ യേശു ഒരു സന്ദർഭ​ത്തിൽ എന്തു പറഞ്ഞു​വെന്ന്‌ പരിചി​ന്തി​ക്കുക, മത്തായി 19:16-24-ലും മർക്കോസ്‌ 10:17-30-ലും ലൂക്കോസ്‌ 18:18-30-ലും വിവരി​ച്ചി​രി​ക്കുന്ന പ്രകാ​രം​തന്നെ. ഈ വിവര​ണ​ങ്ങ​ളിൽ ഒന്നോ എല്ലാമോ വായി​ക്കു​ന്ന​തിന്‌ ഇപ്പോൾ എന്തു​കൊണ്ട്‌ ഒന്ന്‌ നിറു​ത്തി​കൂ​ടാ?

      6, 7. (എ) യേശു​വും ഒരു യുവാ​വും തമ്മിൽ എന്തു സംഭാ​ഷണം നടന്നു? (ബി) അതിനു​ശേഷം യേശു എന്തു ബുദ്ധ്യു​പ​ദേശം നൽകി?

      6 ഒരു യുവ ഭരണാ​ധി​കാ​രി യേശു​വി​ന്റെ അടുത്തു​വന്ന്‌ ഇപ്രകാ​രം ചോദി​ച്ചു: “എന്തു ചെയ്യു​ന്ന​തി​നാൽ എനിക്ക്‌ നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കാൻ കഴിയും?” ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ അറിയി​ക്കു​ന്ന​തിൽ യഹോവ പരാജ​യ​പ്പെ​ട്ടി​ട്ടി​ല്ലെന്ന്‌ പ്രകട​മാ​ക്കി​ക്കൊണ്ട്‌ യേശു ന്യായ​പ്ര​മാ​ണ​ത്തി​ലേക്ക്‌ അവനെ നയിച്ചു. താൻ ‘ചെറുപ്പം മുതൽ’ ദൈവ​ത്തി​ന്റെ കല്‌പ​നകൾ പ്രമാ​ണി​ക്കു​ന്നു​ണ്ടെന്ന്‌ അയാൾ ഉത്തരം പറഞ്ഞു. അയാൾ ജീവന്റെ വാതി​ല്‌ക്കൽ ആയിരു​ന്ന​തു​പോ​ലെ ആയിരു​ന്നു, എങ്കിലും തനിക്ക്‌ എന്തോ കുറവു​ള്ള​തു​പോ​ലെ അയാൾക്ക്‌ തോന്നി. ഒരുപക്ഷേ, നിത്യ​ജീ​വ​നി​ലേക്ക്‌ പ്രവേ​ശി​ക്കു​ന്ന​തി​നുള്ള അന്തിമ പടിയാ​യി​രി​ക്കുന്ന ഏതെങ്കി​ലും കൂടു​ത​ലായ നൻമ, ഏതെങ്കി​ലും സാഹസിക നടപടി ഉണ്ടായി​രി​ക്കു​മെന്ന്‌ അയാൾ കരുതി​യി​രി​ക്കാം. യേശു​വി​ന്റെ പ്രതി​ക​ര​ണ​ത്തിന്‌ വ്യാപ​ക​മായ ധ്വനി​യുണ്ട്‌: “നിനക്കു​ള്ള​തെ​ല്ലാം വിററ്‌ ദരി​ദ്രർക്ക്‌ വിതരണം ചെയ്യുക, നിനക്ക്‌ സ്വർഗ്ഗ​ങ്ങ​ളിൽ നിക്ഷേപം ഉണ്ടാകും; വന്ന്‌ എന്റെ അനുഗാ​മി​യാ​വു​ക​യും ചെയ്യുക! എന്തു സംഭവി​ച്ചു? “അവൻ ഇതു കേട്ട​പ്പോൾ അത്യന്തം ദുഃഖ​മു​ള്ള​വ​നാ​യി​ത്തീർന്നു, കാരണം അവൻ മഹാധ​നി​ക​നാ​യി​രു​ന്നു [അഥവാ, വളരെ സമ്പത്തു​ള്ള​വ​നാ​യി​രു​ന്നു].” അതു​കൊണ്ട്‌ ആ മനുഷ്യൻ വിട്ടു​പോ​യി.—ലൂക്കോസ്‌ 18:18, 21-23; മർക്കോസ്‌ 10:22.

  • യഹോവയുടെ അനുഗ്രഹം ധനികനാക്കുന്നു
    വീക്ഷാഗോപുരം—1987 | മേയ്‌ 1
    • 8. (എ) ചെറു​പ്പ​ക്കാ​ര​നായ ആ യഹൂദ ഭരണാ​ധി​കാ​രി എന്തി​നേ​പ്പോ​ലെ​യാ​യി​രു​ന്നു? (ബി) അയാൾക്ക്‌ എന്ത്‌ തെററു​ണ്ടാ​യി​രു​ന്നു, അത്‌ നമ്മെ ഉൽക്കണ്‌ഠ​പ്പെ​ടു​ത്തു​ന്ന​തെ​ന്തു​കൊണ്ട്‌?

      8 ആധുനിക നാളിലെ ഒരു സമാന​വ്യ​ക്തി​യെ—നല്ല ബൈബിൾ പരിജ്ഞാ​ന​വും ധാർമ്മിക ഗുണങ്ങ​ളും ഉള്ളവനും ഒരു ധനിക കുടും​ബ​ത്തിൽനിന്ന്‌ വന്നവനും ആയ ഒരു യുവ ക്രിസ്‌ത്യാ​നി​യെ—നിങ്ങളു​ടെ ഭാവന​യിൽ കാണു​ന്നെ​ങ്കിൽ നിങ്ങൾ ആ യുവ ഭരണാ​ധി​കാ​രി​യു​ടെ അവസ്ഥ ഗ്രഹി​ക്കാൻ സഹായി​ക്ക​പ്പെ​ട്ടേ​ക്കാം. നിങ്ങൾക്ക്‌ അത്തരം ഒരു വ്യക്തി​യോട്‌ ഇന്ന്‌ അസൂയ തോന്നി​യേ​ക്കാം. എന്നാൽ യേശു യൗവന​ക്കാ​ര​നായ ആ യഹൂദ​നിൽ ഒരു കുറവു കണ്ടു: അയാളു​ടെ സ്വത്തോ സമ്പാദ്യ​ങ്ങ​ളോ അയാളു​ടെ ജീവി​ത​ത്തിൽ വളരെ പ്രധാ​ന​മാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു അപ്രകാ​രം ബുദ്ധ്യു​പ​ദേശം നൽകി. ധനിക​നോ ദരി​ദ്ര​നോ ആയിരു​ന്നാ​ലും ഈ ബൈബിൾ വിവരണം നമു​ക്കെ​ല്ലാം വേണ്ടി​യാ​ണെന്ന്‌ നിങ്ങൾക്ക്‌ ഗ്രഹി​ക്കാൻ കഴി​ഞ്ഞേ​ക്കും. പണമോ സമ്പാദ്യ​ങ്ങ​ളോ നമ്മിൽ ആരുടെ സംഗതി​യി​ലും വളരെ പ്രാധാ​ന്യ​മു​ള്ള​താ​യി​ത്തീർന്നേ​ക്കാം. നമുക്ക്‌ ഇപ്പോൾത്തന്നെ അവ ഉണ്ടെങ്കി​ലും നാം അത്‌ ലഭിക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കി​ലും അത്‌ സത്യം​തന്നെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക