ലോക ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നു എന്തു മുഖാന്തരം?
“ഈ നൂറ്റാണ്ടിൽ നമുക്കു സുപരിചിതമായ ഭക്ഷ്യ സുരക്ഷിതത്വം നിലനിർത്താൻ കഴിവിന്റെ പരമാവധി ശ്രമിച്ചാലും നമുക്കു കഴിയുമെന്നു തോന്നുന്നില്ല” എന്ന് വാഷിങ്ടൺ ഡി.സി.-യിലുള്ള വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡൻറ് ലെസ്റ്റെർ ബ്രൗൺ അവകാശപ്പെട്ടു. ന്യൂ സയൻറിസ്റ്റ് മാഗസിൻ പറയുന്നപ്രകാരം, 1995-ന്റെ തുടക്കത്തിൽ ലോക ധാന്യശേഖരം എക്കാലത്തെക്കാളും മോശമായ ഒരു സ്ഥിതിവിശേഷത്തിലേക്ക്, 255 ദശലക്ഷം ടൺ ആയി, താണു. അതു വെറും 48 ദിവസം ലോകത്തെ പോറ്റാനുള്ളതേയുള്ളൂ. മുൻവർഷങ്ങളിൽ ധാന്യശേഖരം 60 ദിവസത്തിൽ താഴെയായപ്പോൾ സ്ഥിതിവിശേഷം മെച്ചപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ, നഷ്ടം നികത്താനുള്ള ഭൂപ്രാപ്തിയെക്കുറിച്ചു വേൾഡ്വാച്ചിന് ഇപ്പോൾ തിട്ടമില്ല.
മൂന്നു വർഷമായി വിളവെടുപ്പു മോശമായിരുന്നുവെന്നു മാത്രമല്ല, അനവധി വികസ്വര രാജ്യങ്ങൾ ധാന്യങ്ങൾ കന്നുകാലികൾക്കു തീറ്റയായും ഉപയോഗിച്ചു വരുന്നു. തന്മൂലം, മുഖ്യ ഭക്ഷ്യവിഭവമായി ധാന്യങ്ങളുപയോഗിക്കുന്ന ദരിദ്രർക്ക് അതു തുലോം തുച്ഛമായേ ലഭിക്കുന്നുള്ളൂ. ഈ സ്ഥിതിവിശേഷത്തിന് അടിയന്തിര ശ്രദ്ധ നൽകാത്തപക്ഷം, തങ്ങളുടെ വരുമാനത്തിൽ കുറഞ്ഞത് 70 ശതമാനം ഭക്ഷ്യവിഭവങ്ങൾക്കായി ചെലവഴിക്കുന്ന ഒരു ശതകോടി ആളുകൾ പട്ടിണിയിലാകുമെന്ന് ന്യൂ സയൻറിസ്റ്റ് മുന്നറിയിപ്പു നൽകുന്നു.
നമ്മുടെ നാളിൽ ഭൂവാസികൾ “ക്ഷാമം” അനുഭവിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ലൂക്കൊസ് 21:11) എന്നാൽ, ദൈവം ഈ പ്രശ്നത്തിനുനേരേ കണ്ണടയ്ക്കുന്നില്ല. അവന്റെ രാജ്യം ഒടുവിൽ ഭൂമിയിലെ കാര്യാദികളുടെമേൽ നിയന്ത്രണമേറ്റെടുക്കുമ്പോൾ മനുഷ്യവർഗത്തിന്റെ ദയനീയാവസ്ഥയിൽ അവനുള്ള താത്പര്യം വ്യക്തമാകും. അന്നാളിൽ, ‘ഭൂമി അതിന്റെ അനുഭവം തരും.’ “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 67:6; 72:16) പിന്നീട്, സ്രഷ്ടാവിനെക്കുറിച്ചുള്ള ഈ പ്രാവചനിക വാക്കുകൾ നിവൃത്തിയേറും: “നീ ഭൂമിയെ സന്ദർശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; . . . താഴ്വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു.”—സങ്കീർത്തനം 65:9, 13.
മഹത്തായ ആ വാഗ്ദത്തം നിങ്ങൾക്ക് ആകർഷകമായി തോന്നുന്നുവോ? എങ്ങനെ അതിന്റെ ഭാഗമായിരിക്കാൻ കഴിയുമെന്നറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അടുത്ത തവണ യഹോവയുടെ സാക്ഷികൾ നിങ്ങളുടെ വീട്ടിൽ വരുമ്പോൾ ആ വാഗ്ദത്ത പറുദീസയെക്കുറിച്ചു കൂടുതൽ പറയാൻ ആവശ്യപ്പെടുക. ആരെങ്കിലും നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്തുന്നതിനു നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India-യിലേക്കോ 2-ാം പേജിൽ നൽകിയിട്ടുള്ള ഉചിതമായ വിലാസത്തിലോ എഴുതുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട]
ഉൾചിത്രം: Pictorial Archive (Near Eastern History) Est.