അടയാളം—നിങ്ങൾ അതു കണ്ടിരിക്കുന്നുവോ?
“സമുദ്രത്തിന്റെ ഉപരിതലത്തിന് വളരെ അടിയിലായി, നീണ്ടുരുണ്ട അഗ്രത്തോടുകൂടിയ ഒരു അന്തർവാഹിനി നിശ്ചലമായി തൂങ്ങിക്കിടക്കുന്നു, കൊടുങ്കാററ് നിറഞ്ഞ സമുദ്രോപരിതലത്തിൽ അടിച്ചുകൊണ്ടിരിക്കുന്ന തിരമാലകളാൽ അതിന് അനക്കമുണ്ടാകുന്നില്ല. 30 അടിനീളവും 4 1⁄2 അടി ഘനവുമുള്ള ഒരു റോക്കററ് അന്തർവാഹിനിയുടെ മേൽത്തട്ടിലെ ഒരു സൂത്രവാതിൽ തുറന്ന് ഉപരിതലത്തേക്ക് കുതിച്ചുപായുന്നു. അവമർദ്ദിതവായുവിനാൽ മുമ്പോട്ടു തള്ളിനീക്കപ്പെട്ടാണ് റോക്കററ് അതിന്റെ യാത്ര തുടങ്ങുന്നത്. എന്നാൽ സമുദ്രോപരിതലത്തിലെത്തിക്കഴിയുമ്പോൾ അതിന്റെ എൻജിൻ കത്തുകയും റോക്കററ് ഒരു ഗർജ്ജനത്തോടെ വെള്ളത്തിൽനിന്ന് ഇരമ്പിപ്പായുകയും ചെയ്യുന്നു.”
മാർട്ടിൻ കീൻ എഴുതിയ റോക്കററസ, മിസൈൽസ, ആൻഡ സപേസക്രാഫററ എന്ന പുസ്തകത്തിൽ ഒരു അന്തർവാഹിനി തൊടുത്തുവിടുന്ന ഒരു ബാലിസ്ററിക്ക് മിസൈലിനെക്കുറിച്ചുള്ള ആ വിവരണം “സമുദ്രത്തിന്റെ ഗർജ്ജനംനിമിത്ത”മുള്ള ലോകാരിഷ്ടതയുടെ ഒരു കാലത്തെ മുൻകൂട്ടിപ്പറയുന്ന ഒരു പുരാതനപ്രവചനത്തെ അർത്ഥവത്താക്കുന്നു. (ലൂക്കോസ് 21:25) ബാലിസ്ററിക്ക് മിസൈൽ സബ്മറൈനുകളിൽനിന്നുള്ള ഭീഷണി എത്ര ഗുരുതരമാണ്?
ജെയൻസ യുദ്ധക്കപ്പലുകൾ 1986-87 എന്ന പുസ്തകത്തിൽ പറയുന്നതനുസരിച്ച്, ബ്രിട്ടനും, ചൈനയ്ക്കും, ഫ്രാൻസിനും, സോവ്യററ് യൂണിയനും, ഐക്യനാടുകൾക്കും സജീവസേവനമർപ്പിക്കുന്ന 131 ബാലിസ്ററിക്ക് മിസൈൽ സബ്മറൈനുകൾ ഉണ്ട്. യാതൊരു നഗരവും അവയുടെ എത്തുപാടിനതീതമല്ല, സാധാരണയായി യുദ്ധശീർഷകങ്ങൾ ലക്ഷ്യത്തിന്റെ ഒരു മൈൽ ദൂരത്തിനുള്ളിൽ പതിക്കുന്നു. ദി ഗിന്നസ ബുക്ക ഓഫ റെക്കോഡസ പറയുന്നതനുസരിച്ച് “5,000 മൈലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഏതു രാജ്യത്തെയും തുടച്ചുനീക്കാൻ” വേണ്ടത്ര യുദ്ധശീർഷകങ്ങൾ ചിലതു വഹിക്കുന്നുണ്ട്. ഒരൊററ ബാലിസ്ററിക്ക് മിസൈൽ സബ്മറൈനിലെ യുദ്ധശീർഷകങ്ങൾക്ക് ഭൂമിയിലെ സകല ജീവനെയും അപകടപ്പെടുത്തുന്ന ഒരു ന്യൂക്ലിയർശൈത്യം വരുത്തിക്കൂട്ടാൻ കഴിയുമെന്ന് ചിലർ അവകാശപ്പെട്ടിരിക്കുന്നു! അതാണ് അതിലും മോശം. വിദൂരസബ്മറൈനുകളുടെ നിയന്ത്രണവും ഒരു പ്രശ്നമാണ്. ഒരു സബ്മറൈനിലെ ഒരു അവിവേകമായ പ്രവൃത്തിക്ക് ഒരു മാരകമായ ന്യൂക്ലിയർയുദ്ധം ഇളക്കിവിടാൻ കഴിയുമെന്നുള്ള ഭീതിയുണ്ട്.
അങ്ങനെയുള്ള ഭീഷകമായ സാദ്ധ്യതകളെ ചിലർ യേശുവിന്റെ പ്രാവചനിക അടയാളത്തോട് ബന്ധപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ തലമുറ ആ അടയാളത്തിന്റെ നിവൃത്തി അനുഭവിക്കുകയായിരിക്കുമോ? ഉവ്വ് എന്നാണ് വസ്തുതകൾ ഉത്തരംപറയുന്നത്. അതിന്റെ അർത്ഥം ന്യൂക്ലിയർയുദ്ധഭീഷണിയിൽനിന്നുള്ള വിടുതൽ അടുത്തിരിക്കുന്നുവെന്നാണ്. (ലൂക്കോസ് 21:28, 32) ഇങ്ങനെയുള്ള ശുഭാപ്തിവിശ്വാസത്തോടുകൂടിയ പ്രതീക്ഷയുള്ളതിനാൽ അടയാളത്തിന്റെ നിവൃത്തിയുടെ തെളിവ് പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. അടയാളത്തിന്റെ മുന്തിയ സവിശേഷതകളിൽ ചിലത് അവയുടെ നിവൃത്തിസഹിതം അടുത്തതായി ഇവിടെ വിവരിക്കുകയാണ്.
“ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായുംഎഴുന്നേൽക്കും.” (ലൂക്കോസ 21:10)
ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലുമുതൽ 10,00,00,000 ആളുകൾ യുദ്ധങ്ങൾമൂലം മരിച്ചിട്ടുണ്ട്. 1914-ൽ ആണ് ഒന്നാം ലോകമഹായുദ്ധം തുടങ്ങിയത്. അന്നത്തെ പല യൂറോപ്യൻ കോളനികൾ കണക്കാക്കാതെ തന്നെ 28 രാജ്യങ്ങൾ അതിൽ ഉൾപ്പെട്ടു. അധികം രാജ്യങ്ങൾ നിഷ്പക്ഷമായി നിന്നില്ല. അതിൽ 1,30,00,000ൽപരം പേർക്ക് ജീവഹാനി സംഭവിച്ചു. 2,10,00,000ത്തിൽപരം പടയാളികൾക്ക് മുറിവേററു. പിന്നീട് രണ്ടാം ലോകമഹായുദ്ധം നടന്നു, അത് അതിനെക്കാൾ വളരെയധികം വിനാശകമായിരുന്നു. അതിനുശേഷമോ? ദി സററാർ എന്ന സൗത്താഫ്രിക്കൻ പത്രത്തിലെ “ലോകത്തിലെ യുദ്ധങ്ങൾ” എന്ന ലേഖനത്തിൽ ലണ്ടൻ സണ്ടേ റൈറംസ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “ലോകത്തിലെ നാലിലൊന്നു ജനതകൾ ഇപ്പോൾ പോരാട്ടങ്ങളിൽ കുരുങ്ങിയിരിക്കുകയാണ്.”
“വലിയ ഭൂകമ്പങ്ങൾഉണ്ടായിരിക്കും.” (ലൂക്കോസ് 21:11)
സ്ററാൻഫോർഡ് യൂണിവേഴ്സിററി പ്രൊഫസ്സർമാരായ ജറിയും ഷായും റെററാ നോൺ ഫേമാ എന്ന തങ്ങളുടെ പുസ്തകത്തിൽ കഴിഞ്ഞ മൂവായിരത്തിൽപരം വർഷങ്ങളിൽ ഉണ്ടായ “ലോകത്തിലെ ഗണ്യമായ” 164 “ഭൂകമ്പങ്ങളുടെ” വിശദാംശങ്ങൾ പട്ടികപ്പെടുത്തുന്നു. ഈ മൊത്തത്തിലെ 89 എണ്ണം സംഭവിച്ചത് 1914നു ശേഷമാണ്, കണക്കനുസരിച്ച് 10,47,944 പേർക്കാണ് അവ ജീവഹാനി വരുത്തിയത്. ഈ ലിസ്ററിൽ വമ്പിച്ച ഭൂകമ്പങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. 1984-ൽ റൈററാ നോൺ ഫേമാ പ്രസിദ്ധപ്പെടുത്തിയശേഷം ചിലിയിലും, സോവ്യററ് യൂണിയനിലും, മെക്സിക്കോയിലും വിനാശകാരികളായ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്, അവ ആയിരക്കണക്കിനു മരണങ്ങൾ കൂടെ കൈവരുത്തി.
“പകർച്ചവ്യാധികൾ ഉണ്ടായിരിക്കും.” (ലൂക്കോസ് 21:11)
ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിൽ സ്പാനീഷ്ഫ്ളൂ എന്നു വിളിക്കപ്പെട്ട മാരകമായ ഒരു പകർച്ചവ്യാധി മനുഷ്യവർഗ്ഗത്തെ ബാധിച്ചു. അത് സെൻറ് ഹെലീനാ ദ്വീപ് ഒഴിച്ച് സകല നിവസിതസ്ഥലങ്ങളിലും വ്യാപിക്കുകയും നാലു വർഷത്തെ യുദ്ധത്തിൽ വീണവരെക്കാൾ കൂടുതൽ പേരെ കൊല്ലുകയും ചെയ്തു. ആ കാലം മുതൽ വൈദ്യശാസ്ത്രം വലിയ പുരോഗതികൾ വരുത്തിയിട്ടുണ്ട്, എന്നിട്ടും ഒരു വിരോധാഭാസം സ്ഥിതിചെയ്യുന്നു. ദി ലാൻസെററ ഇങ്ങനെ വിശദീകരിക്കുന്നു: “ഗണ്യമായ അതിസാധാരണ രോഗാണുബാധകളുടെ സമൂഹമെന്ന നിലയിൽ ലൈംഗികസാംക്രമികരോഗങ്ങളുടെ (എസ്ററിഡി) തങ്ങിനിൽപ്പ് ആധുനികചികിൽസയുടെ ഒരു വിരോധാഭാസമാണ്. . . . ലൈംഗികസാംക്രമികരോഗങ്ങളുടെ നിയന്ത്രണം നമ്മുടെ പിടിയിലൊതുങ്ങുമെന്ന് ഒരു കാലത്ത് തോന്നിയിരുന്നു, എന്നാൽ അടുത്ത വർഷങ്ങളിൽ അത് നമ്മിൽനിന്ന് വഴുതിമാറുകയാണ്.”
കാൻസറും കോറണറി ആർട്ടറി ഹാർട്ട്ഡിസീസ് പോലെ ആധുനിക ചികിൽസാശാസ്ത്രത്തിന് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മററു സാംക്രമികരോഗങ്ങളുമുണ്ട്. തെക്കേ ആഫ്രിക്കയിലെ കുടുംബാചാരം പറയുന്നതനുസരിച്ച്, ഒടുവിൽ പറഞ്ഞ രോഗം “ഒരു പുതിയ പ്രതിഭാസമാണ്. . . . ഒന്നാം ലോകമഹായുദ്ധാനന്തര സമുദായത്തിന്റെ ഒരു പരിണതഫലമാണത്. കാർഡിയോ വാസകുലർ അപഡേററ—ഇൻസൈററ ഇൻറു ഹാർട്ട ഡിസീസ എന്ന പുസ്തകം പറയുന്നതനുസരിച്ച്, ബ്രിട്ടനിൽ ഹൃദ്രോഗവും ഹൈപ്പർടെൻഷനുമാണ് “മുഖ്യമരണകാരണം.” “അവയുടെ നിയന്ത്രണം സംബന്ധിച്ച് ഇതുവരെ വളരെ കുറച്ചു പുരോഗതിയെ വരുത്തിയിട്ടുള്ളു”വെന്ന് അത് കൂട്ടിച്ചേർക്കുന്നു.
വികസ്വരരാജ്യങ്ങളിൽ, ദശലക്ഷങ്ങൾ മലേറിയാ, നിദ്രാരോഗം, ബിൽഹാർസിയാ മുതലായ രോഗങ്ങളാൽ കഷ്ടപ്പെടുന്നു. ലോകത്തിലെ അതിഗുരുതര കൊലയാളികളിലൊന്ന് അതിസാരമാണ്. മെഡിസിൻ ഇൻറർനാഷനൽ എന്ന മാസിക ഇങ്ങനെ വിശദീകരിക്കുന്നു: “ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാററിൻ അമേരിക്കയിലെയും ശിശുക്കളിലും കുഞ്ഞുങ്ങളിലും വർഷം [തോറും] 50 കോടി അതിസാര കേസുകൾ ഉണ്ടാകാനിടയുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു, 50 ലക്ഷം മുതൽ 1 കോടി 80 ലക്ഷം വരെ മരണങ്ങളും സംഭവിച്ചേക്കാം.”
“ഭക്ഷ്യക്ഷാമങ്ങളും ഉണ്ടായിരിക്കും.” (ലൂക്കോസ 21:11)
സാധാരണഗതിയിൽ യുദ്ധത്തെ തുടർന്ന് ക്ഷാമങ്ങളുണ്ടാകുന്നു. ഒന്നാം ലോകമഹായുദ്ധത്തിന് വ്യത്യസ്തതയില്ലായിരുന്നു. അതിന്റെ പിന്നാലെ ഭയങ്കര ക്ഷാമങ്ങളുണ്ടായി. അതിനു ശേഷമോ? സാർവദേശീയത്വത്തിന്റെ വെല്ലുവിളി—ഐക്യരാഷട്രങ്ങളുടെ നാലപതു വർഷം (1945-1985) എന്ന ഒരു പ്രത്യേക ഇംഗ്ലീഷ് പത്രം ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “1950-ൽ വികലപോഷിതരായ ഏതാണ്ട് 165 കോടി ആളുകൾ ഉണ്ടായിരുന്നിരിക്കെ, 1983-ൽ 225 കോടി ഉണ്ടായിരുന്നു; മററു വാക്കുകളിൽ പറഞ്ഞാൽ, 60 കോടിയുടെ അഥവാ 36 ശതമാനത്തിന്റെ വർദ്ധനവുണ്ടായിരിക്കുന്നു.” ആഫ്രിക്കയിലെ അടുത്ത കാലത്തെ വരൾചയെ തുടർന്ന് വിനാശകമായ ഒരു ക്ഷാമമുണ്ടായി. “ഒരു വർഷം 10 ലക്ഷത്തോളം എത്തിയോപ്യൻ കർഷകരും, 5,00,000 സുഡാനീസ് കുട്ടികളും മരിച്ചു”വെന്ന് ന്യൂസവീക്ക എന്ന മാസിക പറയുന്നു. മററു രാജ്യങ്ങളിൽനിന്നുള്ള ആയിരങ്ങളും നശിച്ചു.
“ഭയങ്കര കാഴ്ചകളും ആകാശത്തുനിന്ന് വലിയ അടയാളങ്ങളും ഉണ്ടായിരിക്കും. കൂടാതെ, സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങളുണ്ടായിരിക്കും, സമുദ്രത്തിന്റെ ഗർജ്ജനവും പ്രക്ഷുബ്ധതയും നിമിത്തം പോംവഴിയറിയാത്ത ജനതകളുടെ മനോവേദന ഭൂമിയിലുണ്ടായിരിക്കും, അതേസമയം നിവസിതഭൂമിമേൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭയവും പ്രതീക്ഷയും നിമിത്തം മനുഷ്യർ മോഹാലസ്യപ്പെടുന്നു.” (ലൂക്കോസ് 21:11, 25, 26)
ഒന്നാം ലോകമഹായുദ്ധം ഭയങ്കരങ്ങളായ പുതിയ ആയുധങ്ങൾ അവതരിപ്പിച്ചു. ആകാശങ്ങളിൽനിന്ന് വിമാനങ്ങളും, ആകാശക്കപ്പലുകളും, ബോംബുകളും, വെടിയുണ്ടകളും വർഷിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ രണ്ട് ആറ്റം ബോംബുകളുടേതുൾപ്പെടെ നിസ്സഹായ പൗരന്മാരുടെമേൽ വർഷിക്കപ്പെട്ട നാശം അതിലും ഭയങ്കരമായിരുന്നു.
സമുദ്രവും പുതിയ ഭീകരതകളുടെ രംഗമായിത്തീർന്നു. ഒന്നാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ, സബ്മറൈനുകൾ അഗണ്യമായി കരുതപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം അവ പതിനായിരത്തിൽപരം കപ്പലുകളെ മുക്കിയിരുന്നു. “മുന്നറിയിപ്പു കൂടാതെ കച്ചവടക്കപ്പലുകളും യാത്രാക്കപ്പലുകളും മുക്കുന്നത് ‘സമഗ്രയുദ്ധ’ത്തിന്റെ പുതിയ ഭീകര നടപടിയായിത്തീർന്നു”വെന്ന് സബ്മറൈൻ ഡിസൈൻ ആൻഡ് ഡിവലപ്മെന്റ് എന്ന പുസ്തകത്തിൽ നോർമൻ ഫ്രെഡ്മാൻ പ്രസ്താവിക്കുന്നു.
ലോകത്തിലെ പ്രമുഖ കപ്പലുകൾ ബാലിസ്ററിക്ക് മിസൈൽ സബ്മറൈനുകളാണെന്ന് ഇക്കാലത്ത് അനേകർ വിചാരിക്കുന്നു. മാരകമായ ആയുധങ്ങൾ ക്രൂയിസ് മിസൈൽ സബ്മറൈനുകളിലും വിമാനവാഹിനിക്കപ്പലുകളിലും മററു യുദ്ധക്കപ്പലുകളിലും വഹിക്കപ്പെടുന്നുണ്ട്. ജെയൻസ ഫൈററിംഗഷിപ്പസ 1986-87 എന്ന പുസ്തകം പറയുന്നതനുസരിച്ച് 52 രാഷ്ട്രങ്ങളുടെ സജീവ സേവനത്തിൽ 929 സബ്മറൈനുകളും 30 വിമാനവാഹിനിക്കപ്പലുകളും 84 ക്രൂയിസറുകളും 367 നാശിനികളും 675 ഫ്രിഗേററുകളും 276 കോർവെററുകളും 2,024 ശീഘ്രാക്രമണ വാഹനങ്ങളും വേറെ ആയിരക്കണക്കിന് സൈനികവാഹനങ്ങളുമുണ്ട്. ചെറിയ എണ്ണമററ മാരക മൈനുകളും ഇതോടു കൂട്ടുക. മുമ്പൊരിക്കലും ഇത്ര അപകടകരമായി മനുഷ്യൻ സമുദ്രത്തിന് “പ്രക്ഷുബ്ധത” വരുത്തിയിട്ടില്ല.
മനുഷ്യൻ “സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും” മണ്ഡലത്തിലും എത്തിയിരിക്കുന്നു. ബാലിസ്ററിക്ക് മിസൈലുകൾ ലക്ഷ്യങ്ങളിൽ പതിക്കുന്നതിനുമുമ്പ് ശൂന്യാകാശത്തിലേക്ക് ഇരമ്പിപ്പായുന്നു. ശൂന്യാകാശ വാഹനങ്ങൾ സൗരയൂഥത്തിലേക്കും അതിനപ്പുറത്തേക്കും തുളച്ചുകയറിയിരിക്കുന്നു. രാഷ്ട്രങ്ങൾ ഭൂമിയെ ചുററുന്ന മനുഷ്യനിർമ്മിത ഉപഗ്രഹങ്ങളെ വളരെയധികം ആശ്രയിക്കുന്നു. ജലഗതാഗതപരവും കാലാവസ്ഥാശാസ്ത്രപരവുമായ ഉപഗ്രഹങ്ങൾ വളരെ കൃത്യമായി ലക്ഷ്യത്തിലേക്ക് സ്റ്രറാററീജിക്ക് മിസൈലുകൾ അയയ്ക്കാൻ അവരെ പ്രാപ്തരാക്കുന്നു. വാർത്താവിനിമയത്തിനും ചാരവൃത്തിക്കുമുള്ള ഉപഗ്രഹങ്ങളും വിപുലമായി ഉപയോഗിക്കപ്പെടുന്നുണ്ട്. “ഉപഗ്രഹങ്ങൾ വൻശക്തികളുടെ സായുധസൈന്യങ്ങളുടെ കണ്ണും കാതും ശബ്ദങ്ങളുമായിത്തീർന്നിരിക്കുന്നു”വെന്ന് മീഖായേൽ ഷീഹാൻ ദി ആംസ റേയസ എന്ന തന്റെ പുസ്തകത്തിൽ പ്രസ്താവിക്കുന്നു.
അടുത്ത കാലത്തെ ഒരു ദൃഷ്ടാന്തമായിരുന്നു ലിബിയയുടെ മേലുള്ള വ്യോമാക്രമണം. ഏവ്യേഷൻ വീക്ക ആൻഡ് സപെയസ ടെക്കനോളജി ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “യു.എസ്. . . . ഉപഗ്രഹ ഫോട്ടോകൾ ആക്രമണ തയ്യാറെടുപ്പുകൾക്കും ആക്രമണാനന്തര വിലയിരുത്തലുകൾക്കും ഉപയോഗിക്കപ്പെട്ടു. ദി ഡിഫൻസ് മീററിയറോളജിക്കൽ ഉപഗ്രഹ പരിപാടി ആക്രമണത്തിനുള്ള കാലാവസ്ഥാ വിവരങ്ങൾ നൽകി, ഉത്തരവിലും നിയന്ത്രണത്തിലും സൈനികവാർത്താവിനിമയ വിമാനങ്ങൾ ഉൾപ്പെട്ടിരുന്നു.” സൈനിക ഉപഗ്രഹങ്ങൾ നിർവ്വഹിക്കുന്ന മർമ്മപ്രധാനമായ ധർമ്മങ്ങൾ നിമിത്തം രണ്ടു അതിശക്തികൾക്കും ഉപഗ്രഹവേധ ആയുധങ്ങളുണ്ട്. നക്ഷത്രയുദ്ധങ്ങൾ എന്ന് പരക്കെ അറിയപ്പെടുന്ന ഒരു പരിപാടിയിൽ ശൂന്യാകാശത്തിൽ ആയുധത്താവളമുണ്ടാക്കുകയെന്നത് ഒരു അതിശക്തിയുടെ പരസ്യമായ ലക്ഷ്യമാണ്. അതിശക്തികൾ യഥാർത്ഥത്തിൽ ശൂന്യാകാശയുദ്ധത്തിൽ ഏർപ്പെടുമോ ഇല്ലയോ എന്ന് കാലം തെളിയിക്കും.
അതേസമയം, മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, “നിവസിതഭൂമിമേൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭയത്തിലും പ്രതീക്ഷയിലും മനുഷ്യർ മോഹാലസ്യപ്പെടുന്നു.” കുററകൃത്യം, ഭീകരപ്രവർത്തനം, സാമ്പത്തിക തകർച്ച, രാസമലിനീകരണം, ന്യൂക്ലിയർ ഊർജ്ജനിലയങ്ങളിൽനിന്നുള്ള വികിരണ വിഷവ്യാപനം, എന്നിവയും ഒപ്പം വർദ്ധിച്ചുവരുന്ന ന്യൂക്ലിയർ യുദ്ധഭീഷണിയുമെല്ലാം “ഭയ”കാരണമാണ്. രാജ്യത്തെ യുവാക്കളിൽ “പകുതിയിലധികവും തങ്ങളുടെ ആയുഷ്ക്കാലങ്ങളിൽ ന്യൂക്ലിയർയുദ്ധം നടക്കുമെന്നു വിചാരിക്കുന്നു, ഒരു നാളിൽ അത് അനിവാര്യമാണെന്ന് 70 ശതമാനം വിശ്വസിക്കുന്നു”വെന്ന് ന്യൂ സറേറററസമെൻ എന്ന ബ്രിട്ടീഷ് മാസിക റിപ്പോർട്ടുചെയ്യുന്നു. (w88 10/1)
[7-ാം പേജിലെ ചതുരം]
അടയാളം അത എന്തർത്ഥമാക്കുന്നു?
ഇരുപതാം നൂററാണ്ടിലെ ചരിത്രത്തിന്റെ വെളിച്ചത്തിൽ അടയാളത്തെ പരിശോധിച്ചശേഷം ദശലക്ഷങ്ങൾക്ക് അതിന്റെ നിവൃത്തിസംബന്ധിച്ച് ബോദ്ധ്യം വന്നിട്ടുണ്ട്. (മത്തായി 24-ാം അദ്ധ്യായവും മർക്കോസ് 13-ാം അദ്ധ്യായവും കൂടെ കാണുക.) തീർച്ചയായും, 1914-ലെ തലമുറ ശ്രദ്ധേയമായ ഒന്നാണ്. “സകല കാര്യങ്ങളും സംഭവിക്കുന്നതുവരെ ഈ തലമുറ യാതൊരു പ്രകാരത്തിലും നീങ്ങിപ്പോകുകയില്ല” എന്ന യേശുവിന്റെ വാക്കുകളുടെ രണ്ടാമത്തെ നിവൃത്തിയിൽ ഉൾപ്പെട്ടിരിക്കുന്ന തലമുറ അതാണ്. (ലൂക്കോസ് 21:32) മനുഷ്യവർഗ്ഗത്തിന്റെ പരിഭ്രമിപ്പിക്കുന്ന പ്രശ്ങ്ങളിൽനിന്നുള്ള വിടുതലും ഈ “സകല കാര്യങ്ങളി”ലും ഉൾപ്പെടുന്നു.
യേശു തന്റെ അനുഗാമികളെ ഇങ്ങനെ ആശ്വസിപ്പിച്ചു: “ഈ കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ നിവർന്നുനിന്ന് നിങ്ങളുടെ തലകളുയർത്തുക, എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വിടുതൽ അടുത്തുവരുന്നു. . . . ഈ കാര്യങ്ങൾ സംഭവിക്കുന്നതായി നിങ്ങൾ കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുക.” ഒരു മനുഷ്യാതീത ലോകഗവൺമെൻറായ ദൈവരാജ്യം ഈ ഭൂമിയെ ഒരു ആഗോള പറുദീസായായി മാററും. അതുകൊണ്ട്, അടയാളം നിവർത്തിച്ചതുപോലെതന്നെ തീർച്ചയായി വിടുതൽ കൈവരും.—ലൂക്കോസ് 21:28, 31; സങ്കീർത്തനം 72:1-8.
ഒരുപക്ഷേ നിങ്ങൾ ഇതിനുമുമ്പ് ഈ പ്രാവചനിക അടയാളത്തെക്കുറിച്ച് പരിചിന്തിച്ചിട്ടില്ലായിരിക്കാം. ദൈവവചനം തുടർന്നു പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ്. അങ്ങനെ ചെയ്യുന്നത് മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. അങ്ങനെ, വരാനിരിക്കുന്ന ഭൗമികപരദീസയിലേക്കു താൻ ‘വിടുവിക്കാൻ’ പോകുന്നവരിൽനിന്ന് യഹോവയാം ദൈവം എന്താണാവശ്യപ്പെടുന്നതെന്ന് നിങ്ങൾ പഠിക്കുന്നതായിരിക്കും.—സങ്കീർത്തനം 37:10, 11; സെഫന്യാവ് 2:2, 3; വെളിപ്പാട് 21:3-5.
[5-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of German Railroads Information Office, New York
Eric Schwab/WHO
[6-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Jerry Frank/United Nations
U.S. Air Force photo