വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 131 പേ. 298-പേ. 299 ഖ. 3
  • നിരപ​രാ​ധി​യായ രാജാവ്‌ ദണ്ഡനസ്‌തം​ഭ​ത്തിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിരപ​രാ​ധി​യായ രാജാവ്‌ ദണ്ഡനസ്‌തം​ഭ​ത്തിൽ
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • സ്‌തംഭത്തിലെ കഠോരവേദന
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശു നമുക്കുവേണ്ടി തന്റെ ജീവൻ നൽകി
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • നമ്മൾ യേശുവിനെ സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • യേശു ഗൊൽഗോഥയിൽവെച്ച്‌ മരിക്കുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 131 പേ. 298-പേ. 299 ഖ. 3
ദണ്ഡനസ്‌തംഭത്തിൽ തന്റെ അടുത്തു കിടന്ന കുറ്റവാളിയോട്‌ “നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” എന്ന്‌ യേശു വാഗ്‌ദാനം ചെയ്യുന്നു

അധ്യായം 131

നിരപ​രാ​ധി​യായ രാജാവ്‌ ദണ്ഡനസ്‌തം​ഭ​ത്തിൽ

മത്തായി 27:33-44; മർക്കോസ്‌ 15:22-32; ലൂക്കോസ്‌ 23:32-43; യോഹ​ന്നാൻ 19:17-24

  • യേശു​വി​നെ ദണ്ഡനസ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു

  • ദണ്ഡനസ്‌തം​ഭ​ത്തിൽ എഴുതി​യി​രി​ക്കുന്ന കുറിപ്പ്‌ പരിഹാ​സ​ത്തിന്‌ ഇടയാ​ക്കു​ന്നു

  • ഭൂമി​യി​ലെ പറുദീ​സ​യെ​ക്കു​റി​ച്ചുള്ള പ്രത്യാശ യേശു നൽകുന്നു

നഗരത്തിൽനിന്ന്‌ അധികം അകലെ​യ​ല്ലാ​തെ ഗൊൽഗോഥ അഥവാ തലയോ​ടി​ടം എന്നിട​ത്തേക്ക്‌ യേശു​വി​നെ​യും രണ്ടു കവർച്ച​ക്കാ​രെ​യും വധിക്കാ​നാ​യി കൊണ്ടു​പോ​കു​ന്നു. ആ സ്ഥലം “അകലെ” നിന്നു​പോ​ലും കാണാൻ കഴിയു​മാ​യി​രു​ന്നു.​—മർക്കോസ്‌ 15:40.

മൂന്നു കുറ്റവാ​ളി​ക​ളു​ടെ​യും വസ്‌ത്രം ഊരുന്നു. എന്നിട്ട്‌ മീറയും കയ്‌പു​ര​സ​മുള്ള ഒരു സാധന​വും കലക്കിയ വീഞ്ഞ്‌ അവർക്കു കൊടു​ക്കു​ന്നു. യരുശ​ലേ​മി​ലെ സ്‌ത്രീ​ക​ളാ​യി​രി​ക്കാം ഈ വീഞ്ഞ്‌ ഉണ്ടാക്കി​യത്‌. മരണ​വേദന അനുഭ​വി​ക്കു​ന്ന​വ​രു​ടെ വേദന കുറയ്‌ക്കാൻ ഈ വീഞ്ഞ്‌ കൊടു​ക്കു​ന്നത്‌ റോമാ​ക്കാർ തടഞ്ഞി​രു​ന്നില്ല. യേശു അതു രുചി​ച്ചു​നോ​ക്കി, പക്ഷേ കുടി​ച്ചില്ല. എന്തു​കൊണ്ട്‌? താൻ നേരി​ടാൻപോ​കുന്ന വലിയ പരി​ശോ​ധ​നയെ അതിന്റെ പൂർണ​തി​ക​വിൽ സ്വീക​രി​ക്കാൻ യേശു ആഗ്രഹി​ച്ചു. സുബോ​ധ​ത്തോ​ടു​കൂ​ടി, വിശ്വ​സ്‌ത​നാ​യി മരിക്കാൻ യേശു ആഗ്രഹി​ക്കു​ന്നു.

യേശു​വി​നെ സ്‌തം​ഭ​ത്തിൽ കിടത്തി പടയാ​ളി​കൾ യേശു​വി​ന്റെ കൈയി​ലും കാലി​ലും ആണികൾ അടിച്ചു കയറ്റുന്നു. (മർക്കോസ്‌ 15:25) ആ ആണികൾ യേശു​വി​ന്റെ മാംസ​വും പേശീ​ത​ന്തു​ക്ക​ളും തുളച്ച്‌ ഉള്ളി​ലേക്ക്‌ ആഴ്‌ന്നി​റ​ങ്ങു​ന്നു. യേശു കഠോ​ര​വേ​ദ​ന​യി​ലാണ്‌. അവർ സ്‌തംഭം ഉയർത്തു​മ്പോൾ യേശു​വി​ന്റെ ശരീര​ത്തി​ന്റെ ഭാരം​കൊണ്ട്‌ ആണിപ്പ​ഴു​തു​കൾ വലിഞ്ഞു​കീ​റു​ന്നു. വേദന ഇപ്പോൾ അസഹ്യ​മാ​യി​ത്തീ​രു​ന്നു. ഇത്ര​യൊ​ക്കെ​യാ​യി​ട്ടും യേശു​വി​നു പടയാ​ളി​ക​ളോ​ടു വെറുപ്പു തോന്നു​ന്നില്ല. മറിച്ച്‌ ഇങ്ങനെ പ്രാർഥി​ക്കു​ന്നു: “പിതാവേ, ഇവർ ചെയ്യു​ന്നത്‌ എന്താ​ണെന്ന്‌ ഇവർക്ക്‌ അറിയി​ല്ലാ​ത്ത​തു​കൊണ്ട്‌ ഇവരോ​ടു ക്ഷമി​ക്കേ​ണമേ.”​—ലൂക്കോസ്‌ 23:34.

കുറ്റകൃ​ത്യ​ത്തെ​ക്കു​റി​ച്ചുള്ള ഒരു മേലെ​ഴുത്ത്‌ എഴുതി വെക്കു​ന്നത്‌ റോമാ​ക്കാ​രു​ടെ പതിവാ​യി​രു​ന്നു. പീലാ​ത്തൊ​സും അതു​പോ​ലൊ​രു മേലെ​ഴുത്ത്‌ എഴുതി. അത്‌ ഇങ്ങനെ​യാ​യി​രു​ന്നു: “നസറെ​ത്തു​കാ​ര​നായ യേശു, ജൂതന്മാ​രു​ടെ രാജാവ്‌.” അത്‌ എബ്രാ​യ​യി​ലും ലത്തീനി​ലും ഗ്രീക്കി​ലും എഴുതി​യി​രു​ന്നു. അതു​കൊണ്ട്‌ മിക്കവർക്കും​തന്നെ അതു വായി​ക്കാൻ കഴിഞ്ഞു. യേശു​വി​നെ കൊല്ല​ണ​മെന്നു നിർബന്ധം പിടിച്ച ജൂതന്മാ​രോ​ടുള്ള വെറുപ്പു കാരണ​മാണ്‌ പീലാ​ത്തൊസ്‌ അങ്ങനെ എഴുതി​യത്‌. എന്നാൽ അത്‌ ഇഷ്ടപ്പെ​ടാത്ത മുഖ്യ​പു​രോ​ഹി​ത​ന്മാർ പീലാ​ത്തൊ​സി​നോ​ടു പറഞ്ഞു: “‘ജൂതന്മാ​രു​ടെ രാജാവ്‌ ’ എന്നല്ല, ‘ഞാൻ ജൂതന്മാ​രു​ടെ രാജാ​വാണ്‌ ’ എന്ന്‌ ഇവൻ പറഞ്ഞു എന്നാണ്‌ എഴു​തേ​ണ്ടത്‌.” എന്നാൽ ഇപ്രാ​വ​ശ്യം അവരുടെ ചൊൽപ്പ​ടി​ക്കു നിൽക്കാ​തെ പീലാ​ത്തൊസ്‌ ശക്തമായി ഇങ്ങനെ പറഞ്ഞു: “ഞാൻ എഴുതി​യത്‌ എഴുതി.”—യോഹ​ന്നാൻ 19:19-22.

ഇത്‌ കേട്ട​പ്പോൾ പുരോ​ഹി​ത​ന്മാർക്കു വല്ലാത്ത ദേഷ്യം വന്നു. അതു​കൊണ്ട്‌ സൻഹെ​ദ്രി​ന്റെ മുമ്പാകെ വിചാരണ ചെയ്‌ത​പ്പോൾ കള്ളസാ​ക്ഷി​കൾ പറഞ്ഞ നുണകൾ അവർ പറഞ്ഞു​പ​ര​ത്തു​ന്നു. അതിലേ കടന്നു​പോ​കു​ന്നവർ തല കുലു​ക്കി​ക്കൊണ്ട്‌ യേശു​വി​നെ ഇങ്ങനെ നിന്ദി​ച്ചു​പ​റഞ്ഞു: “ഹേ! ദേവാ​ലയം ഇടിച്ചു​ക​ളഞ്ഞ്‌ മൂന്നു ദിവസ​ത്തി​നകം പണിയു​ന്ന​വനേ, നിന്നെ​ത്തന്നെ രക്ഷിക്ക്‌. ദണ്ഡനസ്‌തം​ഭ​ത്തിൽനിന്ന്‌ ഇറങ്ങിവാ.” അങ്ങനെ​തന്നെ, മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും യേശു​വി​നെ കളിയാ​ക്കി​ക്കൊണ്ട്‌ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറഞ്ഞു: “ഇസ്രാ​യേ​ലി​ന്റെ രാജാ​വായ ക്രിസ്‌തു ദണ്ഡനസ്‌തം​ഭ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രട്ടെ. അതു കണ്ടാൽ ഇവനിൽ വിശ്വ​സി​ക്കാം.” (മർക്കോസ്‌ 15:29-32) യേശു​വി​ന്റെ വലത്തും ഇടത്തും ആയി തൂക്ക​പ്പെ​ട്ടി​രുന്ന കവർച്ച​ക്കാ​രും യേശു​വി​നെ നിന്ദി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ യേശു മാത്ര​മാ​യി​രു​ന്നു അവർക്കി​ട​യിൽ നിരപ​രാ​ധി.

നാലു റോമൻ പടയാ​ളി​ക​ളും യേശു​വി​നെ കളിയാ​ക്കു​ന്നു. ഒരുപക്ഷേ അവർ അവി​ടെ​യി​രുന്ന്‌ പുളിച്ച വീഞ്ഞ്‌ കുടിച്ചു കാണും. എന്നിട്ട്‌ യേശു​വി​നെ കൊതി​പ്പി​ക്കാൻ എന്ന മട്ടിൽ യേശു​വി​ന്റെ നേരെ വീഞ്ഞു നീട്ടുന്നു. കൂടാതെ പീലാ​ത്തൊസ്‌ എഴുതിയ മേലെ​ഴുത്ത്‌ കണ്ടിട്ടാ​യി​രി​ക്കാം കളിയാ​ക്കി​ക്കൊണ്ട്‌ റോമാ​ക്കാർ പറയുന്നു: “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണെ​ങ്കിൽ നിന്നെ​ത്തന്നെ രക്ഷിക്കുക.” (ലൂക്കോസ്‌ 23:36, 37) അതെക്കു​റി​ച്ചൊ​ന്നു ചിന്തി​ക്കുക! വഴിയും സത്യവും ജീവനും താനാ​ണെന്ന്‌ തെളി​യിച്ച ആ മനുഷ്യൻ ഇപ്പോൾ അന്യാ​യ​മായ പരിഹാ​സ​ത്തി​നും നിന്ദയ്‌ക്കും ഇരയാ​കു​ന്നു. എന്നിട്ടും അടിപ​ത​റാ​തെ യേശു അതൊക്കെ സഹിക്കു​ന്നു. തന്നോടു ക്രൂര​മാ​യി പെരു​മാ​റിയ ജൂതന്മാ​രെ​യും തന്നെ കളിയാ​ക്കുന്ന റോമൻ പടയാ​ളി​ക​ളെ​യും ഇരുവ​ശ​ങ്ങ​ളി​ലും കിടക്കുന്ന കുറ്റവാ​ളി​ക​ളെ​യും യേശു അധി​ക്ഷേ​പി​ക്കു​ന്നില്ല.

യേശുവിന്റെ ഉള്ളങ്കിക്കായി പടയാളികൾ നറുക്കിട്ടു

നാലു പടയാ​ളി​കൾ യേശു​വി​ന്റെ പുറങ്കു​പ്പാ​യം നാലായി വീതിച്ച്‌ എടുക്കു​ന്നു. ആർക്ക്‌, ഏതു ഭാഗം കിട്ടു​മെന്ന്‌ അറിയാൻ അവർ നറുക്കി​ടു​ന്നു. യേശു ധരിച്ചി​രുന്ന ഉള്ളങ്കി വളരെ മേന്മ​യേ​റി​യ​താ​യി​രു​ന്നു. അത്‌ “മുകൾമു​തൽ അടിവരെ തുന്നലി​ല്ലാ​തെ നെയ്‌തെ​ടു​ത്ത​താ​യി​രു​ന്നു.” അതു​കൊണ്ട്‌ അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത്‌ ആർക്കു കിട്ടു​മെന്നു നമുക്കു നറുക്കിട്ട്‌ തീരു​മാ​നി​ക്കാം.” “എന്റെ വസ്‌ത്രം അവർ വീതി​ച്ചെ​ടു​ത്തു. എന്റെ ഉടുപ്പി​നാ​യി അവർ നറുക്കി​ട്ടു” എന്ന തിരു​വെ​ഴുത്ത്‌ അങ്ങനെ നിറ​വേറി.​—യോഹ​ന്നാൻ 19:23, 24; സങ്കീർത്തനം 22:18.

എന്നാൽ പിന്നീട്‌ കുറ്റവാ​ളി​ക​ളിൽ ഒരാൾ, യേശു ശരിക്കും ഒരു രാജാ​വാ​ണെന്ന്‌ തിരി​ച്ച​റി​ഞ്ഞു​കാ​ണും. അതു​കൊണ്ട്‌ അയാൾ മറ്റേ ആളെ ശകാരി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറയുന്നു: “ഈ മനുഷ്യ​ന്റെ അതേ ശിക്ഷാ​വി​ധി കിട്ടി​യി​ട്ടും നിനക്കു ദൈവത്തെ ഒട്ടും പേടി​യി​ല്ലേ? നമുക്ക്‌ ഈ ശിക്ഷ ലഭിച്ചതു ന്യായ​മാണ്‌. നമ്മൾ ചെയ്‌തു​കൂ​ട്ടി​യ​തി​നു കിട്ടേ​ണ്ടതു കിട്ടി. എന്നാൽ ഈ മനുഷ്യൻ ഒരു തെറ്റും ചെയ്‌തി​ട്ടില്ല.” പിന്നെ അയാൾ, “യേശുവേ, അങ്ങ്‌ അങ്ങയുടെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ എന്നെയും ഓർക്കേ​ണമേ” എന്നു പറഞ്ഞു.​—ലൂക്കോസ്‌ 23:40-42.

അപ്പോൾ യേശു അയാ​ളോ​ടു പറഞ്ഞു: “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.” ‘നീ എന്റെകൂ​ടെ രാജ്യ​ത്തി​ലു​ണ്ടാ​യി​രി​ക്കും’ എന്നല്ല യേശു പറയു​ന്നത്‌ പകരം “പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും” എന്നാണ്‌. (ലൂക്കോസ്‌ 23:43) എന്നാൽ അപ്പോ​സ്‌ത​ല​ന്മാ​രോട്‌, അവർ തന്റെ രാജ്യ​ത്തിൽ സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്ന്‌ തന്നോ​ടൊ​പ്പം ഭരിക്കു​മെന്ന്‌ യേശു പറഞ്ഞി​രു​ന്നു. അതിൽനിന്ന്‌ വ്യത്യ​സ്‌ത​മാണ്‌ ഇത്‌. (മത്തായി 19:28; ലൂക്കോസ്‌ 22:29, 30) ആദാമി​നും ഹവ്വയ്‌ക്കും അവരുടെ മക്കൾക്കും യഹോവ നൽകിയ ഭൂമി​യി​ലെ പറുദീ​സ​യെ​ക്കു​റിച്ച്‌ ഈ ജൂതകു​റ്റ​വാ​ളി കേട്ടി​ട്ടു​ണ്ടാ​യി​രി​ക്കും. ഇപ്പോൾ ഈ കുറ്റവാ​ളിക്ക്‌ ആ പ്രത്യാ​ശ​യോ​ടെ മരിക്കാൻ കഴിയും.

  • തനിക്ക്‌ വെച്ചു​നീ​ട്ടിയ വീഞ്ഞ്‌ യേശു നിരസി​ച്ചത്‌ എന്തു​കൊണ്ട്‌?

  • ദണ്ഡനസ്‌തം​ഭ​ത്തി​ലെ മേലെ​ഴുത്ത്‌ എന്തായി​രു​ന്നു, ജൂതന്മാർ അതി​നോട്‌ പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

  • യേശു​വി​ന്റെ വസ്‌ത്ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പ്രവചനം നിറ​വേ​റി​യത്‌ എങ്ങനെ?

  • കുറ്റവാ​ളി​ക​ളിൽ ഒരാൾക്ക്‌ എന്തു പ്രത്യാ​ശ​യാണ്‌ യേശു വെച്ചു​നീ​ട്ടി​യത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക