വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആരാണ്‌ യഥാർത്ഥത്തിൽ സന്തുഷ്ടർ?
    വീക്ഷാഗോപുരം—1989 | ജനുവരി 1
    • തന്റെ പ്രസ്‌താ​വ​നകൾ തന്റെ ശിഷ്യൻമാ​രി​ലേക്കു തിരി​ച്ചു​വി​ട്ടു​കൊണ്ട്‌ യേശു തുടങ്ങു​ന്നു: “ദരി​ദ്ര​രായ നിങ്ങൾ സന്തുഷ്ട​രാ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​രാ​ജ്യം നിങ്ങളു​ടേ​താ​കു​ന്നു. ഇപ്പോൾ വിശക്കുന്ന നിങ്ങൾ സന്തുഷ്ട​രാ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾക്കു നിറയും. ഇപ്പോൾ കരയുന്ന നിങ്ങൾ സന്തുഷ്ട​രാ​കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ ചിരി​ക്കും. മനുഷ്യർ നിങ്ങളെ വെറു​ക്കു​മ്പോ​ഴൊ​ക്കെ​യും നിങ്ങൾ സന്തുഷ്ട​രാ​കു​ന്നു . . . അന്ന്‌ സന്തോ​ഷി​ച്ചു തുള്ളി​ച്ചാ​ടുക, എന്തു​കൊ​ണ്ടെ​ന്നാൽ നോക്കൂ! നിങ്ങളു​ടെ പ്രതി​ഫലം സ്വർഗ്ഗ​ത്തിൽ വലുതാ​കു​ന്നു.”

  • ആരാണ്‌ യഥാർത്ഥത്തിൽ സന്തുഷ്ടർ?
    വീക്ഷാഗോപുരം—1989 | ജനുവരി 1
    • ഏതായാ​ലും സന്തുഷ്ട​രാ​യി​രി​ക്കു​ക​യെ​ന്ന​തു​കൊണ്ട്‌ യേശു അർത്ഥമാ​ക്കു​ന്നത്‌ കേവലം ഒരുവന്‌ വിനോ​ദ​മ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴ​ത്തെ​പ്പോ​ലെ ആഹ്ലാദ​മോ ഉല്ലാസ​മോ ഉണ്ടായി​രി​ക്കു​ക​യെന്നല്ല. യഥാർത്ഥ​സ​ന്തു​ഷ്ടി ഏറെ അഗാധ​മാണ്‌, ജീവി​ത​ത്തിൽ സംതൃ​പ്‌തി​യും ചാരി​താർത്ഥ്യ​വും ഉണ്ടായി​രി​ക്കുക എന്ന ആശയം അതുൾക്കൊ​ള്ളു​ന്നു.

  • ആരാണ്‌ യഥാർത്ഥത്തിൽ സന്തുഷ്ടർ?
    വീക്ഷാഗോപുരം—1989 | ജനുവരി 1
    • യേശു എന്താണർത്ഥ​മാ​ക്കു​ന്നത്‌? സമ്പത്തു​ണ്ടാ​യി​രി​ക്കു​ന്ന​തും ചിരി സഹിതം ഉല്ലാസ​ങ്ങ​ളി​ലേർപ്പെ​ടു​ന്ന​തും മനുഷ്യ​രു​ടെ പ്രശംസ നേടു​ന്ന​തും കഷ്ടം വരുത്തി​ക്കൂ​ട്ടു​ന്ന​തെ​ന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ഒരു വ്യക്തിക്ക്‌ ആ കാര്യങ്ങൾ ഉണ്ടായി​രി​ക്കു​ക​യും അവയെ വിലമ​തി​ക്കു​ക​യും ചെയ്യു​മ്പോൾ യഥാർത്ഥ​സ​ന്തു​ഷ്ടി കൈവ​രു​ത്തുന്ന ഏകസം​ഗ​തി​യായ ദൈവ​സേ​വനം അയാളു​ടെ ജീവി​ത​ത്തിൽ നിന്ന്‌ പുറന്ത​ള്ള​പ്പെ​ടു​ന്നു. അതേസ​മയം, കേവലം ദരി​ദ്ര​നോ പട്ടിണി​ക്കാ​ര​നോ വിലപി​ക്കു​ന്ന​വ​നോ ആയിരി​ക്കു​ന്ന​തു​കൊണ്ട്‌ ഒരാൾ സന്തുഷ്ട​നാ​കു​മെന്ന്‌ യേശു അർത്ഥമാ​ക്കി​യില്ല. എന്നിരു​ന്നാ​ലും, അങ്ങനെ​യുള്ള പ്രാതി​കൂ​ല്യ​ങ്ങ​ള​നു​ഭ​വി​ക്കുന്ന ആളുകൾ യേശു​വി​ന്റെ ഉപദേ​ശ​ങ്ങൾക്കു ചെവി​കൊ​ടു​ത്തേ​ക്കാം, അവർ അങ്ങനെ യഥാർത്ഥ​സ​ന്തു​ഷ്ടി​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക