യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ഒരു സൈനികോദ്യോഗസ്ഥന്റെ വലിയ വിശ്വാസം
യേശു തന്റെ ഗിരിപ്രഭാഷണം നടത്തിയപ്പോൾ അവൻ തന്റെ പരസ്യശുശ്രൂഷയുടെ ഏതാണ്ട് മദ്ധ്യഭാഗത്ത് എത്തിയിരുന്നു. ഇതിന്റെ അർത്ഥം അവൻ തന്റെ ഭൂമിയിലെ വേല പൂർത്തീകരിക്കുന്നതിന് ഉദ്ദേശം ഒരു വർഷവും ഒൻപത് മാസവും മാത്രമേ അവശേഷിച്ചിരുന്നുള്ളു എന്നാണ്.
യേശു ഇപ്പോൾ തന്റെ പ്രവർത്തനത്തിനുള്ള ഒരു ഭവന താവളമായ കഫർന്നഹൂമിൽ പ്രവേശിക്കുന്നു, ഇവിടെ പ്രായമുള്ള യഹൂദൻമാർ ഒരു അപേക്ഷയുമായി അവനെ സമീപിക്കുന്നു. ഒരു വിജാതീയനായ റോമൻ സൈന്യത്തിലെ ഒരു ഓഫീസറാണ് അവരെ പറഞ്ഞയച്ചിരിക്കുന്നത്.
ആ സൈനിക ഓഫീസറുടെ വിശ്വസ്ത ദാസൻ ഒരു ഗുരുതരമായ രോഗത്താൽ മരിക്കാറായിരിക്കയാണ്, യേശു തന്റെ ദാസനെ സൗഖ്യമാക്കാൻ അവൻ ആഗ്രഹിക്കുന്നു. യഹൂദൻമാർ താൽപര്യപൂർവം ഓഫീസർക്കുവേണ്ടി ഇപ്രകാരം അപേക്ഷിക്കുന്നു: “നീ അവന് ഇതു ചെയ്തുകൊടുക്കാൻ അവൻ അർഹനാണ്, എന്തുകൊണ്ടെന്നാൽ അവൻ നമ്മുടെ ജനതയെ സ്നേഹിക്കുന്നു, അവൻ തന്നെ നമുക്കുവേണ്ടി ഈ സിന്നഗോഗ് പണിതുതരികയും ചെയ്തു.”
താമസംവിനാ യേശു ആ മനുഷ്യരോടുകൂടെ പോകുന്നു. എന്നിരുന്നാലും അവർ അടുക്കാറായപ്പോൾ സൈനിക ഓഫീസർ ഇപ്രകാരം പറയാൻ സ്നേഹിതരെ പറഞ്ഞയക്കുന്നു: “യജമാനനേ, വിഷമിക്കേണ്ട, എന്തുകൊണ്ടെന്നാൽ നീ എന്റെ മേൽക്കൂരക്കു കീഴിൽ വരാൻ ഞാൻ യോഗ്യതയുള്ളവനല്ല. ആ കാരണത്താൽ ഞാൻ നിന്റെ അടുക്കൽ വരാൻ യോഗ്യതയുള്ളവനാണെന്നു ഞാൻ വിചാരിച്ചില്ല.”
മററുള്ളവരോട് ആജ്ഞാപിച്ചു പരിശീലിച്ച ഒരു ഓഫീസറുടെ എത്ര എളിമയോടുകൂടിയ സംസാരം. എന്നാൽ അയാൾ യഹൂദേതരരോട് സാമൂഹ്യബന്ധങ്ങൾ ഉണ്ടായിരിക്കുന്നതിൽ നിന്ന് ആചാരം യഹൂദനെ തടയുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സാദ്ധ്യതയനുസരിച്ച് യേശുവിനെക്കുറിച്ചും ചിന്തിക്കുകയായിരിക്കാം. പത്രോസ് പോലും ഇപ്രകാരം പറഞ്ഞു: “ഒരു യഹൂദൻ മറെറാരു വർഗ്ഗത്തിൽ പെട്ട ഒരു മനുഷ്യനോടു ചേരുന്നതൊ സമീപിക്കുന്നതൊ എത്ര നിയമവിരുദ്ധമാണ് എന്ന് നിങ്ങൾ നന്നായി അറിയുന്നു.”
ഒരുപക്ഷേ യേശു ഈ ആചാരം ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നതിനാഗ്രഹിക്കാതെ ഓഫീസർ തന്റെ സ്നേഹിതരെക്കൊണ്ട് അവനോട് ഇപ്രകാരം അപേക്ഷിപ്പിക്കുന്നു: “നീ ഒരു വാക്കു പറയുക, എന്റെ ദാസൻ സൗഖ്യംപ്രാപിക്കും. ഞാനും അധികാരത്തിൻകീഴുള്ള ഒരു മനുഷ്യനാകുന്നു, എന്റെ കീഴിൽ പടയാളികൾ ഉണ്ട്, ഞാൻ ഈ ഒരുവനോട്, ‘നിന്റെ വഴിക്കു പോക’! എന്നു പറഞ്ഞാൽ അവൻ പോകുന്നു, മറെറാരുവനോട്, ‘വരിക!’ എന്നു പറഞ്ഞാൽ അവൻ വരുന്നു, എന്റെ അടിമയോട്, ‘ഇതു ചെയ്യുക!’ എന്നു പറഞ്ഞാൽ അവൻ അതു ചെയ്യുന്നു.”
കൊള്ളാം, യേശു ഇത് കേട്ടപ്പോൾ അതിശയിക്കുന്നു. “ഞാൻ നിന്നോട് സത്യം പറയുന്നു, ഇസ്രായേലിൽ ഒരുവനിലും ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല.” യേശു ഓഫീസറുടെ ദാസനെ സൗഖ്യമാക്കിയശേഷം വിശ്വസിക്കുന്ന യഹൂദേതരർ അവിശ്വസ്തരായ യഹൂദൻമാർ തള്ളിക്കളഞ്ഞ അനുഗ്രഹങ്ങളാൽ എപ്രകാരം അനുഗ്രഹിക്കപ്പെടും എന്ന് വിവരിക്കുന്നതിന് അവൻ ഈ അവസരം ഉപയോഗിക്കുന്നു.
“അനേകർ,” യേശു പറയുന്നു, “കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ മേശയിങ്കൽ ഇരിക്കും; അതേ സമയം രാജ്യത്തിന്റെ പുത്രൻമാർ പുറത്ത് ഇരുട്ടിലേക്ക് എറിയപ്പെടും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടായിരിക്കും.”
“പുറത്ത് ഇരുട്ടിലേക്ക് എറിയപ്പെടുന്ന രാജ്യത്തിന്റെ പുത്രൻമാർ” ക്രിസ്തുവിനോടുകൂടെ ഭരണകർത്താക്കളായിരിക്കുന്നതിന് ആദ്യം കൊടുക്കപ്പെട്ട അവസരം സ്വീകരിക്കാതിരിക്കുന്ന സ്വാഭാവിക യഹൂദൻമാർ ആണ്. അബ്രാഹാമും ഇസ്ഹാക്കും യാക്കോബും ദൈവത്തിന്റെ രാജ്യക്രമീകരണത്തെ പ്രതിനിധീകരിക്കുന്നു. അങ്ങനെ വിജാതീയർ “സ്വർഗ്ഗരാജ്യത്തിൽ” സ്വർഗ്ഗീയ മേശയിങ്കൽ ഇരിക്കുന്നതിന് എങ്ങനെ സ്വാഗതം ചെയ്യപ്പെടുമെന്ന് യേശു വിവരിക്കുന്നു. ലൂക്കോസ് 7:1-10; മത്തായി 8:5-13; പ്രവൃത്തികൾ 10:28.
◆ യഹൂദൻമാർ ഒരു വിജാതീയ സൈനിക ഓഫീസർക്കുവേണ്ടി അപേക്ഷിച്ചതെന്തുകൊണ്ട്?
◆ യേശു തന്റെ ഭവനത്തിൽ പ്രവേശിക്കാതിരിക്കാൻ ഓഫീസർ അപേക്ഷിച്ചതെന്തുകൊണ്ടായിരിക്കാം?
◆ യേശു തന്റെ ഉപസംഹാര അഭിപ്രായങ്ങളാൽ അർത്ഥമാക്കിയതെന്ത്? (w86 12/1)