വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w89 9/1 പേ. 8-9
  • കരുണയെ സംബന്ധിച്ച ഒരു പാഠം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കരുണയെ സംബന്ധിച്ച ഒരു പാഠം
  • വീക്ഷാഗോപുരം—1989
  • സമാനമായ വിവരം
  • കരുണയെ സംബന്ധിച്ച ഒരു പാഠം
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ക്ഷമയെ​ക്കു​റി​ച്ചുള്ള ഒരു പാഠം
    യേശു​—വഴിയും സത്യവും ജീവനും
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2010 വീക്ഷാഗോപുരം
  • ബഥാന്യ​യിൽ ശിമോ​ന്റെ ഭവനത്തിൽ
    യേശു​—വഴിയും സത്യവും ജീവനും
കൂടുതൽ കാണുക
വീക്ഷാഗോപുരം—1989
w89 9/1 പേ. 8-9

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

കരുണയെ സംബന്ധിച്ച ഒരു പാഠം

യേശു ഇപ്പോ​ഴും അവൻ അടുത്ത കാലത്ത്‌ വിധവ​യു​ടെ മകനെ ഉയർപ്പിച്ച നയീനിൽ ആയിരി​ക്കാം, അല്ലെങ്കിൽ അവൻ അടുത്തുള്ള ഒരു നഗരം സന്ദർശി​ക്ക​യാ​യി​രി​ക്കാം. ശിമോൻ എന്നു പേരുള്ള ഒരു പരീശൻ അത്തരം അസാധാ​ര​ണ​മായ പ്രവൃ​ത്തി​കൾ ചെയ്യുന്ന ആളെ അടുത്തു കാണാൻ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ അവൻ തന്നോ​ടൊത്ത്‌ ഒരു ഭക്ഷണത്തിന്‌ യേശു​വി​നെ ക്ഷണിക്കു​ന്നു.

യേശു നികു​തി​പി​രി​വു​കാ​രോ​ടും പാപി​ക​ളോ​ടും കൂടെ ഭക്ഷിക്കു​ന്ന​തി​നുള്ള ക്ഷണങ്ങളെ സ്വീക​രി​ച്ചി​ട്ടു​ള്ള​തു​പോ​ലെ​തന്നേ ഈ സന്ദർഭം ഹാജരാ​കു​ന്ന​വർക്ക്‌ സാക്ഷ്യം നൽകു​ന്ന​തി​നുള്ള ഒരു അവസര​മാ​യി​രി​ക്കു​മെ​ന്നുള്ള വീക്ഷണ​ത്തിൽ അവൻ ക്ഷണം സ്വീക​രി​ക്കു​ന്നു. എന്നിട്ടും, അവൻ ശിമോ​ന്റെ ഭവനത്തിൽ പ്രവേ​ശി​ക്കു​മ്പോൾ സാധാ​ര​ണ​യാ​യി അതിഥി​കൾക്കു കൊടു​ക്ക​പ്പെ​ടുന്ന ആത്മാർത്ഥ​മായ ശുശ്രൂഷ അവനു ലഭിക്കു​ന്നില്ല.

ഗലീല​യി​ലെ പൊടി​നി​റഞ്ഞ റോഡിൽകൂ​ടെ സഞ്ചരി​ച്ച​തി​നാൽ ചെരുപ്പു ധരിച്ചി​രുന്ന കാൽപാ​ദങ്ങൾ ചൂടു​പി​ടി​ച്ചും പൊടി​പി​ടി​ച്ചും ഇരിക്കു​ന്നു. അതിഥി​ക​ളു​ടെ കാൽപാ​ദങ്ങൾ തണുത്ത വെള്ളം​കൊണ്ട്‌ കഴുകു​ന്നത്‌ ആതിഥ്യ​ത്തി​ന്റെ ഒരു ആചാര​പ​ര​മായ പ്രവൃ​ത്തി​യാണ്‌. എന്നാൽ യേശു എത്തി​ച്ചേ​രു​മ്പോൾ അവന്റെ കാലുകൾ ആരും കഴുകു​ന്നില്ല. സാധാരണ ഉപചാ​ര​മാ​യി​രി​ക്കുന്ന ഒരു സ്വാഗ​ത​ചും​ബ​ന​വും അവനു ലഭിക്കു​ന്നില്ല. ആചാര​പ​ര​മായ ആതിഥ്യ​ത്തി​ന്റെ തൈല​വും അവന്റെ തലമു​ടി​യിൽ പൂശു​ന്നില്ല.

ഭക്ഷണ​വേ​ള​യിൽ അതിഥി​കൾ മേശയി​ങ്കൽ ചാരി​ക്കി​ട​ക്കു​മ്പോൾ ക്ഷണിക്ക​പ്പെ​ടാത്ത ഒരു സ്‌ത്രീ സാവകാ​ശം മുറി​യിൽ പ്രവേ​ശി​ക്കു​ന്നു. അവൾ നഗരത്തിൽ ഒരു അധാർമ്മി​ക​ജീ​വി​തം നയിക്കു​ന്ന​വ​ളാ​യി അറിയ​പ്പെ​ടു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ അവൾ, ‘ഭാരം ചുമക്കുന്ന ഏവരും ആശ്വാ​സ​ത്തി​നാ​യി തന്റെ അടുക്കൽ വരുന്ന​തി​നു’ള്ള അവന്റെ ക്ഷണം ഉൾപ്പെടെ യേശു​വി​ന്റെ ഉപദേ​ശങ്ങൾ കേട്ടി​ട്ടുണ്ട്‌. അവൾ കണ്ടതും കേട്ടതു​മായ കാര്യ​ങ്ങ​ളാൽ ആഴമായി പ്രചോ​ദി​പ്പി​ക്ക​പ്പെട്ട്‌ ഇപ്പോൾ യേശു​വി​നെ തേടി​പ്പി​ടി​ച്ചി​രി​ക്കു​ന്നു.

ആ സ്‌ത്രീ മേശയി​ങ്കൽ യേശു​വി​ന്റെ പിമ്പിൽ വന്ന്‌ അവന്റെ കാൽക്കൽ മുട്ടു​കു​ത്തു​ന്നു. അവളുടെ കണ്ണുനീർ അവന്റെ കാലിൽ വീഴു​മ്പോൾ അവൾ തന്റെ തലമു​ടി​കൊണ്ട്‌ തുടയ്‌ക്കു​ന്നു. അവൾ തന്റെ ഭരണി​യിൽനിന്ന്‌ സുഗന്ധ​തൈലം എടുക്കു​ന്നു, അവൾ അവന്റെ കാലുകൾ വാൽസ​ല്യ​ത്തോ​ടെ ചുംബി​ക്കു​ക​യും തൈലം അവമേൽ ഒഴിക്കു​ക​യും ചെയ്യുന്നു. ശിമോൻ അംഗീ​ക​രി​ക്കാ​നാ​വാ​തെ വീക്ഷി​ക്കു​ന്നു. “ഈ മനുഷ്യൻ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നെ​ങ്കിൽ, ഇവൻ തന്നെ തൊടു​ന്നത്‌ ആരാ​ണെ​ന്നും അവൾ ഏതു തരത്തി​ലുള്ള ഒരു സ്‌ത്രീ​യാ​ണെ​ന്നും അവൾ ഒരു പാപി​യാ​ണെ​ന്നും അറിയു​മാ​യി​രു​ന്നു” എന്ന്‌ ന്യായ​വാ​ദം ചെയ്യുന്നു.

അവന്റെ വിചാരം ഗ്രഹി​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറയുന്നു: “ശിമോ​നേ എനിക്കു നിന്നോ​ടു ചിലതു പറയാ​നുണ്ട്‌.”

“ഗുരോ, പറഞ്ഞാ​ലും!” അവൻ പ്രതി​വ​ചി​ക്കു​ന്നു.

“രണ്ടു പുരു​ഷൻമാർ വായ്‌പ​കൊ​ടു​ക്കുന്ന ഒരാളു​ടെ കടക്കാ​രാ​യി​രു​ന്നു,” യേശു പറഞ്ഞു​തു​ട​ങ്ങു​ന്നു. “ഒരുവൻ അഞ്ഞൂറു ദിനാ​റും മറെറ​യാൾ അൻപതും കടപ്പെ​ട്ടി​രു​ന്നു. അവർക്ക്‌ കടം വീട്ടി​ത്തീർക്കാൻ ഒന്നുമി​ല്ലാ​തി​രു​ന്ന​പ്പോൾ അയാൾ അവർ രണ്ടു​പേ​രോ​ടും സൗജന്യ​മാ​യി ക്ഷമിച്ചു. അതു​കൊണ്ട്‌, അവരിൽ ആർ അവനെ അധികം സ്‌നേ​ഹി​ക്കും?”

ചോദ്യ​ത്തേ​സം​ബ​ന്ധിച്ച്‌ തോന്നിയ അപ്രസ​ക്തി​നി​മി​ത്തം ഒരുപക്ഷേ അലസതാ​ഭാ​വ​ത്തോ​ടെ ശിമോൻ ഇപ്രകാ​രം പറയുന്നു: “അയാൾ സൗജന്യ​മാ​യി അധികം ഇളച്ചു​കൊ​ടു​ത്ത​യാ​ളാ​യി​രി​ക്കു​മെന്ന്‌ ഞാൻ ഊഹി​ക്കു​ന്നു.”

“നീ ശരിയാ​യി വിധിച്ചു,” യേശു പറയുന്നു. പിന്നീട്‌ സ്‌ത്രീ​യു​ടെ നേരേ തിരിഞ്ഞ്‌ അവൻ ശിമോ​നോട്‌ പറയുന്നു: “നീ ഈ സ്‌ത്രീ​യെ കാണു​ന്നു​വോ? ഞാൻ നിന്റെ ഭവനത്തിൽ വന്നു; നീ കാലിന്‌ വെള്ളം തന്നില്ല. എന്നാൽ ഈ സ്‌ത്രീ തന്റെ കണ്ണുനീർകൊണ്ട്‌ എന്റെ കാൽപാ​ദങ്ങൾ നനച്ച്‌ തലമു​ടി​കൊണ്ട്‌ തുടച്ചു. നീ എനിക്ക്‌ ചുംബനം തന്നില്ല; എന്നാൽ ഈ സ്‌ത്രീ ഞാൻ വന്നുക​യ​റിയ നാഴി​ക​മു​തൽ എന്റെ കാലു​കളെ വാൽസ​ല്യ​പൂർവം ചുംബി​ക്കാ​തി​രു​ന്നില്ല. നീ എന്റെ തലയിൽ തൈലം പൂശി​യില്ല; എന്നാൽ ഈ സ്‌ത്രീ എന്റെ കാൽപാ​ദ​ങ്ങ​ളിൽ സുഗന്ധ​തൈലം പൂശി.”

ആ സ്‌ത്രീ അപ്രകാ​രം അവളുടെ കഴിഞ്ഞ​കാല അധാർമ്മി​ക​ഗ​തി​സം​ബ​ന്ധിച്ച ഹൃദയ​പൂർവ​ക​മായ അനുതാ​പ​ത്തി​ന്റെ തെളിവു നൽകി. അതു​കൊണ്ട്‌ യേശു ഇപ്രകാ​രം ഉപസം​ഹ​രി​പ്പി​ക്കു​ന്നു: “ഈ കാരണ​ത്താൽ, ഞാൻ നിന്നോ​ടു പറയുന്നു, അവളുടെ പാപങ്ങൾ, അനേക​മെ​ങ്കി​ലും മോചി​ച്ചി​രി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവൾ അധികം സ്‌നേ​ഹി​ച്ചു; എന്നാൽ അൽപ്പം മോചി​ച്ചു​കി​ട്ടി​യവൻ അൽപ്പം സ്‌നേ​ഹി​ക്കു​ന്നു.”

യേശു ഒരു വിധത്തി​ലും അധാർമ്മി​ക​തക്ക്‌ ഒഴിക​ഴിവ്‌ കാണു​ക​യോ അതിനെ അംഗീ​ക​രി​ക്കു​ക​യോ ചെയ്യു​ന്നില്ല. പകരം, ഈ സംഭവം, ജീവി​ത​ത്തിൽ തെററു​ചെ​യ്യു​ക​യും പിന്നീട്‌ അതിൽ ദുഃഖി​ക്കു​ന്നു​വെന്ന്‌ പ്രകട​മാ​ക്കു​ക​യും ആശ്വാ​സ​ത്തി​നു​വേണ്ടി ക്രിസ്‌തു​വി​ലേക്കു വരിക​യും ചെയ്യുന്ന ആളുകളെ അവൻ അനുക​മ്പ​യോ​ടെ മനസ്സി​ലാ​ക്കു​ന്നു​വെന്ന്‌ വെളി​പ്പെ​ടു​ത്തു​ന്നു. ആ സ്‌ത്രീക്ക്‌ യഥാർത്ഥ ആശ്വാസം പ്രദാനം ചെയ്‌തു​കൊണ്ട്‌ യേശു പറയുന്നു: “നിന്റെ പാപങ്ങൾ മോചി​ച്ചി​രി​ക്കു​ന്നു. . . . നിന്റെ വിശ്വാ​സം നിന്നെ രക്ഷിച്ചി​രി​ക്കു​ന്നു; സമാധാ​ന​ത്തോ​ടെ നിന്റെ വഴിക്കു​പോക.” ലൂക്കോസ്‌ 7:36-50; മത്തായി 11:28-30.

◆ യേശു​വി​നെ തന്റെ ആതി​ഥേ​യ​നായ ശിമോൻ സ്വീക​രി​ച്ച​തെ​ങ്ങ​നെ​യാണ്‌?

◆ ആർ യേശു​വി​നെ തേടി​പ്പി​ടി​ക്കു​ന്നു, എന്തിന്‌?

◆ യേശു ഏതു ദൃഷ്ടാന്തം നൽകുന്നു, അവൻ അത്‌ എപ്രകാ​രം ബാധക​മാ​ക്കു​ന്നു? (w87 2/1)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക