വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w90 5/1 പേ. 8-9
  • അവൾ അവന്റെ വസ്‌ത്രം തൊട്ടു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവൾ അവന്റെ വസ്‌ത്രം തൊട്ടു
  • വീക്ഷാഗോപുരം—1990
  • സമാനമായ വിവരം
  • അവൾ അവന്റെ വസ്‌ത്രം തൊട്ടു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശു​വി​ന്റെ വസ്‌ത്ര​ത്തിൽ തൊട്ട്‌ സുഖം പ്രാപി​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • യേശു മരിച്ചവരെ ഉയിർപ്പിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • നമ്മൾ മരിച്ചാലും ദൈവം ഉയിർപ്പിക്കും
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
കൂടുതൽ കാണുക
വീക്ഷാഗോപുരം—1990
w90 5/1 പേ. 8-9

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

അവൾ അവന്റെ വസ്‌ത്രം തൊട്ടു

ദക്കപ്പോ​ളി​സിൽനി​ന്നുള്ള യേശു​വി​ന്റെ മടങ്ങി​വ​ര​വി​ന്റെ വാർത്ത കഫർന്ന​ഹൂ​മി​ലെ​ത്തു​ന്നു. അവനെ തിരികെ സ്വാഗ​തം​ചെ​യ്യാൻ ഒരു വലിയ ജനക്കൂട്ടം കടൽത്തീ​രത്ത്‌ തടിച്ചു​കൂ​ടു​ന്നു. അവൻ കൊടു​ങ്കാ​റ​റി​നെ ശാന്തമാ​ക്കു​ക​യും ഭൂതബാ​ധി​ത​രായ മനുഷ്യ​രെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌ത​താ​യി അവർ കേട്ടെ​ന്നു​ള്ള​തി​നു സംശയ​മില്ല. ഇപ്പോൾ, അവൻ കരയിൽ കാലെ​ടു​ത്തു​കു​ത്തു​മ്പോൾ അവർ ആകാം​ക്ഷ​യോ​ടും പ്രതീ​ക്ഷ​യോ​ടും​കൂ​ടെ അവന്റെ ചുററും കൂടുന്നു.

യേശു​വി​നെ കാണാൻ ആകാം​ക്ഷ​യു​ണ്ടാ​യി​രു​ന്ന​വ​രിൽ ഒരാൾ സിന​ഗോ​ഗി​ലെ അദ്ധ്യക്ഷ​നാ​യി​രുന്ന യായി​റോ​സാണ്‌. അയാൾ യേശു​വി​ന്റെ പാദങ്ങ​ളിൽവീണ്‌ വീണ്ടും​വീ​ണ്ടും യാചി​ക്കു​ന്നു: “എന്റെ കൊച്ചു മകൾ അതിഗു​രു​ത​രാ​വ​സ്ഥ​യി​ലാണ്‌. ദയവായി നീ വന്ന്‌ അവൾ സുഖം​പ്രാ​പി​ച്ചു ജീവി​ക്കേ​ണ്ട​തിന്‌ നിന്റെ കൈകൾ അവളു​ടെ​മേൽ വെക്കു​മോ.” അവൾ അയാളു​ടെ ഏക കുട്ടി​യാ​യ​തു​കൊ​ണ്ടും വെറും 12 വയസ്സു​മാ​ത്ര​മു​ള്ള​തു​കൊ​ണ്ടും അവൾ യായി​റോ​സിന്‌ വിശേ​ഷാൽ വില​പ്പെ​ട്ട​വ​ളാണ്‌.

യേശു ചെവി​കൊ​ടു​ക്കു​ക​യും ജനക്കൂ​ട്ട​ത്താൽ അനുഗ​ത​നാ​യി യായി​റോ​സി​ന്റെ വീട്ടി​ലേക്കു തിരി​ക്കു​ക​യും​ചെ​യ്യു​ന്നു. ജനം മറെറാ​രു അത്ഭുതം പ്രതീ​ക്ഷി​ക്കു​മ്പോ​ഴത്തെ അവരുടെ ആവേശം നമുക്ക്‌ ഊഹി​ക്കാൻ കഴിയും. എന്നാൽ ജനക്കൂ​ട്ട​ത്തി​ലെ ഒരു സ്‌ത്രീ​യു​ടെ ശ്രദ്ധ അവളുടെ ഗുരു​ത​ര​മായ സ്വന്തം പ്രശ്‌ന​ത്തിൽ കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഈ സ്‌ത്രീ 12 നീണ്ട വർഷം രക്തസ്രാ​വ​ത്താൽ കഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. അവൾ ഒന്നിനു​പി​റകേ ഒന്നായി ഡോക്ടർമാ​രെ സമീപി​ക്കു​ക​യും ചികിൽസ​കൾക്കാ​യി അവളുടെ പണം മുഴുവൻ ചെലവ​ഴി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ അവൾക്ക്‌ സഹായം കിട്ടി​യില്ല; എന്നാൽ പ്രശ്‌നം കൂടുതൽ വഷളാ​കു​ക​യാ​യി​രു​ന്നു.

ഒരുപക്ഷേ നിങ്ങൾക്കു വിലമ​തി​ക്കാൻ കഴിയു​ന്ന​തു​പോ​ലെ, അവളുടെ രോഗം അവളെ വളരെ​യ​ധി​കം ദുർബ്ബ​ല​യാ​ക്കു​ന്ന​തി​നു പുറമേ, അതു ബുദ്ധി​മു​ട്ടി​പ്പി​ക്കു​ന്ന​തും മാനം കെടു​ത്തു​ന്ന​തു​മാണ്‌. അത്തര​മൊ​രു വ്യാധി​യെ​ക്കു​റിച്ച്‌ ഒരാൾ സാധാ​ര​ണ​യാ​യി പരസ്യ​മാ​യി സംസാ​രി​ക്കാ​റില്ല. കൂടാതെ, മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​പ്ര​കാ​രം ഒരു രക്തസ്രാ​വം ഒരു സ്‌ത്രീ​യെ അശുദ്ധ​യാ​ക്കു​ന്നു. അവളെ​യോ അവളുടെ രക്തക്കറ​യുള്ള വസ്‌ത്ര​ത്തെ​യോ തൊടുന്ന ഏതൊ​രാ​ളും കഴു​കേ​ണ്ട​തും സന്ധ്യവരെ അശുദ്ധ​നാ​യി​രി​ക്കേ​ണ്ട​തും ആവശ്യ​മാ​യി​രു​ന്നു.

ഈ സ്‌ത്രീ യേശു​വി​ന്റെ അത്ഭുത​ങ്ങ​ളെ​ക്കു​റിച്ച്‌ കേട്ടി​ട്ടുണ്ട്‌, ഇപ്പോൾ അവനെ അന്വേ​ഷി​ച്ചു കണ്ടെത്തി​യി​രി​ക്കു​ന്നു. അവളുടെ അശുദ്ധി​യു​ടെ വീക്ഷണ​ത്തിൽ, അവൾ ജനക്കൂ​ട്ട​ത്തി​ലൂ​ടെ കഴിവ​തും മറഞ്ഞാണ്‌ നീങ്ങു​ന്നത്‌. “ഞാൻ അവന്റെ ബാഹ്യ​വ​സ്‌ത്ര​ങ്ങ​ളി​ലെ​ങ്കി​ലും തൊടു​ന്നു​വെ​ങ്കിൽ, ഞാൻ സുഖം പ്രാപി​ക്കും” എന്ന്‌ അവൾ തന്നോ​ടു​തന്നെ പറയുന്നു. അവൾ തൊടു​മ്പോൾ അവളുടെ രക്തസ്രാ​വം വററി​യ​താ​യി പെട്ടെന്ന്‌ അവൾക്ക്‌ ബോധ്യം​വ​രു​ന്നു!

“ആരായി​രു​ന്നു എന്നെ തൊട്ടത്‌?” യേശു​വി​ന്റെ ആ വാക്കുകൾ അവളെ എത്ര ഞെട്ടി​ച്ചി​രി​ക്കും? അവന്‌ എങ്ങനെ അറിയാൻക​ഴി​ഞ്ഞു: ‘ഗുരോ, ജനക്കൂ​ട്ടങ്ങൾ നിന്നെ ഞെരു​ക്കു​ക​യും അടുത്തു ഞെക്കു​ക​യു​മാണ്‌, “എന്നെ തൊട്ട​താർ?”എന്നു നീ പറയു​ന്നു​വോ?’ എന്നു പറഞ്ഞു​കൊണ്ട്‌ പത്രോസ്‌ പ്രതി​ഷേ​ധി​ക്കു​ന്നു.

സ്‌ത്രീ​യെ ചുററും നോക്കി​ക്കൊണ്ട്‌ യേശു വിശദീ​ക​രി​ക്കു​ന്നു: “ആരോ എന്നെ തൊട്ടു, എന്തെന്നാൽ എന്നിൽനി​ന്നു ശക്തി പുറ​പ്പെ​ട്ട​താ​യി ഞാൻ ഗ്രഹിച്ചു.” തീർച്ച​യാ​യും അത്‌ സാധാരണ സ്‌പർശ​നമല്ല, എന്തെന്നാൽ തത്‌ഫ​ല​മാ​യു​ണ്ടായ രോഗ​ശാ​ന്തി യേശു​വി​ന്റെ ജീവശക്തി വലി​ച്ചെ​ടു​ക്കു​ന്നു.

താൻ ശ്രദ്ധി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്നില്ല എന്ന്‌ മനസ്സി​ലാ​ക്കി ഭയന്നു​വി​റ​ച്ചു​കൊണ്ട്‌ അവൾ വന്ന്‌ യേശു​വി​ന്റെ മുമ്പിൽ വീഴുന്നു. സകല ജനത്തി​ന്റെ​യും മുമ്പിൽവെച്ച്‌ അവൾ തന്റെ രോഗത്തെ സംബന്ധിച്ച മുഴു​സ​ത്യ​വും ഇപ്പോൾ തനിക്ക്‌ എങ്ങനെ സൗഖ്യം​കി​ട്ടി​യെ​ന്നും പറയുന്നു.

അവളുടെ മുഴു ഏററു​പ​റ​ച്ചി​ലി​നാ​ലും വികാ​ര​ഭ​രി​ത​നാ​യി യേശു സഹതാ​പ​പൂർവം അവളെ ആശ്വസി​പ്പി​ക്കു​ന്നു: “മകളേ, നിന്റെ വിശ്വാ​സം നിനക്കു സൗഖ്യം വരുത്തി​യി​രി​ക്കു​ന്നു. സമാധാ​ന​ത്തോ​ടെ പോകുക, നിന്റെ ദുഃഖ​ക​ര​മായ രോഗം നീങ്ങി, നല്ല ആരോ​ഗ്യ​ത്തോ​ടി​രി​ക്കുക.” ഭൂമിയെ ഭരിക്കാൻ ദൈവം തെര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നവൻ ഇത്ര സ്‌നേ​ഹ​വും സഹതാ​പ​വു​മു​ള്ള​യാ​ളാ​ണെ​ന്ന​റി​യു​ന്നത്‌ എത്ര നല്ലതാണ്‌, അവൻ ആളുകൾക്കു​വേണ്ടി കരുതു​ന്നു​വെ​ന്നു​മാ​ത്രമല്ല, അവരെ സഹായി​ക്കാ​നുള്ള ശക്തിയു​മ​വ​നുണ്ട്‌! മത്തായി 9:18-22; മർക്കോസ്‌ 5:21-34; ലൂക്കോസ്‌ 8:40-48; ലേവ്യ​പു​സ്‌തകം 15:25-27.

◆ യായി​റോസ്‌ ആരാണ്‌, അയാൾ യേശു​വി​ന്റെ അടുക്കൽ വരുന്ന​തെ​ന്തിന്‌?

◆ ഒരു സ്‌ത്രീക്ക്‌ എന്തു പ്രശ്‌ന​മുണ്ട്‌, സഹായ​ത്തി​നു​വേണ്ടി യേശു​വി​ന്റെ അടുക്കൽ വരുന്നത്‌ അവൾക്ക്‌ വളരെ പ്രയാ​സ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◆ സ്‌ത്രീ എങ്ങനെ സൗഖ്യം​പ്രാ​പി​ക്കു​ന്നു, യേശു അവളെ ആശ്വസി​പ്പി​ക്കു​ന്ന​തെ​ങ്ങനെ? (w87 6⁄1)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക