വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w91 6/1 പേ. 8-9
  • യേശു യഥാർത്ഥത്തിൽ ആരാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു യഥാർത്ഥത്തിൽ ആരാണ്‌?
  • വീക്ഷാഗോപുരം—1991
  • സമാനമായ വിവരം
  • യേശു യഥാർത്ഥത്തിൽ ആരാണ്‌?
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • മനുഷ്യ​പു​ത്രൻ ആരാണ്‌?
    യേശു​—വഴിയും സത്യവും ജീവനും
  • അവൻ പറ്റിനിന്നു, പരിശോധനകളുണ്ടായപ്പോഴും
    അവരുടെ വിശ്വാസം അനുകരിക്കുക
  • “സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ” എന്താണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1991
w91 6/1 പേ. 8-9

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

യേശു യഥാർത്ഥ​ത്തിൽ ആരാണ്‌?

യേശു​വി​നെ​യും അവന്റെ ശിഷ്യൻമാ​രെ​യും വഹിച്ചി​രുന്ന വള്ളം ബേത്ത്‌സ​യി​ദ​യിൽ എത്തിയ​പ്പോൾ ആളുകൾ അവന്റെ അടുക്കൽ അന്ധനായ ഒരു മനുഷ്യ​നെ കൊണ്ടു​വ​രി​ക​യും അവനെ തൊട്ടു സൗഖ്യ​മാ​ക്കു​വാൻ അവനോട്‌ അപേക്ഷി​ക്കു​ക​യും ചെയ്യുന്നു. യേശു ആ മനുഷ്യ​നെ കൈക്കു പിടിച്ചു ഗ്രാമ​ത്തി​നു വെളി​യിൽ കൊണ്ടു​പോ​യി അവന്റെ കണ്ണിൽ തുപ്പി​യ​ശേഷം, “നീ എന്തെങ്കി​ലും കാണു​ന്നു​വോ?” എന്നു ചോദി​ക്കു​ന്നു.

“ഞാൻ മനുഷ്യ​രെ കാണുന്നു,” എന്ന്‌ ആ മനുഷ്യൻ ഉത്തരം പറയുന്നു, “എന്തു​കൊ​ണ്ടെ​ന്നാൽ മരങ്ങ​ളെന്നു തോന്നു​ന്ന​വയെ ഞാൻ നിരീ​ക്ഷി​ക്കു​ന്നു, എന്നാൽ അവ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു.” യേശു തന്റെ കരങ്ങൾ അവന്റെ കണ്ണുക​ളിൻമേൽ വെച്ച്‌ അവന്‌ വ്യക്തമാ​യി കാണത്ത​ക്ക​വണ്ണം അവന്റെ കാഴ്‌ച പുനഃ​സ്ഥാ​പി​ക്കു​ന്നു. നഗരത്തിൽ പ്രവേ​ശി​ക്ക​രുത്‌ എന്ന നിർദ്ദേശം നൽകി യേശു ആ മനുഷ്യ​നെ അവന്റെ വീട്ടി​ലേക്ക്‌ അയക്കുന്നു.

ഇപ്പോൾ യേശു തന്റെ ശിഷ്യൻമാ​രോ​ടൊത്ത്‌ പലസ്‌തീ​ന്റെ വടക്കേ​യ​റ​റ​ത്തുള്ള ഫിലി​പ്പി​യി​ലെ കൈസ​രി​യാ എന്ന ഗ്രാമ​ത്തി​ലേക്കു പോകു​ന്നു. സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏകദേശം 1,150 അടി ഉയരത്തി​ലുള്ള മനോ​ഹ​ര​മായ ഫിലി​പ്പി​യി​ലെ കൈസ​രി​യാ​യി​ലേക്ക്‌ 30 മൈ​ലോ​ളം വരുന്ന ഒരു നീണ്ട കയററ​മുണ്ട്‌. ആ യാത്രക്ക്‌ സാധാ​ര​ണ​യാ​യി രണ്ടു ദിവസം എടുക്കും.

മാർഗ്ഗ​മ​ദ്ധ്യേ യേശു തനിയെ പ്രാർത്ഥി​ക്കാൻവേണ്ടി അകലെ പോകു​ന്നു. അവന്റെ മരണത്തിന്‌ ഇനിയും ഏകദേശം ഒൻപതോ പത്തൊ മാസങ്ങൾ മാത്രമെ അവശേ​ഷി​ച്ചി​ട്ടു​ള്ളു, അവൻ തന്റെ ശിഷ്യൻമാ​രെ​ക്കു​റിച്ച്‌ ഉത്‌ക്ക​ണ്‌ഠ​യു​ള്ള​വ​നാണ്‌. അനേകർ ഇപ്പോൾതന്നെ അവനെ അനുഗ​മി​ക്കു​ന്ന​തിൽ നിന്ന്‌ വിട്ടു​പോ​യി​ക്ക​ഴി​ഞ്ഞു. അവനെ രാജാ​വാ​ക്കു​ന്ന​തി​നുള്ള ആളുക​ളു​ടെ ശ്രമത്തെ അവൻ തിരസ്‌ക​രി​ച്ച​തി​നാ​ലും തന്റെ രാജത്വം തെളി​യി​ക്കാൻ സ്വർഗ്ഗ​ത്തിൽനിന്ന്‌ ഒരു അടയാളം കാണി​ക്കാൻ അവന്റെ ശത്രുക്കൾ വെല്ലു​വി​ളി​ച്ച​പ്പോൾ അവൻ കാണി​ക്കാ​തി​രു​ന്ന​തി​നാ​ലും പ്രത്യ​ക്ഷ​ത്തിൽ മററു​ള്ളവർ കുഴഞ്ഞു​പോ​കു​ക​യും നിരാ​ശി​ത​രാ​യി​ത്തീ​രു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവന്റെ അപ്പോ​സ്‌ത​ലൻമാർ അവൻ ആരാ​ണെ​ന്നാണ്‌ വിശ്വ​സി​ക്കു​ന്നത്‌? അവൻ പ്രാർത്ഥി​ക്കു​ന്ന​ട​ത്തേക്ക്‌ അവർ വന്നപ്പോൾ യേശു ചോദി​ക്കു​ന്നു: “ജനക്കൂട്ടം ഞാൻ ആരാ​ണെ​ന്നാണ്‌ പറയു​ന്നത്‌?”

“ചിലർ യോഹ​ന്നാൻ സ്‌നാ​പകൻ എന്നു പറയുന്നു,” അവർ ഉത്തരം പറയുന്നു, “മററു​ള്ളവർ ഏലിയാവ്‌ എന്നും വേറെ​ചി​ലർ യിരെ​മ്യാ​വൊ പ്രവാ​ച​കൻമാ​രിൽ ഒരുവ​നൊ എന്നും പറയുന്നു.” അതേ, ഈ മനുഷ്യ​രിൽ ആരെങ്കി​ലും മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേ​റ​റ​വ​നാണ്‌ യേശു എന്ന്‌ അവർ വിചാ​രി​ക്കു​ന്നു!

“എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു?” യേശു ചോദി​ക്കു​ന്നു.

പത്രോസ്‌ പെട്ടെന്ന്‌ പ്രതി​ക​രി​ക്കു​ന്നു: “നീ ജീവനുള്ള ദൈവ​ത്തി​ന്റെ പുത്ര​നായ ക്രിസ്‌തു​വാണ്‌.”

പത്രോ​സി​ന്റെ ഉത്തരത്തെ അംഗീ​ക​രി​ച്ച​ശേഷം യേശു പറയുന്നു: “ഞാൻ നിന്നോ​ടു പറയുന്നു, നീ പത്രോസ്‌ ആകുന്നു, ഈ പാറക്കൂ​ട്ട​ത്തിൻമേൽ ഞാൻ എന്റെ സഭയെ പണിയും, ഹേഡീ​സി​ന്റെ പടിവാ​തി​ലു​കൾ അതിനെ ജയിച്ച​ട​ക്ക​യില്ല.” യേശു ഒരു സഭയെ സ്ഥാപി​ക്കു​മെ​ന്നും അതിന്റെ അംഗങ്ങ​ളു​ടെ ഭൂമി​യി​ലെ വിശ്വ​സ്‌ത​മായ ഗതിക്കു​ശേഷം മരണം​പോ​ലും അവരെ തടവു​കാ​രാ​യി പിടി​ച്ചു​വെ​ക്കു​ക​യി​ല്ലെ​ന്നും ഇവിടെ അവൻ ആദ്യമാ​യി പ്രസ്‌താ​വി​ക്കു​ന്നു. പിന്നീട്‌ അവൻ പത്രോ​സി​നോ​ടു പറയുന്നു: “ഞാൻ നിനക്ക്‌ സ്വർഗ്ഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ നൽകും.”

അപ്രകാ​രം പത്രോ​സിന്‌ പ്രത്യേക പദവികൾ ലഭിക്കാ​നി​രി​ക്കു​ന്നെന്ന്‌ യേശു വെളി​പ്പെ​ടു​ത്തു​ന്നു. ഇല്ല, പത്രോ​സിന്‌ അപ്പോ​സ്‌ത​ലൻമാ​രു​ടെ ഇടയിൽ ഒന്നാം സ്ഥാനം കൊടു​ത്തില്ല, അവനെ സഭയുടെ അടിസ്ഥാ​ന​വു​മാ​ക്കി​യില്ല. യേശു​വി​ന്റെ സഭ പണിയ​പ്പെ​ടുന്ന പാറക്കൂ​ട്ടം അവൻത​ന്നെ​യാ​യി​രി​ക്കും. എന്നാൽ ആളുക​ളു​ടെ കൂട്ടങ്ങൾക്ക്‌ സ്വർഗ്ഗീ​യ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നുള്ള അവസരം തുറന്നു​കൊ​ടു​ക്കു​ന്ന​തിന്‌ പത്രോ​സിന്‌ മൂന്നു താക്കോ​ലു​കൾ കൊടു​ക്ക​പ്പെ​ടും.

പത്രോസ്‌ ക്രി.വ. 33ലെ പെന്തെ​ക്കൊ​സ്‌തു ദിവസം അനുതാ​പ​മുള്ള യഹൂദൻമാർ രക്ഷിക്ക​പ്പെ​ടാൻ എന്തു ചെയ്യണ​മെന്ന്‌ കാണി​ച്ചു​കൊ​ടു​ത്ത​പ്പോൾ അവൻ ഒന്നാമത്തെ താക്കോൽ ഉപയോ​ഗി​ച്ചു. ചുരു​ങ്ങിയ നാളു​കൾക്കു​ശേഷം അവൻ വിശ്വ​സിച്ച ശമര്യർക്ക്‌ ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നുള്ള അവസരം തുറന്നു​കൊ​ടു​ത്ത​പ്പോൾ രണ്ടാമ​ത്തേത്‌ ഉപയോ​ഗി​ച്ചു. പിന്നീട്‌ ക്രി.വ. 36-ൽ അവൻ പരി​ഛേ​ദ​ന​യേൽക്കാത്ത വിജാ​തീ​യർക്ക്‌, കൊർന്നെ​ല്യോ​സി​നും അവന്റെ സ്‌നേ​ഹി​തൻമാർക്കും അതേ അവസരം തുറന്നു​കൊ​ടു​ത്തു​കൊണ്ട്‌ മൂന്നാ​മത്തെ താക്കോൽ ഉപയോ​ഗി​ച്ചു.

യേശു തന്റെ അപ്പോ​സ്‌ത​ലൻമാ​രോട്‌ ചർച്ച തുടരു​ന്നു. അവൻ യെരൂ​ശ​ലേ​മിൽ ഉടൻതന്നെ അഭിമു​ഖീ​ക​രി​ക്കാൻ പോകുന്ന കഷ്‌ട​ത​ക​ളെ​യും മരണ​ത്തെ​യും കുറിച്ചു പറഞ്ഞു​കൊണ്ട്‌ അവൻ അവരെ നിരാ​ശി​ത​രാ​ക്കി. യേശു സ്വർഗ്ഗീയ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​മെന്ന്‌ മനസ്സി​ലാ​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ട പത്രോസ്‌ യേശു​വി​നെ അരികിൽ വിളിച്ചു. “കർത്താവേ നിന്നോ​ടു​തന്നെ ദയയു​ള്ള​വ​നാ​യി​രിക്ക,” അവൻ പറയുന്നു, “നിനക്ക്‌ ഈ അത്യാ​ഹി​തം ഒരിക്ക​ലും സംഭവി​ക്ക​രു​തേ.” യേശു തിരിഞ്ഞ്‌ ഇങ്ങനെ മറുപ​ടി​പ​റ​യു​ന്നു: “സാത്താനേ! എന്റെ പിന്നിൽ പോകൂ. നീ എനിക്ക്‌ ഒരു ഇടർച്ച​യാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ നീ ദൈവ​ത്തി​ന്റെ വിചാ​രങ്ങൾ അല്ല ചിന്തി​ക്കു​ന്നത്‌, പിന്നെ​യോ മനുഷ്യ​രു​ടേ​താണ്‌.”

തെളി​വ​നു​സ​രിച്ച്‌, അപ്പോ​സ്‌ത​ലൻമാ​രെ​ക്കൂ​ടാ​തെ മററു​ള്ള​വ​രും യേശു​വി​നോ​ടു​കൂ​ടെ സഞ്ചരി​ക്കു​ന്നു, അതു​കൊണ്ട്‌ അവൻ അവരെ വിളിച്ച്‌ അവന്റെ അനുഗാ​മി​യാ​യി​രി​ക്കു​ന്നത്‌ എളുപ്പ​മാ​യി​രി​ക്ക​യില്ല എന്ന്‌ വിശദീ​ക​രി​ക്കു​ന്നു. “ആരെങ്കി​ലും എന്റെ പിന്നാലെ വരാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ,” അവൻ പറയുന്നു, “അവൻ തന്നെത്താൻ ഉപേക്ഷിച്ച്‌ തന്റെ ദണ്ഡനസ്‌തം​ഭം എടുത്തു​കൊണ്ട്‌ തുടർച്ച​യാ​യി എന്നെ അനുഗ​മി​ക്കട്ടെ. എന്തു​കൊ​ണ്ടെ​ന്നാൽ തന്റെ ദേഹിയെ രക്ഷിക്കാൻ ആഗ്രഹി​ക്കുന്ന ഏവനും അതിനെ നഷ്‌ട​പ്പെ​ടു​ത്തും; എന്നാൽ എന്റെ നിമി​ത്ത​വും സുവാർത്ത​നി​മി​ത്ത​വും തന്റെ ദേഹിയെ നഷ്‌ട​പ്പെ​ടു​ത്തുന്ന ഏവനും അതിനെ രക്ഷിക്കും.”

അതെ, യേശു​വി​ന്റെ അനുഗാ​മി​കൾ അവന്റെ പ്രീതിക്ക്‌ പാത്ര​മാ​ക​ണ​മെ​ങ്കിൽ അവർ ധൈര്യ​മു​ള്ള​വ​രും ആത്മത്യാ​ഗി​ക​ളും ആയിരി​ക്കണം. അവൻ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “വ്യഭി​ചാ​രം നിറഞ്ഞ​തും പാപപൂർണ്ണ​വും ആയ ഈ തലമു​റ​യിൽ എന്നെക്കു​റി​ച്ചും എന്റെ വചന​ത്തെ​ക്കു​റി​ച്ചും ആർതന്നെ ലജ്ജിച്ചാ​ലും മനുഷ്യ​പു​ത്രൻ വിശുദ്ധ ദൂതൻമാ​രു​മാ​യി തന്റെ പിതാ​വി​ന്റെ മഹത്വ​ത്തിൽ വന്നെത്തു​മ്പോൾ അവനെ​ക്കു​റിച്ച്‌ അവനും ലജ്ജിക്കും.” മർക്കോസ 8:22-38; മത്തായി 16:13-28; ലൂക്കോസ 9:18-27.

◆ യേശു തന്റെ ശിഷ്യൻമാ​രെ​ക്കു​റിച്ച്‌ ഉൽക്കണ്‌ഠ​യു​ള്ള​വ​നാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◆ ആളുകൾക്ക്‌ യേശു ആരാ​ണെ​ന്നു​ള്ളതു സംബന്ധിച്ച്‌ എന്തു വീക്ഷണങ്ങൾ ഉണ്ട്‌?

◆ പത്രോ​സിന്‌ ഏതു താക്കോ​ലു​കൾ കൊടു​ക്ക​പ്പെട്ടു, അവ എങ്ങനെ ഉപയോ​ഗി​ക്ക​പ്പെട്ടു?

◆ പത്രോ​സിന്‌ ഏതു തിരുത്തൽ ലഭിച്ചു, എന്തു​കൊണ്ട്‌? (w87 12⁄15)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക