ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 12-13
“അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!”
ലൂക്കോസ് 12:6, 7-ലെ യേശുവിന്റെ വാക്കുകളുടെ സന്ദർഭത്തെക്കുറിച്ച് ചിന്തിക്കുക. 4-ാം വാക്യത്തിൽ യേശു തന്റെ അനുഗാമികളോട്, അവരെ എതിർക്കുന്നവരെയോ എന്തിന്, അവരെ കൊല്ലാൻ തുനിയുന്നവരെപ്പോലും ഭയപ്പെടേണ്ടതില്ലെന്നു പറഞ്ഞതായി നമ്മൾ വായിക്കുന്നു. ഭാവിയിൽ യേശുവിന്റെ അനുഗാമികൾക്ക് എതിർപ്പുകൾ നേരിടേണ്ടിവരുമായിരുന്നു. അതിന് അവരെ ഒരുക്കുന്നതിനുവേണ്ടിയാണ്, യഹോവ തന്റെ ഓരോ ദാസനെയും വിലമതിക്കുന്നെന്നും അവർക്കു ശാശ്വതമായ ഹാനി വരാൻ അനുവദിക്കുകയില്ലെന്നും യേശു ഉറപ്പു കൊടുത്തത്.
പീഡനം അനുഭവിക്കുന്നവരോട് യഹോവയ്ക്കുള്ള പരിഗണനയും സ്നേഹവും നമുക്ക് എങ്ങനെ അനുകരിക്കാം?
വിശ്വാസത്തിന്റെ പേരിൽ ജയിലിലായിരിക്കുന്ന യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ നമുക്ക് എവിടെ കണ്ടെത്താം?
നിലവിൽ, എത്ര സഹോദരങ്ങൾ ജയിലിലാണ്?