വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w90 10/1 പേ. 15-22
  • ഇന്ന്‌ ഭരണസംഘവുമായി സഹകരിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇന്ന്‌ ഭരണസംഘവുമായി സഹകരിക്കൽ
  • വീക്ഷാഗോപുരം—1990
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “തന്റെ സകല സ്വത്തു​ക്ക​ളിൻമേ​ലും” നിയമി​ക്ക​പ്പെ​ടു​ന്നു
  • “ഉചിത​മായ സമയത്തെ ആഹാര​വി​ഹി​തം”
  • തുടർച്ച​യായ പരിഷക്ക​ര​ണ​ങ്ങൾ
  • ഒരു ഡയറക്ടർബോർഡിൽനി​ന്നു വ്യത്യ​സ്‌തം
  • ഭരണസം​ഘ​ത്തോ​ടു സജീവ​സ​ഹ​ക​ര​ണം
  • ഇന്നു ദൈവജനത്തെ നയിക്കുന്നത്‌ ആരാണ്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഇന്നു ഭരണസംഘം പ്രവർത്തിക്കുന്നത്‌ എങ്ങനെയാണ്‌?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
  • “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ”—ഉത്തരവാ​ദി​ത്വ​ങ്ങൾ
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ഭരണസംഘം നിയമപരമായ ഒരു കോർപ്പറേഷനിൽനിന്ന്‌ വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1990
w90 10/1 പേ. 15-22

ഇന്ന ഭരണസം​ഘ​വു​മാ​യി സഹകരി​ക്കൽ

“അവൻ അവനെ തന്റെ സകല സ്വത്തു​ക്ക​ളിൻമേ​ലും നിയമി​ക്കും.”—ലൂക്കോസ്‌ 12:44

1. ക്രി.വ. 33ൽ ക്രിസ്‌തു ഏതു രാജ്യ​ത്തിൽ ഭരിച്ചു​തു​ടങ്ങി, ഏതു മുഖാ​ന്ത​ര​ത്താൽ?

ക്രി. വ. 33ലെ പെന്തെ​ക്കോ​സ്‌തിൽ സഭയുടെ തലയായ യേശു​ക്രി​സ്‌തു തന്റെ ആത്‌മാ​ഭി​ഷിക്ത അടിമ​ക​ളു​ടെ രാജ്യ​ത്തിൽ സജീവ​മാ​യി ഭരിക്കാൻ തുടങ്ങി. എങ്ങനെ? പരിശു​ദ്ധാ​ത്‌മാ​വും ദൂതൻമാ​രും ഒരു ദൃശ്യ ഭരണസം​ഘ​വും മുഖേന. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സൂചി​പ്പി​ച്ച​തു​പോ​ലെ, ദൈവം ‘അഭിഷി​ക്തരെ ഇരുട്ടി​ന്റെ അധികാ​ര​ത്തിൽനി​ന്നു വിടു​വി​ക്കു​ക​യും തന്റെ സ്‌നേ​ഹ​പു​ത്രന്റെ രാജ്യ​ത്തി​ലേക്കു മാററു​ക​യും ചെയ്‌തു.’—കൊ​ലോ​സ്യർ 1:13-18; പ്രവൃ​ത്തി​കൾ 2:33, 42; 15:2; ഗലാത്യർ 2:1, 2; വെളി​പ്പാട്‌ 22:16.

2. ക്രിസ്‌തു 1914 മുതൽ ഏതു വലിപ്പ​മേ​റിയ രാജ്യ​ത്തിൽ ഭരിച്ചു​തു​ടങ്ങി?

2 “ജനതക​ളു​ടെ നിയമിത കാലങ്ങ​ളു​ടെ” അവസാ​ന​ത്തി​ങ്കൽ യഹോവ ക്രിസ്‌തു​വി​ന്റെ രാജകീയ അധികാ​രത്തെ വർദ്ധി​പ്പി​ക്കു​ക​യും അതു ക്രിസ്‌തീ​യ​സ​ഭ​ക്കു​മ​തീ​ത​മാ​യി വിപു​ല​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. (ലൂക്കോസ്‌ 21:24) അതെ, 1914 എന്ന വർഷത്തിൽ ദൈവം തന്റെ പുത്രന്‌ “ജനതക​ളു​ടെ” മേൽ, സകല മനുഷ്യ​വർഗ്ഗ​വു​മാ​കുന്ന “ലോക​രാ​ജ്യ”ത്തിൻമേൽ, രാജകീ​യാ​ധി​കാ​രം കൊടു​ത്തു.—സങ്കീർത്തനം 2:6-8; വെളി​പ്പാട്‌ 11:15.

“തന്റെ സകല സ്വത്തു​ക്ക​ളിൻമേ​ലും” നിയമി​ക്ക​പ്പെ​ടു​ന്നു

3, 4. (എ) മൈനാ​കളെ സംബന്ധിച്ച യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽ, കുലീ​ന​ജാ​ത​നായ മനുഷ്യ​നാൽ പ്രതി​നി​ധാ​നം​ചെ​യ്യ​പ്പെ​ട്ട​താർ? (ബി) ഏതു രാജ്യ​വി​കാ​സങ്ങൾ 1918ലും 1919ലും സംഭവി​ച്ചു?

3 കുലീ​ന​ജാ​ത​നായ ഒരു മനുഷ്യ​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാന്തം ഇവിടെ ശ്രദ്ധാർഹ​മാണ്‌. (ലൂക്കോസ്‌ 19:11-27) രാജകീ​യാ​ധി​കാ​രം പ്രാപി​ക്കാൻ വിദേ​ശ​ത്തേക്കു യാത്ര​പോ​കു​ന്ന​തി​നു മുമ്പ്‌ ആ മനുഷ്യൻ തന്റെ അടിമ​കൾക്ക്‌ പണം (മൈനാ​കൾ) കൊടു​ത്തു, അതു​കൊണ്ട്‌ അവർ പ്രവർത്തി​ക്ക​ണ​മാ​യി​രു​ന്നു. ക്രിസ്‌തു​വി​നെ പ്രതി​നി​ധാ​നം​ചെ​യ്യുന്ന ഈ മനുഷ്യൻ മടങ്ങി​വ​ന്ന​പ്പോൾ “താൻ വെള്ളി​പ്പണം കൊടു​ത്തി​രുന്ന ഈ അടിമകൾ വ്യാപാ​ര​പ്ര​വർത്ത​ന​ത്താൽ എന്തു നേടി​യി​രു​ന്നു​വെന്ന്‌ തിട്ട​പ്പെ​ടു​ത്താൻ” തന്റെ മുമ്പാകെ അവരെ വിളി​ച്ചു​വ​രു​ത്തി. (ലൂക്കോസ്‌ 19:15) യേശു രാജകീ​യാ​ധി​കാ​രം നേടി​യ​ശേഷം ഇത്‌ എങ്ങനെ പ്രവർത്ത​ന​ത്തി​ലാ​യി?

4 സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ട്ടി​രുന്ന യേശു​ക്രി​സ്‌തു നേരത്തെ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകൾ വിട്ട്‌ തങ്ങളുടെ യജമാ​നന്റെ ഭൗമി​ക​താ​ല്‌പ​ര്യ​ങ്ങളെ പരിപാ​ലി​ക്കു​ന്ന​തിൽ തിര​ക്കോ​ടെ ഏർപ്പെ​ട്ടി​രുന്ന ഒരു ചെറിയ സംഘം ക്രിസ്‌ത്യാ​നി​കളെ 1918ൽ കണ്ടെത്തി. തീകൊ​ണ്ടെ​ന്ന​പോല അവരെ ശുദ്ധീ​ക​രിച്ച ശേഷം യേശു 1919-ൽ തന്റെ അടിമ​കൾക്ക്‌ വർദ്ധിച്ച അധികാ​രം കൊടു​ത്തു. (മലാഖി 3:1-4; ലൂക്കോസ്‌ 19:16-19) അവൻ അവരെ “തന്റെ സകല സ്വത്തു​ക്ക​ളിൻമേ​ലും” നിയമി​ച്ചു—ലൂക്കോസ്‌ 12:42-44.

“ഉചിത​മായ സമയത്തെ ആഹാര​വി​ഹി​തം”

5, 6. (എ) ക്രിസ്‌തു​വി​ന്റെ ഗൃഹവി​ചാ​ര​കന്‌ ഏതു വിപു​ലീ​കൃത നിയമനം ലഭിച്ചു? (ബി) 1914നു ശേഷം ഏതു പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റേ​ണ്ട​താ​യി​രു​ന്നു, ഗൃഹവി​ചാ​ര​ക​വർഗ്ഗം അവയുടെ നിവൃ​ത്തി​യിൽ എങ്ങനെ സജീവ​മാ​യി പങ്കെടു​ക്കേ​ണ്ടി​യി​രു​ന്നു?

5 വാഴ്‌ച​ന​ട​ത്തുന്ന രാജാ​വായ യേശു​ക്രി​സ്‌തു ഭൂമി​യി​ലെ തന്റെ ഗൃഹവി​ചാ​ര​കന്‌ ഒരു വിപു​ലീ​കൃത നിയമനം കൊടു​ത്തു. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ഭൂമി​യി​ലെ സകല ജനങ്ങളു​ടെ​യും​മേൽ ഭരിക്കാൻ അധികാ​ര​പ്പെ​ടു​ത്ത​പ്പെട്ട ഒരു രാജാ​വി​നു പകരമുള്ള ദൈവ​ത്തി​ന്റെ “സ്ഥാനപ​തി​കളാ”യിരി​ക്കേ​ണ്ട​താ​യി​രു​ന്നു. (2 കൊരി​ന്ത്യർ 5:20; ദാനി​യേൽ 7:14) അവരുടെ കൂട്ടായ ഉത്തരവാ​ദി​ത്തം മേലാൽ ക്രിസ്‌തു​വി​ന്റെ അഭിഷിക്ത സേവകൻമാ​രു​ടെ സംഘത്തിന്‌ “ഉചിത​മായ സമയത്തെ അവരുടെ ആഹാര​വി​ഹി​തം” കൊടു​ക്കു​ക​യെ​ന്നതു മാത്ര​മാ​യി​രു​ന്നില്ല. (ലൂക്കോസ്‌ 12:42) അവർ ഇപ്പോൾ 1914ലെ രാജ്യ​സ്ഥാ​പ​ന​ത്തി​നു​ശേഷം നിവൃ​ത്തി​യാ​കാ​നുള്ള പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യിൽ ഒരു സജീവ​പങ്കു വഹിക്ക​ണ​മാ​യി​രു​ന്നു

6 യഥാർത്ഥ​ന​ട​പ​ടി​യിൽ ഇത്‌ എന്തർത്ഥ​മാ​ക്കി? അത്‌ ‘രാജ്യ​ത്തി​ന്റെ ഈ സുവാർത്ത​യു​ടെ സകല നിവസി​ത​ഭൂ​മി​യി​ലെ​യും പ്രസം​ഗത്തെ’ വികസി​പ്പി​ക്കു​ന്ന​തി​നെ അർത്ഥമാ​ക്കി. (മത്തായി 24:14) തന്നെയു​മല്ല, അത്‌ സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​ക്കും അതിന്റെ പിന്തു​ണ​ക്കാർക്കു​മെ​തി​രായ ശക്തമായ ന്യായ​വി​ധി​ദൂ​തു​കൾ പ്രസി​ദ്ധ​മാ​ക്കു​ന്ന​തി​നെ​യും അർത്ഥമാ​ക്കി. ഇതിന്‌ ‘ജനതകളെ ഇളക്കു’ന്ന ഫലമു​ണ്ടാ​യി​രു​ന്നു. അങ്ങനെ “അഭികാ​മ്യർ,” ക്രിസ്‌തു​വി​ന്റെ “വേറെ ആടുകൾ,” വന്നുതു​ടങ്ങി. (ഹഗ്ഗായി 2:7; യോഹ​ന്നാൻ 10:16) 1935 മുതൽ “മഹാപു​രു​ഷാ​രം” യഹോ​വ​യു​ടെ ലോക​വ്യാ​പ​ക​മായ സ്ഥാപന​ത്തി​ലേക്കു കൂട്ടമാ​യി വരാൻതു​ടങ്ങി. (വെളി​പ്പാട്‌ 7:9, 10) ഇത്‌ സംഘട​ന​യിൽ ക്രമാ​നു​ഗ​ത​മായ അഭിവൃ​ദ്ധി​കൾ ആവശ്യ​മാ​ക്കി​ത്തീർത്തു. പ്രതീ​കാ​ത്‌മ​ക​മാ​യി പറഞ്ഞാൽ, കല്ലുകൾക്കു പകരം ഇരുമ്പും മരത്തിനു പകരം ചെമ്പും ഇരുമ്പി​നു പകരം വെള്ളി​യും ചെമ്പിനു പകരം സ്വർണ്ണ​വും വെക്കണ​മാ​യി​രു​ന്നു. (യെശയ്യാവ്‌ 60:17) ഇതെല്ലാം 1919 മുതൽ യേശു​ക്രി​സ്‌തു​വി​ന്റെ സജീവ​വും സൂക്ഷ്‌മ​വു​മായ മാർഗ്ഗ​നിർദ്ദേ​ശ​ത്തിൻകീ​ഴിൽ നടന്നി​രി​ക്കു​ന്നു. അവൻ തന്റെ സകല ഭൗമിക രാജ്യ​താ​ല്‌പ​ര്യ​ങ്ങ​ളും അഥവാ സ്വത്തു​ക്ക​ളും തന്റെ വിശ്വസ്‌ത അടിമ​വർഗ്ഗ​ത്തെ​യും അതിന്റെ ഭരണസം​ഘ​ത്തെ​യും ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നു.

7. ഗൃഹവി​ചാ​ര​കന്റെ വർദ്ധിച്ച ഉത്തരവാ​ദി​ത്ത​ങ്ങ​ളിൽ എന്ത്‌ ഉൾപ്പെ​ട്ടി​രു​ന്നു?

7 യജമാ​നന്റെ അടിമ​യു​ടെ​മേൽ അഥവാ ഗൃഹവി​ചാ​ര​കന്റെ മേൽ നിക്ഷി​പ്‌ത​മായ വർദ്ധിച്ച ഉത്തരവാ​ദി​ത്ത​ഭാ​ര​ത്തിൽ തീവ്ര​മായ എഴുത്തും പ്രസാ​ധ​ന​പ്ര​വർത്ത​ന​ങ്ങ​ളും ഉൾപ്പെ​ട്ടി​രു​ന്നു​വെന്ന്‌ നമുക്ക്‌ അനായാ​സം മനസ്സി​ലാ​ക്കാൻ കഴിയും. വീക്ഷാ​ഗോ​പു​ര​ത്തിൽ ഉചിത​മായ സമയത്ത്‌ ക്രമമാ​യി ആത്മീയ ആഹാര​വി​ഹി​തം പ്രസി​ദ്ധ​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു. “വീട്ടു​കാ​രെ” പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​നു പുറമെ, പൊതു​ജ​ന​താ​ല്‌പ​ര്യം ഉണർത്താൻ 1919-ൽ സ്വർണ്ണ​യു​ഗം (പിൽക്കാ​ലത്ത്‌ ആശ്വാ​സ​വും പിന്നീട്‌ ഉണരുക!യും ആയിത്തീർന്ന ഒരു കൂട്ടു​മാ​സിക) പ്രസി​ദ്ധീ​ക​രി​ച്ചു​തു​ടങ്ങി. (മത്തായി 24:45) ധാരാളം പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും ലഘു​ലേ​ഖ​ക​ളും ഈ വർഷങ്ങ​ളിൽ ഉല്‌പാ​ദി​പ്പി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.

തുടർച്ച​യായ പരിഷക്ക​ര​ണ​ങ്ങൾ

8. ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ ആദ്യം ആരായി തിരി​ച്ച​റി​യ​പ്പെ​ട്ടി​രു​ന്നു, വാച്ച്‌റ​റവർ 1944ൽ ഏതു പ്രസ്‌താ​വന ചെയ്‌തു?

8 ഈ “അന്ത്യകാ​ലത്ത്‌” പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ ആദ്യം വാച്ച്‌റ​റവർ സൊ​സൈ​റ​റി​യു​ടെ എഡി​റേ​റാ​റി​യൽ സ്‌ററാ​ഫി​നോട്‌ അടുത്തു ബന്ധപ്പെ​ട്ടി​രു​ന്ന​തിൽ നാം അതിശ​യി​ക്കു​ന്നില്ല. (ദാനി​യേൽ 12:4) 1944 നവംബർ 1-ൽ ഇംഗ്ലീ​ഷ്‌വീ​ക്ഷാ​ഗോ​പു​ര​ത്തിൽ പ്രസി​ദ്ധ​പ്പെ​ടു​ത്തിയ “ഇന്നത്തെ ദിവ്യാ​ധി​പത്യ ക്രമീ​ക​രണം” എന്ന ലേഖനം ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ന്യായ​മാ​യി, വെളി​പ്പെ​ടു​ത്ത​പ്പെട്ട ബൈബിൾ സത്യങ്ങ​ളു​ടെ പ്രസി​ദ്ധീ​ക​രണം ഭരമേൽപ്പി​ക്ക​പ്പെ​ട്ടവർ ദൈവത്തെ ആത്മാവി​ലും സത്യത്തി​ലും ആരാധി​ക്കാ​നും, വിശക്കു​ക​യും ദാഹി​ക്കു​ക​യും ചെയ്യുന്ന മററു​ള്ള​വ​രി​ലേക്ക്‌ ഈ വെളി​പ്പെ​ടു​ത്ത​പ്പെട്ട സത്യങ്ങൾ പരത്തു​ന്ന​തിൽ ഒററ​ക്കെ​ട്ടാ​യി സേവി​ക്കാ​നും ആഗ്രഹിച്ച എല്ലാവ​രെ​യും നയിക്കാ​നുള്ള കർത്താ​വി​ന്റെ തെര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഭരണസം​ഘ​മാ​യി വീക്ഷി​ക്ക​പ്പെട്ടു.”

9. ഭരണസം​ഘം പിന്നീട്‌ ആരായി തിരി​ച്ച​റി​യ​പ്പെട്ടു, എന്തു​കൊണ്ട്‌?

9 മാസി​ക​ക​ളും മററു ബൈബിൾപ​ഠ​ന​സ​ഹാ​യി​ക​ളും പ്രസി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തിൽ ഉൾപ്പെ​ട്ടി​രുന്ന നിയമ​പ​ര​മായ വ്യവസ്ഥ​ക​ളു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌, യു. എസ്‌. എ. യിലെ പെൻസിൽവേ​നി​യാ സംസ്ഥാ​നത്ത്‌ വാച്ച്‌റ​റവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി സ്ഥാപി​ക്ക​പ്പെ​ടു​ക​യും രജിസ്‌ററർ ചെയ്യ​പ്പെ​ടു​ക​യും ചെയ്‌തു. വർഷങ്ങ​ളിൽ ദൃശ്യ​മായ ഭരണസം​ഘം ഭൂവ്യാ​പ​ക​മാ​യുള്ള കർത്താ​വി​ന്റെ ജനത്തിന്‌ ആവശ്യ​മാ​യി​രു​ന്ന​തും അവരാൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​തു​മായ ബൈബിൾപ​ഠ​ന​സ​ഹാ​യി​കൾ പ്രസി​ദ്ധ​പ്പെ​ടു​ത്താൻ സ്ഥാപി​ത​മായ ഈ കോർപ്പ​റേ​ഷന്റെ ഏഴംഗ ബോർഡ്‌ ഓഫ്‌ ഡയറക്‌ടേ​ഴ്‌സാ​യി തിരി​ച്ച​റി​യ​പ്പെ​ട്ടി​രു​ന്നു.

10, 11. ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​പ്പ​തി​നാ​ലിൽ ഏതു പരിഷ്‌ക്ക​ര​ണങ്ങൾ നടന്നു, വീക്ഷാ​ഗോ​പു​ര​ത്തിൽ ഇതുസം​ബ​ന്ധിച്ച്‌ എന്തു പ്രസ്‌താ​വന ചെയ്യ​പ്പെട്ടു?

10 സൊ​സൈ​റ​റി​യു​ടെ ഏഴു ഡയറക്‌ടർമാർ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​ക​ളാ​യി​രു​ന്നു. എന്നാൽ ഒരു നിയമ​പ​ര​മായ കോർപ്പ​റേ​ഷ​നി​ലെ അവരുടെ ധർമ്മം, ഭരണസം​ഘ​ത്തി​ലെ അവരുടെ സ്ഥാനങ്ങൾ വാച്ച്‌ ററവർ സൊ​സൈ​റ​റി​യു​ടെ നിയമ​പ​ര​മായ അംഗങ്ങ​ളാൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി സൂചി​പ്പി​ക്കു​മാ​യി​രു​ന്നു. തന്നെയു​മല്ല, നിയമ​ത്താൽ അങ്ങനെ​യുള്ള അംഗത്വ​വും അതിന്റെ വോട്ടിംഗ്‌ പദവി​ക​ളും ആദ്യം അനുവ​ദി​ക്ക​പ്പെ​ട്ടി​രു​ന്നത്‌ സൊ​സൈ​റ​റിക്ക്‌ സംഭാ​വ​ന​നൽകി​യി​രുന്ന ചിലർക്കു മാത്ര​മാ​യി​രു​ന്നു. ഈ ക്രമീ​ക​രണം മാറണ​മാ​യി​രു​ന്നു. ഇത്‌ 1944 ഒക്‌ടോ​ബർ 2ന്‌ നടത്തപ്പെട്ട വാച്ച്‌റ​റവർ സൊ​സൈ​റ​റി​യു​ടെ പെൻസിൽവേ​നി​യാ കോർപ്പ​റേ​ഷന്റെ വാർഷി​ക​മീ​റ​റിം​ഗിൽ മാററ​പ്പെട്ടു. മേലാൽ അംഗത്വം ഒരു സാമ്പത്തി​കാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കാത്ത വിധം സൊ​സൈ​റ​റി​യു​ടെ നിയമങ്ങൾ പരിഷ്‌ക്ക​രി​ക്ക​പ്പെട്ടു. അംഗങ്ങൾ യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സൻമാ​രിൽനിന്ന്‌ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടും, ഇവരിൽ ബ്രൂക്ക്‌ളിൻ ന്യൂ​യോർക്കി​ലെ സൊ​സൈ​റ​റി​യു​ടെ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലും ലോക​ത്തി​ലെ​ങ്ങു​മുള്ള അതിന്റെ ബ്രാഞ്ചു​ക​ളി​ലും മുഴു​സ​മ​യ​വും സേവി​ക്കുന്ന അനേകർ ഉൾപ്പെ​ടാ​നി​ട​യാ​യി​ട്ടുണ്ട്‌.

11 ഈ പരിഷ്‌ക്കാ​രത്തെ സംബന്ധിച്ച്‌ റിപ്പോർട്ടു​ചെ​യ്‌തു​കൊണ്ട്‌ 1944 നവംബർ 1ലെ വാച്ച്‌റ​റവർ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “സാമ്പത്തി​ക​സം​ഭാ​വ​ന​ക​ളിൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന പണത്തിന്‌ നിർണ്ണാ​യ​ക​സ്വാ​ധീ​നം ഉണ്ടായി​രി​ക്ക​രുത്‌, യഥാർത്ഥ​ത്തിൽ ഭൂമി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ന്റെ നികത്ത​ലു​മാ​യി യാതൊ​രു ബന്ധവും അതിന്‌ ഉണ്ടായി​രി​ക്ക​രുത്‌. . . . യഹോ​വ​യാം ദൈവ​ത്തിൽനിന്ന്‌ ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ താഴേക്കു വരുന്ന പ്രവർത്ത​ന​നി​ര​ത​മായ ശക്തിയായ പരിശു​ദ്ധാ​ത്മാ​വാണ്‌ കാര്യം നിശ്ചയി​ക്കു​ക​യും വഴിന​ട​ത്തു​ക​യും ചെയ്യേ​ണ്ടത്‌.”

ഒരു ഡയറക്ടർബോർഡിൽനി​ന്നു വ്യത്യ​സ്‌തം

12. ഭരണസം​ഘ​ത്തി​ന്റെ നടത്തി​പ്പി​ലുള്ള പരിഷ്‌ക്ക​ര​ണ​ങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

12 പിന്നീ​ടുള്ള ദശകങ്ങ​ളി​ലെ പ്രസം​ഗ​വേ​ല​യു​ടെ പുരോ​ഗതി ഭരണസം​ഘത്തെ സംബന്ധിച്ച ഗ്രാഹ്യ​ത്തി​ലെ മേല്‌പറഞ്ഞ പരിഷ്‌ക്കാ​ര​ങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു​വെന്നു തെളി​യി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 10:22) എന്തിന്‌, ഭൂമി​യി​ലെ​മ്പാ​ടു​മുള്ള രാജ്യ​ഘോ​ഷ​ക​രു​ടെ എണ്ണം 1944-ലെ 1,30,000ത്തിലേതിലും കുറഞ്ഞ സംഖ്യ​യിൽനിന്ന്‌ 1970ലെ 14,83,430ലേക്കു കുതി​ച്ചു​യർന്നു! എന്നാൽ കൂടു​ത​ലായ പരിഷ്‌ക്കാ​രങ്ങൾ വരാനി​രി​ക്കു​ക​യാ​യി​രു​ന്നു.

13. (എ) ഭരണസം​ഘത്തെ സംബന്ധിച്ച അവസ്ഥ 1971വരെ എന്തായി​രു​ന്നു? (ബി) 1971ലെ സൊ​സൈ​റ​റി​യു​ടെ വാർഷി​ക​മീ​റ​റിം​ഗിൽ എന്തു സംഭവി​ച്ചു?

13 ആയിര​ത്തി​ത്തൊ​ള്ളാ​യി​രത്തി എഴുപ​ത്തൊ​ന്നു​വരെ ഭരണസം​ഘ​ത്തിൽപെ​ട്ടവർ പിന്നെ​യും പെൻസിൽവേ​നി​യാ​യി​ലെ വാച്ച്‌റ​റവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​റ​റി​യു​ടെ ഡയറക്‌ടർബോർഡി​ലെ ഏഴംഗ​ങ്ങ​ളാ​യി തിരി​ച്ച​റി​യ​പ്പെ​ട്ടി​രു​ന്നു. ലോക​ത്തി​ലെ​ങ്ങു​മുള്ള സൊ​സൈ​റ​റി​യു​ടെ ബ്രാഞ്ചു​ക​ളു​ടെ പ്രവർത്ത​ന​ങ്ങളെ ബാധി​ക്കുന്ന തീരു​മാ​നങ്ങൾ ചെയ്യു​ന്ന​തി​നുള്ള ഉത്തരവാ​ദി​ത്ത​ത്തി​ന്റെ മുഖ്യ​ഭാ​രം വഹിച്ചി​രു​ന്നത്‌ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡ​ണ്ടാ​യി​രു​ന്നു. എന്നാൽ 1971 ഒക്‌ടോ​ബർ 1ൽ നടത്തപ്പെട്ട വാർഷി​ക​യോ​ഗ​ത്തിൽ യുഗപ്പി​റ​വി​യെ കുറി​ക്കുന്ന പ്രസം​ഗങ്ങൾ ചെയ്യ​പ്പെട്ടു. സൊ​സൈ​റ​റി​യു​ടെ പ്രസി​ഡണ്ട്‌ “വിശു​ദ്ധ​സ്ഥ​ലത്തെ അതിന്റെ ശരിയായ സ്ഥാനത്തു വരുത്തു​ന്നു” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി​യും വൈസ്‌പ്ര​സി​ഡണ്ട്‌ “ഒരു നിയമ​പ​ര​മായ കോർപ്പ​റേ​ഷ​നിൽനി​ന്നു വ്യത്യ​സ്‌ത​മായ ഒരു ഭരണസം​ഘം” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി​യും പ്രസം​ഗി​ച്ചു. ഭരണസം​ഘ​വും നിയമ​പ​ര​മായ കോർപ്പ​റേ​ഷ​നും തമ്മിൽ എന്തു വ്യത്യാ​സ​മുണ്ട്‌?

14. ഒരു നിയമ​പ​ര​മായ കോർപ്പ​റേ​ഷ​നും ഭരണസം​ഘ​വും തമ്മിൽ ഏതു വ്യത്യാ​സം സ്ഥിതി​ചെ​യ്യു​ന്നു?

14 നേരത്തെ പറഞ്ഞതു​പോ​ലെ, പെൻസിൽവേ​നി​യാ​യി​ലെ വാച്ച്‌റ​റവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​റ​റിക്ക്‌ ഏഴംഗ​ങ്ങ​ളിൽ പരിമി​ത​പ്പെ​ട്ടി​രി​ക്കുന്ന ഒരു ഡയറക്‌ടർബോർഡുണ്ട്‌. ഈ സമർപ്പിത ക്രിസ്‌തീയ പുരു​ഷൻമാർ ഭൂരി​പ​ക്ഷ​വും അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ള​ല്ലാത്ത മൊത്തം 500ൽ കവിയാത്ത കോർപ്പ​റേഷൻ അംഗങ്ങ​ളാൽ 3 വർഷ കാലഘ​ട്ട​ങ്ങ​ളി​ലേക്കു തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നു. തന്നെയു​മല്ല, കോർപ്പ​റേ​ഷന്റെ അസ്‌തി​ത്വം ഒരു നിശ്ചിത സ്ഥലത്തെ ഹെഡ്‌ക്വാർട്ടേ​ഴ്‌സോ​ടു​കൂ​ടിയ, ശുദ്ധമേ നിയമ​പ​ര​മായ ഒന്നാക​യാൽ അതിന്‌ കൈസ​റാൽ, അതായത്‌, രാഷ്‌ട്ര​ത്താൽ, പിരി​ച്ചു​വി​ട​പ്പെ​ടാൻ കഴിയും. (മർക്കോസ്‌ 12:17) എന്നിരു​ന്നാ​ലും, ഭരണസം​ഘം ഒരു നിയമ​പ​ര​മായ സംവി​ധാ​നമല്ല. അതിലെ അംഗങ്ങൾ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വരല്ല. അവർ യഹോ​വ​യാം ദൈവ​ത്തി​ന്റെ​യും യേശു​ക്രി​സ്‌തു​വി​ന്റെ​യും മാർഗ്ഗ​നിർദ്ദേ​ശ​ത്തിൻകീ​ഴിൽ പരിശു​ദ്ധാ​ത്‌മാ​വു മുഖാ​ന്തരം നിയമി​ക്ക​പ്പെ​ടു​ന്ന​വ​രാണ്‌. (പ്രവൃ​ത്തി​കൾ 20:28 താരത​മ്യ​പ്പെ​ടു​ത്തുക.) മാത്ര​വു​മല്ല, ഭരണസം​ഘ​ത്തിൽപെ​ട്ടവർ നിശ്ചിത ഭൂമി​ശാ​സ്‌ത്ര​പ​ര​മായ സ്ഥാനത്തോ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലൊ​പെ​ട്ട​വ​രാ​യി​രി​ക്കാൻ യാതൊ​രു കടപ്പാ​ടു​മി​ല്ലാത്ത ആത്‌മാ​ഭി​ഷി​ക്ത​രായ പുരു​ഷൻമാ​രാണ്‌.

15. ഡിസംബർ15, 1971ലെ വാച്ച്‌റ​റ​വ​റിൽ സ്ഥാപന​ത്തെ​സം​ബ​ന്ധിച്ച്‌ ഏതു പ്രസ്‌താ​വന ചെയ്യ​പ്പെട്ടു, ആധുനി​ക​നാ​ളി​ലെ ഭരണസം​ഘത്തെ സംബന്ധിച്ച്‌ എന്തു പറയാൻ കഴിയും?

15 ഗ്രാഹ്യ​ത്തി​ലെ ഈ പരിഷ്‌ക്ക​ര​ണങ്ങൾ സംബന്ധിച്ച്‌ 1971 ഡിസംബർ 15ലെ വാച്ച്‌റ​റവർ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “ഇത്‌ ഒരൊററ മമനു​ഷ്യ​ന്റെ മതസ്ഥാ​പ​ന​മ​ല്ലെ​ന്നും അതിന്‌ ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു ഭരണസം​ഘ​മു​ണ്ടെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ നന്ദിപൂർവം ഗ്രഹി​ക്കു​ക​യും തറപ്പി​ച്ചു​പ്ര​സ്‌താ​വി​ക്കു​ക​യും ചെയ്യുന്നു.” അഭിഷിക്ത അടിമ​വർഗ്ഗ​ത്തി​ന്റെ​യും ദശലക്ഷ​ക്ക​ണ​ക്കി​നുള്ള വേറെ ആടുക​ളു​ടെ ഇടയിലെ അവരുടെ കൂട്ടാ​ളി​ക​ളു​ടെ​യും ഭരണസം​ഘം അതിന്റെ മേൽവി​ചാ​ര​ക​ജോ​ലി നിർവ​ഹി​ക്കാൻ തുടർച്ച​യാ​യി സജ്ജമാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

16. ക്രിസ്‌തു​വി​ന്റെ ഭൗമി​ക​സ്വ​ത്തു​ക്കൾ 1971മുതൽ വർദ്ധി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ, ഭരണസം​ഘ​ത്താൽ പ്രതി​നി​ധാ​നം​ചെ​യ്യ​പ്പെ​ടുന്ന വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​യു​ടെ പരിപാ​ല​ന​ത്തിന്‌ അവൻ ഭരമേ​ല്‌പി​ച്ചി​രി​ക്കുന്ന അവയിൽ ചിലതേവ?

16 രാജാ​വായ യേശു​ക്രി​സ്‌തു​വി​ന്റെ ഭൗമി​ക​സ്വ​ത്തു​ക്കൾ തുടർച്ച​യാ​യി വർദ്ധി​ച്ചി​രി​ക്കു​ന്നു. 1971 മുതൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം 16,00,000ത്തിനു താഴെ​നിന്ന്‌ 1989ലെ 37,00,000ത്തിൽപരം എന്ന അത്യു​ച്ച​ത്തി​ലേക്കു കുതി​ച്ചു​യർന്നു. ദൈവാ​നു​ഗ്ര​ഹ​ത്തി​ന്റെ എന്തോരു തെളിവ്‌! (യെശയ്യാവ്‌ 60:22) ഈ വളർച്ച സൊ​സൈ​റ​റി​യു​ടെ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലെ​യും അതിന്റെ ബ്രാഞ്ചു​ക​ളി​ലെ​യും സൗകര്യ​ങ്ങ​ളു​ടെ വികസി​പ്പി​ക്ക​ലും ഉല്‌പാ​ദന, വിതരണ, രീതി​ക​ളു​ടെ ആധുനീ​ക​ര​ണ​വും ആവശ്യ​മാ​ക്കി​ത്തീർത്തു. അത്‌ ഭൂമി​യി​ലു​ട​നീ​ളം അനേകം രാജ്യ​ഹാ​ളു​ക​ളു​ടെ​യും സമ്മേള​ന​ഹാ​ളു​ക​ളു​ടെ​യും നിർമ്മാ​ണ​ത്തിൽ കലാശി​ച്ചി​രി​ക്കു​ന്നു. ഈ കാല​ത്തെ​ല്ലാം ഭരണസം​ഘം പ്രസം​ഗ​വേ​ല​യു​ടെ മേൽനോ​ട്ടം വഹിക്കു​ന്ന​തി​ന്റെ​യും ബൈബിൾപ​ഠ​ന​വി​വ​ര​ങ്ങ​ളു​ടെ ഉല്‌പാ​ദ​ന​ത്തി​ന്റെ​യും ബ്രാഞ്ചു​ക​ളി​ലും ഡിസ്‌ട്രി​ക്‌ടു​ക​ളി​ലും സർക്കി​ട്ടു​ക​ളി​ലും സഭകളി​ലും മേൽവി​ചാ​ര​കൻമാ​രെ നിയമി​ക്കു​ന്ന​തി​ന്റെ​യും ഉത്തരവാ​ദി​ത്തം തുടർന്നു നിറ​വേ​റ​റി​യി​രി​ക്കു​ന്നു. ഭരണസം​ഘ​ത്താൽ പ്രതി​നി​ധാ​നം​ചെ​യ്യ​പ്പെ​ടുന്ന വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​യു​ടെ പരിപാ​ല​ന​ത്തി​നാ​യി ക്രിസ്‌തു ഭരമേ​ല്‌പി​ച്ചി​രി​ക്കുന്ന രാജ്യ​താ​ല്‌പ​ര്യ​ങ്ങ​ളാ​ണിവ.

17. മേൽവി​ചാ​ര​ണ​യി​ലെ കൂടു​ത​ലായ എന്തു പരിഷ്‌ക്ക​ര​ണങ്ങൾ 1971ലും 1974ലും 1976ലും വരുത്ത​പ്പെട്ടു?

17 ഒന്നാം നൂററാ​ണ്ടി​ലെ ഭരണസം​ഘം യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രെ​ക്കാൾ കൂടുതൽ പേരെ ഉൾപ്പെ​ടു​ത്താൻത​ക്ക​വണ്ണം വിപു​ലീ​ക​രി​ക്ക​പ്പെട്ടു. പരിച്‌ഛേ​ദ​ന​യു​ടെ വിവാ​ദ​പ്ര​ശ്‌നം തീരു​മാ​നി​ക്ക​പ്പെ​ട്ട​പ്പോൾ, തെളി​വ​നു​സ​രിച്ച്‌ ആ സംഘത്തിൽ “അപ്പോ​സ്‌ത​ലൻമാ​രും യരൂശ​ലേ​മി​ലെ പ്രായ​മേ​റിയ പുരു​ഷൻമാ​രും” ഉൾപ്പെ​ട്ടി​രു​ന്നു. (പ്രവൃ​ത്തി​കൾ 15:1, 2) സമാന​മാ​യി, 1971ലും വീണ്ടും 1974ലും ഭരണസം​ഘം വിപു​ലീ​ക​രി​ക്ക​പ്പെട്ടു. തങ്ങളുടെ മേൽവി​ചാ​ര​ണ​വേ​ലയെ സുകര​മാ​ക്കു​ന്ന​തിന്‌ ഭരണസം​ഘം 1976 ജനുവരി 1ന്‌ പ്രവർത്തി​ച്ചു​തു​ട​ങ്ങാൻ അഞ്ചു കമ്മിറ​റി​കൾക്ക്‌ ഏർപ്പാ​ടു​ചെ​യ്‌തു. ഓരോ കമ്മിറ​റി​യും മൂന്നു മുതൽ ആറുവരെ അംഗങ്ങൾ ഉൾപ്പെ​ടു​ന്ന​താണ്‌, അവരിൽ ഓരോ​രു​ത്തർക്കും പരിചി​ന്തി​ക്ക​പ്പെ​ടുന്ന കാര്യ​ങ്ങ​ളിൽ തുല്യ​മായ അഭി​പ്രാ​യ​പ്ര​ക​ട​ന​സ്വാ​ത​ന്ത്ര്യം ഉണ്ട്‌. ഓരോ കമ്മിറ​റി​യു​ടെ​യും അദ്ധ്യക്ഷൻ ഒരു വർഷ​ത്തേക്കു സേവി​ക്കു​ന്നു. ഭരണസം​ഘ​ത്തി​ലെ വ്യക്തി​ക​ളായ അംഗങ്ങൾ ഒന്നോ അധിക​മോ കമ്മിറ​റി​ക​ളിൽ സേവി​ക്കു​ന്നു. ഈ അഞ്ചു കമ്മിറ​റി​ക​ളിൽ ഓരോ​ന്നും ക്രിസ്‌തു​വി​ന്റെ ഭൗമി​ക​സ്വ​ത്തു​ക്ക​ളു​ടെ ഒരു പ്രത്യേ​ക​വ​ശ​ത്തി​നു വിശേ​ഷാൽ ശ്രദ്ധ​കൊ​ടു​ക്കു​ന്നു. ആറാമത്തെ കമ്മിറ​റി​യായ അദ്ധ്യക്ഷ​ക​മ്മി​ററി അടിയ​ന്തി​ര​പ്ര​ശ്‌നങ്ങൾ കൈകാ​ര്യം​ചെ​യ്യു​ന്നു—അതിലെ അംഗത്വം ഓരോ വർഷവും പരിവർത്ത​നം​ചെ​യ്യു​ന്നു.

ഭരണസം​ഘ​ത്തോ​ടു സജീവ​സ​ഹ​ക​ര​ണം

18. ഭരണസം​ഘം പ്രവർത്തി​ക്കു​ന്ന​തെ​ങ്ങനെ, അതി​നോ​ടുള്ള നമ്മുടെ സഹകര​ണത്തെ പ്രതി​ഫ​ലി​പ്പി​ക്കാൻ കഴിയുന്ന ഒരു മാർഗ്ഗ​മേത്‌?

18 ഭരണസം​ഘ​ത്തി​ന്റെ കമ്മിറ​റി​കൾ പ്രധാ​ന​പ്പെട്ട കാര്യങ്ങൾ പുനര​വ​ലോ​ക​നം​ചെ​യ്യു​ന്ന​തിന്‌ പ്രതി​വാ​ര​മീ​റ​റിം​ഗു​കൾ നടത്തു​ക​യും പ്രാർത്ഥ​നാ​പൂർവ​ക​മായ പരിചി​ന്ത​ന​ത്തി​നു​ശേഷം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും ഭാവി ദിവ്യാ​ധി​പ​ത്യ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി ആസൂ​ത്ര​ണം​ചെ​യ്യു​ക​യും ചെയ്യുന്നു. നേരത്തെ കണ്ടതു​പോ​ലെ, തീരു​മാ​നം ആവശ്യ​മാ​യി​രുന്ന ഒരു ഘനമായ പ്രശ്‌നം പരിചി​ന്ത​ന​ത്തി​നു​വേണ്ടി ഒന്നാം നൂററാ​ണ്ടി​ലെ ഭരണസം​ഘ​ത്തി​നു വിട്ടു​കൊ​ടു​ക്ക​പ്പെ​ട്ടു​വെന്ന്‌ പ്രവൃ​ത്തി​കൾ 15-ാം അദ്ധ്യായം പ്രകട​മാ​ക്കു​ന്നു. ഇന്നും സമാന​മാ​യി പ്രധാ​ന​പ്പെട്ട പ്രശ്‌നങ്ങൾ മുഴു ഭരണസം​ഘ​ത്തി​നും വിട്ടു​കൊ​ടു​ക്കു​ന്നു, അത്‌ വാരം​തോ​റു​മോ ആവശ്യ​മു​ള്ള​പ്പോൾ കൂടെ​ക്കൂ​ടെ​യോ കുടി​വ​രു​ന്നു. ഇപ്പോൾ 12 പേരട​ങ്ങിയ ഭരണസം​ഘം തിരു​വെ​ഴു​ത്തു​ക​ളി​ലൂ​ടെ​യും പ്രാർത്ഥ​ന​മു​ഖേ​ന​യും യഹോ​വ​യാം ദൈവ​ത്തി​ന്റെ മാർഗ്ഗ​നിർദ്ദേശം തേടുന്നു. ഭരണസം​ഘ​വു​മാ​യുള്ള നമ്മുടെ സഹകര​ണത്തെ നാം പ്രതി​ഫ​ലി​പ്പി​ക്കുന്ന ഒരു വിധം ഈ പ്രത്യേക നിയമ​ന​മു​ള്ള​വരെ നമ്മുടെ ദൈനം​ദി​ന​പ്രാർത്ഥ​ന​ക​ളിൽ ഓർക്കു​ക​യാണ്‌.—റോമർ 12:12.

19. ഭരണസം​ഘ​ത്തി​ന്റെ നിർദ്ദേ​ശങ്ങൾ സഭകളി​ലെ​ത്തു​ന്ന​തെ​ങ്ങനെ?

19 ഭരണസം​ഘ​ത്തി​ന്റെ നിർദ്ദേ​ശ​ങ്ങ​ളും തീരു​മാ​ന​ങ്ങ​ളും സഭകളി​ലെ​ത്തു​ന്ന​തെ​ങ്ങ​നെ​യാണ്‌? ഒന്നാം നൂററാ​ണ്ടി​ലെ ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ ദൈവാ​ത്മാ​വി​ന്റെ സഹായ​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളി​ലെ​ത്തി​യ​ശേഷം അവർ സഭകളി​ലേക്ക്‌ ഒരു ലേഖനം അയച്ചു. (പ്രവൃ​ത്തി​കൾ 15:22-29) എന്നിരു​ന്നാ​ലും, ഇന്ന്‌ മുഖ്യ​മാർഗ്ഗം ക്രിസ്‌തീ​യ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌.

20. (എ) 1976ൽ സ്ഥാപന​പ​ര​മാ​യി കൂടു​ത​ലാ​യി എന്തു പരിഷ്‌ക്ക​ര​ണങ്ങൾ വരുത്ത​പ്പെട്ടു? (ബി) ബ്രാഞ്ചു​ക​മ്മി​റ​റി​കൾ ഭരണസം​ഘ​ത്തോ​ടു സഹകരി​ക്കു​ന്ന​തെ​ങ്ങനെ?

20 ആയിര​ത്തി​ത്തൊ​ള്ളാ​യി​രത്തി എഴുപ​ത്തി​യാറ്‌ ഫെബ്രു​വരി 1 മുതൽ വാച്ച്‌റ​റവർ സൊ​സൈ​റ​റി​യു​ടെ ബ്രാഞ്ചു​ക​ളി​ലോ​രോ​ന്നി​ലും ഭരണസം​ഘ​ത്താൽ നിയമി​ക്ക​പ്പെ​ടുന്ന പ്രാപ്‌തി​യുള്ള പുരു​ഷൻമാ​ര​ട​ങ്ങിയ ഒരു ബ്രാഞ്ചു​ക​മ്മി​റ​റി​യുണ്ട്‌. ഒരു രാജ്യ​ത്തി​ലെ​യോ ബ്രാഞ്ചി​ന്റെ മേൽനോ​ട്ട​ത്തിൻകീ​ഴി​ലുള്ള രാജ്യ​ങ്ങ​ളി​ലെ​യോ, ഭരണസം​ഘ​ത്തി​ന്റെ പ്രതി​നി​ധി​ക​ളെന്ന നിലയിൽ ഈ സഹോ​ദ​രൻമാർ വിശ്വ​സ്‌ത​രും ഭക്തരു​മായ പുരു​ഷൻമാർ ആയിരി​ക്കണം. ഇത്‌ പുരാതന ഇസ്രാ​യേൽജ​നത്തെ ന്യായം വിധി​ക്കാൻ മോശയെ സഹായിച്ച പ്രാപ്‌തി​യും ദൈവ​ഭ​യ​വു​മു​ണ്ടാ​യി​രുന്ന വിശ്വാ​സ​യോ​ഗ്യ​രായ പുരു​ഷൻമാ​രെ​ക്കു​റി​ച്ചു നമ്മെ ഓർപ്പി​ക്കു​ന്നു. (പുറപ്പാട്‌ 18:17-26) ബ്രാഞ്ചു​ക​മ്മി​റ​റി​യി​ലെ അംഗങ്ങൾ സൊ​സൈ​റ​റി​യു​ടെ പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യും, അതു​പോ​ലെ​തന്നെ പൊതു​വായ എഴുത്തു​ക​ളും, സ്ഥലപര​മായ പ്രശ്‌നങ്ങൾ കൈകാ​ര്യം​ചെ​യ്യുന്ന പ്രത്യേക എഴുത്തു​ക​ളും മുഖേന ലഭിക്കുന്ന നിർദ്ദേ​ശങ്ങൾ നടപ്പി​ലാ​ക്കു​ന്നു. ബ്രാഞ്ചു​ക​മ്മി​റ​റി​കൾ ഓരോ രാജ്യ​ത്തെ​യും വേലയു​ടെ പുരോ​ഗ​തി​യെ​ക്കു​റി​ച്ചും സംജാ​ത​മാ​കാ​വുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും ഭരണസം​ഘ​ത്തിന്‌ നാളി​തു​വ​രെ​യുള്ള അറിവു​കൊ​ടു​ക്കു​ന്നു. ലോക​ത്തി​ലെ​ല്ലാ​യി​ട​ത്തും​നി​ന്നുള്ള അത്തരം റിപ്പോർട്ടു​കൾ സൊ​സൈ​റ​റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഏതു വിഷയങ്ങൾ കൈകാ​ര്യം​ചെ​യ്യ​ണ​മെന്നു തീരു​മാ​നി​ക്കാൻ ഭരണസം​ഘത്തെ സഹായി​ക്കു​ന്നു.

21. സഞ്ചാര മേൽവി​ചാ​ര​കൻമാർ നിയമി​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങനെ, അവരുടെ ചുമത​ല​ക​ളിൽ എന്തുൾപ്പെ​ടു​ന്നു?

21 പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ്ഗ​നിർദ്ദേ​ശ​ത്തിൻകീ​ഴിൽ ബ്രാഞ്ച്‌ കമ്മിറ​റി​കൾ സർക്കിട്ട്‌ മേൽവി​ചാ​ര​കൻമാ​രാ​യും ഡിസ്‌ട്രി​ക്‌ററ്‌ മേൽവി​ചാ​ര​കൻമാ​രാ​യും സേവി​ക്കാൻ പക്വത​യുള്ള ആത്മീയ പുരു​ഷൻമാ​രെ ശുപാർശ​ചെ​യ്യു​ന്നു. ഭരണസം​ഘ​ത്താൽ നേരിട്ടു നിയമി​ക്ക​പ്പെ​ട്ട​ശേഷം അവർ സഞ്ചാര​മേൽവി​ചാ​ര​കൻമാ​രാ​യി സേവി​ക്കു​ന്നു. ഈ സഹോ​ദ​രൻമാർ ആത്മീയ​മാ​യി കെട്ടു​പ​ണി​ചെ​യ്യാ​നും ഭരണസം​ഘ​ത്തിൽനിന്ന്‌ ലഭിക്കുന്ന നിർദ്ദേ​ശങ്ങൾ ബാധക​മാ​ക്കാൻ സഹായി​ക്കു​ന്ന​തി​നു​മാ​യി സർക്കി​ട്ടു​ക​ളെ​യും സഭക​ളെ​യും സന്ദർശി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 16:4 താരത​മ്യ​പ്പെ​ടു​ത്തുക; റോമർ 1:11, 12.) സഞ്ചാര​മേൽവി​ചാ​ര​കൻമാർ ബ്രാഞ്ചാ​ഫീ​സി​ലേക്ക്‌ റിപ്പോർട്ടു​ക​ള​യ​യ്‌ക്കു​ന്നു. പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും സഹായ​ത്താൽ അവർ ഭരണസം​ഘ​ത്താ​ലോ അതിന്റെ പ്രതി​നി​ധി​ക​ളാ​ലോ ശുശ്രൂ​ഷാ​ദാ​സൻമാ​രും മൂപ്പൻമാ​രു​മാ​യി നിയമി​ക്ക​പ്പെ​ടു​ന്ന​തിന്‌ യോഗ്യ​ത​യുള്ള സഹോ​ദ​രൻമാ​രെ ശുപാർശ​ചെ​യ്യു​ന്ന​തിൽ സ്ഥലത്തെ മൂപ്പൻമാ​രു​മാ​യി പങ്കു​ചേ​രു​ന്നു.—ഫിലി​പ്പി​യർ 1:1; തീത്തോസ്‌ 1:5; 1 തിമൊ​ഥെ​യോസ്‌ 3:1-13; 4:14 താരത​മ്യ​പ്പെ​ടു​ത്തുക.

22. (എ) സഭാമൂ​പ്പൻമാർ ഭരണസം​ഘ​ത്തോ​ടു സഹകരി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ഈ ദിവ്യാ​ധി​പ​ത്യ​ക്ര​മീ​ക​ര​ണത്തെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

22 ക്രമത്തിൽ, മൂപ്പൻമാ​രു​ടെ സംഘങ്ങ​ളാ​യി​രി​ക്കു​ന്നവർ ‘തങ്ങൾക്കു​ത​ന്നെ​യും ആരുടെ ഇടയിൽ പരിശു​ദ്ധാ​ത്മാ​വു തങ്ങളെ മേൽവി​ചാ​ര​കൻമാ​രാ​ക്കി​വെ​ച്ചി​രി​ക്കു​ന്നു​വോ ആ ആട്ടിൻകൂ​ട്ടം മുഴു​വ​നും ശ്രദ്ധ​കൊ​ടു​ക്കു​ന്നു.’ (പ്രവൃ​ത്തി​കൾ 20:28) ഈ മേൽവി​ചാ​ര​കൻമാർ വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​യും അതിന്റെ ഭരണസം​ഘ​വും മുഖേന യഹോ​വ​യിൽനി​ന്നും യേശു​ക്രി​സ്‌തു​വിൽനി​ന്നും ലഭിക്കുന്ന നിർദ്ദേ​ശങ്ങൾ വിശ്വ​സ്‌ത​മാ​യി നടപ്പി​ലാ​ക്കാൻ ശ്രമി​ക്കു​ന്നു. യഹോവ ഈ ദിവ്യാ​ധി​പ​ത്യ​ക്ര​മീ​ക​ര​ണത്തെ അനു​ഗ്ര​ഹി​ക്കു​ക​യാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ‘സഭകൾ വിശ്വാ​സ​ത്തിൽ സ്ഥിര​പ്പെ​ടു​ന്ന​തി​ലും അനുദി​നം എണ്ണത്തിൽ പെരു​കു​ന്ന​തി​ലും തുടരു​ക​യാണ്‌.’—പ്രവൃ​ത്തി​കൾ 16:5.

23. ഭരണസം​ഘ​ത്തെ​സം​ബ​ന്ധിച്ച്‌ എന്തു ചെയ്യാൻ നാം ദൃഢനി​ശ്ച​യ​മു​ള്ള​വ​രാ​യി​രി​ക്കണം?

23 യഹോ​വ​യാം ദൈവ​വും യജമാ​ന​നായ യേശു​ക്രി​സ്‌തു​വും ഭരണസം​ഘം മുഖേന ദൈവ​ജ​ന​ത്തി​നുള്ള പിന്തുണ പ്രകട​മാ​ക്കു​ന്നു​വെ​ന്നത്‌ എത്ര നല്ലതാണ്‌! (സങ്കീർത്തനം 94:14) യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ ഭാഗമെന്ന നിലയിൽ നമുക്ക്‌ അങ്ങനെ​യുള്ള പിന്തു​ണ​യിൽനിന്ന്‌ വ്യക്തി​പ​ര​മാ​യി പ്രയോ​ജനം കിട്ടുന്നു. (സങ്കീർത്തനം 145:14) ഇത്‌ ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​വു​മാ​യി സഹകരി​ക്കു​ന്ന​തി​നുള്ള നമ്മുടെ തീരു​മാ​നത്തെ ബലിഷ്‌ഠ​മാ​ക്കേ​ണ്ട​താണ്‌. തീർച്ച​യാ​യും, “വെള്ളങ്ങൾ സമു​ദ്ര​ത്തെ​ത്തന്നെ മൂടു​ന്ന​തു​പോ​ലെ ഭൂമി യഹോ​വ​യെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​ത്താൽ നിറയു”ന്ന കാല​ത്തേക്കു നാം മുന്നേ​റവേ, നാം എല്ലായ്‌പ്പോ​ഴും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തോ​ടു സഹകരി​ക്കു​ന്ന​വ​രാ​യി കാണ​പ്പെ​ടട്ടെ.—യെശയ്യാവ്‌ 11:9. (w90 3/15)

ഓർത്തിരിക്കേണ്ട മുഖ്യ പോയിൻറു​കൾ

◻ ഗൃഹവി​ചാ​ര​ക​വർഗ്ഗ​ത്തിന്‌ 1919ൽ ഏതു വർദ്ധിച്ച ഉത്തരവാ​ദി​ത്തങ്ങൾ ലഭിച്ചു?

◻ അനേകം വർഷങ്ങ​ളിൽ ദൃശ്യ ഭരണസം​ഘം ആരായി തിരി​ച്ച​റി​യ​പ്പെ​ട്ടി​രു​ന്നു?

◻ ഭരണസം​ഘ​ത്തി​ലെ അംഗങ്ങ​ളു​ടെ നിയമ​ന​ത്തിൽ ക്രമാ​നു​ഗ​ത​മായ ഏതു പരിഷ്‌ക്കാ​രങ്ങൾ വരുത്ത​പ്പെട്ടു?

◻ ക്രിസ്‌തു തന്റെ അടിമ​വർഗ്ഗ​ത്തി​നും അതിന്റെ ഭരണസം​ഘ​ത്തി​നും ഭരമേ​ല്‌പി​ച്ചി​രി​ക്കുന്ന തന്റെ ഭൗമി​ക​സ്വ​ത്തു​ക്ക​ളിൽ ചിലത്‌ ഏവ?

◻ നമുക്ക്‌ ഭരണസം​ഘ​ത്തോട്‌ എങ്ങനെ സഹകരി​ക്കാൻ കഴിയും?

[16, 17 പേജു​ക​ളി​ലെ ചിത്രങ്ങൾ]

വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ 93 ബ്രാഞ്ചാ​ഫീ​സു​ക​ളി​ലാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണ​വേ​ല​യു​ടെ​യും പ്രസം​ഗ​വേ​ല​യു​ടെ​യും മേൽനോ​ട്ടം നിർവ്വ​ഹി​ക്കു​ന്നത്‌, ന്യൂ​യോർക്കി​ലെ ബ്രൂക്ക്‌ളി​നി​ലുള്ള അതിന്റെ ലോക ആസ്ഥാന​ത്തി​ലെ ഭരണസം​ഘ​മാണ്‌

ജർമ്മനി

ജപ്പാൻ

സൗത്താഫ്രിക്കാ

ബ്രസീൽ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക