വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 92 പേ. 214-പേ. 215 ഖ. 1
  • യേശു മീൻപിടുത്തക്കാർക്കു പ്രത്യക്ഷനാകുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു മീൻപിടുത്തക്കാർക്കു പ്രത്യക്ഷനാകുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ഗലീല​ക്ക​ട​ലി​ന്റെ തീരത്ത്‌
    യേശു​—വഴിയും സത്യവും ജീവനും
  • ഗലീല കടൽത്തീരത്ത്‌
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • മനുഷ്യരെ വീശിപ്പിടിക്കുന്നവരായി സേവിക്കൽ
    വീക്ഷാഗോപുരം—1992
  • അവൻ പോരാടി, ഭയത്തിനും സംശയത്തിനും എതിരെ
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 92 പേ. 214-പേ. 215 ഖ. 1
കനലിൽ മീൻ വേകുന്നതിനിടയിൽ യേശു ശിഷ്യന്മാരോടു സംസാരിക്കുന്നു

പാഠം 92

യേശു മീൻപി​ടു​ത്ത​ക്കാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു

യേശു അപ്പോസ്‌ത​ല​ന്മാർക്കു പ്രത്യ​ക്ഷ​പ്പെട്ട്‌ കുറച്ച്‌ ദിവസം കഴിഞ്ഞ്‌ ഗലീല കടലിൽ പോയി മീൻ പിടി​ക്കാൻ പത്രോസ്‌ തീരു​മാ​നി​ച്ചു. തോമ​സും യാക്കോ​ബും യോഹ​ന്നാ​നും മറ്റു ചില ശിഷ്യ​ന്മാ​രും കൂടെ പോയി. രാത്രി മുഴുവൻ ശ്രമി​ച്ചി​ട്ടും അവർക്കു മീനൊ​ന്നും കിട്ടി​യില്ല.

പിറ്റേന്ന്‌ അതിരാ​വി​ലെ ഒരാൾ തീരത്ത്‌ നിൽക്കു​ന്നത്‌ അവർ കണ്ടു. ‘മീൻ വല്ലതും കിട്ടി​യോ’ എന്ന്‌ അയാൾ കരയിൽനിന്ന്‌ വിളി​ച്ചു​ചോ​ദി​ച്ചു. “ഇല്ല” എന്ന്‌ അവർ പറഞ്ഞു. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “വള്ളത്തിന്റെ വലതു​വ​ശത്ത്‌ വല വീശൂ.” അവർ വല വീശി. വല വലിച്ചു​ക​യ​റ്റാൻ പറ്റാത്ത​തു​പോ​ലെ അത്രയ​ധി​കം മീൻ കിട്ടി. അതു യേശു​വാ​ണെന്നു പെട്ടെ​ന്നു​തന്നെ യോഹ​ന്നാ​നു മനസ്സി​ലാ​യി. യോഹ​ന്നാൻ പറഞ്ഞു: “അതു കർത്താ​വാണ്‌!” പത്രോസ്‌ വേഗം വെള്ളത്തി​ലേക്കു ചാടി നീന്തി കരയ്‌ക്കെത്തി. മറ്റു ശിഷ്യ​ന്മാർ വള്ളത്തിൽ പുറകേ ചെന്നു.

അവർ കരയിൽ എത്തിയ​പ്പോൾ തീക്കന​ലിൽ അപ്പവും മീനും വെച്ചി​രി​ക്കു​ന്നതു കണ്ടു. അവർ അപ്പോൾ പിടിച്ച കുറച്ച്‌ മീനും​കൂ​ടെ കൊണ്ടു​വ​രാൻ യേശു ആവശ്യ​പ്പെട്ടു. എന്നിട്ട്‌, ‘വരൂ, ഭക്ഷണം കഴിക്കാം’ എന്നു പറഞ്ഞു.

കരയിൽനിൽക്കുന്ന യേശുവിന്റെ അടുത്തേക്കു പത്രോസ്‌ ആദ്യം എത്തുന്നു, പിന്നാലെ മറ്റു ശിഷ്യന്മാർ വള്ളത്തിൽ വരുന്നു

അവർ രാവി​ലത്തെ ഭക്ഷണം കഴിച്ചു​ക​ഴി​ഞ്ഞ​പ്പോൾ യേശു പത്രോ​സി​നോട്‌, ‘നിനക്കു മീൻപി​ടു​ത്തം ഇഷ്ടമാ​ണ​ല്ലോ; അതി​നെ​ക്കാൾ നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ’ എന്നു ചോദി​ച്ചു. ‘ഉണ്ട്‌ കർത്താവേ, അങ്ങയ്‌ക്ക്‌ അത്‌ അറിയാ​മ​ല്ലോ’ എന്നു പത്രോസ്‌ പറഞ്ഞു. യേശു പറഞ്ഞു: ‘എങ്കിൽ എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക.’ യേശു വീണ്ടും ചോദി​ച്ചു: ‘പത്രോ​സേ, നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ?’ പത്രോസ്‌ പറഞ്ഞു: ‘കർത്താവേ, ഉണ്ടെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.’ യേശു പറഞ്ഞു: “എന്റെ കുഞ്ഞാ​ടു​കളെ മേയ്‌ക്കുക.” യേശു മൂന്നാ​മ​തും ചോദി​ച്ച​പ്പോൾ പത്രോ​സിന്‌ ആകെ സങ്കടമാ​യി. പത്രോസ്‌ പറഞ്ഞു: ‘കർത്താവേ, അങ്ങയ്‌ക്ക്‌ എല്ലാം അറിയാം. എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ.’ അപ്പോൾ യേശു പറഞ്ഞു: “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക.” എന്നിട്ട്‌ യേശു പത്രോ​സി​നോട്‌, “തുടർന്നും എന്നെ അനുഗ​മി​ക്കുക” എന്നു പറഞ്ഞു.

“യേശു അവരോട്‌, ‘എന്റെകൂ​ടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​ക്കാം’ എന്നു പറഞ്ഞു. അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച്‌ യേശു​വി​നെ അനുഗ​മി​ച്ചു.”​—മത്തായി 4:19, 20

ചോദ്യ​ങ്ങൾ: മീൻപി​ടു​ത്ത​ക്കാർക്കു​വേണ്ടി യേശു എന്ത്‌ അത്ഭുത​മാ​ണു ചെയ്‌തത്‌? “നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നു യേശു പത്രോ​സി​നോ​ടു മൂന്നു പ്രാവ​ശ്യം ചോദി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?

യോഹ​ന്നാൻ 21:1-19, 25; പ്രവൃ​ത്തി​കൾ 1:1-3

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക