ദൈവത്തെ ശ്രദ്ധിക്കാൻ നിങ്ങൾക്കു മനസ്സുണ്ടോ?
നാം ബൈബിൾ വായിക്കുമ്പോൾ ഒന്നാം നൂററാണ്ടിലെ ആളുകളുടെ സാഹചര്യം പല വിധങ്ങളിൽ നമ്മുടേതിനോടു സമാനമായിരുന്നുവെന്ന് നാം തിരിച്ചറിയുന്നു. വിശേഷിച്ച് ഇസ്രായേലിലെ ഭോഗാസക്തരായിരുന്ന അയൽക്കാരിൽ വളരെയധികം ദുർമ്മാർഗ്ഗവും വഞ്ചനയും ഉണ്ടായിരുന്നു. അവരെസംബന്ധിച്ച് ദുർമ്മാർഗ്ഗം മിക്കപ്പോഴും മതത്തിന്റെ ഭാഗമായിരുന്നു. ദരിദ്രജനങ്ങൾക്ക് ജീവിതം അനിശ്ചിതമായിരുന്നു, രാഷ്ട്രീയമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ക്രി.വ. 66-ാമാണ്ടായതോടെ, ഇസ്രായേലും റോമായും പൂർണ്ണതോതിലുള്ള ഒരു യുദ്ധത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. ആ നാളുകളിൽ, ഇന്നത്തെപ്പോലെ, ആളുകൾക്ക് സഹായമാവശ്യമുണ്ടായിരുന്നു.
മതപരമായി, ആ നാളുകളും നമ്മുടെ കാലവും തമ്മിലുള്ള സമാനതകൾ അനേകമായിരുന്നു. യഹൂദമതനേതാക്കൻമാർ കപടഭക്തരായിരുന്നു. (മത്തായി 23:15; ലൂക്കോസ് 20:46, 47) യഹൂദേതര ലോകത്തിൽ, മതമനോഭാവങ്ങളിൽ പുച്ഛഭാവംതുടങ്ങി അന്ധവിശ്വാസവും മതഭ്രാന്തോടുകൂടിയ തീക്ഷ്ണതയും വരെ ഉണ്ടായിരുന്നു. (പ്രവൃത്തികൾ 14:8-13;19:27, 28 താരതമ്യപ്പെടുത്തുക.) താരതമ്യേന പുതുതായിരുന്ന ക്രിസ്തീയസഭയിലും എല്ലാം ശുഭമല്ലായിരുന്നു. നൂററാണ്ടിന്റെ ഒടുവിൽ അപ്പോസ്തലനായ യോഹന്നാൻ “അനേകം വഞ്ചകൻമാർ ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നു”വെന്ന് മുന്നറിയിപ്പുനൽകി. (2 യോഹന്നാൻ 7) അതെ, അന്നും മതവിഷയത്തിൽ വളരെയധികം കപടബുദ്ധിയുപദേശം കൊടുക്കപ്പെട്ടിരുന്നു. എന്നിരുന്നാലും ആശ്രയയോഗ്യമായ സഹായം ലഭ്യമായിരുന്നു.
നിങ്ങൾ യേശുവിനെ ശ്രദ്ധിക്കുമായിരുന്നോ?
യേശു ആ നാളുകളിൽ അവികലമായ ബുദ്ധിയുപദേശം കൊടുത്ത ഒരാളായിരുന്നു. അത് വളരെയധികം പ്രേരണാത്മകമായിരുന്നതുകൊണ്ട് അതിന്റെ ഫലത്തെക്കുറിച്ച് നാം ഇതു വായിക്കുന്നു: “ജനക്കൂട്ടങ്ങൾ അവന്റെ പഠിപ്പിക്കൽരീതിയിൽ അതിശയിച്ചുപോയി.” (മത്തായി 7:28) എന്നാൽ ആ ജനക്കൂട്ടത്തിൽപെട്ട ചുരുക്കം പേരെ അവൻ പറഞ്ഞതു ശ്രദ്ധിച്ചുള്ളു. യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ദൈവഭക്തിയോടുകൂടിയ ജീവിതത്തിന്റെയും നടത്തയുടെയും നല്ല മാതൃക വെക്കുകയും ചെയ്തു. എന്നിരുന്നാലും, മെച്ചപ്പെട്ട വിദ്യാഭ്യാസമുണ്ടായിരുന്നതായി സങ്കൽപ്പിക്കപ്പെട്ടിരുന്ന നേതാക്കൻമാർപോലും അവൻ പറഞ്ഞതിന്റെ മൂല്യം കാണാൻ വിസമ്മതിച്ചു. എന്തുകൊണ്ട്?
അത് ഒരു വലിയ അളവിൽ മുൻവിധിയുടെ സംഗതിയായിരുന്നു. യേശു നസറേത്തിൽനിന്നുള്ളവനായിരുന്നതുകൊണ്ട് ചിലർ അവനെ നിന്ദിച്ചു. അവൻ അവരുടെ സ്ക്കൂളുകളിലൊന്നിൽ പഠിച്ചിട്ടില്ലാഞ്ഞതുകൊണ്ടും ഭരണവർഗ്ഗവുമായി ബന്ധങ്ങളില്ലാഞ്ഞതുകൊണ്ടും മററു ചിലർ അവനെ ത്യജിച്ചു. (യോഹന്നാൻ 1:46; 7:12, 15, 47, 48) മാത്രവുമല്ല, യേശു എല്ലായ്പ്പോഴും ജനങ്ങൾ കേൾക്കാനാഗ്രഹിച്ചതു പറഞ്ഞില്ല. അവൻ സത്യം മാത്രമാണ് സംസാരിച്ചത്. പരീശൻമാർ മിക്കപ്പോഴും അവന്റെ വാക്കുകളിൽ ഇടറുകയുണ്ടായി. (മത്തായി 15:12-14) തീർച്ചയായും അവൻ മൂന്നര വർഷം പ്രസംഗിച്ചശേഷം യഹൂദ മതനേതാക്കൻമാർ അവനെ വധിപ്പിച്ചു. (ലൂക്കോസ് 23:20-35) അവർ എന്തോരു അവസരമാണ് നഷ്ടപ്പെടുത്തിയത്, എന്തുകൊണ്ടെന്നാൽ യേശുവിന് “നിത്യജീവന്റെ മൊഴികൾ” ഉണ്ടായിരുന്നു!—യോഹന്നാൻ 6:68.
നിങ്ങൾ ആ കാലത്ത് യരൂശലേമിൽ ജീവിച്ചിരുന്നുവെങ്കിൽ നിങ്ങൾ മതനേതാക്കൻമാരെയും ജനക്കൂട്ടത്തെയും പിന്തുടരുമായിരുന്നുവോ? യേശു പറഞ്ഞതിന്റെ അർത്ഥം ഗ്രഹിക്കാൻതക്കവണ്ണം നിങ്ങൾ തുറന്ന മനസ്സുള്ളവരായിരിക്കുമായിരുന്നോ? എങ്കിൽ, നിങ്ങൾ യേശു യാത്രാമദ്ധ്യേ കണ്ടുമുട്ടിയ, എടുത്തുപറയത്തക്ക ഒരു സ്ത്രീയെപ്പോലെയായിരിക്കുമായിരുന്നു.
ശ്രദ്ധിക്കുകതന്നെ ചെയ്ത ഒരുവൾ
ശമര്യയിലൂടെ സഞ്ചരിക്കുമ്പോഴാണ് അവൻ ഈ സ്ത്രീയെ കണ്ടത്. അവൻ വിശ്രമിക്കുന്നതിന് ഒരു കിണററിങ്കൽ ഇരിക്കുകയായിരുന്നു. അവൻ അവിടെയായിരുന്ന സമയത്ത് ഒരു സ്ത്രീ വെള്ളം കോരാൻ വന്നു. നമുക്ക് അവളുടെ പേർ അറിയാൻപാടില്ല. എന്നാൽ യേശു ക്ഷീണിതനായിരുന്നിട്ടും മതത്തെക്കുറിച്ച് അവളോടു പറയാൻ ആ അവസരം ഉപയോഗിച്ചുവെന്ന് ബൈബിൾ രേഖപ്പെടുത്തുന്നു.—യോഹന്നാൻ 4:5-15.
ഇപ്പോൾ, യേശുവിന്റെ സമീപനത്തിൽനിന്ന് വെട്ടിമാറാൻ ഈ സ്ത്രീക്ക് പല കാരണങ്ങൾ ഉണ്ടായിരിക്കുമായിരുന്നു. അവൾ മറെറാരു മതത്തിൽപെട്ടവളായിരുന്നു—ശമര്യ ആരാധനാരീതി യഹൂദൻമാരുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. കൂടാതെ, യഹൂദൻമാർ ശമര്യരെ അവജ്ഞയോടെ വീക്ഷിക്കുകയും അവരോടു സഹവസിക്കാൻ വിസമ്മതിക്കുകയും ചെയ്തു. മാത്രവുമല്ല, യഹൂദപുരുഷൻമാർ സാധാരണയായി തങ്ങൾക്ക് അപരിചിതരായിരുന്ന സ്ത്രീകളെ സംബോധനചെയ്തിരുന്നില്ല. (യോഹന്നാൻ 4:9, 27) കൂടാതെ, ഈ ശമര്യസ്ത്രീ ഒരു ദുർമ്മാർഗ്ഗജീവിതമാണ് നയിച്ചിരുന്നത്. അവൾ വിമർശിക്കപ്പെടുന്നതിന്റെ അല്ലെങ്കിൽ അവളുടെ പാപങ്ങൾ വെളിച്ചത്താക്കപ്പെടുന്നതിന്റെ സാദ്ധ്യതയിൽ അവൾക്ക് പ്രതിഷേധം തോന്നുമായിരുന്നു.—യോഹന്നാൻ 4:18.
എന്നിരുന്നാലും, അവൾ പ്രതികരിച്ചത് ആ വിധത്തിലായിരുന്നില്ല. എന്നാൽ, നയപരവും താത്പര്യോദ്ദീപകവുമായ യേശുവിന്റെ സമീപനത്തോടുള്ള പ്രതികരണമായി അവൾ ന്യായമായ ചോദ്യങ്ങൾ ചോദിച്ചു. സംഭാഷണം വികാസംപ്രാപിച്ചതോടെ അവൾ പ്രയാസമേറിയ ഒരു മണ്ഡലത്തിലേക്കു പ്രവേശിക്കുകയും യഹൂദൻമാരും ശമര്യരും തമ്മിലുണ്ടായിരുന്ന മതപരമായ ഭിന്നതയെ പരാമർശിക്കുകയും ചെയ്തു. യേശു സ്ത്രീയോട് ദയാപൂർവമെങ്കിലും വെട്ടിത്തുറന്ന് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു; ഞങ്ങൾ അറിയുന്നതിനെ ആരാധിക്കുന്നു.” (യോഹന്നാൻ 4:19-22) എന്നാൽ അവൾ ഇടറിയില്ല. അവളുടെ തുറന്ന മനസ്സ് കൂടുതൽ കേൾക്കാൻ സന്നദ്ധമായിരുന്നു.
അതുകൊണ്ട് യേശു ഒരു പ്രധാനപ്പെട്ട പ്രഖ്യാപനത്തോടെ തുടർന്നു: “എന്നിരുന്നാലും, സത്യാരാധകർ പിതാവിനെ സത്യത്തോടും ആത്മാവോടുംകൂടെ ആരാധിക്കുന്ന നാഴിക വരുന്നു, അതിപ്പോൾത്തന്നെയാകുന്നു, എന്തെന്നാൽ വാസ്തവത്തിൽ, പിതാവ് തന്നെ ആരാധിക്കാൻ അങ്ങനെയുള്ളവരെ അന്വേഷിക്കുകയാണ്. ദൈവം ഒരു ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കണം.” (യോഹന്നാൻ 4:23, 24) പിന്നീട്, തുറന്ന മനസ്സുണ്ടായിരുന്ന ഈ സ്ത്രീ താൻ പഠിച്ചതിനെക്കുറിച്ച് തന്റെ അയൽക്കാരോട് ആകാംക്ഷാപൂർവം പറഞ്ഞുകൊണ്ട് വിലമതിപ്പു പ്രകടമാക്കി. ക്രമത്തിൽ, അവർ യേശുവിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ട് കൂടുതലായ വിവരങ്ങൾ തേടി.—യോഹന്നാൻ 4:39-42.
ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? ശരി, വർഗ്ഗീയമോ ദേശീയമോ മതപരമോ ആയ ശക്തമായ മുൻവിധികളുള്ള ഒരു പ്രദേശത്താണ് നാം ജീവിക്കുന്നതെങ്കിൽ ഒരു വ്യത്യസ്ത വർഗ്ഗത്തിലോ ദേശീയതയിലോ മതത്തിലോ പെട്ട ആരെങ്കിലും നമ്മെ സമീപിക്കുന്നുവെങ്കിൽ നാം എങ്ങനെ പ്രതിവർത്തിക്കുന്നു? നാം തെററിപ്പോയെന്നു പ്രകടമാക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ നാം മൗനംപാലിക്കുന്നുവോ? അതോ നാം ശമര്യസ്ത്രീയെപ്പോലെ കുറഞ്ഞപക്ഷം സംസാരിക്കുകയെങ്കിലും ചെയ്യുന്നുവോ?
നിങ്ങൾ പൗലോസിനെ ശ്രദ്ധിക്കുമായിരുന്നുവോ?
ഒന്നാം നൂററാണ്ടിൽ ബുദ്ധിയുപദേശം കൊടുത്ത മറെറാരാൾ അപ്പോസ്തലനായ പൗലോസ് ആയിരുന്നു. ഒരു കാലത്ത് പൗലോസിനും അടഞ്ഞ ഒരു മനസ്സാണുണ്ടായിരുന്നത്. അവൻ ഇങ്ങനെ ഏററുപറഞ്ഞു: “മുമ്പ് ഞാൻ ഒരു ദൂഷകനും ഒരു പീഡകനും ഒരു ദുഷ്ടമനുഷ്യനും ആയിരുന്നു. എന്നിരുന്നാലും, ഞാൻ അജ്ഞതയിൽ വിശ്വാസമില്ലാതെ പ്രവർത്തിച്ചതുകൊണ്ട് എന്നോടു കരുണ കാണിക്കപ്പെട്ടു.” (1 തിമൊഥെയോസ് 1:13) എന്നിരുന്നാലും, അവൻ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സത്യം സ്വീകരിക്കുകയും തന്റെ മുൻവിധികൾ തള്ളിക്കളയുകയുംചെയ്തു. അവന്റെ ദൃഷ്ടാന്തം ഹൃദയത്തിലെ ‘ശക്തമായി ഉറപ്പിക്കപ്പെട്ട കാര്യങ്ങളെ’ ബൈബിൾസത്യത്തിന് ‘മറിച്ചിടാൻ കഴിയുമെന്ന്’ പ്രകടമാക്കുന്നു, അങ്ങനെയുള്ളവ നമ്മുടെ ക്ഷേമത്തിന് ഹാനികരമാണെങ്കിൽ.—2 കൊരിന്ത്യർ 10:4.
അവൻ ഒരു ക്രിസ്ത്യാനിയായിക്കഴിഞ്ഞപ്പോൾ, താൻ പഠിച്ചിരുന്ന സുവാർത്ത പരത്താൻ അവൻ ധീരമായി ഇറങ്ങിപ്പുറപ്പെട്ടു. പ്രതീക്ഷിക്കാവുന്നതുപോലെ, അവനുതന്നെ ഒരു കാലത്തുണ്ടായിരുന്ന അതേ അടഞ്ഞ മനസ്ഥിതിയെ അവൻ നേരിട്ടു—എന്നാൽ എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല. വടക്കൻ ഗ്രീസിലെ ബെരോവയിൽ ബുദ്ധിയുപദേശം കേൾക്കുന്നതിലെ നല്ല ദൃഷ്ടാന്തമായിരുന്ന ചില സൗമ്യഹൃദയരെ അവൻ കണ്ടെത്തി. അവർ പൗലോസിന്റെ വാക്കുകളിൽ സത്യത്തിന്റെ മണിനാദം തിരിച്ചറിഞ്ഞു. അതുകൊണ്ട്, “അവർ വചനം ഏററവും വലിയ ആകാംക്ഷയോടെ സ്വീകരിച്ചു.” എന്നാൽ അവർ വിശാലമനസ്ക്കരായിരുന്നു, ക്ഷണികവിശ്വാസികളായിരുന്നില്ല. അവർ ‘ഈ കാര്യങ്ങൾ അങ്ങനെതന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു.’ (പ്രവൃത്തികൾ 17:11) അവർ കേട്ട കാര്യങ്ങൾ പൂർണ്ണമായും സ്വീകരിക്കുന്നതിനുമുമ്പ് അതിന്റെ സത്യത ബൈബിൾ വെച്ചു പരിശോധിച്ചുവെങ്കിലും അത് അവർക്കിഷ്ടപ്പെട്ടിരുന്നു.
“സകലവും നിശ്ചയപ്പെടുത്തുക”
നമ്മുടെ നാളിൽ, യഹോവയുടെ സാക്ഷികൾ മററു മതങ്ങളിൽപെട്ട തങ്ങളുടെ അയൽക്കാരുമായി രാജ്യസുവാർത്ത പങ്കുവെക്കാൻ ശ്രമിച്ചുകൊണ്ട് വളരെയധികം സമയം ചെലവഴിക്കുന്നു. സാക്ഷികൾക്ക് എന്ത് പ്രതികരണമാണ് കിട്ടുന്നത്? സുഹൃത്തുക്കളായ അനേകർ അവരെ സീകരിക്കാൻ സന്തോഷമുള്ളവരാണ്. എന്നാൽ നിരവധിയാളുകൾ വിസമ്മതിക്കുന്നു, ചിലർ യഹോവയുടെ സാക്ഷികൾ സന്ദർശിക്കുന്നതുകൊണ്ട് കുപിതരാകുകപോലും ചെയ്യുന്നു.
ഇതു സങ്കടകരമാണ്, എന്തെന്നാൽ യഹോവയുടെ സാക്ഷികൾ സംസാരിക്കാനാഗ്രഹിക്കുന്ന കാര്യം ബൈബിളിൽ “സുവാർത്ത”യെന്നു വിളിക്കപ്പെടുന്നു. (മത്തായി 24:14) മാത്രവുമല്ല, അവർ “സകലവും നിശ്ചയപ്പെടുത്തുക; നല്ലതിനെ മുറുകെപ്പിടിക്കുക” എന്നു പറഞ്ഞ അപ്പോസ്തലനായ പൗലോസിന്റെ മനോഭാവത്തെ പ്രോൽസാഹിപ്പിക്കുന്നു. (1 തെസ്സലോനീക്യർ 5:21) ആർക്കെങ്കിലും ശക്തമായ അഭിപ്രായങ്ങളുണ്ടായാൽത്തന്നെ തീർച്ചയായും അങ്ങനെയുള്ളവർ ബെരോവക്കാരെയും ശമര്യസ്ത്രീയെയും പോലെ, മററുള്ളവരോടു ദൈവത്തെക്കുറിച്ചു സംസാരിക്കാൻ തുറന്ന മനസ്സുള്ളവരായിരിക്കണം.
തുറന്ന മനസ്സുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
സന്തോഷകരമെന്നു പറയട്ടെ, ഓരോ വർഷവും ശതസഹസ്രക്കണക്കിനാളുകൾ അതുതന്നെ ചെയ്യുന്നുണ്ട്. അനേകർ ബൈബിളിലടങ്ങിയിരിക്കുന്ന ജ്ഞാനത്തെ തിരിച്ചറിയാൻ പഠിക്കുന്നു. ഫലം തങ്ങളുടെ ജീവിതത്തിലെ യഥാർത്ഥവും നിലനിൽക്കുന്നതുമായ മാററങ്ങളാണ്. ചിലർ നേരത്തെ ജാനററിനെപ്പോലെയായിരുന്നു, അവൾ മയക്കുമരുന്നും മദ്യവും ദുരുപയോഗംചെയ്ത നീണ്ട ചരിത്രത്തോടുകൂടിയ ഒരു യുവതിയായിരുന്നു. ഒടുവിൽ അവൾ ആത്മഹത്യചെയ്യാൻ പ്രേരിപ്പിക്കപ്പെട്ടു. ഇന്ന് ജാനററ് ഒരു സന്തുഷ്ട ക്രിസ്ത്യാനിയാണ്. അവളുടെ ബൈബിൾപഠനം “നമുക്ക് ജഡത്തിന്റെയും ആത്മാവിന്റെയും സകല കൻമഷവും നീക്കി നമ്മേത്തന്നെ ശുദ്ധീകരിക്കാം” എന്ന പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കാൻ ശക്തി നേടുന്നതിന് അവളെ സഹായിച്ചു.—2 കൊരിന്ത്യർ 7:1.
വെർനോൺ ഒരു മദ്യപാനിയായിരുന്നു, അയാളുടെ വിവാഹം തകരുന്നതിന്റെ അപകടത്തിലായിരുന്നു. എന്നാൽ ബൈബിൾബുദ്ധിയുപദേശത്തിന്റെ അനുസരണം ഈ ദുശ്ശീലത്തെ തരണംചെയ്യുന്നതിനും അയാളുടെ ഭാര്യയുമായി രമ്യതയിലാകുന്നതിനും അയാളെ പ്രാപ്തനാക്കി. (1 കൊരിന്ത്യർ 6:11) ഡെബ്രായിക്ക് ശക്തമായ വർഗ്ഗീയമുൻവിധികൾ ഉണ്ടായിരുന്നു. എന്നാൽ ഒരു ബൈബിൾപഠനവും ക്രിസ്തീയജനത്തോടുള്ള സഹവാസവും അവളുടെ ചിന്തയെ ക്രമീകരിക്കാൻ അവളെ സഹായിച്ചിരുന്നു. (പ്രവൃത്തികൾ 10:34, 35) നെതർലാൻഡ്സിലെ ഒരു യുവവേശ്യയുടെ ജീവിതത്തിൽ സംഭവിക്കുന്ന മാററങ്ങളെ ആർ വിശ്വസിക്കുമായിരുന്നു. അവൾ ഒരു ദിവസം യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിക്കാൻ സമ്മതിച്ചു. പെട്ടെന്നുതന്നെ അവൾ ഒരു ശുദ്ധജീവിതം നയിക്കുന്ന, മക്കളെ ഉത്തരവാദിത്തത്തോടെ പരിപാലിക്കുന്ന, സ്നാപനമേററ ഒരു ക്രിസ്ത്യാനിയായിത്തീർന്നു.
ആളുകൾ ബൈബിൾ പറയുന്നതു ശ്രദ്ധിക്കുമ്പോൾ അങ്ങനെയുള്ള അനുഭവങ്ങൾ പലപ്പോഴും ആവർത്തിക്കപ്പെടുന്നു. അവരുടെ ജീവിതം അവരിൽ പലരും സാദ്ധ്യമാണെന്നു വിചാരിച്ചിട്ടില്ലാത്ത വിധങ്ങളിൽ മെച്ചപ്പെടുന്നു. അതിലും പ്രധാനമായി, അവർ ദൈവവുമായി ഒരു ബന്ധം നേടിയെടുക്കുന്നു, തന്നിമിത്തം അവർക്ക് അവനോട് ‘സ്വർഗ്ഗസ്ഥനായ തങ്ങളുടെ ദൈവ’മെന്ന നിലയിൽ പ്രാർത്ഥിക്കാൻ കഴിയുന്നു. (മത്തായി 6:9) അവർക്ക് യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ സത്യത അനുഭവപ്പെടുമ്പോൾ അവർ ഭാവിയെക്കുറിച്ച് തിട്ടമുള്ള, അഭഞ്ജമായ ഒരു പ്രത്യാശ നേടിയെടുക്കുന്നു: “അവർ ഏകസത്യദൈവമായ നിന്നെയും നീ അയച്ചവനായ യേശുക്രിസ്തുവിനെയുംകുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാണ്.”—യോഹന്നാൻ 17:3.
യഹോവയുടെ സാക്ഷികൾ തങ്ങളുടെ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് തങ്ങളുടെ അയൽക്കാരെ സന്ദർശിക്കുമ്പോൾ ഇത്തരം വിവരങ്ങളാണ് ചർച്ചചെയ്യാനാഗ്രഹിക്കുന്നത്. അവർ നിങ്ങളെ താമസിയാതെ സന്ദർശിക്കാനിടയുണ്ട്. നിങ്ങൾ അവരെ ശ്രദ്ധിക്കാൻതക്കവണ്ണം വിശാലമനസ്ക്കരായിരിക്കുമോ? (w89 8⁄1)
[7-ാം പേജിലെ ചിത്രം]
ശമര്യസ്ത്രീ യേശുവിനെ ശ്രദ്ധിക്കുന്നതിൽനിന്ന് തന്നെ തടയാൻ മുൻവിധിയെ അനുവദിച്ചില്ല. നിങ്ങൾ അത്രതന്നെ വിശാല മനസ്ക്കരാണോ?