വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 19 പേ. 48-പേ. 51 ഖ. 4
  • ഒരു ശമര്യ​ക്കാ​രി​യെ പഠിപ്പി​ക്കു​ന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു ശമര്യ​ക്കാ​രി​യെ പഠിപ്പി​ക്കു​ന്നു
  • യേശു​—വഴിയും സത്യവും ജീവനും
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അനേകം ശമര്യ​ക്കാർ വിശ്വ​സി​ക്കു​ന്നു
  • ഒരു ശമര്യ സ്‌ത്രീയെ പഠിപ്പിക്കുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ഒരു ശമര്യ സ്‌ത്രീയെ പഠിപ്പിക്കുന്നു
    വീക്ഷാഗോപുരം—1987
  • ശമര്യാക്കാർ പലരും വിശ്വസിക്കുന്നു
    വീക്ഷാഗോപുരം—1987
  • വെള്ളം കോരാൻ വന്ന സ്‌ത്രീ
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 19 പേ. 48-പേ. 51 ഖ. 4
ഒരു കിണറിന്‌ അരികെവെച്ച്‌ യേശു ഒരു ശമര്യക്കാരിയോടു സംസാരിക്കുന്നു

അധ്യായം 19

ഒരു ശമര്യ​ക്കാ​രി​യെ പഠിപ്പി​ക്കു​ന്നു

യോഹ​ന്നാൻ 4:3-43

  • യേശു ഒരു ശമര്യ​ക്കാ​രി​യെ​യും മറ്റുള്ള​വ​രെ​യും പഠിപ്പി​ക്കു​ന്നു

  • ദൈവം അംഗീ​ക​രി​ക്കുന്ന ആരാധന

യേശു​വും ശിഷ്യ​ന്മാ​രും യഹൂദ്യ​യിൽനിന്ന്‌ ഗലീല​യി​ലേ​ക്കുള്ള യാത്ര​യി​ലാണ്‌. ശമര്യ​പ്ര​ദേ​ശ​ത്തു​കൂ​ടി അവർ വടക്കോ​ട്ടു പോകു​ന്നു. നല്ല യാത്രാ​ക്ഷീ​ണം! ഉച്ചയാ​കാ​റാ​യ​പ്പോൾ അവർ സുഖാർ നഗരത്തിന്‌ അടുത്തുള്ള ഒരു കിണറിന്‌ അരികെ വിശ്ര​മി​ക്കു​ന്നു. നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ യാക്കോബ്‌ കുഴി​ച്ച​തോ കൂലി കൊടുത്ത്‌ കുഴി​പ്പി​ച്ച​തോ ആയിരി​ക്കാം ഈ കിണർ. ഇന്നത്തെ നാബ്ലസ്‌ നഗരത്തിന്‌ അടുത്ത്‌ അങ്ങനെ​യൊ​രു കിണർ ഇന്നും കാണാം.

യേശു ആ കിണറിന്‌ അരികെ വിശ്ര​മി​ക്കു​ന്നു. ശിഷ്യ​ന്മാർ അടുത്ത നഗരത്തിൽ ആഹാരം വാങ്ങാൻ പോയി​രി​ക്കു​ക​യാണ്‌. ആ സമയത്ത്‌ ഒരു ശമര്യ​ക്കാ​രി വെള്ളം കോരാൻ വരുന്നു. യേശു ആ സ്‌ത്രീ​യോട്‌ “കുടി​ക്കാൻ കുറച്ച്‌ വെള്ളം തരാമോ” എന്നു ചോദി​ക്കു​ന്നു.​—യോഹ​ന്നാൻ 4:7.

യേശു ഒരു കിണറിന്‌ അരികെ വിശ്രമിക്കുന്നു, ശിഷ്യന്മാർ പോകുന്നു, ഒരു ശമര്യക്കാരി വെള്ളം കോരാൻ വരുന്നു

കാലങ്ങ​ളാ​യു​ള്ള മുൻവി​ധി കാരണം ജൂതന്മാർക്കു പൊതു​വേ ശമര്യ​ക്കാ​രു​മാ​യി ഒരു സമ്പർക്ക​വു​മി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ആ സ്‌ത്രീ ആശ്ചര്യ​ത്തോ​ടെ ചോദി​ക്കു​ന്നു: “താങ്കൾ ഒരു ജൂതനല്ലേ? എന്നിട്ടും ശമര്യ​ക്കാ​രി​യായ എന്നോടു വെള്ളം ചോദി​ക്കു​ന്നോ?” യേശു പറയുന്നു: “ദൈവം സൗജന്യ​മാ​യി തരുന്ന സമ്മാനം എന്താ​ണെ​ന്നും ‘കുടി​ക്കാൻ കുറച്ച്‌ വെള്ളം തരാമോ’ എന്നു ചോദി​ക്കു​ന്നത്‌ ആരാ​ണെ​ന്നും നിനക്ക്‌ അറിയാ​മാ​യി​രു​ന്നെ​ങ്കിൽ നീ അയാ​ളോ​ടു ചോദി​ക്കു​ക​യും അയാൾ നിനക്കു ജീവജലം തരുക​യും ചെയ്‌തേനേ.” അപ്പോൾ ആ സ്‌ത്രീ പറയുന്നു: “യജമാ​നനേ, വെള്ളം കോരാൻ അങ്ങയുടെ കൈയിൽ ഒരു തൊട്ടി​പോ​ലു​മില്ല. കിണറാ​ണെ​ങ്കിൽ ആഴമു​ള്ള​തും. പിന്നെ അങ്ങയ്‌ക്ക്‌ എവി​ടെ​നിന്ന്‌ ഈ ജീവജലം കിട്ടും? ഞങ്ങളുടെ പൂർവി​ക​നായ യാക്കോ​ബി​നെ​ക്കാൾ വലിയ​വ​നാ​ണോ അങ്ങ്‌? അദ്ദേഹ​മാ​ണു ഞങ്ങൾക്ക്‌ ഈ കിണർ തന്നത്‌. അദ്ദേഹ​വും മക്കളും അദ്ദേഹ​ത്തി​ന്റെ കന്നുകാ​ലി​ക​ളും ഇതിലെ വെള്ളമാ​ണു കുടി​ച്ചി​രു​ന്നത്‌.”​—യോഹ​ന്നാൻ 4:9-12.

അപ്പോൾ യേശു പറയുന്നു: “ഈ വെള്ളം കുടി​ക്കു​ന്ന​വർക്കെ​ല്ലാം പിന്നെ​യും ദാഹി​ക്കും. എന്നാൽ ഞാൻ കൊടു​ക്കുന്ന വെള്ളം കുടി​ക്കു​ന്ന​വ​നോ പിന്നെ ഒരിക്ക​ലും ദാഹി​ക്കില്ല. അയാളിൽ ആ വെള്ളം നിത്യ​ജീ​വ​നേ​കുന്ന ഒരു ഉറവയാ​യി മാറും.” (യോഹ​ന്നാൻ 4:13, 14) നല്ല ക്ഷീണമു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജീവൻ നൽകുന്ന സത്യത്തി​ന്റെ സന്ദേശം ആ ശമര്യ​ക്കാ​രി​യോ​ടു പറയാൻ യേശു തയ്യാറാണ്‌.

അപ്പോൾ ആ സ്‌ത്രീ പറയുന്നു: “യജമാ​നനേ, എനിക്ക്‌ ആ വെള്ളം വേണം. അങ്ങനെ​യാ​കു​മ്പോൾ എനിക്കു ദാഹി​ക്കി​ല്ല​ല്ലോ. പിന്നെ വെള്ളം കോരാൻ ഇവിടം​വരെ വരുക​യും വേണ്ടാ.” ഇപ്പോൾ വിഷയം മാറ്റാ​നാ​യി​രി​ക്കാം യേശു പറയുന്നു: “പോയി നിന്റെ ഭർത്താ​വി​നെ വിളി​ച്ചു​കൊ​ണ്ടു​വരൂ.” ആ സ്‌ത്രീ പറയുന്നു: “എനിക്കു ഭർത്താ​വില്ല.” അപ്പോൾ യേശു പറയുന്നു: “‘എനിക്കു ഭർത്താ​വില്ല’ എന്നു നീ പറഞ്ഞതു ശരിയാണ്‌. നിനക്ക്‌ അഞ്ചു ഭർത്താ​ക്ക​ന്മാ​രു​ണ്ടാ​യി​രു​ന്നു. പക്ഷേ ഇപ്പോ​ഴു​ള്ളതു നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യമാണ്‌.” യേശു ഇത്‌ എങ്ങനെ അറിഞ്ഞു എന്നോർത്ത്‌ ആ സ്‌ത്രീ അതിശ​യി​ക്കു​ന്നു.​—യോഹ​ന്നാൻ 4:15-18.

യേശു​വി​ന്റെ വാക്കു​ക​ളിൽനിന്ന്‌ ഒരു കാര്യം ആ സ്‌ത്രീ​ക്കു മനസ്സി​ലാ​കു​ന്നു. അതു​കൊണ്ട്‌ അത്ഭുത​ത്തോ​ടെ അവർ ചോദി​ക്കു​ന്നു: “യജമാ​നനേ, അങ്ങ്‌ ഒരു പ്രവാ​ച​ക​നാ​ണല്ലേ?” ആത്മീയ​കാ​ര്യ​ങ്ങ​ളിൽ തനിക്കു താത്‌പ​ര്യ​മു​ണ്ടെന്നു സ്‌ത്രീ​യു​ടെ തുടർന്നുള്ള വാക്കുകൾ സൂചി​പ്പി​ക്കു​ന്നു. കാരണം അവർ പറയുന്നു: “ഞങ്ങളുടെ പൂർവി​കർ (ശമര്യ​ക്കാർ) ആരാധന നടത്തി​പ്പോ​ന്നത്‌ ഈ മലയി​ലാണ്‌ (അടുത്തുള്ള ഗരിസീം മല). എന്നാൽ ആരാധ​നയ്‌ക്കുള്ള സ്ഥലം യരുശ​ലേ​മാ​ണെന്നു നിങ്ങൾ (ജൂതന്മാർ) പറയുന്നു.”​—യോഹ​ന്നാൻ 4:19, 20.

എന്നാൽ എവി​ടെ​വെച്ച്‌ ആരാധി​ക്കു​ന്നു എന്നതല്ല പ്രധാ​ന​മെന്നു വിശദീ​ക​രി​ച്ചു​കൊണ്ട്‌ യേശു പറയുന്നു: “നിങ്ങൾ പിതാ​വി​നെ ആരാധി​ക്കു​ന്നത്‌ ഈ മലയി​ലോ യരുശ​ലേ​മി​ലോ അല്ലാതാ​കുന്ന സമയം വരുന്നു.” എന്നിട്ട്‌ യേശു ഇങ്ങനെ​യും പറയുന്നു: “എങ്കിലും, സത്യാ​രാ​ധകർ പിതാ​വി​നെ ആത്മാവി​ലും സത്യത്തി​ലും ആരാധി​ക്കുന്ന സമയം വരുന്നു; വാസ്‌ത​വ​ത്തിൽ അതു വന്നുക​ഴി​ഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധി​ക്കു​ന്ന​വ​രെ​യാ​ണു പിതാവ്‌ അന്വേ​ഷി​ക്കു​ന്നത്‌.”​—യോഹ​ന്നാൻ 4:21, 23, 24.

സത്യാ​രാ​ധ​കർ ദൈവത്തെ എവിടെവെച്ച്‌ ആരാധിക്കുന്നു എന്നതല്ല, എങ്ങനെ ആരാധി​ക്കു​ന്നു എന്നതാണു ദൈവം നോക്കു​ന്നത്‌. ഇത്‌ ആ സ്‌ത്രീ​യിൽ മതിപ്പു​ള​വാ​ക്കി. അവർ പറയുന്നു: “ക്രിസ്‌തു എന്നു വിളി​ക്ക​പ്പെ​ടുന്ന മിശിഹ വരു​മെന്ന്‌ എനിക്ക്‌ അറിയാം. ക്രിസ്‌തു വരു​മ്പോൾ ഞങ്ങൾക്ക്‌ എല്ലാം വ്യക്തമാ​ക്കി​ത്ത​രും.”​—യോഹ​ന്നാൻ 4:25.

അപ്പോൾ യേശു സുപ്ര​ധാ​ന​മായ ആ സത്യം വെളി​പ്പെ​ടു​ത്തു​ന്നു: “നിന്നോ​ടു സംസാ​രി​ക്കുന്ന ഞാൻത​ന്നെ​യാണ്‌ അത്‌.” (യോഹ​ന്നാൻ 4:26) ഒന്നാ​ലോ​ചി​ച്ചു നോക്കി​യേ! ഉച്ചയ്‌ക്കു വെള്ളം കോരാൻ വരുന്ന ഒരു സ്‌ത്രീ. പക്ഷേ എത്ര വലിയ ഒരു പദവി​യാണ്‌ യേശു അവർക്കു നൽകു​ന്നത്‌! ഒരുപക്ഷേ മറ്റാ​രോ​ടും ഇതുവരെ തുറന്നു പറയാത്ത ഒരു കാര്യം യേശു ആ സ്‌ത്രീ​യോ​ടു പറയുന്നു, അതായത്‌ താനാണ്‌ മിശിഹ എന്ന്‌.

അനേകം ശമര്യ​ക്കാർ വിശ്വ​സി​ക്കു​ന്നു

സുഖാ​റിൽനിന്ന്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർ ആഹാര​വു​മാ​യി തിരി​ച്ചെ​ത്തു​ന്നു. യാക്കോ​ബി​ന്റെ കിണറി​ന​രി​കിൽത്ത​ന്നെ​യുണ്ട്‌ യേശു അപ്പോ​ഴും. പക്ഷേ, യേശു ഒരു ശമര്യ​ക്കാ​രി​യോ​ടു സംസാ​രി​ക്കു​ക​യാണ്‌. ശിഷ്യ​ന്മാർ എത്തു​മ്പോൾ കുടം അവിടെ വെച്ചിട്ട്‌ സ്‌ത്രീ നഗരത്തി​ലേക്കു പോകു​ന്നു.

ശിഷ്യന്മാർ തിരിച്ചുവരുമ്പോൾ ശമര്യക്കാരി പോകുന്നു

സുഖാ​റിൽ എത്തു​മ്പോൾ, യേശു പറഞ്ഞ​തെ​ല്ലാം സ്‌ത്രീ അവി​ടെ​യു​ള്ള​വ​രോ​ടു വിവരി​ക്കു​ന്നു. “ഞാൻ ചെയ്‌ത​തൊ​ക്കെ ഒരു മനുഷ്യൻ എന്നോടു പറഞ്ഞു. വന്ന്‌ നേരിട്ട്‌ കാണ്‌!” എന്ന്‌ ബോധ്യ​ത്തോ​ടെ ആ സ്‌ത്രീ അവരോ​ടു പറയുന്നു. എന്നിട്ട്‌ ആകാംക്ഷ ഉണർത്താ​നാ​യി​രി​ക്കാം ആ സ്‌ത്രീ ഇങ്ങനെ​യും ചോദി​ക്കു​ന്നു: “ഒരുപക്ഷേ അതായി​രി​ക്കു​മോ ക്രിസ്‌തു?” (യോഹ​ന്നാൻ 4:29) വളരെ പ്രധാ​ന​പ്പെട്ട ഒരു ചോദ്യ​മാ​ണത്‌. കാരണം ആ വിഷയം മോശ​യു​ടെ കാലം​മു​തലേ ആളുകൾക്കു താത്‌പ​ര്യ​മുള്ള ഒന്നാണ്‌. (ആവർത്തനം 18:18) ഇതു കേൾക്കു​മ്പോൾ യേശു​വി​നെ നേരിൽ കാണണ​മെന്ന്‌ ആ നഗരക്കാർക്കു തോന്നു​ന്നു.

സുഖാറിൽവെച്ച്‌ യേശു തന്നോടു പറഞ്ഞ കാര്യങ്ങൾ ശമര്യക്കാരി നഗരത്തിലുള്ളവരോടു പറയുന്നു

അതിനി​ടെ, തങ്ങൾ വാങ്ങി​ക്കൊ​ണ്ടു​വന്ന ആഹാരം കഴിക്കാൻ ശിഷ്യ​ന്മാർ യേശു​വി​നെ നിർബ​ന്ധി​ക്കു​ന്നു. പക്ഷേ യേശു പറയുന്നു: “എനിക്കു കഴിക്കാൻ നിങ്ങൾക്ക്‌ അറിയി​ല്ലാത്ത ഒരു ആഹാര​മുണ്ട്‌.” ശിഷ്യ​ന്മാർ ഇതു കേട്ട്‌ അത്ഭുത​ത്തോ​ടെ, “അതിനു യേശു​വിന്‌ ആരും ഒന്നും കൊണ്ടു​വന്ന്‌ കൊടു​ത്തി​ല്ല​ല്ലോ” എന്നു തമ്മിൽത്ത​മ്മിൽ പറയുന്നു. എന്നാൽ താൻ എന്താണ്‌ ഉദ്ദേശി​ച്ച​തെന്ന്‌ യേശു ദയാപൂർവം വിശദീ​ക​രി​ക്കു​ന്നു. ആ വാക്കു​കൾക്ക്‌ ഇന്നു നമ്മുടെ കാര്യ​ത്തി​ലും പ്രാധാ​ന്യ​മുണ്ട്‌. യേശു പറയുന്നു: “എന്നെ അയച്ച വ്യക്തി​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്‌തു​തീർക്കു​ന്ന​തും ആണ്‌ എന്റെ ആഹാരം.”​—യോഹ​ന്നാൻ 4:32-34.

വരാനിരിക്കുന്ന ധാന്യക്കൊയ്‌ത്തിനെക്കുറിച്ചല്ല യേശു സംസാ​രി​ക്കു​ന്നത്‌. കൊയ്‌ത്തിന്‌ ഇനിയും നാലു​മാ​സ​മുണ്ട്‌. യേശു പറയു​ന്നത്‌ ഒരു ആത്മീയ​കൊയ്‌ത്തി​നെ​ക്കു​റി​ച്ചാണ്‌. യേശു പറയുന്നു: “തല പൊക്കി വയലി​ലേക്കു നോക്കുക. അവ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു. കൊയ്‌ത്തു​കാ​രൻ കൂലി വാങ്ങി നിത്യ​ജീ​വ​നു​വേ​ണ്ടി​യുള്ള വിളവ്‌ ശേഖരി​ച്ചു​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. അങ്ങനെ, വിതയ്‌ക്കു​ന്ന​വ​നും കൊയ്യു​ന്ന​വ​നും ഒരുമിച്ച്‌ സന്തോ​ഷി​ക്കു​ന്നു.”—യോഹ​ന്നാൻ 4:35, 36.

ആ ശമര്യ​ക്കാ​രി​യോ​ടു സംസാ​രി​ച്ച​തി​ന്റെ ഫലം എന്തായി​രി​ക്കു​മെന്ന്‌ യേശു​വിന്‌ ഒരുപക്ഷേ അപ്പോൾത്തന്നെ അറിയാ​മാ​യി​രു​ന്നു. “ഞാൻ ചെയ്‌തി​ട്ടു​ള്ള​തൊ​ക്കെ ആ മനുഷ്യൻ എന്നോടു പറഞ്ഞു” എന്ന ആ സ്‌ത്രീ​യു​ടെ വാക്കു കേട്ട്‌ ആ നഗരത്തി​ലെ അനേകർ യേശു​വിൽ വിശ്വ​സി​ച്ചു. (യോഹ​ന്നാൻ 4:39) അതു​കൊണ്ട്‌ സുഖാ​റിൽനിന്ന്‌ അവർ യേശു​വി​നെ കാണാൻ ആ കിണറിന്‌ അടുത്ത്‌ വന്നപ്പോൾ തങ്ങളു​ടെ​കൂ​ടെ താമസിച്ച്‌ ഇനിയും കൂടുതൽ കാര്യങ്ങൾ പറയണ​മെന്ന്‌ ആവശ്യ​പ്പെ​ടു​ന്നു. യേശു ആ ക്ഷണം സ്വീക​രിച്ച്‌ രണ്ടു ദിവസം ശമര്യ​യിൽ കഴിയു​ന്നു.

യേശു​വി​ന്റെ വാക്കുകൾ കേട്ട്‌ കൂടുതൽ ശമര്യ​ക്കാർ വിശ്വ​സി​ക്കു​ന്നു. അവർ സ്‌ത്രീ​യോ​ടു പറയുന്നു: “നിങ്ങൾ പറഞ്ഞതി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഇതുവരെ ഞങ്ങൾ വിശ്വ​സി​ച്ചത്‌. പക്ഷേ ഇനി അങ്ങനെയല്ല. കാരണം ഞങ്ങൾ ഇപ്പോൾ നേരിട്ട്‌ കേട്ടി​രി​ക്കു​ന്നു. ഈ മനുഷ്യൻത​ന്നെ​യാ​ണു ലോക​ര​ക്ഷകൻ എന്നു ഞങ്ങൾക്ക്‌ ഇപ്പോൾ അറിയാം.” (യോഹ​ന്നാൻ 4:42) ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ നമുക്ക്‌ എങ്ങനെ ആളുക​ളോ​ടു സംസാ​രി​ക്കാം എന്നതിന്റെ നല്ലൊരു മാതൃ​ക​യാണ്‌ ആ ശമര്യ​ക്കാ​രി. താത്‌പ​ര്യം ഉണർത്തുന്ന വിധത്തിൽ സംസാ​രി​ക്കു​ന്നെ​ങ്കിൽ കൂടുതൽ അറിയാൻ ആളുകൾ ആഗ്രഹി​ക്കും.

കൊയ്‌ത്തിന്‌ ഇനിയും നാലു മാസമു​ണ്ടെന്ന കാര്യം ഓർക്കു​ന്നു​ണ്ട​ല്ലോ. ബാർളി​യു​ടെ കൊയ്‌ത്താണ്‌ ഇത്‌. സാധാരണ വസന്തകാ​ല​ത്താണ്‌ അവിടെ ഈ കൊയ്‌ത്തു നടക്കു​ന്നത്‌. അതു​കൊണ്ട്‌ ഇത്‌ നവംബർ മാസമോ ഡിസംബർ മാസമോ ആണ്‌. അതിന്റെ അർഥം എ.ഡി. 30-ലെ പെസഹയ്‌ക്കു ശേഷം യേശു​വും ശിഷ്യ​ന്മാ​രും ആളുകളെ പഠിപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും ചെയ്‌തു​കൊണ്ട്‌ എട്ടു മാസ​മെ​ങ്കി​ലും യഹൂദ്യ​യിൽ ചെലവ​ഴി​ച്ചു എന്നാണ്‌. അവർ ഇപ്പോൾ വടക്ക്‌ ഗലീല​യി​ലെ അവരുടെ സ്വന്തം നാട്ടി​ലേക്കു പോകു​ന്നു. അവിടെ എന്തായി​രി​ക്കും സംഭവി​ക്കുക?

ആരാണ്‌ ശമര്യ​ക്കാർ?

ശമര്യ എന്ന പ്രദേശം തെക്ക്‌ യഹൂദ്യ​ക്കും വടക്ക്‌ ഗലീലയ്‌ക്കും ഇടയി​ലാണ്‌. ശലോ​മോൻ രാജാ​വി​ന്റെ മരണ​ശേഷം ഇസ്രാ​യേ​ലി​ന്റെ വടക്കേ പത്തു ഗോത്രം, യഹൂദ്യ-ബന്യാ​മീൻ ഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ വേർപി​രി​ഞ്ഞു.

ആ പത്തു ഗോ​ത്ര​ത്തി​ലെ ആളുകൾ കാളക്കു​ട്ടി​യെ ആരാധി​ക്കാൻ തുടങ്ങി. അതു​കൊണ്ട്‌ ബി.സി. 740-ൽ ശമര്യയെ പിടി​ച്ച​ട​ക്കാൻ യഹോവ അസീറി​യയെ അനുവ​ദി​ച്ചു. ദേശം പിടി​ച്ച​ട​ക്കിയ അസീറി​യ​ക്കാർ നല്ലൊരു ശതമാനം ആളുക​ളെ​യും പിടി​ച്ചു​കൊണ്ട്‌ പോയി. എന്നിട്ട്‌ അസീറി​യൻ സാമ്രാ​ജ്യ​ത്തി​ലുള്ള മറ്റു ചിലരെ അവിടെ കൊണ്ടു​വന്ന്‌ താമസി​പ്പി​ച്ചു. അന്യ​ദേ​വ​ന്മാ​രെ ആരാധി​ച്ചി​രുന്ന ഇവർ ദേശത്ത്‌ ബാക്കി​യു​ണ്ടാ​യി​രുന്ന ഇസ്രാ​യേ​ല്യ​രെ കല്യാണം കഴിച്ചു. കുറെ നാളു​കൊണ്ട്‌ ഇവി​ടെ​യുള്ള ആളുകൾ ദൈവ​നി​യ​മ​ത്തിൽ പറഞ്ഞി​രി​ക്കുന്ന വിശ്വാ​സ​ങ്ങ​ളും പരി​ച്ഛേ​ദ​ന​പോ​ലുള്ള ആചാര​ങ്ങ​ളും കൂടെ കൂട്ടി​ക്ക​ലർത്തി ഒരു ആരാധ​നാ​രീ​തി വളർത്തി​യെ​ടു​ത്തു. പക്ഷേ, അവരുടെ ആ മതാചാ​ര​ങ്ങളെ സത്യാ​രാ​ധന എന്നു വിളി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. ​—2 രാജാ​ക്ക​ന്മാർ 17:9-33; യശയ്യ 9:9.

യേശുവിന്റെ നാളിൽ ശമര്യ​ക്കാർ മോശ​യു​ടെ പുസ്‌ത​കങ്ങൾ അംഗീ​ക​രി​ച്ചി​രു​ന്നു. പക്ഷേ അവർ യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽ ആരാധി​ച്ചി​രു​ന്നില്ല. സുഖാ​റിന്‌ അടുത്തുള്ള ഗരിസീം മലയിൽ പണിത ഒരു ദേവാ​ല​യ​മാണ്‌ വർഷങ്ങ​ളോ​ളം അവർ ഉപയോ​ഗി​ച്ചി​രു​ന്നത്‌. ആ ആലയം നശിപ്പി​ച്ച​തി​നു ശേഷവും അവർ ആ മലയിൽത്തന്നെ ആരാധന തുടർന്നു. യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ സമയത്ത്‌ ശമര്യ​ക്കാ​രും ജൂതന്മാ​രും തമ്മിലുള്ള ശത്രുത വളരെ പ്രകട​മാ​യി​രു​ന്നു.​—യോഹ​ന്നാൻ 8:48.

  • യേശു തന്നോടു സംസാ​രി​ക്കു​മ്പോൾ ശമര്യ​ക്കാ​രി അതിശ​യി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • ജീവനുള്ള വെള്ള​ത്തെ​ക്കു​റി​ച്ചും ദൈവത്തെ എവിടെ ആരാധി​ക്കണം എന്നതി​നെ​ക്കു​റി​ച്ചും യേശു ശമര്യ​ക്കാ​രി​യെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • താൻ ആരാ​ണെ​ന്നും ഏതുതരം ആരാധ​ന​യാ​ണു താൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നും യേശു ശമര്യ​ക്കാ​രി​യോ​ടു വെളി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

  • യേശു​വി​നെ​ക്കു​റിച്ച്‌ ശമര്യ​ക്കാ​രി എന്തു നിഗമ​ന​ത്തിൽ എത്തുന്നു, എന്നിട്ട്‌ എന്തു ചെയ്യുന്നു?

  • എ.ഡി. 30-ലെ പെസഹയ്‌ക്കു ശേഷം യേശു​വും ശിഷ്യ​ന്മാ​രും എന്തു ചെയ്യുന്നു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക