വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 10/1 പേ. 13
  • നിങ്ങൾക്ക്‌ അറിയാമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്ക്‌ അറിയാമോ?
  • 2015 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • തീൻമേശയിൽ വിരുന്നൊരുക്കും തിരികല്ലുകൾ
    2004 വീക്ഷാഗോപുരം
  • തിരികല്ല്‌
    പദാവലി
  • ചെച്ചിയയിലെ ധാന്യമില്ലുകൾ അവിടെ ജീവിതം എങ്ങനെയായിരുന്നു?
    ഉണരുക!—2005
  • തിരി​കല്ല്‌
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 10/1 പേ. 13

നിങ്ങൾക്ക്‌ അറിയാ​മോ?

അരകല്ലു​കൾ പുരാ​ത​ന​നാ​ളിൽ ഉപയോ​ഗി​ച്ചി​രു​ന്നത്‌ എങ്ങനെ​യാണ്‌?

അരകല്ലു​ക​ളോ ആട്ടുക​ല്ലു​ക​ളോ ഉപയോ​ഗിച്ച്‌ ആഹാര​ത്തി​നുള്ള ധാന്യങ്ങൾ പൊടി​ച്ചി​രു​ന്നു. മിക്കവാ​റും എല്ലാ വീടു​ക​ളി​ലും സ്‌ത്രീ​ക​ളോ വേലക്കാ​രോ അത്‌ പതിവാ​യി ഉപയോ​ഗി​ച്ചി​രു​ന്നു. പുരാ​ത​ന​നാ​ളു​ക​ളിൽ അനുദിന ജീവി​ത​ത്തി​ന്റെ ഭാഗമാ​യി ധാന്യങ്ങൾ പൊടി​ക്കു​ന്ന​തി​ന്റെ ശബ്ദം എവി​ടെ​യും കേൾക്കാ​മാ​യി​രു​ന്നു.—പുറപ്പാ​ടു 11:5; യിരെ​മ്യാ​വു 25:10.

ഒരു വ്യക്തി അരകല്ലിൽ പൊടിക്കുന്നതിന്റെ ഈജിപ്‌ഷ്യൻ ശില്‌പം

ധാന്യങ്ങൾ പൊടി​ച്ചി​രുന്ന വിധ​ത്തെ​ക്കു​റിച്ച്‌ പുരാതന ഈജി​പ്‌തി​ലെ ചിത്ര​ങ്ങ​ളും ശില്‌പ​ങ്ങ​ളും കാണി​ച്ചു​ത​രു​ന്നു. ആദ്യം, അകം കുഴിഞ്ഞ നീണ്ട കല്ലിന്മേൽ ധാന്യം വെക്കുന്നു. ഇതാണ്‌ അരകല്ല്‌. തുടർന്ന്‌, പൊടി​ക്കുന്ന വ്യക്തി അതിന്റെ മുമ്പിൽ മുട്ടു​കു​ത്തി​നിന്ന്‌ പിള്ളക്കല്ല്‌ രണ്ട്‌ കൈ​കൊ​ണ്ടും പിടിച്ച്‌ മുന്നോ​ട്ടും പിന്നോ​ട്ടും നിരക്കു​ന്നു. ഒരു ഉറവിടം പറയു​ന്ന​ത​നു​സ​രിച്ച്‌, പിള്ളക്ക​ല്ലിന്‌ രണ്ട്‌ മുതൽ നാല്‌ കിലോ വരെ തൂക്കം വരും. ഇതിനെ ഒരു ആയുധ​മാ​ക്കി കൊല നടത്തിയ സംഭവ​വും ബൈബി​ളി​ലുണ്ട്‌.—ന്യായാ​ധി​പ​ന്മാർ 9:50-54.

ഒരു കുടും​ബത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം, ധാന്യം പൊടി​ക്കുക എന്നത്‌ ഒഴിച്ചു​കൂ​ടാ​നാ​കാത്ത ഒന്നായി​രു​ന്ന​തി​നാൽ അരകല്ലോ തിരി​ക​ല്ലോ (ആട്ടുക​ല്ലു​പോ​ലുള്ള ഒന്ന്‌) പണയം വെക്കു​ന്ന​തി​നെ ബൈബിൾനി​യമം വിലക്കി​യി​രു​ന്നു. “തിരി​ക​ല്ലാ​കട്ടെ അതിന്റെ മേൽക്ക​ല്ലാ​കട്ടെ ആരും പണയം വാങ്ങരു​തു; അതു ജീവനെ പണയം വാങ്ങു​ക​യ​ല്ലോ” എന്ന്‌ ആവർത്ത​ന​പു​സ്‌തകം പറയുന്നു.—ആവർത്ത​ന​പു​സ്‌തകം 24:6.

‘മടിയി​ലി​രി​ക്കുക’ എന്ന പദം എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

അവസാന അത്താഴവേളയിൽ യേശുവിന്റെ മടിയിലിരിക്കുന്ന അപ്പൊസ്‌തലനായ യോഹന്നാൻ

‘പിതാ​വി​ന്റെ മടിയി​ലി​രി​ക്കു​ന്നവൻ’ എന്ന്‌ യേശു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. (യോഹ​ന്നാൻ 1:18) ഇവിടെ ‘മടിയി​ലി​രി​ക്കുക’ എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പദം യേശു​വിന്‌ ദൈവ​ത്തോ​ടുള്ള പ്രത്യേക അടുപ്പ​ത്തെ​യും ദൈവ​ത്തി​ന്റെ അംഗീ​കാ​ര​ത്തെ​യും ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. ഈ വാക്കുകൾ, യഹൂദ​ന്മാർ ആഹാരം കഴിക്കു​മ്പോൾ പിൻപ​റ്റി​യി​രുന്ന ഒരു പ്രത്യേ​ക​രീ​തി​യെ പരാമർശി​ക്കു​ന്നു.

യേശുവിന്റെ നാളു​ക​ളിൽ, യഹൂദ​ന്മാർ ഭക്ഷണ മേശയ്‌ക്കു ചുറ്റും ക്രമീ​ക​രി​ച്ചി​രുന്ന ഇരിപ്പി​ട​ങ്ങ​ളിൽ ചാരി​ക്കി​ട​ക്കുക പതിവാ​യി​രു​ന്നു. ഭക്ഷണത്തിന്‌ ഇരിക്കുന്ന വ്യക്തി​യു​ടെ തല മേശ​യോട്‌ അടുത്തും കാൽ മേശയിൽനിന്ന്‌ അകലെ​യും ആയിരി​ക്കും. താങ്ങി​നു​വേണ്ടി ഇടത്‌ കൈമുട്ട്‌ ഒരുതരം കൈ​മെ​ത്ത​യിൽ വെക്കുന്നു. ഇങ്ങനെ ഇരിക്കു​ന്ന​തു​മൂ​ലം വലത്‌ കൈ സ്വത​ന്ത്ര​മാ​യി ഉപയോ​ഗി​ക്കാ​നാ​കും. ഭക്ഷണത്തിന്‌ ഇരിക്കു​ന്ന​വ​രെ​ല്ലാം ഇടതു​വശം ചാഞ്ഞ്‌ ഒന്നിനു​പു​റകെ ഒന്നായി ഇരിക്കു​ന്ന​തു​കൊണ്ട്‌, “ഒരു വ്യക്തി​യു​ടെ തല തന്റെ തൊട്ടു പുറകിൽ ഇരിക്കുന്ന വ്യക്തി​യു​ടെ നെഞ്ചോട്‌ ചേർന്നി​രി​ക്കുന്ന വിധത്തി​ലാ​യി​രി​ക്കും. അതു​കൊണ്ട്‌, ഒരർഥ​ത്തിൽ ആ വ്യക്തി മറ്റൊ​രാ​ളു​ടെ മടിയിൽ ഇരിക്കു​ന്നു​വെന്ന്‌ പറയാൻ കഴിയും” എന്ന്‌ ഒരു ഉറവിടം വിശദീ​ക​രി​ക്കു​ന്നു.

ഒരു കുടും​ബ​ത്തി​ലെ തലവന്റെ അല്ലെങ്കിൽ ഒരു വിരുന്ന്‌ ഒരുക്കുന്ന ആതി​ഥേ​യന്റെ നെഞ്ചോട്‌ ചേർന്ന്‌ ഇരിക്കു​ന്നത്‌, ഒരു പ്രത്യേ​ക​പ​ദ​വി​യാ​യി വീക്ഷി​ച്ചി​രു​ന്നു. യേശു​വി​ന്റെ അവസാ​നത്തെ അത്താഴ​ത്തിൽ “യേശു സ്‌നേ​ഹിച്ച ശിഷ്യ”നായ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​നാ​യി​രു​ന്നു യേശു​വി​ന്റെ മാറോട്‌ ചേർന്ന്‌ ഇരുന്നത്‌. ഈ അർഥത്തി​ലാണ്‌ യോഹ​ന്നാൻ ഒരു ചോദ്യം ചോദി​ക്കാ​നാ​യി ‘യേശു​വി​ന്റെ മാറിൽ ചാരി​യത്‌.’—യോഹ​ന്നാൻ 13:23-25; 21:20. ▪ (w15-E 07/01)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക