യേശുവിന്റെ ജീവിതവും ശുശ്രൂഷയും
അനേകം ശിഷ്യൻമാർ യേശുവിനെ അനുഗമിക്കുന്നത് നിർത്തുന്നു
യേശു കഫർന്നഹൂമിലെ ഒരു സിന്നഗോഗിൽ സ്വർഗ്ഗത്തിൽനിന്നുള്ള യഥാർത്ഥ അപ്പം എന്ന നിലയിലുള്ള തന്റെ പങ്കിനെക്കുറിച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അവന്റെ പ്രസംഗം തെളിവനുസരിച്ച് തങ്ങൾക്ക് അത്ഭുതകരമായി പ്രദാനംചെയ്യപ്പെട്ട അപ്പക്കഷണങ്ങളും മീനും ഭക്ഷിച്ച ഗലീലാക്കടലിന്റെ കിഴക്കുഭാഗത്തുനിന്ന് മടങ്ങിവരവേ ആളുകൾ അവനെ കണ്ട സ്ഥലത്തുവെച്ച് തുടങ്ങിയ ചർച്ചയുടെ ഒരു തുടർച്ചയാണ്.
യേശു ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ അഭിപ്രായങ്ങൾ തുടരുന്നു: “ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടിയുള്ള എന്റെ മാംസമാകുന്നു.” വെറും രണ്ടു വർഷം മുമ്പ് ക്രി.വ. 30-ലെ വസന്തത്തിൽ യേശു നിക്കോദേമസിനോട്, ദൈവം തന്റെ പുത്രനെ ഒരു രക്ഷകനായി നൽകുവാൻതക്കവണ്ണം ലോകത്തെ അത്രയധികം സ്നേഹിച്ചു എന്നു പറഞ്ഞു. അപ്രകാരം യേശു ഇപ്പോൾ, അവൻ താമസിയാതെ അർപ്പിക്കാൻപോകുന്ന ബലിയിൽ വിശ്വാസം പ്രകടമാക്കുന്നതിലൂടെ പ്രതീകാത്മകമായി തന്റെ മാംസം തിന്നുന്ന മനുഷ്യവർഗ്ഗ ലോകത്തിലെ ഏതൊരുവനും നിത്യജീവൻ ലഭിക്കാമെന്ന് പ്രകടമാക്കുന്നു.
എന്നാൽ ആളുകൾ യേശുവിന്റെ വാക്കുകളിൽ ഇടറുന്നു. “ഈ മനുഷ്യന് തന്റെ മാംസം നമുക്ക് എങ്ങനെ ഭക്ഷിക്കാൻ തരാൻ കഴിയും?” എന്ന് അവർ ചോദിക്കുന്നു. യേശു തന്റെ കേൾവിക്കാർ ഒരു ആലങ്കാരികമായ അർത്ഥത്തിലാണ് തന്റെ മാംസം ഭക്ഷിക്കേണ്ടത് എന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഇതിന് ഊന്നൽകൊടുക്കുന്നതിന് ഒരു അക്ഷരീയ അർത്ഥത്തിൽ എടുക്കുന്നെങ്കിൽ ഇതിനേക്കാൾ പ്രതിഷേധാർഹമായ ചിലതു അവൻ പറയുന്നു.
“നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നുകയും അവന്റെ രക്തം കുടിക്കുകയും ചെയ്യാതിരുന്നാൽ,” യേശു പ്രഖ്യാപിക്കുന്നു, “നിങ്ങൾക്കു നിങ്ങളിൽതന്നേ ജീവൻ ഇല്ല. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്, ഞാൻ അവനെ അവസാനനാളിൽ ഉയിർപ്പിക്കുകയും ചെയ്യും; എന്തുകൊണ്ടെന്നാൽ എന്റെ മാംസം യഥാർത്ഥ ഭക്ഷണവും എന്റെ രക്തം യഥാർത്ഥ പാനീയവുമാകുന്നു. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നോടുള്ള ഐക്യത്തിലും ഞാൻ അവനോടുള്ള ഐക്യത്തിലും സ്ഥിതിചെയ്യുന്നു.”
യേശു ഇവിടെ നരമാംസഭോജനമാണ് സൂചിപ്പിക്കുന്നതെങ്കിൽ അവന്റെ ഉപദേശം ഏററവും പ്രതിഷേധാർഹമാണെന്നുള്ളത് സത്യംതന്നെ. എന്നാൽ തീർച്ചയായും യേശു അക്ഷരീയമായി മാംസം തിന്നുന്നതിനൊ രക്തം കുടിക്കുന്നതിനൊ പ്രോത്സാഹിപ്പിക്കുകയല്ലായിരുന്നു. നിത്യജീവൻ ലഭിക്കുന്ന എല്ലാവരും അവൻ തന്റെ പൂർണ്ണതയുള്ള മാനുഷശരീരത്തെ അർപ്പിക്കുകയും തന്റെ ജീവരക്തത്തെ ഒഴുക്കുകയും ചെയ്യാൻപോകുന്ന യാഗത്തിൽ വിശ്വാസം അർപ്പിക്കണം എന്ന് ഊന്നിപ്പറയുകമാത്രം ചെയ്യുകയാണ്. എന്നാൽ അവന്റെ ശിഷ്യൻമാരിൽ അനേകർ പോലും അവന്റെ ഉപദേശം മനസ്സിലാക്കാൻ ഒരു ശ്രമവും ചെയ്യുന്നില്ല, അതുകൊണ്ട് അവർ ഇപ്രകാരം പ്രതിഷേധിക്കുന്നു: “ഇതു ഞെട്ടിക്കുന്ന സംസാരമാണ്; ആർക്ക് ഇത് ശ്രദ്ധിക്കാൻ കഴിയും?”
തന്റെ അനേകം ശിഷ്യൻമാർ പിറുപിറുക്കുന്നത് അറിഞ്ഞിട്ട് യേശു പറയുന്നു: “ഇത് നിങ്ങളെ ഇടറിക്കുന്നുവോ? അതുകൊണ്ട്, മനുഷ്യപുത്രൻ നേരത്തെയായിരുന്നിടത്തേക്ക് കയറിപ്പോകുന്നത് നിങ്ങൾ കാണുകതന്നെ ചെയ്യുന്നെങ്കിൽ എന്ത്? . . . ഞാൻ നിങ്ങളോടു പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാകുന്നു. എന്നാൽ വിശ്വസിക്കാത്ത ചിലർ നിങ്ങളുടെയിടയിൽ ഉണ്ട്.”
യേശു തുടരുന്നു: “ഇതുകൊണ്ടാണ് പിതാവു അനുവദിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല എന്നു ഞാൻ പറഞ്ഞത്.” അതിങ്കൽ അവന്റെ ശിഷ്യൻമാരിൽ അനേകരും വിട്ടുപോകുന്നു; മേലാൽ അവനെ അനുഗമിക്കുന്നില്ല. അതുകൊണ്ട് യേശു തന്റെ 12 അപ്പോസ്തലൻമാരിലേക്കു തിരിഞ്ഞ് പറയുന്നു: “നിങ്ങളുംകൂടെ പോകാനാഗ്രഹിക്കുന്നില്ല, ഉണ്ടോ?”
പത്രോസ് മറുപടിപറയുന്നു: “കർത്താവേ ഞങ്ങൾ ആരുടെയടുക്കൽ പോകും? നിന്റെ പക്കൽ നിത്യജീവന്റെ മൊഴികൾ ഉണ്ട്; നീ ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.” പത്രോസിനും മററു അപ്പോസ്തലൻമാർക്കും ഈ കാര്യം സംബന്ധിച്ചുള്ള ഉപദേശം പൂർണ്ണമായി മനസ്സിലായിട്ടില്ലായിരിക്കാമെങ്കിലും വിശ്വസ്തതയുടെ എത്ര നല്ല പ്രകടനം!
പത്രോസിന്റെ ഉത്തരത്തിൽ പ്രീതിതോന്നിയെങ്കിലും യേശു പ്രസ്താവിക്കുന്നു: “ഞാൻ നിങ്ങൾ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, ഇല്ലേ? എന്നാൽ നിങ്ങളിൽ ഒരുവൻ ഒരു അപവാദിയാകുന്നു.” അവൻ യൂദാസ് ഈസ്കര്യോത്താവിനെക്കുറിച്ചാണ് പറയുന്നത്. സാധ്യതയനുസരിച്ച് ഈ ഘട്ടത്തിൽ യേശു യൂദായിൽ ഒരു തെററായ ഗതിയുടെ “ആരംഭം” അല്ലെങ്കിൽ തുടക്കം കാണുന്നു.
യേശു തന്നെ രാജാവാക്കുന്നതിനുള്ള ആളുകളുടെ ശ്രമത്തെ ചെറുത്തുകൊണ്ട് അവരെ നിരാശപ്പെടുത്തിക്കഴിഞ്ഞിരുന്നതേയുള്ളു. അവർ ഇങ്ങനെ ന്യായവാദം ചെയ്തേക്കാം, ‘മശിഹായുടെ നീതിയുക്തമായ സ്ഥാനം സ്വീകരിക്കുന്നില്ലെങ്കിൽ എങ്ങനെ ഇത് മശിഹായായിരിക്കാൻ കഴിയും?’ ഇതും ആളുകളുടെ ഓർമ്മയിലിരിക്കുന്ന ഒരു കാര്യമായിരിക്കുമായിരുന്നു. യോഹന്നാൻ 6:51-71; 3:16.
◆യേശു ആർക്ക് തന്റെ മാംസം കൊടുക്കുന്നു, അവർ ‘അവന്റെ മാംസം തിന്നുന്ന’തെങ്ങനെ?
◆യേശുവിന്റെ കൂടുതലായ ഏതു വാക്കുകൾ ആളുകളെ ഞെട്ടിക്കുന്നു, എന്നാൽ അവൻ എന്തിനു ഊന്നൽ കൊടുക്കുകയാണ്?
◆അനേകരും യേശുവിനെ അനുഗമിക്കുന്നത് നിർത്തുന്നുവെങ്കിലും പത്രോസിന്റെ പ്രതികരണമെന്താണ്? (w87 10⁄15)