വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w20 മാർച്ച്‌ പേ. 31
  • വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • സമാനമായ വിവരം
  • പോലീസ്‌ സംരക്ഷണം പ്രതീക്ഷകളും ഭയാശങ്കകളും
    ഉണരുക!—2002
  • ‘അവർ ന്യായാധിപസംഘത്തെ വിളിച്ചുകൂട്ടി’
    2006 വീക്ഷാഗോപുരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2002 വീക്ഷാഗോപുരം
  • പോലീസ്‌ നമുക്ക്‌ അവരെ ആവശ്യമുള്ളത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2002
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
w20 മാർച്ച്‌ പേ. 31
മതനേതാക്കന്മാരുടെ ആജ്ഞയനുസരിച്ച്‌ ജൂതന്മാരുടെ ദേവാലയ പോലീസ്‌ സേന രണ്ടു പേരെ അറസ്റ്റു ചെയ്യുന്നു.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ജൂതന്മാരുടെ ‘ദേവാലയ പോലീസ്‌ സേനയി​ലെ’ അംഗങ്ങൾ ആരായി​രു​ന്നു? അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തായി​രു​ന്നു?

പുരോ​ഹി​ത​ന്മാ​ര​ല്ലാ​തി​രുന്ന ലേവ്യർക്കു മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു, അവരിൽ ചിലർ പോലീ​സു​കാ​രു​ടേ​തു​പോ​ലുള്ള ജോലി ചെയ്‌തി​രു​ന്നു. കാവൽക്കാ​രു​ടെ മേധാ​വി​യു​ടെ കീഴി​ലാ​യി​രു​ന്നു അവർ പ്രവർത്തി​ച്ചി​രു​ന്നത്‌. അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തായി​രു​ന്നെന്നു ജൂത എഴുത്തു​കാ​ര​നായ ഫൈലോ വിവരി​ക്കു​ന്നു: “ഈ (ലേവ്യ​രിൽ) ചിലർ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ കാവൽക്കാ​രാ​യി നിന്നി​രു​ന്നു. ചിലർ ആലയ​പ്ര​ദേ​ശത്ത്‌ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു മുന്നിൽ നിലയു​റ​പ്പി​ച്ചി​രു​ന്നു. യോഗ്യ​ത​യി​ല്ലാത്ത ആരും അറിഞ്ഞോ അറിയാ​തെ​യോ അങ്ങോട്ടു കടക്കാതെ നോക്കു​ക​യാ​യി​രു​ന്നു ഇവരുടെ ജോലി. വേറൊ​രു കൂട്ടർ ആലയ​പ്ര​ദേശം സംരക്ഷി​ക്കു​ന്ന​തി​നാ​യി രാത്രി​യും പകലും ഊഴമ​നു​സ​രിച്ച്‌ റോന്തു ചുറ്റി​യി​രു​ന്നു.”

സൻഹെ​ദ്രിൻ ഈ പോലീസ്‌ സേനയെ തങ്ങളുടെ ഇഷ്ടാനു​സ​രണം ഉപയോ​ഗി​ച്ചി​രു​ന്നു. ജൂതന്മാ​രിൽ ഈ പോലീസ്‌ സേനയ്‌ക്കു മാത്രമേ ആയുധം കൈവശം വെക്കാൻ റോമാ​ക്കാർ അനുവാ​ദം കൊടു​ത്തി​രു​ന്നു​ള്ളൂ.

യേശു തന്നെ അറസ്റ്റു ചെയ്യാൻ വന്നവ​രോട്‌, താൻ ആലയത്തിൽ പഠിപ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ എന്താണു തന്നെ അറസ്റ്റു ചെയ്യാ​തി​രു​ന്ന​തെന്നു ചോദി​ച്ചു. (മത്താ. 26:55) സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌, അവർ ദേവാലയ പോലീസ്‌ സേനയു​ടെ ഭാഗമാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണു യേശു അങ്ങനെ ചോദി​ച്ച​തെന്നു പണ്ഡിത​നായ യൊയാ​ക്കീം യെരമ്യാസ്‌ പറയുന്നു. മുമ്പ്‌ ഒരു അവസര​ത്തിൽ യേശു​വി​നെ അറസ്റ്റു ചെയ്യാൻ വന്നവരും ഈ പോലീസ്‌ സേനയു​ടെ ഭാഗമാ​യി​രി​ക്കാം എന്ന്‌ ആ പണ്ഡിതൻ വിശ്വ​സി​ക്കു​ന്നു. (യോഹ. 7:32, 45, 46) പിന്നീട്‌ യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ പിടി​ച്ചു​കൊ​ണ്ടു​വ​രാൻ സൻഹെ​ദ്രിൻ അയച്ചതു കാവൽക്കാ​രു​ടെ മേധാ​വി​യെ​യും പോലീസ്‌ സേനയി​ലെ ചില അംഗങ്ങ​ളെ​യും ആണ്‌. പൗലോ​സി​നെ ദേവാ​ല​യ​ത്തി​നു പുറ​ത്തേക്കു വലിച്ചി​ഴച്ച്‌ കൊണ്ടു​പോ​യ​തും ഇവരാ​യി​രി​ക്കാ​നാ​ണു സാധ്യത.—പ്രവൃ. 4:1-3; 5:17-27; 21:27-30.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക