വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 15 പേ. 148-157
  • യേശു “ഭൂമിയിൽ നീതി സ്ഥാപിക്കും”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു “ഭൂമിയിൽ നീതി സ്ഥാപിക്കും”
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “പിതാ​വി​നെ​പ്പോ​ലെ​തന്നെ പുത്ര​നും”
  • “നീതി എന്താ​ണെന്ന്‌” യേശു​ക്രി​സ്‌തു വ്യക്തമാ​ക്കു​ന്നു
  • നീതി​യു​ടെ ഒരു ജീവി​ക്കു​ന്ന മാതൃക
  • മിശി​ഹൈക രാജാവ്‌ “ഭൂമി​യിൽ നീതി സ്ഥാപി​ക്കും”
  • യഹോവ—യഥാർഥ ന്യായത്തിന്റെയും നീതിയുടെയും ഉറവ്‌
    വീക്ഷാഗോപുരം—1998
  • ‘അവന്റെ വഴികൾ ഒക്കെയും നീതിയുള്ളത്‌’
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • സകല ജനതകൾക്കും പെട്ടെന്നുതന്നെ നീതി
    വീക്ഷാഗോപുരം—1990
  • യഹോവയെ അനുകരിക്കുക—ന്യായവും നീതിയും പ്രവർത്തിക്കുക
    വീക്ഷാഗോപുരം—1998
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 15 പേ. 148-157
യേശു നാണയക്കൈമാറ്റക്കാരുടെ മേശ മറിച്ചിടുന്നു, ആലയ പരിസരത്തെ കച്ചവടം അവസാനിപ്പിക്കാൻ അവൻ ആജ്ഞാപിക്കുന്നു

അധ്യായം 15

യേശു “ഭൂമി​യിൽ നീതി സ്ഥാപി​ക്കും”

1, 2. ഏതവസ​ര​ത്തിൽ യേശു കുപി​ത​നാ​യി, എന്തു​കൊണ്ട്‌?

യേശു കുപി​ത​നാ​യി കാണ​പ്പെ​ട്ടു—അതിനു തക്കതായ കാരണം ഉണ്ടായി​രു​ന്നു. അവനെ ആ വിധത്തിൽ സങ്കൽപ്പി​ക്കാൻ നിങ്ങൾക്കു പ്രയാ​സ​മാ​യി​രി​ക്കാം, കാരണം അവൻ അത്രയ്‌ക്ക്‌ സൗമ്യ​നാ​യ ഒരു വ്യക്തി​യാ​യി​രു​ന്നു. (മത്തായി 21:4) ഈ പ്രത്യേക സാഹച​ര്യ​ത്തി​ലും അവൻ തികഞ്ഞ സമചിത്തത പാലിച്ചു, അവന്റേത്‌ നീതി​യു​ക്ത​മാ​യ കോപ​മാ​യി​രു​ന്നു.a എന്നാൽ സമാധാ​ന​പ്രി​യ​നാ​യ ഈ മനുഷ്യ​നെ പ്രകോ​പി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? കടുത്ത അനീതി​ത​ന്നെ.

2 യെരൂ​ശ​ലേ​മി​ലെ ആലയം യേശു​വി​നു വളരെ പ്രിയ​ങ്ക​ര​മാ​യി​രു​ന്നു. ഭൂമി​യിൽ അവന്റെ സ്വർഗീയ പിതാ​വി​ന്റെ ആരാധ​ന​യ്‌ക്കു സമർപ്പി​ത​മാ​യി​രു​ന്ന ഏക പാവന​സ്ഥ​ലം അതായി​രു​ന്നു. അനേകം ദേശങ്ങ​ളിൽനി​ന്നു​ള്ള യഹൂദ​ന്മാർ ദീർഘ​ദൂ​രം യാത്ര ചെയ്‌ത്‌ അവിടെ ആരാധ​ന​യ്‌ക്ക്‌ എത്തിയി​രു​ന്നു. ദൈവ​ഭ​യ​മു​ള്ള വിജാ​തീ​യർപോ​ലും അവരുടെ ഉപയോ​ഗ​ത്തി​നാ​യി വേർതി​രി​ച്ചി​രു​ന്ന ആലയ​പ്രാ​കാ​ര​ത്തിൽ പ്രവേ​ശിച്ച്‌ ദൈവത്തെ ആരാധി​ച്ചി​രു​ന്നു. എന്നാൽ തന്റെ ശുശ്രൂ​ഷ​യു​ടെ പ്രാരം​ഭ​ത്തിൽ യേശു ആലയത്തിൽ ചെന്ന​പ്പോൾ ഞെട്ടി​ക്കു​ന്ന കാഴ്‌ച​യാ​ണു കണ്ടത്‌. ഒരു ആരാധ​നാ​ല​യം എന്നതി​ലു​പ​രി അത്‌ ഒരു ചന്തപോ​ലെ കാണ​പ്പെ​ട്ടു! അവിടെ വ്യാപാ​രി​ക​ളു​ടെ​യും നാണയ കൈമാ​റ്റ​ക്കാ​രു​ടെ​യും തിരക്കാ​യി​രു​ന്നു. എന്നാൽ അനീതി എന്തായി​രു​ന്നു? ഈ ആളുകൾക്ക്‌ ദൈവ​ത്തി​ന്റെ ആലയം ആളുകളെ ചൂഷണം ചെയ്യാ​നു​ള്ള—അവരെ കൊള്ള​യ​ടി​ക്കാൻ പോലു​മു​ള്ള—ഒരു സ്ഥലം മാത്ര​മാ​യി​രു​ന്നു. എങ്ങനെ?—യോഹ​ന്നാൻ 2:14.

3, 4. യഹോ​വ​യു​ടെ ആലയത്തിൽ അത്യാ​ഗ്ര​ഹ​ത്തോ​ടെ​യുള്ള ഏതു ചൂഷണം നടക്കു​ക​യാ​യി​രു​ന്നു, കാര്യങ്ങൾ നേരെ​യാ​ക്കാൻ യേശു എന്തു നടപടി സ്വീക​രി​ച്ചു?

3 ആലയനി​കു​തി കൊടു​ക്കാൻ ഒരു പ്രത്യേ​ക​ത​രം നാണയം മാത്രമേ ഉപയോ​ഗി​ക്കാ​വൂ എന്നു മതനേ​താ​ക്ക​ന്മാർ നിഷ്‌കർഷി​ച്ചി​രു​ന്നു. അത്തരം നാണയങ്ങൾ വാങ്ങാൻ സന്ദർശകർ തങ്ങളുടെ പണം കൈമാ​റ്റം ചെയ്യണ​മാ​യി​രു​ന്നു. ചില നാണയ കൈമാ​റ്റ​ക്കാർ ആലയത്തി​നു​ള്ളിൽത്ത​ന്നെ മേശകൾ വെക്കു​ക​യും ഓരോ കൈമാ​റ്റ​ത്തി​നും കൂലി ഈടാ​ക്കു​ക​യും ചെയ്‌തി​രു​ന്നു. മൃഗങ്ങളെ വിൽക്കുന്ന തൊഴി​ലും വളരെ ആദായ​ക​ര​മാ​യി​രു​ന്നു. യാഗങ്ങ​ളർപ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന സന്ദർശ​കർക്ക്‌ നഗരത്തി​ലെ ഏതു വ്യാപാ​രി​യിൽനി​ന്നും മൃഗങ്ങളെ വാങ്ങാ​മാ​യി​രു​ന്നു, പക്ഷേ ആലയ ഉദ്യോ​ഗ​സ്ഥർ അവരുടെ വഴിപാ​ടു​കൾ മോശ​മാ​യി പരിഗ​ണിച്ച്‌ തള്ളിക്ക​ള​യു​മെ​ന്നു തീർച്ച​യാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, ആലയ​പ്ര​ദേ​ശ​ത്തു​നി​ന്നു വാങ്ങുന്ന വഴിപാ​ടു​കൾ തീർച്ച​യാ​യും സ്വീക​രി​ക്കു​മാ​യി​രു​ന്നു. ആളുകൾ അവരുടെ ദയയെ ആശ്രയി​ക്കേ​ണ്ടി​യി​രു​ന്ന​തി​നാൽ, വ്യാപാ​രി​കൾ ചില സമയങ്ങ​ളിൽ ഭീമമായ വിലകൾ ചുമത്തി​യി​രു​ന്നു.b അത്‌ വെറും കൊള്ള​ലാ​ഭം ഉണ്ടാക്ക​ല​ല്ലാ​യി​രു​ന്നു, കൊള്ള​ത​ന്നെ ആയിരു​ന്നു!

“ഇതു ഇവിടെ നിന്നു കൊണ്ടു​പോ​കു​വിൻ!”

4 യേശു​വിന്‌ അത്തരം അനീതി വെച്ചു​പൊ​റു​പ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ല. അത്‌ അവന്റെ പിതാ​വി​ന്റെ ഭവനമാ​യി​രു​ന്നു! അവൻ കയറു​കൊണ്ട്‌ ഒരു ചാട്ട ഉണ്ടാക്കി ആലയത്തിൽനിന്ന്‌ ആടുമാ​ടു​ക​ളു​ടെ കൂട്ടങ്ങളെ ഓടി​ച്ചി​റ​ക്കി. പിന്നീട്‌ അവൻ നാണയ കൈമാ​റ്റ​ക്കാ​രു​ടെ അടുക്ക​ലേ​ക്കു ചെന്ന്‌ അവരുടെ മേശകളെ മറിച്ചി​ട്ടു. നാണയ​ങ്ങ​ളെ​ല്ലാം മാർബിൾ തറയിൽ വീണു​ചി​ത​റു​ന്നത്‌ ഒന്നു സങ്കൽപ്പി​ക്കു​ക! പ്രാവു​ക​ളെ വിൽക്കു​ന്ന​വ​രോട്‌ അവൻ കർക്കശ​മാ​യി പറഞ്ഞു: “ഇതു ഇവിടെ നിന്നു കൊണ്ടു​പോ​കു​വിൻ.” (യോഹ​ന്നാൻ 2:15, 16) ധീരനായ ഈ മനുഷ്യ​നെ എതിർക്കാൻ ആരും മുതിർന്നി​ല്ല എന്നു തോന്നു​ന്നു.

“പിതാ​വി​നെ​പ്പോ​ലെ​തന്നെ പുത്ര​നും”

5-7. (എ) യേശു​വി​ന്റെ മനുഷ്യ-പൂർവ അസ്‌തി​ത്വം അവന്റെ നീതി​ബോ​ധ​ത്തെ എങ്ങനെ സ്വാധീ​നി​ച്ചു, അവന്റെ മാതൃക വിചി​ന്ത​നം ചെയ്യു​ന്ന​തി​നാൽ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാ​നാ​കും? (ബി) യഹോ​വ​യു​ടെ പരമാ​ധി​കാ​ര​വും നാമവും ഉൾപ്പെ​ടു​ന്ന അനീതി​കൾക്കെ​തി​രെ ക്രിസ്‌തു പോരാ​ടി​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

5 വ്യാപാ​രി​കൾ വീണ്ടും മടങ്ങി​വ​ന്നു. ഏതാണ്ട്‌ മൂന്നു വർഷം കഴിഞ്ഞ്‌, യേശു ഇതേ അനീതി കൈകാ​ര്യം ചെയ്‌തു. ഈ പ്രാവ​ശ്യം തന്റെ ഭവനത്തെ “കള്ളന്മാ​രു​ടെ ഗുഹ” ആക്കിയ​വ​രെ കുറ്റം​വി​ധി​ക്കു​ന്ന യഹോ​വ​യു​ടെ സ്വന്തം വാക്കുകൾ ഉദ്ധരി​ച്ചു​കൊണ്ട്‌. (മത്തായി 21:13; യിരെ​മ്യാ​വു 7:11, NW) അതേ, അത്യാ​ഗ്ര​ഹ​ത്തോ​ടെ ജനത്തെ ചൂഷണം ചെയ്യു​ന്ന​തും ദൈവാ​ല​യം അശുദ്ധ​മാ​ക്കു​ന്ന​തും കണ്ടപ്പോൾ, യേശു​വിന്‌ തന്റെ പിതാ​വി​നു​ണ്ടാ​യ അതേ വികാ​ര​മു​ണ്ടാ​യി. അതിൽ അതിശ​യി​ക്കാ​നി​ല്ല! കോടാ​നു​കോ​ടി വർഷങ്ങ​ളിൽ യേശു അവന്റെ സ്വർഗീയ പിതാ​വി​നാൽ പഠിപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. തത്‌ഫ​ല​മാ​യി, അവന്‌ യഹോ​വ​യു​ടെ നീതി​ബോ​ധം ലഭിച്ചു. “പിതാ​വി​നെ​പ്പോ​ലെ​തന്നെ പുത്ര​നും” എന്ന ചൊല്ലി​ന്റെ ജീവി​ക്കു​ന്ന ദൃഷ്ടാ​ന്ത​മാ​യി​ത്തീർന്നു അവൻ. യഹോ​വ​യു​ടെ നീതി എന്ന ഗുണത്തി​ന്റെ ഒരു വ്യക്തമായ ചിത്രം കിട്ടാൻ നാം ആഗ്രഹി​ക്കു​ന്നു എങ്കിൽ, അതിനുള്ള ഏറ്റവും നല്ല മാർഗം യേശു​ക്രി​സ്‌തു​വി​ന്റെ മാതൃക വിചി​ന്ത​നം ചെയ്യു​ന്ന​താണ്‌.—യോഹ​ന്നാൻ 14:9, 10.

6 സാത്താൻ യഹോ​വ​യാം ദൈവത്തെ അന്യാ​യ​മാ​യി ഭോഷ്‌കാ​ളി എന്നു വിളി​ക്കു​ക​യും അവന്റെ ഭരണത്തി​ന്റെ നീതിയെ വെല്ലു​വി​ളി​ക്കു​ക​യും ചെയ്‌തു. എത്ര വലിയ ദൂഷണം! ആ അവസര​ത്തിൽ യഹോ​വ​യു​ടെ ഏകജാ​ത​നാ​യ പുത്രൻ സന്നിഹി​ത​നാ​യി​രു​ന്നു. നിസ്സ്വാർഥ സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി ആരും യഹോ​വ​യെ സേവി​ക്കു​ക​യി​ല്ല എന്ന സാത്താന്റെ പിൽക്കാല വെല്ലു​വി​ളി​യും പുത്രൻ കേട്ടു. ഈ വ്യാജാ​രോ​പ​ണ​ങ്ങൾ തീർച്ച​യാ​യും പുത്രന്റെ നീതി​നി​ഷ്‌ഠ​മാ​യ ഹൃദയത്തെ വേദനി​പ്പി​ച്ചു. ഈ ആരോ​പ​ണ​ങ്ങൾ തെറ്റാ​ണെ​ന്നു തെളി​യി​ക്കു​ന്ന​തിൽ മുഖ്യ പങ്കുവ​ഹി​ക്കു​ന്ന​തു താനാ​യി​രി​ക്കും എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ പുത്രന്‌ എത്ര ആഹ്ലാദം തോന്നി​യി​രി​ക്ക​ണം! (2 കൊരി​ന്ത്യർ 1:20) അവൻ ഇത്‌ എങ്ങനെ ചെയ്യും?

7 നാം 14-ാം അധ്യാ​യ​ത്തിൽ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ, യഹോ​വ​യു​ടെ സൃഷ്ടി​ക​ളു​ടെ നിർമ​ല​ത​യോ​ടു​ള്ള ബന്ധത്തിൽ സാത്താൻ നടത്തിയ വെല്ലു​വി​ളിക്ക്‌ യേശു​ക്രി​സ്‌തു ആത്യന്തി​ക​വും നിർണാ​യ​ക​വു​മാ​യ ഉത്തരം കൊടു​ത്തു. അതുവഴി യേശു, യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ ഔചി​ത്യ​ത്തി​ന്റെ അന്തിമ സംസ്ഥാ​പ​ന​ത്തി​നും അവന്റെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തി​നു​മുള്ള അടിസ്ഥാ​ന​മി​ട്ടു. യഹോ​വ​യു​ടെ “മുഖ്യ​കാ​ര്യ​സ്ഥൻ” എന്ന നിലയിൽ യേശു അഖിലാ​ണ്ഡ​ത്തി​ലെ​ങ്ങും ദിവ്യ​നീ​തി സ്ഥാപി​ക്കും. (പ്രവൃ​ത്തി​കൾ 5:31, NW) ഭൂമി​യി​ലെ അവന്റെ ജീവി​ത​ഗ​തി​യും ദിവ്യ​നീ​തി​യെ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. യഹോവ അവനെ കുറിച്ച്‌ ഇപ്രകാ​രം പറഞ്ഞു: “ഞാൻ എന്റെ ആത്മാവി​നെ അവന്റെ​മേൽ വെക്കും, നീതി എന്താ​ണെന്ന്‌ അവൻ ജനതകൾക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കും.” (മത്തായി 12:18, NW) യേശു ആ വാക്കുകൾ എങ്ങനെ നിവർത്തി​ച്ചു?

“നീതി എന്താ​ണെന്ന്‌” യേശു​ക്രി​സ്‌തു വ്യക്തമാ​ക്കു​ന്നു

8-10. (എ) യഹൂദ മതനേ​താ​ക്ക​ളു​ടെ അലിഖിത പാരമ്പ​ര്യ​ങ്ങൾ യഹൂ​ദേ​ത​ര​രോ​ടും സ്‌ത്രീ​ക​ളോ​ടു​മു​ള്ള പുച്ഛത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എങ്ങനെ? (ബി) അലിഖിത നിയമങ്ങൾ യഹോ​വ​യു​ടെ ശബത്തു​നി​യ​മ​ത്തെ ഏതു വിധത്തിൽ ഒരു ഭാരമാ​ക്കി​ത്തീർത്തു?

8 യേശു യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തെ സ്‌നേ​ഹി​ക്കു​ക​യും അതനു​സ​രി​ച്ചു ജീവി​ക്കു​ക​യും ചെയ്‌തു. എന്നാൽ അവന്റെ നാളിലെ മതനേ​താ​ക്ക​ന്മാർ ആ ന്യായ​പ്ര​മാ​ണ​ത്തെ വളച്ചൊ​ടി​ക്കു​ക​യും തെറ്റായി വ്യാഖ്യാ​നി​ക്കു​ക​യും ചെയ്‌തു. ‘കപടഭ​ക്തി​ക്കാ​രാ​യ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രു​മാ​യു​ള്ളോ​രേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ന്യായം [“നീതി,” NW], കരുണ, വിശ്വ​സ്‌തത ഇങ്ങനെ ന്യായ​പ്ര​മാ​ണ​ത്തിൽ ഘനമേ​റി​യവ ത്യജി​ച്ചു​ക​ള​യു​ന്നു’ എന്ന്‌ യേശു അവരോ​ടു പറഞ്ഞു. (മത്തായി 23:23) ‘നീതി എന്താ​ണെന്ന്‌’ ദൈവിക ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ആ ഉപദേ​ഷ്ടാ​ക്കൾ വ്യക്തമാ​ക്കു​ന്നി​ല്ലാ​യി​രു​ന്നു എന്നു സ്‌പഷ്ട​മാണ്‌. പകരം അവർ ദിവ്യ​നീ​തി​യെ അവ്യക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. എങ്ങനെ? ഏതാനും ദൃഷ്ടാ​ന്ത​ങ്ങൾ പരിചി​ന്തി​ക്കു​ക.

9 തങ്ങൾക്കു ചുറ്റു​മു​ണ്ടാ​യി​രു​ന്ന വിജാ​തീ​യ ജനതക​ളിൽനി​ന്നു വേർപെ​ട്ടി​രി​ക്കാൻ യഹോവ തന്റെ ജനത്തോ​ടു നിർദേ​ശി​ച്ചു. (1 രാജാ​ക്ക​ന്മാർ 11:1, 2) എന്നിരു​ന്നാ​ലും, യഹൂ​ദേ​ത​ര​രെ എല്ലാം പുച്ഛ​ത്തോ​ടെ വീക്ഷി​ക്കാൻ മതഭ്രാ​ന്ത​രാ​യ ചില മതനേ​താ​ക്ക​ന്മാർ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. മിഷ്‌നാ​യിൽ ഇങ്ങനെ​യൊ​രു ചട്ടം​പോ​ലും ഉണ്ടായി​രു​ന്നു: “വിജാ​തീ​യർ മൃഗസം​ഭോ​ഗം നടത്തു​ന്ന​താ​യി സംശയി​ക്ക​പ്പെ​ടു​ന്ന​തി​നാൽ കന്നുകാ​ലി​ക​ളെ അവരുടെ വഴിയ​മ്പ​ല​ങ്ങ​ളിൽ വിടാ​വു​ന്ന​തല്ല.” സകല യഹൂ​ദേ​ത​ര​രോ​ടു​മുള്ള ഈ മുൻവി​ധി, അനീതി നിറഞ്ഞ​തും മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ന്റെ അന്തഃസ​ത്ത​യ്‌ക്കു തികച്ചും വിരു​ദ്ധ​വു​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌ത​കം 19:34) മനുഷ്യ നിർമി​ത​മാ​യ മറ്റുചില ചട്ടങ്ങൾ സ്‌ത്രീ​ക​ളെ വിലകു​റ​ച്ചു കാണി​ക്കു​ന്ന​വ​യാ​യി​രു​ന്നു. ഭാര്യ ഭർത്താ​വി​നോ​ടൊ​പ്പമല്ല, അയാളു​ടെ പുറകിൽ നടക്കണം എന്ന്‌ അലിഖി​ത​നി​യ​മം പ്രസ്‌താ​വി​ച്ചു. പൊതു​സ്ഥ​ല​ത്തു​വെച്ച്‌ സ്‌ത്രീ​യോട്‌, സ്വന്തം ഭാര്യ​യോ​ടു​പോ​ലും, സംസാ​രി​ക്കു​ന്ന​തി​നെ​തി​രെ പുരു​ഷ​ന്മാർക്കു മുന്നറി​യി​പ്പു കൊടു​ക്ക​പ്പെ​ട്ടു. അടിമ​ക​ളെ​പ്പോ​ലെ, സ്‌ത്രീ​ക​ളെ​യും കോട​തി​യിൽ സാക്ഷ്യം പറയാൻ അനുവ​ദി​ച്ചി​രു​ന്നി​ല്ല. തങ്ങൾ സ്‌ത്രീ​കൾ അല്ലാത്ത​തിൽ പുരു​ഷ​ന്മാർ ദൈവ​ത്തി​നു നന്ദി​കൊ​ടു​ക്കു​ന്ന ഒരു ഔപചാ​രി​ക പ്രാർഥ​ന​പോ​ലും ഉണ്ടായി​രു​ന്നു.

10 മതനേ​താ​ക്ക​ന്മാർ മനുഷ്യ നിർമിത നിയമ​ങ്ങൾക്കും ചട്ടങ്ങൾക്കും കീഴിൽ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തെ കുഴി​ച്ചു​മൂ​ടി. ഉദാഹ​ര​ണ​ത്തിന്‌, ശബത്തു​നി​യ​മം ശബത്തിൽ വേല ചെയ്യു​ന്ന​തു വിലക്കി​യി​രു​ന്നു, ആ ദിവസം ആരാധ​ന​യ്‌ക്കും ആത്മീയ നവോ​ന്മേ​ഷ​ത്തി​നും വിശ്ര​മ​ത്തി​നു​മാ​യി മാറ്റി​വെ​ക്കു​ക എന്നതാ​യി​രു​ന്നു ഉദ്ദേശ്യം. എന്നാൽ പരീശ​ന്മാർ ആ നിയമത്തെ ഒരു ഭാരമാ​ക്കി. “വേല”യിൽ എന്തെല്ലാം ഉൾപ്പെ​ടു​മെന്ന്‌ അവർ സ്വയം തീരു​മാ​നി​ച്ചു. കൊയ്‌ത്തും വേട്ടയും പോലെ 39 പ്രവർത്ത​ന​ങ്ങ​ളെ അവർ “വേല”യായി കണക്കാക്കി. അതാകട്ടെ അസംഖ്യം ചോദ്യ​ങ്ങൾ ഉയർത്തി. ഒരു മനുഷ്യൻ ശബത്തിൽ ഒരു ഈച്ചയെ കൊന്നാൽ അത്‌ വേട്ടയാ​കു​മോ? നടന്നു​പോ​കു​മ്പോൾ അയാൾ ഭക്ഷിക്കാൻ ഒരുപി​ടി ധാന്യം പറി​ച്ചെ​ടു​ത്താൽ, അയാൾ കൊയ്‌ത്തു നടത്തി​യ​താ​ണെ​ന്നു പറയാ​മോ? സുഖമി​ല്ലാ​ത്ത ഒരാളെ അയാൾ സൗഖ്യ​മാ​ക്കി​യാൽ അയാൾ വേല ചെയ്‌ത​താ​യി കണക്കാ​ക്കു​മോ? ഇങ്ങനെ​യു​ള്ള കാര്യ​ങ്ങൾക്കെ​ല്ലാം നൂറു​നൂ​റു വിശദാം​ശ​ങ്ങ​ളോ​ടു കൂടിയ, കർക്കശ​മാ​യ നിയമങ്ങൾ അവർ സ്ഥാപിച്ചു.

11, 12. പരീശ​ന്മാ​രു​ടെ തിരു​വെ​ഴു​ത്തു​വി​രുദ്ധ പാരമ്പ​ര്യ​ങ്ങ​ളോട്‌ യേശു എതിർപ്പു പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

11 അത്തര​മൊ​രു സാഹച​ര്യ​ത്തിൽ, നീതി എന്താ​ണെ​ന്നു മനസ്സി​ലാ​ക്കാൻ യേശു ആളുകളെ എങ്ങനെ സഹായി​ക്കേ​ണ്ടി​യി​രു​ന്നു? തന്റെ ഉപദേ​ശ​ങ്ങ​ളാ​ലും ജീവി​ത​രീ​തി​യാ​ലും അവൻ ആ മതനേ​താ​ക്ക​ന്മാർക്കെ​തി​രെ ധീരമായ നിലപാ​ടു കൈ​ക്കൊ​ണ്ടു. അവന്റെ ഉപദേ​ശ​ങ്ങ​ളിൽ ചിലത്‌ ആദ്യം പരിചി​ന്തി​ക്കു​ക. “നിങ്ങൾ ഉപദേ​ശി​ക്കു​ന്ന സമ്പ്രദാ​യ​ത്താൽ ദൈവ​ക​ല്‌പന ദുർബ്ബ​ല​മാ​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ അവൻ ആ മനുഷ്യ​നിർമി​ത നിയമ​ങ്ങ​ളെ ശക്തമായ ഭാഷയിൽ കുറ്റം​വി​ധി​ച്ചു.—മർക്കൊസ്‌ 7:13.

12 ശബത്തു​നി​യ​മ​ത്തി​ന്റെ കാര്യ​ത്തിൽ പരീശ​ന്മാർക്കു തെറ്റു​പ​റ്റി​യെന്ന്‌, യഥാർഥ​ത്തിൽ ആ നിയമ​ത്തി​ന്റെ മുഴു ഉദ്ദേശ്യ​വും അവർ തെറ്റാ​യി​ട്ടാ​ണു മനസ്സി​ലാ​ക്കി​യത്‌ എന്ന്‌ യേശു ശക്തമായി പഠിപ്പി​ച്ചു. മിശിഹാ “ശബ്ബത്തിന്നു കർത്താ​വാ​കു​ന്നു” എന്നും തന്നിമി​ത്തം ശബത്തിൽ ആളുകളെ സൗഖ്യ​മാ​ക്കാ​നു​ള്ള സകല അവകാ​ശ​വും തനിക്കു​ണ്ടെ​ന്നും അവൻ വിശദീ​ക​രി​ച്ചു. (മത്തായി 12:8) ഈ ആശയത്തിന്‌ അടിവ​ര​യി​ടാൻ അവൻ ശബത്തിൽ പരസ്യ​മാ​യി അത്ഭുത​ക​ര​മാ​യ സൗഖ്യ​മാ​ക്ക​ലു​കൾ നടത്തി. (ലൂക്കൊസ്‌ 6:7-10) അത്തരം സൗഖ്യ​മാ​ക്ക​ലു​കൾ അവന്റെ ആയിര​വർഷ വാഴ്‌ച​യിൽ അവൻ ഭൂവ്യാ​പ​ക​മാ​യി നടത്താ​നി​രി​ക്കു​ന്ന സൗഖ്യ​മാ​ക്ക​ലി​ന്റെ ഒരു പൂർവ​ദർശ​നം ആയിരു​ന്നു. ആ സഹസ്രാ​ബ്ദം ആത്യന്തിക ശബത്ത്‌ ആയിരി​ക്കും. അന്ന്‌ സകല വിശ്വ​സ്‌ത മനുഷ്യ​വർഗ​വും നൂറ്റാ​ണ്ടു​ക​ളാ​യി തങ്ങൾ വഹിച്ചു​കൊ​ണ്ടി​രു​ന്ന പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും ഭാരത്തിൽനി​ന്നു വിമു​ക്ത​രാ​കും.

13. ക്രിസ്‌തു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യു​ടെ ഫലമായി ഏതു നിയമം ഉളവായി, അത്‌ അതിന്റെ മുൻനി​ഴ​ലാ​യി​രു​ന്ന ന്യായ​പ്ര​മാ​ണ​ത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

13 തന്റെ ഭൗമി​ക​ശു​ശ്രൂ​ഷ പൂർത്തി​യാ​ക്കി​യ​ശേ​ഷം “ക്രിസ്‌തു​വി​ന്റെ നിയമം” എന്ന ഒരു പുതിയ നിയമം സ്ഥാപി​ച്ചു​കൊ​ണ്ടും നീതി എന്തെന്നു യേശു വ്യക്തമാ​ക്കി. (ഗലാത്യർ 6:2, പി.ഒ.സി. ബൈ.) അതിന്റെ മുൻനി​ഴ​ലാ​യി​രു​ന്ന മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ഈ പുതിയ നിയമ​ത്തിൽ മുഖ്യ​മാ​യും തത്ത്വങ്ങ​ളാണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌, ലിഖിത കൽപ്പന​ക​ളു​ടെ ഒരു പരമ്പര​യ​ല്ലാ​യി​രു​ന്നു. എന്നിരു​ന്നാ​ലും അതിൽ നേരി​ട്ടു​ള്ള കുറെ കൽപ്പന​ക​ളും ഉൾപ്പെ​ട്ടി​രു​ന്നു. ഇവയി​ലൊ​ന്നി​നെ യേശു ‘ഒരു പുതിയ കല്‌പന’ എന്നു വിളിച്ചു. താൻ തന്റെ അനുഗാ​മി​ക​ളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ, അവരും അന്യോ​ന്യം സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ ആ കൽപ്പന​യി​ലൂ​ടെ യേശു അവരെ പഠിപ്പി​ച്ചു. (യോഹ​ന്നാൻ 13:34, 35) അതേ, ആത്മത്യാ​ഗ​പ​ര​മാ​യ സ്‌നേഹം “ക്രിസ്‌തു​വി​ന്റെ നിയമം” അനുസ​രി​ച്ചു ജീവി​ക്കു​ന്ന എല്ലാവ​രു​ടെ​യും മുഖമു​ദ്ര ആയിരി​ക്ക​ണ​മാ​യി​രു​ന്നു.

നീതി​യു​ടെ ഒരു ജീവി​ക്കു​ന്ന മാതൃക

14, 15. യേശു സ്വന്തം അധികാര പരിധി​കൾ തിരി​ച്ച​റി​ഞ്ഞു​വെന്ന്‌ എങ്ങനെ പ്രകട​മാ​ക്കി, ഇത്‌ ആശ്വാ​സ​പ്ര​ദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 യേശു സ്‌നേ​ഹ​ത്തെ കുറിച്ചു പഠിപ്പി​ക്കു​ക മാത്രമല്ല ചെയ്‌തത്‌. അവൻ “ക്രിസ്‌തു​വി​ന്റെ നിയമം” അനുസ​രിച്ച്‌ ജീവിച്ചു. അത്‌ അവന്റെ മുഴു​ജീ​വി​ത​ഗ​തി​യി​ലും പൂർണ​മാ​യും പ്രകട​മാ​യി​രു​ന്നു. നീതി എന്താ​ണെന്ന്‌ യേശു​വി​ന്റെ മാതൃക വ്യക്തമാ​ക്കി​യ മൂന്നു വിധങ്ങൾ പരിചി​ന്തി​ക്കു​ക.

15 ഒന്നാമ​താ​യി, യാതൊ​രു​വി​ധ അനീതി​യും പ്രവർത്തി​ക്കാ​തി​രി​ക്കാൻ യേശു അതീവ ജാഗ്ര​ത​യു​ള്ള​വൻ ആയിരു​ന്നു. അപൂർണ മനുഷ്യർ അഹങ്കാ​രി​ക​ളാ​യി മാറി തങ്ങളുടെ അധികാര പരിധി​കൾ ലംഘി​ക്കു​മ്പോ​ഴാണ്‌ പല അനീതി​ക​ളും അരങ്ങേ​റു​ന്നത്‌ എന്ന കാര്യം ഒരുപക്ഷേ നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും. യേശു അങ്ങനെ ചെയ്‌തി​ല്ല. ഒരു അവസര​ത്തിൽ, ഒരു മനുഷ്യൻ യേശു​വി​നെ സമീപിച്ച്‌ “ഗുരോ, ഞാനു​മാ​യി അവകാശം പകുതി​ചെ​യ്‌വാൻ എന്റെ സഹോ​ദ​ര​നോ​ടു കല്‌പി​ച്ചാ​ലും” എന്നു പറഞ്ഞു. യേശു​വി​ന്റെ പ്രതി​ക​ര​ണം എന്തായി​രു​ന്നു? “മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായ​കർത്താ​വോ പങ്കിടു​ന്ന​വ​നോ ആക്കിയതു ആർ?” എന്ന്‌ അവൻ ചോദി​ച്ചു. (ലൂക്കൊസ്‌ 12:13, 14) അതു ശ്രദ്ധേ​യ​മ​ല്ലേ? യേശു​വി​ന്റെ ബുദ്ധി​യും വിവേ​ച​നാ​പ്രാ​പ്‌തി​യും ദൈവദത്ത അധികാ​ര​നി​ല​യും, ഭൂമി​യി​ലെ മറ്റാരു​ടേ​തി​നെ​ക്കാ​ളും ശ്രേഷ്‌ഠ​മാ​യി​രു​ന്നു; എന്നിരു​ന്നാ​ലും, അവന്‌ ഇതു ചെയ്യാ​നു​ള്ള പ്രത്യേക അധികാ​രം ലഭിച്ചി​ട്ടി​ല്ലാ​യി​രു​ന്ന​തി​നാൽ ഈ കാര്യ​ത്തിൽ ഇടപെ​ടാൻ അവൻ വിസമ്മ​തി​ച്ചു. യേശു​വി​ന്റെ മനുഷ്യ-പൂർവ അസ്‌തി​ത്വ​ത്തി​ന്റെ സഹസ്രാ​ബ്ദ​ങ്ങ​ളിൽപ്പോ​ലും അവൻ എല്ലായ്‌പോ​ഴും ഈ വിധത്തിൽ എളിമ​യു​ള്ള​വ​നാ​യി​രു​ന്നു. (യൂദാ 9) നീതി എന്തെന്നു നിർണ​യി​ക്കാൻ അധികാ​ര​മു​ള്ളത്‌ യഹോ​വ​യ്‌ക്കു മാത്ര​മാ​ണെന്ന്‌ അവൻ വിനയ​പൂർവം അംഗീ​ക​രി​ക്കു​ന്നു. എത്ര ആദരണീ​യ​വും അഭികാ​മ്യ​വു​മാ​യ സ്വഭാ​വ​വി​ശേ​ഷത!

16, 17. (എ) യേശു ദൈവ​രാ​ജ്യ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ നീതി പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (ബി) തന്റെ നീതി​ബോ​ധം കരുണാ​പൂർണ​മാ​ണെന്ന്‌ യേശു തെളി​യി​ച്ചത്‌ എങ്ങനെ?

16 രണ്ടാമ​താ​യി, ദൈവ​രാ​ജ്യ സുവാർത്ത പ്രസം​ഗി​ച്ച വിധത്തി​ലും യേശു നീതി പ്രകട​മാ​ക്കി. അവൻ പക്ഷപാ​തി​ത്വം കാണി​ച്ചി​ല്ല. പകരം, ധനിക​രാ​യാ​ലും ദരി​ദ്ര​രാ​യാ​ലും, എല്ലാത്തരം ആളുക​ളെ​യും സമീപി​ക്കാൻ അവൻ ആത്മാർഥ​മാ​യി ശ്രമിച്ചു. എന്നാൽ ഇതിനു വിരു​ദ്ധ​മാ​യി, പരീശ​ന്മാർ ദരി​ദ്ര​രെ​യും സാധാ​ര​ണ​ക്കാ​രെ​യും ‘അംഹാ​രെ​റ്റ്‌സ്‌’ അഥവാ “നിലത്തെ ആളുകൾ” എന്നു പരാമർശി​ച്ചു​കൊണ്ട്‌ പുച്ഛി​ച്ചു​ത​ള്ളി. യേശു സധൈ​ര്യം ആ അനീതി​ക്കെ​തി​രാ​യി പ്രവർത്തി​ച്ചു. ആളുകളെ സുവാർത്ത പഠിപ്പി​ച്ച​പ്പോൾ, അല്ലെങ്കിൽ ആളുക​ളോ​ടൊത്ത്‌ ആഹാരം കഴിക്കു​ക​യും അവരെ പോറ്റു​ക​യും സൗഖ്യ​മാ​ക്കു​ക​യും അവരെ മരണത്തിൽനിന്ന്‌ ഉയർപ്പി​ക്കു​ക​പോ​ലും ചെയ്‌ത​പ്പോൾ, ‘എല്ലാത്തരം മനുഷ്യ​രെ​യും’ സമീപി​ക്കാ​നാ​ഗ്ര​ഹി​ച്ച ദൈവ​ത്തി​ന്റെ നീതിയെ ഉയർത്തി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു അവൻ.c—1 തിമൊ​ഥെ​യൊസ്‌ 2:4, NW.

17 മൂന്നാ​മ​താ​യി, യേശു​വി​ന്റെ നീതി​ബോ​ധ​ത്തോ​ടൊ​പ്പം ആഴമായ കരുണ​യും പ്രകട​മാ​യി​രു​ന്നു. പാപി​ക​ളെ സഹായി​ക്കാൻ അവൻ വളരെ​യ​ധി​കം ശ്രമം ചെയ്‌തു. (മത്തായി 9:11-13) നിസ്സഹാ​യ​രാ​യ ആളുക​ളു​ടെ സഹായ​ത്തിന്‌ അവൻ ഓടി​യെ​ത്തി. ഉദാഹ​ര​ണ​ത്തിന്‌, മതനേ​താ​ക്ക​ന്മാർ ചെയ്‌ത​തു​പോ​ലെ സകല വിജാ​തീ​യ​രെ​യും അവിശ്വ​സി​ക്കു​ന്ന രീതിയെ യേശു പ്രോ​ത്സാ​ഹി​പ്പി​ച്ചി​ല്ല. അവന്റെ ദൗത്യം മുഖ്യ​മാ​യും യഹൂദ​ജ​ന​ത്തോ​ടു​ള്ള ബന്ധത്തിൽ ആയിരു​ന്നെ​ങ്കി​ലും, വിജാ​തീ​യ​രിൽ ചിലരെ അവൻ കരുണാ​പൂർവം സഹായി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌തു. ഒരിക്കൽ, ഒരു റോമൻ സൈനിക ഉദ്യോ​ഗ​സ്ഥ​നു​വേ​ണ്ടി അത്ഭുത​ക​ര​മാ​യ ഒരു സൗഖ്യ​മാ​ക്കൽ നടത്താൻ അവൻ സമ്മതിച്ചു. “യിസ്രാ​യേ​ലിൽകൂ​ടെ ഇത്ര വലിയ വിശ്വാ​സം കണ്ടിട്ടില്ല” എന്ന്‌ ആ വ്യക്തിയെ കുറിച്ച്‌ അപ്പോൾ പറയു​ക​യു​ണ്ടാ​യി.—മത്തായി 8:5-13.

18, 19. (എ) യേശു ഏതു വിധങ്ങ​ളിൽ സ്‌ത്രീ​ക​ളു​ടെ മാന്യ​ത​യെ ഉന്നമി​പ്പി​ച്ചു? (ബി) യേശു​വി​ന്റെ മാതൃക ധൈര്യ​വും നീതി​യും തമ്മിലുള്ള ബന്ധം മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

18 സമാന​മാ​യി, യേശു സ്‌ത്രീ​ക​ളെ സംബന്ധി​ച്ചു പ്രാബ​ല്യ​ത്തി​ലി​രു​ന്ന വീക്ഷണ​ങ്ങ​ളെ പിന്താ​ങ്ങി​യി​ല്ല. പകരം അവൻ സധൈ​ര്യം നീതി​യാ​യ​തു ചെയ്‌തു. വിജാ​തീ​യ​രെ​പ്പോ​ലെ​തന്നെ ശമര്യ​സ്‌ത്രീ​ക​ളെ​യും അശുദ്ധ​രാ​യി കണക്കാ​ക്കി​യി​രു​ന്നു. എന്നിരു​ന്നാ​ലും, യേശു സുഖാ​റി​ലെ കിണറ്റി​ങ്കൽ കണ്ട ശമര്യ​സ്‌ത്രീ​യോ​ടു പ്രസം​ഗി​ക്കാൻ മടിച്ചില്ല. യഥാർഥ​ത്തിൽ, ഈ സ്‌ത്രീ​യോ​ടാ​യി​രു​ന്നു യേശു ആദ്യമാ​യി താൻ വാഗ്‌ദത്ത മിശിഹാ ആണെന്നു വ്യക്തമാ​യി വെളി​പ്പെ​ടു​ത്തി​യത്‌. (യോഹ​ന്നാൻ 4:6, 25, 26) സ്‌ത്രീ​ക​ളെ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം പഠിപ്പി​ക്ക​രു​തെ​ന്നു പരീശ​ന്മാർ നിഷ്‌കർഷി​ച്ചി​രു​ന്നു. എന്നാൽ യേശു സ്‌ത്രീ​ക​ളെ പഠിപ്പി​ക്കാൻ വളരെ​യ​ധി​കം സമയവും ഊർജ​വും ചെലവ​ഴി​ച്ചു. (ലൂക്കൊസ്‌ 10:38-42) സ്‌ത്രീ​ക​ളു​ടെ സാക്ഷ്യം വിശ്വാ​സ​യോ​ഗ്യ​മ​ല്ലെന്നു പാരമ്പ​ര്യം വാദി​ച്ച​പ്പോൾ, തന്റെ പുനരു​ത്ഥാ​ന​ശേ​ഷം തന്നെ ആദ്യം കാണാ​നു​ള്ള പദവി കൊടു​ത്തു​കൊണ്ട്‌ യേശു നിരവധി സ്‌ത്രീ​ക​ളെ ബഹുമാ​നി​ച്ചു. ഈ അതി​പ്ര​ധാ​ന സംഭവത്തെ കുറിച്ചു തന്റെ ശിഷ്യ​ന്മാ​രെ അറിയി​ക്കാൻ അവൻ അവരെ ചുമത​ല​പ്പെ​ടു​ത്തു​ക​പോ​ലും ചെയ്‌തു.—മത്തായി 28:1-10.

19 അതേ, നീതി എന്താ​ണെന്ന്‌ യേശു ജനതകൾക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. അതിനാ​യി പലപ്പോ​ഴും അവന്‌ കഠിന​മാ​യ ബുദ്ധി​മു​ട്ടു​കൾ സഹി​ക്കേ​ണ്ടി​വ​ന്നു. യഥാർഥ നീതിയെ ഉയർത്തി​പ്പി​ടി​ക്കു​ന്ന​തി​നു ധൈര്യം ആവശ്യ​മാ​ണെ​ന്നു കാണാൻ യേശു​വി​ന്റെ ദൃഷ്ടാന്തം നമ്മെ സഹായി​ക്കു​ന്നു. ഉചിത​മാ​യി​ത്ത​ന്നെ അവൻ “യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ സിംഹ”മെന്നു വിളി​ക്ക​പ്പെ​ട്ടു. (വെളി​പ്പാ​ടു 5:5) സിംഹം ധീരമായ നീതി​യു​ടെ പ്രതീ​ക​മാ​ണെന്ന്‌ ഓർക്കുക. എന്നിരു​ന്നാ​ലും, സമീപ​ഭാ​വി​യിൽ യേശു ഇതിലും വലിയ നീതി കൈവ​രു​ത്തും. ഏറ്റവും പൂർണ​മാ​യ അർഥത്തിൽ അവൻ “ഭൂമി​യിൽ നീതി സ്ഥാപി​ക്കും.”—യെശയ്യാ​വു 42:4, NW.

മിശി​ഹൈക രാജാവ്‌ “ഭൂമി​യിൽ നീതി സ്ഥാപി​ക്കും”

20, 21. നമ്മുടെ ഈ കാലത്ത്‌, മിശി​ഹൈക രാജാവ്‌ ഭൂമി​യി​ലു​ട​നീ​ള​വും ക്രിസ്‌തീ​യ സഭയ്‌ക്കു​ള്ളി​ലും നീതിയെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

20 യേശു 1914-ൽ മിശി​ഹൈക രാജാ​വാ​യി​ത്തീർന്ന​ശേഷം ഭൂമി​യിൽ നീതിയെ ഉന്നമി​പ്പി​ച്ചി​രി​ക്കു​ന്നു. എങ്ങനെ? മത്തായി 24:14-ൽ കാണുന്ന അവന്റെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യു​ടെ ഉത്തരവാ​ദി​ത്വം അവൻ എറ്റെടു​ത്തി​രി​ക്കു​ന്നു. യേശു​വി​ന്റെ ഭൂമി​യി​ലെ അനുഗാ​മി​കൾ യഹോ​വ​യു​ടെ രാജ്യത്തെ കുറി​ച്ചു​ള്ള സത്യം സകല ദേശങ്ങ​ളി​ലെ​യും ആളുകളെ പഠിപ്പി​ച്ചി​രി​ക്കു​ന്നു. ചെറു​പ്പ​ക്കാ​രോ പ്രായ​മു​ള്ള​വ​രോ ധനിക​രോ ദരി​ദ്ര​രോ പുരു​ഷ​ന്മാ​രോ സ്‌ത്രീ​ക​ളോ ആരുമാ​യി​ക്കൊ​ള്ള​ട്ടെ, സകലർക്കും നീതി​യു​ടെ ദൈവ​മാ​യ യഹോ​വ​യെ അറിയാ​നു​ള്ള ഒരു അവസരം കൊടു​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌ യേശു​വി​നെ​പ്പോ​ലെ, നിഷ്‌പ​ക്ഷ​വും നീതി​യു​ക്ത​വു​മാ​യ രീതി​യിൽ അവർ പ്രസം​ഗി​ച്ചി​രി​ക്കു​ന്നു.

21 ക്രിസ്‌തീ​യ സഭയ്‌ക്കു​ള്ളി​ലും യേശു നീതിയെ ഉന്നമി​പ്പി​ക്കു​ന്നു, അതിന്റെ ശിരസ്സ്‌ അവൻ ആണ്‌. പ്രവചി​ക്ക​പ്പെ​ട്ട​പ്ര​കാ​രം, അവൻ “മനുഷ്യ​രാം ദാനങ്ങളെ”—സഭയിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന വിശ്വ​സ്‌ത ക്രിസ്‌തീ​യ മൂപ്പന്മാ​രെ—പ്രദാനം ചെയ്യുന്നു. (എഫെസ്യർ 4:8-12, NW) ദൈവ​ത്തി​ന്റെ വില​യേ​റി​യ ആട്ടിൻകൂ​ട്ട​ത്തെ മേയ്‌ക്ക​വേ, നീതിയെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ അവർ യേശു​വി​ന്റെ മാതൃക പിന്തു​ട​രു​ന്നു. സ്ഥാനമോ, പ്രാമു​ഖ്യ​ത​യോ, സാമ്പത്തിക സാഹച​ര്യ​ങ്ങ​ളോ ഗണ്യമാ​ക്കാ​തെ തന്റെ ആടുക​ളോ​ടു നിഷ്‌പ​ക്ഷ​മാ​യി പെരു​മാ​റാൻ യേശു ആഗ്രഹി​ക്കു​ന്നു​വെന്ന്‌ അവർ എല്ലായ്‌പോ​ഴും മനസ്സിൽ പിടി​ക്കു​ന്നു.

22. ഇന്നത്തെ ലോക​ത്തിൽ പ്രബല​മാ​യി​രി​ക്കു​ന്ന അനീതി​യെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു? അതു സംബന്ധിച്ച്‌ എന്തു​ചെ​യ്യാൻ അവൻ തന്റെ പുത്രനെ നിയമി​ച്ചി​രി​ക്കു​ന്നു?

22 എന്നാൽ സമീപ​ഭാ​വി​യിൽ യേശു അഭൂത​പൂർവ​മാ​യ വിധത്തിൽ ഭൂമി​യിൽ നീതി സ്ഥാപി​ക്കും. അഴിമതി നിറഞ്ഞ ഈ ലോക​ത്തിൽ അനീതി പ്രബല​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. പട്ടിണി​യാൽ മരിക്കുന്ന ഓരോ കുട്ടി​യും പൊറു​ക്കാ​നാ​വാ​ത്ത അനീതി​യു​ടെ ഇരയാണ്‌, വിശേ​ഷിച്ച്‌ യുദ്ധാ​യു​ധ​ങ്ങൾ നിർമി​ക്കാ​നും ഉല്ലാസ​പ്രി​യ​രു​ടെ സ്വാർഥ മോഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നു​മാ​യി എത്രമാ​ത്രം പണവും സമയവും ചെലവി​ടു​ന്നു എന്ന വസ്‌തുത കണക്കി​ലെ​ടു​ക്കു​മ്പോൾ. ഓരോ വർഷവും നടക്കുന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ അനാവശ്യ മരണങ്ങൾ അനീതി​യു​ടെ വിവിധ രൂപങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌. ഇവയെ​ല്ലാം യഹോ​വ​യു​ടെ നീതി​യു​ക്ത​മാ​യ രോഷത്തെ ഉണർത്തു​ന്നു. സകല അനീതി​യും സ്ഥിരമാ​യി അവസാ​നി​പ്പി​ക്കേ​ണ്ട​തിന്‌ ഈ മുഴു ദുഷ്ടവ്യ​വ​സ്ഥി​തി​ക്കു​മെ​തി​രെ ഒരു നീതി​നി​ഷ്‌ഠ​മാ​യ യുദ്ധം നടത്താൻ അവൻ തന്റെ പുത്രനെ നിയമി​ച്ചി​രി​ക്കു​ക​യാണ്‌.— വെളി​പ്പാ​ടു 16:14, 16; 19:11-15.

23. അർമ​ഗെ​ദോ​നെ തുടർന്ന്‌, ക്രിസ്‌തു സകല നിത്യ​ത​യി​ലും എങ്ങനെ നീതിയെ ഉന്നമി​പ്പി​ക്കും?

23 എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ നീതി ദുഷ്ടന്മാ​രു​ടെ നാശം മാത്രമല്ല ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നത്‌. അവൻ തന്റെ പുത്രനെ “സമാധാ​ന​പ്ര​ഭു” എന്ന നിലയിൽ ഭരണം നടത്താൻ നിയമി​ച്ചി​രി​ക്കു​ക​യാണ്‌. അർമ​ഗെ​ദോൻ യുദ്ധത്തി​നു​ശേ​ഷം യേശു​വി​ന്റെ വാഴ്‌ച ഭൂമി​യി​ലെ​മ്പാ​ടും സമാധാ​നം സ്ഥാപി​ക്കും, അവൻ ‘നീതി​യോ​ടെ’ [NW] ഭരണം നടത്തും. (യെശയ്യാ​വു 9:6, 7) അന്ന്‌, ലോക​ത്തിൽ ഇത്രയ​ധി​കം ദുരി​ത​വും കഷ്ടപ്പാ​ടും വരുത്തി​ക്കൂ​ട്ടി​യി​രി​ക്കുന്ന അനീതി​ക​ളെ​യെ​ല്ലാം ഇല്ലായ്‌മ ചെയ്യു​ന്ന​തിൽ അവൻ ഉല്ലസി​ക്കും. നിത്യ​ത​യി​ലു​ട​നീ​ളം അവൻ യഹോ​വ​യു​ടെ പൂർണ​നീ​തി വിശ്വ​സ്‌ത​മാ​യി ഉയർത്തി​പ്പി​ടി​ക്കും. അതു​കൊണ്ട്‌, നാം ഇപ്പോൾ യഹോ​വ​യു​ടെ നീതി ഉയർത്തി​പ്പി​ടി​ക്കാൻ ശ്രമി​ക്കേ​ണ്ടത്‌ ജീവത്‌പ്ര​ധാ​ന​മാണ്‌. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയു​മെ​ന്നു നോക്കാം.

a നീതിയുക്തമായ കോപം പ്രകട​മാ​ക്കു​ന്ന​തിൽ യേശു യഹോ​വ​യെ​പ്പോ​ലെ ആയിരു​ന്നു. യഹോവ സകല ദുഷ്ടത​യ്‌ക്കു​മെ​തി​രെ ‘ക്രോ​ധ​പൂർണ്ണൻ’ ആണ്‌. (നഹൂം 1:2) ദൃഷ്ടാ​ന്ത​ത്തിന്‌, തന്റെ വഴിപി​ഴച്ച ജനം തന്റെ ആലയത്തെ “കള്ളന്മാ​രു​ടെ ഗുഹ” ആക്കിയ​താ​യി പറഞ്ഞ​ശേ​ഷം, “എന്റെ കോപ​വും എന്റെ ക്രോ​ധ​വും ഈ സ്ഥലത്തു . . .ചൊരി​യും” എന്ന്‌ യഹോവ പ്രസ്‌താ​വി​ച്ചു.—യിരെ​മ്യാ​വു 7:11, 20.

b മിഷ്‌നാ അനുസ​രിച്ച്‌, ആലയത്തിൽ വിൽക്കുന്ന പ്രാവു​ക​ളു​ടെ ഉയർന്ന വിലയെ ചൊല്ലി ഏതാനും വർഷങ്ങൾക്കു​ശേ​ഷം ഒരു പ്രതി​ഷേ​ധം ഉയരു​ക​യു​ണ്ടാ​യി. ഉടനടി വിലയിൽ ഏതാണ്ട്‌ 99 ശതമാനം കുറവ്‌ വരിക​യും ചെയ്‌തു! ഈ ബിസി​ന​സ്സി​ന്റെ ലാഭം ആർക്കു​ള്ള​താ​യി​രു​ന്നു? ആലയ കമ്പോ​ള​ങ്ങൾ മഹാപു​രോ​ഹി​ത​നാ​യ ഹന്നാവി​ന്റെ സ്വന്തമാ​യി​രു​ന്നെ​ന്നും ആ പുരോ​ഹി​ത കുടും​ബ​ത്തി​ന്റെ വമ്പിച്ച സ്വത്ത്‌ അധിക​വും ഇങ്ങനെ ലഭിച്ച​താ​ണെ​ന്നും ചില ചരി​ത്ര​കാ​ര​ന്മാർ സൂചി​പ്പി​ക്കു​ന്നു.—യോഹ​ന്നാൻ 18:13.

c ന്യായപ്രമാണത്തെ കുറിച്ച്‌ കാര്യ​മാ​യ അറിവി​ല്ലാ​യി​രു​ന്ന എളിയ ആളുകൾ “ശപിക്ക​പ്പെ​ട്ട​വർ” ആണെന്നു പരീശ​ന്മാർ വിശ്വ​സി​ച്ചു. (യോഹ​ന്നാൻ 7:49) അങ്ങനെ​യു​ള്ള ആളുകളെ ആരും പഠിപ്പി​ക്കു​ക​യോ അവരു​മാ​യി ബിസി​നസ്‌ ഇടപാ​ടു​കൾ നടത്തു​ക​യോ അവരു​മാ​യി ഭക്ഷണം കഴിക്കു​ക​യോ അവരോ​ടൊ​ത്തു പ്രാർഥി​ക്കു​ക​യോ ചെയ്യരുത്‌ എന്ന്‌ അവർ പറഞ്ഞു. ഒരു വ്യക്തി തന്റെ മകളെ അത്തരം ഒരാൾക്ക്‌ വിവാഹം കഴിച്ചു​കൊ​ടു​ക്കു​ന്ന​പക്ഷം അത്‌ അവളെ കാട്ടു​മൃ​ഗ​ങ്ങൾക്ക്‌ കൊടു​ക്കു​ന്ന​തി​നെ​ക്കാൾ ഹീനമാ​യി കണക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു. അങ്ങനെ​യു​ള്ള താണവർക്ക്‌ പുനരു​ത്ഥാ​ന പ്രത്യാശ വിലക്കി​യി​രി​ക്കു​ക​യാ​ണെന്ന്‌ അവർ കരുതി.

ധ്യാനി​ക്കു​ന്ന​തി​നു​ള്ള ചോദ്യ​ങ്ങൾ

  • സങ്കീർത്തനം 45:1-7 മിശി​ഹൈക രാജാവ്‌ പൂർണ​മാ​യ അർഥത്തിൽ നീതിയെ ഉന്നമി​പ്പി​ക്കു​മെ​ന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

  • മത്തായി 12:19-21 പ്രവച​ന​മ​നു​സ​രിച്ച്‌, മിശിഹാ എളിയ​വ​രോട്‌ എങ്ങനെ പെരു​മാ​റും?

  • മത്തായി 18:21-35 യഥാർഥ​നീ​തി കരുണാ​പൂർവ​ക​മാ​യി​രി​ക്കു​മെന്ന്‌ യേശു പഠിപ്പി​ച്ചത്‌ എങ്ങനെ?

  • മർക്കൊസ്‌ 5:25-34 ദിവ്യ​നീ​തി ഒരു വ്യക്തി​യു​ടെ സാഹച​ര്യ​ങ്ങ​ളെ കണക്കി​ലെ​ടു​ക്കു​ന്നു​വെന്ന്‌ യേശു പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക