-
അവിശ്വാസികളായ കുടുംബാംഗങ്ങളുടെ ഹൃദയത്തിൽ എത്തിച്ചേരുകവീക്ഷാഗോപുരം—2014 | മാർച്ച് 15
-
-
ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ മിശിഹായായി തിരിച്ചറിഞ്ഞ ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു അന്ത്രെയാസ്. താൻ കണ്ടെത്തിയതിനെക്കുറിച്ച് അവൻ ഉടനെ ആരോടാണ് പറഞ്ഞത്? ‘അവൻ (അന്ത്രെയാസ്) ആദ്യം തന്റെ സഹോദരനായ ശിമോനെ തേടിച്ചെന്ന് അവനോട്, “ഞങ്ങൾ മിശിഹായെ (എന്നുവെച്ചാൽ ക്രിസ്തുവിനെ) കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു.’ അന്ത്രെയാസ് പത്രോസിനെ യേശുവിന്റെ അടുക്കലേക്കു നയിച്ചു, അതുവഴി യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിത്തീരാൻ പത്രോസിന് അവസരം നൽകി.—യോഹ. 1:35-42.
-
-
അവിശ്വാസികളായ കുടുംബാംഗങ്ങളുടെ ഹൃദയത്തിൽ എത്തിച്ചേരുകവീക്ഷാഗോപുരം—2014 | മാർച്ച് 15
-
-
അന്ത്രെയാസും കൊർന്നേല്യൊസും ബന്ധുക്കളോട് ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
അന്ത്രെയാസും കൊർന്നേല്യൊസും കാര്യങ്ങൾ വരുന്നതുപോലെ വരട്ടെയെന്നു ചിന്തിച്ചില്ല. അന്ത്രെയാസ് പത്രോസിനെ യേശുവിന് വ്യക്തിപരമായി പരിചയപ്പെടുത്തിക്കൊടുത്തു. പത്രോസിനു പറയാനുള്ള കാര്യങ്ങൾ കേൾക്കാനുള്ള ക്രമീകരണങ്ങൾ കൊർന്നേല്യൊസ് തന്റെ ബന്ധുക്കൾക്കു ചെയ്തുകൊടുത്തു. എന്നാൽ അന്ത്രെയാസോ കൊർന്നേല്യൊസോ തങ്ങളുടെ ബന്ധുക്കളെ സമ്മർദത്തിലാക്കുകയോ ക്രിസ്തുവിന്റെ അനുഗാമികളാക്കാൻ തന്ത്രപൂർവം കരുക്കൾ നീക്കുകയോ ചെയ്തില്ല. ഇതിൽനിന്നും നിങ്ങൾക്ക് എന്തെങ്കിലും പാഠം ഉൾക്കൊള്ളാനാകുന്നുണ്ടോ? നമ്മളും അവരെപ്പോലെ പ്രവർത്തിക്കാനാണു ശ്രമിക്കുന്നത്. ചില ആശയങ്ങൾ ബന്ധുക്കളോടും കുടുംബാംഗങ്ങളോടും പങ്കുവെക്കാൻ നമുക്കായേക്കും. അവർക്ക് ബൈബിൾസത്യങ്ങളുമായും സഹവിശ്വാസികളുമായും പരിചിതരാകാനുള്ള അവസരങ്ങളും നമുക്കു സൃഷ്ടിക്കാനാകും. എങ്കിലും തിരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ നാം ആദരിക്കുകയും അവരുടെ മേൽ അനാവശ്യമായ സമ്മർദം ചെലുത്തുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. നമ്മുടെ കുടുംബാംഗങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്ന് അറിയാൻ ജർമനിയിലുള്ള ഒരു ദമ്പതികളായ യർഗെന്റെയും പെറ്റ്രയുടെയും ഉദാഹരണം പരിചിന്തിക്കുക.
-