വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lr അധ്യാ. 17 പേ. 92-96
  • സന്തോഷം നേടാനുള്ള മാർഗം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സന്തോഷം നേടാനുള്ള മാർഗം
  • മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സമാനമായ വിവരം
  • “കൊടുക്കുന്നതിൽ കൂടുതൽ സന്തുഷ്ടി”
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • ലുദിയ—അതിഥിപ്രിയമുള്ള ദൈവഭക്ത
    വീക്ഷാഗോപുരം—1996
  • ‘സന്തോഷമുള്ള ദൈവത്തെ’ സേവിക്കുന്നവർ സന്തുഷ്ടർ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • നിങ്ങൾക്ക്‌ കൊടുക്കൽ മനോഭാവമുണ്ടോ?
    വീക്ഷാഗോപുരം—1995
കൂടുതൽ കാണുക
മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
lr അധ്യാ. 17 പേ. 92-96

അധ്യായം 17

സന്തോഷം നേടാനുള്ള മാർഗം

ഒരു ചോളവയലിനു മുകളിൽ സൂര്യൻ പ്രകാശിക്കുന്നു, ആകാശത്ത്‌  മഴവില്ല്‌ കാണാം

യഹോവ ‘സന്തുഷ്ടനായ ദൈവം’ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

എപ്പോഴും സന്തോഷമായിട്ടിരിക്കാനാണ്‌ നമ്മളെല്ലാം ആഗ്രഹിക്കുന്നത്‌, അല്ലേ?— പക്ഷേ പല ആളുകൾക്കും സന്തോഷമില്ല എന്നതാണ്‌ സത്യം. അതിന്റെ കാരണം എന്താണെന്ന്‌ അറിയാമോ?— സന്തോഷത്തിന്റെ രഹസ്യം അവർക്ക്‌ പിടികിട്ടിയിട്ടില്ല എന്നതുതന്നെ കാരണം. കുറെ സാധനങ്ങൾ കിട്ടിയാൽ സന്തോഷം കിട്ടുമെന്നാണ്‌ അവർ കരുതുന്നത്‌. എന്നാൽ അവ കിട്ടിക്കഴിഞ്ഞാലോ? ആദ്യമൊക്കെ വലിയ സന്തോഷമായിരിക്കും, കുറച്ചുനാൾ കഴിയുമ്പോൾ അതൊക്കെ പോകും.

സന്തോഷത്തിന്റെ രഹസ്യം എന്താണെന്ന്‌ മഹാനായ അധ്യാപകൻ പറയുകയുണ്ടായി: ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്‌.’ (പ്രവൃത്തികൾ 20:35) അങ്ങനെയെങ്കിൽ, സന്തുഷ്ടരായിരിക്കാനുള്ള മാർഗമെന്താണ്‌?— നമുക്കുള്ളത്‌ മറ്റുള്ളവർക്കുംകൂടെ കൊടുക്കുക; അവർക്കു വേണ്ട സഹായം ചെയ്‌തുകൊടുക്കുക. ഇത്‌ നിങ്ങൾക്ക്‌ അറിയാമായിരുന്നോ?—

സമ്മാനം കിട്ടുന്നയാൾക്ക്‌ സന്തോഷമുണ്ടാവില്ല എന്നാണോ യേശു പറഞ്ഞത്‌?— അല്ല. സമ്മാനങ്ങൾ കിട്ടുന്നത്‌ നിങ്ങൾക്കിഷ്ടമല്ലേ?— എല്ലാവർക്കും അത്‌ ഇഷ്ടമാണ്‌. നല്ലനല്ല സാധനങ്ങൾ കിട്ടുന്നത്‌ എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്‌.

പക്ഷേ കൊടുക്കുമ്പോഴാണ്‌ നമുക്ക്‌ കൂടുതൽ സന്തോഷം കിട്ടുന്നതെന്ന്‌ യേശു പറഞ്ഞു. അങ്ങനെയെങ്കിൽ, മറ്റുള്ളവർക്ക്‌ കൊടുക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്‌ ആരാണ്‌?— യഹോവയാം ദൈവം.

ദൈവം ‘എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. ആകാശത്തുനിന്ന്‌ മഴ പെയ്യിക്കുന്നതും സൂര്യപ്രകാശം നൽകുന്നതും അവനാണ്‌. സസ്യങ്ങൾ വളരുന്നതിനും നമുക്ക്‌ ആവശ്യമായ ആഹാരം ലഭിക്കുന്നതിനും അത്‌ ഇടയാക്കുന്നു. (പ്രവൃത്തികൾ 14:17; 17:25) യഹോവയെ ബൈബിൾ ‘സന്തുഷ്ടനായ ദൈവം’ എന്നു വിളിക്കുന്നതിൽ അതിശയിക്കാനില്ല. (1 തിമൊഥെയൊസ്‌ 1:11, അടിക്കുറിപ്പ്‌) ദൈവം മറ്റുള്ളവർക്ക്‌ കൊടുക്കുന്നു, അതാണ്‌ ദൈവത്തെ സന്തുഷ്ടനാക്കുന്ന ഒരു കാര്യം. നമ്മൾ കൊടുക്കുമ്പോൾ നമുക്കും സന്തോഷം കിട്ടും.

ഒരു പെൺകുട്ടി ഒരു ആൺകുട്ടിക്കും അവന്റെ അമ്മയ്‌ക്കും പലഹാരം കൊടുക്കുന്നു

പലഹാരം മുഴുവൻ തനിയെ കഴിക്കുന്നതിനെക്കാൾ സന്തോഷമുള്ള കാര്യം എന്താണ്‌?

ആകട്ടെ, നമ്മൾ മറ്റുള്ളവർക്ക്‌ എന്തു കൊടുക്കും? എന്തു കൊടുക്കാൻ പറ്റുമെന്നാണ്‌ നിങ്ങൾക്ക്‌ തോന്നുന്നത്‌?— കടയിൽനിന്ന്‌ ഒരു സമ്മാനം വാങ്ങിക്കൊടുക്കണമെങ്കിൽ അതിനു പണം വേണം. നിങ്ങൾക്ക്‌ കിട്ടുന്ന പൈസ കൂട്ടിവെച്ചാലേ അതുപോലുള്ള ഒരു സമ്മാനം വാങ്ങിക്കാൻ പറ്റൂ.

കടയിൽനിന്ന്‌ വാങ്ങുന്ന സാധനങ്ങൾ മാത്രമേ കൊടുക്കാൻ പറ്റൂ എന്നില്ല. ഒരു ഉദാഹരണം പറയാം. നല്ല ചൂടുള്ള ഒരു ദിവസം ഒരു ഗ്ലാസ്സ്‌ തണുത്ത വെള്ളം കുടിക്കാൻ കിട്ടിയാൽ എത്ര നല്ലതായിരിക്കും! ദാഹിച്ചുവലഞ്ഞുവരുന്ന ഒരാൾക്ക്‌ വെള്ളം കൊടുക്കാൻ പറ്റുമ്പോൾ നിങ്ങൾക്ക്‌ വലിയ സന്തോഷം തോന്നും.

ചിലപ്പോഴൊക്കെ അമ്മ പലഹാരം ഉണ്ടാക്കുമ്പോൾ നിങ്ങളും കൂടെക്കൂടാറില്ലേ? വേണമെങ്കിൽ നിങ്ങൾക്ക്‌ അതുമുഴുവൻ ഒറ്റയ്‌ക്കു തിന്നുതീർക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നതിനെക്കാൾ നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒന്നുണ്ട്‌. എന്താണെന്ന്‌ അറിയാമോ?— അതിൽ കുറച്ചെടുത്ത്‌ കൂട്ടുകാർക്ക്‌ ആർക്കെങ്കിലും കൊടുക്കാവുന്നതാണ്‌. അങ്ങനെ ചെയ്യാൻ നിങ്ങൾക്ക്‌ ഇഷ്ടമാണോ?—

കൊടുക്കുന്നത്‌ എത്ര സന്തോഷം തരുന്ന കാര്യമാണെന്ന്‌ മഹാനായ അധ്യാപകനും അവന്റെ അപ്പൊസ്‌തലന്മാർക്കും നന്നായി അറിയാമായിരുന്നു. അവർ മറ്റുള്ളവർക്ക്‌ എന്താണ്‌ കൊടുത്തതെന്ന്‌ അറിയാമോ?— ലോകത്തിലേക്കും വെച്ച്‌ ഏറ്റവും നല്ലതാണ്‌ അവർ കൊടുത്തത്‌! ദൈവത്തെക്കുറിച്ച്‌ അവർക്ക്‌ അറിയാമായിരുന്നു. ആ നല്ല കാര്യം അവർ മനസ്സോടെ മറ്റുള്ളവരുമായി പങ്കുവെച്ചു. അതിന്‌ അവർ ആരോടും പണം വാങ്ങിയില്ല.

ഒരിക്കൽ പൗലോസ്‌ അപ്പൊസ്‌തലനും അവന്റെ കൂട്ടുകാരൻ ലൂക്കോസും ഒരു സ്‌ത്രീയെ കണ്ടുമുട്ടി. മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ അവൾക്ക്‌ വലിയ ഇഷ്ടമായിരുന്നു. ഒരു പുഴക്കരയിൽവെച്ചാണ്‌ അവർ അവളെ കണ്ടത്‌. അവിടെ ഒരു പ്രാർഥനാസ്ഥലം ഉണ്ടെന്ന്‌ കേട്ടിട്ടാണ്‌ പൗലോസും ലൂക്കോസും ആ പുഴക്കരയിലേക്കു പോയത്‌. അത്‌ ശരിയായിരുന്നുതാനും. അവിടെ എത്തിയ അവർ കുറെ സ്‌ത്രീകൾ പ്രാർഥിക്കുന്നത്‌ കണ്ടു.

യഹോവയാം ദൈവത്തെയും അവന്റെ രാജ്യത്തെയും കുറിച്ച്‌ പൗലോസ്‌ അവരോട്‌ സംസാരിച്ചു. നേരത്തേ പറഞ്ഞ സ്‌ത്രീയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ലുദിയ എന്നായിരുന്നു അവളുടെ പേര്‌. അവൾ പൗലോസ്‌ പറഞ്ഞതൊക്കെ ശ്രദ്ധിച്ചുകേട്ടു. കേട്ടകാര്യങ്ങൾ ഒരുപാട്‌ ഇഷ്ടപ്പെട്ടതിനാൽ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്‌ അവൾക്കു തോന്നി. അവൾ പൗലോസിനോടും ലൂക്കോസിനോടും ഇങ്ങനെ പറഞ്ഞു: ‘ഞാൻ യഹോവയോട്‌ വിശ്വസ്‌തയാണെന്ന്‌ നിങ്ങൾ കരുതുന്നുണ്ടെങ്കിൽ എന്റെ വീട്ടിൽവന്നു പാർക്കണം.’ അവസാനം അവൾ അവരെക്കൊണ്ട്‌ അതു സമ്മതിപ്പിച്ചു.—പ്രവൃത്തികൾ 16:13-15.

ലുദിയ പൗലോസിനെയും ലൂക്കോസിനെയും മറ്റുള്ളവരെയും വീട്ടിലേക്കു ക്ഷണിക്കുന്നു

പൗലോസിനോടും ലൂക്കോസിനോടും ലുദിയ എന്താണ്‌ പറയുന്നത്‌?

ഈ ദൈവദാസന്മാരെ വീട്ടിൽ താമസിപ്പിക്കാൻ സാധിച്ചതിൽ ലുദിയയ്‌ക്ക്‌ വളരെ സന്തോഷം തോന്നി. അവൾക്ക്‌ അവരെ വലിയ ഇഷ്ടമായി. കാരണം, അവർ യഹോവയെയും യേശുവിനെയും കുറിച്ച്‌ അവളെ പഠിപ്പിച്ചു. നിത്യജീവൻ കിട്ടാൻ എന്തു ചെയ്യണമെന്നും അവർ പറഞ്ഞുകൊടുത്തു. പൗലോസിനും ലൂക്കോസിനും വേണ്ടി ഭക്ഷണവും താമസസ്ഥലവും ഒരുക്കാൻ കഴിഞ്ഞപ്പോൾ അവൾക്ക്‌ എന്തു സന്തോഷം തോന്നിയെന്നോ? ലുദിയയ്‌ക്ക്‌ സന്തോഷം തോന്നാൻ കാരണമെന്താണെന്നോ? മനസ്സോടെയാണ്‌ അവൾ ആ നല്ല കാര്യം ചെയ്‌തത്‌; ആരും നിർബന്ധിച്ചിട്ടല്ല. നമ്മളും ഓർത്തിരിക്കേണ്ട ഒരു കാര്യമാണത്‌. ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കാൻ ചിലപ്പോൾ മറ്റുള്ളവർ നമ്മളെ നിർബന്ധിച്ചേക്കാം. പക്ഷേ ഇഷ്ടമില്ലാതെ നമ്മളത്‌ ചെയ്‌താൽ നമുക്ക്‌ സന്തോഷം ഉണ്ടാകില്ല.

ലുദിയ പൗലോസിനും ലൂക്കോസിനും മറ്റുള്ളവർക്കും സന്തോഷത്തോടെ ആഹാരം കൊടുക്കുന്നു, അവർക്കു വിശ്രമിക്കാൻ സ്ഥലവും കൊടുക്കുന്നു

പൗലോസിനെയും ലൂക്കോസിനെയും ലുദിയ സന്തോഷത്തോടെ വീട്ടിലേക്ക്‌ ക്ഷണിച്ചത്‌ എന്തുകൊണ്ട്‌?

ഒരു ഉദാഹരണം പറയാം. നിങ്ങളുടെ കൈയിൽ കുറെ ചോക്ലേറ്റ്‌ ഉണ്ടെന്നു കരുതുക. നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട ചോക്ലേറ്റ്‌. അതിൽ കുറച്ച്‌ മറ്റൊരു കുട്ടിക്ക്‌ കൊടുക്കാൻ ഞാൻ പറഞ്ഞാലോ? നിങ്ങൾ സന്തോഷത്തോടെ ആയിരിക്കുമോ അതു കൊടുക്കുന്നത്‌?— എന്നാൽ, നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കൂട്ടുകാരനെ കാണുമ്പോൾ നിങ്ങളുടെ കൈയിൽ കുറെ ചോക്ലേറ്റ്‌ ഉണ്ടെന്നു വിചാരിക്കുക. അതിൽ കുറച്ച്‌ കൂട്ടുകാരന്‌ കൊടുക്കണമെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നു. ആരും പറഞ്ഞിട്ടല്ല; നിങ്ങൾക്ക്‌ തനിയെ തോന്നിയതാണ്‌. അങ്ങനെ കൊടുക്കുമ്പോൾ നിങ്ങൾക്ക്‌ സന്തോഷം തോന്നും, അല്ലേ?—

നമുക്ക്‌ ഒരുപാട്‌ ഇഷ്ടമുള്ള ഒരാൾക്ക്‌ എന്തു കൊടുത്താലും നമുക്ക്‌ മതിവരില്ല. നമുക്കുള്ളതുംകൂടെ അയാൾക്ക്‌ കൊടുക്കാൻ നമുക്ക്‌ ഇഷ്ടമായിരിക്കും. ദൈവത്തെ കൂടുതൽ സ്‌നേഹിക്കുന്തോറും അവനോടും നമുക്ക്‌ അങ്ങനെയായിരിക്കണം തോന്നേണ്ടത്‌.

പാവപ്പെട്ട ഒരു സ്‌ത്രീ, ആലയത്തിൽ രണ്ടു ചെറിയ നാണയത്തുട്ടുകൾ ഇടുന്നു

പാവപ്പെട്ട ഈ സ്‌ത്രീ തനിക്കുള്ളത്‌ മുഴുവൻ സന്തോഷത്തോടെ കൊടുത്തത്‌ എന്തുകൊണ്ട്‌?

അങ്ങനെ ദൈവത്തെ സ്‌നേഹിച്ച ഒരു പാവപ്പെട്ട സ്‌ത്രീയെ യേശുവിന്‌ അറിയാമായിരുന്നു. യെരുശലേമിലെ ആലയത്തിൽവെച്ചാണ്‌ അവൻ അവളെ കണ്ടത്‌. അവളുടെ കൈവശം രണ്ടു നാണയത്തുട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾക്ക്‌ ആകെക്കൂടി ഉണ്ടായിരുന്നത്‌ അതായിരുന്നു. പക്ഷേ അവൾ അത്‌ എന്തു ചെയ്‌തെന്നോ? രണ്ടു നാണയങ്ങളും അവൾ ആലയത്തിലെ ഭണ്ഡാരത്തിലിട്ടു. ആരും നിർബന്ധിച്ചിട്ടല്ല അവൾ അതു ചെയ്‌തത്‌. അവിടെ ഉണ്ടായിരുന്ന പലരും അവൾ ചെയ്‌തത്‌ അറിഞ്ഞുപോലുമില്ല. പിന്നെ, എന്തുകൊണ്ടാണ്‌ അവൾ അതു ചെയ്‌തത്‌? അവൾക്ക്‌ യഹോവയോട്‌ ഒരുപാടു സ്‌നേഹമുണ്ടായിരുന്നു; അതുകൊണ്ട്‌ അങ്ങനെ ചെയ്യണമെന്ന്‌ അവൾക്ക്‌ തോന്നി. അതിൽ അവൾക്ക്‌ ഒത്തിരി സന്തോഷം തോന്നി.—ലൂക്കോസ്‌ 21:1-4.

മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ പല മാർഗങ്ങളുണ്ട്‌. അതിൽ ചിലത്‌ എന്തൊക്കെയാണെന്ന്‌ പറയാമോ?— ആരും പറയാതെ, നമുക്കു തനിയെ തോന്നി മറ്റുള്ളവർക്ക്‌ എന്തെങ്കിലും കൊടുത്താൽ നമുക്ക്‌ സന്തോഷമാകും. അതുകൊണ്ടാണ്‌ “കൊടുത്തുശീലിക്കുവിൻ” എന്ന്‌ മഹാനായ അധ്യാപകൻ നമ്മളോട്‌ പറഞ്ഞത്‌. (ലൂക്കോസ്‌ 6:38) അങ്ങനെ ചെയ്‌താൽ മറ്റുള്ളവർക്ക്‌ സന്തോഷമാകും. നമുക്കാണെങ്കിൽ, അതിനെക്കാളൊക്കെ സന്തോഷമാകും!

കൊടുത്തുശീലിച്ചാൽ സന്തോഷം കിട്ടുന്നത്‌ എങ്ങനെ എന്നതിനെപ്പറ്റി കൂടുതൽ അറിയാൻ മത്തായി 6:1-4; ലൂക്കോസ്‌ 14:12-14; 2 കൊരിന്ത്യർ 9:7 എന്നീ തിരുവെഴുത്തുകൾ വായിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക