വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ബർന്നബാസ്‌—“ആശ്വാസപുത്രൻ”
    വീക്ഷാഗോപുരം—1998 | ഏപ്രിൽ 15
    • കു​പ്രൊ​സിൽനി​ന്നുള്ള ഒരു ലേവ്യ​നാ​യി​രുന്ന ബർന്നബാസ്‌ പൊ.യു. 33 പെന്ത​ക്കോ​സ്‌തി​നു​ശേഷം അധികം താമസി​യാ​തെ കുറെ സ്ഥലം സ്വമേ​ധയാ വിറ്റ്‌ പണം അപ്പോ​സ്‌ത​ല​ന്മാർക്കു കൊടു​ത്തു. അവൻ അതു ചെയ്‌തത്‌ എന്തു​കൊ​ണ്ടാണ്‌? ആ സമയത്ത്‌ യെരൂ​ശ​ലേ​മി​ലു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ, “ഓരോ​രു​ത്തന്നു അവനവന്റെ ആവശ്യം​പോ​ലെ വിഭാ​ഗി​ച്ചു​കൊ​ടു”ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നെന്ന്‌ പ്രവൃ​ത്തി​ക​ളി​ലെ വിവരണം നമ്മോടു പറയുന്നു. അവിടെ പണത്തിന്‌ ആവശ്യ​മു​ള്ള​താ​യി ബർന്നബാസ്‌ വ്യക്തമാ​യി മനസ്സി​ലാ​ക്കു​ക​യും അതി​നോട്‌ ഹൃദ​യോ​ഷ്‌മ​ള​ത​യോ​ടെ പ്രതി​ക​രി​ക്കു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 4:34-37) അവൻ സമ്പന്നനാ​യി​രു​ന്നി​രി​ക്കാം. എന്നാൽ രാജ്യ​താ​ത്‌പ​ര്യ​ങ്ങ​ളു​ടെ ഉന്നമന​ത്തി​നാ​യി തന്റെ ഭൗതിക സ്വത്തുക്കൾ മാത്രമല്ല തന്നെത്ത​ന്നെ​യും വിനി​യോ​ഗി​ക്കാൻ അവൻ മടികാ​ട്ടി​യില്ല.b “പ്രോ​ത്സാ​ഹനം ആവശ്യ​മുള്ള ആളുക​ളെ​യോ സാഹച​ര്യ​ങ്ങ​ളെ​യോ കണ്ടെത്തി​യ​പ്പോ​ഴെ​ല്ലാം തന്നാലാ​വും വിധം ബർന്നബാസ്‌ സകല പ്രോ​ത്സാ​ഹ​ന​വും നൽകി”യെന്ന്‌ പണ്ഡിത​നായ എഫ്‌. എഫ്‌. ബ്രൂസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അവൻ രംഗ​പ്ര​വേശം ചെയ്യുന്ന രണ്ടാം സംഭവ​പ​ര​മ്പ​ര​യിൽനിന്ന്‌ അതു പ്രകട​മാണ്‌.

  • ബർന്നബാസ്‌—“ആശ്വാസപുത്രൻ”
    വീക്ഷാഗോപുരം—1998 | ഏപ്രിൽ 15
    • b മോശൈക ന്യായ​പ്ര​മാ​ണ​പ്ര​കാ​രം പ്രാബ​ല്യ​ത്തിൽവന്ന നിയമ​ത്തി​ന്റെ വീക്ഷണ​ത്തിൽ ലേവ്യ​നായ ബർന്നബാ​സിന്‌ സ്വന്തമാ​യി സ്ഥലമു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ ചിലർ ചോദി​ച്ചി​ട്ടുണ്ട്‌. (സംഖ്യാ​പു​സ്‌തകം 18:20) എന്നാൽ, പ്രസ്‌തുത സ്ഥലം പാലസ്‌തീ​നി​ലാ​യി​രു​ന്നോ അതോ കു​പ്രൊ​സി​ലാ​യി​രു​ന്നോ എന്നു വ്യക്തമ​ല്ലെ​ന്നത്‌ ശ്രദ്ധാർഹ​മാണ്‌. തന്നെയു​മല്ല, അത്‌ യെരൂ​ശ​ലേം പ്രദേ​ശത്ത്‌ ബർന്നബാസ്‌ വാങ്ങിയ വെറു​മൊ​രു ശവസം​സ്‌കാ​ര​സ്ഥ​ല​മാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. സംഗതി എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി ബർന്നബാസ്‌ തന്റെ വസ്‌തു വിറ്റു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക