-
“ദൈവത്തെയാണ് അധിപതിയായി അനുസരിക്കേണ്ടത്”“ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക!
-
-
7, 8. ദൂതന്മാർ നൽകിയ നിർദേശം അപ്പോസ്തലന്മാരിൽ എന്തു ഫലം ഉളവാക്കി, നാം നമ്മോടുതന്നെ ഏതു ചോദ്യം ചോദിക്കണം?
7 വിചാരണകാത്ത് തടവിൽ കഴിയവെ, ശത്രുക്കളുടെ കയ്യാൽ രക്തസാക്ഷിത്വം വരിക്കേണ്ടിവരുമെന്ന് അപ്പോസ്തലന്മാർ ചിന്തിച്ചിരിക്കാം. (മത്താ. 24:9) പക്ഷേ, അന്നു രാത്രി തികച്ചും അസാധാരണമായ ഒരു സംഭവം ഉണ്ടായി—‘യഹോവയുടെ ദൂതൻ ജയിലിന്റെ വാതിൽ തുറന്ന് അവരെ പുറത്ത് കൊണ്ടുവന്നു.’b (പ്രവൃ. 5:19) തുടർന്ന്, “ദേവാലയത്തിൽ ചെന്ന് ജീവന്റെ വചനങ്ങളെല്ലാം ജനത്തെ അറിയിക്കുക” എന്ന വ്യക്തമായ നിർദേശം ദൂതൻ അവർക്കു നൽകി. (പ്രവൃ. 5:20) തങ്ങൾ ചെയ്തുകൊണ്ടിരുന്നത് ശരിയായിരുന്നെന്ന് ആ ദൂതന്റെ വാക്കുകൾ അപ്പോസ്തലന്മാരെ ബോധ്യപ്പെടുത്തി എന്നതിനു സംശയമില്ല. മാത്രമല്ല, എന്തൊക്കെ സംഭവിച്ചാലും ഉറച്ചുനിൽക്കാൻ അത് അവർക്ക് കരുത്തു പകരുകയും ചെയ്തിരിക്കണം. അങ്ങനെ, അവർ ഉറച്ച വിശ്വാസത്തോടും ധൈര്യത്തോടും കൂടെ “അതിരാവിലെ ദേവാലയത്തിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി.”—പ്രവൃ. 5:21.
-
-
“ദൈവത്തെയാണ് അധിപതിയായി അനുസരിക്കേണ്ടത്”“ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക!
-
-
b പ്രവൃത്തികളുടെ പുസ്തകത്തിൽ ഏതാണ്ട് 20 തവണ ‘ദൂതൻ’ എന്ന പരാമർശം കാണാം. അതിൽ ആദ്യത്തേതാണ് ഇത്. പ്രവൃത്തികൾ 1:10-ൽ നേരിട്ടല്ലാതെയും ദൂതന്മാരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്; ‘വെള്ളവസ്ത്രം ധരിച്ച പുരുഷന്മാർ’ എന്നാണ് അവിടെ കാണുന്നത്.
-