വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w91 1/1 പേ. 11-16
  • യഹോവാഭയത്തിൽ നടക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവാഭയത്തിൽ നടക്കുക
  • വീക്ഷാഗോപുരം—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അവസാ​ന​ത്തോ​ളം വിശ്വ​സ്‌തർ
  • പീഡനം സുവാർത്തയെ വ്യാപി​പ്പി​ക്കു​ന്നു
  • ഒരു പീഡകൻ പരിവർത്ത​നം​ചെ​യ്യു​ന്നു
  • വിജാ​തീ​യർ വിശ്വാ​സി​ക​ളാ​യി​ത്തീ​രു​ന്നു!
  • വിജാ​തീ​യസഭ സ്ഥാപി​ക്ക​പ്പെ​ടു​ന്നു
  • പീഡനം നിഷപ്ര​യോ​ജ​ന​കരം
  • സ്‌തെ​ഫാ​നൊസ്‌—‘ദൈവി​ക​മായ ദയയും ശക്തിയും നിറഞ്ഞവൻ’
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • സ്‌തെഫാനൊസിനെ കല്ലെറിയുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2005 വീക്ഷാഗോപുരം
  • ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല’
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
കൂടുതൽ കാണുക
വീക്ഷാഗോപുരം—1991
w91 1/1 പേ. 11-16

യഹോ​വാ​ഭ​യ​ത്തിൽ നടക്കുക

“[സഭ] യഹോ​വാ​ഭ​യ​ത്തി​ലും പരിശു​ദ്ധാ​ത്മാ​വി​ന്റെ ആശ്വാ​സ​ന​ത്തി​ലും നടന്ന​പ്പോൾ അതു പെരു​കി​ക്കൊ​ണ്ടി​രു​ന്നു.”—പ്രവൃ​ത്തി​കൾ 9:31.

1, 2. (എ) ക്രിസ്‌തീ​യസഭ ഒരു സമാധാ​ന​കാ​ല​ഘ​ട്ട​ത്തി​ലേക്കു പ്രവേ​ശി​ച്ച​പ്പോൾ എന്തു സംഭവി​ച്ചു? (ബി) യഹോവ പീഡനം അനുവ​ദി​ക്കു​ന്നു​വെ​ങ്കി​ലും അവൻ എന്തു ചെയ്യുന്നു?

ഒരു ശിഷ്യൻ ഒരു പരമമായ പരീക്ഷയെ അഭിമു​ഖീ​ക​രി​ച്ചു. അവൻ ദൈവ​ത്തോ​ടു നിർമ്മലത പാലി​ക്കു​മോ? ഉവ്വ്‌, തീർച്ച​യാ​യും! അവൻ തന്റെ നിർമ്മാ​താ​വി​നോ​ടുള്ള ആദരവിൽ ദൈവ​ഭ​യ​ത്തോ​ടെ നടന്നു. അവൻ യഹോ​വ​യു​ടെ ഒരു വിശ്വ​സ്‌ത​സാ​ക്ഷി​യെന്ന നിലയിൽ മരിക്കു​മാ​യി​രു​ന്നു.

2 ദൈവ​ഭ​യ​മു​ണ്ടാ​യി​രുന്ന ആ നിർമ്മ​ല​താ​പാ​ലകൻ സ്‌തേ​ഫാ​നോസ്‌ ആയിരു​ന്നു, “വിശ്വാ​സ​വും പരിശു​ദ്ധാ​ത്മാ​വും നിറഞ്ഞ ഒരു മനുഷ്യൻ”തന്നെ. (പ്രവൃ​ത്തി​കൾ 6:5) അവന്റെ വധം പീഡന​ത്തി​ന്റെ ഒരു അലയടി​ക്കാൻ പ്രേര​ക​മാ​യി​ത്തീർന്നി​രു​ന്നു. എന്നാൽ അതിനു​ശേഷം യഹൂദ്യ​യി​ലും ഗലീല​യി​ലും ശമര്യ​യി​ലും ഉടനീ​ള​മു​ണ്ടാ​യി​രുന്ന സഭ ഒരു സമാധാ​ന​കാ​ല​ഘ​ട്ട​ത്തി​ലേക്കു പ്രവേ​ശി​ക്കു​ക​യും ആത്മീയ​മാ​യി കെട്ടു​പ​ണി​ചെ​യ്യ​പ്പെ​ടു​ക​യും ചെയ്‌തു. മാത്ര​വു​മല്ല, “അത്‌ യഹോ​വാ​ഭ​യ​ത്തി​ലും പരിശു​ദ്ധാ​ത്മാ​വി​ന്റെ ആശ്വാ​സ​ന​ത്തി​ലും നടന്ന​പ്പോൾ അതു പെരു​കി​ക്കൊ​ണ്ടി​രു​ന്നു.” (പ്രവൃ​ത്തി​കൾ 9:31) ഇന്നത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളായ നാം സമാധാ​ന​മോ പീഡന​മോ അനുഭ​വി​ച്ചാ​ലും ദൈവം നമ്മെ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും, അതാണ്‌ പ്രവൃ​ത്തി​കൾ 6 മുതൽ 12 വരെയുള്ള അദ്ധ്യാ​യ​ങ്ങ​ളിൽ പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ പീഡി​പ്പി​ക്ക​പ്പെ​ടു​മ്പോൾ നമുക്ക്‌ ദൈവ​ത്തോ​ടുള്ള ഭയാദ​ര​വിൽ നടക്കാം, അല്ലെങ്കിൽ പീഡന​ത്തിൽനി​ന്നുള്ള ഏതു വിടു​ത​ലും ആത്മീയ പരി​പോ​ഷ​ണ​ത്തി​നും ദൈവ​ത്തി​നു​വേ​ണ്ടി​യുള്ള കൂടുതൽ സജീവ​മായ സേവന​ത്തി​നും ഉപയോ​ഗി​ക്കാം.—ആവർത്തനം 32:11, 12; 33:27.

അവസാ​ന​ത്തോ​ളം വിശ്വ​സ്‌തർ

3. യരൂശ​ലേ​മിൽ ഏതു പ്രശ്‌നം തരണം​ചെ​യ്യ​പ്പെട്ടു, എങ്ങനെ?

3 സമാധാ​ന​കാ​ല​ങ്ങ​ളിൽ പ്രശ്‌നങ്ങൾ പൊന്തി​വ​ന്നാ​ലും നല്ല സംഘാ​ടനം അവ പരിഹ​രി​ക്കാൻ സഹായി​ച്ചേ​ക്കാം. (6:1-7) ദൈനം​ദിന ഭക്ഷ്യവി​ത​ര​ണ​ത്തിൽ എബ്രായ സംസാ​രി​ക്കുന്ന യഹൂദ​വി​ശ്വാ​സി​കൾക്ക്‌ ആനുകൂ​ല്യം കൊടു​ക്കവേ ഗ്രീക്കു സംസാ​രി​ക്കുന്ന യരുശ​ലേ​മി​ലെ യഹൂദൻമാ​രു​ടെ വിധവ​മാർ അവഗണി​ക്ക​പ്പെ​ടു​ക​യാ​ണെന്ന്‌ അവർ പരാതി​പ​റഞ്ഞു. “ഈ അവശ്യ കാര്യ​ത്തിൽ” ശ്രദ്ധി​ക്കാൻ ഏഴു പുരു​ഷൻമാ​രെ അപ്പോ​സ്‌ത​ലൻമാർ നിയമി​ച്ച​പ്പോൾ ഈ പ്രശ്‌നം പരിഹ​രി​ക്ക​പ്പെട്ടു. ഏഴു​പേ​രിൽ ഒരാൾ സ്‌തേ​ഫാ​നോസ്‌ ആയിരു​ന്നു.

4. സ്‌തേ​ഫാ​നോസ്‌ വ്യാജാ​രോ​പ​ണ​ങ്ങ​ളോ​ടു എങ്ങനെ പ്രതി​ക​രി​ച്ചു?

4 എന്നുവ​രി​കി​ലും, ദൈവ​ഭ​യ​മു​ണ്ടാ​യി​രുന്ന സ്‌തേ​ഫാ​നോസ്‌ പെട്ടെ​ന്നു​തന്നെ ഒരു പരീക്ഷയെ അഭിമു​ഖീ​ക​രി​ച്ചു. (6:8-15) ചില പുരു​ഷൻമാർ എഴു​ന്നേ​ററ്‌ സ്‌തേ​ഫാ​നോ​സി​നോ​ടു തർക്കിച്ചു. ചിലർ “സ്വത​ന്ത്ര​രു​ടെ സമാജ”ത്തിൽപെ​ട്ട​വ​രാ​യി​രു​ന്നു. അവർ ഒരുപക്ഷേ റോമാ​ക്കാർ ബന്ദിക​ളാ​ക്കി​യ​ശേഷം പിന്നീടു വിട്ടയച്ച യഹൂദൻമാ​രോ ഒരു കാലത്ത്‌ അടിമ​ക​ളാ​യി​രുന്ന യഹൂദ​മ​താ​നു​സാ​രി​ക​ളോ ആയിരു​ന്നു. സ്‌തേ​ഫാ​നോസ്‌ സംസാ​രിച്ച ജ്ഞാന​ത്തോ​ടും ആത്മാ​വോ​ടും ചെറു​ത്തു​നിൽക്കാൻ കഴിയാ​തെ അവന്റെ ശത്രുക്കൾ അവനെ സന്നദ്രീ​മി​ന്റെ അടുക്ക​ലേക്കു കൊണ്ടു​പോ​യി. അവിടെ ‘യേശു ആലയത്തെ നശിപ്പി​ക്കു​മെ​ന്നും മോശ കൈമാ​റി​ത്തന്ന ആചാര​ങ്ങൾക്കു മാററം വരുത്തു​മെ​ന്നും ഈ മനുഷ്യൻ പറയു​ന്നതു ഞങ്ങൾ കേട്ടു’വെന്നു കള്ളസാ​ക്ഷി​കൾ പറഞ്ഞു. എന്നിരു​ന്നാ​ലും സ്‌തേ​ഫാ​നോസ്‌ ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​ന​ല്ലെ​ന്നും ഒരു ദൂതന്റെ, ദൈവി​ക​പി​ന്തു​ണ​യു​ടെ ഉറപ്പുള്ള ദൈവ​ത്തി​ന്റെ ഒരു സന്ദേശ​വാ​ഹ​കന്റെ, പ്രശാന്ത മുഖഭാ​വ​മാ​ണ​വ​നു​ള്ള​തെ​ന്നും അവന്റെ ശത്രു​ക്കൾക്കു​പോ​ലും കാണാൻ കഴിഞ്ഞു. തങ്ങളേ​ത്തന്നെ സാത്താനു ഏൽപ്പി​ച്ചു​കൊ​ടു​ക്കുക നിമിത്തം ദ്രോ​ഹ​ക​ര​മായ പക നിറഞ്ഞ അവരുടെ മുഖങ്ങ​ളിൽനിന്ന്‌ എത്ര വ്യത്യ​സ്‌തം!

5. സാക്ഷീ​ക​രി​ക്കവേ സ്‌തേ​ഫാ​നോസ്‌ ഏതു പോയിൻറു​കൾ വ്യക്തമാ​ക്കി?

5 മഹാപു​രോ​ഹി​ത​നാ​യി​രുന്ന കയ്യഫാസ്‌ ചോദ്യം​ചെ​യ്‌ത​പ്പോൾ സ്‌തേ​ഫാ​നോസ്‌ ഭയരഹി​ത​മായ ഒരു സാക്ഷ്യം കൊടു​ത്തു. (7:1-53) മശിഹാ വരു​മ്പോൾ ന്യായ​പ്ര​മാ​ണ​വും ആലയ​സേ​വ​ന​വും മാററാൻ ദൈവം ഉദ്ദേശി​ച്ചി​രു​ന്ന​താ​യി അവൻ നടത്തിയ ഇസ്രാ​യേല്യ ചരി​ത്രാ​വ​ലോ​കനം പ്രകട​മാ​ക്കി. സകല യഹൂദൻമാ​രും ബഹുമാ​നി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെട്ട വിമോ​ച​ക​നായ മോശയെ ഇസ്രാ​യേ​ല്യർ തള്ളിക്ക​ള​ഞ്ഞ​താ​യി സ്‌തേ​ഫാ​നോസ്‌ പ്രസ്‌താ​വി​ച്ചു, ഇപ്പോൾ വലിപ്പ​മേ​റിയ വിടുതൽ കൈവ​രു​ത്തു​ന്ന​വനെ അവർ സ്വീക​രി​ക്കാ​ത്ത​തു​പോ​ലെ​തന്നെ. മനുഷ്യ​നിർമ്മിത ആലയങ്ങ​ളിൽ ദൈവം വസിക്കു​ന്നി​ല്ലെന്ന്‌ പറഞ്ഞു​കൊണ്ട്‌ ആലയവും അതിലെ ആരാധ​നാ​പ​ദ്ധ​തി​യും നീങ്ങി​പ്പോ​കു​മെന്ന്‌ സ്‌തേ​ഫാ​നോസ്‌ പ്രകട​മാ​ക്കി. എന്നാൽ ഇപ്പോൾ തന്റെ ന്യായാ​ധി​പൻമാർ ദൈവത്തെ ഭയപ്പെ​ടാ​ത്ത​തു​കൊണ്ട്‌ അല്ലെങ്കിൽ അവന്റെ ഇഷ്ടം അറിയാ​നാ​ഗ്ര​ഹി​ക്കാ​ത്ത​തു​കൊണ്ട്‌ സ്‌തേ​ഫാ​നോസ്‌ ഇങ്ങനെ പറഞ്ഞു: ‘ശാഠ്യ​ക്കാ​രായ പുരു​ഷൻമാ​രേ, നിങ്ങൾ എല്ലായ്‌പ്പോ​ഴും പരിശു​ദ്ധാ​ത്മാ​വി​നോട്‌ എതിർത്തു നിൽക്കു​ക​യാണ്‌. നിങ്ങളു​ടെ പൂർവ​പി​താ​ക്കൾ ഏതു പ്രവാ​ച​ക​നെ​യാണ്‌ പീഡി​പ്പി​ക്കാ​ഞ്ഞത്‌? നീതി​മാ​നാ​യ​വന്റെ വരവിനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​വരെ അവർ കൊന്നു, നിങ്ങൾ അവരുടെ ദ്രോ​ഹി​ക​ളും കൊല​പാ​തകി​ക​ളു​മാ​യി​ത്തീർന്നി​രി​ക്കു​ന്നു.’

6. (എ) സ്‌തേ​ഫാ​നോ​സി​ന്റെ മരണത്തി​നു മുമ്പ്‌ അവന്‌ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കുന്ന എന്തു അനുഭ​വ​മു​ണ്ടാ​യി? (ബി) “കർത്താ​വായ യേശുവേ, എന്റെ ആത്മാവി​നെ കൈ​ക്കൊ​ള്ളേ​ണമേ” എന്ന്‌ സ്‌തേ​ഫാ​നോ​സിന്‌ ഉചിത​മാ​യി പറയാൻ കഴിയു​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

6 സ്‌തേ​ഫാ​നോ​സി​ന്റെ നിർഭ​യ​മായ പ്രസ്‌താ​വന അവന്റെ കൊല​യി​ലേക്കു നയിച്ചു. (7:54-60) യേശു​വി​ന്റെ മരണം സംബന്ധിച്ച തങ്ങളുടെ കുററ​ത്തി​ന്റെ ഈ തുറന്നു​കാ​ട്ട​ലിൽ ന്യായാ​ധി​പൻമാർ രോഷാ​കു​ല​രാ​യി. എന്നാൽ ഇപ്പോൾ സ്‌തേ​ഫാ​നോസ്‌ ‘സ്വർഗ്ഗ​ത്തി​ലേക്കു ഉററു​നോ​ക്കു​ക​യും ദൈവ​ത്തി​ന്റെ മഹത്വ​വും അവന്റെ വലതു​ഭാ​ഗത്ത്‌ യേശു നിൽക്കു​ന്ന​തും ദൃഷ്ടി​യിൽപെ​ടു​ക​യും’ ചെയ്‌ത​പ്പോൾ അവന്റെ വിശ്വാ​സം എത്ര ബലിഷ്‌ഠ​മാ​യി! താൻ ദൈ​വേ​ഷ്ട​മാ​ണു ചെയ്‌ത​തെ​ന്നുള്ള ആത്മ​ധൈ​ര്യ​ത്തോ​ടെ സ്‌തേ​ഫാ​നോ​സിന്‌ ഇപ്പോൾ തന്റെ ശത്രു​ക്കളെ അഭിമു​ഖീ​ക​രി​ക്കാൻ കഴിഞ്ഞു. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ദർശനങ്ങൾ കിട്ടു​ന്നി​ല്ലെ​ങ്കി​ലും പീഡി​പ്പി​ക്ക​പ്പെ​ടു​മ്പോൾ നമുക്ക്‌ സമാന​മായ ദൈവദത്ത പ്രശാന്തത നേടാൻ കഴിയും. സ്‌തേ​ഫാ​നോ​സി​നെ യരുശ​ലേ​മിൽനി​ന്നു പുറത്താ​ക്കി​യ​ശേഷം അവന്റെ ശത്രുക്കൾ അവനെ കല്ലെറി​യാൻ തുടങ്ങി. അവൻ ഈ അഭ്യർത്ഥന നടത്തി: “കർത്താ​വായ യേശുവേ, എന്റെ ആത്മാവി​നെ കൈ​ക്കൊ​ള്ളേ​ണമേ.” മററു​ള്ള​വരെ ജീവനി​ലേക്ക്‌ ഉയർപ്പി​ക്കാൻ ദൈവം യേശു​വി​നെ അധികാ​ര​പ്പെ​ടു​ത്തി​യി​രു​ന്ന​തു​കൊണ്ട്‌ ഇത്‌ ഉചിത​മാ​യി​രു​ന്നു. (യോഹ​ന്നാൻ 5:26; 6:40; 11:25, 26) സ്‌തേ​ഫാ​നോസ്‌ മുട്ടുകൾ മടക്കി “യഹോവേ, അവർക്കെ​തി​രെ ഈ പാപം കണക്കി​ട​രു​തേ” എന്നു നിലവി​ളി​ച്ചു​പ​റഞ്ഞു. അനന്തരം അവൻ ഒരു രക്തസാ​ക്ഷി​യാ​യി മരണത്തിൽ നിദ്ര​കൊ​ണ്ടു. അതിനു​ശേഷം, ആധുനി​ക​കാ​ല​ങ്ങ​ളിൽപോ​ലും, യേശു​വി​ന്റെ വളരെ​യ​ധി​കം അനുഗാ​മി​കൾ അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌.

പീഡനം സുവാർത്തയെ വ്യാപി​പ്പി​ക്കു​ന്നു

7. പീഡന​ത്തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​യി?

7 സ്‌തേ​ഫാ​നോ​സി​ന്റെ മരണം യഥാർത്ഥ​ത്തിൽ സുവാർത്ത​യു​ടെ വ്യാപ​ന​ത്തിൽ കലാശി​ച്ചു. (8:1-4) പീഡനം അപ്പോ​സ്‌ത​ലൻമാ​രൊ​ഴി​കെ സകല​രെ​യും യഹൂദ്യ​യി​ലും ശമര്യ​യി​ലും അങ്ങോ​ള​മി​ങ്ങോ​ളം ചിതറി​ച്ചു. സ്‌തേ​ഫാ​നോ​സി​ന്റെ വധത്തിന്‌ അംഗീ​കാ​രം​കൊ​ടുത്ത ശൗൽ ഒരു വന്യമൃ​ഗ​ത്തെ​പ്പോ​ലെ സഭയെ മുടി​ച്ചു​പോ​ന്നു. യേശു​വി​ന്റെ അനുഗാ​മി​കളെ വലിച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി തടവി​ലാ​ക്കാൻ അവൻ ഒന്നിനു​പി​റകേ ഒന്നായി വീടുകൾ ആക്രമി​ച്ചു. ചിതറി​പ്പോയ ശിഷ്യൻമാർ പ്രസംഗം തുടർന്ന​പ്പോൾ, ദൈവ​ഭ​യ​മുള്ള രാജ്യ​പ്ര​ഘോ​ഷ​കരെ പീഡന​ത്തി​ലൂ​ടെ അമർത്താ​നുള്ള സാത്താന്റെ പദ്ധതി പൊളി​ഞ്ഞു. ഇന്നും, മിക്ക​പ്പോ​ഴും പീഡനം സുവാർത്തയെ വ്യാപി​പ്പി​ക്കു​ക​യോ രാജ്യ​പ്ര​സം​ഗ​വേ​ല​യി​ലേക്ക്‌ ശ്രദ്ധക്ഷ​ണി​ക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്‌.

8. (എ) ശമര്യ​യി​ലെ പ്രസം​ഗ​ത്തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​യി? (ബി) യേശു ഭരമേ​ല്‌പി​ച്ചി​രുന്ന രണ്ടാമത്തെ താക്കോൽ പത്രോസ്‌ എങ്ങനെ ഉപയോ​ഗി​ച്ചു?

8 സുവി​ശേ​ഷ​ക​നായ ഫിലി​പ്പോസ്‌ “ക്രിസ്‌തു​വി​നെ പ്രസം​ഗി​ക്കാൻ” ശമര്യ​യി​ലേക്കു പോയി. (8:5-25) സുവാർത്ത ഘോഷി​ക്ക​പ്പെ​ടു​ക​യും അശുദ്ധാ​ത്‌മാ​ക്കൾ പുറത്താ​ക്ക​പ്പെ​ടു​ക​യും ആളുകൾ സൗഖ്യ​മാ​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​പ്പോൾ ആ നഗരത്തിൽ വലിയ സന്തോഷം വ്യാപി​ച്ചു. യരൂശ​ലേ​മി​ലെ അപ്പോ​സ്‌ത​ലൻമാർ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും ശമര്യ​യി​ലേക്ക്‌ അയച്ചു. അവർ പ്രാർത്ഥി​ക്കു​ക​യും സ്‌നാ​പ​ന​മേ​റ​റ​വ​രു​ടെ​മേൽ കൈ​വെ​ക്കു​ക​യും ചെയ്‌ത​പ്പോൾ പുതിയ ശിഷ്യൻമാർക്ക്‌ പരിശു​ദ്ധാ​ത്മാ​വു ലഭിച്ചു. പുതു​താ​യി സ്‌നാ​പ​ന​മേ​റ​റി​രുന്ന മുൻമ​ന്ത്ര​വാ​ദി​യായ ശിമോൻ ഈ അധികാ​രം വിലക്കു​വാ​ങ്ങാൻ ശ്രമിച്ചു, എന്നാൽ പത്രോസ്‌ ഇങ്ങനെ പറഞ്ഞു: ‘നിന്റെ വെള്ളി നിന്നോ​ടു​കൂ​ടെ നശിക്കട്ടെ. നിന്റെ ഹൃദയം ദൈവ​ദൃ​ഷ്ടി​യിൽ നേരു​ള്ളതല്ല.’ അനുത​പി​ച്ചിട്ട്‌ യഹോ​വ​യോട്‌ ക്ഷമക്കു​വേണ്ടി അപേക്ഷി​ക്കാൻ പറയ​പ്പെ​ട്ട​പ്പോൾ, തനിക്കു​വേണ്ടി പ്രാർത്ഥി​ക്കാൻ അവൻ അപ്പോ​സ്‌ത​ലൻമാ​രോ​ടു അപേക്ഷി​ച്ചു. ഇത്‌ ഹൃദയത്തെ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌ ദിവ്യ​സ​ഹാ​യ​ത്തി​നു​വേണ്ടി പ്രാർത്ഥി​ക്കാൻ യഹോ​വയെ ഭയപ്പെ​ടുന്ന സകല​രെ​യും പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 4:23) (ഈ സംഭവ​ത്തിൽനി​ന്നാണ്‌ “ഒരു സഭാസ്ഥാ​ന​മോ സഭാപ​ര​മായ ഒരു സ്ഥാനക്ക​യ​റ​റ​മോ വിലക്കു​വാ​ങ്ങു​ക​യോ വിൽക്ക​യോ ചെയ്യൽ” ആയ “ശിമോ​ന്യ​പാ​പം” എന്ന പദം ഉണ്ടായത്‌). പത്രോ​സും യോഹ​ന്നാ​നും അനേകം ശമര്യ​ഗ്രാ​മ​ങ്ങ​ളിൽ സുവാർത്ത ഘോഷി​ച്ചു. അങ്ങനെ, സ്വർഗ്ഗീ​യ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നുള്ള പരിജ്ഞാ​ന​ത്തി​ന്റെ​യും അവസര​ത്തി​ന്റെ​യും വാതിൽ തുറക്കു​ന്ന​തിന്‌ യേശു കൊടുത്ത രണ്ടാമത്തെ താക്കോൽ പത്രോസ്‌ ഉപയോ​ഗി​ച്ചു.—മത്തായി 16:19.

9. ഫിലി​പ്പോസ്‌ സാക്ഷീ​ക​രിച്ച എത്തി​യോ​പ്യൻ ആരായി​രു​ന്നു, ആ മനുഷ്യന്‌ സ്‌നാ​പ​ന​മേൽക്കാൻ കഴിയു​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

9 ദൈവ​ത്തി​ന്റെ ദൂതൻ അപ്പോൾ ഫിലി​പ്പോ​സിന്‌ ഒരു പുതിയ നിയമനം കൊടു​ത്തു. (8:26-40) യരൂശ​ലേ​മിൽനി​ന്നു ഗസ്സയി​ലേ​ക്കുള്ള വഴിയിൽ എത്തി​യോ​പ്യൻരാ​ജ്ഞി​യായ കന്ദക്കയു​ടെ ധനകാ​ര്യ​വി​ചാ​ര​ക​നാ​യി​രുന്ന ഒരു “ഷണ്ഡൻ” ഒരു രഥത്തിൽ സഞ്ചരി​ക്കു​ക​യാ​യി​രു​ന്നു. അയാൾ യഹൂദ​സ​ഭ​യിൽനിന്ന്‌ അകററി​നിർത്ത​പ്പെ​ട്ടി​രുന്ന ഒരു ശാരീ​രി​ക​ഷണ്ഡൻ ആയിരു​ന്നില്ല. എന്നാൽ അയാൾ പരിച്‌ഛേ​ദ​ന​യേററ ഒരു മതാനു​സാ​രി​യെന്ന നിലയിൽ ആരാധ​ന​ക്കു​വേണ്ടി യരൂശ​ലേ​മി​ലേക്കു പോയ​താ​യി​രു​ന്നു. (ആവർത്തനം 23:1) ഷണ്ഡൻ യെശയ്യാ​യു​ടെ പുസ്‌ത​ക​ത്തിൽനിന്ന്‌ വായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ ഫിലി​പ്പോസ്‌ കണ്ടു. ക്ഷണം സ്വീക​രി​ച്ചു രഥത്തിൽ കയറി ഫിലി​പ്പോസ്‌ യെശയ്യാ​യു​ടെ പ്രവചനം ചർച്ച​ചെ​യ്യു​ക​യും “അവനോട്‌ യേശു​വി​നെ​ക്കു​റി​ച്ചുള്ള സുവാർത്ത ഘോഷി​ക്കു​ക​യും ചെയ്‌തു.” (യെശയ്യാവ്‌ 53:7, 8) പെട്ടെ​ന്നു​തന്നെ എത്തി​യോ​പ്യൻ ഇങ്ങനെ ഉദ്‌ഘോ​ഷി​ച്ചു: “നോക്കൂ! ഒരു ജലാശയം; സ്‌നാ​പ​ന​മേൽക്കു​ന്ന​തിൽനിന്ന്‌ എന്നെ എന്താണു തടയു​ന്നത്‌?” അയാൾ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞി​രു​ന്ന​തു​കൊ​ണ്ടും ഇപ്പോൾ ക്രിസ്‌തു​വിൽ വിശ്വ​സി​ച്ച​തു​കൊ​ണ്ടും യാതൊ​ന്നും തടഞ്ഞി​രു​ന്നില്ല. അങ്ങനെ ഫിലി​പ്പോസ്‌ എത്തി​യോ​പ്യ​നെ സ്‌നാ​പ​ന​പ്പെ​ടു​ത്തി. അയാൾ സന്തോ​ഷി​ച്ചു​കൊണ്ട്‌ തന്റെ വഴിക്കു​പോ​യി. സ്‌നാ​പ​ന​പ്പെ​ടു​ന്ന​തിൽനിന്ന്‌ നിങ്ങളെ എന്തെങ്കി​ലും തടയു​ന്നു​ണ്ടോ?

ഒരു പീഡകൻ പരിവർത്ത​നം​ചെ​യ്യു​ന്നു

10, 11. ഡമാസ്‌ക്ക​സി​ലേക്കു പോയ വഴിക്കും അതിനു​ശേഷം താമസി​യാ​തെ​യും തർസൂ​സി​ലെ ശൗലിന്‌ എന്തു സംഭവി​ച്ചു?

10 ഇതിനി​ട​യിൽ, യേശു​വി​ന്റെ അനുഗാ​മി​കളെ തടവി​ലാ​ക്കു​മെ​ന്നോ കൊല്ലു​മെ​ന്നോ ഉള്ള ഭീഷണി​മു​ഴ​ക്കി​ക്കൊണ്ട്‌ ശൗൽ അവരെ​ക്കൊണ്ട്‌ തങ്ങളുടെ വിശ്വാ​സം തള്ളിപ്പ​റ​യി​ക്കാൻ ശ്രമിച്ചു. (9:1-18എ) “മാർഗ്ഗ​ത്തിൽപെട്ട” അഥവാ ക്രിസ്‌തു​വി​ന്റെ മാതൃ​ക​യി​ല​ധി​ഷ്‌ഠി​ത​മായ ജീവി​ത​രീ​തി പിന്തു​ടർന്ന “സ്‌ത്രീ​പു​രു​ഷൻമാ​രെ പിടി​ച്ചു​കെട്ടി യരൂശ​ലേ​മി​ലേക്കു കൊണ്ടു​വ​രാൻ അവനെ അധികാ​ര​പ്പെ​ടു​ത്തുന്ന ദമസ്‌ക്കോ​സി​ലെ പള്ളിക​ളി​ലേ​ക്കുള്ള എഴുത്തു​കൾ” മഹാപു​രോ​ഹി​തൻ (കയ്യഫാവ്‌ ആയിരി​ക്കാം) കൊടു​ത്തു. ദമസ്‌ക്കോ​സി​നു സമീപം ഏതാണ്ടു മദ്ധ്യാ​ഹ്ന​സ​മ​യത്ത്‌ ആകാശ​ത്തു​നിന്ന്‌ ഒരു വെളിച്ചം മിന്നി​പ്ര​കാ​ശി​ക്കു​ക​യും ഒരു ശബ്ദം “ശൗലേ, നീ എന്നെ പീഡി​പ്പി​ക്കു​ന്ന​തെന്ത്‌?” എന്ന്‌ ചോദി​ക്കു​ക​യും ചെയ്‌തു. ശൗലി​നോ​ടു​കൂ​ടെ​യു​ണ്ടാ​യി​രു​ന്നവർ “ഒരു ശബ്‌ദ​ത്തി​ന്റെ ധ്വനി കേട്ടു,” എന്നാൽ എന്താണു പറഞ്ഞ​തെന്ന്‌ അവർക്കു മനസ്സി​ലാ​യില്ല. (പ്രവൃ​ത്തി​കൾ 22:6, 9 താരത​മ്യ​പ്പെ​ടു​ത്തുക.) മഹത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​ന്റെ ആ ഭാഗി​ക​മായ വെളി​പ്പാട്‌ ശൗലിനെ അന്ധനാ​ക്കാൻ പോന്ന​താ​യി​രു​ന്നു. ദൈവം അവന്റെ കാഴ്‌ച പുനഃ​സ്ഥി​തീ​ക​രി​ക്കാൻ അനന്യാസ്‌ എന്ന ശിഷ്യനെ ഉപയോ​ഗി​ച്ചു.

11 മുൻ പീഡകൻ അവന്റെ സ്‌നാ​പ​ന​ത്തി​നു​ശേഷം പീഡന​ത്തി​ന്റെ ലക്ഷ്യമാ​യി​ത്തീർന്നു. (9:18ബി-25) ഡമാസ്‌ക്ക​സി​ലെ യഹൂദൻമാർ ശൗലിനെ വകവരു​ത്താ​നാ​ഗ്ര​ഹി​ച്ചു. എന്നിരു​ന്നാ​ലും, ശിഷ്യൻമാർ മതിലി​ലെ ഒരു ദ്വാര​ത്തി​ലൂ​ടെ രാത്രി​യിൽ അവനെ താഴെ​യി​റക്കി, കയറോ ചുള്ളി​ക​ളോ കൊണ്ടു മെടഞ്ഞ ഒരു വലിയ കൊട്ട​യി​ലാ​യി​രി​ക്കാ​നാണ്‌ സാദ്ധ്യത. (2 കൊരി​ന്ത്യർ 11:32, 33) ദ്വാരം ചുവരി​നോ​ടു ചേർത്തു​പ​ണി​തി​രുന്ന ഒരു ശിഷ്യന്റെ വീടിന്റെ ജനാല​യാ​യി​രു​ന്നി​രി​ക്കാം. അത്‌ ശത്രു​ക്കളെ ഒഴിവാ​ക്കി പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കാ​നുള്ള ഒരു ഭീരു​ത്വ​ന​ട​പ​ടി​യാ​യി​രു​ന്നില്ല.

12. (എ) ശൗലിന്‌ യരൂശ​ലേ​മിൽവച്ച്‌ എന്തു സംഭവി​ച്ചു? (ബി) സഭ എങ്ങനെ വർത്തിച്ചു?

12 യരൂശ​ലേ​മിൽ, ബർന്നബാസ്‌ ഒരു സഹവി​ശ്വാ​സി​യെന്ന നിലയിൽ ശൗലിനെ സ്വീക​രി​ക്കാൻ ശിഷ്യൻമാ​രെ സഹായി​ച്ചു. (9:26-31) അവിടെ ശൗൽ നിർഭയം യവനഭാ​ഷ​ക്കാ​രായ യഹൂദൻമാ​രു​മാ​യി വാദിച്ചു, അവരും അവനെ വകവരു​ത്താൻ ശ്രമിച്ചു. ഇതു മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ സഹോ​ദ​രൻമാർ അവനെ കൈസ​ര്യ​യി​ലേക്കു കൊണ്ടു​പോ​കു​ക​യും കിലി​ക്യ​യി​ലെ അവന്റെ സ്വന്തപ​ട്ട​ണ​മായ തർസൂ​സി​ലേക്ക്‌ അയക്കു​ക​യും ചെയ്‌തു. പിന്നീട്‌ യഹൂദ്യ​യി​ലും ഗലീല​യി​ലും ശമര്യ​യി​ലു​മു​ട​നീ​ള​മു​ണ്ടാ​യി​രുന്ന സഭ “ഒരു സമാധാ​ന​കാ​ല​ഘ​ട്ട​ത്തി​ലേക്കു പ്രവേ​ശി​ക്കു​ക​യും” ആത്മീയ​മാ​യി “കെട്ടു​പ​ണി​ചെ​യ്യ​പ്പെ​ടു​ക​യും” ചെയ്‌തു. അത്‌ ‘യഹോ​വാ​ഭ​യ​ത്തി​ലും പരിശു​ദ്ധാ​ത്മാ​വി​ന്റെ ആശ്വാ​സ​ന​ത്തി​ലും നടക്കവേ പെരു​കി​ക്കൊ​ണ്ടി​രു​ന്നു.’ ഇന്നത്തെ സകല സഭകൾക്കും യഹോ​വ​യു​ടെ അനു​ഗ്രഹം ലഭിക്ക​ണ​മെ​ങ്കിൽ ഇത്‌ എന്തോരു നല്ല മാതൃ​ക​യാണ്‌!

വിജാ​തീ​യർ വിശ്വാ​സി​ക​ളാ​യി​ത്തീ​രു​ന്നു!

13. ലിദ്ദയി​ലും യോപ്പ​യി​ലും എന്ത്‌ അത്ഭുതം​ചെ​യ്യാൻ ദൈവം പത്രോ​സി​നെ എങ്ങനെ പ്രാപ്‌ത​നാ​ക്കി?

13 പത്രോ​സും തിരക്കി​ട്ടു പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. (9:32-43) ശീനാർ സമഭൂ​മി​യി​ലെ ലിദ്ദാ​യിൽ (ഇപ്പോൾ ലോദ്‌) അവൻ തളർവാ​ത​ക്കാ​ര​നാ​യി​രുന്ന ഐനയാ​സി​നെ സൗഖ്യ​മാ​ക്കി. ഈ സൗഖ്യ​മാ​ക്കൽ അനേകർ കർത്താ​വി​ലേക്കു തിരി​യാൻ ഇടയാക്കി. യോപ്പ​യിൽ പ്രിയ​പ്പെട്ട ശിഷ്യ​യാ​യി​രുന്ന തബീഥാ (ഡോർക്കാസ്‌) രോഗം ബാധിച്ചു മരിച്ചു. പത്രോസ്‌ വന്നെത്തി​യ​പ്പോൾ, കരഞ്ഞു​കൊ​ണ്ടി​രുന്ന വിധവ​മാർ ഡോർക്കാസ്‌ നിർമ്മി​ച്ചി​രു​ന്ന​തും അവർ ധരിച്ചി​രു​ന്നേ​ക്കാ​വു​ന്ന​തു​മായ ഉടുപ്പു​കൾ അവനെ കാണിച്ചു. അവൻ ഡോർക്കാ​സി​നെ ജീവനി​ലേക്കു തിരി​കെ​വ​രു​ത്തി. ഇതിന്റെ വാർത്ത പരന്ന​പ്പോൾ, അനേകർ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. പത്രോസ്‌ തോൽ ഊറക്കി​ടുന്ന ശിമോ​ന്റെ​കൂ​ടെ യോപ്പ​യിൽ താമസി​ച്ചു, അവന്റെ വീട്‌ കടലി​ന​ടു​ത്താ​യി​രു​ന്നു. ഊറക്കി​ടു​ന്നവർ മൃഗചർമ്മങ്ങൾ കടലിൽ മുക്കു​ക​യും കുമ്മായം ഇട്ടശേഷം രോമം ചുരണ്ടി​ക്ക​ള​യു​ക​യും ചെയ്യുന്നു. തോൽ ചില ചെടി​ക​ളിൽനി​ന്നുള്ള ദ്രാവ​ക​ങ്ങ​ളിൽ ഊറക്കി​ട്ടു സംസ്‌ക​രി​ക്കു​ന്നു.

14. (എ) കോർന്നേ​ലി​യോ​സ്‌ആ​രാ​യി​രു​ന്നു? (ബി) കോർന്നേ​ലി​യോ​സി​ന്റെ പ്രാർത്ഥ​ന​യെ​സം​ബ​ന്ധിച്ച്‌ സത്യമാ​യി​രു​ന്ന​തെന്ത്‌?

14 ആ കാലത്ത്‌ (ക്രി.വ. 36) മറെറാ​രി​ടത്ത്‌ ശ്രദ്ധാർഹ​മായ ഒരു വികാ​സ​മു​ണ്ടാ​യി. (10:1-8) കൈസ​ര്യ​യിൽ ഭക്തനാ​യി​രുന്ന വിജാ​തീയ കോർന്നേ​ലി​യോസ്‌ വസിച്ചി​രു​ന്നു, അയാൾ ഏതാണ്ടു നൂറു പേരു​ടെ​മേൽ അധികാ​ര​മു​ണ്ടാ​യി​രുന്ന ഒരു റോമൻ ശതാധി​പ​നാ​യി​രു​ന്നു. അയാൾ “ഇററാ​ലി​യൻ സംഘ”ത്തിന്റെ അധിപ​നാ​യി​രു​ന്നു, അത്‌ പ്രത്യ​ക്ഷ​ത്തിൽ, റോമൻ പൗരൻമാ​രു​ടെ​യും ഇററലി​യി​ലെ സ്വത​ന്ത്ര​രു​ടെ​യും ഇടയിൽനി​ന്നു​ള്ളവർ ഉൾപ്പെ​ട്ടി​രുന്ന സംഘമാ​യി​രു​ന്നു. കോർന്നേ​ലി​യോസ്‌ ദൈവത്തെ ഭയപ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും അവൻ ഒരു യഹൂദ​മ​താ​നു​സാ​രി​യാ​യി​രു​ന്നില്ല. ഒരു ദർശന​ത്തിൽ, അവന്റെ പ്രാർത്ഥ​നകൾ ഒരു “അനുസമ​ര​ണ​മാ​യി ആരോ​ഹ​ണം​ചെ​യ്‌തി​രുന്ന”തായി ഒരു ദൂതൻ അവനോ​ടു പറഞ്ഞു. കോർന്നേ​ലി​യോസ്‌ അന്ന്‌ യഹോ​വക്കു സമർപ്പി​ത​ന​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവന്‌ തന്റെ പ്രാർത്ഥ​നക്ക്‌ ഉത്തരം​കി​ട്ടി. എന്നാൽ ദൂതൻ നിർദ്ദേ​ശി​ച്ച​പ്ര​കാ​രം അവൻ പത്രോ​സി​നു​വേണ്ടി ആളയച്ചു.

15. പത്രോസ്‌ ശിമോ​ന്റെ വീടിന്റെ മേല്‌പു​ര​മു​ക​ളിൽ പ്രാർത്ഥി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ എന്തു സംഭവി​ച്ചു?

15 ഇതിനി​ട​യിൽ, ശിമോ​ന്റെ വീടിന്റെ മേല്‌പ്പു​ര​യി​ലി​രുന്ന്‌ പ്രാർത്ഥി​ക്കവേ പത്രോ​സിന്‌ ഒരു ദർശന​മു​ണ്ടാ​യി. (10:9-23) അവൻ ഒരു മയക്കത്തി​ലാ​യി​രു​ന്ന​പ്പോൾ അശുദ്ധ​നാൽക്കാ​ലി​ക​ളും ഇഴജന്തു​ക്ക​ളും പക്ഷിക​ളും നിറഞ്ഞ വിരി​പ്പു​പോ​ലെ​യുള്ള ഒരു പാത്രം ഇറങ്ങി​വ​രു​ന്നതു അവൻ കണ്ടു. അറുത്തു ഭക്ഷിക്കാൻ നിർദ്ദേ​ശി​ക്ക​പ്പെ​ട്ട​പ്പോൾ മലിന​മായ യാതൊ​ന്നും താൻ ഒരിക്ക​ലും ഭക്ഷിച്ചി​ട്ടി​ല്ലെന്ന്‌ പത്രോസ്‌ പറഞ്ഞു. “ദൈവം ശുദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​വയെ മലിന​മെന്നു വിളി​ക്കു​ന്നതു നിർത്തുക” എന്ന്‌ അവനോ​ടു പറയ​പ്പെട്ടു. ദർശനം പത്രോ​സി​നെ അന്ധാളി​പ്പി​ച്ചു, എന്നാൽ അവൻ ആത്മാവി​ന്റെ നിർദ്ദേശം അനുസ​രി​ച്ചു. അങ്ങനെ, അവനും ആറു യഹൂദ സഹോ​ദ​രൻമാ​രും കോർന്നേ​ലി​യോ​സി​ന്റെ ദൂതൻമാ​രോ​ടു​കൂ​ടെ പോയി.—പ്രവൃ​ത്തി​കൾ 11:12.

16, 17. (എ) കോർന്നേ​ലി​യോ​സി​നോ​ടും അവന്റെ വീട്ടിൽ കൂടി​യി​രു​ന്ന​വ​രോ​ടും പത്രോസ്‌ എന്തു പറഞ്ഞു? (ബി) പത്രോസ്‌ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾത്തന്നെ എന്തു സംഭവി​ച്ചു?

16 ഇപ്പോൾ ആദ്യവി​ജാ​തീ​യർ സുവാർത്ത കേൾക്കാൻ പോകു​ക​യാ​യി​രു​ന്നു. (10:24-43) പത്രോ​സും അവന്റെ കൂട്ടാ​ളി​ക​ളും കൈസ​ര്യ​യിൽ വന്നെത്തി​യ​പ്പോൾ കോർന്നേ​ലി​യോ​സും അവന്റെ ബന്ധുക്ക​ളും അവന്റെ അടുത്ത സുഹൃ​ത്തു​ക്ക​ളും കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. കോർന്നേ​ലി​യോസ്‌ പത്രോ​സി​ന്റെ കാൽക്കൽ വീണു, എന്നാൽ അപ്പോ​സ്‌തലൻ വിനീ​ത​മാ​യി അത്തരം ആദരവു നിരസി​ച്ചു. യഹോവ യേശു​വി​നെ പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടും ശക്തി​കൊ​ണ്ടും എങ്ങനെ മശിഹാ​യാ​യി അഭി​ഷേ​കം​ചെ​യ്‌തു​വെന്ന്‌ അവൻ പറയു​ക​യും അവനിൽ വിശ്വ​സി​ക്കുന്ന ഏവനും പാപങ്ങ​ളു​ടെ മോചനം ലഭിക്കു​ന്നു​വെന്ന്‌ വിശദീ​ക​രി​ക്കു​ക​യും​ചെ​യ്‌തു.

17 യഹോവ ഇപ്പോൾ പ്രവർത്തി​ച്ചു. (10:44-48) പത്രോസ്‌ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾത്തന്നെ, വിശ്വ​സിച്ച ആ വിജാ​തീ​യ​രു​ടെ​മേൽ ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ പകർന്നു. അവി​ടെ​വെച്ച്‌ അപ്പോൾത്തന്നെ അവർ ദൈവാ​ത്മാ​വി​നാൽ ജനിപ്പി​ക്ക​പ്പെ​ടു​ക​യും വിദേ​ശ​ഭാ​ഷകൾ സംസാ​രി​ക്കാ​നും അവനെ മഹിമ​പ്പെ​ടു​ത്താ​നും നിശ്വ​സ്‌ത​രാ​ക്ക​പ്പെ​ടു​ക​യും​ചെ​യ്‌തു. അതു​കൊണ്ട്‌, അവർ ഉചിത​മാ​യി യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാ​പനം കഴിപ്പി​ക്ക​പ്പെട്ടു. അങ്ങനെ​യാ​യി​രു​ന്നു പത്രോസ്‌ സ്വർഗ്ഗീ​യ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാൻ ദൈവ​ഭ​യ​മു​ണ്ടാ​യി​രുന്ന വിജാ​തീ​യർക്ക്‌ പരിജ്ഞാ​ന​ത്തി​ന്റെ​യും അവസര​ത്തി​ന്റെ​യും വാതിൽ തുറന്നു​കൊ​ടു​ക്കാൻ മൂന്നാ​മത്തെ താക്കോൽ ഉപയോ​ഗി​ച്ചത്‌.—മത്തായി 16:19.

18. വിജാ​തീ​യർ “പരിശു​ദ്ധാ​ത്മാ​വിൽ സ്‌നാ​പ​ന​മേ​ററു”വെന്ന്‌ പത്രോസ്‌ വിശദീ​ക​രി​ച്ച​പ്പോൾ യഹൂദ​സ​ഹോ​ദ​രൻമാർ എങ്ങനെ പ്രതി​ക​രി​ച്ചു?

18 പിന്നീട്‌, യരൂശ​ലേ​മിൽ, പരിച്‌ഛേ​ദ​നയെ അനുകൂ​ലി​ക്കു​ന്നവർ പത്രോ​സി​നോ​ടു വാദിച്ചു. (11:1-18) വിജാ​തീ​യർ എങ്ങനെ “പരിശു​ദ്ധാ​ത്‌മാ​വിൽ സ്‌നാ​പ​നം​ക​ഴി​പ്പി​ക്ക​പ്പെട്ടു”വെന്ന്‌ അവൻ വിശദീ​ക​രി​ച്ച​പ്പോൾ, അവന്റെ യഹൂദ​സ​ഹോ​ദ​രൻമാർ എതിർപ​റ​യാ​തെ ദൈവത്തെ മഹത്വ​പ്പെ​ടു​ത്തു​ക​യും “ശരി, അപ്പോൾ, ദൈവം ജനതക​ളി​ലെ ആളുകൾക്കും ജീവന്റെ ഉദ്ദേശ്യ​ത്തിൽ അനുതാ​പം അനുവ​ദി​ച്ചി​രി​ക്കു​ന്നു​വ​ല്ലോ” എന്നു പറയു​ക​യും​ചെ​യ്‌തു. ദിവ്യോ​ദ്ദേ​ശ്യം നമുക്ക്‌ വ്യക്തമാ​ക്ക​പ്പെ​ടു​മ്പോൾ നാമും സ്വീകാ​ര്യ​ക്ഷ​മ​ത​യു​ള്ള​വ​രാ​യി​രി​ക്കണം.

വിജാ​തീ​യസഭ സ്ഥാപി​ക്ക​പ്പെ​ടു​ന്നു

19. ശിഷ്യൻമാർ ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ക്ക​പ്പെ​ടാ​നി​ട​യാ​യ​തെ​ങ്ങനെ?

19 ഇപ്പോൾ ആദ്യത്തെ വിജാ​തീയ സഭ രൂപവൽക്ക​രി​ക്ക​പ്പെട്ടു. (11:19-26) സ്‌തേ​ഫാ​നോ​സി​നെ​പ്ര​തി​യുള്ള ഉപദ്ര​വ​ത്താൽ ശിഷ്യൻമാർ ചിതറി​പ്പോ​യ​പ്പോൾ, ചിലർ സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലേക്കു പോയി, അത്‌ അശുദ്ധാ​രാ​ധ​ന​ക്കും ധാർമ്മി​ക​ച്യു​തി​ക്കും കേൾവി​കേട്ട സ്ഥലമാ​യി​രു​ന്നു. അവിടത്തെ ഗ്രീക്ക്‌ സംസാ​രി​ക്കുന്ന ആളുക​ളോ​ടു അവർ സുവാർത്ത പ്രസ്‌താ​വി​ച്ച​പ്പോൾ, “യഹോ​വ​യു​ടെ കൈ അവരോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു,” അനേകർ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. ബർന്നബാ​സും ശൗലും അവിടെ ഒരു വർഷക്കാ​ലം പഠിപ്പി​ച്ചു. “ആദ്യമാ​യി അന്ത്യോ​ക്യ​യിൽവെ​ച്ചാ​യി​രു​ന്നു ശിഷ്യൻമാർ ദൈവ​നി​ശ്ച​യ​ത്താൽ ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ക്ക​പ്പെ​ട്ടത്‌.” അവർ അങ്ങനെ വിളി​ക്ക​പ്പെ​ട​ണ​മെന്ന്‌ യഹോവ നിർദ്ദേ​ശി​ച്ചു​വെ​ന്ന​തി​നു സംശയ​മില്ല, എന്തു​കൊ​ണ്ടെ​ന്നാൽ ക്രിമാ​റ​റി​സോ എന്ന ഗ്രീക്ക്‌ പദത്തിന്റെ അർത്ഥം “ദിവ്യ​നി​ശ്ച​യ​ത്താൽ വിളി​ക്ക​പ്പെ​ടുക”യെന്നാണ്‌. ദൈവ​ത്തിൽനി​ന്നു​ള്ള​തി​നോ​ടുള്ള ബന്ധത്തിൽ എല്ലായ്‌പ്പോ​ഴും ആ പ്രയോ​ഗം തിരു​വ​ച​നാ​നു​സൃ​തം ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നുണ്ട്‌.

20. അഗബസ്‌ എന്തു മുൻകൂ​ട്ടി​പ്പ​റഞ്ഞു, അന്ത്യോ​ക്യാ​സഭ എങ്ങനെ പ്രതി​വർത്തി​ച്ചു?

20 ദൈവ​ഭ​യ​മുള്ള പ്രവാ​ച​കൻമാ​രും യരൂശ​ലേ​മിൽനിന്ന്‌ അന്ത്യോ​ക്യ​യി​ലേക്കു വന്നു. (11:27-30) ഒരാൾ അഗബസ്‌ ആയിരു​ന്നു, അയാൾ “മുഴു നിവസി​ത​ഭൂ​മി​മേ​ലും ഒരു വലിയ ക്ഷാമം വരാൻ പോകു​ക​യാ​ണെന്ന്‌ ആത്മാവി​നാൽ” സൂചി​പ്പി​ച്ചു. റോമാ​ച​ക്ര​വർത്തി​യാ​യി​രുന്ന ക്ലൗദ്യ​സി​ന്റെ കാലത്ത്‌ (ക്രി.വ. 41-54) ആ പ്രവചനം നിവൃ​ത്തി​യാ​യി. ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ ഈ വലിയ ക്ഷാമത്തെ പരാമർശി​ക്കു​ന്നുണ്ട്‌. (യഹൂദ പുരാതനത്വങ്ങൾ, XX, 51 [ii, 5]; XX, 101 [V, 2]) സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി അന്ത്യോ​ക്യാ​സഭ യഹൂദ്യ​യി​ലെ ദരി​ദ്ര​സ​ഹോ​ദ​രൻമാർക്കാ​യി ഒരു സംഭാവന അയച്ചു​കൊ​ടു​ത്തു.—യോഹ​ന്നാൻ 13:35.

പീഡനം നിഷപ്ര​യോ​ജ​ന​കരം

21. ഹെരോദ്‌ അഗ്രി​പ്പാവ്‌ I-ാമൻ പത്രോ​സി​നെ​തി​രെ എന്തു നടപടി സ്വീക​രി​ച്ചു, ഫലമെ​ന്താ​യി​രു​ന്നു?

21 ഹെരോദ്‌ അഗ്രി​പ്പാവ്‌ യരൂശ​ലേ​മിൽ യഹോ​വയെ ഭയപ്പെ​ടു​ന്ന​വരെ പീഡി​പ്പി​ക്കാൻ തുടങ്ങി​യ​പ്പോൾ സമാധാ​ന​കാ​ല​ഘട്ടം അവസാ​നി​ച്ചു. (12:1-11) ഹെരോ​ദാവ്‌ വാളി​നാൽ യാക്കോ​ബി​നെ കൊന്നു, ഒരുപക്ഷേ ആദ്യത്തെ രക്തസാ​ക്ഷി​യായ അപ്പോ​സ്‌ത​ല​നെന്ന നിലയിൽ അവന്റെ തല വെട്ടു​ക​യാ​യി​രു​ന്നു. ഇതു യഹൂദൻമാർക്കു പ്രസാ​ദ​മാ​യി എന്നു കണ്ടപ്പോൾ ഹെരോ​ദാവ്‌ പത്രോ​സി​നെ തടവി​ലാ​ക്കി. അപ്പോ​സ്‌തലൻ പ്രത്യ​ക്ഷ​ത്തിൽ ഓരോ വശത്തും ഓരോ പടയാ​ളി​യോ​ടു ചങ്ങലയാൽ ബന്ധിക്ക​പ്പെ​ട്ടി​രു​ന്നു, അതേസ​മയം വേറെ രണ്ടു പേർ അവന്റെ തടവറ സൂക്ഷിച്ചു. പെസഹാ​യി​ക്കും പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ നാളു​കൾക്കും ശേഷം (നീസാൻ 14-21) അവനെ വധിക്കാൻ ഹെരോ​ദാ​വു പ്ലാൻ ചെയ്‌തി​രു​ന്നു. എന്നാൽ മിക്ക​പ്പോ​ഴും നമ്മുടെ പ്രാർത്ഥ​നകൾ കേൾക്ക​പ്പെ​ടു​ന്ന​തു​പോ​ലെ, അവനു​വേ​ണ്ടി​യുള്ള സഭയുടെ പ്രാർത്ഥ​ന​കൾക്ക്‌ തക്കസമ​യത്ത്‌ ഉത്തരം ലഭിച്ചു. ദൈവ​ത്തി​ന്റെ ദൂതൻ അത്ഭുത​ക​ര​മാ​യി അപ്പോ​സ്‌ത​ലനെ മോചി​പ്പി​ച്ച​പ്പോൾ ഇതു സംഭവി​ച്ചു.

22. പത്രോസ്‌ മർക്കോ​സി​ന്റെ അമ്മയായ മറിയ​യു​ടെ വീട്ടിൽ ചെന്ന​പ്പോൾ എന്തു സംഭവി​ച്ചു?

22 പത്രോസ്‌ പെട്ടെ​ന്നു​തന്നെ (യോഹ​ന്നാൻ മർക്കോ​സി​ന്റെ അമ്മയായ) മറിയ​യു​ടെ വീട്ടി​ലെത്തി. (12:12-19) ഇരുട്ടിൽ ദാസി​യായ രോദാ പത്രോ​സി​ന്റെ ശബ്ദം തിരി​ച്ച​റി​ഞ്ഞു, എന്നാൽ പൂട്ടിയ പടിവാ​തിൽക്കൽ അവനെ വിട്ടു. പത്രോ​സി​ന്റേ​തു​പോ​ലെ​യുള്ള ഒരു ശബ്ദത്തിൽ സംസാ​രി​ക്കു​ന്ന​വ​നാ​യി അവനെ പ്രതി​നി​ധാ​നം​ചെ​യ്യുന്ന ഒരു ദൂതസ​ന്ദേ​ശ​വാ​ഹ​കനെ ദൈവം അയച്ചതാ​ണെന്ന്‌ ശിഷ്യൻമാർ ആദ്യം ചിന്തി​ച്ചി​രി​ക്കാം. എന്നിരു​ന്നാ​ലും, അവർ പത്രോ​സി​നെ അകത്തു പ്രവേ​ശി​പ്പി​ച്ച​പ്പോൾ തന്റെ വിടു​ത​ലി​നെ​ക്കു​റിച്ച്‌ യാക്കോ​ബി​നെ​യും സഹോ​ദ​രൻമാ​രെ​യും (ഒരുപക്ഷേ മൂപ്പൻമാ​രെ) അറിയി​ക്കാൻ അവൻ അവരോ​ടു പറഞ്ഞു. അനന്തരം അവൻ ഒളിവിൽ പോകു​ക​യും ചോദ്യം​ചെയ്യൽ ഉണ്ടായാൽ അവരെ​യോ അവനെ​ത്ത​ന്നെ​യോ അപകട​പ്പെ​ടു​ത്തു​ന്ന​തൊ​ഴി​വാ​ക്കാൻ തന്റെ ലക്ഷ്യം വെളി​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും​ചെ​യ്‌തു. പത്രോ​സി​നു​വേ​ണ്ടി​യുള്ള ഹെരോ​ദാ​വി​ന്റെ അന്വേ​ഷണം നിഷ്‌ഫ​ല​മാ​യി, കാവൽക്കാർ ശിക്ഷി​ക്ക​പ്പെട്ടു, വധിക്ക​പ്പെ​ട്ടി​രി​ക്കാൻ പോലു​മി​ട​യുണ്ട്‌.

23. ഹെരോദ്‌ അഗ്രിപ്പാ I-ാമന്റെ ഭരണം എങ്ങനെ അവസാ​നി​ച്ചു, നമുക്ക്‌ ഇതിൽനിന്ന്‌ എന്ത്‌ പഠിക്കാൻ കഴിയും?

23 ക്രി.വ. 44-ൽ ഹെരോദ്‌ അഗ്രി​പ്പാവ്‌ I-ാമന്റെ ഭരണം അവന്റെ 54-ാമത്തെ വയസ്സിൽ കൈസ​രി​യാ​യിൽവെച്ച്‌ പെട്ടെന്ന്‌ അവസാ​നി​ച്ചു. (12:20-25) അയാൾ സോരി​ലെ​യും സീദോ​നി​ലെ​യും ഫിനീ​ഷ്യ​ക്കാ​രോട്‌ ഒരു സമരമ​നോ​ഭാ​വ​ത്തി​ലാ​യി​രു​ന്നു, അവർക്കു സമാധാ​ന​ത്തി​നു​വേണ്ടി വാദി​ക്കാൻ കഴിയുന്ന ഒരു വിചാരണ ക്രമീ​ക​രി​ക്കാൻ അവർ അയാളു​ടെ സേവക​നാ​യി​രുന്ന ബ്ലാസ്‌റ​റ​സി​നു കൈക്കൂ​ലി കൊടു​ത്തു. “നിശ്ചി​ത​ദി​വസം” (ക്ലൗദ്യസ്‌ കൈസ​റി​ന്റെ ബഹുമാ​നാർത്ഥ​മുള്ള ഒരു പെരു​നാ​ളിൽത്തന്നെ) ഹെരോ​ദാവ്‌ രാജവ​സ്‌ത്രം​ധ​രിച്ച്‌ ന്യായാ​സ​ന​ത്തി​ലി​രി​ക്കു​ക​യും ഒരു പബ്ലിക്ക്‌ പ്രസംഗം നടത്തി​ത്തു​ട​ങ്ങു​ക​യും ചെയ്‌തു. പ്രതി​ക​ര​ണ​മാ​യി സദസ്യർ “ഒരു മനുഷ്യ​ന്റേതല്ല, ഒരു ദൈവ​ത്തി​ന്റെ ശബ്ദം” എന്ന്‌ ഉദ്‌ഘോ​ഷി​ച്ചു. ക്ഷണത്തിൽ യഹോ​വ​യു​ടെ ദൂതൻ അവനെ പ്രഹരി​ച്ചു, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ “ദൈവ​ത്തി​നു മഹത്വം കൊടു​ത്തില്ല.” ഹെരോ​ദാ​വു “പുഴു തിന്ന്‌ മരണമ​ടഞ്ഞു.” ഈ മുന്നറി​യി​പ്പിൻ ദൃഷ്ടാന്തം യഹോ​വാ​ഭ​യ​ത്തിൽ തുടർന്നു നടക്കു​ന്ന​തി​നും അഹങ്കാരം ഒഴിവാ​ക്കു​ന്ന​തി​നും അവന്റെ ജനമെന്ന നിലയിൽ നാം ചെയ്യു​ന്ന​തി​നു​വേണ്ടി അവനു മഹത്വം കൊടു​ക്കു​ന്ന​തി​നും നമ്മെ പ്രേരി​പ്പി​ക്കട്ടെ.

24. വികസ​നം​സം​ബ​ന്ധിച്ച്‌ 20-ാം പേജിലെ ലേഖനം എന്തു പ്രകട​മാ​ക്കും?

24 ഹെരോ​ദാ​വി​നാ​ലുള്ള പീഡന​മു​ണ്ടാ​യി​രു​ന്നി​ട്ടും “യഹോ​വ​യു​ടെ വചനം വളരു​ന്ന​തി​ലും വ്യാപി​ക്കു​ന്ന​തി​ലും തുടർന്നു”. യഥാർത്ഥ​ത്തിൽ, 20-ാം പേജിലെ ലേഖനം പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, ശിഷ്യൻമാർക്ക്‌ കൂടു​ത​ലായ വികസനം പ്രതീ​ക്ഷി​ക്കാൻ കഴിയു​മാ​യി​രു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അവർ “യഹോ​വാ​ഭ​യ​ത്തിൽ നടന്നു.” (w90 6⁄1)

നിങ്ങൾ എങ്ങനെ പ്രതി​വ​ചി​ക്കും?

◻ പിന്നീ​ടും ദൈവ​ദാ​സൻമാർ ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ, സ്‌തേ​ഫാ​നോസ്‌ യഹോ​വയെ ഭയപ്പെ​ട്ടു​വെന്ന്‌ അവൻ പ്രകട​മാ​ക്കി​യ​തെ​ങ്ങനെ?

◻ സ്‌തേ​ഫാ​നോ​സി​ന്റെ മരണത്തിന്‌ രാജ്യ​പ്ര​സം​ഗ​പ്ര​വർത്ത​ന​ത്തിൻമേൽ എന്തു ഫലമു​ണ്ടാ​യി, ഇതിന്‌ ഒരു ആധുനി​ക​കാല സമാന്ത​ര​മു​ണ്ടോ?

◻ പീഡക​നാ​യി​രുന്ന തർസൂ​സി​ലെ ശൗൽ യഹോ​വയെ ഭയപ്പെ​ടുന്ന ഒരാളാ​യി​ത്തീർന്ന​തെ​ങ്ങനെ?

◻ ആദ്യത്തെ വിജാ​തീ​യ​വി​ശ്വാ​സി​കൾ ആരായി​രു​ന്നു?

◻ പീഡനം യഹോ​വയെ ഭയപ്പെ​ടു​ന്ന​വരെ തടയു​ന്നി​ല്ലെന്ന്‌ പ്രവൃ​ത്തി​കൾ 12-ാം അദ്ധ്യായം പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ?

[12, 13 പേജു​ക​ളി​ലെ ചിത്രം]

ഒരു വെളിച്ചം ആകാശ​ത്തു​നി​ന്നു മിന്നി​പ്ര​കാ​ശി​ക്കു​ക​യും ഒരു ശബ്ദം: “ശൗലേ, ശൗലേ, നീ എന്നെ പീഡി​പ്പി​ക്കു​ന്ന​തെന്ത്‌?” എന്നു ചോദി​ക്കു​ക​യും​ചെ​യ്‌തു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക