-
“സഭയ്ക്കു കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടായി”“ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക!
-
-
12 യേശു നൽകിയ നിയമനം അനന്യാസ് അനുസരണപൂർവം സ്വീകരിക്കുകയും അത് അദ്ദേഹത്തിന് അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്തു. സന്തോഷവാർത്ത സമഗ്രമായി അറിയിക്കാനുള്ള കല്പന നിങ്ങൾ അനുസരിക്കുന്നുണ്ടോ? അതോ ഭയം അതിനൊരു തടസ്സമാകാറുണ്ടോ? വീടുതോറും പോകാനും അപരിചിതരോടു സംസാരിക്കാനും ചിലർക്കു പേടിയാണ്. വ്യാപാരസ്ഥലങ്ങളിലും തെരുവിലും ടെലിഫോണിലൂടെയും കത്തിലൂടെയും മറ്റും സാക്ഷീകരിക്കുന്നത് വേറെ ചിലർക്ക് വെല്ലുവിളിയായി തോന്നുന്നു. അനന്യാസ് തനിക്കുണ്ടായിരുന്ന ഭയത്തെ മറികടന്നു; പരിശുദ്ധാത്മാവിനാൽ നിറയാൻ ശൗലിനെ സഹായിക്കാനും അദ്ദേഹത്തിനു പദവി ലഭിച്ചു.b യേശുവിൽ വിശ്വാസമർപ്പിക്കുകയും ശൗലിനെ ഒരു സഹോദരനായി കണക്കാക്കുകയും ചെയ്തതുകൊണ്ട് അനന്യാസിന് തന്റെ ദൗത്യത്തിൽ വിജയിക്കാനായി. അനന്യാസിനെപ്പോലെ, പ്രസംഗവേലയെ നയിക്കുന്നത് യേശുവാണെന്ന ബോധ്യം ഉണ്ടായിരിക്കുകയും ആളുകളെ സമാനുഭാവത്തോടെ വീക്ഷിക്കുകയും ഉഗ്രസ്വഭാവമുള്ളവരെപ്പോലും ഭാവിസഹോദരന്മാരായി കാണുകയും ചെയ്യുന്നെങ്കിൽ നമുക്കും ഭയത്തെ മറികടക്കാനാകും.—മത്താ. 9:36.
-
-
“സഭയ്ക്കു കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടായി”“ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക!
-
-
b സാധാരണഗതിയിൽ പരിശുദ്ധാത്മാവിൽനിന്നുള്ള കഴിവുകൾ അപ്പോസ്തലന്മാർ മുഖാന്തരമാണ് മറ്റുള്ളവർക്കു ലഭിച്ചിരുന്നത്. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ, ശൗലിന് അത്തരം കഴിവുകൾ കൈമാറാൻ യേശു അനന്യാസിനെ അധികാരപ്പെടുത്തിയെന്നുവേണം കരുതാൻ. ശൗലിന് പരിവർത്തനം സംഭവിച്ച് കുറെക്കാലത്തിനുശേഷമാണ് അദ്ദേഹം 12 അപ്പോസ്തലന്മാരുമായി സമ്പർക്കത്തിൽ വരുന്നത്. എന്നാൽ ആ കാലത്തുടനീളം ശൗൽ ശുഷ്കാന്തിയോടെ പ്രവർത്തിച്ചിരുന്നിരിക്കണം. അതുകൊണ്ടുതന്നെ, സാധ്യതയനുസരിച്ച് ശൗലിന് തന്റെ പ്രസംഗനിയമനം നിറവേറ്റുന്നതിന് ആവശ്യമായ ശക്തി യേശു അനന്യാസിലൂടെ പകർന്നുകൊടുത്തു.
-