വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 4/15 പേ. 20-23
  • ബർന്നബാസ്‌—“ആശ്വാസപുത്രൻ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബർന്നബാസ്‌—“ആശ്വാസപുത്രൻ”
  • വീക്ഷാഗോപുരം—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഉദാര​മ​തി​യായ ഒരു സഹായി
  • അന്ത്യൊ​ക്ക്യ​യിൽ
  • ഒരു പ്രത്യേക മിഷനറി നിയമനം
  • പരി​ച്ഛേ​ദനാ വിവാദം
  • ഒരു ‘ഉഗ്രവാ​ദം’
  • അവർ “സന്തോ​ഷ​ത്തോ​ടെ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • “യഹോ​വ​യിൽനി​ന്നുള്ള അധികാ​ര​ത്താൽ അവർ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • യഹോവയുടെ ജനം വിശ്വാസത്തിൽ ഉറപ്പിക്കപ്പെടുന്നു
    വീക്ഷാഗോപുരം—1991
  • ക്രിസ്‌തീയ മിഷനറിപ്രവർത്തനത്തിന്റെ ഒരു നിശ്വസ്‌ത മാതൃക
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 4/15 പേ. 20-23

ബർന്നബാസ്‌—“ആശ്വാ​സ​പു​ത്രൻ”

ഒരു സുഹൃ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ ഏറ്റവും ഒടുവിൽ ആശ്വാസം ലഭിച്ചത്‌ എന്നായി​രു​ന്നു? നിങ്ങൾ ഏറ്റവും ഒടുവിൽ മറ്റൊ​രാ​ളെ ആശ്വസി​പ്പി​ച്ചത്‌ എന്നായി​രു​ന്നെന്ന്‌ ഓർക്കു​ന്നു​ണ്ടോ? കാലാ​കാ​ല​ങ്ങ​ളിൽ, നമു​ക്കെ​ല്ലാം പ്രോ​ത്സാ​ഹനം ആവശ്യ​മാണ്‌. സ്‌നേ​ഹ​പൂർവം പ്രോ​ത്സാ​ഹ​ന​മേ​കു​ന്ന​വരെ നാം എത്ര വിലമ​തി​ക്കു​ന്നു! ശ്രദ്ധി​ക്കു​ന്ന​തി​നും മനസ്സി​ലാ​ക്കു​ന്ന​തി​നും സഹായി​ക്കു​ന്ന​തി​നു​മാ​യി സമയം ചെലവി​ടു​ന്നത്‌ ആശ്വസി​പ്പി​ക്ക​ലിൽ ഉൾപ്പെ​ടു​ന്നു. അതു ചെയ്യാൻ നിങ്ങൾ തയ്യാറാ​ണോ?

മാതൃ​കാ​യോ​ഗ്യ​മായ വിധത്തിൽ അത്തരം മനസ്സൊ​രു​ക്കം കാട്ടിയ ഒരു വ്യക്തി​യാ​യി​രു​ന്നു ബർന്നബാസ്‌. “അവൻ നല്ലമനു​ഷ്യ​നും പരിശു​ദ്ധാ​ത്മാ​വി​നാ​ലും വിശ്വാ​സ​ത്താ​ലും നിറഞ്ഞ​വ​നും ആയിരു​ന്നു.” (പ്രവൃ​ത്തി​കൾ 11:24) ബർന്നബാ​സി​നെ​ക്കു​റിച്ച്‌ അപ്രകാ​രം പറയാൻ കഴിയു​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌? ആ വിശേ​ഷണം അർഹി​ക്കാൻ തക്കവണ്ണം അവൻ എന്താണ്‌ ചെയ്‌തത്‌?

ഉദാര​മ​തി​യായ ഒരു സഹായി

അവന്റെ യഥാർഥ പേര്‌ യോ​സേഫ്‌ എന്നായി​രു​ന്നു. എന്നാൽ അവന്റെ സ്വഭാ​വ​ത്തി​നു തികച്ചും യോജിച്ച വിവര​ണാ​ത്മ​ക​മായ ഒരു മറു​പേര്‌ അപ്പോ​സ്‌ത​ല​ന്മാർ അവനു നൽകി—“ആശ്വാ​സ​പു​ത്രൻ” എന്നർഥ​മുള്ള ബർന്നബാസ്‌.a (പ്രവൃ​ത്തി​കൾ 4:36, പി.ഒ.സി. ബൈബിൾ) ക്രിസ്‌തീയ സഭ രൂപീ​കൃ​ത​മാ​യിട്ട്‌ അധിക​നാ​ളാ​യി​രു​ന്നില്ല. ബർന്നബാസ്‌ മുമ്പേ​തന്നെ യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ ഒരുവ​നാ​യി​രു​ന്നു​വെന്ന്‌ ചിലർ കരുതു​ന്നു. (ലൂക്കൊസ്‌ 10:1, 2) അതു ശരിയാ​ണെ​ങ്കി​ലും അല്ലെങ്കി​ലും, അവൻ ഉത്തമമാ​യൊ​രു വിധത്തിൽ പ്രവർത്തി​ച്ചു.

കു​പ്രൊ​സിൽനി​ന്നുള്ള ഒരു ലേവ്യ​നാ​യി​രുന്ന ബർന്നബാസ്‌ പൊ.യു. 33 പെന്ത​ക്കോ​സ്‌തി​നു​ശേഷം അധികം താമസി​യാ​തെ കുറെ സ്ഥലം സ്വമേ​ധയാ വിറ്റ്‌ പണം അപ്പോ​സ്‌ത​ല​ന്മാർക്കു കൊടു​ത്തു. അവൻ അതു ചെയ്‌തത്‌ എന്തു​കൊ​ണ്ടാണ്‌? ആ സമയത്ത്‌ യെരൂ​ശ​ലേ​മി​ലു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ, “ഓരോ​രു​ത്തന്നു അവനവന്റെ ആവശ്യം​പോ​ലെ വിഭാ​ഗി​ച്ചു​കൊ​ടു”ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നെന്ന്‌ പ്രവൃ​ത്തി​ക​ളി​ലെ വിവരണം നമ്മോടു പറയുന്നു. അവിടെ പണത്തിന്‌ ആവശ്യ​മു​ള്ള​താ​യി ബർന്നബാസ്‌ വ്യക്തമാ​യി മനസ്സി​ലാ​ക്കു​ക​യും അതി​നോട്‌ ഹൃദ​യോ​ഷ്‌മ​ള​ത​യോ​ടെ പ്രതി​ക​രി​ക്കു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 4:34-37) അവൻ സമ്പന്നനാ​യി​രു​ന്നി​രി​ക്കാം. എന്നാൽ രാജ്യ​താ​ത്‌പ​ര്യ​ങ്ങ​ളു​ടെ ഉന്നമന​ത്തി​നാ​യി തന്റെ ഭൗതിക സ്വത്തുക്കൾ മാത്രമല്ല തന്നെത്ത​ന്നെ​യും വിനി​യോ​ഗി​ക്കാൻ അവൻ മടികാ​ട്ടി​യില്ല.b “പ്രോ​ത്സാ​ഹനം ആവശ്യ​മുള്ള ആളുക​ളെ​യോ സാഹച​ര്യ​ങ്ങ​ളെ​യോ കണ്ടെത്തി​യ​പ്പോ​ഴെ​ല്ലാം തന്നാലാ​വും വിധം ബർന്നബാസ്‌ സകല പ്രോ​ത്സാ​ഹ​ന​വും നൽകി”യെന്ന്‌ പണ്ഡിത​നായ എഫ്‌. എഫ്‌. ബ്രൂസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അവൻ രംഗ​പ്ര​വേശം ചെയ്യുന്ന രണ്ടാം സംഭവ​പ​ര​മ്പ​ര​യിൽനിന്ന്‌ അതു പ്രകട​മാണ്‌.

പൊ.യു. ഏകദേശം 36-ഓടെ, ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്ന തർസൊ​സു​കാ​ര​നായ ശൌൽ (പിൽക്കാ​ലത്തെ പൗലൊസ്‌ അപ്പോ​സ്‌തലൻ) യരൂശ​ലേം സഭയു​മാ​യി ബന്ധപ്പെ​ടാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. “എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വ​സി​ക്കാ​തെ എല്ലാവ​രും അവനെ പേടിച്ചു.” തന്റെ പരിവർത്തനം യഥാർഥ​മാ​ണെ​ന്നും സഭയെ കൂടു​ത​ലാ​യി നശിപ്പി​ക്കാ​നുള്ള വെറു​മൊ​രു തന്ത്രമ​ല്ലെ​ന്നും അവന്‌ എങ്ങനെ സഭയെ ബോധ്യ​പ്പെ​ടു​ത്താൻ കഴിയു​മാ​യി​രു​ന്നു? “ബർന്നബാ​സോ അവനെ കൂട്ടി അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ അടുക്കൽ കൊണ്ടു​ചെന്നു.”—പ്രവൃ​ത്തി​കൾ 9:26, 27; ഗലാത്യർ 1:13, 18, 19.

ശൗലിനെ ബർന്നബാസ്‌ വിശ്വ​സി​ച്ച​തി​ന്റെ കാരണം പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​ട്ടില്ല. കാരണ​മെ​ന്താ​യി​രു​ന്നാ​ലും, ശൗൽ പറഞ്ഞതു ശ്രദ്ധി​ക്കു​ക​യും പ്രഥമ​ദൃ​ഷ്ട്യാ പ്രതീ​ക്ഷ​യ്‌ക്കു വകയി​ല്ലാഞ്ഞ ഒരു സാഹച​ര്യ​ത്തിൽ അവനെ സഹായി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ “ആശ്വാ​സ​പു​ത്രൻ” തന്റെ മറു​പേ​രിന്‌ ചേർച്ച​യിൽ പ്രവർത്തി​ച്ചു. പിന്നീട്‌ ശൗൽ തന്റെ സ്വദേ​ശ​മായ തർസൊ​സി​ലേക്കു പോ​യെ​ങ്കി​ലും അവർക്കി​ട​യിൽ ഒരു സൗഹൃദം വളർന്നു​വ​ന്നി​രു​ന്നു. വരാനി​രുന്ന വർഷങ്ങ​ളിൽ അതിനു സുപ്ര​ധാ​ന​മായ ഫലങ്ങളു​ണ്ടാ​യി​രി​ക്കു​മാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 9:30.

അന്ത്യൊ​ക്ക്യ​യിൽ

പൊ.യു. ഏകദേശം 45-ൽ, സിറിയൻ അന്ത്യൊ​ക്ക്യ​യി​ലെ അസാധാ​രണ സംഭവ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്ത യെരൂ​ശ​ലേ​മി​ലെത്തി—ആ നഗരത്തി​ലെ ഗ്രീക്കു സംസാ​രി​ക്കുന്ന അസംഖ്യം നിവാ​സി​കൾ വിശ്വാ​സി​ക​ളാ​യി​ത്തീ​രു​ക​യാ​യി​രു​ന്നു. അവിടു​ത്തെ വേല​യെ​ക്കു​റിച്ച്‌ അന്വേ​ഷണം നടത്തി അതു സംഘടി​ത​മാ​ക്കാൻ സഭ ബർന്നബാ​സി​നെ ചുമത​ല​പ്പെ​ടു​ത്തി. അതിലും അനു​യോ​ജ്യ​നായ ഒരാളെ തിര​ഞ്ഞെ​ടു​ക്കാൻ അവർക്കു കഴിയു​മാ​യി​രു​ന്നില്ല. ലൂക്കൊസ്‌ പ്രസ്‌താ​വി​ക്കു​ന്നു: “അവൻ ചെന്നു ദൈവ​കൃ​പ​കണ്ടു സന്തോ​ഷി​ച്ചു. എല്ലാവ​രും ഹൃദയ​നിർണ്ണ​യ​ത്തോ​ടെ കർത്താ​വി​നോ​ടു ചേർന്നു​നി​ല്‌പാ​ന്ത​ക്ക​വണ്ണം പ്രബോ​ധി​പ്പി​ച്ചു. അവൻ നല്ലമനു​ഷ്യ​നും പരിശു​ദ്ധാ​ത്മാ​വി​നാ​ലും വിശ്വാ​സ​ത്താ​ലും നിറഞ്ഞ​വ​നും ആയിരു​ന്നു; വളരെ പുരു​ഷാ​രം കർത്താ​വി​നോ​ടു ചേർന്നു.”—പ്രവൃ​ത്തി​കൾ 11:22-24.

അതു മാത്ര​മാ​യി​രു​ന്നില്ല അവൻ ചെയ്‌തത്‌. പണ്ഡിത​നായ ജൂസെപ്പ റിക്കോ​ട്ടി പറയു​ന്ന​പ്ര​കാ​രം, “ബർന്നബാസ്‌ പ്രാ​യോ​ഗിക ബോധ​മു​ള്ള​വ​നാ​യി​രു​ന്നു. പ്രതീ​ക്ഷാ​വ​ഹ​മായ ആ വളർച്ച സമൃദ്ധ​മായ കൊയ്‌ത്തിൽ കലാശി​ക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താ​നാ​യി പ്രവർത്തി​ക്കേ​ണ്ട​തി​ന്റെ ആവശ്യം അവൻ ഉടനടി മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌, കൊയ്‌ത്തു​കാ​രെ​യാ​യി​രു​ന്നു പ്രാഥ​മി​ക​മാ​യി ആവശ്യ​മാ​യി​രു​ന്നത്‌.” ബർന്നബാസ്‌ കു​പ്രൊ​സിൽനി​ന്നു​ള്ള​വ​നാ​ക​യാൽ വിജാ​തീ​യ​രു​മാ​യി ഇടപെട്ടു ശീലി​ച്ചി​ട്ടു​ണ്ടാ​കണം. പുറജാ​തി​ക​ളോ​ടു പ്രസം​ഗി​ക്കാൻ താൻ വിശേ​ഷാൽ യോഗ്യ​നാ​ണെന്ന്‌ അവനു തോന്നി​യി​രി​ക്കാം. എന്നിരു​ന്നാ​ലും, പുളക​പ്ര​ദ​വും പ്രോ​ത്സാ​ഹ​ജ​ന​ക​വു​മായ ആ വേലയിൽ മറ്റുള്ള​വ​രെ​യും ഉൾപ്പെ​ടു​ത്താൻ അവൻ തയ്യാറാ​യി​രു​ന്നു.

ബർന്നബാസ്‌ ശൗലി​നെ​ക്കു​റി​ച്ചു ചിന്തിച്ചു. ആ മുൻപീ​ഡകൻ യേശു​വി​ന്റെ ‘നാമം ജാതി​കൾക്കു മുമ്പിൽ വഹിപ്പാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നോ​രു പാത്ര’മാണെ​ന്നു​ള്ളതു സംബന്ധിച്ച്‌ അവന്റെ മതപരി​വർത്തന സമയത്ത്‌ അനന്ന്യാ​സി​നു ലഭിച്ച പ്രാവ​ച​നിക വെളി​പ്പാട്‌ ബർന്നബാസ്‌ അറിഞ്ഞി​രി​ക്കാൻ സർവസാ​ധ്യ​ത​യു​മുണ്ട്‌. (പ്രവൃ​ത്തി​കൾ 9:15) അതു​കൊണ്ട്‌ ബർന്നബാസ്‌ ശൗലിനെ തേടി തർസൊ​സി​ലേക്കു തിരിച്ചു. ഏകദേശം 200 കിലോ​മീ​റ്റർ വരുന്ന ഒരു യാത്ര​യാ​യി​രു​ന്നു അത്‌. ഒരു വർഷം മുഴു​വ​നും അവരി​രു​വ​രും പങ്കാളി​ക​ളാ​യി ഒരുമി​ച്ചു പ്രവർത്തി​ച്ചു. ഈ കാലത്ത്‌, “ആദ്യം അന്ത്യൊ​ക്ക്യ​യിൽവെച്ചു ശിഷ്യ​ന്മാർക്കു ക്രിസ്‌ത്യാ​നി​കൾ എന്നു പേർ ഉണ്ടായി.”—പ്രവൃ​ത്തി​കൾ 11:25, 26.

ക്ലൌ​ദ്യൊ​സി​ന്റെ ഭരണകാ​ലത്ത്‌ റോമാ സാമ്രാ​ജ്യ​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽ കടുത്ത ക്ഷാമമു​ണ്ടാ​യി. യഹൂദ ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, യെരൂ​ശ​ലേ​മിൽ “അനേക​മാ​ളു​കൾ ഭക്ഷ്യസാ​ധ​നങ്ങൾ വാങ്ങാ​നുള്ള വകയി​ല്ലാ​തെ മരണമ​ടഞ്ഞു.” അപ്പോൾ അന്ത്യൊ​ക്ക്യ​യി​ലെ ശിഷ്യ​ന്മാർ, “യെഹൂ​ദ്യ​യിൽ പാർക്കുന്ന സഹോ​ദ​ര​ന്മാ​രു​ടെ ഉതവി​ക്കാ​യി ശിഷ്യ​ന്മാ​രിൽ ഓരോ​രു​ത്തൻ പ്രാപ്‌തി​പോ​ലെ കൊടു​ത്ത​യ​പ്പാൻ നിശ്ചയി​ച്ചു. അവർ അതു നടത്തി, ബർന്നബാ​സി​ന്റെ​യും ശൌലി​ന്റെ​യും കയ്യിൽ മൂപ്പന്മാർക്കു കൊടു​ത്ത​യച്ചു.” ആ ദൗത്യം പൂർണ​മാ​യി നിർവ​ഹി​ച്ച​ശേഷം അവരി​രു​വ​രും യോഹ​ന്നാൻ മർക്കൊ​സി​നെ​യും കൂട്ടി അന്ത്യൊ​ക്ക്യ​യി​ലേക്കു തിരി​ച്ചു​പോ​യി. അവിടെ അവർ സഭയിലെ പ്രവാ​ച​ക​ന്മാ​രി​ലും ഉപദേ​ഷ്ടാ​ക്ക​ന്മാ​രി​ലും പെട്ടവ​രാ​യി പരിഗ​ണി​ക്ക​പ്പെട്ടു.—പ്രവൃ​ത്തി​കൾ 11:29, 30; 12:25; 13:1.

ഒരു പ്രത്യേക മിഷനറി നിയമനം

തുടർന്ന്‌ അസാധാ​ര​ണ​മാ​യൊ​രു സംഭവ​മു​ണ്ടാ​യി. “അവർ കർത്താ​വി​നെ ആരാധി​ച്ചും ഉപവസി​ച്ചും​കൊ​ണ്ടി​രി​ക്കു​മ്പോൾ: ഞാൻ ബർന്നബാ​സി​നെ​യും ശൌലി​നെ​യും വിളി​ച്ചി​രി​ക്കുന്ന വേലെ​ക്കാ​യി​ട്ടു അവരെ എനിക്കു വേർതി​രി​പ്പിൻ എന്നു പരിശു​ദ്ധാ​ത്മാ​വു പറഞ്ഞു.” ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! അവരി​രു​വർക്കും ഒരു പ്രത്യേക നിയമനം നൽക​പ്പെ​ടു​മെന്ന്‌ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വു കൽപ്പി​ച്ചി​രി​ക്കു​ന്നു. “പരിശു​ദ്ധാ​ത്മാ​വു അവരെ പറഞ്ഞയ​ച്ചി​ട്ടു അവർ സെലൂ​ക്യ​യി​ലേക്കു ചെന്നു; അവി​ടെ​നി​ന്നു കപ്പൽ കയറി കു​പ്രൊ​സ്‌ദ്വീ​പി​ലേക്കു പോയി.” ബർന്നബാ​സി​നെ​യും ഉചിത​മാ​യും അപ്പോ​സ്‌തലൻ അഥവാ അയക്ക​പ്പെ​ട്ടവൻ എന്നു വിളി​ക്കാ​വു​ന്ന​താണ്‌.—പ്രവൃ​ത്തി​കൾ 13:2, 4, 5; 14:14.

കു​പ്രൊ​സി​ലൂ​ടെ സഞ്ചരിച്ച്‌ റോമൻ പ്രവി​ശ്യാ ഗവർണ​റാ​യി​രുന്ന സെർഗ്ഗ്യൊസ്‌ പൗലൊ​സി​നെ മതപരി​വർത്തനം ചെയ്യിച്ച്‌ അവർ ഏഷ്യാ​മൈ​ന​റി​ന്റെ ദക്ഷിണ തീരമായ പെർഗ്ഗെ​യി​ലേ​ക്കു​നീ​ങ്ങി. അവി​ടെ​വെച്ച്‌ യോഹ​ന്നാൻ മർക്കൊസ്‌ പിൻവാ​ങ്ങി യെരൂ​ശ​ലേ​മി​ലേക്കു തിരി​ച്ചു​പോ​യി. (പ്രവൃ​ത്തി​കൾ 13:13) ഒരുപക്ഷേ കൂടുതൽ അനുഭ​വ​പ​രി​ച​യ​മു​ള്ളവൻ എന്നനി​ല​യിൽ ബർന്നബാസ്‌ അപ്പോൾവരെ നേതൃ​ത്വം വഹിച്ചി​രു​ന്ന​താ​യി തോന്നു​ന്നു. ഇനിയ​ങ്ങോട്ട്‌ ശൗലാണ്‌ (ഇപ്പോൾ പൗലൊസ്‌ എന്നു വിളി​ക്ക​പ്പെ​ടു​ന്നു) നേതൃ​ത്വം വഹിക്കു​ന്നത്‌. (പ്രവൃ​ത്തി​കൾ 13:7, 13, 16; 15:2 എന്നിവ താരത​മ്യം ചെയ്യുക.) ഈ സംഭവ​വി​കാ​സ​ത്തിൽ ബർന്നബാസ്‌ വ്രണി​ത​നാ​യോ? ഇല്ല. തന്റെ സഹകാ​രി​യെ​യും യഹോവ ശക്തമായ വിധത്തിൽ ഉപയോ​ഗി​ക്കു​ന്നു​വെന്നു സവിനയം തിരി​ച്ച​റിഞ്ഞ പക്വത​യുള്ള ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നു അവൻ. അവരി​ലൂ​ടെ ഇനിയും മറ്റു​പ്ര​ദേ​ശങ്ങൾ സുവാർത്ത കേൾക്ക​ണ​മെന്ന്‌ യഹോവ ആഗ്രഹി​ച്ചു.

പൗലൊ​സും ബർന്നബാ​സും പിസി​ദ്യ​യി​ലെ അന്ത്യൊ​ക്ക്യ​യിൽനിന്ന്‌ പുറത്താ​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പ്‌, ആ പ്രദേശം മുഴു​വ​നും അവരിൽനിന്ന്‌ ദൈവ​വ​ചനം കേൾക്കു​ക​യും അനേകർ ആ സന്ദേശം സ്വീക​രി​ക്കു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 13:43, 48-52) ഇക്കോ​ന്യ​യിൽ “യെഹൂ​ദ​ന്മാ​രി​ലും യവനന്മാ​രി​ലും വലി​യോ​രു പുരു​ഷാ​രം വിശ്വാ​സി”കളായി. അത്‌ അവിടെ ഗണ്യമാ​യൊ​രു സമയം ചെലവ​ഴി​ക്കാൻ പൗലൊ​സി​നെ​യും ബർന്നബാ​സി​നെ​യും പ്രേരി​പ്പി​ച്ചു. അവർ ‘കർത്താ​വിൽ ആശ്രയി​ച്ചു പ്രാഗ​ത്ഭ്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു; അവരുടെ കയ്യാൽ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും ഉണ്ടാകു​വാൻ വരം നൽകി.’ അവരെ കല്ലെറി​യാ​നാ​യി ഒരു ഗൂഢപ​ദ്ധതി ആവിഷ്‌ക​രി​ച്ചി​ട്ടു​ണ്ടെന്നു കേട്ട​പ്പോൾ അവരി​രു​വ​രും ബുദ്ധി​പൂർവം അവി​ടെ​നിന്ന്‌ ഓടി​പ്പോ​യി ലുക്ക​വോ​ന്യ, ലുസ്‌ത്ര, ദെർബ എന്നിവി​ട​ങ്ങ​ളിൽ തങ്ങളുടെ വേല തുടർന്നു. ലുസ്‌ത്ര​യിൽ ജീവാ​പാ​യ​ക​ര​മായ അനുഭ​വങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും ബർന്നബാ​സും പൗലൊ​സും, “വിശ്വാ​സ​ത്തിൽ നിലനി​ല്‌ക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂ​ടി ദൈവ​രാ​ജ്യ​ത്തിൽ കടക്കേ​ണ്ട​താ​കു​ന്നു എന്നും പ്രബോ​ധി​പ്പി​ച്ചു ശിഷ്യ​ന്മാ​രു​ടെ മനസ്സു ഉറപ്പി​ച്ചു​പോ​ന്നു.”—പ്രവൃ​ത്തി​കൾ 14:1-7, 19-22.

പ്രവർത്ത​നോ​ജ്ജ്വ​ല​രായ ഈ പ്രസം​ഗകർ ഇരുവ​രും ഭയചി​ത്ത​രാ​കാൻ തങ്ങളെ​ത്തന്നെ അനുവ​ദി​ച്ചില്ല. നേരേ​മ​റിച്ച്‌, പുതിയ ക്രിസ്‌ത്യാ​നി​കളെ കെട്ടു​പ​ണി​ചെ​യ്യാൻവേണ്ടി തങ്ങൾ ശക്തമായ എതിർപ്പു നേരിട്ട പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ അവർ മടങ്ങി​പ്പോ​യി. സാധ്യ​ത​യ​നു​സ​രിച്ച്‌, അവരവി​ടെ യോഗ്യ​രായ പുരു​ഷ​ന്മാ​രെ പുതിയ സഭകളിൽ നേതൃ​ത്വ​മെ​ടു​ക്കാൻ സഹായി​ച്ചി​രി​ക്കണം.

പരി​ച്ഛേ​ദനാ വിവാദം

പൊ.യു. 33 പെന്ത​ക്കോ​സ്‌തി​നു​ശേഷം 16 വർഷം കഴിഞ്ഞ്‌, പരി​ച്ഛേ​ദ​ന​യെ​ക്കു​റി​ച്ചുള്ള ചരി​ത്ര​പ്ര​ധാ​ന​മായ സംഭവ​പ​ര​മ്പ​ര​യിൽ ബർന്നബാസ്‌ ഉൾപ്പെട്ടു. “യെഹൂ​ദ്യ​യിൽനി​ന്നു ചിലർ [സിറി​യ​യി​ലെ അന്ത്യൊ​ക്ക്യ​യിൽ] വന്നു: നിങ്ങൾ മോശെ കല്‌പിച്ച ആചാരം അനുസ​രി​ച്ചു പരി​ച്ഛേദന ഏല്‌ക്കാ​ഞ്ഞാൽ രക്ഷ പ്രാപി​പ്പാൻ കഴിക​യില്ല എന്നു സഹോ​ദ​ര​ന്മാ​രെ ഉപദേ​ശി​ച്ചു.” അതു ശരിയ​ല്ലെന്ന്‌ ബർന്നബാ​സി​നും പൗലൊ​സി​നും അനുഭ​വ​ത്തിൽനിന്ന്‌ അറിയാ​മാ​യി​രു​ന്നു. അവർ ആ ആശയത്തിന്‌ എതിരാ​യി വാദിച്ചു. തങ്ങളുടെ അധികാ​രം അടി​ച്ചേൽപ്പി​ക്കു​ന്ന​തി​നു പകരം, സഹോ​ദ​ര​ന്മാ​രു​ടെ മുഴു സമൂഹ​ത്തി​ന്റെ​യും പ്രയോ​ജ​നത്തെ മുൻനിർത്തി തീർപ്പു​കൽപ്പി​ക്കേണ്ട ഒരു പ്രശ്‌ന​മാ​ണി​തെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ അവർ പ്രശ്‌നം യെരൂ​ശ​ലേ​മി​ലെ ഭരണസം​ഘ​ത്തിന്‌ വിട്ടു​കൊ​ടു​ത്തു. അവരുടെ റിപ്പോർട്ടു​കൾ പ്രശ്‌ന​ത്തി​നു തീർപ്പു​കൽപ്പി​ക്കാൻ ഭരണസം​ഘത്തെ സഹായി​ച്ചു. അതേത്തു​ടർന്ന്‌, തീരു​മാ​നം അന്ത്യൊ​ക്ക്യ​യി​ലെ സഹോ​ദ​ര​ന്മാ​രെ അറിയി​ക്കാൻ നിയമി​ക്ക​പ്പെ​ട്ട​വ​രിൽ പൗലൊ​സും ബർന്നബാ​സും ഉണ്ടായി​രു​ന്നു. “കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തി​ന്നു വേണ്ടി പ്രാണ​ത്യാ​ഗം ചെയ്‌ത​വ​രായ നമ്മുടെ പ്രിയ” സഹോ​ദ​ര​ന്മാർ എന്ന്‌ അവർ വർണി​ക്ക​പ്പെട്ടു. ഭരണസം​ഘ​ത്തിൽനി​ന്നുള്ള കത്തു വായി​ക്കു​ക​യും പ്രസം​ഗങ്ങൾ നടത്തു​ക​യും ചെയ്‌ത​പ്പോൾ സഭ ആ “ആശ്വാ​സ​വചന”ത്താൽ “സന്തോഷി”ക്കുകയും “ഉറപ്പി”ക്കപ്പെടു​ക​യും ചെയ്‌തു. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)—പ്രവൃ​ത്തി​കൾ 15:1, 2, 4, 25-32.

ഒരു ‘ഉഗ്രവാ​ദം’

ബർന്നബാ​സി​നെ​ക്കു​റി​ച്ചുള്ള അനേകം ക്രിയാ​ത്മക വിവര​ണങ്ങൾ കേട്ടു​ക​ഴി​യു​മ്പോൾ, അവന്റെ ദൃഷ്ടാ​ന്ത​ത്തി​നൊ​ത്തു ജീവി​ക്കാൻ നമു​ക്കൊ​രി​ക്ക​ലും കഴിയു​ക​യി​ല്ലെന്നു തോന്നി​യേ​ക്കാം. എന്നാൽ, “ആശ്വാ​സ​പു​ത്ര”നും നമ്മേ​പ്പോ​ലെ​തന്നെ അപൂർണ​നാ​യി​രു​ന്നു. സഭകൾ സന്ദർശി​ക്കു​ന്ന​തി​നാ​യുള്ള രണ്ടാം മിഷനറി യാത്ര​യ്‌ക്ക്‌ അവനും പൗലൊ​സും പദ്ധതി​യി​ടവേ ഒരു വിയോ​ജിപ്പ്‌ ഉളവായി. തന്റെ മച്ചുന​നായ യോഹ​ന്നാൻ മർക്കൊ​സി​നെ ഒപ്പം കൊണ്ടു​പോ​കാൻ ബർന്നബാസ്‌ നിശ്ചയി​ച്ചി​രു​ന്നു. എന്നാൽ യോഹ​ന്നാൻ മർക്കൊസ്‌ ആദ്യ മിഷന​റി​യാ​ത്ര​യിൽ തങ്ങളെ വിട്ടു​പി​രി​ഞ്ഞ​തു​കൊണ്ട്‌ അത്‌ ഉചിത​മ​ല്ലെന്നു പൗലൊ​സി​നു തോന്നി. “അങ്ങനെ അവർ തമ്മിൽ ഉഗ്രവാ​ദ​മു​ണ്ടാ​യി​ട്ടു വേർപി​രി​ഞ്ഞു, ബർന്നബാസ്‌ മർക്കൊ​സി​നെ കൂട്ടി കപ്പൽക​യറി കു​പ്രൊ​സ്‌ദ്വീ​പി​ലേക്കു പോയി. പൌ​ലൊ​സോ ശീലാ​സി​നെ തിര​ഞ്ഞെ​ടു​ത്തു” മറ്റൊരു ദിശയി​ലേക്കു പോയി.—പ്രവൃ​ത്തി​കൾ 15:36-40.

എത്ര ഖേദകരം! എന്നിരു​ന്നാ​ലും, ആ സംഭവം ബർന്നബാ​സി​ന്റെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച്‌ മറ്റുചി​ല​തു​കൂ​ടി നമ്മോടു പറയുന്നു. “ഒരു അനിശ്ചിത സാഹച​ര്യ​ത്തിൽ ശുഭാ​പ്‌തി​വി​ശ്വാ​സം പ്രകടി​പ്പി​ച്ചു​കൊണ്ട്‌ രണ്ടാമ​തൊ​രി​ക്കൽക്കൂ​ടി മർക്കൊ​സിൽ വിശ്വാ​സ​മർപ്പി​ക്കാൻ ബർന്നബാസ്‌ ഒരുക്ക​മാ​യി​രു​ന്നു​വെ​ന്നത്‌ അവന്‌ എന്നും ഒരു ബഹുമ​തി​ത​ന്നെ​യാണ്‌,” എന്ന്‌ ഒരു പണ്ഡിതൻ പറയുന്നു. ആ എഴുത്തു​കാ​രന്റെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌, “ബർന്നബാസ്‌ അവനിൽ അർപ്പിച്ച വിശ്വാ​സം, ആത്മവി​ശ്വാ​സം പുനരാർജി​ക്കാൻ അവനെ സഹായി​ക്കു​ക​യും വീണ്ടും പ്രതി​ബ​ദ്ധ​ത​യോ​ടെ വർത്തി​ക്കാൻ അവന്‌ ഒരു പ്രേര​ണ​യാ​യി ഉതകു​ക​യും” ചെയ്‌തി​രി​ക്കാം. ആ വിശ്വാ​സം പൂർണ​മാ​യും നീതീ​ക​രി​ക്ക​പ്പെ​ടു​ന്ന​തിൽ കാര്യങ്ങൾ കലാശി​ച്ചു. എന്തെന്നാൽ, ക്രിസ്‌തീയ സേവന​ത്തി​ലെ മർക്കൊ​സി​ന്റെ ഉപയുക്തത പൗലൊ​സ്‌പോ​ലും അംഗീ​ക​രിച്ച ഒരു സമയം വന്നെത്തി.—2 തിമൊ​ഥെ​യൊസ്‌ 4:11; കൊ​ലൊ​സ്സ്യർ 4:10 താരത​മ്യം ചെയ്യുക.

ആവശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം, നിരാ​ശി​തരെ ശ്രദ്ധി​ക്കാ​നും മനസ്സി​ലാ​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അവർക്കു പ്രാ​യോ​ഗിക സഹായം നൽകാ​നും നമ്മെ പ്രചോ​ദി​പ്പി​ക്കാൻ ബർന്നബാ​സി​ന്റെ ദൃഷ്ടാ​ന്ത​ത്തി​നു കഴിയും. സൗമ്യ​ത​യോ​ടെ​യും ധൈര്യ​ത്തോ​ടെ​യും തന്റെ സഹോ​ദ​ര​ന്മാ​രെ സേവി​ക്കാ​നുള്ള അവന്റെ മനസ്സൊ​രു​ക്ക​വും അതുള​വാ​ക്കിയ അത്യുത്തമ ഫലങ്ങളും അതിൽത്തന്നെ ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. ഇന്നു നമ്മുടെ സഭകളിൽ ബർന്നബാ​സി​നെ​പ്പോ​ലെ​യു​ള്ളവർ ഉള്ളത്‌ എന്തൊരു അനു​ഗ്ര​ഹ​മാണ്‌!

[അടിക്കു​റി​പ്പു​കൾ]

a ഒരുവനെ ഒരു പ്രത്യേക ഗുണത്തി​ന്റെ “പുത്രൻ” എന്നു വിളി​ച്ചി​രു​ന്നത്‌ അയാളു​ടെ ഒരു ശ്രദ്ധേയ സ്വഭാ​വത്തെ ഊന്നി​പ്പ​റ​യാ​നാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 3:18, NW അടിക്കു​റി​പ്പു കാണുക.) ഒരു വ്യക്തി​യു​ടെ സ്വഭാ​വ​ഗു​ണ​ങ്ങ​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കാ​നാ​യി മറു​പേര്‌ ഉപയോ​ഗി​ക്കു​ന്നത്‌ ഒന്നാം നൂറ്റാ​ണ്ടിൽ സാധാ​ര​ണ​മാ​യി​രു​ന്നു. (മർക്കൊസ്‌ 3:17 താരത​മ്യം ചെയ്യുക.) അത്‌ ഒരുതരം പൊതു​ജന അംഗീ​കാ​ര​മാ​യി​രു​ന്നു.

b മോശൈക ന്യായ​പ്ര​മാ​ണ​പ്ര​കാ​രം പ്രാബ​ല്യ​ത്തിൽവന്ന നിയമ​ത്തി​ന്റെ വീക്ഷണ​ത്തിൽ ലേവ്യ​നായ ബർന്നബാ​സിന്‌ സ്വന്തമാ​യി സ്ഥലമു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ ചിലർ ചോദി​ച്ചി​ട്ടുണ്ട്‌. (സംഖ്യാ​പു​സ്‌തകം 18:20) എന്നാൽ, പ്രസ്‌തുത സ്ഥലം പാലസ്‌തീ​നി​ലാ​യി​രു​ന്നോ അതോ കു​പ്രൊ​സി​ലാ​യി​രു​ന്നോ എന്നു വ്യക്തമ​ല്ലെ​ന്നത്‌ ശ്രദ്ധാർഹ​മാണ്‌. തന്നെയു​മല്ല, അത്‌ യെരൂ​ശ​ലേം പ്രദേ​ശത്ത്‌ ബർന്നബാസ്‌ വാങ്ങിയ വെറു​മൊ​രു ശവസം​സ്‌കാ​ര​സ്ഥ​ല​മാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. സംഗതി എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി ബർന്നബാസ്‌ തന്റെ വസ്‌തു വിറ്റു.

[23-ാം പേജിലെ ചിത്രം]

ബർന്നബാസ്‌ “നല്ലമനു​ഷ്യ​നും പരിശു​ദ്ധാ​ത്മാ​വി​നാ​ലും വിശ്വാ​സ​ത്താ​ലും നിറഞ്ഞ​വ​നും ആയിരു​ന്നു”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക