-
1 | വേർതിരിവ് കാണിക്കാതിരിക്കുകവീക്ഷാഗോപുരം (പൊതുപതിപ്പ്)—2022 | നമ്പർ 1
-
-
ബൈബിൾ പഠിപ്പിക്കുന്നത്:
‘ദൈവം പക്ഷപാതമുള്ളവനല്ല. ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.
അർഥം:
ദേശത്തിന്റെയോ വംശത്തിന്റെയോ നിറത്തിന്റെയോ സംസ്കാരത്തിന്റെയോ അടിസ്ഥാനത്തിലല്ല ദൈവമായ യഹോവa നമ്മളെ വിലയിരുത്തുന്നത്. പകരം നമ്മുടെ ഉള്ളാണ് ദൈവം നോക്കുന്നത്. അതാണല്ലോ പ്രധാനവും. “കണ്ണിനു കാണാനാകുന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോവയോ ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്നു” എന്നാണ് ബൈബിൾ പറയുന്നത്.—1 ശമുവേൽ 16:7.
-