വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w90 1/1 പേ. 15-20
  • യഹോവ എന്റെ സഹായി ആകുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ എന്റെ സഹായി ആകുന്നു
  • വീക്ഷാഗോപുരം—1990
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോ​വ​യു​ടെ സഹായ​ത്തി​ന്റെ ആവശ്യം
  • സഹോ​ദ​ര​സനേഹം പ്രവർത്ത​ന​ത്തിൽ
  • അതിഥി​പ്രി​യ​മു​ള്ള​വ​രാ​യി​രി​ക്കുക
  • പീഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വരെ ഓർക്കുക
  • വിവാഹം മാന്യ​മാ​യി​രി​ക്കണം
  • ഇപ്പോ​ഴുള്ള വസ്‌തു​ക്ക​ളിൽ തൃപതി​പ്പെ​ടു​ക
  • യഹോ​വ​യിൽ ആശ്രയി​ക്കു​ക
  • യഹോവയെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ അർപ്പിക്കുക
    വീക്ഷാഗോപുരം—1990
  • ‘നിങ്ങളുടെ സഹോദരസ്‌നേഹം നിലനിറുത്താൻ’ ദൃഢചിത്തരായിരിക്കുക!
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • യഹോവക്കുവേണ്ടി സാക്ഷീകരിക്കുക ക്ഷീണിക്കരുത്‌
    വീക്ഷാഗോപുരം—1990
  • ബൈബിൾ പുസ്‌തക നമ്പർ 58—എബ്രായർ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
വീക്ഷാഗോപുരം—1990
w90 1/1 പേ. 15-20

യഹോവ എന്റെ സഹായി ആകുന്നു

“നല്ല ധൈര്യ​ശാ​ലി​ക​ളാ​യി ‘യഹോവ എന്റെ സഹായി ആകുന്നു; ഞാൻ ഭയപ്പെ​ടു​ക​യില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാൻ കഴിയും’ എന്നു പറയുക.”—എബ്രായർ 13:6.

1, 2. (എ) സങ്കീർത്ത​ന​ക്കാ​ര​നും അപ്പോ​സ്‌ത​ല​നായ പൗലോ​സും യഹോ​വ​യിൽ എന്ത്‌ ആത്മവി​ശ്വാ​സം പ്രകട​മാ​ക്കി? (ബി) ഏതു ചോദ്യ​ങ്ങൾ ഉദിക്കു​ന്നു?

യഹോ​വ​യാം ദൈവം സഹായ​ത്തി​ന്റെ ഒരു വററാത്ത ഉറവയാണ്‌. സങ്കീർത്ത​ന​ക്കാ​രൻ ഇത്‌ അനുഭ​വ​ത്തിൽനിന്ന്‌ അറിഞ്ഞി​രു​ന്നു, തന്നിമി​ത്തം അവന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “യഹോവ എന്റെ പക്ഷത്തുണ്ട്‌; ഞാൻ ഭയപ്പെ​ടു​ക​യില്ല. ഭൗമിക മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാൻ കഴിയും?” (സങ്കീർത്തനം 118:6) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ തന്റെ ദിവ്യ​നി​ശ്വ​സ്‌ത​ലേ​ഖ​ന​മെ​ഴു​തി​യ​പ്പോൾ അവൻ സമാന​മായ വികാ​രങ്ങൾ പ്രകട​മാ​ക്കി.

2 പ്രസ്‌പ​ഷ്ട​മാ​യി സങ്കീർത്ത​ന​ക്കാ​രന്റെ വാക്കുകൾ ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറിൽനിന്ന്‌ ഉദ്ധരി​ച്ചു​കൊണ്ട്‌ എബ്രായ സഹാരാ​ധ​ക​രോട്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “നല്ല ധൈര്യ​ശാ​ലി​ക​ളാ​യി ‘യഹോവ എന്റെ സഹായി ആകുന്നു; ഞാൻ ഭയപ്പെ​ടു​ക​യില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാൻ കഴിയും?’ എന്നു പറയുക.” (എബ്രായർ 13:6) അപ്പോ​സ്‌തലൻ ഈ വിധത്തിൽ എഴുതി​യ​തെ​ന്തു​കൊണ്ട്‌? നമുക്ക്‌ സന്ദർഭ​ത്തിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും?

യഹോ​വ​യു​ടെ സഹായ​ത്തി​ന്റെ ആവശ്യം

3. (എ) ഏതു സാഹച​ര്യ​ങ്ങ​ളിൻകീ​ഴിൽ യഹോവ പൗലോ​സി​ന്റെ സഹായി എന്നു തെളിഞ്ഞു? (ബി) എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ യഹോ​വയെ സഹായി​യാ​യി വിശേ​ഷാൽ ആവശ്യ​മു​ണ്ടാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

3 യഹോവ തന്റെ സഹായി ആണെന്നു​ള്ള​തി​ന്റെ തെളി​വു​ണ്ടാ​യി​രുന്ന ആത്മത്യാ​ഗി​യാ​യി​രുന്ന ഒരു സാക്ഷി​യാ​യി​രു​ന്നു പൗലോസ്‌. ദൈവം അനേകം പ്രയാ​സ​ങ്ങ​ളിൽ അപ്പോ​സ്‌ത​ലനെ സഹായി​ച്ചു. പൗലോസ്‌ തടവി​ലാ​ക്ക​പ്പെട്ടു, പ്രഹരി​ക്ക​പ്പെട്ടു, കല്ലെറി​യ​പ്പെട്ടു. ഒരു ക്രിസ്‌തീയ ശുശ്രൂ​ഷ​ക​നെന്ന നിലയി​ലുള്ള അവന്റെ സഞ്ചാര​ങ്ങ​ളിൽ അവൻ കപ്പൽചേ​ത​ങ്ങ​ളും മററ​നേകം അപകട​ങ്ങ​ളും അനുഭ​വി​ച്ചു. അവൻ അദ്ധ്വാ​ന​ത്തോ​ടും നിദ്രാ​വി​ഹീ​ന​രാ​ത്രി​ക​ളോ​ടും വിശപ്പി​നോ​ടും ദാഹ​ത്തോ​ടും—നഗ്നത​യോ​ടു​പോ​ലും—സുപരി​ചി​ത​നാ​യി​രു​ന്നു. “ബാഹ്യ​ത​ര​ത്തി​ലുള്ള ആ കാര്യ​ങ്ങൾക്കു പുറമേ, അനുദി​നം എന്റെ മേൽ പാഞ്ഞു​ക​യ​റുന്ന സകല സഭക​ളെ​യും കുറി​ച്ചുള്ള ഉത്‌ക്ക​ണ്‌ഠ​യു​മുണ്ട്‌” എന്ന്‌ അവൻ പറഞ്ഞു. (2 കൊരി​ന്ത്യർ 11:24-29) പൗലോ​സിന്‌ എബ്രായ ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ അത്തരം ഉത്‌ക്ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. യരുശ​ലേ​മി​ന്റെ നാളുകൾ എണ്ണപ്പെ​ട്ടി​രു​ന്നു, അപ്പോ​സ്‌ത​ലന്റെ യഹൂദ്യ​യി​ലെ യഹൂദ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർ വിശ്വാ​സ​ത്തി​ന്റെ വലിയ പരി​ശോ​ധ​ന​കളെ അഭിമു​ഖീ​ക​രി​ക്കു​മാ​യി​രു​ന്നു. (ദാനി​യേൽ 9:24-27; ലൂക്കോസ്‌ 21:5-24) അതു​കൊണ്ട്‌ അവർക്ക്‌ യഹോവ സഹായി ആയിരി​ക്കേ​ണ്ട​യാ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു.

4. എബ്രാ​യർക്കുള്ള ലേഖന​ത്തി​ലു​ട​നീ​ളം ഏതു അടിസ്ഥാന പ്രബോ​ധനം നൽക​പ്പെ​ട്ടി​രി​ക്കു​ന്നു?

4 പൗലോസ്‌ എബ്രായ ക്രിസ്‌ത്യാ​നി​കൾക്കുള്ള തന്റെ ലേഖനം തുടങ്ങി​യ​പ്പോൾ അവർ ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​നെ ശ്രദ്ധി​ച്ചാൽ മാത്രമേ ദിവ്യ​സ​ഹാ​യം അനുഭ​വ​പ്പെ​ടു​ക​യു​ള്ളു​വെന്ന്‌ അവൻ പറഞ്ഞു. (എബ്രായർ 1:1, 2) ഈ ആശയം ലേഖന​ത്തിൽ വികസി​പ്പി​ക്ക​പ്പെട്ടു. ഉദാഹ​ര​ണ​ത്തിന്‌, ഈ ബുദ്ധി​യു​പ​ദേ​ശത്തെ പിന്താ​ങ്ങാൻ, ഇസ്രാ​യേ​ല്യർ മരുഭൂ​മി​യിൽവെച്ച്‌ അനുസ​ര​ണ​ക്കേടു നിമിത്തം ശിക്ഷി​ക്ക​പ്പെ​ട്ടു​വെന്ന്‌ അപ്പോ​സ്‌തലൻ തന്റെ വായന​ക്കാ​രെ ഓർമ്മി​പ്പി​ച്ചു. എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾ തങ്ങളോട്‌ യേശു മുഖാ​ന്തരം ദൈവം പറഞ്ഞതി​നെ തള്ളിക്ക​ള​യു​ക​യും ക്രിസ്‌തു​വി​ന്റെ ബലിയാൽ നീക്കം​ചെ​യ്യ​പ്പെട്ട മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​ത്തോ​ടു പററി​നി​ന്നു​കൊണ്ട്‌ വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌താൽ അവർ ശിക്ഷയിൽ നിന്ന്‌ എങ്ങനെ തെററി​യൊ​ഴി​യാ​നാണ്‌!—എബ്രായർ 12:24-27.

സഹോ​ദ​ര​സനേഹം പ്രവർത്ത​ന​ത്തിൽ

5. (എ) എബ്രാ​യർക്കുള്ള ലേഖനം വേറെ ഏതു ബുദ്ധി​യു​പ​ദേശം നൽകുന്നു? (ബി)  പൗലോസ്‌ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ എന്തു പറഞ്ഞു?

5 എബ്രാ​യർക്കുള്ള ലേഖനം അവരുടെ മാതൃ​കാ​പു​രു​ഷ​നായ യേശു​ക്രി​സ്‌തു​വി​നെ എങ്ങനെ അനുഗ​മി​ക്കാ​മെ​ന്നും ‘ദൈവിക ഭയാദ​ര​വു​ക​ളോ​ടെ വിശു​ദ്ധ​സേ​വനം എങ്ങനെ അർപ്പി​ക്കാ​മെ​ന്നും’ എങ്ങനെ യഹോ​വയെ തങ്ങളുടെ സഹായി ആക്കാ​മെ​ന്നും സ്വർഗ്ഗീയ രാജ്യാ​വ​കാ​ശി​ക​ളാ​യി​ത്തീ​രാ​നു​ള്ള​വർക്ക്‌ ബുദ്ധി​യു​പ​ദേശം കൊടു​ത്തു. (എബ്രായർ 12:1-4, 28, 29) ക്രമമാ​യി കൂടി​വ​രാ​നും ‘സ്‌നേ​ഹ​ത്തി​നും സൽപ്ര​വൃ​ത്തി​കൾക്കും അന്യോ​ന്യം ഉൽസാ​ഹി​പ്പി​ക്കാ​നും’ പൗലോസ്‌ സഹവി​ശ്വാ​സി​കളെ പ്രോൽസാ​ഹി​പ്പി​ച്ചു. (എബ്രായർ 10:24, 25) ഇപ്പോൾ “നിങ്ങളു​ടെ സഹോ​ദ​ര​സ്‌നേഹം തുടരട്ടെ”യെന്ന്‌ അവൻ ബുദ്ധി​യു​പ​ദേ​ശി​ച്ചു.—എബ്രായർ 13:1.

6. യേശു തന്റെ അനുഗാ​മി​കൾക്ക്‌ ഏതർത്ഥ​ത്തിൽ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ “ഒരു പുതിയ കല്‌പന” കൊടു​ത്തു?

6 തന്റെ അനുഗാ​മി​ക​ളു​ടെ അത്തരത്തി​ലുള്ള സ്‌നേഹം യേശു ആവശ്യ​പ്പെട്ടു, എന്തെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അന്യോ​ന്യം സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കല്‌പന നൽകു​ക​യാ​കു​ന്നു; ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങളും അന്യോ​ന്യം സ്‌നേ​ഹി​ക്ക​ണ​മെ​ന്നു​തന്നെ. നിങ്ങൾക്കു നിങ്ങളു​ടെ ഇടയിൽതന്നെ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.” (യോഹ​ന്നാൻ 13:34, 35) മോ​ശൈക ന്യായ​പ്ര​മാ​ണം ആവശ്യ​പ്പെ​ട്ട​തി​നെ​ക്കാൾ കൂടുതൽ ആവശ്യ​പ്പെ​ട്ട​തി​നാ​ലാണ്‌ അത്‌ ഒരു “പുതിയ കല്‌പന” ആയിരു​ന്നത്‌, “നീ നിന്റെ കൂട്ടു​കാ​രനെ [അഥവാ അയൽക്കാ​രനെ] നിന്നേ​പ്പോ​ലെ സ്‌നേ​ഹി​ക്കണം” എന്നാണ്‌ ന്യായ​പ്ര​മാ​ണം ആവശ്യ​പ്പെ​ട്ടത്‌. (ലേവ്യ​പു​സ്‌തകം 19:18) ഒരു വ്യക്തി തന്നേത്തന്നെ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ തന്റെ അയൽക്കാ​രനെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ ചെയ്യാൻ “പുതിയ കല്‌പന” ആവശ്യ​പ്പെട്ടു. മറെറാ​രാൾക്കു​വേണ്ടി തന്റെ ജീവനെ കൊടു​ക്കു​ന്ന​തു​വ​രെ​യുള്ള ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം അതാവ​ശ്യ​പ്പെട്ടു. യേശു​വി​ന്റെ ജീവി​ത​വും മരണവും അത്തരം സ്‌നേ​ഹ​ത്തി​ന്റെ നിദർശ​ന​മാ​യി​രു​ന്നു. തെർത്തു​ല്യൻ ലോക​ജ​ന​ങ്ങ​ളു​ടെ പ്രസ്‌താ​വ​നകൾ ഉദ്ധരി​ക്കു​ക​യും “‘നോക്കൂ, അവർ അന്യോ​ന്യം എത്ര സ്‌നേ​ഹി​ക്കു​ന്നു . . . അവർ സ്വയം മററവ​നു​വേണ്ടി മരിക്കാൻ എത്ര സന്നദ്ധരാണ്‌’” എന്ന്‌ അവർ പറയു​ന്നു​വെന്ന്‌ പറയു​ക​യും ചെയ്‌ത​പ്പോൾ അദ്ദേഹം ഈ തിരി​ച്ച​റി​യൽ അടയാ​ളത്തെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു.—അപ്പോ​ളജി, അദ്ധ്യായം XXXIX, 7.

7. ക്രി.മു. 33-ലെ പെന്തെ​ക്കോ​സ്‌തി​നു​ശേഷം സഹോ​ദ​ര​സ്‌നേഹം എങ്ങനെ പ്രകട​മാ​യി?

7 ക്രി.വ. 33ലെ പെന്തെ​ക്കോ​സ്‌തി​നു​ശേഷം യേശു​വി​ന്റെ ശിഷ്യൻമാ​രു​ടെ ഇടയിൽ സഹോദര സ്‌നേഹം പ്രകട​മാ​യി​രു​ന്നു. തന്നിമി​ത്തം വിദൂ​ര​സ്ഥ​ല​ങ്ങ​ളിൽനി​ന്നു വന്ന്‌ സ്‌നാ​പ​ന​മേററ അനേകം പുതു​വി​ശ്വാ​സി​കൾക്ക്‌ യരുശ​ലേ​മി​ലെ തങ്ങളുടെ താമസം നീട്ടു​ന്ന​തി​നും ക്രിസ്‌തു​വി​ലൂ​ടെ​യുള്ള രക്ഷയുടെ ദൈവി​ക​ക​രു​ത​ലി​നെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കു​ന്ന​തി​നും കഴിഞ്ഞു. “വിശ്വാ​സി​ക​ളാ​യി​ത്തീർന്ന എല്ലാവ​രും സകലവും പൊതു​വാ​യി അനുഭ​വി​ക്കു​ന്ന​തിൽ ഒത്തു​ചേർന്നു, അവർ തങ്ങളുടെ സ്വത്തു​ക്ക​ളും വസ്‌തു​ക്ക​ളും വിൽക്കു​ക​യും ഓരോ​രു​ത്ത​നും ആവശ്യ​മു​ള്ള​ത​നു​സ​രിച്ച്‌ എല്ലാവർക്കു​മാ​യി മുതൽ വിതര​ണം​ചെ​യ്യു​ക​യും ചെയ്‌തു.”—പ്രവൃ​ത്തി​കൾ 2:43-47; 4:32-37.

8. ഇന്നത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിൽ സഹോ​ദ​ര​സ്‌നേഹം സ്ഥിതി​ചെ​യ്യു​ന്നു​ണ്ടെ​ന്നു​ള്ള​തിന്‌ എന്തു തെളി​വുണ്ട്‌?

8 നമ്മുടെ നാളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിൽ അത്തരം സഹോ​ദ​ര​സ്‌നേഹം നിലവി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം രണ്ടര വർഷം നീണ്ടു​നിന്ന ഒരു ദുരി​താ​ശ്വാ​സ​പ്ര​വർത്തനം നടത്താൻ അത്തരം സ്‌നേഹം ദൈവ​ജ​നത്തെ പ്രോൽസാ​ഹി​പ്പി​ച്ചു. യുദ്ധത്താൽ ചീന്തപ്പെട്ട ആസ്‌ത്രി​യാ, ബൽജിയം, ബൾഗേ​റി​യാ, ചൈനാ, ചെക്കോ​സ്‌ളോ​വക്യ, ഡൻമാർക്ക്‌, ഇംഗ്ലണ്ട്‌, ഫിൻലണ്ട്‌, ഫ്രാൻസ്‌, ജർമ്മനി, ഗ്രീസ്‌, ഹംഗറി, ഇററലി, നെതർലാൻഡ്‌സ്‌, നോർവേ, ഫിലി​പ്പീൻസ്‌, പോളണ്ട്‌, റുമേ​നിയ എന്നീ രാജ്യ​ങ്ങ​ളി​ലെ സഹവി​ശ്വാ​സി​കൾക്ക്‌ കാനഡാ, സ്വീഡൻ, സ്വിറ​റ്‌സർലണ്ട്‌, ഐക്യ​നാ​ടു​കൾ മുതലായ രാജ്യ​ങ്ങ​ളി​ലെ സാക്ഷികൾ വസ്‌ത്ര​വും ഭക്ഷണം വാങ്ങാ​നുള്ള പണവും സംഭാ​വ​ന​ചെ​യ്‌തു. ഇത്‌ ഒരു ദൃഷ്ടാന്തം മാത്ര​മാണ്‌, എന്തെന്നാൽ, ദൈവ​ദാ​സൻമാർ കുറേ​ക്കൂ​ടെ അടുത്ത കാലത്ത്‌ പെറു​വി​ലെ​യും മെക്‌സി​ക്കോ​യി​ലെ​യും ഭൂകമ്പ​ങ്ങ​ളു​ടെ​യും ജമയി​ക്കാ​യി​ലെ കൊടു​ങ്കാ​റ​റു​ക​ളു​ടെ​യും മററു​ള്ളി​ട​ങ്ങ​ളി​ലെ സമാന വിപത്തു​ക​ളു​ടെ​യും ക്രിസ്‌തീയ ഇരക​ളോട്‌ അത്തരം സ്‌നേഹം പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. ഈ വിധത്തി​ലും മററ​നേകം വിധങ്ങ​ളി​ലും യഹോ​വ​യു​ടെ ജനം ‘തങ്ങളുടെ സഹോ​ദ​ര​സ്‌നേഹം തുടരാൻ” അനുവ​ദി​ക്കു​ന്നു.’

അതിഥി​പ്രി​യ​മു​ള്ള​വ​രാ​യി​രി​ക്കുക

9. (എ) എബ്രായർ 13:2-ൽ ഏതു ദൈവി​ക​ഗു​ണം പറയ​പ്പെ​ട്ടി​രി​ക്കു​ന്നു? (ബി) ചിലർ അറിയാ​തെ ‘ദൂതൻമാ​രെ സൽക്കരിച്ച’തെങ്ങനെ?

9 അടുത്ത​താ​യി, പൗലോസ്‌ ക്രിസ്‌തു​വി​നെ അനുഗ​മി​ക്കു​ക​യും ‘ദൈവിക ഭയാദ​ര​വു​ക​ളോ​ടെ വിശു​ദ്ധ​സേ​വ​ന​മർപ്പി​ക്കു​ക​യും’ യഹോ​വയെ തങ്ങളുടെ സഹായി ആക്കുക​യും ചെയ്യു​ന്നവർ പ്രകട​മാ​ക്കുന്ന മറെറാ​രു ഗുണ​ത്തെ​ക്കു​റി​ച്ചു പറഞ്ഞു. അവൻ ഇങ്ങനെ പ്രോൽസാ​ഹി​പ്പി​ച്ചു: “അതിഥി​പ്രി​യം മറക്കരുത്‌, എന്തെന്നാൽ അതിലൂ​ടെ ചിലർ തങ്ങൾ അറിയു​ക​യി​ല്ലാത്ത ദൂതൻമാ​രെ സൽക്കരി​ച്ചു.” (എബ്രായർ 13:2) ആരാണ്‌ അറിയാ​തെ “ദൂതൻമാ​രെ സൽക്കരിച്ച”ത്‌? ശരി, മൂന്നു ദൂതൻമാ​രു​ടെ ആതി​ഥേയൻ ഗോ​ത്ര​പി​താ​വാ​യി​രുന്ന അബ്രാ​ഹാ​മാ​യി​രു​ന്നു. (ഉല്‌പത്തി 18:1-22) അവരിൽ രണ്ടുപേർ വിട്ടു​പോ​യി, അബ്രാ​ഹാ​മി​ന്റെ സഹോ​ദ​ര​പു​ത്ര​നാ​യി​രുന്ന ലോത്ത്‌ സോ​ദോ​മി​ലെ തന്റെ വീട്ടി​ലേക്ക്‌ ഈ അപരി​ചി​ത​രെ​ത്തന്നെ ക്ഷണിച്ചു. അവർക്ക്‌ കിടന്നു​റ​ങ്ങാൻ കഴിയു​ന്ന​തി​നു​മുമ്പ്‌ ഒരു ജനക്കൂട്ടം “ആബാല​വൃ​ദ്ധം” അവന്റെ വീടു വളഞ്ഞു. തന്റെ അതിഥി​കളെ അസാൻമാർഗ്ഗിക ഉദ്ദേശ്യ​ങ്ങൾക്കാ​യി വിട്ടു​കൊ​ടു​ക്ക​ണ​മെന്ന്‌ അവർ ആവശ്യ​പ്പെട്ടു, എന്നാൽ അവൻ ദൃഢമാ​യി വിസമ്മ​തി​ച്ചു. ലോത്ത്‌ ആദ്യം അറിഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും അവൻ ദൂതൻമാ​രെ സൽക്കരി​ച്ചു. പിന്നീട്‌ ‘സോ​ദോ​മിൻമേ​ലും ഗോ​മോ​റാ​മേ​ലും യഹോവ ആകാശ​ത്തു​നിന്ന്‌ തീയും ഗന്ധകവും വർഷി​ച്ച​പ്പോൾ’ മരണത്തിൽനിന്ന്‌ ഒഴിവാ​കാൻ അവർ അവനെ​യും അവന്റെ പുത്രി​മാ​രെ​യും സഹായി​ച്ചു.—ഉല്‌പത്തി 19:1-26.

10. അതിഥി​പ്രി​യ​മുള്ള ക്രിസ്‌ത്യാ​നി​കൾ എന്തനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്നു?

10 അതിഥി​പ്രി​യ​മുള്ള ക്രിസ്‌ത്യാ​നി​കൾ അനേകം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്നു. അവർ തങ്ങളുടെ അതിഥി​കൾ പറയുന്ന സമ്പന്നമാ​ക്കുന്ന അനുഭ​വങ്ങൾ കേൾക്കു​ക​യും ആത്മീയ​മാ​യി പ്രതി​ഫ​ല​ദാ​യ​ക​മായ അവരുടെ സഹവാ​സ​ത്തിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ക​യും ചെയ്യുന്നു. സഹവി​ശ്വാ​സി​കളെ, “അങ്ങനെ അപരി​ചി​തരെ,” അതിഥി​പ്രി​യ​ത്തോ​ടെ സ്വീക​രി​ച്ച​തിന്‌ ഗായോസ്‌ അഭിന​ന്ദി​ക്ക​പ്പെട്ടു, ഇക്കാലത്ത്‌ യഹോ​വ​യു​ടെ ജനത്തിൽപെട്ട അനേകർ സഞ്ചാര​മേൽവി​ചാ​ര​കൻമാ​രെ സൽക്കരി​ക്കു​ന്ന​തു​പോ​ലെ​തന്നെ. (3 യോഹ​ന്നാൻ 1, 5-8) അതിഥി​പ്രി​യം ഒരു മൂപ്പനാ​യി നിയമി​ക്ക​പ്പെ​ടു​ന്ന​തി​നുള്ള ഒരു യോഗ്യ​ത​യാണ്‌. (1 തിമൊ​ഥെ​യോസ്‌ 3:2; തീത്തോസ്‌ 1:7, 8) യേശു തന്റെ അഭിഷി​ക്ത​സ​ഹോ​ദ​രൻമാർക്ക്‌ അതിഥി​പ്രി​യ​ത്തോ​ടെ നൻമ ചെയ്യുന്ന വ്യക്തി​കൾക്ക്‌ രാജ്യാ​നു​ഗ്ര​ഹങ്ങൾ വാഗ്‌ദാ​നം​ചെ​യ്‌ത​തും ശ്രദ്ധാർഹ​മാണ്‌.—മത്തായി 25:34-40.

പീഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വരെ ഓർക്കുക

11. എബ്രായർ 13-ലെ ബുദ്ധി​യു​പ​ദേശം ഉചിത​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

11 യഹോ​വ​യു​ടെ സഹായം ലഭിക്കാ​നും ‘ദൈവി​ക​ഭ​യാ​ദ​ര​വു​ക​ളോ​ടെ അവനു വിശു​ദ്ധ​സേ​വ​ന​മർപ്പി​ക്കാ​നും’ ആഗ്രഹി​ക്കു​ന്നവർ കഷ്ടപ്പെ​ടുന്ന സഹവി​ശ്വാ​സി​കളെ മറക്കരുത്‌. ദുഷ്‌പെ​രു​മാ​ററം സഹിച്ച ക്രിസ്‌ത്യാ​നി​ക​ളു​ടെ പ്രയാ​സങ്ങൾ പൗലോസ്‌ മനസ്സി​ലാ​ക്കി. കുറച്ചു​കാ​ലം മുമ്പ്‌ ശിഷ്യൻമാർ പീഡന​ത്താൽ ചിതറി​ക്ക​പ്പെ​ട്ടി​രു​ന്നു, അവന്റെ സഹപ്ര​വർത്ത​ക​നായ തിമൊ​ഥെ​യോസ്‌ തടവിൽനി​ന്നു വിമോ​ചി​ത​നാ​യ​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളു. (എബ്രായർ 13:23; പ്രവൃ​ത്തി​കൾ 11:19-21) ക്രിസ്‌തീ​യ​മി​ഷ​ന​റി​മാ​രും പുതിയ സഭകൾ രൂപവൽക്ക​രി​ച്ചു​കൊ​ണ്ടോ നിലവി​ലു​ള്ള​വയെ ആത്മീയ​മാ​യി കെട്ടു​പ​ണി​ചെ​യ്‌തു​കൊ​ണ്ടോ അങ്ങുമി​ങ്ങും സഞ്ചരി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അന്ന്‌ സഞ്ചാര​ത്തി​ലാ​യി​രുന്ന സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രിൽ അനേകർ വിജാ​തീ​യ​രാ​യി​രു​ന്ന​തു​കൊണ്ട്‌ ചില എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾ അവരെ​ക്കു​റിച്ച്‌ വേണ്ടത്ര ശ്രദ്ധാ​ലു​ക്ക​ള​ല്ലാ​യി​രു​ന്നി​രി​ക്കാം. ആ സ്ഥിതിക്ക്‌, ഈ ബുദ്ധി​യു​പ​ദേശം ഉചിത​മാ​യി​രു​ന്നു: “കാരാ​ഗൃ​ഹ​ബ​ന്ധ​ന​ങ്ങ​ളി​ലു​ള്ള​വ​രോ​ടൊ​പ്പം നിങ്ങളും ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ അവരെ​യും ദുഷ്‌പെ​രു​മാ​റ​റ​ത്തി​നു വിധേ​യ​രാ​കു​ന്ന​വ​രെ​യും ഓർക്കുക, നിങ്ങളും ഇപ്പോ​ഴും ഒരു ശരീര​ത്തി​ലി​രി​ക്കു​ന്ന​തി​നാൽത്തന്നെ.”—എബ്രായർ 13:3.

12. ദുഷ്‌പെ​രു​മാ​റ​റ​മ​നു​ഭ​വിച്ച ക്രിസ്‌ത്യാ​നി​കളെ ഓർക്കാ​നുള്ള ബുദ്ധി​യു​പ​ദേശം നമുക്ക്‌ എങ്ങനെ ബാധക​മാ​ക്കാം?

12 എബ്രായർ “തടവി​ലു​ള്ള​വ​രോട്‌ സഹതാപം കാണി”ച്ചിരുന്നു, എന്നാൽ അവർ യഹൂദൻമാ​രാ​യി​രു​ന്നാ​ലും വിജാ​തീ​യ​രാ​യി​രു​ന്നാ​ലും അങ്ങനെ​യുള്ള വിശ്വ​സ്‌ത​സ​ഹാ​രാ​ധ​കരെ മറക്കരു​താ​യി​രു​ന്നു. (എബ്രായർ 10:34) എന്നാൽ നമ്മേസം​ബ​ന്ധി​ച്ചെന്ത്‌? ദുഷ്‌പെ​രു​മാ​റ​റ​ത്തി​നു വിധേ​യ​രായ ക്രിസ്‌ത്യാ​നി​കളെ നാം ഓർക്കു​ന്നു​വെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാം? ചില കേസു​ക​ളിൽ, രാജ്യ​പ്ര​സം​ഗ​വേല നിരോ​ധി​ച്ചി​രി​ക്കുന്ന രാജ്യ​ങ്ങ​ളിൽ വിശ്വാ​സം നിമിത്തം തടവി​ലാ​ക്ക​പ്പെട്ട സഹവി​ശ്വാ​സി​കളെ സഹായി​ക്കാ​നുള്ള ശ്രമത്തിൽ ഗവൺമെൻറ്‌ അധികാ​രി​ക​ളോട്‌ എഴുത്തു​ക​ളി​ലൂ​ടെ അഭ്യർത്ഥി​ക്കു​ന്നത്‌ ഉചിത​മാ​യി​രു​ന്നേ​ക്കാം. വിശേ​ഷിച്ച്‌ അവരെ നാം പ്രാർത്ഥ​ന​യി​ലൂ​ടെ ഓർക്കണം, സാദ്ധ്യ​മെ​ങ്കിൽ ചിലരു​ടെ പേർ പറഞ്ഞു​കൊ​ണ്ടു​തന്നെ. അവരുടെ പീഡനം നമ്മെ അഗാധ​മാ​യി ബാധി​ക്കു​ന്നു, അവർക്കു​വേ​ണ്ടി​യുള്ള നമ്മുടെ ആത്മാർത്ഥ​മായ അപേക്ഷകൾ യഹോവ കേൾക്കു​ന്നു. (സങ്കീർത്തനം 65:2; എഫേസ്യർ 6:17-20) നാം ഒരേ തടവറ​യി​ല​ല്ലാ​തി​രി​ക്കെ, നാം അവരോ​ടു​കൂ​ടെ ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ​യും സഹായ​വും പ്രോൽസാ​ഹ​ന​വും കൊടു​ക്കാൻ പ്രാപ്‌ത​രാ​യി​രി​ക്കു​ന്ന​തു​പോ​ലെ​യു​മാണ്‌. ആത്മജനനം പ്രാപിച്ച ക്രിസ്‌ത്യാ​നി​കൾ തീർച്ച​യാ​യും ദുഷ്‌പെ​രു​മാ​റ​റ​ത്തി​നു വിധേ​യ​രാ​കുന്ന അഭിഷി​ക്ത​രോട്‌ സഹതപി​ക്കു​ന്നു. (1 കൊരി​ന്ത്യർ 12:19-26 താരത​മ്യ​പ്പെ​ടു​ത്തുക.) ഇവർക്ക്‌ ഭൗമി​ക​പ്ര​ത്യാ​ശ​ക​ളോ​ടു​കൂ​ടിയ തങ്ങളുടെ പീഡി​ത​കൂ​ട്ടാ​ളി​ക​ളോട്‌ സമാന​മായ താല്‌പ​ര്യ​മുണ്ട്‌. അവരും പീഡക​രു​ടെ കൈക​ളാൽ പലതരം ദുഷ്‌പെ​രു​മാ​റ​റ​ങ്ങൾക്കു വിധേ​യ​രാ​കു​ന്നുണ്ട്‌. അങ്ങനെ​യുള്ള സഹതാപം ഉചിത​മാണ്‌, കാരണം നമ്മളെ​ല്ലാം ഇപ്പോ​ഴും ഒരു മാനു​ഷ​ശ​രീ​ര​ത്തി​ലാണ്‌, യഹോ​വ​യു​ടെ ആരാധ​ക​രെന്ന നിലയിൽ കഷ്ടപ്പാ​ടി​നും പീഡന​ത്തി​നും വിധേ​യ​രാ​കാൻ ബാധ്യ​സ്‌ത​രു​മാണ്‌.—1 പത്രോസ്‌ 5:6-11.

വിവാഹം മാന്യ​മാ​യി​രി​ക്കണം

13. ചുരു​ക്ക​ത്തിൽ, എബ്രായർ 13:4-ൽ പൗലോസ്‌ എന്തു പറഞ്ഞു?

13 ക്രിസ്‌തു​വി​ന്റെ മാതൃക പിൻപ​റ​റു​ന്ന​തും ‘ദൈവി​ക​ഭ​യാ​ദ​ര​ങ്ങ​ളോ​ടെ യഹോ​വക്കു വിശുദ്ധസേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നതും’ പല വിധങ്ങ​ളിൽ മററു​ള്ള​വ​രോ​ടുള്ള നമ്മുടെ താല്‌പ​ര്യ​ത്തെ ബാധി​ക്കണം. “നിങ്ങൾത​ന്നെ​യും ഇപ്പോ​ഴും ഒരു ശരീര​ത്തി​ലി​രി​ക്കു​ന്നു”വെന്നു പറഞ്ഞ സ്ഥിതിക്ക്‌ പൗലോസ്‌ മററു​ള്ള​വ​രോട്‌ ഉചിത​മായ ആദരവു കാട്ടു​ന്ന​തി​നുള്ള ഒരു അവസരം പ്രദാ​നം​ചെയ്‌ത ഒരു ശാരീ​രി​ക​വ​ശ​ത്തോ​ടു​കൂ​ടിയ ഒരു ബന്ധത്തെ സൂചി​പ്പി​ച്ചു. (എബ്രായർ 13:3) അവൻ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഈ ഉദ്‌ബോ​ധനം കൊടു​ത്തു: “വിവാഹം എല്ലാവ​രു​ടെ​യും ഇടയിൽ മാന്യ​വും വിവാ​ഹശയ്യ നിർമ്മ​ല​വു​മാ​യി​രി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം ദുർവൃ​ത്ത​രെ​യും വ്യഭി​ചാ​രി​ക​ളെ​യും ന്യായം വിധി​ക്കും.” (എബ്രായർ 13:4) റോമൻ സാമ്രാ​ജ്യ​ത്തിൽ ലൈം​ഗി​ക​ദുർമ്മാർഗ്ഗം പ്രബല​പ്പെ​ട്ടി​രു​ന്ന​തു​കൊണ്ട്‌ ഈ ബുദ്ധി​യു​പ​ദേശം എത്ര സമുചി​ത​മാണ്‌! ലോക​ത്തി​ന്റെ അധഃപ​തിച്ച ധാർമ്മി​ക​നി​ല​വാ​ര​ത്തി​ന്റെ​യും ലൈം​ഗി​ക​ദുർമ്മാർഗ്ഗം​നി​മി​ത്തം ഓരോ വർഷവും ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ സഭയിൽനി​ന്നു പുറത്താ​ക്ക​പ്പെ​ടു​ന്നു​വെന്ന വസ്‌തു​ത​യു​ടെ​യും വീക്ഷണ​ത്തിൽ ഇക്കാലത്തെ ക്രിസ്‌ത്യാ​നി​കൾക്കും ഈ വാക്കു​ക​ള​നു​സ​രി​ക്കേ​ണ്ട​തുണ്ട്‌.

14. വിവാഹം മാന്യ​മാ​ണെന്നു നിങ്ങൾ പറയു​ന്ന​തെ​ന്തു​കൊണ്ട്‌?

14 വിവാ​ഹ​ത്തിന്‌ ഉയർന്ന മാന്യത കൊടു​ക്കാ​ഞ്ഞ​വ​രിൽ പെട്ടവ​രാ​യി​രു​ന്നു പൗലോ​സി​ന്റെ കാലത്തെ എസ്സീൻസ്‌. അവർ സാധാ​ര​ണ​യാ​യി ബ്രഹ്മചാ​രി​ക​ളാ​യി​രു​ന്നു, ദാമ്പത്യ​ത്തെ​ക്കാൾ വിശു​ദ്ധ​മാണ്‌ ബ്രഹ്മച​ര്യ​മെന്ന്‌ തെററാ​യി കരുതുന്ന ഇന്നത്തെ വൈദി​ക​വൃ​ത്ത​ങ്ങ​ളി​ലെ ചില​രെ​പ്പോ​ലെ​തന്നെ. എന്നിരു​ന്നാ​ലും, എബ്രാ​യ​ക്രി​സ്‌ത്യാ​നി​ക​ളോ​ടു പൗലോസ്‌ പറഞ്ഞതി​ലൂ​ടെ അവൻ വിവാഹം മാന്യ​മാ​ണെന്നു വ്യക്തമാ​യി സൂചി​പ്പി​ച്ചു. നവൊമി തന്റെ വിധവ​ക​ളായ മരുമ​ക്ക​ളാ​യി​രുന്ന രൂത്തി​നോ​ടും ഓർപ്പ​യോ​ടും ഈ ആഗ്രഹം പ്രകട​മാ​ക്കി​യ​പ്പോൾ അതി​നോ​ടുള്ള ഉയർന്ന ആദരവ്‌ പ്രകട​മാ​യി​രു​ന്നു: “യഹോവ നിങ്ങൾക്ക്‌ ഒരു ദാനം നൽകട്ടെ, നിങ്ങളിൽ ഓരോ​രു​ത്ത​രും തന്റെ ഭർത്താ​വി​ന്റെ ഭവനത്തിൽ വിശ്ര​മ​സ്ഥലം കണ്ടെത്തട്ടെ.” (രൂത്ത്‌ 1:9) മറെറാ​രി​ടത്ത്‌, ‘പിൽക്കാ​ല​ഘ​ട്ട​ങ്ങ​ളിൽ ചിലർ വിവാഹം വിലക്കി​ക്കൊണ്ട്‌ വിശ്വാ​സ​ത്തിൽനി​ന്നു വീണു​പോ​കും’ എന്ന്‌ പൗലോ​സ്‌തന്നെ ചൂണ്ടി​ക്കാ​ട്ടി.—1 തിമൊ​ഥെ​യോസ്‌ 4:1-5.

15. എബ്രായർ 13:4-ൽ ദുർവൃ​ത്ത​രും വ്യഭി​ചാ​രി​ക​ളും എന്നു വിളി​ക്ക​പ്പെ​ടു​ന്നവർ ആരാണ്‌, ദൈവം അവരെ ന്യായം വിധി​ക്കു​ന്ന​തെ​ങ്ങനെ?

15 ഒരിക്കൽ ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴി​ലാ​യി​രു​ന്നിട്ട്‌ പുതിയ നിയമ​ത്തി​ലേക്ക്‌ എടുക്ക​പ്പെട്ട എബ്രാ​യർക്ക്‌ “നിങ്ങൾ വ്യഭി​ചാ​രം ചെയ്യരുത്‌” എന്ന കല്‌പന അറിയാ​മാ​യി​രു​ന്നു. (പുറപ്പാട്‌ 20:14) എന്നാൽ അവർ ഒരു അധാർമ്മി​ക​ലോ​ക​ത്തി​ലാ​യി​രു​ന്നു, ഈ മുന്നറി​യിപ്പ്‌ അവർക്കാ​വ​ശ്യ​മാ​യി​രു​ന്നു: “വിവാ​ഹശയ്യ നിർമ്മ​ല​വു​മാ​യി​രി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം ദുർവൃ​ത്ത​രെ​യും വ്യഭി​ചാ​രി​ക​ളെ​യും ന്യായം​വി​ധി​ക്കും.” ദുർവൃ​ത്ത​രിൽ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളി​ലേർപ്പെ​ടുന്ന അവിവാ​ഹി​തർ ഉൾപ്പെ​ടു​ന്നു. വ്യഭി​ചാ​രി​കൾ വിശേ​ഷാൽ തങ്ങളുടെ സ്വന്തം വിവാ​ഹ​ശ​യ്യയെ മലിനീ​ക​രി​ച്ചു​കൊണ്ട്‌ തങ്ങളുടെ ഇണകള​ല്ലാ​ത്ത​വ​രു​മാ​യി വേഴ്‌ച​യി​ലേർപ്പെ​ടുന്ന വിവാ​ഹി​ത​രാണ്‌. അനുതാ​പ​മി​ല്ലാത്ത ദുർവൃ​ത്തർക്കും വ്യഭി​ചാ​രി​കൾക്കും ദൈവ​ത്തി​ന്റെ പ്രതി​കൂ​ല​ന്യാ​യ​വി​ധി അർഹി​ക്കു​ന്ന​തു​കൊണ്ട്‌ അവർ പുതിയ സ്വർഗ്ഗീയ യരുശ​ലേ​മി​ലേക്കു പ്രവേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യോ രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ ഭൂമി​യി​ലെ നിത്യ​ജീ​വൻ ആസ്വദി​ക്കു​ക​യോ ചെയ്യു​ക​യില്ല. (വെളി​പ്പാട്‌ 21:1, 2, 8; 1 കൊരി​ന്ത്യർ 6:9, 10) വിവാ​ഹ​ശ​യ്യയെ മലിനീ​ക​രി​ക്ക​രു​തെ​ന്നുള്ള ഈ മുന്നറി​യിപ്പ്‌ തങ്ങളുടെ ഇണകളു​മാ​യുള്ള മലിന ലൈം​ഗി​ക​പെ​രു​മാ​ററം വിവാ​ഹി​ത​ക്രി​സ്‌ത്യാ​നി​കൾ ഒഴിവാ​ക്കാ​നി​ട​യാ​ക്കേ​ണ്ട​തു​മാണ്‌, എന്നാൽ ദാമ്പത്യ​ബ​ന്ധ​ത്തി​നു​ള്ളി​ലെ ഉചിത​മായ ശാരീ​രിക അടുപ്പങ്ങൾ സംബന്ധിച്ച്‌ യാതൊ​രു അശുദ്ധി​യു​മില്ല.—1983 മാർച്ച്‌ 15-ലെ വാച്ച്‌റ​റവർ കാണുക, പേജുകൾ 27-31.

ഇപ്പോ​ഴുള്ള വസ്‌തു​ക്ക​ളിൽ തൃപതി​പ്പെ​ടു​ക

16, 17. എബ്രായർ 13:5-ൽ എന്തു പറയ​പ്പെട്ടു, എബ്രാ​യർക്ക്‌ ഈ ബുദ്ധി​യു​പ​ദേശം ആവശ്യ​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

16 യഹോവ നമ്മുടെ സഹായി ആണെന്നുള്ള ഉറപ്പോ​ടെ നാം നമ്മുടെ മാതൃകാ പുരു​ഷനെ അനുഗ​മി​ക്കു​ക​യും ‘ദൈവി​ക​ഭ​യാ​ദ​ര​ങ്ങ​ളോ​ടെ വിശു​ദ്ധ​സേ​വ​ന​മർപ്പി​ക്കു​ക​യും’ ചെയ്യു​ന്നു​വെ​ങ്കിൽ നാം തൃപ്‌ത​രാ​കും. ഭൗതി​ക​ത്വ​വ്യാ​പാ​ര​ങ്ങ​ളിൽ ആഴത്തിൽ ഉൾപ്പെ​ടു​ന്നത്‌ വലിയ ഒരു പ്രലോ​ഭ​ന​മാ​യി​രി​ക്കാൻ കഴിയും. എന്നാൽ ക്രിസ്‌ത്യാ​നി​കൾ അതിനു വഴി​പ്പെ​ട​രുത്‌. എബ്രാ​യ​രോട്‌ ഇങ്ങനെ പറയ​പ്പെട്ടു: “നിങ്ങൾ ഇപ്പോ​ഴുള്ള വസ്‌തു​ക്ക​ളിൽ തൃപ്‌ത​രാ​യി​രി​ക്കെ നിങ്ങളു​ടെ ജീവി​ത​രീ​തി പണസ്‌നേ​ഹ​ത്തിൽനിന്ന്‌ വിമു​ക്ത​മാ​യി​രി​ക്കട്ടെ. എന്തു​കൊ​ണ്ടെ​ന്നാൽ, ‘ഞാൻ യാതൊ​രു പ്രകാ​ര​ത്തി​ലും നിങ്ങളെ കൈവി​ടു​ക​യോ നിങ്ങളെ ഉപേക്ഷി​ക്കു​ക​യോ ഇല്ല’ എന്ന്‌ അവൻ പറഞ്ഞി​രി​ക്കു​ന്നു.” (എബ്രായർ 13:5) എബ്രാ​യർക്ക്‌ ഈ ബുദ്ധിയുപദേശമാവശ്യമായിരുന്നതെന്തുകൊണ്ട്‌?

17 ഒരുപക്ഷേ എബ്രായർ ക്ലൗദ്യോസ്‌ കൈസ​റി​ന്റെ വാഴ്‌ച​ക്കാ​ലത്തെ (ക്രി.വ. 41-54) “വലിയ ക്ഷാമം” ഓർത്ത​തു​കൊണ്ട്‌ അവർ പണത്തെ​ക്കു​റിച്ച്‌ അമിത​മായ വിചാ​ര​മു​ള്ള​വ​രാ​യി​രു​ന്നു. ആ ക്ഷാമം വളരെ രൂക്ഷമാ​യി​രു​ന്ന​തു​കൊണ്ട്‌ യഹൂദ്യ​യി​ലെ തങ്ങളുടെ സഹോ​ദ​ര​ങ്ങൾക്ക്‌ മററു​ള്ളി​ട​ങ്ങ​ളി​ലെ ക്രിസ്‌ത്യാ​നി​കൾ ദുരി​താ​ശ്വാ​സം അയച്ചു​കൊ​ടു​ത്തു. (പ്രവൃ​ത്തി​കൾ 11:8, 29) യഹൂദ​ച​രി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ ക്ഷാമം മൂന്നോ അധിക​മോ വർഷം നീണ്ടു​നി​ന്നു, യഹൂദ്യ​യി​ലും യരുശ​ലേ​മി​ലും ഞെരു​ക്കുന്ന ദാരി​ദ്ര്യം വരുത്തി​ക്കൂ​ട്ടു​ക​യും​ചെ​യ്‌തു.—യഹൂദൻമാ​രു​ടെ പുരാതനത്വങ്ങൾ, XX, 2, 5; 5, 2.

18. എബ്രായർ 13:5-ലെ ബുദ്ധി​യു​പ​ദേശം നമുക്ക്‌ എന്തു പാഠം നൽകുന്നു?

18 ഇവിടെ നമുക്ക്‌ ഒരു പാഠമു​ണ്ടോ? ഉവ്വ്‌, നാം എത്ര ദരി​ദ്ര​രാ​യാ​ലും നാം പണത്തെ സ്‌നേ​ഹി​ക്കു​ക​യോ അതുസം​ബ​ന്ധി​ച്ചു അമിത​മാ​യി ഉത്‌ക്ക​ണ്‌ഠ​പ്പെ​ടു​ക​യോ ചെയ്യരുത്‌. ഒരുപക്ഷേ അത്യാ​ഗ്രഹം പൂണ്ടു​പോ​ലും ഭൗതി​ക​സു​ര​ക്തി​ത​ത്ത്വ​ത്തെ​ക്കു​റിച്ച്‌ ഉൽക്കണ്‌ഠ​പ്പെ​ടു​ന്ന​തി​നു​പ​കരം, “നാം ഇപ്പോ​ഴുള്ള വസ്‌തു​ക്ക​ളിൽ തൃപ്‌ത​രാ​യി​രി​ക്കണം.” യേശു പറഞ്ഞു: “അപ്പോൾ, രാജ്യ​വും [ദൈവ​ത്തി​ന്റെ] നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കുക, ഈ മററു വസ്‌തു​ക്ക​ളെ​ല്ലാം നിങ്ങൾക്ക്‌ കൂട്ട​പ്പെ​ടും” എന്ന്‌ യേശു പറഞ്ഞു. (മത്തായി 6:25-34) ‘നമ്മുടെ ജീവൻ നമ്മുടെ സ്വത്തു​ക്ക​ളിൽനിന്ന്‌ കൈവ​രു​ന്നി​ല്ലാ’ത്തതു​കൊണ്ട്‌ “ദൈവ​ത്തി​ങ്കൽ സമ്പന്ന”നാകു​ന്ന​തിൽ നാം ശ്രദ്ധ കേന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും അവൻ കാണി​ച്ചു​തന്നു. (ലൂക്കോസ്‌ 12:13-21) പണസ്‌നേഹം നമ്മുടെ ആത്മീയ​തയെ ഭീഷണി​പ്പെ​ടു​ത്തു​ന്നു​വെ​ങ്കിൽ, അപ്പോൾ, നമുക്ക്‌ എബ്രാ​യർക്കുള്ള പൗലോ​സി​ന്റെ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ക​യും “സ്വയം​പ​ര്യാ​പ്‌ത​യോ​ടു​കൂ​ടിയ ദൈവി​ക​ഭക്തി” “വലിയ ആദായ​മാർഗ്ഗ”മാണെന്ന്‌ ഓർക്കു​ക​യും ചെയ്യാം.—1 തിമൊ​ഥെ​യോസ്‌ 6:6-8.

യഹോ​വ​യിൽ ആശ്രയി​ക്കു​ക

19. ദൈവം യോശു​വാ​യിക്ക്‌ എന്തു ഉറപ്പു കൊടു​ത്തു, ഇതു നമ്മെ എങ്ങനെ ബാധി​ക്കണം?

19 ‘ദൈവി​ക​ഭ​യാ​ദ​ര​ങ്ങ​ളോ​ടെ വിശു​ദ്ധ​സേ​വ​ന​മർപ്പി​ക്കാൻ’ ശ്രമി​ക്കുന്ന യേശു​വി​ന്റെ അനുഗാ​മി​കൾ എന്ന നിലയിൽ നാം പണത്തിലല്ല, നമ്മുടെ സ്വർഗ്ഗീ​യ​പി​താ​വിൽ ആശ്രയം വെക്കേ​ണ്ട​താണ്‌, അവന്റെ സഹായം മർമ്മ​പ്ര​ധാ​ന​മാണ്‌. നാം എന്തു പ്രശ്‌ന​ങ്ങളെ അഭിമു​ഖീ​ക​രി​ച്ചാ​ലും “ഞാൻ യാതൊ​രു പ്രകാ​ര​ത്തി​ലും നിന്നെ കൈവി​ടു​ക​യോ ഏതെങ്കി​ലും പ്രകാ​ര​ത്തിൽ ഉപേക്ഷി​ക്കു​ക​യോ ഇല്ല” എന്ന അവന്റെ ഉറപ്പ്‌ ഓർക്കണം. (എബ്രായർ 13:5) ഇവിടെ പൗലോസ്‌ യോശു​വ​യോ​ടുള്ള ദൈവ​ത്തി​ന്റെ വാക്കു​ക​ളെ​യാണ്‌ പരാമർശി​ക്കു​ന്നത്‌: “ഞാൻ നിന്നെ ഉപേക്ഷി​ക്കു​ക​യോ മുഴു​വ​നാ​യി കൈവി​ടു​ക​യോ ഇല്ല.” (യോശു​വാ 1:5; ആവർത്തനം 31:6, 8 താരത​മ്യ​പ്പെ​ടു​ത്തുക.) യഹോവ ഒരിക്ക​ലും യോശു​വയെ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞില്ല, നാം അവനിൽ ആശ്രയി​ക്കു​ന്നു​വെ​ങ്കിൽ നമ്മെയും അവൻ ഉപേക്ഷി​ക്കു​ക​യില്ല.

20. (എ) 1990-ലെ വാർഷി​ക​വാ​ക്യം എന്താണ്‌? (ബി) നാം നിർഭയം എന്തു​ചെ​യ്യു​ന്ന​തിൽ തുടരണം?

20 ഭാവി​മാ​സ​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിൽ ദൈവ​ത്തി​ന്റെ നിലച്ചു​പോ​കാത്ത സഹായം ദൃഢീ​ക​രി​ക്ക​പ്പെ​ടും, എന്തു​കൊ​ണ്ടെ​ന്നാൽ അവരുടെ 1990-ലെ വാർഷി​ക​വാ​ക്യം ഇങ്ങനെ​യാണ്‌ വായി​ക്ക​പ്പെ​ടു​ന്നത്‌: “നല്ല ധൈര്യ​ശാ​ലി​യാ​യി ‘യഹോവ എന്റെ സഹായി ആകുന്നു’ എന്നു പറയുക.” ഈ വാക്കുകൾ എബ്രായർ 13:6-ലാണ്‌ കാണ​പ്പെ​ടു​ന്നത്‌, അവിടെ പൗലോസ്‌ സങ്കീർത്ത​ന​ക്കാ​രനെ ഉദ്ധരി​ക്കു​ക​യും എബ്രാ​യ​രോട്‌ ഇങ്ങനെ പറയു​ക​യും​ചെ​യ്‌തു: “നല്ല ധൈര്യ​ശാ​ലി​യാ​യി ‘യഹോവ എന്റെ സഹായി ആകുന്നു; ഞാൻ ഭയപ്പെ​ടു​ക​യില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാൻ കഴിയും’ എന്നു പറയുക.” (സങ്കീർത്തനം 118:6) പീഡി​പ്പി​ക്ക​പ്പെ​ട്ടാ​ലും നമുക്ക്‌ ഭയമില്ല, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം അനുവ​ദി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ മനുഷ്യർക്കു ചെയ്യാൻ കഴിക​യില്ല. (സങ്കീർത്തനം 27:1) നാം നിർമ്മ​ല​താ​പാ​ല​ക​രെന്ന നിലയിൽ മരി​ക്കേ​ണ്ടി​വ​ന്നാ​ലും നമുക്ക്‌ പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യുണ്ട്‌. (പ്രവൃ​ത്തി​കൾ 24:15) അതു​കൊണ്ട്‌ യഹോവ നമ്മുടെ സഹായി ആണെന്നുള്ള വിശ്വാ​സ​ത്തോ​ടെ ‘ദൈവി​ക​ഭ​യാ​ദ​ര​ങ്ങ​ളോ​ടെ വിശു​ദ്ധ​സേ​വ​ന​മർപ്പി​ക്കു​ന്ന​തിൽ’ നമ്മുടെ മാതൃ​കാ​പു​രു​ഷനെ അനുഗ​മി​ക്കു​ന്ന​തിൽ നമുക്കു തുടരാം. (w89 12/15)

നിങ്ങൾ എങ്ങനെ പ്രതി​വ​ചി​ക്കും?

◻ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ യഹോ​വ​യു​ടെ സഹായം വിശേ​ഷാൽ ആവശ്യ​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ യഹോ​വ​യു​ടെ ജനം ‘തങ്ങളുടെ സഹോ​ദ​ര​സ്‌നേഹം തുടരാൻ അനുവ​ദി​ച്ചി​രി​ക്കുന്ന’തെങ്ങനെ?

◻ അതിഥി​പ്രി​യ​രാ​യി​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

◻ ദുഷ്‌പെ​രു​മാ​റ​റ​മ​നു​ഭ​വി​ക്കുന്ന ക്രിസ്‌ത്യാ​നി​കളെ നാം ഓർക്കു​ന്നു​വെന്ന്‌ പ്രകട​മാ​ക്കാൻ നമു​ക്കെന്തു ചെയ്യാൻ കഴിയും?

◻ വിവാഹം മാന്യ​മാ​യി സൂക്ഷി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക