വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w14 12/15 പേ. 16
  • നിങ്ങൾ ഓർമിക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർമിക്കുന്നുവോ?
  • 2014 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • നിങ്ങൾ ഓർമിക്കുന്നുവോ?
    2000 വീക്ഷാഗോപുരം
  • നിങ്ങൾ ഓർമിക്കുന്നുവോ?
    2002 വീക്ഷാഗോപുരം
  • നിങ്ങൾ ഓർമിക്കുന്നുവോ?
    2001 വീക്ഷാഗോപുരം
  • നിങ്ങൾ ഓർക്കുന്നുവോ?
    2015 വീക്ഷാഗോപുരം
കൂടുതൽ കാണുക
2014 വീക്ഷാഗോപുരം
w14 12/15 പേ. 16

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

വീക്ഷാഗോപുരത്തിന്റെ അടുത്ത​കാ​ല​ത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായി​ച്ചു​കാ​ണു​മ​ല്ലോ. ഇപ്പോൾ, പിൻവ​രു​ന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാ​നാ​കു​മോ എന്നു നോക്കുക:

മൃത​ദേ​ഹം ദഹിപ്പി​ക്കു​ന്നത്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉചിത​മാ​ണോ?

മൃത​ദേ​ഹം ദഹിപ്പി​ക്ക​ണ​മോ വേണ്ടയോ എന്നത്‌ വ്യക്തി​പ​ര​മാ​യ തീരു​മാ​ന​മാണ്‌. ഈ രീതി​യെ​ക്കു​റിച്ച്‌ ബൈബിൾ നേരിട്ട്‌ അഭി​പ്രാ​യം ഒന്നും പറയു​ന്നി​ല്ല. എന്നിരു​ന്നാ​ലും ശൗൽ രാജാ​വി​ന്റെ​യും മകൻ യോനാ​ഥാ​ന്റെ​യും മൃത​ദേ​ഹ​ങ്ങൾ ദഹിപ്പി​ച്ച​ശേ​ഷം മറവു​ചെ​യ്‌തു എന്നത്‌ ശ്രദ്ധേ​യ​മാണ്‌. (1 ശമൂ. 31:2, 8-13)—6/15, പേജ്‌ 7.

മോശം കാര്യങ്ങൾ വരുത്തു​ന്നത്‌ ദൈവ​മ​ല്ലെന്ന്‌ നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

ദൈവം എല്ലാ വഴിക​ളി​ലും നീതി​മാ​നാണ്‌. അവൻ ന്യായ​പ്രി​യ​നും നേരു​ള്ള​വ​നും വിശ്വ​സ്‌ത​നും ആണ്‌. മാത്രമല്ല, യഹോവ വാത്സല്യ​വും കരുണ​യും നിറഞ്ഞ​വ​നും ആണ്‌. (ആവ. 32:4; സങ്കീ. 145:17; യാക്കോ. 5:11)—7/1, പേജ്‌ 4.

ആവശ്യം അധിക​മു​ള്ള ഒരു വിദേശ രാജ്യ​ത്തേക്ക്‌ മാറി​ത്താ​മ​സി​ക്കു​മ്പോൾ നേരി​ട്ടേ​ക്കാ​വു​ന്ന വെല്ലു​വി​ളി​കൾ എന്തെല്ലാം?

(1) വ്യത്യ​സ്‌ത ജീവി​ത​രീ​തി​യു​മാ​യി പൊരു​ത്ത​പ്പെ​ട​ണം, (2) ഗൃഹാ​തു​ര​ത്വം തരണം ചെയ്യണം, (3) തദ്ദേശീയ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഇണങ്ങി​ച്ചേ​ര​ണം. ഈ വെല്ലു​വി​ളി​കൾ ഏറ്റെടുത്ത അനവധി സഹോ​ദ​ര​ങ്ങൾക്ക്‌ സമൃദ്ധ​മാ​യ അനു​ഗ്ര​ഹ​ങ്ങൾ ആസ്വദി​ക്കാ​നാ​യി​രി​ക്കു​ന്നു.—7/15, പേജ്‌ 4-5.

പുകവലി എത്ര​ത്തോ​ളം മാരക​മാണ്‌?

കഴിഞ്ഞ നൂറ്റാ​ണ്ടിൽ പുകവലി പത്ത്‌ കോടി ആളുക​ളു​ടെ ജീവൻ അപഹരി​ച്ചു. ഓരോ വർഷവും ഇത്‌ ഏതാണ്ട്‌ 60 ലക്ഷം പേരുടെ ജീവ​നെ​ടു​ക്കു​ന്നു.—7/1, പേജ്‌ 3.

പുതിയ ലഘു​ലേ​ഖ​കൾ ഉപയോ​ഗി​ക്കാൻ എളുപ്പ​വും വളരെ ഫലപ്ര​ദ​വും ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഈ പുതിയ ലഘു​ലേ​ഖ​കൾക്കെ​ല്ലാം ഒരേ രൂപഘ​ട​ന​യാ​ണു​ള്ളത്‌. ഓരോ ലഘു​ലേ​ഖ​യും തിര​ഞ്ഞെ​ടു​ത്ത ഒരു തിരു​വെ​ഴു​ത്തു വായി​ക്കാ​നും വീട്ടു​കാ​ര​നോട്‌ ഒരു ചോദ്യം ചോദി​ക്കാ​നും നമ്മെ പ്രചോ​ദി​പ്പി​ക്കു​ന്നു. വീട്ടു​കാ​രൻ നൽകുന്ന ഉത്തരം എന്തുത​ന്നെ​യാ​യാ​ലും ലഘുലേഖ തുറന്ന്‌ ബൈബി​ളി​ന്റെ ഉത്തരം നമുക്ക്‌ കാണി​ച്ചു​കൊ​ടു​ക്കാൻ കഴിയും. കൂടാതെ, മടക്കസ​ന്ദർശ​ന​ത്തിന്‌ അടിത്ത​റ​യി​ട്ടു​കൊണ്ട്‌ മറ്റൊരു ചോദ്യം ചൂണ്ടി​ക്കാ​ണി​ക്കാ​നും സാധി​ക്കും.—8/15, പേജ്‌ 13-14.

അശ്ലീലം കാണാ​നു​ള്ള പ്രലോ​ഭ​നം എങ്ങനെ ചെറു​ത്തു​നിൽക്കാ​നാ​കും?

ചെയ്യാ​നാ​കു​ന്ന മൂന്നു​കാ​ര്യ​ങ്ങൾ ഇവയാണ്‌: (1) കാമാ​സ​ക്തി ഉളവാ​ക്കു​ന്ന ഒരു ദൃശ്യ​ത്തിൽ യദൃച്ഛയാ കണ്ണുട​ക്കി​യാൽ സത്വരം ദൃഷ്ടി മാറ്റുക. (2) നല്ല കാര്യ​ങ്ങ​ളി​ലേക്ക്‌ ചിന്ത മാറ്റു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്യുക. (3) അശ്ലീലം അടങ്ങുന്ന സിനി​മ​ക​ളോ വെബ്‌​സൈ​റ്റു​ക​ളോ ഒഴിവാ​ക്കു​ക.—7/1, പേജ്‌ 9-11.

കുഞ്ഞാ​ടു​ക​ളെ​പ്പോ​ലെ മക്കളെ മേയ്‌ക്കാൻ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാ​നാ​കും?

കുട്ടി​ക​ളെ അടുത്ത​റി​യാൻ കഴി​യേ​ണ്ട​തിന്‌ അവർ സംസാ​രി​ക്കു​മ്പോൾ ശ്രദ്ധി​ച്ചു​കേൾക്കേ​ണ്ടത്‌ മർമ​പ്ര​ധാ​ന​മാണ്‌. ആത്മീയ​മാ​യി പരി​പോ​ഷി​പ്പി​ക്കാൻ നല്ല ശ്രമം ചെയ്യുക. സ്‌നേ​ഹ​പൂർവം അവരെ വഴിന​യി​ക്കു​ക. ദൃഷ്ടാ​ന്ത​ത്തിന്‌, ആത്മീയ​വി​ഷ​യ​ങ്ങ​ളിൽ സംശയങ്ങൾ ദൂരി​ക​രി​ക്കാൻ അവർ ബുദ്ധി​മു​ട്ടു​മ്പോൾ.—9/15, പേജ്‌ 18-21.

ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ എന്തെല്ലാം പ്രശ്‌ന​ങ്ങൾ നീക്കം ചെയ്യ​പ്പെ​ടും?

രോഗം, മരണം, തൊഴി​ലി​ല്ലാ​യ്‌മ, യുദ്ധം, ഭക്ഷ്യക്ഷാ​മം, ദാരി​ദ്ര്യം എന്നിവ​യെ​ല്ലാം നിർമാർജ​നം ചെയ്യ​പ്പെ​ടും.—10/1, പേജ്‌ 7.

ബൈബി​ളി​ലെ ഏത്‌ ഉടമ്പടി​യാണ്‌ ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാൻ മറ്റുള്ള​വ​രെ അനുവ​ദി​ക്കു​ന്നത്‌?

അപ്പൊ​സ്‌ത​ല​ന്മാ​രോ​ടൊ​ത്തുള്ള അവസാന പെസഹാ ഭക്ഷിച്ച​ശേ​ഷം വിശ്വ​സ്‌ത അപ്പൊ​സ്‌ത​ല​ന്മാ​രു​മാ​യി യേശു, രാജ്യ ഉടമ്പടി എന്ന്‌ അറിയ​പ്പെ​ടു​ന്ന ഒരു ഉടമ്പടി ചെയ്‌തു. (ലൂക്കോ. 22:28-30) തങ്ങൾ യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ഭരിക്കു​മെന്ന്‌ അത്‌ അവർക്ക്‌ ഉറപ്പു​നൽകി.—10/15, പേജ്‌ 16-17.

എന്താണ്‌ മേൽവി​ചാ​ര​ക​പ​ദ​വി​ക്കാ​യി ‘യത്‌നി​ക്കു​ക’ എന്നു പറയു​ന്ന​തി​ന്റെ അർഥം?

ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ക, എത്തിപ്പി​ടി​ക്കു​ക എന്നൊക്കെ അർഥവ്യാ​പ്‌തി​യു​ള്ള ഒരു ഗ്രീക്ക്‌ ക്രിയ​യാണ്‌ ബൈബി​ളിൽ ‘യത്‌നി​ക്കു​ക’ എന്ന്‌ തർജമ ചെയ്‌തി​ട്ടു​ള്ളത്‌. മരക്കൊ​മ്പിൽ തൂങ്ങുന്ന ആകർഷ​ക​മാ​യ ഒരു തേൻപഴം ഒരു വ്യക്തി കഠിന​ശ്ര​മം ചെയ്‌ത്‌ കൈ​യെ​ത്തിച്ച്‌ പറി​ച്ചെ​ടു​ക്കു​ന്ന ഒരു ചിത്രം ഇത്‌ നമ്മുടെ മനസ്സി​ലേ​ക്കു കൊണ്ടു​വ​രു​ന്നു. എന്നാൽ യത്‌നി​ക്കു​ക എന്നതിന്‌ ‘മേൽവി​ചാ​ര​ക​പ​ദ​വി’ വ്യഗ്ര​ത​യോ​ടെ പിടി​ച്ചു​പ​റ്റു​ക എന്നല്ല അർഥം! മൂപ്പന്മാ​രാ​യി സേവി​ക്കാൻ ഹൃദയ​പ​ര​മാർഥ​ത​യോ​ടെ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ ലക്ഷ്യം “നല്ല വേല” ചെയ്യുക എന്നതാണ്‌, സ്ഥാനമാ​ന​ങ്ങൾ കൈക്ക​ലാ​ക്കു​ക എന്നതല്ല. (1 തിമൊ. 3:1)—9/15, പേജ്‌ 3-4.

പ്രവൃ​ത്തി​കൾ 15:14-ൽ ‘തന്റെ നാമത്തി​നാ​യി ഒരു ജനം’ എന്ന്‌ യാക്കോബ്‌ വിളി​ച്ചി​രി​ക്കു​ന്നത്‌ ആരെയാണ്‌?

തങ്ങളെ “വിളി​ച്ച​വ​ന്റെ സദ്‌ഗു​ണ​ങ്ങ​ളെ ഘോഷി​ക്കേ​ണ്ട​തിന്‌” തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു വർഗമാ​യി​ത്തീ​രാൻ ദൈവം വേർതി​രി​ച്ച, യഹൂദ​ന്മാ​രും യഹൂദ​ന്മാ​ര​ല്ലാ​ത്ത​വ​രും ഉൾപ്പെ​ടു​ന്ന വിശ്വാ​സി​ക​ളാണ്‌ ആ ജനം. (1 പത്രോ. 2:9, 10)—11/15, പേജ്‌ 24-25.

വെളി​പാട്‌ 11-ാം അധ്യാ​യ​ത്തിൽ പരാമർശി​ച്ചി​രി​ക്കു​ന്ന രണ്ടു സാക്ഷികൾ ആരാണ്‌?

വെളി​പാട്‌ 11-ാം അധ്യാ​യ​ത്തിൽ, മൂന്നര വർഷം “രട്ടുടുത്ത്‌” പ്രസം​ഗി​ക്കു​ന്ന​താ​യി പരാമർശി​ച്ചി​രി​ക്കു​ന്ന രണ്ടു സാക്ഷികൾ 1914-ൽ ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​യ സമയത്ത്‌ ഭൂമി​യിൽ നേതൃ​ത്വ​മെ​ടു​ത്തി​രുന്ന അഭിഷിക്ത സഹോ​ദ​ര​ന്മാ​രാണ്‌. (വെളി. 11:8-10)—11/15, പേജ്‌ 30.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക