വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bt അധ്യാ. 3 പേ. 20-27
  • അവർ “പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവർ “പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി”
  • “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “അവർ ഒരിടത്ത്‌ കൂടി​യി​രി​ക്കു​ക​യാ​യി​രു​ന്നു” (പ്രവൃ. 2:1-4)
  • ‘അവരുടെ ഭാഷക​ളിൽ സംസാ​രി​ക്കു​ന്നതു കേട്ടു’ (പ്രവൃ. 2:5-13)
  • “പത്രോസ്‌ . . . എഴു​ന്നേ​റ്റു​നി​ന്നു” (പ്രവൃ. 2:14-37)
  • ‘നിങ്ങൾ സ്‌നാ​ന​മേൽക്കൂ’ (പ്രവൃ. 2:38-47)
  • പത്രൊസ്‌ പെന്തക്കോസ്‌തിൽ പ്രസംഗിക്കുന്നു
    വീക്ഷാഗോപുരം—1996
  • ഒന്നാം നൂറ്റാണ്ടിലെ യഹൂദർക്കിടയിൽ ക്രിസ്‌ത്യാനിത്വം വികാസം പ്രാപിക്കുന്നു
    2005 വീക്ഷാഗോപുരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2003 വീക്ഷാഗോപുരം
  • “സകല ഭാഷകളിലുംനിന്നു”ള്ളവർ സുവാർത്ത കേൾക്കുന്നു
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
“ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
bt അധ്യാ. 3 പേ. 20-27

അധ്യായം 3

അവർ “പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി”

പെന്തി​ക്കോ​സ്‌തു​നാ​ളിൽ പരിശു​ദ്ധാ​ത്മാവ്‌ പകര​പ്പെ​ട്ട​തി​ന്റെ ഫലങ്ങൾ

ആധാരം: പ്രവൃ​ത്തി​കൾ 2:1-47

1. പെന്തി​ക്കോ​സ്‌ത്‌ പെരു​ന്നാ​ളി​നെ​ക്കു​റി​ച്ചു വിവരി​ക്കുക.

യരുശ​ലേം വീഥികൾ ആഹ്ലാദ​ത്തി​മിർപ്പി​ലാണ്‌.a ദേവാ​ല​യ​ത്തി​ലെ യാഗപീ​ഠ​ത്തിൽനിന്ന്‌ പുക ഉയരു​ന്നുണ്ട്‌. പശ്ചാത്ത​ല​ത്തിൽ ലേവ്യ​രു​ടെ ഗീതാ​ലാ​പനം കേൾക്കാം. ഹല്ലേൽ സങ്കീർത്ത​നങ്ങൾ (സങ്കീർത്ത​നങ്ങൾ 113 മുതൽ 118 വരെ) ആലപി​ക്കു​ക​യാണ്‌ അവർ; ഒരുപക്ഷേ, ഗാന​പ്ര​തി​ഗാ​ന​രൂ​പ​ത്തിൽ ആയിരി​ക്കാം അത്‌. തെരു​വു​കൾ സന്ദർശ​ക​രെ​ക്കൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു. ഏലാം, മെസൊ​പ്പൊ​ത്താ​മ്യ, കപ്പദോ​ക്യ, പൊ​ന്തൊസ്‌, ഈജി​പ്‌ത്‌, റോം തുടങ്ങിയ വിദൂ​ര​സ്ഥ​ല​ങ്ങ​ളിൽനി​ന്നു​ള്ള​വ​രാണ്‌ അവർ.b എന്തിനാണ്‌ അവർ വന്നിരി​ക്കു​ന്നത്‌? പെന്തി​ക്കോ​സ്‌ത്‌ പെരു​ന്നാ​ളാണ്‌. “ആദ്യവി​ള​ക​ളു​ടെ ദിവസം” എന്നും പെന്തി​ക്കോ​സ്‌തി​നെ വിളി​ച്ചി​രു​ന്നു. (സംഖ്യ 28:26) ബാർളി​ക്കൊ​യ്‌ത്തി​ന്റെ അവസാ​ന​ത്തെ​യും ഗോത​മ്പു​കൊ​യ്‌ത്തി​ന്റെ ആരംഭ​ത്തെ​യും കുറി​ക്കുന്ന വാർഷി​കോ​ത്സ​വ​മാണ്‌ അത്‌. ആഹ്ലാദ​ക​ര​മായ ഒരു അവസരം!

എ.ഡി. 33-ലെ പെന്തിക്കോസ്‌തിൽ സന്തോഷവാർത്ത കേട്ട ആളുകൾ എവിടെനിന്നുള്ളവരാണ്‌ എന്ന്‌ അടയാളപ്പെടുത്തിയ ഭൂപടം. പ്രദേശങ്ങൾ: ലിബിയ, ഈജിപ്‌ത്‌, എത്യോപ്യ, ബിഥുന്യ, പൊന്തൊസ്‌, കപ്പദോക്യ, യഹൂദ്യ, മെസൊപ്പൊത്താമ്യ, മാസിഡോണിയ, ബാബിലോണിയ, ഏലാം, മേദ്യ, പാർത്തിയ. 2. നഗരങ്ങൾ: റോം, അലക്‌സാൻഡ്രിയ, മെംഫിസ്‌, സിറിയയിലെ അന്ത്യോക്യ, യരുശലേം, ബാബിലോൺ. 3. ജലാശയങ്ങൾ: മെഡിറ്ററേനിയൻ കടൽ, കരിങ്കടൽ, ചെങ്കടൽ, കാസ്‌പിയൻ കടൽ, പേർഷ്യൻ കടലിടുക്ക്‌.

യരുശലേം—ജൂതമ​ത​ത്തി​ന്റെ കേന്ദ്രം

പ്രവൃത്തികളുടെ പുസ്‌ത​ക​ത്തി​ലെ ആദ്യ അധ്യാ​യ​ങ്ങ​ളിൽ വിവരി​ച്ചി​രി​ക്കുന്ന മിക്ക സംഭവ​ങ്ങ​ളും അരങ്ങേ​റു​ന്നത്‌ യരുശ​ലേ​മി​ലാണ്‌. മെഡി​റ്റ​റേ​നി​യൻ കടലിന്‌ ഏതാണ്ട്‌ 55 കിലോ​മീ​റ്റർ കിഴക്കാ​യി സ്ഥിതി​ചെ​യ്യുന്ന, യഹൂദ്യ​യു​ടെ മധ്യപർവ​ത​നി​ര​യി​ലാണ്‌ ഈ നഗരം. ബി.സി. 1070-ൽ ദാവീദ്‌ രാജാവ്‌ ഇവി​ടെ​യുള്ള സീയോൻ മലമു​ക​ളി​ലെ കോട്ട പിടി​ച്ച​ടക്കി; ഇതിനു ചുറ്റു​മുള്ള പ്രദേശം ക്രമേണ വളർന്നു​വി​ക​സിച്ച്‌ പുരാതന ഇസ്രാ​യേ​ലി​ന്റെ തലസ്ഥാ​ന​മാ​യി​ത്തീ​രു​ക​യാ​യി​രു​ന്നു.

സീയോൻ പർവത​ത്തി​ന്റെ സമീപ​ത്താണ്‌ മോരിയ മല. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലെ സംഭവങ്ങൾ നടക്കു​ന്ന​തിന്‌ ഏതാണ്ട്‌ 1,900 വർഷം​മുമ്പ്‌, അബ്രാ​ഹാം യിസ്‌ഹാ​ക്കി​നെ ബലിയർപ്പി​ക്കാൻ കൊണ്ടു​പോ​യത്‌ മോരിയ മലയി​ലേ​ക്കാ​ണെന്ന്‌ ജൂതച​രി​ത്രം പറയുന്നു. പിന്നീട്‌ ശലോ​മോൻ ഇവിടെ ആദ്യമാ​യി യഹോ​വ​യ്‌ക്ക്‌ ഒരു ആലയം പണിത​പ്പോൾ ഈ മല നഗരത്തി​ന്റെ ഭാഗമാ​യി​ത്തീർന്നു. ഈ ആലയം ജൂതജ​ന​ത​യു​ടെ ജീവി​ത​ത്തി​ന്റെ​യും ആരാധ​ന​യു​ടെ​യും കേന്ദ്ര​മാ​യി​മാ​റി.

നിവസിതഭൂമിയിലെങ്ങുമുള്ള ദൈവ​ഭ​ക്ത​രായ ജൂതന്മാർ, യാഗാർപ്പ​ണ​ത്തി​നും ആരാധ​ന​യ്‌ക്കും വാർഷി​കോ​ത്സ​വ​ങ്ങൾക്കും വേണ്ടി പതിവാ​യി കൂടി​വ​ന്നി​രു​ന്നത്‌ യഹോ​വ​യു​ടെ ഈ ആലയത്തി​ലാണ്‌. പിൻവ​രുന്ന ദൈവകല്പനയ്‌ക്കു ചേർച്ച​യി​ലാ​യി​രു​ന്നു അത്‌: “വർഷത്തിൽ മൂന്നു പ്രാവ​ശ്യം . . . നിങ്ങൾക്കി​ട​യി​ലെ ആണുങ്ങ​ളെ​ല്ലാം നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ, ദൈവം തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ കൂടി​വ​രണം.” (ആവ. 16:16) മാത്രമല്ല, ജൂതന്മാ​രു​ടെ ഉന്നത​കോ​ട​തി​യും ദേശീയ ഭരണസ​മി​തി​യു​മായ മഹാസൻഹെ​ദ്രിൻ യരുശ​ലേ​മി​നെ ആസ്ഥാന​മാ​ക്കി​യാണ്‌ പ്രവർത്തി​ച്ചി​രു​ന്നത്‌.

2. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ എന്ത്‌ അത്ഭുതം നടക്കുന്നു?

2 എ.ഡി. 33-ലെ ഒരു വസന്തകാ​ല​ദി​നം. സമയം രാവിലെ ഏതാണ്ട്‌ ഒൻപതു​മണി. വരും നൂറ്റാ​ണ്ടു​ക​ളിൽപ്പോ​ലും അനുസ്‌മ​രി​ക്ക​പ്പെ​ടാ​നി​രി​ക്കുന്ന ഒരു അത്ഭുതം സംഭവി​ക്കു​ന്നു. “പെട്ടെന്ന്‌ ആകാശ​ത്തു​നിന്ന്‌ കൊടു​ങ്കാ​റ്റി​ന്റെ ഇരമ്പൽപോ​ലെ ഒരു ശബ്ദം ഉണ്ടായി.” (പ്രവൃ. 2:2) യേശു​വി​ന്റെ 120-ഓളം ശിഷ്യ​ന്മാർ കൂടി​യി​രുന്ന വീട്‌ ആ ശബ്ദത്തിൽ പ്രകമ്പ​നം​കൊ​ണ്ടു. പിന്നെ സംഭവി​ച്ചത്‌ ഒരു അത്ഭുത​മാ​യി​രു​ന്നു. നാക്കിന്റെ രൂപത്തിൽ തീനാ​ള​ങ്ങൾപോ​ലുള്ള എന്തോ ദൃശ്യ​മാ​കു​ക​യും ശിഷ്യ​ന്മാ​രിൽ ഓരോ​രു​ത്ത​രു​ടെ​യും മേൽ വന്ന്‌ നിൽക്കു​ക​യും ചെയ്‌തു.c അപ്പോൾ ശിഷ്യ​ന്മാർ “പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി” വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ സംസാ​രി​ച്ചു​തു​ടങ്ങി! ആ വീട്ടിൽനി​ന്നി​റ​ങ്ങിയ ശിഷ്യ​ന്മാർ തെരു​വു​ക​ളിൽ കണ്ടുമു​ട്ടിയ സന്ദർശ​ക​രോട്‌ “അവരുടെ ഭാഷക​ളിൽ” സംസാ​രി​ച്ചു. അതു​കേട്ട്‌ അവരെ​ല്ലാം അമ്പരന്നു​പോ​യി.—പ്രവൃ. 2:1-6.

3. (എ) എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌ത്‌ സത്യാ​രാ​ധ​ന​യു​ടെ ചരി​ത്ര​ത്തി​ലെ ഒരു നാഴി​ക​ക്ക​ല്ലാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) പത്രോ​സി​ന്റെ പ്രസം​ഗ​വും ‘സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​ക​ളും’ തമ്മിലുള്ള ബന്ധമെന്ത്‌?

3 ഉദ്വേ​ഗ​ജ​ന​ക​മായ ഈ വിവരണം സത്യാ​രാ​ധ​ന​യു​ടെ ചരി​ത്ര​ത്തി​ലെ നാഴി​ക​ക്ക​ല്ലാ​യി​മാ​റിയ ഒരു സംഭവ​ത്തി​ലേ​ക്കാണ്‌ വിരൽചൂ​ണ്ടു​ന്നത്‌: ആത്മീയ ഇസ്രാ​യേ​ലി​ന്റെ അഥവാ അഭിഷിക്ത ക്രിസ്‌തീയ സഭയുടെ സ്ഥാപനം. (ഗലാ. 6:16) എന്നാൽ, അതുമാ​ത്രമല്ല അന്നു സംഭവി​ച്ചത്‌. അന്നു കൂടിവന്ന ജനക്കൂ​ട്ട​ത്തോ​ടു സംസാ​രി​ച്ച​പ്പോൾ പത്രോസ്‌ ‘സ്വർഗ​രാ​ജ്യ​ത്തി​ന്റെ (മൂന്ന്‌) താക്കോ​ലു​ക​ളിൽ’ ആദ്യ​ത്തേത്‌ ഉപയോ​ഗി​ച്ചു. മൂന്നു വിഭാഗം ആളുകൾക്ക്‌ ചില പ്രത്യേക പദവി​ക​ളി​ലേ​ക്കുള്ള വാതിൽ തുറന്നു​കൊ​ടു​ക്കു​ന്ന​വ​യാ​യി​രു​ന്നു ആ താക്കോ​ലു​കൾ. (മത്താ. 16:18, 19) ഒന്നാമത്തെ താക്കോൽ, ജൂതന്മാർക്കും ജൂതമതം സ്വീക​രി​ച്ച​വർക്കും സന്തോ​ഷ​വാർത്ത സ്വീക​രിച്ച്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടാ​നുള്ള അവസരം തുറന്നു​കൊ​ടു​ത്തു.d അങ്ങനെ, അവർ മിശി​ഹൈക രാജ്യ​ത്തിൽ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രു​മാ​യി ഭരിക്കാ​നുള്ള പ്രത്യാ​ശ​യോ​ടെ ആത്മീയ ഇസ്രാ​യേ​ലി​ന്റെ ഭാഗമാ​യി​ത്തീ​രു​മാ​യി​രു​ന്നു. (വെളി. 5:9, 10) കാലാ​ന്ത​ര​ത്തിൽ, ആ പദവി ശമര്യ​ക്കാർക്കും പിന്നീട്‌ ജനതക​ളിൽപ്പെ​ട്ട​വർക്കും ലഭിക്കു​മാ​യി​രു​ന്നു. എന്നാൽ എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തു​നാ​ളിൽ നടന്ന ആ നിർണാ​യക സംഭവ​ങ്ങ​ളിൽനിന്ന്‌ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു പഠിക്കാ​നാ​കും?

“അവർ ഒരിടത്ത്‌ കൂടി​യി​രി​ക്കു​ക​യാ​യി​രു​ന്നു” (പ്രവൃ. 2:1-4)

4. എ.ഡി. 33-ൽ സ്ഥാപി​ത​മായ സഭയും ഇന്നത്തെ ക്രിസ്‌തീയ സഭയും തമ്മിലുള്ള ബന്ധമെന്ത്‌?

4 ഒരു മേൽമു​റി​യിൽ ‘ഒരുമി​ച്ചു​കൂ​ടി​യി​രുന്ന,’ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യപ്പെട്ട 120-ഓളം ശിഷ്യ​ന്മാ​രിൽനി​ന്നാ​യി​രു​ന്നു ക്രിസ്‌തീയ സഭയുടെ തുടക്കം. (പ്രവൃ. 2:1) ആ ദിവസം അവസാ​നി​ച്ച​പ്പോ​ഴേ​ക്കും ക്രിസ്‌തീയ സഭയിലെ സ്‌നാ​ന​മേറ്റ അംഗങ്ങ​ളു​ടെ എണ്ണം ആയിര​ങ്ങ​ളാ​യി​ത്തീർന്നി​രു​ന്നു. ദൈവ​ഭ​യ​മുള്ള സ്‌ത്രീ​പു​രു​ഷ​ന്മാർ അടങ്ങുന്ന ഒരു സംഘട​ന​യു​ടെ ചെറി​യൊ​രു തുടക്കം മാത്ര​മാ​യി​രു​ന്നു അത്‌! ഇന്ന്‌ അത്‌ അനുദി​നം വളർന്നു​കൊ​ണ്ടി​രി​ക്കു​ന്നു! ഈ സംഘട​നയെ, അതായത്‌ ഇന്നത്തെ ക്രിസ്‌തീയ സഭയെ​യാണ്‌, ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്കാൻ’ ദൈവം ഉപയോ​ഗി​ക്കു​ന്നത്‌.—മത്താ. 24:14.

5. ഒന്നാം നൂറ്റാ​ണ്ടി​ലാ​യാ​ലും ഇന്നായാ​ലും ക്രിസ്‌തീയ സഭയു​മാ​യുള്ള സഹവാ​സ​ത്തി​ന്റെ പ്രയോ​ജനം എന്ത്‌?

5 ക്രിസ്‌തീയ സഭ അതിലെ അംഗങ്ങൾക്ക്‌, അതായത്‌ അഭിഷി​ക്തർക്കും പിന്നീടു കൂട്ടി​ച്ചേർക്ക​പ്പെട്ട ‘വേറെ ആടുകൾക്കും’ ആത്മീയ​ബ​ല​ത്തി​ന്റെ ഒരു ഉറവു​കൂ​ടി​യാണ്‌. (യോഹ. 10:16) ക്രിസ്‌തീയ സഭയിലെ അംഗങ്ങൾ പരസ്‌പരം നൽകുന്ന പിന്തു​ണയെ താൻ എത്രമാ​ത്രം വിലമ​തി​ക്കു​ന്നെന്ന്‌ റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതി​യ​പ്പോൾ പൗലോസ്‌ വ്യക്തമാ​ക്കു​ക​യു​ണ്ടാ​യി: “നിങ്ങളെ കാണാൻ എനിക്ക്‌ അത്രമാ​ത്രം ആഗ്രഹ​മുണ്ട്‌. അങ്ങനെ​യാ​കു​മ്പോൾ എന്തെങ്കി​ലും ആത്മീയ​സ​മ്മാ​നം നൽകി എനിക്കു നിങ്ങളെ ബലപ്പെ​ടു​ത്താ​മ​ല്ലോ. ശരിക്കും പറഞ്ഞാൽ എന്റെ വിശ്വാ​സ​ത്താൽ നിങ്ങൾക്കും നിങ്ങളു​ടെ വിശ്വാ​സ​ത്താൽ എനിക്കും പരസ്‌പരം പ്രോ​ത്സാ​ഹനം ലഭിക്ക​ണ​മെ​ന്നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌.”—റോമ. 1:11, 12.

റോം—ഒരു സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാനം

പ്രവൃത്തികളുടെ പുസ്‌ത​ക​ത്തി​ലെ സംഭവങ്ങൾ നടന്ന കാലത്ത്‌, വിസ്‌തൃ​തി​യു​ടെ​യും രാഷ്‌ട്രീയ പ്രാധാ​ന്യ​ത്തി​ന്റെ​യും കാര്യ​ത്തിൽ മുൻപ​ന്തി​യിൽനി​ന്നി​രുന്ന നഗരമാ​യി​രു​ന്നു റോം. പ്രതാ​പ​ത്തി​ന്റെ നാളു​ക​ളിൽ ബ്രിട്ടൻമു​തൽ വടക്കേ ആഫ്രി​ക്ക​വ​രെ​യും അറ്റ്‌ലാ​ന്റിക്‌ മഹാസ​മു​ദ്രം​മു​തൽ പേർഷ്യൻ കടലി​ടു​ക്കു​വ​രെ​യും വ്യാപി​ച്ചു​കി​ട​ന്നി​രുന്ന ഒരു സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാ​ന​മാ​യി​രു​ന്നു ഇത്‌.

വ്യത്യസ്‌ത സംസ്‌കാ​ര​ങ്ങ​ളു​ടെ​യും വർഗങ്ങ​ളു​ടെ​യും ഭാഷക​ളു​ടെ​യും അന്ധവി​ശ്വാ​സ​ങ്ങ​ളു​ടെ​യും സംഗമ​സ്ഥാ​ന​മാ​യി​രു​ന്നു റോം. സാമ്രാ​ജ്യ​ത്തി​ന്റെ നാനാ​ഭാ​ഗ​ത്തു​നി​ന്നു​മുള്ള വ്യാപാ​രി​കൾക്കും സഞ്ചാരി​കൾക്കും റോമിൽ എത്തി​ച്ചേ​രാൻ അവിടത്തെ മികച്ച റോഡു​കൾ സഹായ​ക​മാ​യി. ഇടതട​വി​ല്ലാ​തെ വന്നും​പോ​യു​മി​രുന്ന ചരക്കു​ക​പ്പ​ലു​കൾ നഗരത്തി​നാ​വ​ശ്യ​മായ ഭക്ഷ്യസാ​ധ​ന​ങ്ങ​ളും ആഡംബ​ര​വ​സ്‌തു​ക്ക​ളും അടുത്തുള്ള തുറമു​ഖ​മായ ഓസ്റ്റി​യ​യിൽ ഇറക്കി​യി​രു​ന്നു.

എ.ഡി. ഒന്നാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും റോമി​ലെ ജനസംഖ്യ പത്തുലക്ഷം കവിഞ്ഞി​രു​ന്നു. വധശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെ​ട്ടി​രുന്ന കുറ്റവാ​ളി​കൾ, അച്ഛനമ്മ​മാർ ഉപേക്ഷി​ക്കു​ക​യോ വിറ്റു​ക​ള​യു​ക​യോ ചെയ്‌ത കുട്ടികൾ, റോമൻ​സൈ​ന്യം തടവു​കാ​രാ​യി പിടി​ച്ചവർ എന്നിവ​ര​ട​ങ്ങുന്ന അടിമ​ക​ളാ​യി​രു​ന്നി​രി​ക്കണം ജനസം​ഖ്യ​യു​ടെ പകുതി​ഭാ​ഗ​വും. റോമി​ലേക്ക്‌ അടിമ​ക​ളാ​യി കൊണ്ടു​വ​ന്ന​വ​രു​ടെ കൂട്ടത്തിൽ, റോമൻ ജനറലായ പോംപി, ബി.സി. 63-ൽ യരുശ​ലേ​മി​നെ ആക്രമി​ച്ച​പ്പോൾ തടവു​കാ​രാ​ക്കിയ ജൂതന്മാ​രും ഉണ്ടായി​രു​ന്നു.

അടിമകളല്ലാത്തവരുടെ കാര്യ​മോ? മിക്കവ​രും​തന്നെ പാപ്പരാ​യി​രു​ന്നു. ബഹുനി​ല​ക്കെ​ട്ടി​ട​ങ്ങ​ളിൽ തിങ്ങി​പ്പാർത്തി​രുന്ന ഇവർ റോമൻ ഭരണകൂ​ട​ത്തി​ന്റെ സഹായം​കൊ​ണ്ടാണ്‌ കഴിഞ്ഞു​കൂ​ടി​യി​രു​ന്നത്‌. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും, ലോകം കണ്ടിട്ടു​ള്ള​തി​ലേ​ക്കും ആഡംബ​ര​പൂർണ​മായ കെട്ടി​ട​ങ്ങൾകൊണ്ട്‌ തലസ്ഥാ​ന​ന​ഗരി മോടി​പി​ടി​പ്പി​ക്കു​ന്ന​തിൽ ചക്രവർത്തി​മാർ ഒട്ടും പിശു​ക്കു​കാ​ണി​ച്ചില്ല. ദ്വന്ദ്വ​യു​ദ്ധങ്ങൾ, തേരോ​ട്ട​മ​ത്സ​രങ്ങൾ, കലാപ​രി​പാ​ടി​കൾ എന്നിവ അരങ്ങേ​റി​യി​രുന്ന പ്രദർശ​ന​ശാ​ല​ക​ളും വൻസ്റ്റേ​ഡി​യ​ങ്ങ​ളും അവയിൽപ്പെ​ടും; പൊതു​ജ​ന​ങ്ങൾക്ക്‌ പ്രവേ​ശനം സൗജന്യ​മാ​യി​രു​ന്നു.

6, 7. എല്ലാ ജനതക​ളോ​ടും പ്രസം​ഗി​ക്കാ​നുള്ള യേശു​വി​ന്റെ കല്പന ഇന്ന്‌ ക്രിസ്‌തീയ സഭ നിർവ​ഹി​ക്കു​ന്നത്‌ എങ്ങനെ?

6 ഇന്നത്തെ ക്രിസ്‌തീയ സഭയ്‌ക്കും ഒന്നാം നൂറ്റാ​ണ്ടി​ലെ സഭയുടെ അതേ ലക്ഷ്യങ്ങ​ളാ​ണു​ള്ളത്‌. പ്രയാ​സ​ക​ര​വും അതേസ​മയം ആവേശ​ജ​ന​ക​വു​മായ ഒരു നിയമനം യേശു ശിഷ്യ​ന്മാർക്കു നൽകു​ക​യു​ണ്ടാ​യി. യേശു അവരോ​ടു പറഞ്ഞു: “എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കു​ക​യും പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ അവരെ സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും വേണം.”—മത്താ. 28:19, 20.

7 ഈ വേല നിർവ​ഹി​ക്കാൻ ഇന്ന്‌ യഹോവ ഉപയോ​ഗി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ സഭയെ​യാണ്‌. വ്യത്യസ്‌ത ഭാഷക്കാ​രോട്‌ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നത്‌ അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ ആ ലക്ഷ്യത്തിൽ 1,000-ത്തിലേറെ ഭാഷക​ളിൽ ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ പുറത്തി​റ​ക്കി​യി​രി​ക്കു​ന്നു. ക്രിസ്‌തീയ സഭയോ​ടൊത്ത്‌ സജീവ​മാ​യി സഹവസി​ക്കു​ക​യും പ്രസംഗ-ശിഷ്യ​രാ​ക്കൽ വേലയിൽ ക്രമമാ​യി പങ്കെടു​ക്കു​ക​യും ചെയ്യുന്ന ഒരാളാ​ണോ നിങ്ങൾ? എങ്കിൽ, നിങ്ങൾക്ക്‌ സന്തോ​ഷി​ക്കാൻ വകയുണ്ട്‌; കാരണം, യഹോ​വ​യു​ടെ നാമത്തി​നു സമഗ്ര​സാ​ക്ഷ്യം നൽകാ​നുള്ള അതുല്യ​പ​ദവി ലഭിച്ചി​രി​ക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ്‌ നിങ്ങൾ.

8. ക്രിസ്‌തീ​യ​സ​ഭ​യി​ലൂ​ടെ നമുക്ക്‌ എന്തു സഹായം ലഭിക്കു​ന്നു?

8 ഈ ദുർഘ​ട​കാ​ലത്ത്‌ സന്തോ​ഷ​ത്തോ​ടെ മുന്നേ​റാൻ നമ്മെ സഹായി​ക്കു​ന്ന​തി​നാ​യി യഹോവ ചെയ്‌തി​രി​ക്കുന്ന ഒരു കരുത​ലാണ്‌ ലോക​വ്യാ​പ​ക​മാ​യുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ സമൂഹം. എബ്രായ ക്രിസ്‌ത്യാ​നി​കൾക്ക്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോ​ദി​പ്പി​ക്കാ​മെന്നു നന്നായി ചിന്തി​ക്കുക. അതു​കൊണ്ട്‌ ചിലർ ശീലമാ​ക്കി​യി​രി​ക്കു​ന്ന​തു​പോ​ലെ നമ്മുടെ യോഗ​ങ്ങൾക്കു കൂടി​വ​രാ​തി​രി​ക്ക​രുത്‌; പകരം നമുക്കു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാം. ആ ദിവസം അടുത്ത​ടുത്ത്‌ വരുന്നതു കാണു​മ്പോൾ നമ്മൾ ഇതു കൂടു​തൽക്കൂ​ടു​തൽ ചെയ്യേ​ണ്ട​താണ്‌.” (എബ്രാ. 10:24, 25) നമുക്കു പ്രോ​ത്സാ​ഹനം ലഭിക്കാ​നും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഉള്ള ഒരു ദിവ്യ​ക്ര​മീ​ക​ര​ണ​മാണ്‌ ക്രിസ്‌തീയ സഭ. അതു​കൊണ്ട്‌ നിങ്ങളു​ടെ ആത്മീയ സഹോ​ദ​ര​ങ്ങ​ളോട്‌ പറ്റിനിൽക്കുക. ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ കൂടി​വ​രു​ന്നത്‌ ഒരിക്ക​ലും മുടക്ക​രുത്‌!

‘അവരുടെ ഭാഷക​ളിൽ സംസാ​രി​ക്കു​ന്നതു കേട്ടു’ (പ്രവൃ. 2:5-13)

തിരക്കുള്ള ഒരു തെരുവിൽ യേശുവിന്റെ ശിഷ്യന്മാർ ജൂതന്മാരെയും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്‌തവരെയും സന്തോഷവാർത്ത അറിയിക്കുന്നു.

“അവർ നമ്മുടെ ഭാഷക​ളിൽ ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങൾ പറയു​ന്നതു (നമ്മൾ) കേൾക്കു​ന്നു!”—പ്രവൃ​ത്തി​കൾ 2:11

9, 10. മറ്റൊരു ഭാഷ സംസാ​രി​ക്കു​ന്ന​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ചിലർ എന്തു ശ്രമം ചെയ്‌തി​രി​ക്കു​ന്നു?

9 എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ സന്നിഹി​ത​രാ​യി​രുന്ന, ജൂതന്മാ​രും ജൂതമ​ത​ത്തി​ലേക്ക്‌ പരിവർത്തനം ചെയ്‌ത​വ​രും അടങ്ങുന്ന ആ ജനക്കൂ​ട്ട​ത്തി​ന്റെ ആഹ്ലാദം ഒന്നു ഭാവന​യിൽ കാണുക! കൂടി​വ​ന്ന​വ​രിൽ മിക്കവ​രും പൊതു​വായ ഒരു ഭാഷ—ഗ്രീക്കോ എബ്രാ​യ​യോ—സംസാ​രി​ച്ചി​രു​ന്നി​രി​ക്കാം. എന്നാൽ ഇപ്പോൾ ‘അവരുടെ ഭാഷക​ളിൽ സംസാ​രി​ക്കു​ന്നത്‌’ അവർ കേൾക്കു​ന്നു! (പ്രവൃ. 2:6) തങ്ങളുടെ മാതൃ​ഭാ​ഷ​യിൽ സന്തോ​ഷ​വാർത്ത കേട്ടത്‌ തീർച്ച​യാ​യും അവരുടെ ഹൃദയത്തെ സ്‌പർശി​ച്ചി​ട്ടു​ണ്ടാ​കണം. ഇന്ന്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ അന്യഭാ​ഷകൾ സംസാ​രി​ക്കാ​നുള്ള അത്ഭുത​പ്രാ​പ്‌തി​യില്ല എന്നതു ശരിതന്നെ. എന്നാൽ എല്ലാ ജനതക​ളി​ലും​പെട്ട ആളുക​ളോട്‌ രാജ്യ​ദൂത്‌ ഘോഷി​ക്കാൻ പലരും പ്രത്യേക ശ്രമം ചെയ്യു​ന്നുണ്ട്‌. എങ്ങനെ? അടുത്തുള്ള ഒരു അന്യഭാ​ഷാ​സ​ഭ​യി​ലോ മറ്റൊരു ദേശത്തോ സേവി​ക്കു​ന്ന​തി​നു​വേണ്ടി ചിലർ ഒരു പുതിയ ഭാഷ പഠിച്ചി​രി​ക്കു​ന്നു. അവർ ചെയ്യുന്ന ശ്രമം ആ ഭാഷക്കാ​രായ പലരും വളരെ മതി​പ്പോ​ടെ​യാണ്‌ കാണു​ന്നത്‌.

10 ക്രിസ്റ്റീൻ എന്ന സഹോ​ദ​രി​യു​ടെ കാര്യ​മെ​ടു​ക്കുക. മറ്റ്‌ ഏഴു സാക്ഷി​ക​ളോ​ടൊ​പ്പം അവർ ഒരു ഗുജറാ​ത്തി ഭാഷാ കോഴ്‌സിൽ ചേർന്നു. പിന്നീട്‌, ഗുജറാ​ത്തി സംസാ​രി​ക്കുന്ന ഒരു സഹജോ​ലി​ക്കാ​രി​യെ കണ്ടപ്പോൾ ക്രിസ്റ്റീൻ അവളെ ഗുജറാ​ത്തി​യിൽ അഭിവാ​ദനം ചെയ്‌തു. അത്ഭുത​പ്പെ​ട്ടു​പോയ ആ യുവതി, ക്രിസ്റ്റീൻ ഇത്ര ബുദ്ധി​മു​ട്ടുള്ള ഗുജറാ​ത്തി ഭാഷ പഠിക്കു​ന്നത്‌ എന്തിനാ​ണെന്നു ചോദി​ച്ചു. അത്‌ നല്ലൊരു സാക്ഷ്യം നൽകു​ന്ന​തിൽ കലാശി​ച്ചു. ആ യുവതി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “നിങ്ങൾ അറിയി​ക്കുന്ന സന്ദേശം പ്രാധാ​ന്യ​മുള്ള ഒന്നുത​ന്നെ​യാ​യി​രി​ക്കണം.”

11. മറ്റു ഭാഷക്കാ​രോട്‌ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നമുക്ക്‌ എങ്ങനെ തയ്യാറാ​കാം?

11 നമുക്ക്‌ എല്ലാവർക്കും പുതി​യൊ​രു ഭാഷ പഠിക്കാൻ പറ്റില്ല എന്നതു ശരിതന്നെ. എന്നാൽ മറ്റു ഭാഷക്കാ​രോട്‌ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നമുക്കു സാധി​ക്കും. എങ്ങനെ? JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേഷൻ ഉപയോ​ഗി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ പ്രദേ​ശത്ത്‌ മറ്റൊരു ഭാഷ സംസാ​രി​ക്കുന്ന ആളുകളെ അഭിവാ​ദനം ചെയ്യാൻ പഠിക്കാം. ആ ഭാഷക്കാർക്ക്‌ താത്‌പ​ര്യം തോന്നാൻ സാധ്യ​ത​യുള്ള ചില പദപ്ര​യോ​ഗ​ങ്ങ​ളും നിങ്ങൾക്കു പഠിക്കാം. അവരെ jw.org പരിച​യ​പ്പെ​ടു​ത്തുക. അവരുടെ ഭാഷയിൽ എത്ര​ത്തോ​ളം വീഡി​യോ​ക​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ലഭ്യമാ​യി​ട്ടു​ണ്ടെന്നു കാണി​ച്ചു​കൊ​ടു​ക്കാം. ശുശ്രൂ​ഷ​യിൽ ഈ ഉപകര​ണ​ങ്ങ​ളൊ​ക്കെ ഉപയോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌? ഒന്നാം നൂറ്റാ​ണ്ടിൽ മറ്റു ദേശങ്ങ​ളിൽനിന്ന്‌ വന്നവർ “അവരുടെ ഭാഷക​ളിൽ” സന്തോ​ഷ​വാർത്ത കേട്ട​പ്പോൾ അതിശ​യി​ച്ചു​പോ​യി. അപ്പോൾ അന്നത്തെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു തോന്നിയ അതേ സന്തോഷം നമുക്കും ലഭിക്കും.

ജൂതന്മാർ—മെസൊപ്പൊത്താമ്യയിലും ഈജിപ്‌തിലും

യേശുക്രിസ്‌തുവിന്റെ കാലത്തെ യഹൂദ​ജ​ന​ത​യു​ടെ ചരിത്രം [ബി.സി. 175-എ.ഡി. 135 (ഇംഗ്ലീഷ്‌)] എന്ന പുസ്‌തകം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അസീറി​യ​ക്കാ​രും ബാബി​ലോൺകാ​രും നാടു​ക​ട​ത്തിയ പത്തു​ഗോ​ത്ര [ഇസ്രാ​യേൽ] രാജ്യ​ത്തി​ലെ​യും യഹൂദ​യി​ലെ​യും ആളുക​ളു​ടെ പിൻഗാ​മി​കൾ മെസൊ​പ്പൊ​ത്താ​മ്യ, മേദ്യ, ബാബി​ലോ​ണിയ എന്നിവി​ട​ങ്ങ​ളിൽ താമസ​മാ​ക്കി.” എസ്ര 2:64 പറയു​ന്ന​പ്ര​കാ​രം, 42,360 ഇസ്രാ​യേ​ല്യർ മാത്ര​മാണ്‌ ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു മടങ്ങി​യത്‌. ബി.സി. 537-ലാണ്‌ ഇതു സംഭവി​ച്ചത്‌. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ “ബാബി​ലോ​ണി​യ​യ്‌ക്കു ചുറ്റു​മാ​യി” പതിനാ​യി​ര​ക്ക​ണ​ക്കിന്‌ ജൂതന്മാർ ജീവി​ച്ചി​രു​ന്നു​വെന്ന്‌ ഫ്‌ളേ​വി​യസ്‌ ജോസീ​ഫസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇവരാണ്‌ എ.ഡി. മൂന്നാം നൂറ്റാ​ണ്ടു​മു​തൽ അഞ്ചാം നൂറ്റാ​ണ്ടു​വ​രെ​യുള്ള കാലത്ത്‌ ബാബി​ലോ​ണി​യൻ തൽമൂദ്‌ തയ്യാറാ​ക്കി​യത്‌.

ബി.സി. ആറാം നൂറ്റാ​ണ്ടു​മു​ത​ലെ​ങ്കി​ലും ഈജി​പ്‌തിൽ ജൂതന്മാർ വസിച്ചി​രു​ന്നു​വെന്ന്‌ രേഖകൾ സൂചി​പ്പി​ക്കു​ന്നു. അതേ കാലഘ​ട്ട​ത്തിൽ, മെംഫിസ്‌ (അഥവാ നോഫ്‌) ഉൾപ്പെടെ ഈജി​പ്‌തി​ലെ പല സ്ഥലങ്ങളി​ലും ജീവി​ച്ചി​രുന്ന ജൂതന്മാർക്ക്‌ യിരെമ്യ ഒരു സന്ദേശം നൽകി​യ​താ​യി ബൈബിൾ പറയുന്നു. (യിരെ. 44:1, അടിക്കു​റിപ്പ്‌) ഈജി​പ്‌തി​ലേക്ക്‌ കൂടുതൽ ജൂതന്മാർ കുടി​യേ​റി​പ്പാർത്തത്‌ യവനകാ​ല​ഘ​ട്ട​ത്തി​ലാ​യി​രി​ക്കണം. അലക്‌സാൻഡ്രി​യ​യി​ലെ ആദ്യകാല താമസ​ക്കാ​രു​ടെ കൂട്ടത്തിൽ ജൂതന്മാർ ഉണ്ടായി​രു​ന്നു​വെന്ന്‌ ജോസീ​ഫസ്‌ പറയുന്നു. കാലാ​ന്ത​ര​ത്തിൽ, അലക്‌സാൻഡ്രി​യ​യു​ടെ ഒരു ഭാഗം മുഴുവൻ അവർക്ക്‌ ലഭിച്ചു. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ ഏതാണ്ട്‌ പത്തുലക്ഷം ജൂതന്മാർ ഈജി​പ്‌തിൽ—“ലിബി​യ​മു​തൽ എത്യോ​പ്യ​യു​ടെ അതിർത്തി​വരെ”—ഉണ്ടായി​രു​ന്നു​വെന്ന്‌ ജൂത എഴുത്തു​കാ​ര​നായ ഫൈലോ ഉറപ്പി​ച്ചു​പ​റ​യു​ന്നു.

“പത്രോസ്‌ . . . എഴു​ന്നേ​റ്റു​നി​ന്നു” (പ്രവൃ. 2:14-37)

12. (എ) എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ നടന്ന അത്ഭുത​ക​ര​മായ സംഭവ​ത്തെ​ക്കു​റിച്ച്‌ യോവേൽ പ്രവാ​ചകൻ സൂചി​പ്പി​ച്ചി​രു​ന്നത്‌ എങ്ങനെ? (ബി) യോവേൽ പ്രവച​ന​ത്തിന്‌ ഒന്നാം നൂറ്റാ​ണ്ടിൽ ഒരു നിവൃത്തി പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌ എന്തു​കൊണ്ട്‌?

12 വ്യത്യസ്‌ത ദേശക്കാ​രായ ആ ജനത്തോ​ടു സംസാ​രി​ക്കു​ന്ന​തി​നാ​യി ‘പത്രോസ്‌ എഴു​ന്നേ​റ്റു​നി​ന്നു.’ (പ്രവൃ. 2:14) അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കാ​നുള്ള പ്രാപ്‌തി, യോവേൽ പ്രവച​ന​ത്തി​ലെ വാക്കു​ക​ളു​ടെ നിവൃ​ത്തി​യാ​യി ദൈവം നൽകി​യ​താ​ണെന്ന്‌ പത്രോസ്‌ ശ്രോ​താ​ക്കൾക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. പ്രവചനം ഇങ്ങനെ പറയുന്നു: “ഞാൻ എല്ലാ തരം ആളുക​ളു​ടെ മേലും എന്റെ ആത്മാവി​നെ പകരും.” (യോവേ. 2:28) “ഞാൻ പിതാ​വി​നോട്‌ അപേക്ഷി​ക്കു​മ്പോൾ പിതാവ്‌ മറ്റൊരു സഹായി​യെ നിങ്ങൾക്കു തരും” എന്ന്‌ സ്വർഗാ​രോ​ഹ​ണ​ത്തി​നു​മുമ്പ്‌ യേശു​വും തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞി​രു​ന്നു. ആ സഹായി ‘പരിശു​ദ്ധാ​ത്മാവ്‌’ ആണെന്ന്‌ യേശു വ്യക്തമാ​ക്കി.—യോഹ. 14:16, 17.

13, 14. ശ്രോ​താ​ക്ക​ളു​ടെ ഹൃദയത്തെ സ്‌പർശി​ക്കും​വി​ധം സംസാ​രി​ക്കാൻ പത്രോസ്‌ ശ്രമി​ച്ചത്‌ എങ്ങനെ, നമുക്ക്‌ അത്‌ എങ്ങനെ അനുക​രി​ക്കാം?

13 “നിങ്ങൾ സ്‌തം​ഭ​ത്തിൽ തറച്ചു​കൊന്ന ഈ യേശു​വി​നെ ദൈവം കർത്താ​വും ക്രിസ്‌തു​വും ആക്കിയെന്ന യാഥാർഥ്യം ഇസ്രാ​യേൽഗൃ​ഹം മുഴു​വ​നും അറിയട്ടെ” എന്ന ശക്തമായ വാക്കു​ക​ളോ​ടെ​യാണ്‌ പത്രോസ്‌ തന്റെ പ്രസംഗം ഉപസം​ഹ​രി​ക്കു​ന്നത്‌. (പ്രവൃ. 2:36) യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറച്ചു​കൊ​ന്ന​പ്പോൾ, പത്രോ​സി​ന്റെ ശ്രോ​താ​ക്ക​ളിൽ മിക്കവ​രും അവിടെ ഉണ്ടായി​രു​ന്നി​ല്ലെ​ങ്കി​ലും ഒരു ജനതയെന്ന നിലയിൽ അവർ അതിന്‌ ഉത്തരവാ​ദി​ക​ളാ​യി​രു​ന്നു. എന്നിട്ടും, പത്രോസ്‌ ആദര​വോ​ടെ, ഹൃദയ​സ്‌പർശി​യായ വിധത്തി​ലാണ്‌ ആ സഹജൂ​ത​ന്മാ​രെ അഭിസം​ബോ​ധ​ന​ചെ​യ്‌തു സംസാ​രി​ച്ചത്‌. ശ്രോ​താ​ക്കളെ മാനസാ​ന്ത​ര​ത്തി​ലേക്ക്‌ നയിക്കു​ക​യാ​യി​രു​ന്നു പത്രോ​സി​ന്റെ ലക്ഷ്യം; അല്ലാതെ, അവരെ കുറ്റ​പ്പെ​ടു​ത്തു​ക​യ​ല്ലാ​യി​രു​ന്നു. പത്രോ​സി​ന്റെ വാക്കുകൾ അവരെ ദേഷ്യം​പി​ടി​പ്പി​ച്ചോ? ഒരിക്ക​ലു​മില്ല. പകരം, “മനസ്സാ​ക്ഷി​ക്കു​ത്തു തോന്നിയ” അവർ പത്രോ​സി​നോട്‌ ഇങ്ങനെ ചോദി​ച്ചു: “ഞങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌?” പത്രോ​സി​ന്റെ വാക്കുകൾ അവരുടെ മനസ്സിൽത്ത​ട്ടാ​നുള്ള ഒരു കാരണം, ആദര​വോ​ടെ​യുള്ള പത്രോ​സി​ന്റെ സമീപനം ആയിരി​ക്കണം; അത്‌ അവർ മാനസാ​ന്ത​ര​പ്പെ​ടാൻ ഇടയാ​ക്കു​ക​യും ചെയ്‌തു.—പ്രവൃ. 2:37.

14 ഹൃദയ​സ്‌പർശി​യായ വിധത്തിൽ സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന കാര്യ​ത്തിൽ നമുക്കു പത്രോ​സി​ന്റെ മാതൃക അനുക​രി​ക്കാ​നാ​കും. വീട്ടു​കാ​രൻ പറയുന്ന തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ എല്ലാ വീക്ഷണ​ങ്ങ​ളും നാം അപ്പോൾത്തന്നെ തിരു​ത്തേ​ണ്ട​തില്ല. പകരം, നമുക്കു യോജി​ക്കാൻ കഴിയുന്ന ആശയങ്ങളെ അടിസ്ഥാ​ന​മാ​ക്കി അവരോ​ടു സംസാ​രി​ക്കാ​വു​ന്ന​താണ്‌. അതിനു​ശേഷം, ദൈവ​വ​ച​ന​ത്തിൽനിന്ന്‌ നയപൂർവം കാര്യങ്ങൾ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​നാ​കും. ഈ വിധത്തിൽ ബൈബിൾസ​ത്യ​ങ്ങൾ അവതരി​പ്പി​ക്കു​മ്പോൾ, ആത്മാർഥ​ഹൃ​ദ​യ​മു​ള്ളവർ ശ്രദ്ധി​ക്കാൻ ഏറെ സാധ്യ​ത​യുണ്ട്‌.

ക്രിസ്‌ത്യാനിത്വം—പൊ​ന്തൊ​സിൽ

എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തു​നാ​ളിൽ പത്രോ​സി​ന്റെ പ്രസംഗം കേട്ടവ​രു​ടെ കൂട്ടത്തിൽ ഏഷ്യാ​മൈ​ന​റി​ന്റെ വടക്കേ അറ്റത്തുള്ള ഒരു ജില്ലയായ പൊ​ന്തൊ​സിൽനി​ന്നുള്ള ജൂതന്മാ​രും ഉണ്ടായി​രു​ന്നു. (പ്രവൃ. 2:9) അവരിൽ ചിലരി​ലൂ​ടെ പൊ​ന്തൊ​സിൽ സുവി​ശേ​ഷ​മെ​ത്തി​യി​രി​ക്കണം; പൊ​ന്തൊസ്‌ ഉൾപ്പെ​ടെ​യുള്ള സ്ഥലങ്ങളിൽ “ചിതറി​പ്പാർക്കുന്ന” വിശ്വാ​സി​കൾക്ക്‌ പത്രോസ്‌ തന്റെ ആദ്യത്തെ കത്ത്‌ എഴുതി എന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്നത്‌ അതാണ്‌.g (1 പത്രോ. 1:1) ഈ ക്രിസ്‌ത്യാ​നി​കൾ ‘പല തരം പരീക്ഷ​ണ​ങ്ങ​ളാൽ കഷ്ടപ്പെ​ട്ടി​രു​ന്ന​വ​രാ​ണെന്ന്‌’ പത്രോ​സി​ന്റെ കത്ത്‌ കാണി​ക്കു​ന്നു. (1 പത്രോ. 1:6) വിശ്വാ​സ​ത്തെ​പ്ര​തി​യുള്ള ഈ പരീക്ഷ​ക​ളിൽ എതിർപ്പും ഉപദ്ര​വ​വും ഉൾപ്പെ​ട്ടി​രി​ക്കാം.

പൊന്തൊസിലെ ക്രിസ്‌ത്യാ​നി​കൾ അഭിമു​ഖീ​ക​രി​ച്ചി​രുന്ന മറ്റു പരി​ശോ​ധ​ന​ക​ളെ​ക്കു​റി​ച്ചുള്ള സൂചനകൾ ബിഥുന്യ, പൊ​ന്തൊസ്‌ എന്നീ റോമൻ സംസ്ഥാ​ന​ങ്ങ​ളു​ടെ ഗവർണ​റായ പ്ലിനി ദി യങ്ങറും ട്രാജൻ ചക്രവർത്തി​യും തമ്മിലുള്ള കത്തിട​പാ​ടു​ക​ളിൽ കാണാ​നാ​കും. ക്രിസ്‌ത്യാ​നി​ത്വം എന്ന “പകർച്ച​വ്യാ​ധി” പ്രായ-ലിംഗ-സ്ഥാന​ഭേ​ദ​മെ​ന്യേ സകലർക്കും ഭീഷണി ഉയർത്തി​യി​രി​ക്കു​ക​യാ​ണെന്ന്‌ എ.ഡി. 112-നോട​ടുത്ത്‌ പൊ​ന്തൊ​സിൽവെച്ച്‌ എഴുതിയ കത്തിൽ പ്ലിനി റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി. ക്രിസ്‌ത്യാ​നി​ക​ളാ​യി​രി​ക്കു​ന്ന​തി​ന്റെ പേരിൽ കുറ്റം​ചു​മ​ത്ത​പ്പെ​ട്ട​വർക്ക്‌ തങ്ങളുടെ വിശ്വാ​സം ഉപേക്ഷി​ക്കാൻ പ്ലിനി അവസരം നൽകി. അങ്ങനെ ചെയ്യാൻ കൂട്ടാ​ക്കാ​തി​രു​ന്ന​വർക്ക്‌ അയാൾ വധശിക്ഷ വിധിച്ചു. ക്രിസ്‌തു​വി​നെ പഴിക്കു​ക​യോ ദേവന്മാ​രു​ടെ​യോ ട്രാജന്റെ പ്രതി​മ​യു​ടെ​യോ മുമ്പാകെ പ്രാർഥി​ക്കു​ക​യോ ചെയ്‌ത​വ​രെ​യെ​ല്ലാം അയാൾ വിട്ടയച്ചു. എന്നാൽ ഇത്തരം കാര്യങ്ങൾ “യഥാർഥ ക്രിസ്‌ത്യാ​നി​ക​ളെ​ക്കൊ​ണ്ടു ചെയ്യി​ക്കാൻ പറ്റില്ല” എന്ന്‌ പ്ലിനി സമ്മതി​ക്കു​ക​യു​ണ്ടാ​യി.

g “ചിതറി​പ്പാർക്കുന്ന” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പദം സാധാരണ ഉപയോ​ഗി​ച്ചി​രു​ന്നത്‌ സ്വദേ​ശ​ത്തു​നിന്ന്‌ ചിതറി​പ്പോയ ജൂതന്മാ​രെ കുറി​ക്കാ​നാണ്‌. ആദ്യം ക്രിസ്‌ത്യാ​നി​ത്വം സ്വീക​രി​ച്ച​വ​രിൽ പലരും ജൂതന്മാ​രാ​യി​രു​ന്നു എന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.

‘നിങ്ങൾ സ്‌നാ​ന​മേൽക്കൂ’ (പ്രവൃ. 2:38-47)

15. (എ) പത്രോസ്‌ എന്തു പ്രസ്‌താ​വ​ന​യാണ്‌ നടത്തി​യത്‌, അതുകേട്ട ആളുകൾ എന്തു ചെയ്‌തു? (ബി) പെന്തി​ക്കോ​സ്‌തു​നാ​ളിൽ സന്തോ​ഷ​വാർത്ത കേട്ട ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ അന്നുതന്നെ സ്‌നാ​ന​മേൽക്കാൻ യോഗ്യ​രാ​യി​ത്തീർന്നത്‌ എങ്ങനെ?

15 എ.ഡി. 33-ലെ ആവേശ​നിർഭ​ര​മായ പെന്തി​ക്കോ​സ്‌തു​നാ​ളിൽ താൻ പറഞ്ഞതു ശ്രദ്ധിച്ച ജൂതന്മാ​രോ​ടും ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വ​രോ​ടും പത്രോസ്‌ ഇങ്ങനെ പറഞ്ഞു: ‘മാനസാ​ന്ത​ര​പ്പെടൂ, നിങ്ങൾ സ്‌നാ​ന​മേൽക്കൂ.’ (പ്രവൃ. 2:38) അങ്ങനെ, ഏതാണ്ട്‌ 3,000 പേർ സ്‌നാ​ന​മേറ്റു; സാധ്യ​ത​യ​നു​സ​രിച്ച്‌, യരുശ​ലേ​മി​ലും സമീപ പ്രദേ​ശ​ത്തും ഉള്ള ജലാശ​യ​ങ്ങ​ളി​ലാ​യി​രു​ന്നു സ്‌നാനം.e ആകട്ടെ, അവർ തിടു​ക്ക​ത്തിൽ എടുത്ത ഒരു തീരു​മാ​ന​മാ​യി​രു​ന്നോ അത്‌? ബൈബിൾ വിദ്യാർഥി​ക​ളും ക്രിസ്‌തീയ കുടും​ബ​ത്തി​ലെ കുട്ടി​ക​ളും യോഗ്യത പ്രാപി​ക്കു​ന്ന​തി​നു​മുമ്പ്‌ സ്‌നാ​ന​മേൽക്കു​ന്ന​തി​നെ ഈ വിവരണം ന്യായീ​ക​രി​ക്കു​ന്നു​ണ്ടോ? ഇല്ല. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ സ്‌നാ​ന​മേറ്റ എല്ലാവ​രും ദൈവ​വ​ചനം നന്നായി പഠിച്ചി​ട്ടു​ള്ള​വ​രാ​യി​രു​ന്നു; അവർ യഹോ​വ​യ്‌ക്കു സമർപ്പി​ക്ക​പ്പെട്ട ഒരു ജനതയു​ടെ ഭാഗമാ​യി​രു​ന്നു; മാത്രമല്ല, അവർ നല്ല തീക്ഷ്‌ണ​ത​യു​ള്ള​വ​രു​മാ​യി​രു​ന്നു; കാരണം ദീർഘ​ദൂ​രം യാത്ര​ചെ​യ്‌താണ്‌ അവരിൽ ചിലർ ഈ വാർഷി​കോ​ത്സ​വ​ത്തിന്‌ എത്തിയത്‌. ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നിവർത്തി​ക്കു​ന്ന​തിൽ യേശു​ക്രി​സ്‌തു വഹിക്കുന്ന നിർണാ​യക പങ്കി​നെ​ക്കു​റി​ച്ചുള്ള സത്യം സ്വീക​രി​ച്ച​ശേഷം ദൈവത്തെ തുടർന്നും സേവി​ക്കാൻ അവർ തയ്യാറാ​യി—ക്രിസ്‌തു​വി​ന്റെ സ്‌നാ​ന​മേറ്റ ശിഷ്യ​ന്മാ​രെ​ന്ന​നി​ല​യിൽ.

ജൂതമതം സ്വീക​രി​ച്ച​വർ

എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ “ജൂതന്മാ​രും ജൂതമതം സ്വീക​രി​ച്ച​വ​രും” പത്രോ​സി​ന്റെ പ്രസംഗം കേട്ടതാ​യി തിരു​വെ​ഴു​ത്തു​ക​ളിൽ നാം കാണുന്നു.—പ്രവൃ. 2:10.

ഭക്ഷ്യവിതരണമെന്ന “പ്രധാ​ന​പ്പെട്ട കാര്യ​ത്തി​നു​വേണ്ടി” നിയമി​ക്ക​പ്പെട്ട പുരു​ഷ​ന്മാ​രു​ടെ കൂട്ടത്തിൽ ഉണ്ടായി​രുന്ന നിക്കൊ​ലാ​വൊ​സി​നെ​ക്കു​റിച്ച്‌, ‘ജൂതമതം സ്വീക​രിച്ച അന്ത്യോ​ക്യ​ക്കാ​രൻ’ എന്നാണ്‌ പരാമർശി​ച്ചി​രി​ക്കു​ന്നത്‌. (പ്രവൃ. 6:3-5) ജൂതമതം സ്വീക​രി​ച്ചി​രുന്ന ജനതക​ളിൽപ്പെ​ട്ട​വരെ അഥവാ ജൂതന്മാ​ര​ല്ലാ​ത്ത​വരെ എല്ലാ അർഥത്തി​ലും ജൂതന്മാ​രാ​യാണ്‌ കണക്കാ​ക്കി​യി​രു​ന്നത്‌; കാരണം അവർ ഇസ്രാ​യേ​ല്യ​രു​ടെ ദൈവ​ത്തെ​യും മോശ​യു​ടെ നിയമ​ത്തെ​യും അംഗീ​ക​രി​ക്കു​ക​യും മറ്റു ദേവന്മാ​രെ തിരസ്‌ക​രി​ക്കു​ക​യും പരി​ച്ഛേ​ദ​ന​യേൽക്കു​ക​യും (പുരു​ഷ​ന്മാ​രാ​ണെ​ങ്കിൽ) ഇസ്രാ​യേൽ ജനത​യോ​ടൊ​പ്പം ഇഴുകി​ച്ചേ​രു​ക​യും ചെയ്‌തി​രു​ന്നു.

ബി.സി. 537-ൽ ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തിൽനിന്ന്‌ വിമോ​ചി​ത​രാ​യ​ശേഷം ജൂതന്മാ​രിൽ പലരും ഇസ്രാ​യേ​ലിൽനിന്ന്‌ അകലെ​യുള്ള പ്രദേ​ശ​ങ്ങ​ളിൽ താമസ​മാ​ക്കി. എന്നുവ​രി​കി​ലും അവർ ജൂതമതം പിൻപ​റ്റി​യി​രു​ന്നു. അങ്ങനെ, പുരാതന മധ്യപൂർവ​ദേ​ശ​ത്തും അതു​പോ​ലെ മറ്റ്‌ ഇടങ്ങളി​ലും ഉള്ള ആളുകൾ ജൂതമ​ത​വു​മാ​യി സമ്പർക്ക​ത്തിൽ വരാനി​ട​യാ​യി. പല ദേശങ്ങ​ളി​ലു​മുള്ള അനവധി പേർ ജൂതന്മാ​രി​ലേ​ക്കും അവരുടെ വിശ്വാ​സ​ങ്ങ​ളി​ലേ​ക്കും ആകൃഷ്ട​രാ​കു​ക​യും അവരുടെ മതം സ്വീക​രിച്ച്‌ ആ സമൂഹ​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ക​യും ചെയ്‌തു​വെന്ന്‌ പുരാതന എഴുത്തു​കാ​രായ ഹോ​രെ​സും സെനി​ക​യും സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

16. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം കാണി​ച്ചത്‌ എങ്ങനെ?

16 ആ കൂട്ടത്തി​ന്റെ​മേൽ യഹോ​വ​യു​ടെ അനു​ഗ്രഹം ഉണ്ടായി​രു​ന്നു​വെ​ന്നതു തീർച്ച​യാണ്‌. വിവരണം പറയുന്നു: “വിശ്വാ​സി​ക​ളാ​യി​ത്തീർന്ന എല്ലാവ​രും ഒരുമിച്ച്‌ കൂടി​വ​രു​ക​യും അവർക്കു​ള്ള​തെ​ല്ലാം പൊതു​വ​ക​യാ​യി കരുതു​ക​യും അവരുടെ സ്വത്തു​ക്ക​ളും വസ്‌തു​വ​ക​ക​ളും വിറ്റ്‌ ആ തുക ഓരോ​രു​ത്ത​രു​ടെ​യും ആവശ്യ​മ​നു​സ​രിച്ച്‌ വീതി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു.”f (പ്രവൃ. 2:44, 45) സത്യ​ക്രി​സ്‌ത്യാ​നി​ക​ളെ​ല്ലാം അവരുടെ ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം അനുക​രി​ക്കാൻ ആഗ്രഹി​ക്കും എന്നതിൽ സംശയ​മില്ല.

17. സ്‌നാ​ന​പ്പെ​ടാൻ യോഗ്യത നേടു​ന്ന​തിന്‌ ഏതെല്ലാം പടികൾ സ്വീക​രി​ക്കണം?

17 ക്രിസ്‌തീയ സമർപ്പ​ണ​ത്തി​നും സ്‌നാ​ന​ത്തി​നും യോഗ്യത പ്രാപി​ക്കു​ന്ന​തിന്‌ ഒരുവൻ തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മായ പല പടിക​ളും സ്വീക​രി​ക്കേ​ണ്ട​തുണ്ട്‌. ആദ്യം​തന്നെ, ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​നം നേടേ​ണ്ടി​യി​രി​ക്കു​ന്നു. (യോഹ. 17:3) തുടർന്ന്‌, വിശ്വാ​സം പ്രകട​മാ​ക്കു​ക​യും കഴിഞ്ഞ​കാല പാപങ്ങൾ സംബന്ധിച്ച്‌ പശ്ചാത്ത​പി​ക്കു​ക​യും, അതായത്‌ ആത്മാർഥ​മായ ഖേദമു​ണ്ടെന്ന്‌ തെളി​യി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. (പ്രവൃ. 3:19) കൂടാതെ, പരിവർത്ത​നം​ചെ​യ്യു​ക​യും—അതായത്‌ തിരി​ഞ്ഞു​വ​രു​ക​യും—ദൈ​വേ​ഷ്ട​ത്തി​നു​ചേർച്ച​യി​ലുള്ള നല്ല പ്രവൃ​ത്തി​ക​ളിൽ ഏർപ്പെ​ടു​ക​യും വേണം. (റോമ. 12:2; എഫെ. 4:23, 24) ഈ പടികൾ സ്വീക​രി​ച്ച​ശേ​ഷ​മാണ്‌ ഒരുവൻ പ്രാർഥ​ന​യിൽ ദൈവ​ത്തി​നു സമർപ്പി​ക്കു​ക​യും തുടർന്ന്‌ സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​ന്നത്‌.—മത്താ. 16:24; 1 പത്രോ. 3:21.

18. സ്‌നാ​ന​പ്പെ​ടുന്ന ക്രിസ്‌തു​ശി​ഷ്യ​ന്മാർക്ക്‌ എന്തിനുള്ള പദവി ലഭിക്കു​ന്നു?

18 സമർപ്പി​ച്ചു സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌തു​ശി​ഷ്യ​നാ​ണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കു ലഭിച്ചി​രി​ക്കുന്ന പദവി​യെ​പ്രതി കൃതജ്ഞത ഉള്ളവരാ​യി​രി​ക്കുക. പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി​ത്തീർന്ന ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, തന്റെ ഹിതം ചെയ്യു​ന്ന​തി​നും സമഗ്ര​സാ​ക്ഷ്യം നൽകു​ന്ന​തി​നും യഹോ​വ​യ്‌ക്ക്‌ നിങ്ങ​ളെ​യും ശക്തീക​രി​ക്കാ​നാ​കും!

a “യരുശ​ലേം—ജൂതമ​ത​ത്തി​ന്റെ കേന്ദ്രം” എന്ന ചതുരം കാണുക.

b “റോം—ഒരു സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാനം” എന്ന ചതുര​വും “ജൂതന്മാർ—മെസൊ​പ്പൊ​ത്താ​മ്യ​യി​ലും ഈജി​പ്‌തി​ലും” എന്ന ചതുര​വും “ക്രിസ്‌ത്യാ​നി​ത്വം—പൊ​ന്തൊ​സിൽ” എന്ന ചതുര​വും കാണുക.

c ഇവ അക്ഷരാർഥ​ത്തി​ലുള്ള തീനാ​ളങ്ങൾ ആയിരു​ന്നില്ല; മറിച്ച്‌, ‘തീനാ​ള​ങ്ങൾപോ​ലു​ള്ള​വ​യാ​യി​രു​ന്നു.’ അവയ്‌ക്ക്‌ തീനാ​ള​ങ്ങ​ളു​ടേ​തു​പോ​ലുള്ള രൂപവും ശോഭ​യും ഉണ്ടായി​രു​ന്നി​രി​ക്കാം എന്നാണ്‌ ആ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌.

d “ജൂതമതം സ്വീക​രി​ച്ചവർ” എന്ന ചതുരം കാണുക.

e 1993 ആഗസ്റ്റ്‌ 7-ന്‌ യു​ക്രെ​യി​നി​ലെ കീവിൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ 7,402 പേർ സ്‌നാ​ന​മേറ്റു. സ്റ്റേഡി​യ​ത്തിൽ നിർമി​ച്ചി​രുന്ന ആറു കുളങ്ങ​ളി​ലാ​യി നടന്ന സ്‌നാനം രണ്ടേകാൽ മണിക്കൂ​റു​കൊ​ണ്ടാണ്‌ പൂർത്തി​യാ​യത്‌.

f കൂടുതൽ ആത്മീയ പ്രബോ​ധനം സ്വീക​രി​ക്കു​ന്ന​തി​നാ​യി യരുശ​ലേ​മിൽ തങ്ങിയ സന്ദർശ​ക​രു​ടെ ആവശ്യങ്ങൾ നിറ​വേ​റ്റു​ന്ന​തി​നുള്ള ഒരു താത്‌കാ​ലിക ക്രമീ​ക​ര​ണ​മാ​യി​രു​ന്നു അത്‌. സ്വമന​സ്സാ​ലെ​യുള്ള സംഭാ​വ​ന​ക​ളാ​യി​രു​ന്നു അവ; ഏതെങ്കി​ലും രൂപത്തി​ലുള്ള കമ്മ്യൂ​ണി​സ​വു​മാ​യി ഇതിനെ കൂട്ടി​ക്കു​ഴ​യ്‌ക്ക​രുത്‌.—പ്രവൃ. 5:1-4.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക