വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ‘ദൈവത്തിന്റെ വൻകാര്യങ്ങളാൽ’ പ്രചോദിപ്പിക്കപ്പെടുന്നു
    വീക്ഷാഗോപുരം—2002 | ആഗസ്റ്റ്‌ 1
    • പ്രവർത്തനത്തിനു പ്രചോദിപ്പിക്കപ്പെടുന്നു!

      4. യോവേലിന്റെ ഏതു പ്രവചനമാണ്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ നിവൃത്തിയേറിയത്‌?

      4 പരിശുദ്ധാത്മാവ്‌ ലഭിച്ചപ്പോൾ, രക്ഷയുടെ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കാൻ യെരൂശലേമിലെ ശിഷ്യന്മാർ ഒട്ടും അമാന്തിച്ചില്ല. ആ പ്രഭാതത്തിൽ അവിടെ തടിച്ചുകൂടിയിരുന്ന ജനങ്ങളുമായി അവർ അതു പങ്കുവെക്കാൻ തുടങ്ങി. അവരുടെ പ്രസംഗം, എട്ടു നൂറ്റാണ്ടുകൾക്കു മുമ്പ്‌ പെഥൂവേലിന്റെ പുത്രനായ യോവേൽ രേഖപ്പെടുത്തിയ ശ്രദ്ധേയമായ ഈ പ്രവചനത്തിന്റെ നിവൃത്തി ആയിരുന്നു: “ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്‌നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ.”​—⁠യോവേൽ 1:1; 2:28, 29, 31; പ്രവൃത്തികൾ 2:17, 18, 20.

      5. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പ്രവചിച്ചത്‌ ഏത്‌ അർഥത്തിൽ? (അടിക്കുറിപ്പ്‌ കാണുക.)

      5 ദൈവം ദാവീദിനെയും യോവേലിനെയും ദെബോരായെയും പോലെ സ്‌ത്രീപുരുഷന്മാരുടെ ഒരു പ്രവാചക തലമുറയെ ഉളവാക്കി അവരെക്കൊണ്ട്‌ ഭാവി സംഭവങ്ങൾ മുൻകൂട്ടി പറയിക്കാൻ പോകുകയാണെന്ന്‌ അത്‌ അർഥമാക്കിയോ? ഇല്ല. യഹോവയുടെ ആത്മാവിനാൽ പ്രചോദിതരായി, ക്രിസ്‌തീയ ‘പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും’ അവൻ ചെയ്‌തിട്ടുള്ളതും ചെയ്യാനിരുന്നതുമായ ‘വൻകാര്യങ്ങൾ’ ഘോഷിക്കുമായിരുന്നു എന്ന അർഥത്തിലാണ്‌ അവർ പ്രവചിക്കുമായിരുന്നത്‌. അങ്ങനെ അവർ അത്യുന്നതന്റെ വക്താക്കളായി സേവിക്കുമായിരുന്നു.a എന്നാൽ, ഇതിനോട്‌ ജനക്കൂട്ടം എങ്ങനെയാണു പ്രതികരിച്ചത്‌?​—⁠എബ്രായർ 1:1, 2.

  • ‘ദൈവത്തിന്റെ വൻകാര്യങ്ങളാൽ’ പ്രചോദിപ്പിക്കപ്പെടുന്നു
    വീക്ഷാഗോപുരം—2002 | ആഗസ്റ്റ്‌ 1
    • a തന്റെ ജനത്തിനു വേണ്ടി ഫറവോനോടു സംസാരിക്കാൻ മോശെയെയും അഹരോനെയും നിയമിച്ചപ്പോൾ, യഹോവ മോശെയോട്‌ പറഞ്ഞു: “നോക്കൂ, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (പുറപ്പാടു 7:1) ഭാവി സംഭവങ്ങൾ മുൻകൂട്ടി പറയുക എന്ന അർഥത്തിലല്ല, മറിച്ച്‌ മോശെയുടെ വക്താവ്‌ ആയിരിക്കുകയെന്ന അർഥത്തിലാണ്‌ അഹരോൻ ഒരു പ്രവാചകൻ ആയിരുന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക