വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
    • 15. ഭൂതവി​ദ്യ​യു​ടെ​യും അതുമാ​യി ബന്ധപ്പെട്ട വസ്‌തു​ക്ക​ളു​ടെ​യും കാര്യ​ത്തിൽ എഫെ​സൊ​സി​ലു​ള്ള​വ​രു​ടെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

      15 സ്‌കേ​വ​യു​ടെ പുത്ര​ന്മാർക്കു​ണ്ടായ അനുഭ​വം​നി​മി​ത്തം അനേക​രി​ലും ദൈവ​ഭയം നിറഞ്ഞു. പലരും വിശ്വാ​സി​ക​ളാ​യി​ത്തീ​രു​ക​യും ഭൂതവി​ദ്യാ​പ​ര​മായ നടപടി​കൾ ഉപേക്ഷി​ക്കു​ക​യും ചെയ്‌തു. മന്ത്ര​പ്ര​യോ​ഗ​ങ്ങ​ളിൽ മുഴു​കി​യി​രുന്ന ഒരു ജനതയാ​യി​രു​ന്നു എഫെസ്യർ. ആഭിചാ​ര​വും ഏലസ്സുകൾ ധരിക്കുന്ന രീതി​യും മന്ത്രോ​ച്ചാ​ര​ണ​വും മന്ത്രങ്ങൾ ആലേഖ​നം​ചെ​യ്‌ത്‌ സൂക്ഷി​ക്കുന്ന സമ്പ്രദാ​യ​വും അവരുടെ ഇടയിൽ സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ എഫെ​സൊ​സി​ലെ അനേകർ ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ കൊണ്ടു​വന്ന്‌ എല്ലാവ​രു​ടെ​യും മുമ്പാകെ ചുട്ടു​ക​ളഞ്ഞു. ഇന്നത്തെ കണക്കനു​സ​രിച്ച്‌ അവയ്‌ക്ക്‌ ലക്ഷക്കണ​ക്കി​നു രൂപ വില വരുമാ​യി​രു​ന്നു.d “ഇങ്ങനെ യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു” എന്ന്‌ ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (പ്രവൃ. 19:17-20) വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളു​ടെ​യും ഭൂതവി​ദ്യ​യു​ടെ​യും മേൽ സത്യം എത്ര മഹത്തായ വിജയ​മാണ്‌ നേടി​യത്‌! വിശ്വ​സ്‌ത​രായ ആ ആളുകൾ നമുക്ക്‌ എത്ര നല്ലൊരു മാതൃ​ക​യാണ്‌! ഭൂതവി​ദ്യ ഇന്നും വളരെ വ്യാപ​ക​മാണ്‌. അതുമാ​യി ബന്ധപ്പെട്ട എന്തെങ്കി​ലും നമ്മുടെ കൈവശം ഉണ്ടെങ്കിൽ എഫെ​സൊ​സിൽ ഉള്ളവ​രെ​പ്പോ​ലെ നാമും എത്രയും വേഗം അവ നശിപ്പി​ച്ചു​ക​ള​യണം. മ്ലേച്ഛമായ അത്തരം ആചാര​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ ഓടി​യ​ക​ലാം, അതിനാ​യി എത്രതന്നെ നഷ്ടങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്നാ​ലും.

  • “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
    • d ആ ഗ്രന്ഥങ്ങ​ളു​ടെ വില 50,000 വെള്ളി​ക്കാ​ശു എന്നു കണക്കാ​ക്കി​യ​താ​യി ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അദ്ദേഹം ഉദ്ദേശി​ച്ചത്‌ ദിനാറെ ആയിരു​ന്നെ​ങ്കിൽ, ആ തുക സമ്പാദി​ക്കാൻ അക്കാലത്ത്‌ ഒരു തൊഴി​ലാ​ളിക്ക്‌ 50,000 ദിവസം—ആഴ്‌ച​യിൽ ഏഴു ദിവസ​വും ജോലി​ചെ​യ്‌താൽ ഏതാണ്ട്‌ 137 വർഷം—ജോലി ചെയ്യേ​ണ്ടി​വ​രു​മാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക