വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr19 സെപ്‌റ്റംബർ പേ. 2-6
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2019)
  • ഉപതലക്കെട്ടുകള്‍
  • സെപ്‌റ്റം​ബർ 2-8
  • സെപ്‌റ്റം​ബർ 23-29
  • സെപ്‌റ്റം​ബർ 30–ഒക്ടോബർ 6
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2019)
mwbr19 സെപ്‌റ്റംബർ പേ. 2-6

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

സെപ്‌റ്റം​ബർ 2-8

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | എബ്രായർ 7-8

“എന്നെന്നും മൽക്കീ​സേ​ദെ​ക്കി​നെ​പ്പോ​ലുള്ള പുരോ​ഹി​തൻ”

it-2-E 366

മൽക്കീ​സേ​ദെക്ക്‌

പുരാതന ശാലേ​മി​ലെ രാജാ​വും ‘അത്യു​ന്ന​ത​ദൈ​വ​മായ (യഹോ​വ​യു​ടെ) പുരോ​ഹി​ത​നും.’ (ഉൽ 14:18, 22) തിരു​വെ​ഴു​ത്തു​ക​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന ആദ്യത്തെ പുരോ​ഹി​തൻ അദ്ദേഹ​മാണ്‌. ബി.സി. 1933-നു മുമ്പുള്ള ഒരു സമയത്താണ്‌ അദ്ദേഹം പുരോ​ഹി​ത​നാ​യി സേവി​ച്ചത്‌. ശാലേം എന്ന വാക്കിന്‌ അർഥം “സമാധാ​നം” എന്നാണ്‌. അതു​കൊണ്ട്‌ പൗലോസ്‌ അപ്പോ​സ്‌തലൻ ശാലേ​മി​ലെ രാജാ​വായ മൽക്കീ​സേ​ദെ​ക്കി​നെ “സമാധാ​ന​ത്തി​ന്റെ രാജാവ്‌” എന്നു വിളിച്ചു. മൽക്കീ​സേ​ദെക്ക്‌ എന്ന പേരിന്റെ അടിസ്ഥാ​ന​ത്തിൽ അദ്ദേഹത്തെ “നീതി​യു​ടെ രാജാവ്‌” എന്നും വിളിച്ചു. (എബ്ര 7:1, 2) പുരാതന ശാലേ​മാ​ണു പിന്നീട്‌ യരുശ​ലേം നഗരമാ​യി​ത്തീർന്നത്‌. ആ വാക്കിൽനി​ന്നാണ്‌ യരുശ​ലേ​മിന്‌ ആ പേരു കിട്ടി​യ​തും. യരുശ​ലേ​മി​നെ ചില​പ്പോൾ ശാലേം എന്നും വിളി​ച്ചി​ട്ടുണ്ട്‌.—സങ്ക 76:2.

അബ്രാം (അബ്രാ​ഹാം) കെദൊർലാ​യോ​മെ​രി​നെ​യും കൂടെ​യുള്ള രാജാ​ക്ക​ന്മാ​രെ​യും തോൽപ്പിച്ച്‌ മടങ്ങി​വ​രു​മ്പോൾ ശാവേ താഴ്‌വ​ര​യിൽവെച്ച്‌, അതായത്‌ രാജതാ​ഴ്‌വ​ര​യിൽവെച്ച്‌, മൽക്കീ​സേ​ദെക്ക്‌ അബ്രാ​ഹാ​മി​നെ കണ്ടു. മൽക്കീ​സേ​ദെക്ക്‌ അബ്രാ​ഹാ​മിന്‌ “അപ്പവും വീഞ്ഞും കൊണ്ടു​വന്നു.” അബ്രാ​ഹാ​മി​നെ അനു​ഗ്ര​ഹി​ച്ചു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വായ, അത്യു​ന്ന​ത​നായ ദൈവം അബ്രാ​മി​നെ അനു​ഗ്ര​ഹി​ക്കട്ടെ. നിന്നെ ദ്രോ​ഹി​ക്കു​ന്ന​വരെ നിന്റെ കൈക​ളിൽ ഏൽപ്പിച്ച അത്യു​ന്ന​ത​നായ ദൈവം വാഴ്‌ത്ത​പ്പെ​ടട്ടെ!” അപ്പോൾ അബ്രാ​ഹാം “എല്ലാത്തി​ന്റെ​യും,” അതായത്‌ യുദ്ധത്തിൽ “പിടി​ച്ചെ​ടുത്ത കൊള്ള​വ​സ്‌തു​ക്ക​ളിൽ വിശേ​ഷ​പ്പെ​ട്ട​വ​യു​ടെ,” “പത്തി​ലൊന്ന്‌” മൽക്കീ​സേ​ദെ​ക്കി​നു കൊടു​ത്തു.—ഉൽ 14:17-20; എബ്ര 7:4.

it-2-E 367 ¶4

മൽക്കീ​സേ​ദെക്ക്‌

മൽക്കീ​സേ​ദെ​ക്കി​ന്റെ “ജീവി​ത​ത്തിന്‌ ആരംഭ​മോ അവസാ​ന​മോ ഇല്ല” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ ശരിയാ​കും?

മൽക്കീ​സേ​ദെ​ക്കി​നെ​ക്കു​റിച്ച്‌ വളരെ ശ്രദ്ധേ​യ​മായ ഒരു കാര്യം പൗലോസ്‌ എടുത്തു​പ​റഞ്ഞു: “മൽക്കീ​സേ​ദെ​ക്കിന്‌ അപ്പനില്ല, അമ്മയില്ല, വംശാ​വ​ലി​യില്ല, ജീവി​ത​ത്തിന്‌ ആരംഭ​മോ അവസാ​ന​മോ ഇല്ല. അങ്ങനെ ദൈവം മൽക്കീ​സേ​ദെ​ക്കി​നെ ദൈവ​പു​ത്ര​നെ​പ്പോ​ലെ ആക്കിത്തീർത്ത​തു​കൊണ്ട്‌ അദ്ദേഹം എന്നെന്നും പുരോ​ഹി​ത​നാണ്‌.” (എബ്ര 7:3) മറ്റു മനുഷ്യ​രെ​പ്പോ​ലെ​ത്തന്നെ, മൽക്കീ​സേ​ദെക്ക്‌ ജനിക്കു​ക​യും മരിക്കു​ക​യും ചെയ്‌തു. എന്നാൽ അദ്ദേഹ​ത്തി​ന്റെ പിതാ​വി​ന്റെ​യും മാതാ​വി​ന്റെ​യും പേരുകൾ ബൈബി​ളിൽ വെളി​പ്പെ​ടു​ത്തി​യി​ട്ടില്ല. അദ്ദേഹ​ത്തി​ന്റെ മുൻഗാ​മി​ക​ളെ​യോ പിൻഗാ​മി​ക​ളെ​യോ കുറിച്ച്‌ ഒന്നും പറയു​ന്നില്ല. അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തി​ന്റെ ആരംഭ​ത്തെ​യും അവസാ​ന​ത്തെ​യും കുറി​ച്ചും ഒരു വിവര​വു​മില്ല. അതു​കൊണ്ട്‌ ഉചിത​മാ​യും മൽക്കീ​സേ​ദെ​ക്കി​നു യേശു​വി​നെ മുൻനി​ഴ​ലാ​ക്കാൻ കഴിയും. യേശു​വും അനന്തമായ ഒരു കാല​ത്തേക്കു പുരോ​ഹി​ത​നാ​യി​രി​ക്കും. മൽക്കീ​സേ​ദെ​ക്കി​ന്റെ ഏതെങ്കി​ലും പിൻഗാ​മി​യോ മുൻഗാ​മി​യോ പുരോ​ഹി​ത​നാ​യി സേവി​ച്ച​തി​നെ​ക്കു​റിച്ച്‌ ബൈബിൾ പറഞ്ഞി​ട്ടില്ല. അതു​പോ​ലെ ക്രിസ്‌തു​വി​നു തുല്യ​നായ ഒരു പുരോ​ഹി​തൻ ക്രിസ്‌തു​വി​നു മുമ്പോ പിമ്പോ ഉണ്ടായി​ട്ടില്ല എന്നു ബൈബിൾ കാണി​ച്ചു​ത​രു​ന്നു. യേശു ജനിച്ചത്‌ യഹൂദ ഗോ​ത്ര​ത്തി​ലെ ദാവീ​ദി​ന്റെ രാജവം​ശ​ത്തി​ലാണ്‌. യേശു​വി​ന്റെ വംശാ​വ​ലിക്ക്‌ പൗരോ​ഹി​ത്യ​വു​മാ​യി ഒരു ബന്ധവു​മില്ല. പൗരോ​ഹി​ത്യ​വും രാജത്വ​വും യേശു​വിൽ ഒരുമിച്ച്‌ ചേർന്നത്‌ യേശു​വി​ന്റെ മാനു​ഷി​ക​പാ​ര​മ്പ​ര്യ​ത്തി​ന്റെ ഫലമാ​യി​ട്ടല്ല. മറിച്ച്‌, യേശു​വി​നോ​ടുള്ള യഹോ​വ​യു​ടെ ആണയുടെ ഫലമാ​യി​ട്ടാണ്‌ അങ്ങനെ സംഭവി​ച്ചത്‌.

it-2-E 366

മൽക്കീ​സേ​ദെക്ക്‌

ക്രിസ്‌തു​വി​ന്റെ പൗരോ​ഹി​ത്യ​ത്തി​ന്റെ മാതൃക. മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ശ്രദ്ധേ​യ​മായ ഒരു പ്രവച​ന​ത്തിൽ “നീ എന്നെന്നും മൽക്കീ​സേ​ദെ​ക്കി​നെ​പ്പോ​ലുള്ള പുരോഹിതൻ!” എന്ന്‌ യഹോവ ദാവീ​ദി​ന്റെ “കർത്താ​വി​നോട്‌” ആണയിട്ട്‌ പറഞ്ഞു. (സങ്ക 110:1, 4) ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ ഈ സങ്കീർത്തനം വാഗ്‌ദ​ത്ത​മി​ശിഹ ഒരു പുരോ​ഹി​ത​നും രാജാ​വും ആയിരി​ക്കു​മെന്നു വിശ്വ​സി​ക്കാ​നുള്ള കാരണം എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു നൽകി. മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌ യേശു​വി​നെ​ക്കു​റി​ച്ചാ​ണെന്ന്‌ യാതൊ​രു സംശയ​ത്തി​നും ഇട നൽകാതെ എബ്രാ​യർക്കുള്ള കത്തിൽ പൗലോസ്‌ അപ്പോ​സ്‌തലൻ വ്യക്തമാ​ക്കി. എങ്ങനെ? “എന്നേക്കു​മാ​യി മൽക്കീ​സേ​ദെ​ക്കി​നെ​പ്പോ​ലുള്ള ഒരു മഹാപു​രോ​ഹി​ത​നാ​യി​ത്തീർന്ന യേശു” എന്നു പറഞ്ഞു​കൊണ്ട്‌.—എബ്ര 6:20; 5:10.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-1-E 523 ¶5

ഉടമ്പടി

നിയമ ഉടമ്പടി എങ്ങനെ​യാ​ണു ‘കാലഹ​ര​ണ​പ്പെ​ട്ടത്‌?’

ഒരു പുതിയ ഉടമ്പടി നിലവിൽ വരു​മെന്നു ദൈവം യിരെ​മ്യ​യി​ലൂ​ടെ പ്രഖ്യാ​പി​ച്ച​പ്പോൾ ഒരർഥ​ത്തിൽ നിയമ​യു​ട​മ്പടി “കാലഹ​ര​ണ​പ്പെ​ട്ട​താ​യി.” (യിര 31:31-34; എബ്ര 8:13) എ.ഡി. 33-ൽ ക്രിസ്‌തു ദണ്ഡനസ്‌തം​ഭ​ത്തിൽ മരിച്ച​പ്പോൾ നിയമ ഉടമ്പടി നീക്കം ചെയ്യ​പ്പെ​ടു​ക​യും അതിന്റെ സ്ഥാനത്ത്‌ പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തിൽ വരുക​യും ചെയ്‌തു.—കൊലോ 2:14; എബ്ര 7:12; 9:15; പ്രവൃ 2:1-4.

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

it-1-E 524 ¶3-5

പുതിയ ഉടമ്പടി. ബി.സി. 7-ാം നൂറ്റാ​ണ്ടിൽ യഹോവ യിരെമ്യ പ്രവാ​ച​ക​നി​ലൂ​ടെ പുതിയ ഉടമ്പടി​യെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റഞ്ഞു. ഇസ്രാ​യേൽ ലംഘിച്ച നിയമ​യു​ട​മ്പ​ടി​യിൽനിന്ന്‌ പുതിയ ഉടമ്പടി വ്യത്യ​സ്‌ത​മാ​യി​രി​ക്കും എന്ന്‌ യഹോവ പറഞ്ഞു. (യിര 31:31-34) എ.ഡി. 33 നീസാൻ 14-ന്‌, മരിക്കു​ന്ന​തി​നു മുമ്പുള്ള രാത്രി​യിൽ, കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തി​യ​പ്പോൾ, യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ പ്രാബ​ല്യ​ത്തിൽ വരാൻപോ​കുന്ന പുതിയ ഉടമ്പടി​യെ​ക്കു​റിച്ച്‌ യേശു പറഞ്ഞു. (ലൂക്ക 22:20) പുനരു​ത്ഥാ​ന​ത്തി​നു ശേഷം 50-ാം ദിവസം, അതായത്‌ സ്വർഗാ​രോ​ഹണം ചെയ്‌ത്‌ 10-ാം ദിവസം, യേശു യഹോ​വ​യിൽനിന്ന്‌ ലഭിച്ച പരിശു​ദ്ധാ​ത്മാ​വി​നെ യരുശ​ലേ​മി​ലെ ഒരു മാളി​ക​മു​റി​യിൽ കൂടി​വ​ന്നി​രുന്ന ശിഷ്യ​ന്മാ​രു​ടെ മേൽ പകർന്നു.—പ്രവൃ 2:1-4, 17, 33; 2കൊ 3:6, 8, 9; എബ്ര 2:3, 4.

യഹോ​വ​യും ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലും’ തമ്മിലാ​ണു പുതിയ ഉടമ്പടി. ക്രിസ്‌തു​വിൽ ഒന്നായി​ത്തീർന്ന, ക്രിസ്‌തു​വി​ന്റെ സഭ അല്ലെങ്കിൽ ശരീരം ആകുന്ന, ആത്മാഭി​ഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ അടങ്ങു​ന്ന​താ​ണു ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ.’ (എബ്ര 8:10; 12:22-24; ഗല 6:15, 16; 3:26-28; റോമ 2:28, 29) യേശു​ക്രി​സ്‌തു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തമാണു (ബലിയാ​യി അർപ്പിച്ച മനുഷ്യ​ജീ​വൻ) പുതിയ ഉടമ്പടി​യെ പ്രാബ​ല്യ​ത്തിൽ കൊണ്ടു​വ​രു​ന്നത്‌. സ്വർഗാ​രോ​ഹണം ചെയ്‌ത​തി​നു ശേഷം യേശു ആ രക്തത്തിന്റെ മൂല്യം യഹോ​വ​യ്‌ക്കു മുന്നിൽ സമർപ്പി​ച്ചു. (മത്ത 26:28) ഒരാളെ ദൈവം സ്വർഗീ​യ​വി​ളി​ക്കാ​യി തിര​ഞ്ഞെ​ടു​ക്കു​മ്പോൾ (എബ്ര 3:1) ക്രിസ്‌തു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ ദൈവം ആ വ്യക്തിയെ തന്റെ ഉടമ്പടി​യി​ലേക്കു കൊണ്ടു​വ​രു​ന്നു. (സങ്ക 50:5; എബ്ര 9:14, 15, 26) യേശു​ക്രി​സ്‌തു​വാ​ണു പുതിയ ഉടമ്പടി​യു​ടെ മധ്യസ്ഥൻ. (എബ്ര 8:6; 9:15) അബ്രാ​ഹാ​മി​ന്റെ സന്തതി​യു​ടെ മുഖ്യ​ഭാ​ഗ​വും ക്രിസ്‌തു​വാണ്‌. (ഗല 3:16) പുതിയ ഉടമ്പടി​യു​ടെ മധ്യസ്ഥ​നാ​യ​തു​കൊണ്ട്‌, ഉടമ്പടി​യിൽ അംഗമാ​കു​ന്ന​വരെ അബ്രാ​ഹാ​മി​ന്റെ യഥാർഥ​സ​ന്ത​തി​യു​ടെ ഭാഗമാ​കാൻ യേശു സഹായി​ക്കു​ന്നു. (എബ്ര 2:16; ഗല 3:29) അവരുടെ പാപങ്ങ​ളു​ടെ ക്ഷമ സാധ്യ​മാ​ക്കി​ക്കൊ​ണ്ടാണ്‌ യേശു ഇതു ചെയ്യു​ന്നത്‌. യഹോവ അവരെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കു​ന്നു.—റോമ 5:1, 2; 8:33; എബ്ര 10:16, 17.

ആത്മജാ​ത​രാ​യ, ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രായ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ മഹാപു​രോ​ഹി​തന്റെ കീഴി​ലുള്ള പുരോ​ഹി​ത​ന്മാർ, അതായത്‌ ഒരു ‘രാജകീയ പുരോ​ഹി​ത​സം​ഘം,’ ആയിത്തീ​രു​ന്നു. (1പത്ര 2:9; വെളി 5:9, 10; 20:6) ഇവർ ഒരു പൗരോ​ഹി​ത്യ​വേല, ഒരു ‘പൊതു​ജ​ന​സേ​വനം,’ (ഫിലി 2:17) ആണു ചെയ്യു​ന്നത്‌. ‘പുതിയ ഉടമ്പടി​യു​ടെ ശുശ്രൂ​ഷകർ’ എന്നാണ്‌ അവരെ വിളി​ക്കു​ന്നത്‌. (2കൊ 3:6) ഇങ്ങനെ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നവർ മരിക്കു​ന്ന​തു​വരെ വിശ്വ​സ്‌ത​ത​യോ​ടെ ക്രിസ്‌തു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലണം. അതിനു ശേഷം യഹോവ അവരെ പുരോ​ഹി​ത​ന്മാ​രു​ടെ ഒരു രാജ്യ​മാ​ക്കും. അവരെ ദൈവ​പ്ര​കൃ​തി​യിൽ പങ്കാളി​ക​ളാ​ക്കും. ക്രിസ്‌തു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ കൂട്ടവ​കാ​ശി​ക​ളായ അവർക്ക്‌ അമർത്യ​ത​യും അനശ്വ​ര​ത​യും നൽകും. (1പത്ര 2:21; റോമ 6:3, 4; 1കൊ 15:53; 1പത്ര 1:4; 2പത്ര 1:4) അബ്രാ​ഹാ​മി​ന്റെ സന്തതി​യു​ടെ ഭാഗമായ ഒരു ജനതയെ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി തിര​ഞ്ഞെ​ടു​ക്കുക എന്നതാണു പുതിയ ഉടമ്പടി​യു​ടെ ഉദ്ദേശ്യം. (പ്രവൃ 15:14) അവർ ക്രിസ്‌തു​വി​ന്റെ ‘മണവാ​ട്ടി​യാ​യി​ത്തീ​രു​ന്നു.’ തന്നോ​ടൊ​പ്പം ഭരിക്കു​ന്ന​തി​നു​വേണ്ടി യേശു രാജ്യ​യു​ട​മ്പടി ചെയ്‌ത ഒരു കൂട്ടം ആളുക​ളാണ്‌ അവർ. (യോഹ 3:29; 2കൊ 11:2; വെളി 21:9; ലൂക്ക 22:29; വെളി 1:4-6; 5:9, 10; 20:6) ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ലെ എല്ലാ അംഗങ്ങ​ളും അമർത്യ​രാ​യി സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​തു​വരെ പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തി​ലു​ണ്ടാ​യി​രി​ക്കും. പുതിയ ഉടമ്പടി​യു​ടെ ഉദ്ദേശ്യം സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടു​മ്പോൾ ലഭിക്കുന്ന പ്രയോ​ജ​നങ്ങൾ എന്നേക്കു​മു​ള്ള​താണ്‌. അതു​കൊ​ണ്ടാണ്‌ അതിനെ നിത്യ​മായ ഉടമ്പടി എന്നു വിളി​ക്കു​ന്നത്‌.—എബ്ര 13:20.

സെപ്‌റ്റം​ബർ 9-15

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | എബ്രായർ 9–10

“വരാനി​രുന്ന നന്മകളു​ടെ നിഴൽ”

it-1-E 862 ¶1

ക്ഷമ

ഒരു വ്യക്തി ദൈവ​ത്തി​നോ മനുഷ്യ​നോ എതിരെ പാപം ചെയ്‌താൽ ക്ഷമ ലഭിക്കു​ന്ന​തി​നു​വേണ്ടി എന്തു ചെയ്യണ​മെന്നു ദൈവം ഇസ്രാ​യേൽ ജനതയ്‌ക്കു നൽകിയ നിയമ​ത്തിൽ നിർദ്ദേ​ശി​ച്ചി​രു​ന്നു. അതനു​സ​രിച്ച്‌ ആദ്യം അയാൾ നിയമം പറയുന്ന വിധത്തിൽ തെറ്റിനു പരിഹാ​രം ചെയ്യണം. മിക്ക​പ്പോ​ഴും, അതിനു ശേഷം രക്തം ഉൾപ്പെ​ടുന്ന ഒരു യാഗം യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കു​ക​യും വേണമാ​യി​രു​ന്നു. (ലേവ 5:5–6:7) ഇതിന്റെ പിന്നിലെ തത്ത്വ​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “മിക്കവാ​റും എല്ലാം​തന്നെ രക്തത്താൽ ശുദ്ധി​യാ​കു​ന്നു എന്നാണു നിയമം പറയു​ന്നത്‌. രക്തം ചൊരി​യാ​തെ ക്ഷമ ലഭിക്കില്ല.” (എബ്ര 9:22) വാസ്‌ത​വ​ത്തിൽ, മൃഗബ​ലി​ക​ളു​ടെ രക്തത്തിനു ഒരു വ്യക്തി​യു​ടെ പാപം നീക്കാ​നോ അയാളു​ടെ മനസാ​ക്ഷി​യെ പൂർണ​മാ​യി ശുദ്ധമാ​ക്കാ​നോ കഴിയില്ല. (എബ്ര 10:1-4; 9:9, 13, 14) നേരെ​മ​റിച്ച്‌, മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട പുതിയ ഉടമ്പടി യേശു​ക്രി​സ്‌തു നൽകിയ മോച​ന​വി​ല​യി​ലൂ​ടെ പാപങ്ങ​ളു​ടെ യഥാർഥ ക്ഷമ സാധ്യ​മാ​ക്കു​ന്നു. (യിര 31:33, 34; മത്ത 26:28; 1കൊ 11:25; എഫ 1:7) തളർന്നു​പോയ ഒരാളെ സുഖ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ തനിക്കു പാപങ്ങൾ ക്ഷമിക്കാ​നുള്ള അധികാ​ര​മു​ണ്ടെന്നു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾപ്പോ​ലും യേശു കാണിച്ചു.—മത്ത 9:2-7.

it-2-E 602-603

പൂർണത

മോശ​യു​ടെ നിയമ​ത്തി​ന്റെ പൂർണത. പൗരോ​ഹി​ത്യ​ശു​ശ്രൂഷ നടത്തു​ന്ന​തി​നും മൃഗബ​ലി​കൾ അർപ്പി​ക്കു​ന്ന​തി​നും വേണ്ട ക്രമീ​ക​ര​ണ​ങ്ങ​ളെ​പ്പറ്റി ഇസ്രാ​യേൽ ജനത്തിനു മോശ​യി​ലൂ​ടെ നൽകിയ നിയമ​ത്തിൽ പറഞ്ഞി​രു​ന്നു. നിയമം യഹോവ നൽകി​യ​താ​യ​തു​കൊ​ണ്ടു പൂർണ​മാ​യി​രു​ന്നു. എങ്കിലും അപ്പോ​സ്‌തലൻ പറയു​ന്ന​തു​പോ​ലെ, ആ നിയമ​മോ പൗരോ​ഹി​ത്യ ക്രമീ​ക​ര​ണ​മോ ബലിക​ളോ ഒന്നും ആ നിയമ​ത്തിൻ കീഴിൽ ഉള്ളവരെ പൂർണ​ത​യി​ലേക്കു നയിച്ചില്ല. (എബ്ര 7:11, 19; 10:1) പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മോചനം കൊടു​ക്കു​ന്ന​തി​നു പകരം പാപം എന്താ​ണെന്നു ആ നിയമം വ്യക്തമാ​യി തുറന്നു​കാ​ട്ടി. (റോമ 3:20; 7:7-13) എങ്കിലും ദൈവം എന്തിനു​വേ​ണ്ടി​യാ​ണോ ഈ കരുത​ലു​കൾ ചെയ്‌തത്‌, ആ ഉദ്ദേശ്യം അവ സാധിച്ചു. മോശ​യു​ടെ നിയമം ക്രിസ്‌തു​വി​ലേക്കു നയിക്കുന്ന “ശിശു​പാ​ല​ക​നാ​യി.” ‘വരാനുള്ള നന്മകളു​ടെ’ പൂർണ​ത​യുള്ള ഒരു ‘നിഴലാ​യി​രു​ന്നു’ അത്‌. (ഗല 3:19-25; എബ്ര 10:1) “ജഡത്തിന്റെ ബലഹീനത കാരണം നിയമ​ത്തി​നു ചെയ്യാൻ കഴിയാ​ഞ്ഞതു” (റോമ 8:3) എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? എബ്ര 7:11-ഉം 18-28-ഉം വിശദീ​ക​രി​ക്കു​ന്ന​തു​പോ​ലെ ജൂതന്മാ​രു​ടെ മഹാപു​രോ​ഹി​തനു (നിയമ​മ​നു​സ​രിച്ച്‌ അദ്ദേഹ​ത്തി​നാ​യി​രു​ന്നു യാഗ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ മേൽനോ​ട്ടം. അതു​പോ​ലെ പാപപ​രി​ഹാ​ര​ദി​വസം​ ബലിമൃ​ഗ​ങ്ങ​ളു​ടെ രക്തവു​മാ​യി അതിവി​ശു​ദ്ധ​ത്തി​ലേക്ക്‌ ചെന്നി​രു​ന്ന​തും അദ്ദേഹ​മാണ്‌.) താൻ സേവി​ച്ചി​രു​ന്ന​വരെ “പൂർണ​മാ​യി രക്ഷിക്കാൻ” കഴിയാ​തി​രു​ന്ന​തി​നെ​യാണ്‌ അത്‌ അർഥമാ​ക്കി​യത്‌. അഹരോ​ന്യ​പൗ​രോ​ഹി​ത്യ​ത്തി​ലൂ​ടെ​യുള്ള ബലികൾ ജനത്തിനു ദൈവ​മു​മ്പാ​കെ അംഗീ​കൃ​ത​നില ഉണ്ടാകാൻ സഹായി​ച്ചു എന്നതു ശരിയാണ്‌. എങ്കിലും തങ്ങൾ പാപി​ക​ളാ​ണെന്ന ചിന്തയിൽനിന്ന്‌ അത്‌ അവരെ പൂർണ​മാ​യി മോചി​പ്പി​ച്ചില്ല. പാപപ​രി​ഹാ​ര​ദി​വ​സ​ത്തി​ലെ ബലികൾക്കു, “വരുന്ന​വരെ പരിപൂർണ​രാ​ക്കാൻ” കഴിയില്ല, അതായത്‌ അവരുടെ മനസ്സാ​ക്ഷി​യെ പൂർണ​മാ​യി ശുദ്ധമാ​ക്കാൻ കഴിയില്ല എന്നു പറഞ്ഞ​പ്പോൾ ഇതാണ്‌ അപ്പോ​സ്‌തലൻ അർഥമാ​ക്കി​യത്‌. (എബ്ര 10:1-4; എബ്ര 9:9 താരത​മ്യം ചെയ്യുക.) പാപത്തിൽനിന്ന്‌ പൂർണ​മാ​യി മോചി​പ്പി​ക്കാൻ കഴിയുന്ന ഒരു മോച​ന​വില കൊടു​ക്കാൻ മഹാപു​രോ​ഹി​തനു സാധി​ക്കി​ല്ലാ​യി​രു​ന്നു. പുരോ​ഹി​തൻ എന്ന നിലയി​ലുള്ള ക്രിസ്‌തു​വി​ന്റെ സേവന​ത്തി​നും അനു​യോ​ജ്യ​മായ ബലിക്കും മാത്രമേ അതിനു കഴിയു​മാ​യി​രു​ന്നു​ള്ളൂ. —എബ്ര 9:14; 10:12-22.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-1-E 249-250

സ്‌നാനം

സ്‌നാ​ന​സ​മ​യത്ത്‌ യേശു പ്രാർഥി​ക്കു​ക​യാ​യി​രു​ന്നെന്നു ലൂക്കോസ്‌ റിപ്പോർട്ടു ചെയ്യുന്നു. (ലൂക്ക 3:21) കൂടാതെ, എബ്രാ​യർക്കുള്ള കത്തിന്റെ എഴുത്തു​കാ​രൻ പറയു​ന്ന​ത​നു​സ​രിച്ച്‌, യേശു “ലോക​ത്തി​ലേക്കു വരു​മ്പോൾ” (അതായത്‌, യേശു ജനിച്ച​പ്പോ​ഴല്ല. കാരണം അപ്പോൾ ഈ വാക്കുകൾ വായി​ക്കാ​നോ പറയാ​നോ കഴിയു​മാ​യി​രു​ന്നില്ല. മറിച്ച്‌ സ്‌നാ​ന​സ​മ​യത്ത്‌ തന്നെത്തന്നെ വിട്ടു​കൊ​ടു​ക്കു​ക​യും ശുശ്രൂഷ ആരംഭി​ക്കു​ക​യും ചെയ്‌ത​പ്പോ​ഴാണ്‌.) സങ്കീർത്തനം 40:6-8-ലെ (LXX) വാക്കുകൾ പറയു​ക​യാ​യി​രു​ന്നു: “ബലിക​ളും യാഗങ്ങ​ളും അങ്ങ്‌ ആഗ്രഹി​ച്ചില്ല; എന്നാൽ അങ്ങ്‌ എനിക്കാ​യി ഒരു ശരീരം ഒരുക്കി. . . . ‘ഇതാ, ഞാൻ വന്നിരി​ക്കു​ന്നു. (ചുരു​ളിൽ എന്നെക്കു​റിച്ച്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.) ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരി​ക്കു​ന്നു.’” (എബ്ര 10:5-9) യേശു ജനനം​കൊണ്ട്‌ ജൂതജ​ന​ത​യി​ലെ ഒരു അംഗം ആയിരു​ന്നു. ആ ജനത ‘നിയമ​യു​ട​മ്പടി’ മുഖേന ദൈവ​വു​മാ​യി ഉടമ്പടി ബന്ധത്തി​ലാ​യി​രു​ന്നു. (പുറ 19:5-8; ഗല 4:4) അതു​കൊണ്ട്‌ യോഹ​ന്നാ​ന്റെ അടുത്ത്‌ സ്‌നാ​ന​മേൽക്കാൻ വരുന്ന​തി​നു മുമ്പേ യേശു ദൈവ​മായ യഹോ​വ​യു​മാ​യി ഉടമ്പടി​ബ​ന്ധ​ത്തി​ലാ​യി​രു​ന്നു. നിയമം അനുസ​രിച്ച്‌ തനിക്കു ചെയ്യാൻ കടപ്പാ​ടി​ല്ലാത്ത ഒരു കാര്യ​മാണ്‌ യേശു ഇവിടെ ചെയ്യു​ന്നത്‌. പിതാ​വായ യഹോ​വ​യു​ടെ “ഇഷ്ടം” ചെയ്യു​ന്ന​തി​നു യേശു തന്നെത്തന്നെ പിതാ​വി​നു വിട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. എന്തായി​രു​ന്നു ആ “ഇഷ്ടം?” തന്റെ ‘ഒരുക്കിയ’ ശരീരം യാഗമാ​യി അർപ്പി​ക്കു​ന്ന​തും അതുവഴി മോശ​യു​ടെ നിയമ​ത്തി​ന്റെ കീഴിൽ അർപ്പി​ച്ചി​രുന്ന മൃഗബ​ലി​കൾ നിർത്ത​ലാ​ക്കു​ന്ന​തും ആ ഇഷ്ടത്തിൽ ഉൾപ്പെ​ട്ടി​രു​ന്നു. പൗലോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ പറഞ്ഞു: “ആ ‘ഇഷ്ടത്താൽ’ യേശു​ക്രി​സ്‌തു ഒരിക്ക​ലാ​യി​ട്ടു തന്റെ ശരീരം അർപ്പി​ക്കു​ക​യും അങ്ങനെ നമ്മളെ വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്‌തു.” (എബ്ര 10:10) ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങൾക്കു​വേണ്ടി യേശു തന്നെത്തന്നെ വിട്ടു​കൊ​ടു​ക്കുക എന്നതും പിതാ​വി​ന്റെ ഇഷ്ടമാ​യി​രു​ന്നു. (ലൂക്ക 4:43; 17:20, 21) യേശു തന്നെത്തന്നെ വിട്ടു​കൊ​ടു​ത്ത​പ്പോൾ യഹോവ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? യഹോവ യേശു​വി​നെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യു​ക​യും ഇങ്ങനെ പറയു​ക​യും ചെയ്‌തു: “നീ എന്റെ പ്രിയ​പു​ത്രൻ, നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” യേശു​വി​ന്റെ പ്രവൃത്തി യഹോവ അംഗീ​ക​രി​ച്ചു എന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌.—മർ 1:9-11; ലൂക്ക 3:21-23; മത്ത 3:13-17.

സെപ്‌റ്റം​ബർ 16- 22

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | എബ്രായർ 11

“വിശ്വാ​സ​ത്തി​ന്റെ പ്രാധാ​ന്യം”

w13-E 11/1 11 ¶2-5

‘ദൈവത്തെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു ദൈവം പ്രതി​ഫലം നൽകും’

യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌ എന്താണ്‌? പൗലോസ്‌ എഴുതു​ന്നു: “വിശ്വാ​സ​മി​ല്ലാ​തെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴിയില്ല.” ശ്രദ്ധി​ക്കുക, വിശ്വാ​സം കൂടാതെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ബുദ്ധി​മു​ട്ടാ​ണെന്നല്ല പൗലോസ്‌ പറയു​ന്നത്‌. മറിച്ച്‌ കഴിയി​ല്ലെ​ന്നു​ത​ന്നെ​യാണ്‌. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ഒഴിച്ചു​കൂ​ടാ​നാ​കാത്ത ഒന്നാണു വിശ്വാ​സം.

ഏതു തരം വിശ്വാ​സ​മാണ്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌? ദൈവ​ത്തി​ലുള്ള നമ്മുടെ വിശ്വാ​സ​ത്തി​നു രണ്ടു വശങ്ങളുണ്ട്‌. ഒന്ന്‌, നമ്മൾ ‘ദൈവ​മു​ണ്ടെന്നു വിശ്വ​സി​ക്കേ​ണ്ട​താണ്‌.’ മറ്റൊരു പരിഭാഷ പറയു​ന്ന​ത​നു​സ​രിച്ച്‌ “ദൈവ​ത്തി​ന്റെ അസ്‌തി​ത്വ​ത്തിൽ വിശ്വ​സി​ക്കണം.” ദൈവ​ത്തി​ന്റെ അസ്‌തി​ത്വ​ത്തിൽ സംശയ​മു​ണ്ടെ​ങ്കിൽ നമുക്ക്‌ എങ്ങനെ​യാ​ണു ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ കഴിയുക? എന്നാൽ യഥാർഥ​വി​ശ്വാ​സ​ത്തിൽ അതി​ലേറെ ഉൾപ്പെ​ടു​ന്നുണ്ട്‌. കാരണം ഭൂതങ്ങൾപോ​ലും യഹോ​വ​യു​ടെ അസ്‌തി​ത്വ​ത്തിൽ വിശ്വ​സി​ക്കു​ന്നുണ്ട്‌. (യാക്കോബ്‌ 2:19) ദൈവ​മുണ്ട്‌ എന്ന നമ്മുടെ വിശ്വാ​സം നമ്മളെ പ്രവൃ​ത്തി​യി​ലേക്കു നയിക്കണം. അതായത്‌, ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മായ വിധത്തിൽ ജീവി​ച്ചു​കൊണ്ട്‌ നമ്മൾ നമ്മുടെ വിശ്വാ​സം തെളി​യിച്ച്‌ കാണി​ക്കണം.—യാക്കോബ്‌ 2:20, 26

രണ്ട്‌, നമ്മൾ “ദൈവം പ്രതി​ഫലം നൽകു​ന്നെ​ന്നും വിശ്വ​സി​ക്കേ​ണ്ട​താണ്‌.” ദൈവ​ത്തിൽ യഥാർഥ​വി​ശ്വാ​സ​മുള്ള ഒരു വ്യക്തിക്കു ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന വിധത്തിൽ ജീവി​ക്കാൻ ശ്രമി​ക്കു​ന്നതു വെറു​തേ​യാ​കില്ല എന്ന്‌ ഉറച്ച ബോധ്യ​മുണ്ട്‌. (1 കൊരി​ന്ത്യർ 15:58) യഹോ​വ​യ്‌ക്കു പ്രതി​ഫലം നൽകാൻ ആഗ്രഹ​മി​ല്ലെ​ന്നോ, കഴിവി​ല്ലെ​ന്നോ കരുതു​ക​യാ​ണെ​ങ്കിൽ നമുക്ക്‌ എങ്ങനെ ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ കഴിയും? (യാക്കോബ്‌ 1:17; 1 പത്രോസ്‌ 5:7) കരുത​ലി​ല്ലാത്ത, വിലമ​തി​പ്പി​ല്ലാത്ത, ഉദാര​ന​ല്ലാത്ത ഒരാളാ​ണു ദൈവ​മെന്ന്‌ ഒരു വ്യക്തി കരുതു​ന്നെ​ങ്കിൽ അയാൾക്കു ബൈബി​ളി​ലെ ദൈവത്തെ അറിയില്ല.

യഹോവ ആർക്കാണു പ്രതി​ഫലം നൽകു​ന്നത്‌? ദൈവത്തെ “ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്ക്‌” എന്നാണു പൗലോസ്‌ പറഞ്ഞത്‌. ബൈബിൾ പരിഭാ​ഷ​കർക്കു​വേ​ണ്ടി​യുള്ള ഒരു ഗ്രന്ഥം പറയു​ന്നത്‌ “ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്നവർ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദത്തിനു ‘കണ്ടെത്താൻ പോകുന്ന’ എന്ന അർഥമല്ല, പകരം, “ആരാധ​ന​യിൽ” ദൈവ​ത്തി​ന്റെ അടു​ത്തേക്കു വരുന്ന​തി​നെ​യാ​ണു കുറി​ക്കു​ന്നത്‌. വേറൊ​രു ഗ്രന്ഥം പറയു​ന്നത്‌ ഈ ഗ്രീക്കു പദം ഏകാ​ഗ്ര​വും തീവ്ര​വും ആയ ശ്രമ​ത്തെ​യാണ്‌ കുറി​ക്കു​ന്നത്‌ എന്നാണ്‌. മുഴു​ഹൃ​ദ​യ​ത്തോ​ടെ​യും മുഴു​ശ​ക്തി​യോ​ടെ​യും ദൈവത്തെ ആരാധി​ക്കാൻ വിശ്വാ​സം പ്രേരി​പ്പി​ക്കുന്ന വ്യക്തി​കൾക്കു ദൈവം തീർച്ച​യാ​യും പ്രതി​ഫലം നൽകും.—മത്തായി 22:37.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-1-E 804 ¶5

വിശ്വാ​സം

വിശ്വാ​സ​ത്തി​ന്റെ പുരാ​ത​ന​കാല മാതൃ​കകൾ. പൗലോസ്‌ സൂചി​പ്പിച്ച ‘സാക്ഷി​ക​ളു​ടെ ഇത്ര വലി​യൊ​രു കൂട്ടത്തിൽ’ ഉൾപ്പെട്ട ഓരോ​രു​ത്ത​രു​ടെ​യും വിശ്വാ​സ​ത്തിന്‌ ഉറച്ച അടിസ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. (എബ്ര 12:1) ഉദാഹ​ര​ണ​ത്തിന്‌, സർപ്പത്തി​ന്റെ തല തകർക്കുന്ന സന്തതി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം ഹാബേ​ലിന്‌ അറിയാ​മാ​യി​രു​ന്നു. തന്റെ മാതാ​പി​താ​ക്ക​ളു​ടെ മേൽ യഹോവ വിധിച്ച ശിക്ഷ നിറ​വേ​റു​ന്ന​തി​ന്റെ വ്യക്തമായ തെളി​വു​കൾ ഹാബേൽ കണ്ടു. ഏദെനു വെളി​യിൽ, ഭൂമി ശപിക്ക​പ്പെ​ട്ടി​രു​ന്നതു കാരണം നിലത്തു​നിന്ന്‌ മുൾച്ചെ​ടി​യും ഞെരി​ഞ്ഞി​ലും വളർന്നു. ദൈവം പറഞ്ഞതു​പോ​ലെ, ആദാമും കുടും​ബ​വും വിയർത്ത മുഖ​ത്തോ​ടെ ആഹാരം കഴിച്ചു. ഭർത്താ​വി​ന്റെ സ്‌നേ​ഹ​ത്തി​നും വാത്സല്യ​ത്തി​നും ആയി ഹവ്വ അമിത​മാ​യി മോഹി​ക്കു​ന്ന​തും ആദാം ഭാര്യയെ ഭരിക്കു​ന്ന​തും ഹാബേൽ നിരീ​ക്ഷി​ച്ചു​കാ​ണും. പ്രസവ​സ​മ​യത്തെ തന്റെ വേദന​യെ​ക്കു​റിച്ച്‌ ഹവ്വ തീർച്ച​യാ​യും പറഞ്ഞി​ട്ടു​ണ്ടാ​കും. അതു​പോ​ലെ, ഏദെൻ തോട്ട​ത്തി​ന്റെ വാതിൽക്കൽ കെരൂ​ബു​കൾ കാവൽ നിൽപ്പു​ണ്ടാ​യി​രു​ന്നു, അങ്ങോട്ട്‌ ആരും പ്രവേ​ശി​ക്കാ​തി​രി​ക്കാൻ കവാട​ത്തിൽ ജ്വലി​ക്കുന്ന വായ്‌ത്ത​ല​യുള്ള ഒരു വാളും കറങ്ങി​ക്കൊ​ണ്ടി​രു​ന്നു. (ഉൽ 3:14-19, 24) ഇതെല്ലാം ഹാബേ​ലി​നു ‘ശക്തമായ തെളി​വു​ക​ളാ​യി​രു​ന്നു.’ വാഗ്‌ദ​ത്ത​സ​ന്ത​തി​യി​ലൂ​ടെ മോചനം ലഭിക്കു​മെന്നു ഹാബേ​ലിന്‌ അത്‌ ഉറപ്പേകി. വിശ്വാ​സ​ത്താൽ പ്രേരി​ത​നാ​യി, ഹാബേൽ “ദൈവ​ത്തി​നു . . . ബലി അർപ്പിച്ചു.” അതു കയീ​ന്റേ​തി​നെ​ക്കാൾ ഏറെ മൂല്യ​മുള്ള ഒന്നായി​രു​ന്നു.—എബ്ര 11:1, 4.

സെപ്‌റ്റം​ബർ 23-29

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | എബ്രായർ 12-13

“ശിക്ഷണം—യഹോ​വ​യ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളിവ്‌”

w12-E 7/1 21 ¶3

“പ്രാർഥി​ക്കു​മ്പോൾ നിങ്ങൾ ഇങ്ങനെ പ്രാർഥി​ക്കണം: ‘പിതാവേ’”

സ്‌നേ​ഹ​മുള്ള ഒരു പിതാവ്‌ മക്കൾക്കു ശിക്ഷണം കൊടു​ക്കും. അവർ മുതിർന്നു​വ​രു​മ്പോൾ എങ്ങനെ​യുള്ള ആളുക​ളാ​കു​മെന്ന കാര്യ​ത്തിൽ അദ്ദേഹ​ത്തി​നു ചിന്തയുണ്ട്‌. (എഫെസ്യർ 6:4) അദ്ദേഹം കർക്കശക്കാരനായിരുന്നേക്കാം. പക്ഷേ കുട്ടി​കളെ തിരു​ത്തു​മ്പോൾ അദ്ദേഹം ഒരിക്ക​ലും മോശ​മാ​യി പെരു​മാ​റില്ല. സമാന​മാ​യി ചില​പ്പോ​ഴൊ​ക്കെ നമുക്കു ശിക്ഷണം ആവശ്യ​മാ​ണെന്നു നമ്മുടെ സ്വർഗീയ പിതാവ്‌ മനസ്സി​ലാ​ക്കും. പക്ഷേ ദൈവ​ത്തി​ന്റെ ശിക്ഷണം എപ്പോ​ഴും സ്‌നേ​ഹ​ത്തിൽ ചാലി​ച്ചാ​ണു തരുന്നത്‌. അത്‌ ഒരിക്ക​ലും ക്രൂരമല്ല. പിതാ​വി​നെ​പ്പോ​ലെ യേശു​വും ഒരിക്ക​ലും പരുക്ക​നാ​യി​രു​ന്നില്ല. തിരുത്തൽ കിട്ടി​യ​പ്പോൾ ശിഷ്യ​ന്മാർ ആദ്യ​മൊ​ന്നും മാറ്റം വരുത്തി​യില്ല. അപ്പോ​ഴും യേശു മോശ​മാ​യി പെരു​മാ​റി​യില്ല.—മത്തായി 20:20-28; ലൂക്കോസ്‌ 22:24-30.

സെപ്‌റ്റം​ബർ 30–ഒക്ടോബർ 6

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യാക്കോബ്‌ 1-2

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

it-2-E 253-254

വെളിച്ചം

യഹോവ ‘ആകാശ​ത്തി​ലെ വെളി​ച്ച​ങ്ങ​ളു​ടെ പിതാ​വാണ്‌.’ (യാക്ക 1:17) “പകൽസ​മ​യത്ത്‌ പ്രകാ​ശ​മേ​കാൻ സൂര്യനെ” തരുക​യും “രാത്രി​യിൽ പ്രകാ​ശ​മേ​കാൻ ചന്ദ്രനും നക്ഷത്ര​ങ്ങൾക്കും നിയമങ്ങൾ” വെക്കു​ക​യും മാത്രമല്ല യഹോവ ചെയ്യു​ന്നത്‌. യഹോവ എല്ലാ ആത്മീയ​വെ​ളി​ച്ച​ങ്ങ​ളു​ടെ​യും ഉറവി​ട​മാണ്‌. (യിര 31:35; 2കൊ 4:6) തങ്ങളെ വഴിന​യി​ക്കാൻ യഹോ​വ​യു​ടെ നിയമ​ങ്ങ​ളെ​യും തീർപ്പു​ക​ളെ​യും വചന​ത്തെ​യും അനുവ​ദി​ക്കു​ന്ന​വർക്ക്‌ അത്‌ വെളിച്ചം പകരും. (സങ്ക 43:3; 119:105; സുഭ 6:23; യശ 51:4) സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പാടി: “അങ്ങയുടെ പ്രകാ​ശ​ത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.” (സങ്ക 36:9; സങ്ക 27:1-ഉം 43:3-ഉം താരത​മ്യം ചെയ്യുക) പ്രഭാ​ത​ത്തി​ലെ സൂര്യ​പ്ര​കാ​ശം “നട്ടുച്ച​വരെ” കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്ന​തു​പോ​ലെ​യാ​ണു നീതി​മാ​ന്മാ​രു​ടെ പാത. ദൈവി​ക​ജ്ഞാ​നം വെളിച്ചം പകരുന്ന അതു കൂടു​തൽക്കൂ​ടു​തൽ ശോഭ​യു​ള്ള​താ​കു​ന്നു. (സുഭ 4:18) യഹോവ കാണി​ച്ചു​ത​രുന്ന പാതയി​ലൂ​ടെ നടക്കുക എന്നാൽ യഹോ​വ​യു​ടെ വെളി​ച്ച​ത്തിൽ നടക്കുക എന്നാണ്‌ അർഥം. (യശ 2:3-5) നേരേ മറിച്ച്‌, കാര്യ​ങ്ങളെ ഒരു മോശ​മായ കണ്ണിലൂ​ടെ​യോ ദുഷ്ടബു​ദ്ധി​യോ​ടെ​യോ കാണുന്ന ഒരു വ്യക്തി വലിയ ആത്മീയ അന്ധകാ​ര​ത്തി​ലാണ്‌. യേശു​വി​ന്റെ വാക്കുകൾ ഓർക്കുക: “കണ്ണ്‌ അസൂയ​യു​ള്ള​താ​ണെ​ങ്കിൽ ശരീരം മുഴുവൻ ഇരുണ്ട​താ​യി​രി​ക്കും. നിങ്ങളി​ലുള്ള വെളിച്ചം ഇരുട്ടാ​ണെ​ങ്കിൽ ആ ഇരുട്ട്‌ എത്ര വലുതാ​യി​രി​ക്കും!”—മത്ത 6:23; ആവ 15:9-ഉം 28:54-57-ഉം സുഭ 28:22-ഉം 2പത്ര 2:14-ഉം താരത​മ്യം ചെയ്യുക.

it-2-E 222 ¶4

നിയമം

‘രാജകീ​യ​നി​യമം.’ മനുഷ്യർ തമ്മിലുള്ള പെരു​മാ​റ്റ​ത്തി​നു തന്റെ പ്രജകൾക്കു​വേണ്ടി ഒരു രാജാവ്‌ വെക്കുന്ന നിയമ​ങ്ങ​ളിൽ മുന്തി​നിൽക്കു​ന്നതു ‘രാജകീ​യ​നി​യ​മ​മാണ്‌.’ (യാക്ക 2:8) നിയമ ഉടമ്പടി​യു​ടെ അടിസ്ഥാ​നം സ്‌നേ​ഹ​മാണ്‌. മാത്രമല്ല, മുഴു​നി​യ​മ​വും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളും അടങ്ങി​യി​രി​ക്കുന്ന കല്‌പ​ന​ക​ളിൽ രണ്ടാമ​ത്തേത്‌ ‘നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം (രാജകീ​യ​നി​യമം) എന്നതാണ്‌. (മത്ത 22:37-40) ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ നിയമ ഉടമ്പടി​യു​ടെ കീഴിലല്ല. എന്നാൽ പുതിയ ഉടമ്പടി​യു​ടെ അടിസ്ഥാ​ന​ത്തിൽ അവർ രാജാ​വായ യഹോ​വ​യു​ടെ​യും മകനായ യേശു​ക്രി​സ്‌തു​വി​ന്റെ​യും നിയമ​ത്തിൻകീ​ഴി​ലാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക