-
എങ്ങനെയുള്ള ആരാധനയാണ് ദൈവം ഇഷ്ടപ്പെടുന്നത്?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
2. നമ്മൾ യഹോവയെ എങ്ങനെ ആരാധിക്കണം?
സ്രഷ്ടാവാണ് ആരാധന അർഹിക്കുന്നത്. നമ്മളെ സൃഷ്ടിച്ചത് യഹോവയാണ്. അതുകൊണ്ട് നമ്മൾ യഹോവയെ മാത്രമാണ് ആരാധിക്കേണ്ടത്. (വെളിപാട് 4:11) നമ്മൾ രൂപങ്ങളുടെയോ ചിഹ്നങ്ങളുടെയോ പ്രതിമകളുടെയോ ഒന്നും സഹായമില്ലാതെ, തന്നെ സ്നേഹിക്കാനും ആരാധിക്കാനും ആണ് യഹോവ പ്രതീക്ഷിക്കുന്നത്.—യശയ്യ 42:8 വായിക്കുക.
നമ്മുടെ ആരാധന “വിശുദ്ധവും ദൈവത്തിനു സ്വീകാര്യവും” ആയിരിക്കണം. (റോമർ 12:1) അതായത്, നമ്മൾ ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കണം. ഉദാഹരണത്തിന്, യഹോവയെ സ്നേഹിക്കുന്നവർ വിവാഹത്തിന്റെ കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന നിയമങ്ങൾ സന്തോഷത്തോടെ അനുസരിക്കും. അതുപോലെ, അവർ ശരീരത്തിനു ദോഷം ചെയ്യുന്ന പുകയില, മയക്കുമരുന്ന് പോലുള്ള വസ്തുക്കൾ ഉപയോഗിക്കില്ല, മദ്യാസക്തരും ആകില്ല.a
-
-
ജീവൻ—വിലയേറിയ ഒരു സമ്മാനം!ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
3. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക
ക്രിസ്ത്യാനികൾ ജീവിതം മുഴുവനും യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്നതുകൊണ്ട് ജീവിതത്തിന്റെ എല്ലാ വശങ്ങളിലും യഹോവയ്ക്ക് ഇഷ്ടമുള്ളത് ചെയ്യും. എന്നുവെച്ചാൽ അവർ അവരുടെ ‘ശരീരം ഒരു ബലിയായി ദൈവത്തിനു’ നൽകിയിരിക്കുകയാണ്. റോമർ 12:1, 2 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രധാന കാരണം എന്താണ്?
ആരോഗ്യം സംരക്ഷിക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം?
-