വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lff പാഠം 2 പോയിന്റ്‌ 1-5
  • ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പുതരുന്നു!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പുതരുന്നു!
  • ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • ചുരു​ക്ക​ത്തിൽ
  • കൂടുതൽ മനസ്സി​ലാ​ക്കാൻ
  • ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പുതരുന്നു!
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവം പറയുന്നത്‌ കേൾക്കാം
  • നല്ലൊരു ഭാവി ശരിക്കും പ്രതീ​ക്ഷി​ക്കാ​മോ?
    മറ്റു വിഷയങ്ങൾ
  • പ്രതീ​ക്ഷ​ക​ളു​മാ​യി 2023—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
  • പ്രതീ​ക്ഷ​ക​ളു​മാ​യി 2024-ലേക്ക്‌—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
കൂടുതൽ കാണുക
ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
lff പാഠം 2 പോയിന്റ്‌ 1-5
പാഠം 02. ഗോതമ്പു പാടം. പശ്ചാത്തലത്തിൽ സൂര്യൻ ഉദിച്ചുവരുന്നതു കാണാം.

പാഠം 02

ദൈവം മനോ​ഹ​ര​മായ ഒരു ഭാവി ഉറപ്പു​ത​രു​ന്നു!

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ഇന്നു മിക്കവർക്കും ദുഃഖ​വും വേദന​യും ഉത്‌ക​ണ്‌ഠ​യും ഒക്കെയുണ്ട്‌. കാരണം നമുക്കു ചുറ്റും പ്രശ്‌ന​ങ്ങ​ളാ​ണ​ല്ലോ. നിങ്ങളു​ടെ കാര്യ​മോ? ചില​പ്പോൾ അസുഖ​മോ പ്രിയ​പ്പെട്ട ആരു​ടെ​യെ​ങ്കി​ലും മരണമോ ആയിരി​ക്കാം നിങ്ങളെ വിഷമി​പ്പി​ക്കു​ന്നത്‌. ‘ഇതൊ​ന്നു​മി​ല്ലാത്ത ഒരു കാലം വരുമോ’ എന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടോ? ഇതിനു ബൈബിൾ തരുന്ന ഉത്തരം നിങ്ങളെ ആശ്വസി​പ്പി​ക്കും!

1. ബൈബിൾ ഭാവി​യെ​ക്കു​റിച്ച്‌ പ്രതീക്ഷ തരുന്നത്‌ എങ്ങനെ?

ലോക​ത്തിൽ ഇത്രമാ​ത്രം പ്രശ്‌നങ്ങൾ ഉള്ളത്‌ എന്തു​കൊ​ണ്ടാ​ണെന്നു ബൈബിൾ പറയുന്നു. അതു മാത്രമല്ല, ഈ പ്രശ്‌നങ്ങൾ പെട്ടെ​ന്നു​തന്നെ മാറും എന്ന സന്തോ​ഷ​വാർത്ത​യും ബൈബി​ളി​ലുണ്ട്‌. ദൈവം ഇങ്ങനെ ഉറപ്പു തന്നിരി​ക്കു​ന്നു: ‘ഞാൻ നിങ്ങൾക്ക്‌ ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരും.’ (യിരെമ്യ 29:​11, 12 വായി​ക്കുക.) ഈ ഉറപ്പ്‌, പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇപ്പോൾത്തന്നെ സന്തോ​ഷ​ത്തോ​ടെ മുന്നോ​ട്ടു പോകാൻ നമ്മളെ സഹായി​ക്കും. കൂടാതെ, എന്നേക്കും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാം എന്ന പ്രതീ​ക്ഷ​യും അതു തരുന്നു.

2. ഭാവി എങ്ങനെ​യാ​കു​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌?

ദാരി​ദ്ര്യം, അനീതി, രോഗം, മരണം ഇതൊക്കെ കാണു​മ്പോൾ നമ്മുടെ പ്രതീക്ഷ നഷ്ടപ്പെ​ട്ടേ​ക്കാം. എന്നാൽ ഇവയെ​ല്ലാം ഇല്ലാതാ​കും. ‘മരണമോ ദുഃഖ​മോ നിലവി​ളി​യോ വേദന​യോ’ ഇല്ലാത്ത കാലം വരു​മെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (വെളി​പാട്‌ 21:4 വായി​ക്കുക.) അന്ന്‌ പ്രശ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത, സന്തോ​ഷ​വും സമാധാ​ന​വും നിറഞ്ഞ, മനോ​ഹ​ര​മായ ഭൂമി​യിൽ അഥവാ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാ​നാ​കും.

3. ബൈബിൾ പറയുന്ന കാര്യങ്ങൾ സംഭവി​ക്കു​മെന്ന്‌ എങ്ങനെ ഉറപ്പാ​ക്കാം?

ഒരു നല്ല കാലം വരു​മെന്നു പലരും വിചാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവർക്ക്‌ അക്കാര്യ​ത്തിൽ ഉറപ്പില്ല. എന്നാൽ ബൈബിൾ പറയുന്ന നല്ല കാലം വരും എന്നതിനു കൃത്യ​മായ തെളി​വു​ക​ളുണ്ട്‌. പക്ഷേ അത്‌ നമുക്ക്‌ എങ്ങനെ ഉറപ്പാ​ക്കാം? അതിന്‌ നമ്മൾ ‘ശ്രദ്ധ​യോ​ടെ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കണം.’ (പ്രവൃ​ത്തി​കൾ 17:11) ബൈബിൾ പഠിക്കു​മ്പോൾ ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ വിശ്വ​സി​ക്ക​ണോ വേണ്ടയോ എന്ന്‌ നിങ്ങൾക്കു തീരു​മാ​നി​ക്കാൻ കഴിയും.

ആഴത്തിൽ പഠിക്കാൻ

ഭാവിയിൽ നടക്കു​മെന്നു ബൈബിൾ പറയുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌? ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ തരുന്ന പ്രത്യാശ ഇന്ന്‌ ആളുകളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? നമുക്കു നോക്കാം.

കൊളാഷ്‌: ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെയും ബൈബിൾ പറയുന്നതുപോലെ ഭാവിയിൽ അവയ്‌ക്കു സംഭവിക്കുന്ന മാറ്റങ്ങളുടെയും ചിത്രങ്ങൾ.

4. പ്രശ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സന്തോ​ഷ​ത്തോ​ടെ എന്നേക്കും ജീവി​ക്കാൻ കഴിയും

ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ ഉറപ്പു തരുന്ന ചില കാര്യങ്ങൾ ശ്രദ്ധി​ക്കുക. അതിൽ ഏതൊക്കെയാണു നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെ​ട്ടത്‌? എന്തു​കൊണ്ട്‌?

നിങ്ങൾക്ക്‌ ഇഷ്ട​പ്പെട്ട ഉറപ്പു​കൾക്കൊപ്പം കൊടു​ത്തി​രി​ക്കുന്ന ബൈബിൾവാ​ക്യ​ങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • ബൈബിൾ തരുന്ന ഈ ഉറപ്പ്‌ നിങ്ങൾക്കു പ്രയോ​ജനം ചെയ്യു​മോ? ഇതു നിങ്ങളു​ടെ വീട്ടു​കാർക്കും കൂട്ടു​കാർക്കും ഉപകാ​ര​പ്പെ​ടു​മോ?

ഇങ്ങനെ ഒരു ലോക​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​നോ​ക്കൂ:

ആർക്കും . . .

എല്ലാവർക്കും . . .

  • വേദനി​ക്കില്ല, പ്രായ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​കൾ ഉണ്ടാകില്ല, മരി​ക്കേ​ണ്ടി​വ​രില്ല.​—യശയ്യ 25:8.

  • മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ ജീവനി​ലേക്കു വരുന്നതു കാണാം.​—യോഹ​ന്നാൻ 5:​28, 29.

  • രോഗ​മു​ണ്ടാ​കില്ല, വൈക​ല്യ​ങ്ങൾ ഉണ്ടായി​രി​ക്കില്ല.​—യശയ്യ 33:24; 35:​5, 6.

  • നല്ല ആരോ​ഗ്യ​വും ചെറു​പ്പ​ത്തി​ന്റെ കരുത്തും ഉണ്ടായി​രി​ക്കും.​—ഇയ്യോബ്‌ 33:25.

  • അനീതി നേരി​ടേ​ണ്ടി​വ​രില്ല.​—യശയ്യ 32:​16, 17.

  • ഇഷ്ടം​പോ​ലെ ഭക്ഷണവും നല്ല വീടും സംതൃ​പ്‌തി തരുന്ന ജോലി​യും ഉണ്ടായി​രി​ക്കും.​—സങ്കീർത്തനം 72:16; യശയ്യ 65:​21, 22.

  • യുദ്ധത്തി​ന്റെ ദുരി​തങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​രില്ല.​—സങ്കീർത്തനം 46:9.

  • പൂർണ​സ​മാ​ധാ​നം ഉണ്ടായി​രി​ക്കും.​—സങ്കീർത്തനം 37:11.

  • വേദനി​പ്പി​ക്കുന്ന ഓർമകൾ ഉണ്ടായി​രി​ക്കില്ല.​—യശയ്യ 65:17.

  • പ്രശ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ചുറ്റു​പാ​ടിൽ എന്നും ജീവി​ക്കാൻ കഴിയും.​—സങ്കീർത്തനം 37:29.

രോഗിയായിരുന്ന ഒരു കുട്ടി ഇപ്പോൾ ആരോഗ്യവാനായി അമ്മയെ കെട്ടിപ്പിടിക്കുന്നു. പ്രായത്തിന്റെ അവശതകളുണ്ടായിരുന്ന ഒരാൾ ഇപ്പോൾ ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ പച്ചക്കറി നിറച്ച ഉന്തുവണ്ടി വലിക്കുന്നു.  വിശന്നൊട്ടിയ വയറുമായി ബാലവേല ചെയ്യേണ്ടിവന്ന കുട്ടികൾ ഇപ്പോൾ ചെടി നടുകയും പന്ത്‌ കളിക്കുകയും ചെയ്യുന്നു. വിഷാദിച്ച്‌ കൂനിക്കൂടിയിരിക്കുന്ന ഒരു ചെറുപ്പക്കാരി ഇപ്പോൾ സന്തോഷത്തോടെ നിൽക്കുന്നു.

5. ബൈബി​ളി​ലെ വാഗ്‌ദാ​ന​ങ്ങൾക്ക്‌ ജീവി​ത​ത്തിൽ വലിയ മാറ്റം വരുത്താ​നാ​കും

ചുറ്റും നടക്കുന്ന പ്രശ്‌നങ്ങൾ കാണു​മ്പോൾ അനേക​രു​ടെ​യും മനസ്സു മടുത്തു​പോ​കു​ന്നു, ചിലർക്ക്‌ വല്ലാതെ ദേഷ്യം വരുന്നു. വേറെ ചിലർ എല്ലാം ഒന്നു നന്നാക്കാൻവേണ്ടി ഇറങ്ങി​ത്തി​രി​ക്കു​ന്നു. എന്നാൽ ഭാവി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ മനസ്സി​ലാ​ക്കി​യത്‌ അനേക​രു​ടെ ജീവി​ത​ത്തിൽ നല്ല മാറ്റങ്ങൾ വരുത്തി​യി​ട്ടുണ്ട്‌. അത്‌ എങ്ങനെ​യെന്നു നോക്കാം. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

വീഡി​യോ: അനീതി​ക്കെ​തി​രെ എനിക്കു പോരാ​ട​ണ​മാ​യി​രു​ന്നു (4:07)

കൊളാഷ്‌: ‘അനീതിക്കെതിരെ എനിക്കു പോരാടണമായിരുന്നു’ എന്ന വീഡിയോയിലെ ചിത്രങ്ങൾ 1. റഫീക്ക ചെറുപ്പത്തിൽ തന്റെ വർഗക്കാരോടൊപ്പം പറമ്പിൽ പണിയെടുക്കുന്നു. 2. ആദ്യമായി യഹോവയുടെ സാക്ഷികളുടെ കൺവെൻഷനു പോയ റഫീക്ക പല വംശങ്ങളിൽനിന്നുള്ള ആളുകൾ ഒരുമിച്ച്‌ കൂടിയിരിക്കുന്നതു കണ്ട്‌ അത്ഭുതപ്പെട്ടു.
  • റഫീക്ക​യ്‌ക്കു നേരി​ടേ​ണ്ടി​വന്ന അനീതി നിറഞ്ഞ സാഹച​ര്യ​ങ്ങൾ എന്തൊ​ക്കെ​യാണ്‌?

  • ആ സാഹച​ര്യ​ങ്ങൾക്കു മാറ്റം വന്നി​ല്ലെ​ങ്കി​ലും ബൈബിൾ അവരെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വ​സി​ക്കുക. അപ്പോൾ വിഷമിച്ച്‌ തളർന്നു​പോ​കാ​തി​രി​ക്കാ​നും പ്രശ്‌നങ്ങൾ ഉള്ളപ്പോ​ഴും സന്തോ​ഷ​ത്തോ​ടെ മുന്നോ​ട്ടു പോകാ​നും നമുക്കു കഴിയും. സുഭാ​ഷി​തങ്ങൾ 17:22; റോമർ 12:12 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • ബൈബി​ളിൽ കാണുന്ന വാഗ്‌ദാ​നങ്ങൾ നിങ്ങളു​ടെ ജീവി​ത​ത്തി​നു മാറ്റം വരുത്തു​മെന്നു തോന്നു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളൊ​ക്കെ കൊള്ളാം. പക്ഷേ, ഇതൊ​ന്നും നടക്കാൻ പോകു​ന്നില്ല.”

  • പഠിക്കുന്ന കാര്യങ്ങൾ ശരിയാ​ണോ എന്ന്‌ നിങ്ങൾ ഉറപ്പാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ചുരു​ക്ക​ത്തിൽ

നല്ല ഒരു ഭാവി ഉണ്ടാകു​മെന്ന്‌ ബൈബിൾ പറയു​ന്നുണ്ട്‌. അതു നമുക്കു പ്രതീക്ഷ തരുന്നു. കൂടാതെ ഇന്നത്തെ പ്രശ്‌നങ്ങൾ നേരി​ടാൻ സഹായി​ക്കു​ക​യും ചെയ്യുന്നു.

ഓർക്കുന്നുണ്ടോ?

  • ആളുകൾ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അറി​യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

  • ഭാവി​യെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വാഗ്‌ദാ​നം ഇപ്പോൾത്തന്നെ നിങ്ങളെ എങ്ങനെ സഹായി​ക്കും?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ പ്രത്യാശ എങ്ങനെ​യാണ്‌ നമ്മളെ സഹായി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാം.

“പ്രത്യാശ​—നിങ്ങൾക്ക്‌ അത്‌ എവിടെ കണ്ടെത്താ​നാ​കും?” (ഉണരുക! 2004 മേയ്‌ 8)

ഭാവിയെക്കുറിച്ചുള്ള പ്രത്യാശ ഗുരു​ത​ര​മായ രോഗങ്ങൾ ഉള്ളവർക്കു പ്രതീക്ഷ തരുന്നു.

“മാറാ​രോ​ഗ​വു​മാ​യി മല്ലിടു​മ്പോൾ ബൈബി​ളിന്‌ സഹായി​ക്കാ​നാ​കു​മോ?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

ഈ സംഗീ​ത​വീ​ഡി​യോ കാണു​മ്പോൾ നിങ്ങളും കുടും​ബാം​ഗ​ങ്ങ​ളും ഭാവി​യി​ലെ പറുദീ​സ​യിൽ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കു​ന്ന​താ​യി ഭാവന​യിൽ കാണുക.

ആ നല്ല നാൾ ഉൾക്കണ്ണാൽ കാണുക (3:​37)

ഭാവിയെക്കുറിച്ചുള്ള ബൈബി​ളി​ന്റെ വാഗ്‌ദാ​നം ഒരു സാമൂ​ഹ്യ​പ്ര​വർത്ത​കന്റെ ജീവിതം മാറ്റി​യത്‌ എങ്ങനെ?

“പിന്നെ ഞാൻ ലോകം നന്നാക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചി​ട്ടില്ല” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക