-
“കരയുന്നവരുടെകൂടെ കരയുക”വീക്ഷാഗോപുരം (പഠനപ്പതിപ്പ്)—2017 | ജൂലൈ
-
-
14. ദുഃഖിതരെ ആശ്വസിപ്പിക്കാൻ നമുക്ക് എന്തു പറയാനാകും?
14 അതുകൊണ്ടുതന്നെ അത്തരം ദുഃഖവുമായി കഴിയുന്നവരെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നു തീരുമാനിക്കാൻ അത്ര എളുപ്പമല്ല. എങ്കിലും “ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു” എന്നു ബൈബിൾ പറയുന്നുണ്ട്. (സുഭാ. 12:18) നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയിലെ വിവരങ്ങൾ ഉപയോഗിച്ച് ദുഃഖാർത്തർക്ക് ആശ്വാസം പകരാൻ പലർക്കും കഴിഞ്ഞിരിക്കുന്നു.c എന്നാൽ “കരയുന്നവരുടെകൂടെ കരയുക” എന്നതാണു പലപ്പോഴും അവർക്ക് ആശ്വാസമേകാനുള്ള ഏറ്റവും നല്ല മാർഗം. (റോമ. 12:15) ഭർത്താവ് മരിച്ചുപോയ ഗാബി പറയുന്നു: “മിക്കപ്പോഴും എന്റെ ഹൃദയവികാരങ്ങൾ പുറത്ത് വരുന്നതു കണ്ണുനീരായിട്ടാണ്. അതുകൊണ്ട് കൂട്ടുകാർ എന്റെകൂടെ കരയുമ്പോൾ എനിക്ക് അൽപ്പം ആശ്വാസം തോന്നാറുണ്ട്. എന്റെ ദുഃഖത്തിൽ ഞാൻ ഒറ്റയ്‌ക്കല്ല എന്ന് അപ്പോൾ തോന്നും.”
-
-
“കരയുന്നവരുടെകൂടെ കരയുക”വീക്ഷാഗോപുരം (പഠനപ്പതിപ്പ്)—2017 | ജൂലൈ
-
-
20. യഹോവയുടെ വാഗ്ദാനങ്ങൾ നമുക്കു വലിയ ആശ്വാസമായിരിക്കുന്നത് എന്തുകൊണ്ട്?
20 ‘സ്മാരകക്കല്ലറകളിലുള്ള എല്ലാവരും (ക്രിസ്തുവിന്റെ) ശബ്ദം കേട്ട് പുറത്ത് വരും.’ (യോഹ. 5:28, 29) ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവം, വേർപാടിന്റെ വേദന അനുഭവിക്കുന്ന എല്ലാവരുടെയും ദുഃഖം അതുവഴി ഇല്ലാതാക്കും. ഇത് എത്ര വലിയൊരു ആശ്വാസമാണ്! “ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും, പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും” എന്നു പറഞ്ഞിരിക്കുന്നു. ഇത് യഹോവയുടെ വാഗ്ദാനമാണ്. (യശ. 25:8) ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവരും ‘കരയുന്നവരുടെകൂടെ കരയുന്നതിനു’ പകരം ‘സന്തോഷിക്കുന്നവരുടെകൂടെ സന്തോഷിക്കുന്ന’ ഒരു കാലമായിരിക്കും അത്.—റോമ. 12:15.
-