-
യേശുവിന്റെ അനിയനിൽനിന്ന് പഠിക്കുകവീക്ഷാഗോപുരം (പഠനപ്പതിപ്പ്) (2022) | ജനുവരി
-
-
യാക്കോബിനെപ്പോലെ എപ്പോഴും താഴ്മയുള്ളവരായിരിക്കുക
യേശു യാക്കോബിനു പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം താഴ്മയോടെ യേശുവിനെ മിശിഹയായി അംഗീകരിച്ചു. അന്നുതുടങ്ങി ക്രിസ്തുവിന്റെ ഒരു വിശ്വസ്തശിഷ്യനായി പ്രവർത്തിക്കുകയും ചെയ്തു (5-7 ഖണ്ഡികകൾ കാണുക)
5. പുനരുത്ഥാനപ്പെട്ട യേശു യാക്കോബിനു പ്രത്യക്ഷനായശേഷം അദ്ദേഹം എന്തു മാറ്റംവരുത്തി?
5 യാക്കോബ് എപ്പോഴാണു യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നത്? യേശു മരിച്ച് ഉയിർപ്പിക്കപ്പെട്ടതിനു ശേഷം “യാക്കോബിനും പിന്നെ എല്ലാ അപ്പോസ്തലന്മാർക്കും പ്രത്യക്ഷനായി.” (1 കൊരി. 15:7) ആ കൂടിക്കാഴ്ചയ്ക്കുശേഷം യാക്കോബ് യേശുവിന്റെ ശിഷ്യനായിത്തീർന്നു. അതു നമുക്ക് എങ്ങനെ അറിയാം? യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനുവേണ്ടി യരുശലേമിലെ ഒരു മേൽമുറിയിൽ കാത്തിരുന്ന അപ്പോസ്തലന്മാരുടെ കൂട്ടത്തിൽ യാക്കോബുമുണ്ടായിരുന്നു. (പ്രവൃ. 1:13, 14) പിന്നീട് യാക്കോബ് ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിലെ ഒരു അംഗമായി സേവിച്ചു. (പ്രവൃ. 15:6, 13-22; ഗലാ. 2:9) കൂടാതെ എ.ഡി. 62-നോടടുത്ത് അദ്ദേഹം ദൈവപ്രചോദിതനായി അഭിഷിക്തക്രിസ്ത്യാനികൾക്ക് ഒരു കത്ത് എഴുതി. നമ്മുടെ പ്രത്യാശ സ്വർഗത്തിൽ ജീവിക്കാനോ ഭൂമിയിൽ ജീവിക്കാനോ ആയാലും, ആ കത്ത് നമുക്കും പ്രയോജനം ചെയ്യുന്നതാണ്. (യാക്കോ. 1:1) ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായിരുന്ന ജോസീഫസ് പറയുന്നതനുസരിച്ച് ജൂതമഹാപുരോഹിതനായ അനന്യാസ് ദ യംഗറുടെ ഉത്തരവുപ്രകാരം യാക്കോബിനെ കൊന്നുകളയുകയായിരുന്നു. ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കുന്നതുവരെ യാക്കോബ് യഹോവയോടു വിശ്വസ്തനായി തുടർന്നു.
-