-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം (പഠനപ്പതിപ്പ്)—2018 | ഡിസംബർ
-
-
ഏത് അർഥത്തിലാണു പൗലോസ് അപ്പോസ്തലൻ ‘മൂന്നാം സ്വർഗത്തിലേക്കും’ ‘പറുദീസയിലേക്കും എടുക്കപ്പെട്ടത്?’—2 കൊരി. 12:2-4.
2 കൊരിന്ത്യർ 12:2, 3-ൽ ‘മൂന്നാം സ്വർഗത്തിലേക്ക് എടുക്കപ്പെട്ട’ ഒരു മനുഷ്യനെക്കുറിച്ച് പൗലോസ് പറഞ്ഞു. ആരായിരുന്നു അത്? കൊരിന്തിലെ സഭയ്ക്കുള്ള ഈ കത്തിൽ, ദൈവം ഒരു അപ്പോസ്തലനായി തന്നെ ഉപയോഗിക്കുകയാണെന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. (2 കൊരി. 11:5, 23) എന്നിട്ട് അദ്ദേഹം ‘കർത്താവിൽനിന്നുള്ള ദർശനങ്ങളെയും വെളിപാടുകളെയും’ കുറിച്ച് പറഞ്ഞു. ഈ വാക്യത്തിന്റെ സന്ദർഭത്തിൽ പൗലോസ് മറ്റു സഹോദരന്മാരെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതും ശ്രദ്ധിക്കുക. അതുകൊണ്ട് ദർശനങ്ങളും വെളിപാടുകളും ലഭിച്ച മനുഷ്യനെക്കുറിച്ച് പറഞ്ഞപ്പോൾ പൗലോസ് തന്റെ കാര്യംതന്നെയാണു പറഞ്ഞതെന്നു ന്യായമായും നിഗമനം ചെയ്യാം.—2 കൊരി. 12:1, 5.
അതുകൊണ്ട് ‘മൂന്നാം സ്വർഗത്തിലേക്കും’ ‘പറുദീസയിലേക്കും’ എടുക്കപ്പെട്ട മനുഷ്യൻ പൗലോസ്തന്നെയായിരിക്കും. (2 കൊരി. 12:2-4) അദ്ദേഹം ‘വെളിപാടുകൾ’ എന്ന പദം ഉപയോഗിച്ചത് ഭാവിയിൽ വരാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് അറിവ് കിട്ടിയതിനെപ്പറ്റിയായിരിക്കാം.
പൗലോസ് കണ്ട ‘മൂന്നാം സ്വർഗം’ എന്താണ്?
ബൈബിൾ, ‘സ്വർഗം’ അല്ലെങ്കിൽ ‘ആകാശം’ എന്നത് അക്ഷരാർഥത്തിലുള്ള ആകാശത്തെ കുറിക്കാൻ ചിലപ്പോൾ ഉപയോഗിച്ചിട്ടുണ്ട്. (ഉൽപ. 11:4; 27:28; മത്താ. 6:26) എന്നാൽ മറ്റ് അർഥത്തിലും ആ വാക്കുകൾ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതു കാണാം. ചിലപ്പോഴൊക്കെ ആ വാക്കുകൾക്കു മനുഷ്യരുടെ ഭരണത്തെ പരാമർശിക്കാൻ സാധിക്കും. (ദാനി. 4:20-22) എന്നാൽ ദൈവത്തിന്റെ ഭരണത്തെ കുറിക്കാനും അവ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ദൈവരാജ്യത്തിലൂടെ ദൈവം നടത്തുന്ന ഭരണം.—വെളി. 21:1.
‘മൂന്നാം സ്വർഗം’ കണ്ടു എന്നാണു പൗലോസ് എഴുതിയത്. എന്താണ് പൗലോസ് അർഥമാക്കിയത്? ചില അവസരങ്ങളിൽ, ബൈബിൾ ഒരു കാര്യം മൂന്നു പ്രാവശ്യം ആവർത്തിക്കുന്നത് ആ കാര്യത്തിന് ഊന്നൽ കൊടുക്കുന്നതിനും അതിന്റെ തീവ്രത കാണിക്കുന്നതിനും ആണ്. (യശ. 6:3; വെളി. 4:8) പൗലോസ് ‘മൂന്നാം സ്വർഗത്തെക്കുറിച്ച്’ പറഞ്ഞപ്പോൾ ശ്രേഷ്ഠമായ, ഉന്നതമായ ഒരു ഭരണത്തെക്കുറിച്ച്, അതായത് യേശുക്രിസ്തുവും 1,44,000 സഹഭരണാധികാരികളും ചേർന്ന് ഭരിക്കുന്ന മിശിഹൈകരാജ്യത്തെക്കുറിച്ച്, പറയുകയായിരുന്നെന്നു തോന്നുന്നു. (തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച വാല്യം 1-ന്റെ (ഇംഗ്ലീഷ്) 1059, 1062 പേജുകൾ കാണുക.) ആ മിശിഹൈകരാജ്യമാണു നമ്മൾ കാത്തിരിക്കുന്നെന്നു പത്രോസ് അപ്പോസ്തലൻ എഴുതിയ ‘പുതിയ ആകാശം.’ —2 പത്രോ. 3:13.
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം (പഠനപ്പതിപ്പ്)—2018 | ഡിസംബർ
-
-
2 കൊരിന്ത്യർ 12:2-ൽ പറഞ്ഞിരിക്കുന്ന ‘മൂന്നാം സ്വർഗം,’ സാധ്യതയനുസരിച്ച്, യേശുക്രിസ്തുവിന്റെയും 1,44,000 സഹഭരണാധികാരികളുടെയും കൈകളിലെ മിശിഹൈകരാജ്യമാണ്. അതാണു ‘പുതിയ ആകാശം.’—2 പത്രോ. 3:13.
‘മൂന്നാം സ്വർഗം’ എന്ന് അതിനെ വിളിച്ചിരിക്കുന്നതിന്റെ കാരണം അതു ശ്രേഷ്ഠമായ, ഉന്നതമായ ഒരു ഭരണാധിപത്യമായതുകൊണ്ടാണ്.
-