-
യഹോവ “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും” എണ്ണിയിരിക്കുന്നുവീക്ഷാഗോപുരം—2005 | ആഗസ്റ്റ് 1
-
-
4. വിട്ടുമാറാത്ത ഏതു പരിശോധന പൗലൊസിനു സഹിക്കേണ്ടിവന്നു, അത്തരമൊരു സാഹചര്യം നമ്മെ എങ്ങനെ ബാധിച്ചേക്കാം?
4 അപ്പൊസ്‌തലനായ പൗലൊസിന് എന്തു സംഭവിച്ചെന്നു നോക്കുക. അവൻ ഇങ്ങനെ എഴുതി: “എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; . . . എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.” തുടർന്ന് പൗലൊസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു.” യഹോവ അവന്റെ അപേക്ഷ കേട്ടു. എങ്കിലും, താൻ അത്ഭുതകരമായി അവന്റെ പ്രശ്‌നം പരിഹരിച്ചുകൊടുക്കുകയില്ലെന്ന് അവൻ പൗലൊസിനു സൂചന നൽകി. പകരം, ‘ജഡത്തിലെ ശൂലവുമായി’ പൊരുത്തപ്പെട്ടു ജീവിക്കുന്നതിനുള്ള സഹായത്തിനായി അവൻ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കേണ്ടിയിരുന്നു.b (2 കൊരിന്ത്യർ 12:7-9) പൗലൊസിന്റെ കാര്യത്തിലെന്നപോലെ വിട്ടുമാറാത്ത ഒരു പരിശോധന നിങ്ങളും നേരിടുന്നുണ്ടായിരിക്കാം. ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘എന്റെ പരിശോധനയോടുള്ള ബന്ധത്തിൽ യഹോവ ഒന്നുംതന്നെ ചെയ്‌തിട്ടില്ലാത്തതായി കാണപ്പെടുന്നത് അവന് എന്റെ അവസ്ഥ അറിയാൻ പാടില്ലാത്തതുകൊണ്ടോ എന്നിൽ താത്‌പര്യമില്ലാത്തതുകൊണ്ടോ ആണോ?’ തീർച്ചയായും അല്ല! യേശു തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അധികം താമസിയാതെ അവരോടു പറഞ്ഞ ഒരു കാര്യം, യഹോവ തന്റെ വിശ്വസ്‌ത ദാസന്മാരിൽ ഓരോരുത്തരിലും തത്‌പരനാണെന്ന വസ്‌തുതയ്‌ക്ക് ഊന്നൽ നൽകുന്നു. ആ വാക്കുകൾക്ക് ഇക്കാലത്തു നമ്മെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നു നോക്കാം.
-
-
യഹോവ “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും” എണ്ണിയിരിക്കുന്നുവീക്ഷാഗോപുരം—2005 | ആഗസ്റ്റ് 1
-
-
b പൗലൊസിന്റെ ‘ജഡത്തിലെ ശൂലം’ എന്തായിരുന്നുവെന്നു ബൈബിൾ പറയുന്നില്ല. ഒന്നുകിൽ അത് കാഴ്‌ചക്കുറവുപോലെയുള്ള ഒരു ശാരീരിക പ്രശ്‌നമായിരുന്നിരിക്കാം, അല്ലെങ്കിൽ പൗലൊസിന്റെ അപ്പൊസ്‌തലികത്വത്തെയും ശുശ്രൂഷയെയും വെല്ലുവിളിച്ച കള്ള അപ്പൊസ്‌തലന്മാരോ മറ്റുള്ളവരോ ആയിരുന്നിരിക്കാം.—2 കൊരിന്ത്യർ 11:6, 13-15; ഗലാത്യർ 4:15; 6:11.
-