വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w97 8/15 പേ. 17-22
  • അന്ത്യം സമീപിക്കവേ ‘സുബോധം’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അന്ത്യം സമീപിക്കവേ ‘സുബോധം’
  • വീക്ഷാഗോപുരം—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നമ്മുടെ വ്യക്തി​പ​ര​മായ ബന്ധങ്ങളിൽ ‘സുബോ​ധം’
  • ‘സുബോ​ധ​വും’ കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളും
  • വിദ്യാ​ഭ്യാ​സം സംബന്ധിച്ച നമ്മുടെ വീക്ഷണ​ത്തിൽ ‘സുബോ​ധം’
  • ‘വലിയ കാര്യങ്ങൾ തേടരുത്‌’
  • ശേഷി​ക്കുന്ന സമയം ഏറ്റവും മെച്ചമാ​യി ഉപയോ​ഗി​ക്കൽ
  • “സുബോധ”ത്തോടെ ജീവി​ക്കു​ന്ന​തിൽ തുടരുക
  • അവൻ കരുണ കാണിക്കാൻ പഠിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
  • കരുണ എന്താണെന്ന്‌ അവൻ പഠിച്ചു
    2009 വീക്ഷാഗോപുരം
  • മറ്റുള്ളവരെ യഹോവ കാണുന്നതുപോലെ കാണാൻ ശ്രമിക്കുക
    2003 വീക്ഷാഗോപുരം
  • യഹോവയുടെ കരുണയെക്കുറിച്ചു യോനാ പഠിക്കുന്നു
    വീക്ഷാഗോപുരം—1996
കൂടുതൽ കാണുക
വീക്ഷാഗോപുരം—1997
w97 8/15 പേ. 17-22

അന്ത്യം സമീപി​ക്കവേ ‘സുബോ​ധം’

“എല്ലാ കാര്യ​ങ്ങ​ളു​ടെ​യും അവസാനം സമീപി​ച്ചി​രി​ക്കു​ന്നു. ആകയാൽ സുബോ​ധ​മു​ള്ള​വ​രാ​യി​രി​പ്പിൻ.”—1 പത്രൊസ്‌ 4:7, NW.

1. “സുബോ​ധ​മു​ള്ള​വ​രാ​യി​രി”ക്കുന്നതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

അപ്പോ​സ്‌ത​ല​നായ പത്രൊ​സി​ന്റെ മേൽപ്പറഞ്ഞ വാക്കു​കൾക്കു ക്രിസ്‌ത്യാ​നി​ക​ളു​ടെ ജീവി​ത​രീ​തി​യിൽ അത്യധി​കം സ്വാധീ​ന​മു​ണ്ടാ​യി​രി​ക്കണം. എന്നിരു​ന്നാ​ലും, ലൗകിക ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽനി​ന്നും ജീവി​തോ​ത്‌ക​ണ്‌ഠ​ക​ളിൽനി​ന്നും പിന്തി​രി​ഞ്ഞോ​ട​ണ​മെന്നു പത്രൊസ്‌ തന്റെ വായന​ക്കാ​രോ​ടു പറഞ്ഞില്ല; ആസന്നമായ നാശ​ത്തെ​ക്കു​റിച്ച്‌ മനോ​വി​ഹ്വ​ല​രാ​യി​രി​ക്കാൻ അവൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​മില്ല. പകരം അവൻ ഉദ്‌ബോ​ധി​പ്പി​ച്ചു: “സുബോ​ധ​മു​ള്ള​വ​രാ​യി​രി​പ്പിൻ.” “സുബോ​ധ​മു​ള്ള​വ​രാ​യി​രി”ക്കുന്നതിൽ നല്ല ന്യായ​ബോ​ധം കാണി​ക്കു​ന്ന​തും സംസാ​ര​ത്തി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും ജ്ഞാനവും വിവേ​ക​വും യുക്തി​ബോ​ധ​വും പ്രകട​മാ​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. നമ്മുടെ ചിന്ത​യെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും ഭരിക്കാൻ ദൈവ​വ​ച​നത്തെ അനുവ​ദി​ക്ക​ണ​മെ​ന്നാണ്‌ അതിന്റെ അർഥം. (റോമർ 12:2) “വക്രത​യും കോട്ട​വു​മുള്ള തലമു​റ​യു​ടെ നടുവിൽ” നാം ജീവി​ക്കു​ന്ന​തി​നാൽ പ്രശ്‌ന​ങ്ങ​ളും ബുദ്ധി​മു​ട്ടു​ക​ളും ഒഴിവാ​ക്കു​ന്ന​തി​നു സുബോ​ധ​മുള്ള ഒരു മനസ്സ്‌ ആവശ്യ​മാണ്‌.—ഫിലി​പ്പി​യർ 2:15.

2. യഹോ​വ​യു​ടെ ക്ഷമ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇന്നു പ്രയോ​ജനം ചെയ്യു​ന്ന​തെ​ങ്ങനെ?

2 നമ്മെക്കു​റി​ച്ചു​തന്നെ സമചി​ത്ത​ത​യുള്ള, വാസ്‌ത​വി​ക​മായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കാ​നും ‘സുബോ​ധം’ നമ്മെ സഹായി​ക്കു​ന്നു. (തീത്തൊസ്‌ 2:12; റോമർ 12:3) 2 പത്രൊസ്‌ 3:9-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കു​ക​ളു​ടെ വീക്ഷണ​ത്തിൽ ഇത്‌ അനിവാ​ര്യ​മാണ്‌: “ചിലർ താമസം എന്നു വിചാ​രി​ക്കു​ന്ന​തു​പോ​ലെ കർത്താവു തന്റെ വാഗ്‌ദത്തം നിവർത്തി​പ്പാൻ താമസി​ക്കു​ന്നില്ല. ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടു​വാൻ അവൻ ഇച്ഛിച്ചു നിങ്ങ​ളോ​ടു ദീർഘക്ഷമ കാണി​ക്കു​ന്ന​തേ​യു​ള്ളു.” യഹോവ അവിശ്വാ​സി​ക​ളോ​ടു മാത്രമല്ല ‘നിങ്ങ​ളോ​ടും’—ക്രിസ്‌തീയ സഭയിലെ അംഗങ്ങ​ളോ​ടും—ക്ഷമയു​ള്ള​വ​നാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ‘ആരും നശിച്ചു​പോ​കാ​തി​രി​ക്കാൻ അവൻ ഇച്ഛിക്കു​ന്നു.’ നിത്യ​ജീ​വ​നെന്ന ദാനത്തി​നു യോഗ്യത നേടാ​നാ​യി ചിലർക്ക്‌ ഒരുപക്ഷേ ഇപ്പോ​ഴും മാറ്റങ്ങ​ളും പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളും വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അതു​കൊണ്ട്‌, ചില പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ ആവശ്യ​മാ​യി​രു​ന്നേ​ക്കാ​വുന്ന മണ്ഡലങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.

നമ്മുടെ വ്യക്തി​പ​ര​മായ ബന്ധങ്ങളിൽ ‘സുബോ​ധം’

3. കുട്ടി​ക​ളെ​ക്കു​റി​ച്ചു മാതാ​പി​താ​ക്കൾക്ക്‌ ഏതു ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കാ​വു​ന്ന​താണ്‌?

3 ഭവനം സമാധാ​ന​ത്തി​ന്റെ ഒരു സങ്കേത​മാ​യി​രി​ക്കണം. എന്നാൽ അതു മിക്കവ​രു​ടെ​യും കാര്യ​ത്തിൽ ‘ഒരു കലഹ ഭവന’മാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 17:1, NW) നിങ്ങളു​ടെ കുടും​ബ​മോ? ‘ക്രോധം, കൂററാ​രം, ദൂഷണം’ എന്നിവ​യിൽനി​ന്നു വിമു​ക്ത​മാ​ണോ അത്‌? (എഫെസ്യർ 4:31) നിങ്ങളു​ടെ കുട്ടി​കളെ സംബന്ധി​ച്ചെന്ത്‌? സ്‌നേ​ഹി​ക്ക​പ്പെ​ടു​ക​യും വിലമ​തി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്ന​താ​യി അവർക്കു തോന്നു​ന്നു​ണ്ടോ? (ലൂക്കൊസ്‌ 3:22 താരത​മ്യം ചെയ്യുക.) അവരെ പഠിപ്പി​ക്കു​ന്ന​തി​നും പരിശീ​ലി​പ്പി​ക്കു​ന്ന​തി​നും നിങ്ങൾ സമയ​മെ​ടു​ക്കു​ന്നു​ണ്ടോ? ക്രോ​ധ​ത്തോ​ടെ​യും കോപ​ത്തോ​ടെ​യും ആയിരി​ക്കു​ന്ന​തി​നു പകരം, നിങ്ങൾ “നീതി​യിൽ” അവർക്കു “ശിക്ഷണം” കൊടു​ക്കു​ന്നു​ണ്ടോ? (2 തിമൊ​ഥെ​യൊസ്‌ 3:16, NW) കുട്ടികൾ “യഹോവ നല്‌കുന്ന അവകാശ”മായതി​നാൽ അവരോട്‌ പെരു​മാ​റുന്ന വിധത്തിൽ അവന്‌ അതിയായ താത്‌പ​ര്യ​മുണ്ട്‌.—സങ്കീർത്തനം 127:3.

4. (എ) ഭർത്താവു ഭാര്യ​യോട്‌ പരുക്കൻ രീതി​യിൽ പെരു​മാ​റു​ന്നെ​ങ്കിൽ ഫലമെ​ന്താ​യി​രു​ന്നേ​ക്കാം? (ബി) ഭാര്യ​മാർക്ക്‌ ദൈവ​വു​മാ​യുള്ള സമാധാ​ന​വും മുഴു​കു​ടും​ബ​ത്തി​ലെ സന്തുഷ്ടി​യും എങ്ങനെ വർധി​പ്പി​ക്കാ​നാ​കും?

4 നമ്മുടെ വിവാ​ഹിത ഇണയുടെ കാര്യ​മോ? “ഭർത്താ​ക്കൻമാ​രും തങ്ങളുടെ ഭാര്യ​മാ​രെ സ്വന്ത ശരീര​ങ്ങ​ളെ​പ്പോ​ലെ സ്‌നേ​ഹി​ക്കേ​ണ്ട​താ​കു​ന്നു. ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നവൻ തന്നെത്താൻ സ്‌നേ​ഹി​ക്കു​ന്നു. ആരും തന്റെ ജഡത്തെ ഒരുനാ​ളും പകെച്ചി​ട്ടി​ല്ല​ല്ലോ; ക്രിസ്‌തു​വും സഭയെ ചെയ്യു​ന്ന​തു​പോ​ലെ അതിനെ പോററി പുലർത്തു​ക​യ​ത്രേ ചെയ്യു​ന്നതു.” (എഫെസ്യർ 5:28, 29) നിന്ദക​നോ മേധാ​വി​ത്വ​സ്വ​ഭാ​വ​മു​ള്ള​വ​നോ ന്യായ​ര​ഹി​ത​നോ ആയ ഒരു പുരുഷൻ തന്റെ ഭവനത്തി​ലെ പ്രശാന്തത അപകട​പ്പെ​ടു​ത്തുക മാത്രമല്ല, ദൈവ​വു​മാ​യുള്ള തന്റെ ബന്ധത്തിനു തുരങ്കം​വെ​ക്കു​ക​യും ചെയ്യുന്നു. (1 പത്രൊസ്‌ 3:7) ഭാര്യ​മാ​രെ​ക്കു​റി​ച്ചെന്ത്‌? സമാന​മാ​യി അവർ ‘കർത്താ​വി​ന്നു എന്നപോ​ലെ സ്വന്ത ഭർത്താ​ക്കൻമാർക്കു കീഴട​ങ്ങി​യി​രി​ക്കണം.’ (എഫെസ്യർ 5:22) ദൈവത്തെ പ്രസാ​ദി​പ്പി​ക്കണം എന്ന ചിന്തയു​ണ്ടാ​യി​രി​ക്കു​ന്നത്‌ ഭർത്താ​വി​ന്റെ തെറ്റുകൾ അവഗണി​ക്കാ​നും നീരസ​മി​ല്ലാ​തെ അദ്ദേഹ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കാ​നും ഭാര്യയെ സഹായി​ക്കു​ന്നു. തന്റെ അഭി​പ്രാ​യം തുറന്നു പ്രകടി​പ്പി​ക്കാൻ താൻ ബാധ്യ​സ്ഥ​യാ​ണെന്ന്‌ ചില​പ്പോ​ഴൊ​ക്കെ ഭാര്യ​യ്‌ക്കു തോന്നി​യേ​ക്കാം. സാമർഥ്യ​മുള്ള ഭാര്യ​യെ​ക്കു​റിച്ച്‌ സദൃശ​വാ​ക്യ​ങ്ങൾ 31:26 (NW) ഇങ്ങനെ പറയുന്നു: “അവൾ ജ്ഞാന​ത്തോ​ടെ തന്റെ വായ്‌ തുറന്നി​രി​ക്കു​ന്നു; സ്‌നേ​ഹാർദ്ര​ത​യു​ടെ നിയമം അവളുടെ നാവി​ന്മേ​ലു​ണ്ടു.” ആർദ്ര​ത​യോ​ടും ആദര​വോ​ടും​കൂ​ടെ ഭർത്താ​വി​നോ​ടു പെരു​മാ​റു​മ്പോൾ അവൾ ദൈവ​വു​മാ​യി സമാധാ​നം നിലനിർത്തു​ക​യും മുഴു​കു​ടും​ബ​ത്തി​ന്റെ​യും സന്തുഷ്ടി വർധി​പ്പി​ക്കു​ക​യും ചെയ്യുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 14:1.

5. മാതാ​പി​താ​ക്ക​ളോ​ടുള്ള പെരു​മാ​റ്റം സംബന്ധിച്ച ബൈബിൾ ബുദ്ധ്യു​പ​ദേശം ചെറു​പ്പ​ക്കാർ അനുസ​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

5 ചെറു​പ്പ​ക്കാ​രേ, മാതാ​പി​താ​ക്ക​ളോ​ടു നിങ്ങൾ എങ്ങനെ​യാണ്‌ ഇടപെ​ടു​ന്നത്‌? ലോകം മിക്ക​പ്പോ​ഴും അനുവ​ദി​ക്കു​ന്ന​ത​ര​ത്തി​ലുള്ള പരിഹാ​സ​ദ്യോ​ത​ക​മോ അനാദ​ര​ണീ​യ​മോ ആയ സംസാരം നിങ്ങൾ ഉപയോ​ഗി​ക്കു​ന്നു​വോ? അതോ, “മക്കളേ, നിങ്ങളു​ടെ അമ്മയപ്പൻമാ​രെ കർത്താ​വിൽ അനുസ​രി​പ്പിൻ; അതു ന്യായ​മ​ല്ലോ. ‘നിനക്കു നൻമ ഉണ്ടാകു​വാ​നും നീ ഭൂമി​യിൽ ദീർഘാ​യു​സ്സോ​ടി​രി​പ്പാ​നും നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നിക്ക’ എന്നതു വാഗ്‌ദ​ത്ത​ത്തോ​ടു​കൂ​ടിയ ആദ്യക​ല്‌പന ആകുന്നു” എന്ന ബൈബിൾ കൽപ്പന നിങ്ങൾ അനുസ​രി​ക്കു​ന്നു​വോ?—എഫെസ്യർ 6:1-3.

6. സഹാരാ​ധ​ക​രു​മാ​യുള്ള സമാധാ​നം നമു​ക്കെ​ങ്ങനെ തേടാൻ കഴിയും?

6 സഹക്രി​സ്‌ത്യാ​നി​ക​ളോ​ടുള്ള ബന്ധത്തിൽ “സമാധാ​നം അന്വേ​ഷി​ച്ചു പിന്തു​ടരു”മ്പോഴും നാം ‘സുബോ​ധം’ പ്രകടി​പ്പി​ക്കു​ന്നു. (1 പത്രൊസ്‌ 3:11) ഇടയ്‌ക്കി​ടെ വിയോ​ജി​പ്പു​ക​ളും തെറ്റി​ദ്ധാ​ര​ണ​ക​ളും ഉയർന്നു​വ​രു​ന്നു. (യാക്കോബ്‌ 3:2) ശത്രുത വളരാൻ അനുവ​ദി​ച്ചാൽ മുഴു​സ​ഭ​യു​ടെ​യും സമാധാ​നം അപകട​ത്തി​ലാ​യേ​ക്കാം. (ഗലാത്യർ 5:15) അതു​കൊണ്ട്‌ തർക്കങ്ങൾ ഉടനടി പരിഹ​രി​ക്കുക; സമാധാ​ന​പ​ര​മായ പരിഹാ​രങ്ങൾ തേടുക.—മത്തായി 5:23-25; എഫെസ്യർ 4:26; കൊ​ലൊ​സ്സ്യർ 3:13, 14.

‘സുബോ​ധ​വും’ കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളും

7. (എ) ലൗകിക കാര്യ​ങ്ങ​ളിൽ ‘സുബോ​ധം’ കാണി​ക്കാൻ പൗലൊസ്‌ പ്രോ​ത്സാ​ഹി​പ്പി​ച്ച​തെ​ങ്ങനെ? (ബി) കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളോ​ടു ക്രിസ്‌തീയ ഭാര്യാ​ഭർത്താ​ക്കൻമാർക്ക്‌ എന്തു മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കണം?

7 ‘സുബോ​ധ​ത്തോ​ടു കൂടെ ജീവിക്കാ’ൻ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ ക്രിസ്‌ത്യാ​നി​കളെ ഉപദേ​ശി​ച്ചു. (തീത്തൊസ്‌ 2:13) “ഭർത്തൃ​പ്രി​യ​മാ​രും പുത്ര​പ്രി​യ​മാ​രും സുബോ​ധ​വും പാതി​വ്ര​ത്യ​വു​മു​ള്ള​വ​രും വീട്ടു​കാ​ര്യം നോക്കു​ന്ന​വ​രും” ആയിരി​ക്കാൻ പ്രസ്‌തുത സന്ദർഭ​ത്തിൽ പൗലൊസ്‌ സ്‌ത്രീ​കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നത്‌ രസാവ​ഹ​മാണ്‌. (തീത്തൊസ്‌ 2:4, 5) യഹൂദ​വ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​ത്തിന്‌ ഏതാനും വർഷം മുമ്പ്‌, പൊ.യു. 61-64 കാലഘ​ട്ട​ത്തി​ലാണ്‌ പൗലൊസ്‌ അതെഴു​തി​യത്‌. എങ്കിലും, വീട്ടു​ജോ​ലി പോലുള്ള ലൗകിക കാര്യങ്ങൾ അപ്പോ​ഴും പ്രാധാ​ന്യ​മർഹി​ക്കു​ന്ന​താ​യി​രു​ന്നു. അതു​കൊണ്ട്‌, “ദൈവ​വ​ചനം ദുഷി​ക്ക​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തി​ന്നു” ഭാര്യാ​ഭർത്താ​ക്കൻമാർ ഇരുവ​രും തങ്ങളുടെ കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ സംബന്ധിച്ച്‌ ആരോ​ഗ്യാ​വ​ഹ​മായ, ക്രിയാ​ത്മ​ക​മായ ഒരു വീക്ഷണം നിലനിർത്തണം. തന്റെ ഭവനം നാണ​ക്കേ​ടു​ള​വാ​ക്കുന്ന അവസ്ഥയി​ലാ​യി​രു​ന്ന​തിൽ ഒരു കുടും​ബ​ത്ത​ലവൻ ഒരു സന്ദർശ​ക​നോട്‌ മാപ്പു​പ​റഞ്ഞു. “താൻ പയനി​യ​റിങ്‌ ചെയ്യു​ക​യാ​യി​രു​ന്ന​തി​നാൽ” അത്‌ അറ്റകു​റ്റ​പ്പ​ണി​കൾ നടത്താത്ത നിലയി​ലാ​ണെന്ന്‌ അദ്ദേഹം വിശദീ​ക​രി​ച്ചു. രാജ്യ​ത്തി​നു​വേണ്ടി ത്യാഗങ്ങൾ ചെയ്യു​ന്നത്‌ അഭിന​ന്ദ​നാർഹ​മാണ്‌, എന്നാൽ നമ്മുടെ കുടും​ബ​ത്തി​ന്റെ ക്ഷേമം അപകട​പ്പെ​ടു​ത്താ​തി​രി​ക്കാൻ നാം ശ്രദ്ധി​ക്കണം.

8. കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കാ​യി കുടും​ബ​ത്ത​ല​വൻമാർക്കു സമനി​ല​യോ​ടെ കരുതാൻ കഴിയു​ന്ന​തെ​ങ്ങനെ?

8 തന്റെ കുടും​ബ​ത്തി​നു​വേണ്ടി കരുതാത്ത ഒരുവൻ “വിശ്വാ​സം തള്ളിക്ക​ളഞ്ഞു അവിശ്വാ​സി​യെ​ക്കാൾ അധമനാ​യി​രി​ക്കു​ന്നു” എന്ന്‌ പറഞ്ഞു​കൊണ്ട്‌ തങ്ങളുടെ കുടും​ബ​ത്തിന്‌ മുൻഗണന നൽകാൻ പിതാ​ക്കൻമാ​രെ ബൈബിൾ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 5:8) ജീവി​ത​നി​ല​വാ​രങ്ങൾ ലോക​ത്തു​ട​നീ​ളം വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. ഭൗതിക പ്രതീ​ക്ഷ​ക​ളിൽ മിതത്വം പാലി​ക്കു​ന്നതു നല്ലതാണ്‌. “ദാരി​ദ്ര്യ​വും സമ്പത്തും എനിക്കു തരാതെ”യിരി​ക്ക​ണ​മെന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 30:8-ന്റെ എഴുത്തു​കാ​രൻ പ്രാർഥി​ച്ചു. എന്നിരു​ന്നാ​ലും, മാതാ​പി​താ​ക്കൾ തങ്ങളുടെ കുട്ടി​ക​ളു​ടെ ഭൗതി​കാ​വ​ശ്യ​ങ്ങൾ അവഗണി​ക്ക​രുത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ദിവ്യാ​ധി​പത്യ പദവികൾ പിന്തു​ട​രാൻവേണ്ടി കുടും​ബ​ത്തി​ന്റെ അടിസ്ഥാന ജീവി​താ​വ​ശ്യ​ങ്ങൾ മനഃപൂർവം നിഷേ​ധി​ക്കു​ന്നത്‌ ജ്ഞാനമാ​യി​രി​ക്കു​മോ? അതിനു കുട്ടി​ക​ളിൽ കയ്‌പേ​റിയ വികാ​രങ്ങൾ ഇളക്കി​വി​ടാ​നാ​വി​ല്ലേ? നേരേ​മ​റിച്ച്‌, സദൃശ​വാ​ക്യ​ങ്ങൾ 24:27 പറയുന്നു: “വെളി​യിൽ നിന്റെ വേല ചെയ്‌ക; വയലിൽ എല്ലാം തീർക്കുക; പിന്നെ​ത്തേ​തിൽ നിന്റെ വീടു പണിയുക [“കുടും​ബത്തെ കെട്ടു​പ​ണി​ചെ​യ്യു​ക​യും വേണം,” NW].” അതേ, ഭൗതിക കാര്യ​ങ്ങൾക്കാ​യുള്ള താത്‌പ​ര്യ​ത്തിന്‌ അതി​ന്റേ​തായ സ്ഥാനമു​ള്ള​പ്പോൾത്തന്നെ, ആത്മീയ​മാ​യും വൈകാ​രി​ക​മാ​യും ‘ഒരുവന്റെ കുടും​ബത്തെ കെട്ടു​പ​ണി​ചെ​യ്യു​ന്നത്‌’ മർമ​പ്ര​ധാ​ന​മാണ്‌.

9. കുടും​ബ​ത്ത​ല​വൻമാർ തങ്ങളുടെ മരണത്തി​ന്റെ​യോ രോഗ​ത്തി​ന്റെ​യോ സാധ്യത പരിഗ​ണി​ക്കു​ന്നത്‌ ജ്ഞാനമാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

9 നിങ്ങൾക്ക്‌ അകാല​മ​രണം സംഭവി​ക്കു​ന്ന​പക്ഷം, നിങ്ങളു​ടെ കുടും​ബ​ത്തി​ന്റെ പരിപാ​ല​ന​ത്തി​നാ​യി നിങ്ങൾ കരുതൽ ചെയ്‌തി​ട്ടു​ണ്ടോ? സദൃശ​വാ​ക്യ​ങ്ങൾ 13:22 പറയുന്നു: “ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേ​ക്കു​ന്നു.” യഹോ​വ​യെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​വും അവനു​മാ​യുള്ള ബന്ധവും ഒരവകാ​ശ​മാ​യി നൽകു​ന്ന​തി​നു​പു​റമേ ഭൗതി​ക​മാ​യും തങ്ങളുടെ കുട്ടി​കൾക്കു കരുതൽ ചെയ്യു​ന്ന​തിൽ മാതാ​പി​താ​ക്കൾ തത്‌പ​ര​രാ​യി​രി​ക്കും. അനേകം രാജ്യ​ങ്ങ​ളിൽ ഉത്തരവാ​ദി​ത്വ​ബോ​ധ​മുള്ള കുടും​ബ​ത്ത​ല​വൻമാർ കുറെ സമ്പാദ്യ​മോ നിയമ​പ​ര​മായ ഒരു വിൽപ്പ​ത്ര​മോ ഇൻഷ്വ​റൻസോ ഉണ്ടായി​രി​ക്കാൻ ശ്രമി​ക്കു​ന്നു. “കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​വും” ഭവിക്കു​ന്ന​തിൽനി​ന്നു ദൈവ​ജനം ഒഴിവു​ള്ള​വ​ര​ല്ല​ല്ലോ. (സഭാ​പ്ര​സം​ഗി 9:11) “ദ്രവ്യ​വും ഒരു ശരണം” ആണ്‌. ശ്രദ്ധാ​പൂർവ​മുള്ള ആസൂ​ത്ര​ണ​ത്തി​നു മിക്ക​പ്പോ​ഴും ബുദ്ധി​മുട്ട്‌ ഒഴിവാ​ക്കാ​നാ​കും. (സഭാ​പ്ര​സം​ഗി 7:12) വൈദ്യ​ശു​ശ്രൂ​ഷ​യ്‌ക്കു ഗവൺമെൻറ്‌ പണം നൽകാത്ത രാജ്യ​ങ്ങ​ളിൽ ആരോ​ഗ്യാ​വ​ശ്യ​ങ്ങൾക്കാ​യി ചിലർ പണം നീക്കി​വെ​ക്കാ​നോ ഏതെങ്കി​ലും തരത്തി​ലുള്ള ആരോഗ്യ ഇൻഷ്വ​റൻസ്‌ എടുക്കാ​നോ താത്‌പ​ര്യ​പ്പെ​ട്ടേ​ക്കാം.a

10. ക്രിസ്‌തീയ മാതാ​പി​താ​ക്കൾക്കു തങ്ങളുടെ കുട്ടി​കൾക്കാ​യി എങ്ങനെ “ചരതി”ച്ചുവെ​ക്കാ​വു​ന്ന​താണ്‌?

10 “മക്കൾ അമ്മയപ്പൻമാർക്കല്ല അമ്മയപ്പൻമാർ മക്കൾക്കാ​യി​ട്ട​ല്ലോ ചരതി​ക്കേ​ണ്ടതു” എന്നും തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (2 കൊരി​ന്ത്യർ 12:14) കുട്ടി​ക​ളു​ടെ ജീവി​ത​ത്തിന്‌ നല്ലൊരു തുടക്ക​മു​ണ്ടാ​യി​രി​ക്കാൻ മാതാ​പി​താ​ക്കൾ അവരുടെ ഭാവി​വി​ദ്യാ​ഭ്യാ​സ​ത്തി​നും വിവാ​ഹ​ത്തി​നും വേണ്ടി പണം സ്വരു​ക്കൂ​ട്ടു​ന്നത്‌ ലോകത്തു സാധാ​ര​ണ​മാണ്‌. കുട്ടി​യു​ടെ ആത്മീയ ഭാവി​ക്കു​വേണ്ടി സ്വരു​ക്കൂ​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചു നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ? ദൃഷ്ടാ​ന്ത​ത്തിന്‌, മുതിർന്ന ഒരു കുട്ടി മുഴു​സമയ ശുശ്രൂഷ പിന്തു​ട​രു​ന്നു​വെന്നു കരുതുക. മുഴു​സമയ സേവകർ മറ്റുള്ള​വ​രിൽനി​ന്നു സാമ്പത്തിക സഹായം ആവശ്യ​പ്പെ​ടു​ക​യോ പ്രതീ​ക്ഷി​ക്കു​ക​യോ ചെയ്യരു​തെ​ങ്കി​ലും, മുഴു​സ​മ​യ​സേ​വ​ന​ത്തിൽ തുടരാൻ സഹായി​ക്കു​ന്ന​തി​നു സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾ ‘അവന്റെ ആവശ്യ​ങ്ങ​ള​നു​സ​രിച്ച്‌ അവനു പങ്കുനൽകാൻ’ തീരു​മാ​നി​ക്കും.—റോമർ 12:13, NW; 1 ശമൂവേൽ 2:18, 19; ഫിലി​പ്പി​യർ 4:14-18.

11. പണത്തെ​ക്കു​റിച്ച്‌ യാഥാർഥ്യ​ബോ​ധ​മുള്ള ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌ വിശ്വാ​സ​രാ​ഹി​ത്യ​ത്തെ സൂചി​പ്പി​ക്കു​ന്നു​വോ? വിശദീ​ക​രി​ക്കുക.

11 പണത്തെ​ക്കു​റിച്ച്‌ യാഥാർഥ്യ​ബോ​ധ​മുള്ള ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌ സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അന്ത്യം സമീപി​ച്ചി​രി​ക്കു​ന്നു​വെ​ന്ന​തി​ലുള്ള വിശ്വാ​സ​രാ​ഹി​ത്യ​ത്തെയല്ല സൂചി​പ്പി​ക്കു​ന്നത്‌. ‘പ്രാ​യോ​ഗിക ജ്ഞാനവും’ നല്ല ന്യായ​ബോ​ധ​വും പ്രകടി​പ്പി​ക്കുക മാത്ര​മാണ്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 2:7; 3:21, NW) പണം ഉപയോ​ഗി​ക്കു​ന്ന​തിൽ “ഈ വ്യവസ്ഥി​തി​യു​ടെ മക്കൾ വെളി​ച്ച​ത്തി​ന്റെ മക്കളെ​ക്കാൾ . . . പ്രാ​യോ​ഗി​ക​മായ ഒരു വിധത്തിൽ കൂടുതൽ ജ്ഞാനമു​ള്ള​വ​രാണ്‌” എന്ന്‌ യേശു ഒരിക്കൽ പറഞ്ഞു. (ലൂക്കൊസ്‌ 16:8, NW) ആ സ്ഥിതിക്ക്‌, കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കാ​യി കൂടുതൽ മെച്ചമാ​യി കരുതാൻ കഴി​യേ​ണ്ട​തിന്‌ തങ്ങളുടെ ആസ്‌തി​കൾ ഉപയോ​ഗി​ക്കുന്ന വിധത്തിൽ ചില പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ട​തു​ള്ള​താ​യി ചിലർ കണ്ടിരി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല.

വിദ്യാ​ഭ്യാ​സം സംബന്ധിച്ച നമ്മുടെ വീക്ഷണ​ത്തിൽ ‘സുബോ​ധം’

12. പുതിയ സാഹച​ര്യ​ങ്ങ​ളോ​ടു പൊരു​ത്ത​പ്പെ​ടാൻ യേശു തന്റെ ശിഷ്യൻമാ​രെ പഠിപ്പി​ച്ച​തെ​ങ്ങനെ?

12 “ഈ ലോക​ത്തി​ന്റെ രംഗം മാറി​ക്കൊ​ണ്ടി​രി​ക്കു​ന്നു,” സാമ്പത്തി​ക​രം​ഗത്തെ വലിയ മാറ്റങ്ങ​ളും ശാസ്‌ത്ര​സാ​ങ്കേ​തിക വികാ​സ​ങ്ങ​ളും അതി​വേഗം സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 7:31, NW) എന്നാൽ, സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ യേശു തന്റെ ശിഷ്യൻമാ​രെ പഠിപ്പി​ച്ചു. അവരെ തങ്ങളുടെ ആദ്യത്തെ പ്രസം​ഗ​പ​രി​പാ​ടിക്ക്‌ അയച്ച​പ്പോൾ അവൻ അവരോ​ടു പറഞ്ഞു: “മടിശ്ശീ​ല​യിൽ പൊന്നും വെള്ളി​യും ചെമ്പും വഴിക്കു പൊക്ക​ണ​വും രണ്ടു ഉടുപ്പും ചെരി​പ്പും വടിയും കരുത​രു​തു; വേലക്കാ​രൻ തന്റെ ആഹാര​ത്തി​ന്നു യോഗ്യ​ന​ല്ലോ.” (മത്തായി 10:9, 10) എന്നാൽ, പിന്നീട്‌ ഒരവസ​ര​ത്തിൽ യേശു പറഞ്ഞു: “എന്നാൽ ഇപ്പോൾ മടിശ്ശീ​ല​യു​ള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്ക​ണ​മു​ള്ള​വ​നും.” (ലൂക്കൊസ്‌ 22:36) എന്തിനാണ്‌ മാറ്റം സംഭവി​ച്ചത്‌? സാഹച​ര്യ​ങ്ങൾക്ക്‌. മത പരിതഃ​സ്ഥി​തി കൂടുതൽ ശത്രു​താ​പ​ര​മാ​യി​ത്തീർന്നി​രു​ന്നു, ഇപ്പോൾ അവർ തങ്ങൾക്കു​വേണ്ടി കരു​തേ​ണ്ടി​യി​രു​ന്നു.

13. വിദ്യാ​ഭ്യാ​സ​ത്തി​ന്റെ മുഖ്യോ​ദ്ദേ​ശ്യം എന്താണ്‌, ഈ സംഗതി​യിൽ മാതാ​പി​താ​ക്കൾക്കു കുട്ടി​കളെ പിന്താ​ങ്ങാൻ കഴിയു​ന്ന​തെ​ങ്ങനെ?

13 സമാന​മാ​യി, മാതാ​പി​താ​ക്കൾ ഇന്നത്തെ സാമ്പത്തി​ക​രം​ഗത്തെ യാഥാർഥ്യ​ങ്ങൾ കണക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ദൃഷ്ടാ​ന്ത​ത്തിന്‌, നിങ്ങളു​ടെ കുട്ടിക്കു വേണ്ടത്ര സ്‌കൂൾ വിദ്യാ​ഭ്യാ​സം ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ നിങ്ങൾ ക്രമീ​ക​ര​ണങ്ങൾ ചെയ്യു​ന്നു​വോ? യഹോ​വ​യു​ടെ ഫലപ്ര​ദ​നായ ശുശ്രൂ​ഷ​ക​നാ​യി​രി​ക്കാൻ ഒരു ചെറു​പ്പ​ക്കാ​രനെ സജ്ജനാ​ക്കുക എന്നതാ​യി​രി​ക്കണം വിദ്യാ​ഭ്യാ​സ​ത്തി​ന്റെ മുഖ്യോ​ദ്ദേ​ശ്യം. ഏറ്റവും പ്രധാ​ന​പ്പെട്ട വിദ്യാ​ഭ്യാ​സം ആത്മീയ വിദ്യാ​ഭ്യാ​സ​മാണ്‌. (യെശയ്യാ​വു 54:13) സ്വന്തം ചെലവു വഹിക്കാൻ കുട്ടി​കൾക്കുള്ള പ്രാപ്‌തി​യെ​ക്കു​റി​ച്ചും മാതാ​പി​താ​ക്കൾ ശ്രദ്ധയു​ള്ള​വ​രാണ്‌. അതു​കൊണ്ട്‌ നിങ്ങളു​ടെ കുട്ടി​കൾക്കു മാർഗ​നിർദേശം നൽകുക, ഉചിത​മായ പഠനവി​ഷ​യങ്ങൾ തിര​ഞ്ഞെ​ടു​ക്കാൻ അവരെ സഹായി​ക്കുക, അനുബന്ധ വിദ്യാ​ഭ്യാ​സം നടത്തു​ന്നതു ജ്ഞാനമാ​ണോ അല്ലയോ എന്ന്‌ അവരു​മാ​യി ചർച്ച​ചെ​യ്യുക. അത്തരം തീരു​മാ​നങ്ങൾ ഒരു കുടുംബ ഉത്തരവാ​ദി​ത്വ​മാണ്‌, അവർ സ്വീക​രി​ക്കുന്ന ഗതിയെ മറ്റുള്ളവർ വിമർശി​ക്കാൻ പാടില്ല. (സദൃശ​വാ​ക്യ​ങ്ങൾ 22:6) തങ്ങളുടെ കുട്ടി​കളെ വീട്ടി​ലി​രു​ത്തി പഠിപ്പി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്ന​വരെ സംബന്ധി​ച്ചോ?b അനേകർ ഈ സംഗതി​യിൽ അഭിന​ന്ദ​നാർഹ​മായ ഒരു കൃത്യം നിർവ​ഹി​ച്ചി​ട്ടു​ള്ള​പ്പോൾത്തന്നെ, ചിലർ ഇത്‌ തങ്ങൾ വിചാ​രി​ച്ച​തി​നെ​ക്കാൾ കൂടുതൽ വിഷമ​ക​ര​മാ​ണെന്നു കണ്ടെത്തി​യി​രി​ക്കു​ന്നു. അവരുടെ കുട്ടി​കൾക്ക്‌ വേണ്ടത്ര വിദ്യാ​ഭ്യാ​സം ലഭിക്കാ​തെ​പോ​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ നിങ്ങൾ ഭവന അധ്യാ​പനം പരിഗ​ണി​ക്കു​ന്നെ​ങ്കിൽ, അത്‌ മുന്നോ​ട്ടു കൊണ്ടു​പോ​കാൻ ആവശ്യ​മായ വൈദ​ഗ്‌ധ്യ​വും ആത്മശി​ക്ഷ​ണ​വും നിങ്ങൾക്കു​ണ്ടോ​യെന്നു വസ്‌തു​നി​ഷ്‌ഠ​മാ​യി വിലയി​രു​ത്തി​ക്കൊണ്ട്‌ ചെലവു കണക്കാ​ക്കുക.—ലൂക്കൊസ്‌ 14:28.

‘വലിയ കാര്യങ്ങൾ തേടരുത്‌’

14, 15. (എ) ബാരൂ​ക്കിന്‌ ആത്മീയ സമനില നഷ്ടപ്പെ​ട്ട​തെ​ങ്ങനെ? (ബി) അവൻ ‘വലിയ കാര്യങ്ങൾ തേടു​ന്നത്‌’ ഭോഷ​ത്ത​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

14 ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം ഇപ്പോ​ഴും വന്നിട്ടി​ല്ലാ​ത്ത​തി​നാൽ ലോകം വെച്ചു​നീ​ട്ടു​ന്ന​തി​ന്റെ—പ്രശസ്‌ത​മായ ജീവി​ത​വൃ​ത്തി​കൾ, ആദായ​ക​ര​മായ ജോലി​കൾ, സമ്പത്ത്‌ എന്നിവ​യു​ടെ​യൊ​ക്കെ—പിന്നാലെ പോകാൻ ചിലർ ചായ്‌വു​ള്ള​വ​രാ​യി​രു​ന്നേ​ക്കാം. യിരെ​മ്യാ​വി​ന്റെ സെക്ര​ട്ട​റി​യായ ബാരൂ​ക്കി​ന്റെ കാര്യ​മെ​ടു​ക്കുക. അവൻ ഇങ്ങനെ വിലപി​ച്ചു: “യഹോവ എന്റെ വേദന​യോ​ടു ദുഃഖം കൂട്ടി​യി​രി​ക്കു​ന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കം​കൊ​ണ്ടു തളർന്നി​രി​ക്കു​ന്നു; ഒരു ആശ്വാ​സ​വും കാണു​ന്നില്ല.” (യിരെ​മ്യാ​വു 45:3) ബാരൂ​ക്കി​നു മടുപ്പു തോന്നി. യിരെ​മ്യാ​വി​ന്റെ സെക്ര​ട്ട​റി​യാ​യി സേവി​ക്കു​ന്നത്‌ ബുദ്ധി​മു​ട്ടുള്ള, സമ്മർദ​പൂ​രി​ത​മായ ഒരു ജോലി​യാ​യി​രു​ന്നു. (യിരെ​മ്യാ​വു 36:14-26) സമ്മർദ​ത്തിന്‌ യാതൊ​ര​ന്ത​വും കാണാ​നി​ല്ലാ​യി​രു​ന്നു. യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ടാൻ 18 വർഷം പിന്നെ​യും ശേഷി​ച്ചി​രു​ന്നു.

15 യഹോവ ബാരൂ​ക്കി​നോ​ടു പറഞ്ഞു: “ഞാൻ പണിതതു ഞാൻ ഇടിച്ചു​ക​ള​യു​ന്നു, ഞാൻ നട്ടതു ഞാൻ പിഴു​തെ​റി​യു​ന്നു, മുഴു ദേശ​ത്തെ​പോ​ലും. എന്നാൽ നിന്നെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, നീ നിനക്കാ​യി​ട്ടു വലിയ കാര്യങ്ങൾ തേടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. തേടി​ക്കൊ​ണ്ടി​രി​ക്ക​രുത്‌.” ബാരൂ​ക്കി​നു സമനില നഷ്ടപ്പെ​ട്ടി​രു​ന്നു. അവൻ ‘തനിക്കാ​യി വലിയ കാര്യങ്ങൾ തേടാൻ,’ ഒരുപക്ഷേ ധനമോ പ്രാമു​ഖ്യ​ത​യോ സാമ്പത്തിക സുരക്ഷി​ത​ത്വ​മോ തേടാൻ തുടങ്ങി​യി​രു​ന്നു. യഹോവ “മുഴു ദേശ​ത്തെ​പോ​ലും” പിഴു​തെ​റി​യു​ക​യാ​യി​രു​ന്ന​തി​നാൽ അത്തരം കാര്യങ്ങൾ തേടു​ന്ന​തിൽ എന്തർഥ​മാ​ണു​ണ്ടാ​യി​രു​ന്നത്‌? അതു​കൊണ്ട്‌ യഹോവ ബാരൂ​ക്കി​നെ ചിന്തോ​ദ്ദീ​പ​ക​മാ​യി ഇങ്ങനെ ഓർമി​പ്പി​ച്ചു: “എന്തെന്നാൽ ഞാൻ സർവ്വജ​ഡ​ത്തി​ന്നും ഒരനർത്ഥം വരുത്തു​ക​യാണ്‌ . . . , നീ പോ​യേ​ക്കാ​വുന്ന എല്ലായി​ട​ത്തും ഞാൻ നിന്റെ ദേഹി നിനക്കു ഒരു കൊള്ള​യെ​ന്ന​പോ​ലെ തരും.” ഭൗതി​ക​സ്വ​ത്തു​ക്കൾ യെരൂ​ശ​ലേ​മി​ന്റെ നാശത്തെ അതിജീ​വി​ക്കു​മാ​യി​രു​ന്നില്ല! “ഒരു കൊള്ള​യെ​ന്ന​പോ​ലെ”യായി​രി​ക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തത്‌ അവന്റെ “ദേഹി”യുടെ രക്ഷ മാത്ര​മാ​യി​രു​ന്നു.—യിരെ​മ്യാ​വു 45:4, 5, NW.

16. ബാരൂ​ക്കി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ യഹോ​വ​യു​ടെ ജനത്തിന്‌ ഇന്ന്‌ എന്തു പാഠം പഠിക്കാ​നാ​കും?

16 ബാരൂക്ക്‌ യഹോവ നൽകിയ തിരു​ത്ത​ലി​നു ശ്രദ്ധ കൊടു​ത്തു. യഹോ​വ​യു​ടെ വാഗ്‌ദാ​നം പോ​ലെ​തന്നെ ബാരൂക്ക്‌ ജീവ​നോ​ടെ രക്ഷപ്പെട്ടു. (യിരെ​മ്യാ​വു 43:6, 7) ഇന്നത്തെ യഹോ​വ​യു​ടെ ജനത്തിന്‌ എന്തൊരു ശക്തമായ പാഠം! ഇത്‌ ‘നമുക്കാ​യി വലിയ കാര്യങ്ങൾ തേടാ​നുള്ള’ സമയമല്ല. എന്തു​കൊണ്ട്‌? കാരണം “ലോക​വും അതിന്റെ മോഹ​വും ഒഴിഞ്ഞു​പോ​കു​ന്നു.”—1 യോഹ​ന്നാൻ 2:17.

ശേഷി​ക്കുന്ന സമയം ഏറ്റവും മെച്ചമാ​യി ഉപയോ​ഗി​ക്കൽ

17, 18. (എ) നീനെ​വേ​ക്കാർ അനുത​പി​ച്ച​പ്പോൾ യോനാ പ്രതി​ക​രി​ച്ച​തെ​ങ്ങനെ? (ബി) യഹോവ യോനാ​യെ ഏതു പാഠം പഠിപ്പി​ച്ചു?

17 അപ്പോൾ, ശേഷി​ക്കുന്ന സമയം നമു​ക്കെ​ങ്ങനെ ഏറ്റവും മെച്ചമാ​യി ഉപയോ​ഗി​ക്കാൻ കഴിയും? പ്രവാ​ച​ക​നായ യോനാ​യു​ടെ അനുഭ​വ​ത്തിൽനി​ന്നു പഠിക്കുക. അവൻ “നീനെ​വേ​യി​ലേക്കു ചെന്നു . . . ഇനി നാല്‌പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂല​മാ​കും എന്നു ഘോഷി​ച്ചു​പ​റഞ്ഞു.” യോനാ​യെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌, നീനെ​വേ​ക്കാർ അവന്റെ സന്ദേശ​ത്തോ​ടു പ്രതി​ക​രി​ക്കു​ക​യും അനുത​പി​ക്കു​ക​യും ചെയ്‌തു! യഹോവ നഗരത്തെ നശിപ്പി​ച്ചില്ല. യോനാ​യു​ടെ പ്രതി​ക​ര​ണ​മോ? “യഹോവേ, എന്റെ പ്രാണനെ എടുത്തു​കൊ​ള്ളേ​ണമേ; ജീവി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കാൾ മരിക്കു​ന്നതു എനിക്കു നന്നു.”—യോനാ 3:3, 4; 4:3.

18 അപ്പോൾ യഹോവ യോനാ​യെ ഒരു പ്രധാ​ന​പ്പെട്ട പാഠം പഠിപ്പി​ച്ചു. യോനാ​യു​ടെ “തലെക്കു തണൽ ആയിരി​ക്കേ​ണ്ട​തി​ന്നു യഹോ​വ​യായ ദൈവം ഒരു ആവണക്കു കല്‌പി​ച്ചു​ണ്ടാ​ക്കി. . . . യോനാ ആവണക്കു​നി​മി​ത്തം അത്യന്തം സന്തോ​ഷി​ച്ചു.” എന്നാൽ ആ ചെടി പെട്ടെന്ന്‌ ഉണങ്ങി​പ്പോ​യ​തി​നാൽ യോനാ​യു​ടെ സന്തോഷം ഹ്രസ്വ​കാ​ല​ത്തേക്കേ ഉണ്ടായി​രു​ന്നു​ള്ളൂ. തനിക്കു​ണ്ടായ അസൗക​ര്യം നിമിത്തം യോനാ ‘കോപി​ച്ചു.’ “ആവണക്കി​നെ​ക്കു​റി​ച്ചു നിനക്കു അയ്യോ​ഭാ​വം തോന്നു​ന്നു​വ​ല്ലോ. എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരി​ച്ച​റി​ഞ്ഞു​കൂ​ടാത്ത ഒരു ലക്ഷത്തി​രു​പ​തി​നാ​യി​ര​ത്തിൽ ചില്വാ​നം മനുഷ്യ​രും അനേകം മൃഗങ്ങ​ളു​മുള്ള മഹാന​ഗ​ര​മായ നീനെ​വേ​യോ​ടു എനിക്കു അയ്യോ​ഭാ​വം തോന്ന​രു​തോ” എന്നു ചോദി​ച്ചു​കൊണ്ട്‌ യഹോവ തന്റെ വാദഗതി ഊന്നി​പ്പ​റഞ്ഞു.—യോനാ 4:6, 7, 9-11.

19. ഏതു സ്വാർഥ ചിന്താ​ഗതി ഒഴിവാ​ക്കാ​നാ​ണു നാം ആഗ്രഹി​ക്കു​ന്നത്‌?

19 യോനാ​യു​ടെ ന്യായ​വാ​ദം എത്ര സ്വാർഥ​പ​ര​മാ​യി​രു​ന്നു! ഒരു ചെടി​യെ​ക്കു​റിച്ച്‌ അവനു സങ്കടം തോന്നി. എന്നാൽ ആത്മീയ​മാ​യി പറഞ്ഞാൽ, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരി​ച്ച​റി​ഞ്ഞു​കൂ​ടാത്ത” നീനെ​വേ​യി​ലെ ജനങ്ങ​ളോട്‌ അവന്‌ അൽപ്പം​പോ​ലും സഹതാപം തോന്നി​യില്ല. സമാന​മാ​യി, ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ നാശം നാം അതിയാ​യി ആഗ്രഹി​ച്ചേ​ക്കാം, അത്‌ ഉചിത​മാ​ണു​താ​നും! (2 തെസ്സ​ലൊ​നീ​ക്യർ 1:8) എന്നിരു​ന്നാ​ലും, അതിനാ​യി കാത്തി​രി​ക്കവേ, ആത്മീയ​മാ​യി പറഞ്ഞാൽ, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരി​ച്ച​റി​ഞ്ഞു​കൂ​ടാത്ത” പരമാർഥ​ഹൃ​ദ​യ​രായ ആളുകളെ സഹായി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നമുക്കുണ്ട്‌. (മത്തായി 9:36; റോമർ 10:13-15) യഹോ​വ​യെ​ക്കു​റി​ച്ചുള്ള അമൂല്യ പരിജ്ഞാ​നം നേടാൻ സാധി​ക്കു​ന്നത്ര ആളുകളെ സഹായി​ക്കാൻ ശേഷി​ക്കുന്ന ഹ്രസ്വ​കാ​ലം നിങ്ങൾ ഉപയോ​ഗി​ക്കു​മോ? ജീവൻ നേടാൻ ആരെ​യെ​ങ്കി​ലും സഹായി​ക്കു​ന്ന​തി​ന്റെ സന്തോ​ഷ​ത്തി​നു തുല്യ​മാ​യി എന്തു ജോലി​യാ​ണു​ള്ളത്‌?

“സുബോധ”ത്തോടെ ജീവി​ക്കു​ന്ന​തിൽ തുടരുക

20, 21. (എ) വരും​കാ​ല​ങ്ങ​ളിൽ ‘സുബോ​ധം’ പ്രകടി​പ്പി​ക്കാൻ നമുക്കു കഴിയുന്ന ചില വിധങ്ങ​ളേവ? (ബി) “സുബോധ”ത്തോടെ ജീവി​ക്കു​ന്ന​തിൽനിന്ന്‌ എന്ത്‌ അനു​ഗ്ര​ഹങ്ങൾ കൈവ​രും?

20 സാത്താന്റെ ലോകം നാശത്തി​ലേക്കു കൂപ്പു​കു​ത്തവേ പുതിയ വെല്ലു​വി​ളി​കൾ നമ്മെ അഭിമു​ഖീ​ക​രി​ക്കു​മെന്ന്‌ ഉറപ്പാണ്‌. 2 തിമൊ​ഥെ​യൊസ്‌ 3:13, 14 മുൻകൂ​ട്ടി​പ്പ​റ​യു​ന്നു: “ദുഷ്ടമ​നു​ഷ്യ​രും മായാ​വി​ക​ളും . . . മേല്‌ക്കു​മേൽ ദോഷ​ത്തിൽ മുതിർന്നു​വ​രും.” എന്നാൽ “ഉള്ളിൽ ക്ഷീണിച്ചു മടുക്കാ​തി​രി”ക്കുക. (എബ്രായർ 12:3) ശക്തിക്കാ​യി യഹോ​വ​യിൽ ആശ്രയി​ക്കുക. (ഫിലി​പ്പി​യർ 4:13) പൊയ്‌പോയ കാല​ത്തെ​ക്കു​റിച്ച്‌ അധികം ചിന്തി​ക്കു​ന്ന​തി​നു പകരം, വഴക്കമു​ള്ള​വ​രാ​യി​രി​ക്കാൻ, മോശ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഈ സാഹച​ര്യ​ങ്ങ​ളോ​ടു പൊരു​ത്ത​പ്പെ​ടാൻ പഠിക്കുക. (സഭാ​പ്ര​സം​ഗി 7:10) “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” പ്രദാനം ചെയ്യുന്ന മാർഗ​നിർദേശം പിൻപ​റ്റി​ക്കൊണ്ട്‌ പ്രയോ​ഗിക ജ്ഞാനം ഉപയോ​ഗി​ക്കുക.—മത്തായി 24:45-47.

21 എത്ര സമയം ശേഷി​ച്ചി​ട്ടു​ണ്ടെന്നു നമുക്ക​റി​യില്ല. എന്നിരു​ന്നാ​ലും, “എല്ലാ കാര്യ​ങ്ങ​ളു​ടെ​യും അവസാനം സമീപി​ച്ചി​രി​ക്കു​ന്നു”വെന്നു നമുക്ക്‌ ആത്മവി​ശ്വാ​സ​ത്തോ​ടെ പറയാൻ കഴിയും. ആ അവസാനം വരുന്ന​തു​വരെ, നമ്മുടെ പരസ്‌പര ഇടപെ​ട​ലു​ക​ളി​ലും കുടും​ബ​ത്തി​നു​വേണ്ടി നാം കരുതുന്ന വിധത്തി​ലും നമ്മുടെ ലൗകിക ഉത്തരവാ​ദി​ത്വ​ങ്ങ​ളി​ലും നമുക്ക്‌ “സുബോധ”മുള്ളവ​രാ​യി തുടരാം. അപ്രകാ​രം ചെയ്യു​ന്ന​തി​നാൽ ഒടുവിൽ നാമെ​ല്ലാ​വ​രും “കറയും കളങ്കവും ഇല്ലാത്ത​വ​രാ​യി സമാധാ​ന​ത്തോ​ടെ” കണ്ടെത്ത​പ്പെ​ടു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും!—2 പത്രൊസ്‌ 3:14.

[അടിക്കു​റി​പ്പു​കൾ]

a ദൃഷ്ടാന്തത്തിന്‌, ചെല​വേ​റി​യ​താ​യി​രി​ക്കാ​മെ​ങ്കി​ലും ഐക്യ​നാ​ടു​ക​ളിൽ അനേകർക്കു ഹെൽത്ത്‌ ഇൻഷ്വ​റൻസുണ്ട്‌. കുടും​ബ​ങ്ങൾക്കു മെഡിക്കൽ ഇൻഷ്വ​റൻസു​ള്ള​പ്പോൾ രക്തരഹിത പകരചി​കി​ത്സകൾ പരിഗ​ണി​ക്കാൻ ചില ഡോക്ടർമാർ കൂടുതൽ മനസ്സൊ​രു​ക്ക​മു​ള്ള​വ​രാ​ണെന്നു ചില സാക്ഷി​ക്കു​ടും​ബങ്ങൾ കണ്ടെത്തി​യി​രി​ക്കു​ന്നു. പരിമിത ഇൻഷ്വ​റൻസ്‌ പദ്ധതി​ക​ളി​ലോ ഗവൺമെൻറ്‌ ഹെൽത്ത്‌ ഇൻഷ്വ​റൻസി​ലോ അനുവ​ദി​ച്ചി​ട്ടുള്ള നിജ​പ്പെ​ടു​ത്തിയ തുക ഒട്ടനവധി രോഗ​ചി​കി​ത്സാ​വി​ദ​ഗ്‌ധ​രും സ്വീക​രി​ക്കും.

b ഒരുവൻ ഭവന അധ്യാ​പനം നടത്തണ​മോ എന്നത്‌ വ്യക്തി​പ​ര​മായ തീരു​മാ​ന​മാണ്‌. ഉണരുക!യുടെ 1993 ജൂലൈ 8 ലക്കത്തിൽ കാണുന്ന “ഭവന അധ്യാ​പനം—അതു നിങ്ങൾക്കു​ള്ള​തോ?” എന്ന ലേഖനം കാണുക.

പുനരവലോകന ആശയങ്ങൾ

□ നമ്മുടെ വ്യക്തി​പ​ര​മായ ബന്ധങ്ങളിൽ നമുക്കു ‘സുബോ​ധം’ പ്രകട​മാ​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

□ കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾക്കാ​യി കരുതു​ന്ന​തിൽ നമുക്കു സമനില പ്രകട​മാ​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

□ മാതാ​പി​താ​ക്കൾ കുട്ടി​ക​ളു​ടെ ലൗകിക വിദ്യാ​ഭ്യാ​സ​ത്തിൽ താത്‌പ​ര്യ​മെ​ടു​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

□ ബാരൂ​ക്കിൽനി​ന്നും യോനാ​യിൽനി​ന്നും നാം എന്തു പാഠങ്ങൾ പഠിക്കു​ന്നു?

[18-ാം പേജിലെ ചിത്രം]

ഭാര്യയും ഭർത്താ​വും പരസ്‌പരം മോശ​മാ​യി പെരു​മാ​റു​മ്പോൾ അവർ യഹോ​വ​യു​മാ​യുള്ള തങ്ങളുടെ ബന്ധത്തിനു തുരങ്കം​വെ​ക്കു​ന്നു

[20-ാം പേജിലെ ചിത്രം]

കുട്ടികളുടെ വിദ്യാ​ഭ്യാ​സ​കാ​ര്യ​ത്തിൽ മാതാ​പി​താ​ക്കൾ താത്‌പ​ര്യ​മെ​ടു​ക്കണം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക