-
4 | വെറുപ്പിനെ കീഴ്പെടുത്താൻ ദൈവത്തിന്റെ സഹായം തേടുകവീക്ഷാഗോപുരം (പൊതുപതിപ്പ്)—2022 | നമ്പർ 1
-
-
ബൈബിൾ പഠിപ്പിക്കുന്നത്:
“ദൈവാത്മാവിന്റെ ഫലം സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്.”—ഗലാത്യർ 5:22, 23.
അർഥം:
വെറുപ്പിന്റെ ചങ്ങല പൊട്ടിക്കണമെങ്കിൽ നമുക്കു ദൈവത്തിന്റെ സഹായം വേണം. നമുക്കില്ലാത്ത സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിന് നമ്മളെ സഹായിക്കാനാകും. അതുകൊണ്ട് സ്വന്തം ശക്തികൊണ്ട് വെറുപ്പിനെ കീഴ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം നമ്മൾ ദൈവത്തിൽ ആശ്രയിക്കണം. അപ്പോൾ പൗലോസ് പറഞ്ഞില്ലേ, “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു” എന്ന്, അതുപോലെ നമുക്കും അനുഭവപ്പെടും. (ഫിലിപ്പിയർ 4:13) നമുക്കും പറയാൻ പറ്റും, “യഹോവ എനിക്കു സഹായമേകും.”—സങ്കീർത്തനം 121:2.
-